Tuesday 17 March 2015

ക്രിസ്‌ത്യന്‍ പള്ളികള്‍ ആക്രമിക്കുന്നതിന്‌ എതിരേ ബി.ജെ.പി.

ഹിസാര്‍/ന്യൂഡല്‍ഹി: ക്രിസ്‌ത്യന്‍ പള്ളികള്‍ക്കുനേരേയുള്ള ആക്രമണങ്ങള്‍ക്കെതിരേ ബി.ജെ.പി. രംഗത്ത്‌. സമൂഹത്തില്‍ അസ്വസ്‌ഥതയും വിദ്വേഷവും സൃഷ്‌ടിക്കാനുള്ള ഉപകരണമായി ആരാധനാലയങ്ങളെ ഉപയോഗിക്കരുമെന്നു ബി.ജെ.പി. വക്‌താവ്‌ നളിന്‍ കോഹ്‌ലി പറഞ്ഞു. രാജ്യത്ത്‌ പലയിടങ്ങളിലും ക്രിസ്‌ത്യന്‍ പള്ളിക്കള്‍ ആക്രമിക്കപ്പെടുകയാണ്‌. ഹരിയാനയിലും പള്ളിക്കു നേരേ ആക്രമണമുണ്ടായി. ഇതു തെറ്റായ പ്രവണതയാണ്‌. ഹരിയാന സര്‍ക്കാര്‍ അടിയന്തര നടപടികളെടുക്കുമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിര്‍മാണത്തിലിരുന്ന പള്ളി ആക്രമിച്ച്‌ തകര്‍ക്കുകയും ഹനുമാന്റെ വിഗ്രഹം സ്‌ഥാപിക്കുകയും ചെയ്‌തിരുന്നു. സ്‌ഥലം ഭവന നിര്‍മാണത്തിനു ഉപയോഗിക്കേണ്ടതാണെന്ന്‌ ഒരു സര്‍പഞ്ച്‌ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണു ഹിസാറിലെ പ്രശ്‌നങ്ങള്‍ക്കു തുടക്കം. നാട്ടുകാര്‍ നിര്‍മാണത്തിലിരുന്ന പള്ളി അടിച്ചു തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 14 പേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
 http://www.mangalam.com/print-edition/india/294659

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin