Monday 30 March 2015

മൃതദേഹം കണ്ണുതുറന്നു; സെമിത്തേരി സൂക്ഷിപ്പുകാരന്‍ ബോധംകെട്ടു!

mangalam malayalam online newspaperബേണ്‍: മരിച്ച മുത്തശ്ശി ജീവനിട്ടുവന്നാല്‍? എത്ര സ്‌നേഹിച്ചിരുന്ന ആളായിരുന്നാലും മരിച്ചുവെന്നറിഞ്ഞശേഷം ജീവനോടെ കാണേണ്ടി വന്നാല്‍ അത്‌ അത്ര സുഖമുളള കൂടിക്കാഴ്‌ചയായിരിക്കില്ല. ജര്‍മ്മനിയിലെ ഒരു വൃദ്ധസദനത്തില്‍ നിന്ന്‌ കൊണ്ടുവന്ന ഒരു 92 കാരിയുടെ 'മൃതദേഹം' കണ്ണു തുറക്കുകയും സംസാരിക്കുകയും ചെയ്‌തത്‌ കണ്ട സെമിത്തേരി സൂക്ഷിപ്പുകാരന്‍ ബോധംകെട്ടു വീണു!
ജെല്‍സെന്‍കിര്‍ച്ചനിലെ ഒരു വൃദ്ധസദനത്തിലെ അന്തേവാസിയായ മുത്തശ്ശി കിടക്കയില്‍ അനക്കമില്ലാതെ കിടക്കുന്നതുകണ്ട്‌ പരിചാരകന്‍ ഡോക്‌ടറെ വിവരമറിയിച്ചു. ഡോക്‌ടര്‍ അവര്‍ മരിച്ചുവെന്ന്‌ വിധിയെഴുതിയതിനെ തുടര്‍ന്ന്‌ 'മൃതദേഹം' മുണ്‍സ്‌റ്റര്‍മാന്‍ ഫ്യുണറല്‍ പാര്‍ക്കിലേക്ക്‌ മാറ്റി. ഞായറാഴ്‌ചയാണ്‌ സംഭവം.
എന്നാല്‍ മൃതദേഹം ഫ്യൂണറല്‍ പാര്‍ക്കില്‍ എത്തിച്ച്‌ അല്‍പ്പം കഴിഞ്ഞപ്പോള്‍ ശവപ്പെട്ടിയുടെ മൂടി അല്‍പ്പം തുറന്ന്‌ അതിനുളളില്‍ കിടന്നിരുന്ന മുത്തശ്ശി 'ഞാന്‍ എവിടെയാണ്‌' എന്ന്‌ ചോദിച്ചപ്പോള്‍ അവിടുത്തെ ജോലിക്കാരന്‍ ബോധംകെട്ട്‌ വീണുപോയി! സ്വബോധം ലഭിച്ചപ്പോള്‍ ശവപ്പെട്ടിക്കുളളില്‍ രണ്ടു കണ്ണും തുറന്നു കിടക്കുന്ന വൃദ്ധയെ ആണ്‌ അയാള്‍ കണ്ടത്‌! അവരുടെ പള്‍സ്‌ നോക്കി ജീവനുണ്ട്‌ എന്ന്‌ ഉറപ്പാക്കിയ ശേഷം അയാള്‍ ഉടന്‍ വൃദ്ധയെ ആശുപത്രിയിലാക്കി.
മരിച്ചുവെന്ന്‌ കരുതിയ അന്തേവാസിക്ക്‌ ജീവന്‍ ലഭിച്ചുവെങ്കിലും വൃദ്ധസദന അധികൃതര്‍ക്ക്‌ അത്ര സന്തോഷിക്കാന്‍ കഴിയുന്നില്ല. കാരണം പറ്റിയ പറ്റിന്റെ പഴി ആര്‍ക്ക്‌ മേല്‍ കെട്ടിവയ്‌ക്കണമെന്നറിയാതെ ഉഴറുകയാണവര്‍.
 http://www.mangalam.com/latest-news/297966

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin