Saturday 7 March 2015

യുവതിയുടെ നഗ്നമാറിടത്തില്‍ സ്‌പര്‍ശിച്ച സന്യാസി വെട്ടിലായി

 http://www.mangalam.com/latest-news/291327  

Story Dated: Saturday, March 7, 2015 04:46

mangalam malayalam online newspaperബാങ്കോക്ക്‌: സന്യാസിക്ക്‌ യുവതിയുടെ മാറില്‍ സ്‌പര്‍ശിക്കുവാനുള്ള അനുമതിയുണ്ടോ? അനുമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും യുവതിയുടെ നഗ്നമാറില്‍ ഒരു ബുദ്ധ സന്യാസി സ്‌പര്‍ശിച്ചതിനെ തുടര്‍ന്ന്‌ ഉണ്ടായ പുകില്‌ ഇപ്പോളും അടങ്ങിയിട്ടില്ല. തായ്‌ലന്‍ഡിലാണ്‌ യുവതിയുടെ നഗ്നമായ മാറിടത്തില്‍ സ്‌പര്‍ശിച്ച്‌ സന്യാസി പുലിവാല്‌ പിടിച്ചത്‌. ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ്‌ വൃദ്ധ സന്യാസി വെട്ടിലായത്‌.
സ്‌ത്രീകളുമായി ഒരുതരത്തിലുള്ള സമ്പര്‍ക്കവും ഇല്ലെന്ന അവകാശപ്പെടുന്ന സന്യാസിയുടെ ഈ പ്രവര്‍ത്തി ഒരിക്കലും ന്യായീകരിക്കുവാന്‍ കഴിയുന്നതല്ലെന്നാണ്‌ പ്രതിഷേധക്കാരുടെ വാദം. കംബോഡിയയില്‍ നിന്നും ഭക്‌തര്‍ക്ക്‌ ദര്‍ശനം നല്‍കുവാനാണ്‌ സന്യാസി ബാങ്കോക്കില്‍ എത്തിയത്‌. ഇവിടെ സന്യാസിയെ സന്ദര്‍ശിക്കാനെത്തിയ യുവതിയുടെ നഗ്നമാറില്‍ സ്‌പര്‍ശിക്കുന്ന സന്യാസിയുടെ ചിത്രമാണ്‌ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്‌. എന്നാല്‍ ചിത്രം വ്യാജമാണെന്ന്‌ സന്യാസിയെ അനുകൂലിക്കുന്ന ഒരു വിഭാഗം ആരോപിക്കുന്നുണ്ട്‌.
അതേസമയം സന്യാസിയെ പ്രതിരോധിക്കുന്ന നിലപാടാണ്‌ ചിത്രത്തിലെ യുവതി സ്വീകരിച്ചിരിക്കുന്നത്‌. താന്‍ ജന്മനാ പുരുഷനായിരുന്നു ഹോര്‍മോണ്‍ ചികിത്സയിലൂടെ മാറിടത്തിന്‌ വലുപ്പം കൂട്ടിയാണ്‌ താന്‍ പെണ്ണായതെന്നും പെണ്‍കുട്ടി ഒരു സ്വകാര്യ ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ മാറില്‍ തൊടുന്നത്‌ പുരുഷന്റെ മാറില്‍ തൊടുന്നതിന്‌ തുല്യമാണെന്നും യുവതി പറഞ്ഞു. അതുകൊണ്ടു തന്നെ സന്യാസി ഒന്ന്‌ സ്‌പര്‍ശിച്ചത്‌ ഇത്ര വിവാദമാക്കേണ്ടതില്ലെന്നാണ്‌ യുവതിയുടെ വാദം.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin