Saturday 14 March 2015

ശ്രീലങ്കയില്‍ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കണമെന്ന്‌ നരേന്ദ്ര മോഡി

mangalam malayalam online newspaperജാഫ്‌ന: ശ്രീലങ്കയിലെ തമിഴ്‌ വംശജരുള്‍പ്പെടെ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാവര്‍ക്കും തുല്യമായ വികസനവും തുല്യ ബഹുമാനവും ഉറപ്പാക്കണം. തമിഴ്‌ വംശജരെ പ്രത്യേകം പരാമര്‍ശിക്കാതെയാണ്‌ തമിഴ്‌ ഭൂരിപക്ഷ മേഖലയായ ജാഫ്‌നയില്‍ പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്‌. ജാഫ്‌ന സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്‌ നരേന്ദ്ര മോഡി.
ജാഫ്‌നയില്‍ നടന്ന ചടങ്ങില്‍ യുദ്ധത്തില്‍ വീട്‌ നഷ്‌ടപ്പെട്ട തമിഴ്‌ വംശജര്‍ക്കക്കായി നിര്‍മ്മിച്ച 27000 വീടുകളുടെ താക്കോല്‍ ദാനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ഇന്ത്യയുടെ കൂടി സഹായത്തോടെയാണ്‌ തമിഴ്‌ വംശജര്‍ക്ക്‌ വീട്‌ നിര്‍മ്മിച്ചത്‌. ജാഫ്‌നയിലെ ചടങ്ങോടെ മോഡിയുടെ ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയായി.
നേരത്തെ ലങ്കന്‍ പ്രസിഡന്റ്‌ മൈത്രിപാല സിരിസേനയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ്‌ മോഡി ജാഫ്‌നയില്‍ എത്തിയത്‌. ശ്രീലങ്കയില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിന്‌ മോഡി തറക്കല്ലിട്ടു. വടക്കന്‍ പ്രവിശ്യയിലെ മുഖ്യമന്ത്രിയും തമിഴ്‌ നേതാവുമായ സി.വി വിഗ്‌നേശ്വരനും ചടങ്ങില്‍ പങ്കെടുത്തു. 60 കോടി രൂപ ചെലവഴിച്ചാണ്‌ സാംസ്‌കാരിക കേന്ദ്രം നിര്‍മ്മിക്കുന്നത്‌.
നേരത്തെ ഇന്ത്യയുമായി ഏറ്റവും അടുത്തു വരുന്ന തലൈമണ്ണാറില്‍ പുനരാരംഭിച്ച ട്രെയിന്‍ സര്‍വീസിന്റെ ഫ്‌ളാഗ്‌ ഓഫ്‌ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുത്തു.
 http://www.mangalam.com/latest-news/293973

1 comment:

  1. Saturday, March 14, 2015
    കല്‍ക്കട്ടായില്‍ മഠം കൊള്ളയടിച്ചു !
    കല്‍ക്കട്ടായില്‍ വൃദ്ധയായ കന്യാസ്ത്രീയെ അക്രമികള്‍ ബലാല്‍സംഗം ചെയ്തു. ജനങ്ങള്‍ രോഷാകുലരായി തെരുവില്‍ !

    വർക്കി ഡേവിഡ്:-

    അതിനിന്ദ്യവും ക്രൂരവുമായ ഒരു പ്രവൃത്തിയാണ് ഇപ്പോൽ വൃദ്ധയായ ഒരു കന്യാസ്ത്രീ അഭിമുഖീകരിച്ചിരിക്കുന്നത്.
    വാർദ്ധക്യത്തിൽ പോലും സ്ത്രീകളുടെ മേലുള്ള ഈ പീഡനം വളരെ നിന്ദ്യവും അപഹാസ്യവുമാണ്. ഈ ഹീനകൃത്യം
    ചെയ്തവർക്ക് അമ്മയും സഹോദരിമാരും ഒന്നു മില്ലെ. രണ്ടുവയസുമുതൽ മേലോട്ടുള്ള പിഞ്ചുകുഞ്ഞുങ്ങളടക്കം സ്ത്രീകൽ
    ഇനി എന്തു ചെയ്യണം, സമൂഹത്തിൽ അവർക്ക് ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ് നാം ദിനം തോറും കണ്ടുവരുന്നത്.
    കത്തോലിക്കാ സഭയിലുള്ള പ്രത്യേഹിച്ച് സീറോ മലബാർ സഭയിലുള്ള വൈദികരും അവർക്കും മേലെയുള്ളവരും സഭയോട്
    കാണിക്കുന്ന ക്രൂരത കഴിഞ്ഞ കുറെ കാലങ്ങളായി നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ അടുത്തനാളിൽ കണ്ണൂർ
    സ്വദേശിനിയായ സിസ്റ്റർ അനിറ്റക്ക് സഭയിൽ തന്നെയുള്ള ഒരു ധ്യാനഗുരുവിൽനിന്ന് ഏൽക്കേണ്ടിവന്ന പീഡനകഥ നാം ഏവരും
    കണ്ടതാണല്ലോ. സിസ്റ്റർ അഭയ മരിച്ചതെങ്ങനെ?. ഇതിനൊക്കെ ഉത്തരം പറയേണ്ടത് സഭ മാത്രമാണ്.

    ചത്ത ശവത്തെവരെ വെറുതെ വിടില്ല. വർഷങ്ങൽക്ക് മുൻപ് പാലായുടെ പ്രാന്തപ്രദേശങ്ങളിൽ എവിടെയോ ഒരു സംബന്ന
    കുടുംബത്തിലെ സുന്ദരിയായ യുവതി സർപ്പ ദംശനം ( വിഷം തീണ്ടി ) ഏറ്റ് മരണമടഞ്ഞു. കല്ലറയിൽ അടക്കം ചെയ്ത ഡെഡ്ബോഡി
    സമൂഹദ്രോഹികൽ കല്ലറ തുറന്ന് പുറത്തെടുത്ത് ശാരീരികബന്തം പുലർത്തിയ ശേഷം ഡെഡ്ബോഡി അവിടെ ഉപേക്ഷിച്ചുപോയി.
    കേസിൽ പിടിക്കപ്പെട്ടതോ ഭിക്ഷാടനം ചെയ്ത് ജീവിക്കുന്ന സ്ഥിരബുദ്ധിയില്ലാത്ത ഒരു പാവം മനുഷ്യനേയും. കല്ലറ മൂടിയിരിക്കുന്ന
    സ്ലാബ് ഒന്നനക്കാൻ കൂടി ത്രാണിയില്ലാത്ത ആ പാവം മനുഷ്യൻ എന്ത് പിഴച്ചു. സ്ഥലത്തെ പ്രമാണിമാരുടെ മക്കളായിരുന്നു ഇതിന്റെ
    പുറകിലെന്ന് ആ നാട്ടുകാർക്കെല്ലാം അറിയാമായിരുന്നിട്ടും ആരുംതന്നെ അത് വെളിച്ചത്ത് കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നില്ല.
    ഇങ്ങനെ സത്യങ്ങൽ മൂടിവയ്ക്കപ്പെടുന്നതുമൂലം അക്രമികളും തീവ്രവാദികളും അടിക്കടി പെരുകിവരുന്നു. തെറ്റുചെയ്തവൻ
    ആരായാലും ശിക്ഷിക്കപ്പെടണം. അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവരെകൂടി അവരോടൊപ്പം ശിക്ഷിക്കപ്പെടണം.

    സഭക്ക് ഏറ്റുകൊണ്ടിരിക്കുന്ന ക്രൂര പീഡനങ്ങളും അപമാനങ്ങളും സഭ തന്നെ ചോദിച്ചുവാങ്ങുന്നതാണ്. വീടിന് കൊള്ളാത്തവൻ
    നാടിന് കൊള്ളുമോ. സഭക്ക് കൊള്ളാത്തവൻ സഭക്ക് നാശം വിതക്കുന്നവൻ സഭയിൽ തുടർന്നാൽ സഭ എങ്ങനെ നന്നാകും. സഭയിലെ
    ഇത്തിക്കണ്ണികളെ വെട്ടിമാറ്റി തീയിട്ട് നശിപ്പിക്കണം. അത് വൈദികനായാലും, മെത്രാനായാലും, കർദ്ദിനാളാണേലും സഭയിൽ തുടരാൻ
    അനുവദിച്ചുകൂട. കള്ള പുരോഹിതരെ അടിച്ച് വെളിയിൽ കളയണം. അല്മായരുടെ സ്വത്തിനും, ജീവനും, അതിലുപരി പിഞ്ചു
    കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും മാനത്തിന് ഈ സഭാദ്രോഹികൽ മേലാൽ വില പറയരുത്. സിസ്റ്റർ അനിറ്റക്കും, അഭയക്കും
    ഇപ്പോളിതാ 75 കാരി വൃദ്ധയായ സിസ്റ്റർക്കും സംഭവിച്ചതുപോലെ മേലിൽ ആർക്കും സംഭവിക്കരുത്. വിളക്ക് കത്തിച്ച് പറയുടെ
    കീഴിൽ വയ്ക്കാതെ പുറത്തെടുത്തുവച്ച് അതിന്റെ പ്രകാശത്തിൽ ഊറ്റം കാണുക. അന്തകാരത്തിലുള്ളതെല്ലാം വെളിച്ചത്ത് കൊണ്ടുവരൂ.
    സത്യം ഒരിക്കലും മൂടിവയ്ക്കരുത്, അത് നമുക്ക് നാശം വിതക്കും.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin