Monday 16 March 2015

പാപ്പയ്ക്ക് ഒഴിയണമെന്ന് ഒരു ഉൾവിളി
Posted on: Sunday, 15 March 2015


റോം : ചിലപ്പോൾ രണ്ടോ മൂന്നോ വർഷം, ഏറിയാൽ നാലോ അഞ്ചോ വർഷം. അതിനുമുമ്പ് താൻ മാർപാപ്പ സ്ഥാനം ഉപേക്ഷിക്കുമെന്ന് ഫ്രാൻസിസ് പാപ്പയുടെ വെളിപ്പെടുത്തൽ. മാർപാപ്പ എന്നത് കത്തോലിക്ക സഭയിൽ അവസാന സ്ഥാനമല്ലെന്ന് സഭയിൽ വിപ്ലവകരമായ പല മാറ്റങ്ങളും വരുത്തിയ അദ്ദേഹം ഒരു മെക്സിക്കോ ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ: പാപ്പയായി രണ്ടുവർഷം ഇപ്പോൾ തന്നെ കഴിഞ്ഞു. ഒഴിയണമെന്നത് അവ്യക്തമായ ഒരു ഉൾവിളിയായി എനിക്ക് തോന്നുന്നു, ദൈവം കുറച്ചുകാലം മാത്രമേ എനിക്ക് അനുവദിച്ചിട്ടുള്ളതുപോലെ മനസിലൊരു തോന്നൽ... മാർപാപ്പയായിരിക്കുന്നതിൽ അനിഷ്ടമൊന്നുമില്ല. പക്ഷേ എന്നെങ്കിലും ആരാലും തിരിച്ചറിയാതെ ഒരു പിസ കഴിക്കാൻ പോകണമെന്നുണ്ട്.

പാപ്പയാകുന്നതിനുമുമ്പ് അർജന്റീനയിൽ ഇടവകകൾ തോറും കയറിയിറങ്ങി നടക്കുമായിരുന്നു.  അതിൽനിന്നുള്ള മാറ്റം വളരെ പ്രയാസമായിരുന്നു.
മാർപാപ്പ 80 വയസിൽ വിരമിക്കണമെന്ന് ഞാൻ പറയില്ല. എനിക്കുവേണ്ടി ഒഴിഞ്ഞ ബനഡിക്ട് പതിനാറാമൻ അറുനൂറ് വർഷത്തിനുശേഷം അങ്ങനെ ചെയ്ത ആദ്യ വ്യക്തിയായിരിക്കാം. അതൊരു ധീരമായ പ്രവൃത്തിയാണ്. പക്ഷേ ഇനി അങ്ങനെ ചെയ്യുന്ന ഒരേയൊരു പാപ്പ അദ്ദേഹം മാത്രമായിരിക്കുകയില്ല. അദ്ദേഹം ഒരു സ്ഥാപനത്തിനാണ് വഴി തുറന്നത്. പോപ്പ് എമരിറ്റസ് എന്നത് ഒരു സ്ഥാപനമായി തുടരണം. അത്തരം സ്ഥാപനങ്ങൾ സഭയ്ക്ക് വേണം. അദ്ദേഹമുള്ളത് എനിക്ക് വലിയ ആശ്വാസമാണ്. ഉപദേശം ചോദിക്കാൻ ഒരു ആളുള്ളതുപോലെ.

ഇത് വിശുദ്ധ വർഷം
ഡിസംബർ എട്ടുമുതൽ 2016 നവംബർ 20 വരെ കത്തോലിക്ക സഭ വിശുദ്ധവർഷം ആചരിക്കുമെന്ന് ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചു. 25 വർഷം കൂടുമ്പോഴാണ് വിശുദ്ധവർഷാചരണം നടക്കുന്നത്.

 http://news.keralakaumudi.com/news.php?nid=bbc1c47b702bb9a50665349884b059f8

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin