Tuesday 17 March 2015

'ഞരമ്പ്‌ രോഗികളെ ചികില്‍സിക്കണം'

mangalam malayalam online newspaperഅടിയന്തരപ്രമേയം : സര്‍,
കേരള നിയമസഭയെ ഇത്ര പരിഹാസ്യമാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ധനമന്ത്രി കെ.എം. മാണിക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഈ സര്‍ക്കാരിനുമാണ്‌. ബജറ്റ്‌ വിറ്റ്‌ കോഴ വാങ്ങിയ മാണി ബജറ്റ്‌ അവതരിപ്പിക്കാന്‍ പാടില്ലെന്ന നിലപാടെടുക്കുക മാത്രമാണ്‌ പ്രതിപക്ഷം ചെയ്‌തത്‌. ബജറ്റ്‌ വില്‍ക്കുകയെന്നു പറഞ്ഞാല്‍, കേരളത്തിലെ മൂന്നര കോടിയോളം വരുന്ന ജനങ്ങളെ വില്‍ക്കുക എന്നാണര്‍ത്ഥം. അത്തരത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം കൈക്കൂലിയും, കോഴയും വാങ്ങി ഞെളിഞ്ഞു നടക്കുന്ന മാണി നിയമസഭയ്‌ക്ക്‌ മാത്രമല്ല, കേരളത്തിനാകെ തീര്‍ത്താല്‍ തീരാത്ത കളങ്കമാണ്‌. അഴിമതികളില്‍ ആറാടി കാലയാപനം കഴിക്കുന്ന ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും നാണക്കേടൊന്നും തോന്നുന്നില്ലെങ്കിലും, അഭിമാനബോധമുള്ള കേരളീയര്‍ക്ക്‌ അംഗീകരിക്കാനാവില്ല.
ഈ പശ്‌ചാത്തലത്തില്‍ പ്രതിപക്ഷം പലതവണ ആവര്‍ത്തിച്ചു മുന്നറിയിപ്പ്‌ നല്‍കിയിരുന്നതാണ്‌. അഴിമതിവീരന്‍ മാണിയെക്കൊണ്ട്‌ ബജറ്റ്‌ അവതരിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉമ്മന്‍ചാണ്ടിയും മാണിയും സര്‍ക്കാരുമായിരിക്കും ഉത്തരവാദിയെന്ന്‌.
സാര്‍, അഴിമതിയുടെ ദുര്‍മേദസുമായി നടക്കുന്ന മാണിയെക്കൊണ്ടുതന്നെ ബജറ്റ്‌ അവതരിപ്പിക്കണം എന്ന ദുര്‍വാശി എന്തിനായിരുന്നു സാര്‍.
സര്‍,
എന്നിട്ട്‌ നിങ്ങള്‍ ബജറ്റ്‌ അവതരിപ്പിച്ചോ? ബജറ്റ്‌ വായിക്കുന്നു എന്നു പറഞ്ഞ്‌ ഒരു കാളികൂളി സംഘത്തിന്റെ നടുവില്‍, വാച്ച്‌ ആന്‍ഡ്‌ വാര്‍ഡ്‌ എന്ന പേരില്‍ അവതരിച്ച പോലീസുകാരുടെ വലയത്തില്‍ നിന്ന്‌ എന്തോ ചിലതൊക്കെ കൂവി വിളിക്കുകയായിരുന്നില്ലേ? ഇതിനാണോ ബജറ്റ്‌ അവതരണം എന്നു പറയുന്നത്‌?
സര്‍,
അങ്ങടക്കം നമ്മുടെ നിയമസഭയുടെ മഹത്തായ പാരമ്പര്യത്തെപ്പറ്റി എപ്പോഴും വച്ചു കാച്ചുന്നതു കേട്ടിട്ടുണ്ടല്ലോ? ആറു പതിറ്റാണ്ടോട്‌ അടുക്കുന്ന ഈ സഭയില്‍ എത്രയോ ധനമന്ത്രിമാര്‍ ബജറ്റ്‌ അവതരിപ്പിച്ചിരിക്കുന്നു? മാണി തന്നെ പതിമൂന്നാമത്തെ ബജറ്റാണിതെന്നു പറയുന്നു. ഇങ്ങനെയായിരുന്നോ മൂന്‍കാലങ്ങളില്‍ ബജറ്റ്‌ അവതരിപ്പിച്ചിട്ടുള്ളത്‌? ബജറ്റ്‌ അവതരണം എന്ന പേരില്‍ ഒരു ഹാസ്യ കലാപ്രകടനം നടത്തുകയായിരുന്നില്ലേ ചെയ്‌തത്‌.
സര്‍,
മാര്‍ച്ച്‌ 13-ന്‌ സഭയിലുണ്ടായ കാര്യങ്ങള്‍ സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഒരു പത്രിക്കുറിപ്പ്‌ ഇറക്കിയിരുന്നുവല്ലോ. അതില്‍ എന്താണ്‌ സാര്‍ പറയുന്നത്‌?
It is for the Speaker to call the house in oredr എന്നാണ്‌.
ബഹുമാന്യനായ അങ്ങേയ്‌ക്ക്‌ നിയമസഭ മാര്‍ച്ച്‌ 13-ന്‌ ചേര്‍ന്നത്‌ ഓര്‍ഡറിലാണെന്ന്‌ ചങ്കില്‍ കൈവച്ചു പറയാനാവുമോ?
സര്‍,
കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ ആറാം അധ്യായത്തില്‍ സഭയുടെ യോഗം ചേരല്‍ എപ്പോള്‍ ക്രമപ്രകാരമുള്ളതാകുമെന്ന്‌ പറയുന്നുണ്ട്‌.
സര്‍,
ഇത്‌ അങ്ങയെ വായിച്ചു കേള്‍പ്പിക്കേണ്ടി വരുന്നതില്‍ എനിക്ക്‌ അത്യധികമായ വ്യസനമുണ്ട്‌.
സ്‌പീക്കറോ അല്ലെങ്കില്‍ ഭരണഘടനയോ ഈ ചട്ടങ്ങളോ പ്രകാരം സഭായോഗത്തില്‍ ആധ്യക്ഷം വഹിക്കാനുള്ള മറ്റംഗമോ ആധ്യക്ഷ്യം വഹിക്കുമ്പോള്‍ സഭയുടെ യോഗം ക്രമപ്രകാരം ചേര്‍ന്നതായിരിക്കുന്നതാണ്‌.
ഇതാണ്‌ സര്‍ സഭയുടെ യോഗം ചേരല്‍ സംബന്ധിച്ച ചട്ടം പറയുന്നത്‌.
എവിടെയാണ്‌ സര്‍ അങ്ങ്‌ ആധ്യക്ഷം വഹിച്ചത്‌? എല്ലാത്തിനും സഭയിലെ ദൃശ്യങ്ങളുണ്ടണ്ടല്ലോ? ആ ദൃശ്യങ്ങളില്‍ എവിടെയെങ്കിലും അങ്ങ്‌ ആധ്യക്ഷം വഹിച്ചത്‌. ഒന്നു കാണിച്ചു തരാമോ സര്‍. പ്രതിപക്ഷ എം.എല്‍.എമാരുടെ നെഞ്ചത്ത്‌ ചവിട്ടി ഊളിയിട്ടു വന്ന്‌ പൊട്ടന്മാരെ പോലെ ആംഗ്യം കാണിച്ചാണോ സാര്‍ അധ്യക്ഷം വഹിക്കുന്നത്‌?
സര്‍,
സ്‌പീക്കര്‍ പദവിയിലിക്കുന്ന അങ്ങ്‌ ഉമ്മന്‍ചാണ്ടിയുടെയും, മാണിയുടെയും പിണിയാളായി അധഃപതിക്കുന്നത്‌ ഞങ്ങള്‍ക്ക്‌ അടക്കാനാവാത്ത ദുഃഖമാണ്‌ സര്‍ ഉണ്ടാക്കുന്നത്‌.
സര്‍,
എന്തിനാണ്‌ മാണി ഔദ്യോഗിക വസതിയില്‍ നിന്നു തന്നെ വന്ന്‌ ബജറ്റ്‌ അവതരിപ്പിക്കുമെന്ന്‌ വാശി പിടിച്ചത്‌? എന്താണെന്ന്‌ അറിയാമോ സാര്‍? പാലായിലെ വീട്ടില്‍ സൂക്ഷിക്കുന്ന നോട്ടെണ്ണല്‍ യന്ത്രം ഇവിടെ ഇങ്ങ്‌ പ്രശാന്തിലേക്ക്‌ കൊണ്ടുവന്ന്‌ വച്ചിരിക്കുകയായിരുന്നില്ലേ? കാരണം മാണിയുടെ മനസില്‍ മാത്രമല്ല, മാനത്തു പോലും വിരിയുന്ന കാര്യങ്ങള്‍ അറിയാവുന്ന ആര്‍. ബാലകൃഷ്‌ണപിള്ള നേരത്തേ പറഞ്ഞത്‌ രാവിലെ ആറരയോടെ മാണിയെ വീട്ടില്‍ച്ചെന്ന്‌ കണ്ടാല്‍ എന്തും സാധിക്കുമെന്നാണ്‌. മാണി വീട്ടില്‍നിന്നേ വരൂ എന്നു പറഞ്ഞതിലെ ഗുട്ടന്‍സ്‌ അതല്ലേ സാര്‍?
സര്‍,
മാര്‍ച്ച്‌ 13-ന്‌ മാണിയും കൂട്ടരും എന്തൊക്കെയാണ്‌ സഭയില്‍ കാട്ടിക്കൂട്ടിയത്‌? ബജറ്റ്‌ അവതരണം കുട്ടിക്കളിയാണോ? മാണിക്ക്‌ വയസ്‌ പത്തെണ്‍പ്പത്തിരണ്ടായെന്നാണ്‌ തോന്നുന്നത്‌. അതിന്റെ പക്വതയെങ്കിലും കാണിക്കേണ്ടേ?
ബജറ്റെന്നു പറഞ്ഞ്‌ എന്തോ ഒക്കെ കൂക്കി വിളിച്ചിട്ട്‌ ചുറ്റും നിന്ന കുറെ എം.എല്‍.എമാര്‍ ആര്‍ത്തട്ടഹസിക്കുന്നു. എന്തോ ഒക്കെ പുലമ്പുന്നു. മന്ത്രി ചെന്നിത്തലയും മുന്‍മന്ത്രി മോന്‍സ്‌ ജോസഫും നെഹ്രുട്രോഫി ജലമേളയിലെ ഫൈനല്‍ മല്‍സരത്തില്‍ ചുണ്ടന്‍വള്ളം ഫിനിഷിങ്ങ്‌ പോയിന്റിലേക്ക്‌ പാഞ്ഞെത്തുമ്പോള്‍ കൈയടിച്ചു തുള്ളുന്നതുപോലെ തുള്ളുന്നതല്ലേ നാം കണ്ടത്‌? എന്തു കഷ്‌ടമാണ്‌ സര്‍ ഇത്‌! ഈ മന്ത്രിയും മുന്‍ മന്ത്രിയും എം.എല്‍.എമാരുമൊക്കെ കുട്ടീംകോലും കളിക്കുന്ന പ്രായക്കാരാണോ? പിന്നെ എന്താണ്‌ സാര്‍ നടക്കുന്നത്‌? കെ.എം. മാണിയെന്ന വൃദ്ധന്റെ കവിളില്‍ മന്ത്രിമാരും എം.എല്‍.എമാരും തുരുതുരെ ഉമ്മ കൊടുക്കുന്നു. ഉമ്മ. . . . .ഉമ്മ. . .ഉമ്മ, ഇതെന്താ ചുംബന സമരമായിരുന്നോ? ഉമ്മ വെച്ച്‌ ഉല്ലസിച്ച്‌ നടക്കേണ്ട പ്രായമാണോ സാര്‍ കെ.എം.മാണിക്ക്‌?
സര്‍,
കുറച്ച്‌ ആഴ്‌ചകള്‍ക്ക്‌
 http://www.mangalam.com/opinion/294648

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin