Tuesday 31 March 2015

അന്തിക്രിസ്തുവിന്റെ മുഖമുള്ള ആട്ടിന്‍കുഞ്ഞ്

 https://www.youtube.com/watch?v=5WlfdtxG9_8

mangalam malayalam online newspaperമോസ്‌കോ: അന്തിക്രിസ്തുവിന്റെ മുഖമുള്ള ആട്ടിന്‍കുഞ്ഞ് അത്ഭുതമാകുന്നു. റഷ്യയിലെ ഡാഗസ്റ്റണിലെ ചിര്‍ക എന്ന ഗ്രാമത്തിലാണ് അന്തിക്രിസ്തുവിനോട് മുഖസാമ്യമുള്ള ആട്ടിന്‍കുട്ടി പിറന്നത്. ബൈബിളിലെ വെളിപാട് പുസ്തകത്തില്‍ അന്തിക്രിസ്തുവിന്റെ രൂപം വിശദീകരിച്ചിരിക്കുന്നതിന് സമാനമാണ് ഈ ആട്ടിന്‍കുഞ്ഞിന്റെ മുഖമെന്ന് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാസ്തവം എന്തായാലും വിചിത്രരൂപിയായ ആട്ടിന്‍കുട്ടി ഗ്രാമീണരില്‍ കൗതുകം ജനിപ്പിച്ചിരിക്കുകയാണ്. ബ്ലാസിയസ് ലാവ്‌രെന്റീവ് എന്ന കര്‍ഷകന്റെ ആട് പ്രസവിച്ച കുഞ്ഞാണ് വിചിത്രരൂപം കൊണ്ട് ശ്രദ്ധേയമായിരിക്കുന്നത്. മനുഷ്യരുടേതിന് സമാനമായി കണ്ണും മൂക്കും നാക്കുമെല്ലാമുള്ള ആട്ടിന്‍കുഞ്ഞിന് ചെവി മാത്രമാണ് ആടിന്റേതിന് സമാനമായ അവയവം.
ആടിനെ വളര്‍ത്തി ഉപജീവനം നടത്തുന്ന ബ്ലാസിയസ് പുതിയ ആട്ടിന്‍ കുഞ്ഞിന്റെ വരവ് ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാല്‍ തള്ളയാട് ജന്മം നല്‍കിയ ആട്ടിന്‍കുഞ്ഞിന്റെ മുഖം കണ്ടതിന്റെ ആഘാതത്തില്‍ നിന്ന് ബ്ലാസിയസ് മോചിതനായിട്ടില്ല. വിചിത്രരൂപിയായ ഈ ആടിനെ എന്തു ചെയ്യുമെന്ന ആലോചനയിലാണ് ബ്ലാസിയസ്.

http://www.mangalam.com/latest-news/300202

സൗദിയില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ മലയാളികളുള്‍പ്പെടെ 18 തൊഴിലാളികള്‍

mangalam malayalam online newspaperഅല്‍-കോബാര്‍ : പതിനെട്ടു തൊഴിലാളികള്‍ ശമ്പളവും ഒരു നേരത്തെ ഭക്ഷണമോ ഇല്ലാതെ സൗദിയിലെ അല്‍-കോബാര്‍ അക്രബിയായില്‍ ദുരിതത്തില്‍. ഇവിടുത്തെ മാന്‍പവര്‍ കമ്പനിയിലെ തൊഴിലാളികളാണിവര്‍. നാലു മലയാളികളുള്‍പ്പെടെ 10 ഇന്ത്യക്കാരും എട്ടു ശ്രീലങ്കക്കാരുമാണ്‌ ദുരിതക്കയത്തില്‍.
സൗദിയിലെ പല പ്രദേശങ്ങളില്‍ ജോലിക്കായി കമ്പനി അയച്ചിരുന്ന ഇവര്‍ക്ക്‌ ആറു മാസമായി ശമ്പളം കിട്ടാതെവന്നതോടെ ഭക്ഷണത്തിനുപോലും വഴിയില്ലാതെയാണ്‌ അക്രബിയായിലുള്ള കമ്പനി ഓഫീസില്‍ എത്തിയത്‌. ഇവിടെയെത്തിയപ്പോഴാകട്ടെ, സ്‌പോണ്‍സര്‍ അവിടേക്ക്‌ വരാറില്ലന്നും അദേഹത്തെക്കുറിച്ച്‌ യാതൊരു വിവരവുമില്ലെന്നുമാണ്‌ അറിയാന്‍ കഴിഞ്ഞത്‌.
ഭൂരിഭാഗം തൊഴിലാളികളുടെയും ഇക്കാമയുടെ കാലാവധിയും കഴിഞ്ഞു. ഇതുകാരണം മറ്റൊരിടത്തും പോകാനും ഇവര്‍ക്കാകില്ല. പതിനെട്ടുപേരും ഓഫീസില്‍ തന്നെയാണിപ്പോള്‍ താമസം.
ഓഫീസ്‌ കെട്ടിടത്തിന്റെ വാടക കുടിശികയായതിനാല്‍ ഏതുനിമിഷവും ഉടമ ഓഫീസ്‌ ഒഴിപ്പിച്ചേക്കും. ഇവിടുന്നു കൂടി കുടയിറക്കിയാല്‍ അന്തിയുറങ്ങാന്‍ പോലും ഇടമില്ലാതാകും.
നാട്ടില്‍ വലിയ സാമ്പത്തിക കടബാധ്യതയുള്ളവരാണ്‌ ഇവരില്‍ പലരും. ഭക്ഷണത്തിനു പോലും വഴിയില്ലാത്തതിനാല്‍ വീട്ടിലേക്കുള്ള ടെലിഫോണ്‍ വിളികളും ഇല്ലാതായി. പ്രതീക്ഷയുടെ എല്ലാ വഴികളും അടഞ്ഞതോടെ നവയുഗം സാംസ്‌കാരിക വേദിയെ ഇവര്‍ സമീപിച്ചിരുന്നു.
തുടര്‍ന്ന്‌ നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തിന്റെയും, പ്രവര്‍ത്തകന്‍ ഷിബുകുമാര്‍ തിരുവനന്തപുരത്തിന്റെയും സഹായത്തോടെ ലേബര്‍ കോടതിയില്‍ കേസും കൊടുത്തു. എന്നാല്‍, സ്‌പോണ്‍സര്‍ ഹാജരാകാത്തതിനാല്‍ കേസ്‌ കോടതി നീട്ടിവച്ചിരിക്കുകയാണ്‌.

ചെറിയാന്‍ കിടങ്ങന്നൂര്‍
 http://www.mangalam.com/print-edition/international/300357
കന്യാസ്ത്രീക്ക് 12 ലക്ഷം - കെ. സി . ബി. സി.ക്ക് അഭിനന്ദനം.
 റെജി ഞള്ളാനി 
കെ.സി. ആര്‍. എം. പ്രിറ്റ്സ്, എക്‌സ് പ്രീറ്റ്സ് & നണ്‍സ് അസോസിയേഷൻ 
വൈദികന്റെ പീഡനശ്രമം ചെറുത്ത് ചാരിത്ര്യം സംരക്ഷിച്ചതിന് മഠത്തില്‍ നിന്നും പുറത്താക്കപ്പെട്ട ആലുവ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് അഗാത്ത കോണ്‍വെന്റിലെ കന്യാസ്ത്രീക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്കി. ഈ വിഷയത്തില്‍ കെ.സി.ആര്‍. എം ശക്തമായ ഇടപെടലുകളാണ് നടത്തിയത്. കെ.സി. ആര്‍. എം. പ്രിറ്റ്സ്, എക്‌സ് പ്രീറ്റ്സ് & നണ്‍സ് അസോസിയേഷൻറെ കൊച്ചിയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ ഈ കന്യാസ്ത്രീയെ ആദരിച്ചിരുന്നു. തുടര്‍ന്ന് ഈ സംഭവത്തില്‍ സിസ്റ്ററെ ചേര്‍ത്ത് കെ.സി.ആര്‍. എം കൊച്ചിയില്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ക്കുകയും കൊച്ചി ബിഷപ്പിനെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തു. പ്രശ്‌നപരിഹാരം ഉണ്ടാവാത്ത പക്ഷം 2015 ഏപ്രല്‍ 6 ന് മഠത്തിനു മുന്നില്‍ നിരാഹാരം ഇരിക്കുമെന്നും അറിയിച്ചിരുന്നു.

സന്യാസത്തില്‍ നിന്നും വിട്ടുപോരുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്കണമെന്ന് കെ. സി. ആര്‍ എം കൊച്ചി സമ്മേളനം സഭാനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇവിടെ അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. ഇത്തരമൊരു തീരുമാനമെടുത്ത കെ. സി . ബി. സി. ക്കും ഫാദര്‍ പോള്‍ തേലക്കാടിനും അഭിനന്ദനം അറിയിക്കുന്നു. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു നഷ്ട്പരിഹാരത്തുക നല്കുന്നത്. ഇത് സംഘടനയുടെ നയതന്ത്ര വിജയം കൂടിയാണ്.

ഈ കന്യാസത്രീക്കു നല്‍കിയ തുക വളരെ കുറഞ്ഞുപോയി എന്ന പരാതി സംഘടനക്കുണ്ട്. 12 വര്‍ഷം കന്യാസ്ത്രീയായി ഇന്‍ഡ്യയിലും ഇറ്റലിയിലും മഠത്തില്‍ സേവനം അനുഷ്ടിക്കവേ സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു സിസ്റ്റ്ര്‍. വിദേശത്തും സ്വദേശത്തും ലഭിച്ച ശമ്പളത്തിന്റ തുക കൂട്ടിയാല്‍ മാത്രം 50 ലക്ഷത്തിനു മുകളില്‍ വരും. കൂടാതെ സിസ്റ്റ്‌റുടെ യൗവ്വനകാലം നഷ്ടമാവുകയും ചെയ്തു. മഠത്തില്‍ കൊടിയ ശാരീരീക, മാനസിക പീഡനങ്ങളും പട്ടിണിയും അനുഭവിക്കേണ്ടി വന്നു. കുടുബ വിഹിതം മഠത്തില്‍ ചേര്‍ന്നപ്പേള്‍ നല്‍കേണ്ടിവന്നു. ചാരിത്ര്യം സംരക്ഷിക്കുവാന്‍ അപമാനം സഹിക്കേണ്ടി വന്നു. മുന്നോട്ടുള്ള ജീവിതം വളരെ പരിതാപകരമാണ്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ സിസ്റ്ററിന് എഴുപതു ല്ക്ഷം രൂപക്കു മേല്‍ നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ട്. ഈ തുക അനുവദിക്കണമെന്നുതന്നെയാണ് സംഘടനയുടെ നിലപാട് സിസ്റ്റര്‍ക്ക് നീതി ലഭിച്ചിട്ടില്ലന്നും, നീതി ലഭിക്കണമെന്നുമാണ് സംഘടനയുടെ നിലപാട്. അനുവദിച്ചിട്ടുള്ള തുക മുന്നോട്ടുള്ള ജീവിതത്തിന് അപര്യാപ്തമായതിനാല്‍ തുടര്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. എങ്കിലും കീഴ്‌വഴക്കങ്ങള്‍ മറികടന്ന് 12 ലക്ഷം രൂപയെങ്കിലും കൊടുക്കുവാന്‍ തയ്യാറായ കെ. സി . ബി. സി. ക്കും ഫാദര്‍ പോള്‍ തേലക്കാടിനും കെ.സി.ആര്‍.എം.  
പ്രിറ്റ്സ്, എക്‌സ് പ്രീറ്റ്സ് & നണ്‍സ് അസോസിയേഷൻ അനുമോദനം അറിയിക്കുന്നു.

മുന്നോട്ടുള്ള കാലങ്ങളിലും കെ. സി . ബി. സി. യുമായി ഇതുപോലെ നല്ല ബന്ധത്തിലും സൗഹാര്‍ദ്ദത്തിലും മുന്നോട്ടു പോകുവാനാണ് സംഘടനയുടെ തീരുമാനം.

Sunday, March 29, 2015

പുറത്താക്കിയ കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാരം


ആലുവ: വൈദികന്‍റെ പീഡനം ചെറുത്തതിന് സഭയിൽനിന്നും പുറത്താക്കിയ കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാരം നൽകാൻ ധാരണയായി. ഫാ. പോൾ തേലേക്കാട്ടിന്‍റെ സാന്നിദ്ധ്യത്തിൽ പീഡനം ചെറുത്ത കണ്ണൂർ സ്വദേശിനിയായ സിസ്റ്റർ അനിതയും പുറത്താക്കിയ ശേഷം കന്യാസ്ത്രീക്ക് ഇതുവരെ സംരക്ഷണം നൽകിയ ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി, സിസ്റ്റർ അനിതയുടെ ബന്ധു ബെന്നിചാക്കോ എന്നിവരുമായി ഇന്നലെ തോട്ടയ്ക്കാട്ടുകര സ്നേഹപുരം പള്ളിയിൽ നടന്ന ചർച്ചയിലാണ് 12 ലക്ഷം നഷ്ടപരിഹാരം നൽകാൻ ധാരണയായത്.
ആലുവ തോട്ടയ്ക്കാട്ടുകരയിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് ആഗാത്ത കോൺവെന്റിന് കീഴിലുള്ള പ്രൊവിഡൻസ് കോൺവെന്റിലെ മദർ സുപ്പീരിയർ അനിതാമ്മയാണ് നഷ്ടപരിഹാരം നൽകാൻ സന്നദ്ധമാണെന്ന് അറിയിച്ചത്. ധാരണയനുസരിച്ച് സഭാവസ്ത്രം തിരിച്ചു കൊടുക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സിസ്റ്റർ അനിത സമ്മതിച്ചു. ധാരണയുടെ വിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കിടരുതെന്നും വ്യവസ്ഥയുണ്ട്. സന്ന്യാസജീവിതവുമായി മുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും തിരിച്ചെടുത്തില്ലെങ്കിൽ മരണം വരെ നിരാഹാരം അനുഷ്ടിക്കുമെന്ന് സിസ്റ്റർ അനിത സഭയെ അറിയിച്ചിരുന്നു. തിരിച്ചെടുത്തില്ലെങ്കിൽ ന്യായമായ നഷ്ടപരിഹാരം നൽകാൻ സഭാ അധികൃതർ തയ്യാറാകണമെന്നും അവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മദ്ധ്യസ്ഥ ചർച്ചകൾ നടത്തിയത്. എട്ടും പൊട്ടും തിരിയാത്തപ്പോൾ എടുത്തണിഞ്ഞ തിരുവസ്ത്രം വലിച്ചെറിഞ്ഞാൽ എന്ത് സംഭവിക്കും? അനുഭവങ്ങൾ പറയാൻ എക്സ് വൈദികരും കന്യാസ്ത്രീകളും ഒത്തു ചേർന്നപ്പോൾ പുറത്താക്കിയ കന്യാസ്ത്രീയെ തിരിച്ചെടുക്കില്ലെന്ന് സീറോ മലബാർ സഭ; അവരെ രണ്ട് തവണ പുറത്താക്കി; സിസ്റ്റർ ആരോപണങ്ങൾ ഉന്നയിക്കാതെ അനുയോജ്യമായ വഴി തിരഞ്ഞെടുക്കണമെന്ന് ഫാ. പോൾ തേലക്കാട്ട് മറുനാടനോട് മഠത്തിൽ നിന്ന് പുറത്താക്കാൻ ഞാൻ ചെയ്ത തെറ്റെന്താണ്? അരുതാത്തതു കണ്ടത് അറിയിച്ചതോ? അതോ വൈദികന്റെ ഇംഗിതത്തിനു വഴങ്ങാത്തതോ? പോകാനിടമില്ലാതെ ജനസേവാ കേന്ദ്രത്തിൽ അഭയം തേടിയ കന്യാസ്ത്രീക്കു പറയാനുള്ളത് തിരിച്ചെടുക്കും വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് കന്യാസ്ത്രീയുടെ പത്രസമ്മേളനം; മരിക്കുന്നത് വരെ മഠത്തിന് മുമ്പിൽ നിരാഹാരം മതിൽചാടുന്നവർക്ക് തണൽവീട്; തിരുവസ്ത്രം ഉപേക്ഷിച്ച വൈദികർക്കും കന്യാസ്ത്രീകൾക്കും തൊഴിൽ പരിശീലനവും ഷെൽട്ടർ ഹോമും; കൊച്ചിയിലെ കൂട്ടായ്മയിൽ പദ്ധതിക്ക് തുടക്കമാകും.
40  കാരിയായ ഇവർ 13 വർഷം മുമ്പാണ് കന്യാസ്ത്രീ പട്ടം സ്വീകരിച്ചത്. ആലുവ തോട്ടക്കാട്ടുകരയിലെ സഭാ ആസ്ഥാനത്തായിരുന്നു ഏറെക്കാലം പ്രവർത്തിച്ചത്. അഞ്ച് വർഷം മുമ്പാണ് മദ്ധ്യപ്രദേശിലെ പാഞ്ചോറിൽ സഭയ്ക്ക് കീഴിലുള്ള സ്കൂളിൽ എത്തിയത്. ഇവിടെ അദ്ധ്യാപികയായിരിക്കെയാണ് ഇവിടത്തെ ധ്യാനഗുരുവായ ഇടുക്കി സ്വദേശിയായ വൈദികൻ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇത് സിസ്റ്റർ ചെറുത്തു. തുടർന്നാണ് സംഭവം പുറത്തറിയാതിരിക്കാൻ സിസ്റ്റർ അനിതയെ ഇറ്റലിയിലേക്കു മാറ്റിയത്. അവിടെ മൂന്നുവർഷം അടിമവേല ചെയ്യിച്ചു. പീഡനശ്രമം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഫെബ്രുവരി എട്ടിന് ഇറ്റലിയിലെ മഠത്തിൽനിന്ന് സഭാവസ്ത്രം ഊരിയെടുത്ത് പുറത്താക്കി.
എന്നാൽ തിരികെ മാതൃസ്ഥാപനമായ ആലുവ കോൺവെന്റിലെത്തിയ സിസ്റ്റർ അകത്തു പ്രവേശിപ്പിച്ചില്ല. കൈവശമുണ്ടായിരുന്ന ബാഗ് വലിച്ചെറിഞ്ഞ സഭാ അധികാരികൾ സ്വന്തം വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ട് ഭീഷണി മുഴക്കി. ഇതോടെയാണ് പ്രശ്നം വഷളായി. പത്ത് മണിക്കൂറോളം ഗേറ്റിന് മുമ്പിൽ നിന്ന കന്യാസ്ത്രീയെ ഒടുവിൽ നാട്ടുകാരാണ് ആലുവ ജനസേവയിലെത്തിച്ചത്. തുടർന്നാണ് പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കാൻ സഭാനേതൃത്വത്തോട് സിസ്റ്റർ ആവശ്യപ്പെട്ടത് സമരം തുടങ്ങിയത്. സഭയിൽനിന്നും പുറത്താക്കിയ കന്യാസ്ത്രീക്ക് സംരക്ഷണം നൽകിയത് ജനസേവ ശിശുഭവനായിരുന്നു. പീഡിപ്പിക്കാൻ ശ്രമിച്ച വൈദികന്റെ പേരു വെളിപ്പെടുത്താനോ നിയമനടപടിക്കോ സന്ന്യാസിനി എന്ന നിലയിൽ തയ്യാറാകുന്നില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
അതേസമയം, സഭാ വിശ്വാസമനുസരിച്ച് ജീവിക്കാത്തവരെ പുറത്താക്കാൻ അധികാരമുണ്ടെന്നാണ് സഭാ അധികാരികൾ വിശദീകരണം നൽകിയത്. ഇറ്റലിയിലെ സഭാ അധികൃതരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഇവരെ നീക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്തുന്നിയിരുന്നില്ല



സഭയുമായുള്ള തർക്കത്തിന്‍റെ പേരിൽ സഭാവസ്ത്രം ഉപേക്ഷിക്കേണ്ടിവന്ന, തൃശ്ശൂർ സെന്റ് മേരീസ് കോളേജിലെ മുൻ പ്രിൻസിപ്പൽ സിസ്റ്റർ ജെസ്മിയുടെ പാതയിലേക്കാണ് ഇപ്പോൾ സിസ്റ്റർ അനിതയും. കന്യാസ്ര്തീ ജീവിതം ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് സിസ്റ്റർ ജെസ്മി എഴുതിയ 'ആമേൻ' എന്ന ആത്മകഥ കേരളത്തിലെ കത്തോലിക്ക സഭയിലുണ്ടാക്കിയ പുകില് ഇനിയും അടങ്ങിയിട്ടില്ല. കന്യാസ്ത്രീ ജീവിതത്തിനിടയിലെ പീഡനങ്ങളെയും സ്വവർഗലൈംഗികതയെയും, ലൈംഗിക ചൂഷണങ്ങളെയും കുറിച്ച് തുറന്നെഴുതിയ സിസ്റ്റർ ജെസ്മി കത്തോലിക്കാ സഭയ്ക്ക് ഇന്നും വെറുക്കപ്പെട്ടവളാണ്.


Monday 30 March 2015


ഗര്‍ഭിണിയുടെ വയറുകീറി കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ നഴ്സിനെതിരെ കുറ്റം ചുമത്തി

ഗര്‍ഭിണിയുടെ വയറുകീറി കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ നഴ്സിനെതിരെ കുറ്റം ചുമത്തി
ന്യൂയോര്‍ക്: ഏഴു മാസം ഗര്‍ഭിണിയായ യുവതിയുടെ വയര്‍ കുത്തിക്കീറി കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ നഴ്സിനെതിരെ 100 വര്‍ഷം തടവ് ലഭിച്ചേക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. കൊലപാതകശ്രമം ഉള്‍പ്പെടെ എട്ടു കിരാത കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എട്ടു കേസുകളില്‍ കുറ്റം തെളിഞ്ഞാല്‍ യുവതിക്ക് 100 വര്‍ഷം തടവ് അനുഭവിക്കേണ്ടി വരും. കൊളറാഡോ സ്വദേശിനിയായ മുന്‍ നഴ്സ് ഡൈനല്‍ ലേനിന് (34) എതിരെയാണ് 100 വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തിയിരിക്കുന്നത്. ഗര്‍ഭിണിയായ യുവതിയെ വീട്ടിലത്തെിയാണ് ഇവര്‍ ആക്രമിച്ചത്. മൃതപ്രാണാവസ്ഥയിലായ യുവതി 911 എന്ന അടിയന്തര സഹായ നമ്പറില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തിന്‍െറ കാരണം വ്യക്തമല്ല.
 http://www.madhyamam.com/news/347171/150328

ഇന്ത്യക്കാരന് മര്‍ദനം: അമേരിക്കയില്‍ പോലീസുകാരനെതിരെ കുറ്റംചുമത്തി
Posted on: 29 Mar 2015



വാഷിങ്ടണ്‍: അമേരിക്കയിലെ മാഡിസണില്‍ ഇന്ത്യക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കുറ്റംചുമത്തി. ഗുജറാത്ത് സ്വദേശി 57-കാരനായ സുരേഷ്ഭായ് പട്ടേലിനാണ് മര്‍ദനമേറ്റത്. കേസില്‍ പത്തുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എറിക് പാര്‍ക്കറെന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയത്.

ഫിബ്രവരി ആറിനായിരുന്നു സംഭവം. ഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് മാഡിസണില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ പ്രദേശത്ത് നടക്കാനിറങ്ങിയ സുരേഷ് ഭായി പട്ടേലിനെ മര്‍ദിച്ചു. 17 മാസം പ്രായമുള്ള പേരക്കുട്ടിയെ സന്ദര്‍ശിക്കാന്‍ അമേരിക്കയിലെത്തിയ പട്ടേലിന് ഇംഗ്ലീഷ്ഭാഷ വശമില്ലായിരുന്നു. അതിനാല്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നായിരുന്നു മര്‍ദനം. മര്‍ദനത്തില്‍ പട്ടേലിന്റെ ശരീരം ഭാഗികമായി തളര്‍ന്നു.
 http://www.mathrubhumi.com/online/malayalam/news/story/3502525/2015-03-29/world

വൈദീകന്റെ പീഡന ശ്രമം ചെറുത്തതിനെ തുടര്‍ന്ന് സഭയില്‍ നിന്നും പുറത്താക്കപ്പെട്ട കന്യാസ്ത്രീക്ക് 12 ലക്ഷം നഷ്ടപരിഹാരം ; സഭാവസ്ത്രം തിരിച്ചു നല്‍കും



വൈദീകന്റെ പീഡന ശ്രമം ചെറുത്തതിനെ തുടര്‍ന്ന് സഭയില്‍ നിന്നും പുറത്താക്കപ്പെട്ട കന്യാസ്ത്രീക്ക് 12 ലക്ഷം നഷ്ടപരിഹാരം ; സഭാവസ്ത്രം തിരിച്ചു നല്‍കും
മദ്ധ്യപ്രദേശിലെ പഞ്ചാറിലെ കോണ്‍വെന്റില്‍ സേവനം അനുഷ്ഠിക്കുന്നതിനിടെ ഇടുക്കി സ്വദേശിയായ വൈദികന്റെ പീഡനശ്രമം ചെറുത്തതിന് സഭയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് സമരം പ്രഖ്യാപിച്ച കന്യാസ്ത്രീക്ക് പന്ത്രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഇതേതുടര്‍ന്ന് സമരം ഉപേക്ഷിച്ചു. ധാരണയനുസരിച്ച് സഭാവസ്ത്രം തിരിച്ചു കൊടുക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും കണ്ണൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ അനിത സമ്മതിച്ചു.ധാരണയുടെ വിവരങ്ങള്‍ മാദ്ധ്യമങ്ങളുമായി പങ്കിടരുതെന്നും വ്യവസ്ഥയുണ്ട്. ഫാ. പോള്‍ തേലേക്കാട്ടിന്റെ സാന്നിദ്ധ്യത്തില്‍ തോട്ടയ്ക്കാട്ടുകര സ്‌നേഹപുരം പള്ളിയിലായിരുന്നു ചര്‍ച്ച. കന്യാസ്ത്രീയെ പുറത്താക്കിയ ആലുവ തോട്ടയ്ക്കാട്ടുകരയിലെ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ആഗാത്ത കോണ്‍വെന്റിന് കീഴിലുള്ള പ്രൊവിഡന്‍സ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ അനിതാമ്മയാണ് നഷ്ടപരിഹാരം നല്‍കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചത്. വൈദികന്റെ പീഢനശ്രമത്തെ തുടര്‍ന്ന് ഫെബ്രുരി 14ന് ആലുവയിലെ കോണ്‍വെന്റിലും പ്രവേശിപ്പിക്കാതെ പത്ത് മണിക്കൂറോളം പുറത്തുനിറുത്തി. പൊലീസില്‍ പരാതി നല്‍കിയെിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ജനസേവയില്‍ സംരക്ഷണം നല്‍കിയത്. 
 http://4malayalees.com/index.php?page=newsDetail&id=59798

വൈദികന്റെ പീഡനശ്രമം ചെറുത്തു; കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം



വൈദികന്റെ പീഡനശ്രമം ചെറുത്തു; കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം
ആലുവ: സമരത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ കന്യാസ്ത്രീക്ക് പന്ത്രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. വൈദികന്റെ പീഡനശ്രമം ചെറുത്തതിന് സഭയില്‍ നിന്ന് പുറത്താക്കിയ കന്യാസ്ത്രീയാണ് സമരം പ്രഖ്യാപിച്ചത്. ഇവരെ അനുനയിപ്പിക്കാനാണ് സഭ ശ്രമിച്ചത്. തുടര്‍ന്ന് സമരം ഉപേക്ഷിച്ചു. ധാരണയനുസരിച്ച് സഭാവസ്ത്രം തിരിച്ചു കൊടുക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും കണ്ണൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ അനിത സമ്മതിച്ചു. ധാരണയുടെ വിവരങ്ങള്‍ മാദ്ധ്യമങ്ങളുമായി പങ്കിടരുതെന്നും വ്യവസ്ഥയുണ്ട്.

ഫാ. പോള്‍ തേലേക്കാട്ടിന്റെ സാന്നിദ്ധ്യത്തില്‍ ഇന്നലെ തോട്ടയ്ക്കാട്ടുകര സ്‌നേഹപുരം പള്ളിയിലായിരുന്നു ചര്‍ച്ച. കന്യാസ്ത്രീയെ പുറത്താക്കിയ ആലുവ തോട്ടയ്ക്കാട്ടുകരയിലെ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ആഗാത്ത കോണ്‍വെന്റിന് കീഴിലുള്ള പ്രൊവിഡന്‍സ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ അനിതാമ്മയാണ് നഷ്ടപരിഹാരം നല്‍കാമെന്ന് അറിയിച്ചത്.

ഇറ്റലി ജനോവ ആസ്ഥാനമായുള്ള സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ആഗാത്ത കോണ്‍വെന്റില്‍ 13 വര്‍ഷമായി കന്യാസ്ത്രീയായിരുന്ന സിസ്റ്റര്‍ അനിതയെ കഴിഞ്ഞ മാസമാണ് പുറത്താക്കിയത്. ഫെബ്രുരി 14ന് ആലുവയിലെ കോണ്‍വെന്റിലും പ്രവേശിപ്പിക്കാതെ പത്ത് മണിക്കൂറോളം പുറത്തുനിറുത്തി. പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. തുടര്‍ന്നാണ് ജനസേവയില്‍ സംരക്ഷണം നല്‍കിയത്.

മദ്ധ്യപ്രദേശിലെ പഞ്ചാറിലെ കോണ്‍വെന്റില്‍ സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് ഇടുക്കി സ്വദേശിയായ വൈദികന്റെ പീഡനശ്രമം നേരിടേണ്ടിവന്നത്. കോണ്‍വെന്റിനോട് ചേര്‍ന്നുള്ള പള്ളിയിലെ ധ്യാനഗുരുവുമാണ് വൈദികന്‍. അവിടെ തുടരാന്‍ ശ്രമിച്ചെങ്കിലും വികാരി മദര്‍ സൂപ്പീരിയറെ സ്വാധീനിച്ച് കന്യാസ്ത്രീയെ ഇറ്റലിയിലേക്ക് വിട്ടു. രണ്ട് വര്‍ഷത്തോളം അവിടെയും അദ്ധ്യാപികയായി ജോലി ചെയ്തു. കഴിഞ്ഞ ജനുവരി ഒന്നിനാണ് തിരുവസ്ത്രം ഉപേക്ഷിച്ച് വീട്ടിലേക്ക് പോകാന്‍ അറിയിച്ചത്. പിന്നീട് കുറച്ച് ദിവസത്തിന് ശേഷം കേരളത്തിലെത്തി.
http://4malayalees.com/index.php?page=newsDetail&id=59759

മാണി-ജോര്‍ജ്‌ പോര്‌ കൈയാങ്കളിയിലേക്ക്‌

mangalam malayalam online newspaperകോട്ടയം: കേരളാ കോണ്‍ഗ്രസ്‌ (എം) ആസ്‌ഥാനത്ത്‌, വിദ്യാര്‍ഥിവിഭാഗമായ കെ.എസ്‌.സിയുടെ ജില്ലാനേതൃയോഗത്തില്‍ കെ.എം. മാണിയുടെയും പി.സി. ജോര്‍ജിന്റെയും അനുയായികള്‍ ഏറ്റുമുട്ടി.
ഓഫീസ്‌ ചുമതലയുള്ള സെക്രട്ടറി സിറിയക്‌ ചാഴികാടന്റെ നേതൃത്വത്തില്‍ യോഗം ചേരാനിരിക്കേ, ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ ഒരുവിഭാഗം ഹാളിലെത്തി ജോര്‍ജിന്‌ അനുകൂലമായി പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ടു. ഇതു നിരാകരിക്കപ്പെട്ടതോടെ സംസ്‌ഥാന ജനറല്‍ സെക്രട്ടറി സച്ചിന്‍ ജെയിംസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു പ്രമേയം വായിച്ചതാണു ബഹളത്തിലും കൈയാങ്കളിയിലും കലാശിച്ചത്‌. ജോര്‍ജ്‌ അനുകൂലികള്‍ ഓഫീസിന്റെ രണ്ടു ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ചില്ലുകൊണ്ട്‌ ജോര്‍ജ്‌ പക്ഷക്കാരനും കെ.എസ്‌.സി. ജില്ലാ ജനറല്‍ സെക്രട്ടറിയുമായ റിയാസ്‌ അമീനു പരുക്കേറ്റു. പോലീസ്‌ എത്തിയതോടെ പുറത്തിറങ്ങിയ ജോര്‍ജ്‌ അനുകൂലികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രമേയം വായിച്ചു. അക്രമം നടക്കുമ്പോള്‍ പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്‌ ഓഫീസിനു പുറത്തുണ്ടായിരുന്നതായി മാണി വിഭാഗം ആരോപിച്ചു.
സംഭവത്തിനു പിന്നാലെ യൂത്ത്‌ഫ്രണ്ട്‌ (എം) സംസ്‌ഥാന പ്രസിഡന്റ്‌ പ്രിന്‍സ്‌ ലൂക്കോസിന്റെ നേതൃത്വത്തില്‍ ഔദ്യോഗികപക്ഷം മാധ്യമപ്രവര്‍ത്തകരെക്കണ്ടു. കെ.എസ്‌.സി. യോഗം നടന്നിട്ടില്ലെന്നും ഷോണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘമാണ്‌ ആക്രമണം നടത്തിയതെന്നും പ്രിന്‍സ്‌ പറഞ്ഞു. തുടര്‍ന്ന്‌, ഒരുവിഭാഗം കെ.എസ്‌.സി. പ്രവര്‍ത്തകര്‍ പ്രകടനമായി നഗരത്തിലെത്തി പി.സി. ജോര്‍ജിന്റെ കോലം കത്തിച്ചു. സംഘര്‍ഷം ഒരു മണിക്കൂറിലേറെ തുടര്‍ന്നു. ഈസ്‌റ്റ്‌ സി.ഐ: എ.ജെ. തോമസ്‌, വെസ്‌റ്റ്‌ എസ്‌.ഐ: ടി.ആര്‍. ജിജു എന്നിവര്‍ സ്‌ഥലത്തെത്തി. കെ.എസ്‌.സി. നേതാക്കളുടെ പരാതിയില്‍ വെസ്‌റ്റ്‌ പോലീസ്‌ കേസെടുത്തു.
 http://www.mangalam.com/print-edition/keralam/299546

വേശ്യകളെപ്പോലെ വേണ്ട; പ്രലോഭിപ്പിക്കുന്ന വസ്‌ത്രമിട്ടാല്‍ അഴിയെണ്ണും

mangalam malayalam online newspaperസ്‌ത്രീകളുടെ ഇറുകിപ്പിടിച്ച വസ്‌ത്രങ്ങള്‍ പ്രകോപനം സൃഷ്‌ടിക്കുന്നുണ്ടോ എന്ന വിഷയത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക്‌ വിരാമമായിട്ടില്ല. എന്നാല്‍ ഫ്രാന്‍സില്‍ വേശ്യകളെ അനുസ്‌മരിപ്പിക്കുന്ന വിധത്തില്‍ പ്രലോഭനം സൃഷ്‌ടിക്കുന്ന വേഷത്തില്‍ വഴിയിലിറങ്ങിയാല്‍ ചിലപ്പോള്‍ അഴിയെണ്ണും. അഴകളവുകള്‍ പുറത്തു കാണുന്ന വിധത്തില്‍ ഇറുകിയ വസ്‌ത്രങ്ങളും ഹൈഹീല്‍ ചെരുപ്പുകളും ധരിച്ച്‌ പ്രത്യക്ഷപ്പെടുന്നതിനുള്ള നിരോധനം ലൈംഗിക തൊഴിലാളികള്‍ക്ക്‌ പോലും ബാധകമാണ്‌.
വേശ്യകള്‍ക്ക്‌ പേരുകേട്ട പാരീസിലെ റു സെന്റ്‌ ഡെനിസ്‌, പിഗല്ലേ ജില്ലകളുടെ മുഖഛായ മാറ്റി വരയ്‌ക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ നടപടി. ചുവന്നതെരുവുകള്‍ക്ക്‌ പ്രസിദ്ധമായ ജില്ലകളില്‍ ഈ രീതിയിലുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌ വേശ്യകള്‍ തെരുവില്‍ കാത്തു നില്‍ക്കുന്നത്‌ പതിവാണ്‌. ഇതിനെയാണ്‌ നിയമം കൊണ്ട്‌ തടയിടാന്‍ ഫ്രാന്‍സ്‌ ഒരുങ്ങുന്നത്‌. നിയമം വരുന്നതോടെ വേശ്യകളും സാധാരണ വസ്‌ത്രധാരണരീതി പിന്തുടരേണ്ടി വരും. അതേസമയം ആര്‍ട്ടിക്കിള്‍ 225 നെ മുന്‍ നിര്‍ത്തി സൃഷ്‌ടിച്ചിരിക്കുന്ന നിയമത്തിന്‌ ലൈംഗിക തൊഴിലാളികളുടെ സംഘടനകളില്‍ നിന്നും ശക്‌തമായ പ്രതിഷേധവും ഉയരുന്നുണ്ട്‌. തങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തെ പിന്നോട്ടടിക്കുന്നതാണെന്ന്‌ ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികളുടെ യൂണിയന്‍ പറഞ്ഞു.
സര്‍വേ പ്രകാരം ഫ്രാന്‍സില്‍ 20,000 വേശ്യകള്‍ ഉണ്ടെന്നാണ്‌ കണക്കുകള്‍. പത്തില്‍ ആറ്‌ ഫ്രഞ്ചുകാരും വേശ്യാലയം നിയമവിധേയമാക്കണം എന്ന ആവശ്യപ്പെടുകയും ചെയ്യുന്നു. 1946 ല്‍ നിരോധിക്കുന്നതിന്‌ മുമ്പായി ഫ്രാന്‍സില്‍ 1,400 വേശ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. പൊതുവേദിയില്‍ ലൈംഗിക വ്യാപാരം നിയമവിധേയമാക്കണോ എന്ന കാര്യം ഫ്രഞ്ച്‌ ഉപരിസഭ അടുത്തയാഴ്‌ച വോട്ടിനിടാനിരിക്കുകയുമാണ്‌. യൂറോപ്പില്‍ പല രാജ്യങ്ങളും പെയ്‌ഡ് സെക്‌സ് അനുവദിക്കുന്നുണ്ടെങ്കിലും വേശ്യാത്തെരുവുകളെ അനുകൂലിക്കുന്നില്ല.
 http://www.mangalam.com/odd-news/299466
സീറോ മലബാര്‍ രൂപത കാര്യാലയം ഉദ്ഘാടനം ചെയ്തു



മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ ഓസ്ട്രേലിയ രൂപത കാര്യാലയത്തിന്റെ ആശീര്‍വാദകര്‍മം മെല്‍ബണ്‍ ആര്‍ച്ച്ബിഷപ് ഡെന്നീസ് ഹാര്‍ട്ട് നിര്‍വഹിച്ചു.

മെല്‍ബണിനടുത്തുള്ള പ്രസ്റണിലാണു രൂപത കാര്യാലയം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. രൂപതയുടെ സിരാകേന്ദ്രമായ ഈ കാര്യാലയത്തിലാണു സീറോ മലബാര്‍ രൂപതയുടെ അനുദിനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍, മെല്‍ബണ്‍ അതിരൂപത സഹായമെത്രാന്‍ ടെറി കര്‍ട്ടിന്‍, വികാരി ജനറാള്‍ മോണ്‍. ഗ്രെഗ് ബെന്നറ്റ്, സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരക്കല്‍, മെല്‍ബണ്‍ അതിരൂപത പ്രതിനിധികള്‍, വൈദികര്‍, സീറോ മലബാര്‍ രൂപത കൌണ്‍സിലുകളിലെ അംഗങ്ങള്‍, വിവിധ ഇടവകയിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി സ്വാഗതം ആശംസിച്ചു. ഓസ്ട്രേലിയയില്‍ സീറോ മലബാര്‍ രൂപത സ്ഥാപനത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ രൂപത കാര്യാലയത്തിന് ആരംഭം കുറിക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും ബിഷപ് ബോസ്കോ പുത്തൂര്‍ നന്ദി പറഞ്ഞു. രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണം നല്‍കി കൊണ്ടിരിക്കുന്ന മെല്‍ബണ്‍ ആര്‍ച്ച്ബിഷപ് ഡെന്നീസ് ഹാര്‍ട്ടിന്, മാര്‍ ബോസ്കോ പുത്തൂര്‍ നന്ദി പറഞ്ഞു. രൂപതയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും സഹകരണവും പ്രാര്‍ഥനയും ഉണ്ടാകണമെന്ന് മാര്‍ ബോസ്കോ പുത്തൂര്‍ അഭ്യര്‍ഥിച്ചു.
http://www.deepika.com/ucod/nri/UTFPravasi_News.aspx?newscode=63174
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍

ലോകാവസാനം അടുത്തു! സൗരയൂഥത്തെ പുനഃക്രമീകരിച്ചത്‌ വ്യാഴം

mangalam malayalam online newspaperന്യൂയോര്‍ക്ക്‌: ശാസ്‌ത്രജ്‌ഞരുടെ പ്രവചനം... ലോകാവസാനം അടുത്തു. 10,000 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ നക്ഷത്ര സമൂഹങ്ങള്‍ പൊട്ടിച്ചിതറുമെന്നാണു ഗവേഷകര്‍ പറയുന്നത്‌. പ്രകാശവര്‍ഷങ്ങളുടെ കണക്ക്‌ പറയുന്ന ശാസ്‌ത്രത്തെ സംബന്ധിച്ച്‌ ഇതു ചെറിയ കാലമാണ്‌. മനുഷ്യരെ സംബന്ധിച്ചു ലോകാവസാനം വലിയ സംഭവമല്ലെന്ന്‌ അര്‍ഥം. തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായതായാണു കലിഫോര്‍ണിയ, നോട്ടിങ്‌ഹാം സര്‍വകലാശാലകളിലെ ഗവേഷകര്‍ പറയുന്നത്‌.
കറുത്ത ഊര്‍ജമാകും പ്രപഞ്ചത്തെ തകര്‍ച്ചയിലേക്കു നയിക്കുകയെന്നാണു കലിഫോര്‍ണിയ സര്‍വകലാശാലയിലെ നെമഞ്ച കലോപര്‍ പറയുന്നത്‌. പ്രപഞ്ച വികസനത്തിനു കറുത്ത ഊര്‍ജമാണു കാരണമെന്നാണു ശാസ്‌ത്രം പറയുന്നത്‌. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം വിശദീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പ്രപഞ്ച വികസനത്തിന്റെ വേഗം കൂടിയതാണു ശാസ്‌ത്രജ്‌ഞര്‍ക്കിടെ ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്‌. ഇത്‌ തകര്‍ച്ചയ്‌ക്കുമുമ്പുള്ള ആളലാണെന്നാണു ശാസ്‌ത്രജ്‌ഞരുടെ നിഗമനം.അതേ സമയം, സൗരയൂഥത്തിന്റെ ആദ്യ പതിപ്പിനെ തകര്‍ത്തത്‌ വ്യാഴമാണെന്ന പഠനം പുറത്തുവന്നു. സാധാരണ നക്ഷത്രങ്ങള്‍ക്കു ഭൂമിയേക്കാള്‍ വലുപ്പമുള്ള ഗ്രഹങ്ങളാണു പതിവ്‌.
ഇവ എണ്ണത്തില്‍ കുറവുമായിരിക്കും. എന്നാല്‍ വ്യാഴത്തിന്റെ സൗരയൂഥത്തിലെ യാത്രയാണ്‌ എല്ലാം മാറ്റി മറിച്ചതത്രേ. ഒരു വിഭാഗം ഗ്രഹങ്ങള്‍ വ്യാഴത്തില്‍തട്ടി സൂര്യനില്‍ പതിച്ച്‌ ഇല്ലാതായി. മറ്റു ചിലത്‌ പിളര്‍ന്നു. ഇങ്ങനെ പിളര്‍പ്പില്‍നിന്നാണു ഭൂമിയടക്കമുള്ള ചെറുഗ്രഹങ്ങള്‍ ഉണ്ടായതെന്നാണു വാഷിങ്‌ടണ്‍ പോസ്‌റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്‌.

 http://www.mangalam.com/print-edition/international/297722

സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത്‌ ലഹരി ഉപയോഗിച്ചാല്‍ നടപടി

mangalam malayalam online newspaperതിരുവനന്തപുരം: ജോലി സമയത്ത്‌ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ കര്‍ശനമായ അച്ചടക്ക നടപടിക്കു നിര്‍ദേശം. സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചു വാഹനമോടിച്ചാല്‍ അടിയന്തരമായി സസ്‌പെന്‍ഡ്‌ ചെയ്യണം. അതിനു തയാറാകാത്ത വകുപ്പ്‌ മേധാവികള്‍ക്കെതിരേ ഗുരുതരമായ കൃത്യവിലോപത്തിനു നടപടിയെടുക്കുമെന്നും ഉദ്യോഗസ്‌ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവ്‌. ജോലി സമയത്ത്‌ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കരുതെന്ന്‌ 1960 ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളില്‍ വ്യവസ്‌ഥ ചെയ്യുന്നുണ്ട്‌.
എന്നാല്‍ ചില ജീവനക്കാരെങ്കിലും ഈ നിര്‍ദേശങ്ങള്‍ പാലിക്കാതെ ഓഫീസ്‌ സമയത്ത്‌ പുകവലി, മദ്യപാനം, മറ്റ്‌ ലഹരിവസ്‌തുക്കളുടെ ഉപയോഗം എന്നിവയില്‍ ഏര്‍പ്പെടുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇവര്‍ക്കെതിരേ നടപടി എടുക്കാന്‍ മേലുദ്യോഗസ്‌ഥര്‍ പലപ്പോഴൂം വിമുഖത കാട്ടുന്നതായി കണ്ടെത്തിതിനെത്തുടര്‍ന്നാണ്‌ ഉത്തരവ്‌ ഇറക്കിയത്‌.
 http://www.mangalam.com/print-edition/keralam/298050

പ്രവാചകനെ കുറിച്ച്‌ മജീദിയുടെ സിനിമ; പിറക്കും മുമ്പേ എതിര്‍പ്പ്‌ ശക്തം

mangalam malayalam online newspaperടെഹ്‌റാന്‍: പ്രമുഖ ഇറാനിയന്‍ സംവിധായകന്‍ മജീദി മജീദി പ്രവാചകന്റെ ജീവിതം ആസ്‌പദമാക്കി തയ്യാറാക്കുന്ന സിനിമയ്‌ക്ക് റിലീസിംഗിന്‌ മുമ്പ്‌ തന്നെ വിമര്‍ശനം. ലോകപ്രേക്ഷകരെ ഉദ്ദേശിച്ച്‌ വന്‍ മുടക്കുമുതലില്‍ നിര്‍മ്മിക്കുന്ന ഇറാനിയന്‍ സിനിമ 'മുഹമ്മദ്‌, മെസഞ്ചര്‍ ഓഫ്‌ ഗോഡ്‌' ആണ്‌ റിലീസിംഗിന്‌ മുമ്പായി തന്നെ വ്യാപക വിമര്‍ശനം നേരിടുന്നത്‌. ദശലക്ഷ കണക്കിന്‌ ഡോളറുകള്‍ ഒഴുക്കി തയ്യാറാക്കുന്ന സിനിമ ഇതിനകം ആഡംബരത്തിന്റെ കാര്യത്തില്‍ വാര്‍ത്ത സൃഷ്‌ടിച്ചിരുന്നു.
ഇറാനിലെ അല്ലാഹ്യാറില്‍ മെക്കയ്‌ക്ക് സമാനമായ സെറ്റിട്ടാണ്‌ സിനിമ ചെയ്യുന്നത്‌. കാബാ തീര്‍ത്ഥാടനകേന്ദ്രവും ഇടവഴിയുമെല്ലാം കോടിക്കണക്കിന്‌ മുതല്‍മുടക്ക്‌ വരുന്ന ചിത്രത്തിലുണ്ട്‌. പ്രവാചകന്റെ കുട്ടിക്കാലം ചിത്രീകരിക്കുന്ന സിനിമ ഇറാനിയന്‍ ചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുള്ളതാണ്‌. അതേസമയം സിനിമ കാണുന്ന പ്രേക്ഷകരുടെ കാര്യത്തിലും മുഹമ്മദിനെ എങ്ങിനെ അവതരിപ്പിക്കും എന്ന കാര്യത്തിലും അണിയറ പ്രവര്‍ത്തകര്‍ക്ക്‌ സംശയം ഇപ്പോഴും ബാക്കിയാണ്‌.
സിനിമയിലൂടെയും ചിത്രങ്ങളിലൂടെയുമാണ്‌ പലരും സന്ദേശങ്ങള്‍ ലോകത്തിന്‌ സമ്മാനിക്കുന്നത്‌. പക്ഷേ ഞങ്ങള്‍ പ്രവാചകനെ എങ്ങിനെ അവതരിപ്പിക്കുമെന്ന്‌ മജീദി തന്നെ ചോദിക്കുന്നു. പ്രവാചകനെ ചിത്രീകരിക്കുന്നത്‌ പാപമായിട്ടാണ്‌ പലരും കരുതുന്നത്‌. മൂല്യവത്തായ മനുഷ്യഗുണങ്ങളോടു കൂടിയയാള്‍ എന്ന നിലയില്‍ സങ്കല്‍പ്പിക്കപ്പെടുന്ന പ്രവാചകന്‍ എഴുതപ്പെട്ട വചനങ്ങളുടെയും ഗുണഗണങ്ങളുടേയും പേരിലാണ്‌ അറിയപ്പെടുന്നത്‌. എന്നിരുന്നാലും ചിത്രീകരിക്കുന്നതിനേക്കാള്‍ നല്ലത്‌ അപ്രത്യക്ഷമാക്കി നിര്‍ത്തുന്നതാണെന്ന്‌ പുരോഹിതരും പറയുന്നു.
മുഹമ്മദിനെ ചിത്രീകരിച്ചതിന്റെ പേരില്‍ അടുത്തിടെയുണ്ടായിട്ടുള്ള അന്താരാഷ്‌ട്ര തലത്തിലെ സംഭവവികാസങ്ങളും സിനിമാക്കാരെ ഭയപ്പെടുത്തുന്നുണ്ട്‌. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഷാര്‍ലി ഹെബ്‌ദോ എന്ന കാര്‍ട്ടൂണ്‍ വാരികയ്‌ക്ക് നേരെ നടന്ന ആക്രമണവും 12 പേരുടെ വധത്തിനിടയാക്കിയിരുന്നു. പ്രവാചകനെയും ഏറ്റവും അടുപ്പമുള്ളവരെയും ചിത്രീകരിക്കുന്നത്‌ സുന്നി വിഭാഗം ശക്‌തമായി എതിര്‍ക്കുന്നുണ്ട്‌. എന്നാല്‍ സുന്നി അറബ്‌ വിഭാഗം ചിത്രത്തെ ഇപ്പോഴേ വിമര്‍ശനം തുടങ്ങിയിട്ടുണ്ട്‌. ഇറാന്‍ ഈ സിനിമ നിരോധിക്കണമെന്ന്‌ ഈജിപ്‌തിലെ അല്‍ അസര്‍ ആവശ്യപ്പെട്ടു.
ആളെ കാണിക്കാതെ മുത്തച്‌ഛന്‍ അബ്‌ദുള്‍ മുത്തലിബിനെ പോലെയുള്ളവര്‍ പ്രവാചകന്റെ കഥകള്‍ പറയുന്ന രീതിയിലാണ്‌ 190 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള സിനിമയില്‍ പ്രവാചകന്റെ കുട്ടിക്കാലം ചിത്രീകരിച്ചിട്ടുള്ളത്‌. ഇറാനിയന്‍ നടന്‍ അലി റെസാ ഷോജക നൗറിയാണ്‌ മുത്തലിബിന്റെ വേഷമിട്ടിരിക്കുന്നത്‌.
എന്നാല്‍ ഇറാനിലും മറ്റ്‌ രാജ്യങ്ങളിലും ഭൂരിപക്ഷമുള്ള ഷീയാ വിഭാഗത്തിന്‌ അത്ര എതിര്‍പ്പില്ല. ഇറാനിലും മറ്റും പ്രവാചകന്റെ മരുമകന്‍ എന്ന വിശ്വാസത്തില്‍ അലി യുടെ ചിത്രങ്ങള്‍ വരുന്ന ലോക്കറ്റുകളും കീചെയിനും ആഭരണങ്ങളുമൊക്കെയുണ്ട്‌. പ്രസിദ്ധ ഇറാനിയന്‍ നേതാവ്‌ ആയത്തുള്ള ഖൊമേനി പ്രവാചകന്റെ യുവത്വത്തിലേതെന്ന്‌ വിശ്വസിക്കപ്പെടുന്ന ഒരു ചിത്രം വര്‍ഷങ്ങളോളം തന്റെ മുറിയില്‍ സൂക്ഷിച്ചിരുന്നു. അതിനിടയില്‍ ഖത്തറും പ്രവാചകനെ കുറിച്ച്‌ സിനിമ നിര്‍മ്മിക്കാന്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌. ഇതിന്‌ പുര്‍ണ്ണ പിന്തുണയാണ്‌ മജീദി പ്രഖ്യാപിച്ചിരിക്കുന്നത്‌.
തീവ്രവാദം പോലെയുള്ള കാര്യങ്ങളെ തുടര്‍ന്ന്‌ ഇസ്‌ളാമികളെ ആഗോളമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ പ്രവാചകനെ കുറിച്ചുള്ള ശരിയായ കാഴ്‌ചപ്പാടും ലോകത്തുടനീളമുള്ള 1.5 ബില്യണ്‍ പേരുടെ വിശ്വാസ സംരക്ഷണവും ഉദ്ദേശിച്ചാണ്‌ സിനിമ തയ്യാറാക്കിയതെന്നാണ്‌ മജീദി പറയുന്നത്‌.
സിനിമയ്‌ക്കായി മജീദി പരിചയ സമ്പന്നരുടെ വന്‍ നിരയെയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. സിനിമയുടെ വിഷ്വല്‍ എഫക്‌ട്സ്‌ അക്കാദമി അവാര്‍ഡ്‌ ജേതാവ്‌ സ്‌കോട്ട്‌ ഇ ആന്‍ഡേഴ്‌സണെയാണ്‌ ഏല്‍പ്പിച്ചത്‌. മൂന്ന്‌ തവണ ഓസ്‌ക്കര്‍ നേടിയ ഇറ്റാലിയന്‍ ക്യാമറാമേന്‍ വിറ്റാരിയോ സ്‌റ്റോറാറോയെ ഛായാഗ്രഹണവും രണ്ട്‌ ഓസ്‌ക്കാര്‍ നേടിയിട്ടുള്ള എ ആര്‍ റഹ്‌മാനെ സംഗീതവും ഏല്‍പ്പിച്ചു. പേര്‍ഷ്യന്‍, അറബി, ഇംഗ്‌ളീഷ്‌ ഭാഷകളിലാകും സിനിമ പ്രേക്ഷകരെ തേടിയെത്തുക. ഒരു വര്‍ഷം കൊണ്ട്‌ ചിത്രീകരിച്ച സിനിമ ജര്‍മ്മനിയില്‍ പോസ്‌റ്റ് പ്ര?ഡക്ഷന്‍ ജോലിക്കായി എടുത്തത്‌ രണ്ടു വര്‍ഷം. ചിത്രം വിജയമായാല്‍ പ്രവാചകന്റെ കൗമാരം മുതല്‍ 40 വയസ്സ്‌ വരെയുള്ള രണ്ടാംഭാഗവും മജീദി പദ്ധതിയിട്ടിട്ടുണ്ട്‌.
 http://www.mangalam.com/latest-news/298016

പാകിസ്‌താനില്‍ പ്രതികളെ കൈയേറ്റം ചെയ്‌ത നൂറോളം ക്രൈസ്‌തവരെ അറസ്‌റ്റ് ചെയ്‌തു

mangalam malayalam online newspaperഇസ്ലാമാബാദ്‌: തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന്‌ അറസ്‌റ്റിലായ രണ്ടു പ്രതികളെ പോലീസ്‌ വാഹനം തടഞ്ഞ്‌ കൈയേറ്റം ചെയ്‌തതിന്‌ പാകിസ്‌താനില്‍ 100ഓളം ക്രൈസ്‌തവരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. പാകിസ്‌താനിലെ രണ്ട്‌ പള്ളികളിലായി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു.
മാര്‍ച്ച്‌ 15നാണ്‌ ക്രൈസ്‌റ്റ് പള്ളിയിലും ഒരു കാത്തലിക്ക്‌ പള്ളിയിലും ചാവേറുകള്‍ ആക്രമണം നടത്തിയത്‌. ചാവേറുകളെ പ്രവേശന കവാടത്തില്‍ സുരക്ഷാ സേന തടഞ്ഞിരുന്നെങ്കിലും ഇരുവരും സ്വയം പൊട്ടിത്തെറിച്ചു. ഒരു ലക്ഷത്തോളം ക്രൈസ്‌തവ സമൂഹം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ്‌ പള്ളികള്‍ ആക്രമിക്കപ്പെട്ടത്‌. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ തെഹ്‌റക്‌-ഇ-താലിബാന്‍, ജമത്‌ ഉള്‍ അഹ്‌റര്‍ എന്നീ തീവ്രവാദി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന്‌ ആക്രമണത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇരുവരെയും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്‌ ഇടയിലാണ്‌ വാഹനം തടഞ്ഞ ജനക്കൂട്ടം പ്രതികളെ കൈയേറ്റം ചെയ്‌തത്‌. പ്രതികളെ വാഹനത്തില്‍ നിന്ന്‌ പിടിച്ചിറക്കിയ ജനക്കൂട്ടം ഇരുവരെയും മര്‍ദിക്കുകയും കയറുപയോഗിച്ച്‌ കെട്ടിയ ശേഷം തീ ഉപയോഗിച്ച്‌ പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തിരുന്നു. ഈ സംഭവത്തില്‍ പങ്കെടുത്തതിനാണ്‌ നൂറോളം ക്രൈസ്‌തവരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. സി.സി.റ്റി.വി. ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റെന്ന്‌ പോലീസ്‌ വ്യക്‌തമാക്കി.
 http://www.mangalam.com/latest-news/298015

മൃതദേഹം കണ്ണുതുറന്നു; സെമിത്തേരി സൂക്ഷിപ്പുകാരന്‍ ബോധംകെട്ടു!

mangalam malayalam online newspaperബേണ്‍: മരിച്ച മുത്തശ്ശി ജീവനിട്ടുവന്നാല്‍? എത്ര സ്‌നേഹിച്ചിരുന്ന ആളായിരുന്നാലും മരിച്ചുവെന്നറിഞ്ഞശേഷം ജീവനോടെ കാണേണ്ടി വന്നാല്‍ അത്‌ അത്ര സുഖമുളള കൂടിക്കാഴ്‌ചയായിരിക്കില്ല. ജര്‍മ്മനിയിലെ ഒരു വൃദ്ധസദനത്തില്‍ നിന്ന്‌ കൊണ്ടുവന്ന ഒരു 92 കാരിയുടെ 'മൃതദേഹം' കണ്ണു തുറക്കുകയും സംസാരിക്കുകയും ചെയ്‌തത്‌ കണ്ട സെമിത്തേരി സൂക്ഷിപ്പുകാരന്‍ ബോധംകെട്ടു വീണു!
ജെല്‍സെന്‍കിര്‍ച്ചനിലെ ഒരു വൃദ്ധസദനത്തിലെ അന്തേവാസിയായ മുത്തശ്ശി കിടക്കയില്‍ അനക്കമില്ലാതെ കിടക്കുന്നതുകണ്ട്‌ പരിചാരകന്‍ ഡോക്‌ടറെ വിവരമറിയിച്ചു. ഡോക്‌ടര്‍ അവര്‍ മരിച്ചുവെന്ന്‌ വിധിയെഴുതിയതിനെ തുടര്‍ന്ന്‌ 'മൃതദേഹം' മുണ്‍സ്‌റ്റര്‍മാന്‍ ഫ്യുണറല്‍ പാര്‍ക്കിലേക്ക്‌ മാറ്റി. ഞായറാഴ്‌ചയാണ്‌ സംഭവം.
എന്നാല്‍ മൃതദേഹം ഫ്യൂണറല്‍ പാര്‍ക്കില്‍ എത്തിച്ച്‌ അല്‍പ്പം കഴിഞ്ഞപ്പോള്‍ ശവപ്പെട്ടിയുടെ മൂടി അല്‍പ്പം തുറന്ന്‌ അതിനുളളില്‍ കിടന്നിരുന്ന മുത്തശ്ശി 'ഞാന്‍ എവിടെയാണ്‌' എന്ന്‌ ചോദിച്ചപ്പോള്‍ അവിടുത്തെ ജോലിക്കാരന്‍ ബോധംകെട്ട്‌ വീണുപോയി! സ്വബോധം ലഭിച്ചപ്പോള്‍ ശവപ്പെട്ടിക്കുളളില്‍ രണ്ടു കണ്ണും തുറന്നു കിടക്കുന്ന വൃദ്ധയെ ആണ്‌ അയാള്‍ കണ്ടത്‌! അവരുടെ പള്‍സ്‌ നോക്കി ജീവനുണ്ട്‌ എന്ന്‌ ഉറപ്പാക്കിയ ശേഷം അയാള്‍ ഉടന്‍ വൃദ്ധയെ ആശുപത്രിയിലാക്കി.
മരിച്ചുവെന്ന്‌ കരുതിയ അന്തേവാസിക്ക്‌ ജീവന്‍ ലഭിച്ചുവെങ്കിലും വൃദ്ധസദന അധികൃതര്‍ക്ക്‌ അത്ര സന്തോഷിക്കാന്‍ കഴിയുന്നില്ല. കാരണം പറ്റിയ പറ്റിന്റെ പഴി ആര്‍ക്ക്‌ മേല്‍ കെട്ടിവയ്‌ക്കണമെന്നറിയാതെ ഉഴറുകയാണവര്‍.
 http://www.mangalam.com/latest-news/297966

Thursday 26 March 2015





http://laityvoice.blogspot.ch/

വീടില്ലാത്ത 150 പേര്‍ ഇന്ന് വത്തിക്കാനിലെ വി.ഐ.പി.കള്‍

 


വത്തിക്കാന്‍: സ്വന്തമായി വീടുപോലുമില്ലാത്ത അവര്‍ 150 പേരായിരിക്കും വ്യാഴാഴ്ച വത്തിക്കാനിലെ വി.ഐ.പി.കള്‍. വിശ്വപ്രസിദ്ധമായ സെന്റ് പീറ്റേഴ്‌സ് ബസലിക്കയും സിസ്‌റ്റൈന്‍ ചാപ്പലും അതിനുള്ളിലെ മൈക്കല്‍ ആഞ്ജലോയുടെ ചുമര്‍ചിത്രങ്ങളും അവര്‍ കണ്‍കുളിര്‍ക്കെ കാണും.
ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നിരാലംബരായ ഇവര്‍ക്ക് ആതിഥ്യമരുളുന്നത്. പ്രതിവര്‍ഷം 60 ലക്ഷത്തോളം സന്ദര്‍ശകരുള്ള സിസ്‌റ്റൈന്‍ ചാപ്പലില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ ഒരാള്‍ 16 യൂറോ (1100 രൂപ) ഫീസ് അടയ്ക്കണം. എന്നാല്‍, മാര്‍പാപ്പയുടെ ക്ഷണം ലഭിച്ച് വന്നതിനാല്‍ 150 പേര്‍ക്കും പ്രവേശനം സൗജന്യമാണ്.
ആയിരക്കണക്കിനാളുകള്‍ വന്നുപോകുന്ന സിസ്‌റ്റൈന്‍ ചാപ്പല്‍ ഇവരുടെ സന്ദര്‍ശനസമയത്ത് അടച്ചിടും. ഒന്നരമണിക്കൂറോളമാണ് പൊതുജനങ്ങള്‍ക്ക് ഇവിടെ പ്രവേശനം വിലക്കിയത്. മൂന്ന് വിഭാഗങ്ങളായി 150 പേരെ തരംതിരിക്കും. ഓരോ വിഭാഗത്തിനും ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദേശമനുസരിച്ച് ചുമതലപ്പെടുത്തിയ ഗൈഡുകളുണ്ടാകുമെന്നും വത്തിക്കാന്‍ അധികൃതര്‍ പറഞ്ഞു.

http://www.mathrubhumi.com/online/malayalam/news/story/3497329/2015-03-26/world
ബലാത്സംഗം ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍



ന്യൂഡല്‍ഹി: രണ്ടുസ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അത് ക്യാമറയില്‍ പകര്‍ത്തി വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തവരില്‍ ഒരാള്‍ ഒഡിഷയില്‍ അറസ്റ്റിലായി.ഭുവനേശ്വര്‍ സ്വദേശി സുബ്രത സാഹുവാണ് സി.ബി.ഐ.യുടെ പിടിയിലായത്. വീഡിയോ എഡിറ്റ് ചെയ്ത് യൂട്യൂബിലിടുകയും അതിലുള്ള പുരുഷന്മാരെ തിരിച്ചറിയാന്‍ സഹായം തേടി 'ഷെയിം ദ റേപ്പിസ്റ്റ്' എന്ന പ്രചാരണപരിപാടി തുടങ്ങുകയും ചെയ്ത സാമൂഹിക പ്രവര്‍ത്തക സുനിത കൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. സുബ്രതയെ ഡല്‍ഹിയില്‍ കൊണ്ടുവന്നേക്കുമെന്ന് ഔദ്യോഗികകേന്ദ്രങ്ങള്‍ പറഞ്ഞു.

സുനിതയുടെ പ്രചാരണം തുടങ്ങിയശേഷം ഫിബ്രവരി അവസാനം സുപ്രീംകോടതി ഈ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ. എട്ടുകേസുകളെടുത്തിട്ടുണ്ട്. പ്രതികള്‍ പശ്ചിമബംഗാള്‍, ഒഡിഷ, ഉത്തര്‍പ്രദേശ് സ്വദേശികളാണെന്നാണ് സംശയം.
 http://www.mathrubhumi.com/online/malayalam/news/story/3496907/2015-03-26/india

Wednesday 25 March 2015

ബിനാലെയിലെ 54 അടി ഉയരമുള്ള ജപമാല ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സില്‍

 

mangalam malayalam online newspaperകൊച്ചി: ബിനാലെയില്‍ വിസ്‌മയമായി 54 അടി ഉയരമുള്ള ജപമാല ലിംക ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സില്‍. കാഞ്ഞങ്ങാട്‌ മാലക്കല്‍ സ്വദേശി റിജിന്‍ ജോണ്‍ മട്ടാഞ്ചേരിയിലെ ഒ.ഇ.ഡി. കോര്‍ട്ട്‌യാഡില്‍ സ്‌ഥാപിച്ച ഹോളി ബീഡ്‌സ്‌: ദി ഓര്‍ബിറ്റ്‌ എന്ന കലാസൃഷ്‌ടിക്കാണു റെക്കോഡ്‌.
മതവും വിശ്വാസവും സയന്‍സുമെല്ലാം ഒരു ഊര്‍ജ രൂപത്തെ കേന്ദ്രമാക്കിയാണു നിലനില്‍ക്കുന്നതെന്നു വിളിച്ചോതുന്നതാണു കലാസൃഷ്‌ടി. വിശ്വാസമായാലും മതമായാലും നിശ്‌ചിത ഭ്രമണപഥം വിട്ടു സഞ്ചരിച്ചാല്‍ സന്തുലനാവസ്‌ഥ തെറ്റുമെന്നതു മന്ത്രങ്ങള്‍ ഉരുവിടുന്ന ജപമാലയുടെ മുത്തുമണികളിലൂടെ സൂചിപ്പിക്കുകയാണ്‌.
ഉണങ്ങിയ തേങ്ങകളും 400 മീറ്റര്‍ കയറുമുപയോഗിച്ചു കൊന്ത നിര്‍മിക്കാന്‍ രണ്ടു മാസമെടുത്തു. ലക്ഷണമൊത്ത 90 തേങ്ങ രണ്ടുമാസം പുകച്ചുണക്കിയെടുത്താണു 90 മുത്തുകളായി കോര്‍ത്തെടുത്തത്‌. കയറും തേങ്ങയും റിജിന്‍ സ്വന്തം നാടായ കാസര്‍ഗോഡ്‌ നിന്നാണു കൊണ്ടുവന്നത്‌. ടെലികോം എന്‍ജിനീയറായ റിജിന്‍ കലയോടും ചിന്തകളോടുമുള്ള അഭിനിവേശം മൂലമാണു ബിനാലെയില്‍ കണ്ണിയായത്‌. റിജിന്റെ രണ്ടു പരീക്ഷണ കലാപ്രയത്‌നങ്ങള്‍ മുമ്പും ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്‌.
കളമശേരി രാജഗിരി എന്‍ജിനീയറിങ്‌ കോളജില്‍ വിദ്യാര്‍ഥിയായിരിക്കേ ഏറ്റവും വലിയ ക്രിസ്‌മസ്‌ നക്ഷത്രവും കൊന്തയും നിര്‍മിച്ചാണു റെക്കോഡുകളുടെ പുസ്‌തകത്തില്‍ പേരു ചേര്‍ത്തത്‌. ടെലികോം മേഖലയില്‍ രണ്ടു പേറ്റന്റുകള്‍ സ്വന്തമായുള്ള റിജിന്‍ കഴിഞ്ഞ ഐ.എസ്‌.എല്‍. മല്‍സരങ്ങളില്‍ ലേസണ്‍ ഓഫീസറായിരുന്നു. സ്വന്തം നാട്ടില്‍ ഇത്തരം കലാ സൃഷ്‌ടികള്‍ എത്തിക്കാനുള്ള ശ്രമത്തിലാണു റിജിന്‍.
 http://www.mangalam.com/print-edition/keralam/297385

പള്ളി ആക്രമണം: ആറുപേര്‍ അറസ്‌റ്റില്‍

മുംബൈ: മധ്യപ്രദേശിലെ ജബല്‍പൂരില്‍ കത്തീഡ്രല്‍ പള്ളി ആക്രമിച്ച കേസില്‍ തീവ്ര ഹിന്ദുപക്ഷക്കാരായ ആറുപേര്‍ അറസ്‌റ്റില്‍. മധ്യപ്രദേശില്‍ സമാന സംഭവത്തില്‍ രാഷ്‌ട്രീയ അട്ടിമറിയും വിദേശ ഇടപെടലും സര്‍ക്കാര്‍ സംശയിക്കുമ്പോഴാണിത്‌.
ജബല്‍പൂരില്‍ ധരം സേനാ നേതാവും അനുയായികളുമാണ്‌ അറസ്‌റ്റിലായത്‌.
ഇവരെ പിന്നീട്‌ 25,000 രൂപയുടെ ജാമ്യത്തില്‍ വിട്ടയച്ചതോടെ പള്ളിക്കാര്‍ പ്രതിഷേധവുമായെത്തി. 21 നു പുലര്‍ച്ചെയായിരുന്നു പള്ളി ആക്രമണം. ക്രിസ്‌ത്യന്‍ വിഭാഗക്കാരായ ചിലരെ കൈയേറ്റം ചെയ്‌തശേഷമായിരുന്നു ഇത്‌. ബജ്‌റംഗ്‌ദള്‍, ധരം സേനാ പ്രവര്‍ത്തകരാണ്‌ ആക്രമണത്തിനു പിന്നിലെന്നാണ്‌ ആരോപണം. മതം മാറ്റം നടത്തുന്നെന്നു കുറ്റപ്പെടുത്തിയാണു പള്ളിയും സമീപത്തെ സ്‌കൂളും ആക്രമിച്ചത്‌.
 http://www.mangalam.com/print-edition/india/297326

കൊല്‍ക്കത്ത മാനഭംഗം: കാവല്‍ക്കാരനെ ചോദ്യം ചെയ്‌തു

 http://www.mangalam.com/print-edition/india/297325

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ വയോധികയായ കന്യാസ്‌ത്രീ മാനഭംഗത്തിനിരയായ സംഭവത്തില്‍ റാണാഘട്ട്‌ മിഷനറി സ്‌കൂളിന്റെ കാവല്‍ക്കാരന്‍ ജയന്തയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്‌തു. തന്നെ കെട്ടിയിട്ടശേഷം മോഷ്‌ടാക്കള്‍ അകത്തു കടന്നെന്നാണു ജയന്ത്‌ ആദ്യം പറഞ്ഞിരുന്നത്‌. ഇയാളുടെ മൊഴിയില്‍ പൊരുത്തക്കേട്‌ ഉള്ളതിനാലാണു വീണ്ടും ചോദ്യം ചെയ്‌തതെന്ന്‌ ക്രൈം ബ്രാഞ്ച്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.

മതപരിവര്‍ത്തനം വീണ്ടും ചര്‍ച്ചയാക്കി രാജ്‌നാഥ്‌ സിങ്ങ്‌

ന്യൂഡല്‍ഹി: മതപരിവര്‍ത്തനം വീണ്ടും വിവാദവിഷയമാക്കി കേന്ദ്രസര്‍ക്കാര്‍. മതപരിവര്‍ത്തനം ആവശ്യമുള്ള കാര്യമാണോ എന്ന്‌ ആലോചിക്കേണ്ടതുണ്ടെന്ന പ്രസ്‌താവനയുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങാണു രംഗത്തെത്തിയിരിക്കുന്നത്‌. മതപരിവര്‍ത്തനത്തിനെതിരേ സമഗ്രനിയമം വേണമെന്നും എല്ലാ വിഭാഗങ്ങളുമായും ആലോചിച്ച്‌് ഈ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ അദ്ദേഹം വ്യക്‌തമാക്കി.
ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഒരുവിധത്തിലും അട്ടിമറിക്കപ്പെടില്ല. ന്യൂനപക്ഷങ്ങളുടെ മനസില്‍ ഒരക്ഷിതാവസ്‌ഥയുണ്ട്‌. അതു മാറ്റി അവര്‍ക്ക്‌ സുരക്ഷിതത്വ ബോധം നല്‍കേണ്ടതു സര്‍ക്കാരിന്റെ ബാധ്യതയാണ്‌. അതു ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ലോകത്തില്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ തങ്ങളുടെ ഐഡന്റിറ്റി നിലനിര്‍ത്താന്‍ മതപരിവര്‍ത്തന നിരോധന നിയമത്തിനു വേണ്ടി വാദിക്കുമ്പോള്‍ ഇവിടെ തിരിച്ചാണു സംഭവിക്കുന്നത്‌. എന്തിനാണു മറ്റു മതവിശ്വാസങ്ങളെ ഹനിക്കുന്നതെന്നും മറ്റു മതങ്ങളിലേക്കു മാറുന്നതെന്നും ആലോചിക്കേണ്ട വിഷയമാണ്‌. അതുകൊണ്ടു തന്നെ മതപരിവര്‍ത്തനം ആവശ്യമില്ലാത്ത കാര്യമാണ്‌. അതിനായി സമഗ്രനിയമം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഘര്‍വാപസി വിഷയം വിവാദമാകുകയും പിന്നീട്‌ സംഘപരിവാര്‍ നേതൃത്വം തന്നെ ഇടപെട്ട്‌ ഘര്‍വാപസി നിര്‍ത്തിവയ്‌പ്പിക്കുകയും ചെയ്‌ത പശ്‌ചാത്തലത്തിലാണു രാജ്‌നാഥ്‌ സിങ്ങിന്റെ പ്രസ്‌താവന.
 http://www.mangalam.com/print-edition/india/297331





laityvoice.blogspot.com

സഭ ദൈവവിളിക്കായി ദാഹിക്കുന്നു: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി


http://laityvoice.blogspot.com.au/2015/03/blog-post_43.html

Sunday 22 March 2015

ളോഹയുടെ രാഷ്ട്രീയം ഇനി വേവുമോ, മിസ്റ്റർ പവ്വത്തിൽ?

'ളോഹയുടെ രാഷ്ട്രീയം ഇനി വേവുമോ,
മിസ്റ്റർ പവ്വത്തിൽ?
-------
ബിഷപ്പ് പദവിയിൽ നിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കുന്ന ചങ്ങനാശ്ശേരി മുൻ ബിഷപ്പ് ജോസഫ് പവ്വത്തിൽ അറിയാൻ, 
അങ്ങയും അങ്ങ് അടങ്ങുന്ന ക്രിസ്ത്യൻ സമൂഹത്തിലെ മിഷനറിമാരും കാക്കത്തൊള്ളായിരം മതംമാറ്റ ദൈവരാജ്യഗ്രൂപ്പുകളും ഈ രാജ്യത്ത് നടത്തിയ, നടത്തുന്ന ഭീകരവാദ- തീവ്രവാദ- അന്യമതനിന്ദ വേറെയാരും സമീപകാലത്തൊന്നും നടത്തിയിട്ടില്ല. 

"നിന്റെ ദൈവം കള്ളം, നിന്റെ വിശ്വാസം കപടം, നീ പാപി, എന്റെ ദൈവം മാത്രം സത്യം, എന്റെ പുസ്തകം മാത്രം വാസ്തവം, വിഗ്രഹാരാധന പാപം, നീയൊക്കെ പിശാചുക്കളുടെ സന്തതികൾ, എന്നെ വിശ്വസിച്ചാൽ മാത്രം സ്വർഗം, അല്ലെങ്കിൽ നരകം" എന്നൊക്കെ അച്ചടിച്ചുവച്ച കൊടുംഭീകരവാദ പുസ്തകങ്ങൾ ഞങ്ങളുടെയൊക്കെ വീടുകളിൽ ഇപ്പോഴും പ്രചരിപ്പിക്കുന്ന ബിഷപ്പിന്റെ ആളുകളേക്കാൾ വലിയ മതരാഷ്ട്ര- മതഭീകരവാദികളുണ്ടോ ഈ ലോകത്ത്? 

കവലകളിൽ മൈക്ക് കെട്ടിവച്ച് ഹിന്ദുവിനെയും അവന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഗ്രന്ഥങ്ങളെയും പച്ചയ്ക്കു തെറിവിളിക്കുന്ന വേറെയേതെങ്കിലും മതഭീകരരുണ്ടോ ഈ ലോകത്ത്? അങ്ങ് മിണ്ടിയിട്ടില്ല..! ഇനിയാണെങ്കിലും മിണ്ടില്ല..! അതൊക്കെ അങ്ങേയ്ക്ക് ഉദാത്തമായ ദൈവവേലകൾ..! 

'ദീപിക'യിലെ ലേഖനത്തിലൂടെ ആറെസ്സെസ്സിനെയും ഇസ്‌ലാമിക് സ്റ്റേറ്റിനെയും ഒരേ വണ്ടിയിൽ കെട്ടുന്ന പവ്വത്തിൽ ബിഷപ്പേ,  
കേരളത്തിലെ ക്രിസ്ത്യൻ കൂട്ടത്തിലെ തമ്മിലടിച്ചു തല കീറുന്ന, പള്ളികൾ കൈയേറുന്ന, പള്ളികൾ തകർക്കുന്ന, ശവവുമായി തെരുവിലടിക്കുന്ന, കല്ലും കട്ടയും കമ്പിപ്പാരയും മുളകുപൊടിയുമായി നേർക്കുനേർ നിൽക്കുന്ന മെത്രാൻ കക്ഷിയെയും ബാവാ കക്ഷിയെയും ഒന്നിച്ചു് ഒരു പെഗ് വീഞ്ഞടിക്കാൻ അങ്ങ് വിളിക്കുമോ?
 
മീൻ മണക്കുന്ന ലത്തീൻ സഭക്കാരെ കെട്ടാൻ മടിക്കുന്ന റബ്ബർ മണമുള്ള റോമൻ കക്ഷികളെ മാനസാന്തരപ്പെടുത്തുമോ? "കെട്ടെടാ ചെക്കാ, കേട്ടെടീ പെണ്ണേ, എല്ലാം ക്രിസ്തുവിന്റെ സന്തതികൾ" എന്ന് പറയുമോ? 

മതം മാറ്റിയ പുലയനെയും പറയനെയും കുറവനെയും റോമൻ- ലത്തീൻ- സിറിയൻ പള്ളിയിൽ കയറ്റുമോ? ഇടവകക്കാരാക്കുമോ? അവർക്ക് ബിഷപ്പ് പട്ടം വേണ്ടാ, അച്ചൻ പട്ടമെങ്കിലും കൊടുക്കുമോ, കപ്യാരാക്കുമോ, അവരിലൊരു പെണ്ണിനെ കന്യാസ്ത്രീയാക്കുമോ? "ദലിത് ക്രിസ്ത്യൻ" എന്ന വിളി ഒഴിവാക്കുകയെങ്കിലും ചെയ്യുമോ?

ആറെസ്സെസ്സ്, ഇസ്‌ലാമിക് സ്റ്റേറ്റ് എന്നിവയെ തുലനം ചെയ്യുന്ന മുൻ ബിഷപ്പേ,
ആറെസ്സെസ്സ് അങ്ങയെ, അങ്ങയുടെ സഭകളെ, അങ്ങയുടെ കുഞ്ഞാടുകളെ എന്താണ് കേരളത്തിലടക്കം ചെയ്തത്? കാവിയുടുപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ നിരത്തിനിർത്തി കഴുത്തറുത്തോ? അതോ ബലമായി ഹിന്ദുമതത്തിൽ ചേർത്തോ? അതുമല്ലെങ്കിൽ പള്ളികൾ തകർത്തോ? 

അങ്ങയുടെ മതം ലോകത്തു നടത്തിയ കുരിശുയുദ്ധം പോലൊന്നും ഈ രാജ്യത്ത് ആരും ഒന്നും ചെയ്തിട്ടില്ലല്ലോ. ഗോവയിൽ നിന്ന് ജീവനുംകൊണ്ട് ഓടി കേരളത്തിൽ വന്ന കൊങ്കിണികളോട് ചോദിച്ചാലറിയാം കുരിശിന്റെയും "വിശുദ്ധ" ഫ്രാസിസിസിന്റെയും മഹത്വം. എന്തായിരുന്നു ക്രൈസ്തവ സാഹോദര്യം എന്ന് കൊങ്കിണികൾ പറയട്ടെ..!

ആഫ്രിക്കയുടെ ഏതോ പ്രവിശ്യയിൽ അങ്ങയുടെ അനുയായികൾ നൂറുകണക്കിന് മുസ്‌ലിം പള്ളികളാണ് തീയിട്ടത്, ഇക്കഴിഞ്ഞദിവസം. എന്തിനായിരുന്നു? ബീഫും പോർക്കും വീഞ്ഞും കഴിക്കുന്നതിനിടെ ബിഷപ്പ് ഹൗസിലെ സമാധാന പ്രാവുകളിൽ ഒരെണ്ണത്തിനെ അങ്ങോട്ട്‌ പറത്താമായിരുന്നു..! തെരേസാ മദറിനെപ്പോലോരാളെ അങ്ങോട്ട്‌ വിടാമായിരുന്നു.

ആറെസ്സെസും ഇസ്‌ലാമിക് സ്റ്റേറ്റും ഒന്നല്ല എന്നറിഞ്ഞിട്ടും എന്തിനാണ് അങ്ങ് ഈ പ്രായത്തിൽ രണ്ടിനെയും കൂട്ടിക്കെട്ടുന്നത് എന്ന് കട്ടൻചായയും കടുംകാപ്പിയും കുടിക്കുന്ന ഹിന്ദുവിനു പോലും മനസ്സിലാകും. ക്രിസ്ത്യൻ ഉടായിപ്പ് കച്ചവടം പലതും അടുത്തകാലത്ത്‌ പൂട്ടി. അതുതന്നെ. കോടാനുകോടികൾ കുഴലിലൂടെ കൊണ്ടുവന്നു നടത്തിയിരുന്ന ദൈവരാജ്യസ്ഥാപനം മുടങ്ങി. ഹവാലയുടെ സകലമാന വഴികളും അടയുന്നു. വത്തിക്കാൻ എന്നുകേട്ടാൽ മുട്ടിടിക്കുന്ന ഇന്ത്യൻ ഭരണം പോയി. ക്രിസ്ത്യൻ എൻജിഓകളോട് പണി മതിയാക്കിക്കോ എന്ന് പറയാതെപറയുന്ന സർക്കാർ രാജ്യം ഭരിക്കുന്നു. സോണിയയും വത്തിക്കാനും ചേർന്നാൽ എല്ലാമായി എന്ന പരിപാടി അവസാനിച്ചു.

അപ്പൊ ഒരേയൊരു വഴി. "അയ്യോ ഞങ്ങളെ കൊല്ലുന്നേ, പീഡിപ്പിക്കുന്നേ, റേപ്പ് ചെയ്യുന്നേ, പള്ളി പൊളിക്കുന്നേ, പ്രതിമ തകർക്കുന്നേ, മതസ്വാതന്ത്ര്യം നിഷേധിക്കുന്നേ, ന്യൂനപക്ഷാവകാശം ധ്വംസിക്കുന്നേ, ഓടിവായോ..." എന്ന് നിലവിളിക്കുക. അതാണിത്. അതുമാത്രമാണിത്.

അഭയ അടക്കം പല കന്യാസ്ത്രീകൾ ദുരൂഹമായി മരിച്ചപ്പോൾ, ഒട്ടേറെ കന്യാസ്ത്രീകൾ സഭയ്ക്കെതിരെ ആരോപണങ്ങളുമായി വന്നപ്പോൾ, കൈവെട്ടിമാറ്റപ്പെട്ട ജോസഫ് എന്ന പ്രൊഫസർ അടക്കം പലരും പലപല സങ്കടങ്ങൾ പറഞ്ഞപ്പോൾ വായിൽ പന്നിയും പോത്തും ചൂരയും കേരയും മോതയും പൊരിച്ചത് തിരുകിവച്ച് മിണ്ടാതിരുന്ന പവ്വത്തിൽ പിതാവേ...
ഒരേയൊരു ചോദ്യം: അങ്ങേയ്ക്കടക്കം ളോഹയിട്ട ആർക്കും തെല്ലും നാണമില്ലേ ഈ പച്ചക്കള്ളങ്ങൾ വിളമ്പാൻ? ഈ നാട്ടിലെ ഹിന്ദുവിനെ പരസ്യമായി അപമാനിക്കാൻ? ആറെസ്സെസ്സ് എന്താണെന്ന് അറിഞ്ഞിട്ടും അതിനെ അവഹേളിക്കാൻ തരിമ്പും ലജ്ജയില്ലേ?

അതോ, മുപ്പത്തിമൂന്നുകോടി ദൈവങ്ങളുള്ള, ക്രിസ്തുവും നബിയും അടക്കം ഇനിയും കുറേക്കൂടി ദൈവങ്ങളായാലും കുഴപ്പമില്ല എന്നു കരുതുന്ന ഹിന്ദുവിനെ "ഞാനല്ലാതെ വേറൊരു ദൈവം നിനക്കില്ല" എന്ന സെമിറ്റിക് വാചകം വീണ്ടും വീണ്ടും പഠിപ്പിക്കാനുള്ള, അവരെ മാർഗം കൂട്ടാനുള്ള, നാഗാലാൻഡ് മോഡൽ സൃഷ്ടിക്കാനുള്ള പാഴ് വേലയുമായാണോ പുറപ്പാട്?

അതിന്റെ കാലം പോയി, പവ്വത്തിൽ പിതാവേ. രാജ്യവും ഹിന്ദുവും ഒരുപാടൊരുപാട് മാറിപ്പോയി. അങ്ങയെക്കാൾ വലിയ വർഗീയവാദി ഇല്ല എന്നായി. സാരമില്ല. എല്ലാം അങ്ങയുടെ മതവും മതപഠനവും നൽകുന്ന വിശ്വാസം. അങ്ങയുടെ വിശ്വാസം അങ്ങയെ രക്ഷിക്കട്ടെ.

Last Lap: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി എന്നു കരുതി അസഹിഷ്ണുത ഇങ്ങനെയൊക്കെ ആകാമോ? ഹിന്ദുക്കളെല്ലാം ആറെസ്സെസ്സ് അല്ല. എന്നാൽ അവരെയെല്ലാം അതാക്കിയേ അടങ്ങൂ എന്നാണെങ്കിൽ ഒന്നും പറയാനില്ല. ഗുജറാത്തിലെ സംഭവങ്ങൾക്ക് മുഖ്യമന്ത്രി മോദിയാണ് ഉത്തരവാദി എങ്കിൽ ബംഗാളിലെ സംഭവങ്ങൾക്ക് മമതയല്ലേ ഉത്തരവാദി?
ജനങ്ങൾക്ക്‌ വിവരമുണ്ട് സർ.
------
(ശ്രീ. പവ്വത്തിലിന്റെ ലേഖനം "മദർ തെരേസയും മതപരിവർത്തനവും" 
ഈ പേജിൽ വായിക്കാം: http://www.deepika.com/feature/leader_page.aspx)'
(Pasted from Face Book)

ബിഷപ്പ് പദവിയിൽ നിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കുന്ന ചങ്ങനാശ്ശേരി മുൻ ബിഷപ്പ് ജോസഫ് പവ്വത്തിൽ അറിയാൻ,

അങ്ങയും അങ്ങ് അടങ്ങുന്ന ക്രിസ്ത്യൻ സമൂഹത്തിലെ മിഷനറിമാരും കാക്കത്തൊള്ളായിരം മതംമാറ്റ ദൈവരാജ്യഗ്രൂപ്പുകളും ഈ രാജ്യത്ത് നടത്തിയ, നടത്തുന്ന ഭീകരവാദ- തീവ്രവാദ- അന്യമതനിന്ദ വേറെയാരും സമീപകാലത്തൊന്നും നടത്തിയിട്ടില്ല.


"നിന്റെ ദൈവം കള്ളം, നിന്റെ വിശ്വാസം കപടം, നീ പാപി, എന്റെ ദൈവം മാത്രം സത്യം, എന്റെ പുസ്തകം മാത്രം വാസ്തവം, വിഗ്രഹാരാധന പാപം, നീയൊക്കെ പിശാചുക്കളുടെ സന്തതികൾ, എന്നെ വിശ്വസിച്ചാൽ മാത്രം സ്വർഗം, അല്ലെങ്കിൽ നരകം" എന്നൊക്കെ അച്ചടിച്ചുവച്ച കൊടുംഭീകരവാദ പുസ്തകങ്ങൾ ഞങ്ങളുടെയൊക്കെ വീടുകളിൽ ഇപ്പോഴും പ്രചരിപ്പിക്കുന്ന ബിഷപ്പിന്റെ ആളുകളേക്കാൾ വലിയ മതരാഷ്ട്ര- മതഭീകരവാദികളുണ്ടോ ഈ ലോകത്ത്?


കവലകളിൽ മൈക്ക് കെട്ടിവച്ച് ഹിന്ദുവിനെയും അവന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഗ്രന്ഥങ്ങളെയും പച്ചയ്ക്കു തെറിവിളിക്കുന്ന വേറെയേതെങ്കിലും മതഭീകരരുണ്ടോ ഈ ലോകത്ത്? അങ്ങ് മിണ്ടിയിട്ടില്ല..! ഇനിയാണെങ്കിലും മിണ്ടില്ല..! അതൊക്കെ അങ്ങേയ്ക്ക് ഉദാത്തമായ ദൈവവേലകൾ..!


'ദീപിക'യിലെ ലേഖനത്തിലൂടെ ആറെസ്സെസ്സിനെയും ഇസ്‌ലാമിക് സ്റ്റേറ്റിനെയും ഒരേ വണ്ടിയിൽ കെട്ടുന്ന പവ്വത്തിൽ ബിഷപ്പേ, കേരളത്തിലെ ക്രിസ്ത്യൻ കൂട്ടത്തിലെ തമ്മിലടിച്ചു തല കീറുന്ന, പള്ളികൾ കൈയേറുന്ന, പള്ളികൾ തകർക്കുന്ന, ശവവുമായി തെരുവിലടിക്കുന്ന, കല്ലും കട്ടയും കമ്പിപ്പാരയും മുളകുപൊടിയുമായി നേർക്കുനേർ നിൽക്കുന്ന മെത്രാൻ കക്ഷിയെയും ബാവാ കക്ഷിയെയും ഒന്നിച്ചു് ഒരു പെഗ് വീഞ്ഞടിക്കാൻ അങ്ങ് വിളിക്കുമോ?


മീൻ മണക്കുന്ന ലത്തീൻ സഭക്കാരെ കെട്ടാൻ മടിക്കുന്ന റബ്ബർ മണമുള്ള റോമൻ കക്ഷികളെ മാനസാന്തരപ്പെടുത്തുമോ? "കെട്ടെടാ ചെക്കാ, കേട്ടെടീ പെണ്ണേ, എല്ലാം ക്രിസ്തുവിന്റെ സന്തതികൾ" എന്ന് പറയുമോ?


മതം മാറ്റിയ പുലയനെയും പറയനെയും കുറവനെയും റോമൻ- ലത്തീൻ- സിറിയൻ പള്ളിയിൽ കയറ്റുമോ? ഇടവകക്കാരാക്കുമോ? അവർക്ക് ബിഷപ്പ് പട്ടം വേണ്ടാ, അച്ചൻ പട്ടമെങ്കിലും കൊടുക്കുമോ, കപ്യാരാക്കുമോ, അവരിലൊരു പെണ്ണിനെ കന്യാസ്ത്രീയാക്കുമോ? "ദലിത് ക്രിസ്ത്യൻ" എന്ന വിളി ഒഴിവാക്കുകയെങ്കിലും ചെയ്യുമോ?


ആറെസ്സെസ്സ്, ഇസ്‌ലാമിക് സ്റ്റേറ്റ് എന്നിവയെ തുലനം ചെയ്യുന്ന മുൻ ബിഷപ്പേ, ആറെസ്സെസ്സ് അങ്ങയെ, അങ്ങയുടെ സഭകളെ, അങ്ങയുടെ കുഞ്ഞാടുകളെ എന്താണ് കേരളത്തിലടക്കം ചെയ്തത്? കാവിയുടുപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ നിരത്തിനിർത്തി കഴുത്തറുത്തോ? അതോ ബലമായി ഹിന്ദുമതത്തിൽ ചേർത്തോ? അതുമല്ലെങ്കിൽ പള്ളികൾ തകർത്തോ?


അങ്ങയുടെ മതം ലോകത്തു നടത്തിയ കുരിശുയുദ്ധം പോലൊന്നും ഈ രാജ്യത്ത് ആരും ഒന്നും ചെയ്തിട്ടില്ലല്ലോ. ഗോവയിൽ നിന്ന് ജീവനുംകൊണ്ട് ഓടി കേരളത്തിൽ വന്ന കൊങ്കിണികളോട് ചോദിച്ചാലറിയാം കുരിശിന്റെയും "വിശുദ്ധ" ഫ്രാസിസിസിന്റെയും മഹത്വം. എന്തായിരുന്നു ക്രൈസ്തവ സാഹോദര്യം എന്ന് കൊങ്കിണികൾ പറയട്ടെ..!


ആഫ്രിക്കയുടെ ഏതോ പ്രവിശ്യയിൽ അങ്ങയുടെ അനുയായികൾ നൂറുകണക്കിന് മുസ്‌ലിം പള്ളികളാണ് തീയിട്ടത്, ഇക്കഴിഞ്ഞദിവസം. എന്തിനായിരുന്നു? ബീഫും പോർക്കും വീഞ്ഞും കഴിക്കുന്നതിനിടെ ബിഷപ്പ് ഹൗസിലെ സമാധാന പ്രാവുകളിൽ ഒരെണ്ണത്തിനെ അങ്ങോട്ട്‌ പറത്താമായിരുന്നു..! തെരേസാ മദറിനെപ്പോലോരാളെ അങ്ങോട്ട്‌ വിടാമായിരുന്നു.


ആറെസ്സെസും ഇസ്‌ലാമിക് സ്റ്റേറ്റും ഒന്നല്ല എന്നറിഞ്ഞിട്ടും എന്തിനാണ് അങ്ങ് ഈ പ്രായത്തിൽ രണ്ടിനെയും കൂട്ടിക്കെട്ടുന്നത് എന്ന് കട്ടൻചായയും കടുംകാപ്പിയും കുടിക്കുന്ന ഹിന്ദുവിനു പോലും മനസ്സിലാകും. ക്രിസ്ത്യൻ ഉടായിപ്പ് കച്ചവടം പലതും അടുത്തകാലത്ത്‌ പൂട്ടി. അതുതന്നെ. കോടാനുകോടികൾ കുഴലിലൂടെ കൊണ്ടുവന്നു നടത്തിയിരുന്ന ദൈവരാജ്യസ്ഥാപനം മുടങ്ങി. ഹവാലയുടെ സകലമാന വഴികളും അടയുന്നു. വത്തിക്കാൻ എന്നുകേട്ടാൽ മുട്ടിടിക്കുന്ന ഇന്ത്യൻ ഭരണം പോയി. ക്രിസ്ത്യൻ എൻജിഓകളോട് പണി മതിയാക്കിക്കോ എന്ന് പറയാതെപറയുന്ന സർക്കാർ രാജ്യം ഭരിക്കുന്നു. സോണിയയും വത്തിക്കാനും ചേർന്നാൽ എല്ലാമായി എന്ന പരിപാടി അവസാനിച്ചു.അപ്പൊ ഒരേയൊരു വഴി. "അയ്യോ ഞങ്ങളെ കൊല്ലുന്നേ, പീഡിപ്പിക്കുന്നേ, റേപ്പ് ചെയ്യുന്നേ, പള്ളി പൊളിക്കുന്നേ, പ്രതിമ തകർക്കുന്നേ, മതസ്വാതന്ത്ര്യം നിഷേധിക്കുന്നേ, ന്യൂനപക്ഷാവകാശം ധ്വംസിക്കുന്നേ, ഓടിവായോ..." എന്ന് നിലവിളിക്കുക. അതാണിത്. അതുമാത്രമാണിത്.


അഭയ അടക്കം പല കന്യാസ്ത്രീകൾ ദുരൂഹമായി മരിച്ചപ്പോൾ, ഒട്ടേറെ കന്യാസ്ത്രീകൾ സഭയ്ക്കെതിരെ ആരോപണങ്ങളുമായി വന്നപ്പോൾ, കൈവെട്ടിമാറ്റപ്പെട്ട ജോസഫ് എന്ന പ്രൊഫസർ അടക്കം പലരും പലപല സങ്കടങ്ങൾ പറഞ്ഞപ്പോൾ വായിൽ പന്നിയും പോത്തും ചൂരയും കേരയും മോതയും പൊരിച്ചത് തിരുകിവച്ച് മിണ്ടാതിരുന്ന പവ്വത്തിൽ പിതാവേ...


ഒരേയൊരു ചോദ്യം: അങ്ങേയ്ക്കടക്കം ളോഹയിട്ട ആർക്കും തെല്ലും നാണമില്ലേ ഈ പച്ചക്കള്ളങ്ങൾ വിളമ്പാൻ? ഈ നാട്ടിലെ ഹിന്ദുവിനെ പരസ്യമായി അപമാനിക്കാൻ? ആറെസ്സെസ്സ് എന്താണെന്ന് അറിഞ്ഞിട്ടും അതിനെ അവഹേളിക്കാൻ തരിമ്പും ലജ്ജയില്ലേ?


അതോ, മുപ്പത്തിമൂന്നുകോടി ദൈവങ്ങളുള്ള, ക്രിസ്തുവും നബിയും അടക്കം ഇനിയും കുറേക്കൂടി ദൈവങ്ങളായാലും കുഴപ്പമില്ല എന്നു കരുതുന്ന ഹിന്ദുവിനെ "ഞാനല്ലാതെ വേറൊരു ദൈവം നിനക്കില്ല" എന്ന സെമിറ്റിക് വാചകം വീണ്ടും വീണ്ടും പഠിപ്പിക്കാനുള്ള, അവരെ മാർഗം കൂട്ടാനുള്ള, നാഗാലാൻഡ് മോഡൽ സൃഷ്ടിക്കാനുള്ള പാഴ് വേലയുമായാണോ പുറപ്പാട്?


അതിന്റെ കാലം പോയി, പവ്വത്തിൽ പിതാവേ. രാജ്യവും ഹിന്ദുവും ഒരുപാടൊരുപാട് മാറിപ്പോയി. അങ്ങയെക്കാൾ വലിയ വർഗീയവാദി ഇല്ല എന്നായി. സാരമില്ല. എല്ലാം അങ്ങയുടെ മതവും മതപഠനവും നൽകുന്ന വിശ്വാസം. അങ്ങയുടെ വിശ്വാസം അങ്ങയെ രക്ഷിക്കട്ടെ.


Last Lap: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി എന്നു കരുതി അസഹിഷ്ണുത ഇങ്ങനെയൊക്കെ ആകാമോ? ഹിന്ദുക്കളെല്ലാം ആറെസ്സെസ്സ് അല്ല. എന്നാൽ അവരെയെല്ലാം അതാക്കിയേ അടങ്ങൂ എന്നാണെങ്കിൽ ഒന്നും പറയാനില്ല. ഗുജറാത്തിലെ സംഭവങ്ങൾക്ക് മുഖ്യമന്ത്രി മോദിയാണ് ഉത്തരവാദി എങ്കിൽ ബംഗാളിലെ സംഭവങ്ങൾക്ക് മമതയല്ലേ ഉത്തരവാദി?

ജനങ്ങൾക്ക്‌ വിവരമുണ്ട് സർ.

(ശ്രീ. പവ്വത്തിലിന്റെ ലേഖനം "മദർ തെരേസയും മതപരിവർത്തനവും"
ഈ പേജിൽ വായിക്കാം: http://www.deepika.com/feature/leader_page.aspx)

  •  

Friday 20 March 2015

ബലാത്സംഗം, പള്ളി തകര്‍ക്കല്‍; മോദി ആശങ്കയറിയിച്ചു
Posted on: 18 Mar 2015


ന്യൂഡല്‍ഹി: ഹരിയാണയില്‍ പള്ളിതകര്‍ത്തതിലും പശ്ചിമ ബംഗാളില്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ.) ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ട് സംഭവങ്ങളെക്കുറിച്ചും പി.എം.ഒ. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാനും നിര്‍ദേശിച്ചു. 

 http://www.mathrubhumi.com/online/malayalam/news/story/3481234/2015-03-18/india

ഗള്‍ഫിലെ എല്ലാ പള്ളികളും തകര്‍ക്കണമെന്ന് സൗദി ഗ്രാന്റ് മുഫ്തി



ഗള്‍ഫിലെ എല്ലാ പള്ളികളും തകര്‍ക്കണമെന്ന് സൗദി ഗ്രാന്റ് മുഫ്തി
റിയാദ്: ഗള്‍ഫിലെ ക്രിസ്തീയ ആരാധനാലയങ്ങളെല്ലാം തകര്‍ക്കേണ്ടത് ആവശ്യമാണെന്ന് സൗദി അറേബ്യ ഗ്രാന്റ് മുഫ്തി. ഇസ്ലാമിക ദേവാലയങ്ങള്‍ ഒഴികെയുള്ളവയുടെ നിര്‍മ്മാണ് നിര്‍ത്തിവയ്ക്കണമെന്ന കുവൈറ്റിന്റെ അഭിപ്രായത്തിനു പിന്നാലെയാണിത്. അറേബ്യന്‍ പെനിന്‍സുലയുടെ ഭാഗമാണ് ചെറിയ ഗള്‍ഫ് രാജ്യങ്ങള്‍. പള്ളികള്‍ തകര്‍ക്കേണ്ടത് അത്യാവശ്യമാണെന്നും ഷെയ്ഖ് അബ്ദുള്‍ അസീസ് ബിന്‍ അബ്ദുള്ള വ്യക്തമാക്കി.

മുസ്ലീംങ്ങള്‍ക്ക് മാത്രമാണ് ഈ പ്രദേശത്ത് ആരാധന നടത്താന്‍ അവകാശമുള്ളത്. സുന്നി മുസ്ലീം രാജ്യത്ത് സൗദി അറേബ്യ ഗ്രാന്റ് മുഫ്തിയാണ് ഏറ്റവും ഉന്നതമായ മതപരമായ നിയമം. സുപ്രീം കൗണ്‍സില്‍ ഓഫ് ഉലെമ( ഇസ്ലാമിക് സ്‌കോളേഴ്‌സ് ) യുടേയും സയന്റിഫിക് റിസര്‍ച്ച് സ്റ്റാന്റിങ്ങ് കമ്മറ്റിയുടേയും ഫത്വാ അനുവദിക്കുന്നതിന്റെയും ഹെഡാണ് അബ്ദുള്‍ അസീസ്.

പള്ളികളുടെ നിര്‍മ്മാണവും ഇസ്ലാമിക വിശ്വാസികളുടെയല്ലാത്ത ആരാധനാലയവും രാജ്യത്ത് വേണ്ടെന്ന് കഴിഞ്ഞ മാസം കുവൈറ്റ് പാര്‍ലമെന്റേറിയന്‍ പറഞ്ഞിരുന്നു. പള്ളികള്‍ തുടച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട കരടുനിയമം പാര്‍ലമെന്റില്‍ സമര്‍പ്പിക്കുമെന്ന് ട്വിറ്റര്‍ മുഖേന എംപി ഒസാമ അല്‍ മുനാവെര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴത്തെ ചര്‍ച്ചുകള്‍ തുടരുമെന്നും പുതിയതായി നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 http://4malayalees.com/index.php?page=newsDetail&id=59051

ഫാക്ട് പാക്കേജ്: രാസവളം മന്ത്രാലയത്തിന് നിര്‍ദേശം നല്‍കാമെന്ന് പ്രധാനമന്ത്രി

ഫാക്ട് പാക്കേജ്: രാസവളം മന്ത്രാലയത്തിന് നിര്‍ദേശം നല്‍കാമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊച്ചിയിലെ എഫ്.എ.സി.ടിയുടെ പുനരുദ്ധാരണത്തിന് നേരത്തേ തയാറാക്കിയ 991 കോടി രൂപയുടെ പാക്കേജ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാരും ‘സേവ് ഫാക്ട്’ ഭാരവാഹികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.
രാസവളം മന്ത്രാലയത്തിന് ആവശ്യമായ നിര്‍ദേശം നല്‍കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി നിവേദക സംഘം വാര്‍ത്താലേഖകരെ അറിയിച്ചു. കെ.വി. തോമസ്, പി. കരുണാകരന്‍, പി. രാജീവ്, എന്‍.കെ. പ്രേമചന്ദ്രന്‍, എം.ബി. രാജേഷ്, ജോയ്സ് ജോര്‍ജ്, സേവ് ഫാക്ട് നേതാക്കളായ കെ. ചന്ദ്രന്‍പിള്ള, ജോര്‍ജ് തോമസ് എന്നിവരാണ് പ്രധാനമന്ത്രിയെ കണ്ടത്.
പ്രകൃതിവാതകത്തിന് വിലകുറഞ്ഞതിനാല്‍ നിലവില്‍ ഫാക്ട് ലാഭത്തിലാണെന്ന് നിവേദകസംഘം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എന്നാല്‍, പ്രവര്‍ത്തന മൂലധനമില്ല. വാതകം നല്‍കുന്ന കാര്യത്തില്‍ പൊതുമേഖലാ സ്ഥാപനമായ ‘ഗെയ്ലു’മായി കരാര്‍ പുതുക്കല്‍, അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനുള്ള പണം എന്നിവ പ്രശ്നങ്ങളാണ്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പുനരുദ്ധാരണ പാക്കേജിന് അനുമതി നല്‍കാന്‍ നടപടി ആവശ്യമാണ്. കടം എഴുതിത്തള്ളല്‍, ധനസഹായം എന്നിവ ഉള്‍പ്പെട്ടതാണ് പാക്കേജ്.
ഗെയ്ല്‍, അതല്ളെങ്കില്‍ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തെക്കൂടി പങ്കാളികളാക്കി സംയുക്ത സംരംഭം തുടങ്ങുകയും ഫാക്ടിന്‍െറ ഭൂമി വികസന പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്ന ആവശ്യവും നിവേദക സംഘം മുന്നോട്ടുവെച്
 http://www.madhyamam.com/news/345881/150321

ക്രൈസ്തവ എം.പിമാര്‍ പ്രത്യേക വേദിക്ക് രൂപംനല്‍കുന്നു

http://www.madhyamam.com/news/345889/150321ക്രൈസ്തവ എം.പിമാര്‍ പ്രത്യേക വേദിക്ക് രൂപംനല്‍കുന്നു
ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ സമൂഹത്തിനെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പരിഹാരംതേടി വിവിധ പാര്‍ട്ടികളില്‍നിന്നുള്ള ക്രൈസ്തവ എം.പിമാര്‍ പ്രത്യേക യോഗംചേര്‍ന്നു. സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഏകസ്വരത്തില്‍ അഭിപ്രായപ്രകടനം നടത്തുന്ന അനൗദ്യോഗികവേദി എന്ന നിലയിലാണ് യോഗം സംഘടിപ്പിച്ചത്. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഉള്‍പ്പെടെ 19 എം.പിമാരാണ് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഒഫ് ഇന്ത്യ (സി.ബി.സി.ഐ) ഓഫിസില്‍ ഒന്നിച്ചത്. കര്‍ദിനാള്‍ ഇവാന്‍ ദിയാസ്, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് എന്നിവരും സംബന്ധിച്ചു.
മോദി അധികാരമേറിയശേഷം ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചതായി വിലയിരുത്തിയ യോഗം, വിശ്വാസസംരക്ഷണവും സാമുദായിക സൗഹാര്‍ദവും സംരക്ഷിക്കുന്നതിനുള്ള കര്‍മപരിപാടികള്‍ക്ക് മുന്‍കൈയെടുക്കാനും തീരുമാനിച്ചു. ഡെറിക് ഒബ്രിയന്‍, ജോസ് കെ. മാണി, പി.എ. സാങ്മ തുടങ്ങിയവരാണ് യോഗത്തില്‍ സംബന്ധിച്ച മറ്റുള്ളവര്‍.

മുഖ്യമന്ത്രിയെ ജമീല ആക്രമിക്കാന്‍ ശ്രമിച്ചു; ദൃശ്യങ്ങളുമായി ശിവദാസന്‍നായര്‍
Posted on: 20 Mar 2015


തിരുവനന്തപുരം: താന്‍ ആരെയും ഉപദ്രവിച്ചില്ലെന്നും ജമീലാ പ്രകാശം മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നും കെ.ശിവദാസന്‍നായര്‍. നിയമസഭയിലെ സംഘര്‍ഷത്തിന്റെ വീഡിയൊ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ശിവദാസന്‍നായരുടെ പത്രസമ്മേളനം. മുഖ്യമന്ത്രിയെ നോക്കുകപോലും ചെയ്തില്ലെന്ന ജമീലയുടെ വാദത്തെ അദ്ദേഹം ഖണ്ഡിച്ചു.

മുഖ്യമന്ത്രിയുടെ നേര്‍ക്ക് കറുത്ത തുണിയും ധനമന്ത്രിക്കുനേരെ പത്രങ്ങളും അവര്‍ എറിഞ്ഞു. തന്നെ കടിച്ചിട്ടും താന്‍ കൈ അനക്കിയില്ല. വേദനസഹിച്ചും സംയമനം പാലിച്ചു. പ്രതിപക്ഷം സംഭവദിവസം നല്‍കിയ പരാതിയില്‍ വനിതാ എം.എല്‍.എ.മാരെ ലൈംഗികമായി ഉപദ്രവിച്ചുവെന്നില്ല. മൂന്നുദിവസത്തിനുശേഷം 16ന് നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. വേദന തിന്നും ആത്മസംയമനം പാലിച്ചതിന് ജീവിതകാലം മുഴുവന്‍ വേദനിച്ച കര്‍ണന്റെ അനുഭവം നമ്മുടെ മുമ്പിലുണ്ടെന്നും ശിവദാസന്‍നായര്‍ പറഞ്ഞു.

ധനമന്ത്രിയെ തടയുമെന്ന് പറഞ്ഞ പ്രതിപക്ഷം വനിതാ എം.എല്‍.എ.മാരെ മുഖ്യമന്ത്രിക്കുനേരെ വിടുകയായിരുന്നു. കറുത്ത ബാനര്‍ ജമീല പ്രകാശം മുഖ്യമന്ത്രിക്ക് നേരെ എറിയുന്നതിന്റെയും മന്ത്രി മാണിക്കുനേരെ പത്രം എറിയുന്നതിന്റെയും ദൃശ്യം അദ്ദേഹം പ്രദര്‍ശിപ്പിച്ചു. മുഖ്യമന്ത്രിക്ക് നേരെ കൈചൂണ്ടി എന്തോ പറയുന്നുമുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അടുത്തേക്ക് അവര്‍ നീങ്ങിയപ്പോള്‍ തടയാനാണ് താന്‍ ശ്രമിച്ചത്. ബഹളത്തിനിടയില്‍ അവിടെ ഉണ്ടായ വലിയ തള്ളലില്‍പ്പെട്ടാണ് താന്‍ മുന്‍ഭാഗത്തേക്ക് വന്നത്. തള്ളിമാറ്റുന്നതിനിടയില്‍ താനടക്കം വീഴുകയും ചെയ്തു.

മറ്റ് ദൃശ്യങ്ങളില്‍ കെ.കെ. ലതികയെ രണ്ടുപ്രാവശ്യം മേശപ്പുറത്ത് കയറ്റാന്‍ പ്രതിപക്ഷ എം.എല്‍.എ.മാര്‍ ശ്രമിക്കുന്നതും അവര്‍ താഴെ വീഴുന്നതും കാണാം. ബിജിമോള്‍ മേശപ്പുറത്തുകൂടി മുന്നിലേക്ക് വരാന്‍ ശ്രമിക്കുന്നു. മുന്‍ സ്​പീക്കര്‍ കെ. രാധാകൃഷ്ണനും മുതിര്‍ന്ന അംഗങ്ങളായ തോമസ് ഐസക്ക്, ജി. സുധാകരന്‍, എളമരം കരീം എന്നിവരും സ്​പീക്കറെ തടയുന്നതും വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളുന്നതും കാണാം.

താനടക്കമുള്ള ഭരണപക്ഷ എം.എല്‍.എ.മാര്‍ ആരെയെങ്കിലും അക്രമിക്കുന്നതിന്റെ ദൃശ്യമുണ്ടെങ്കില്‍ അവര്‍ കാണിക്കട്ടെ. തന്നെ അവര്‍ കടിച്ചതിന്റെ വിവരം പുറത്തുവന്നപ്പോള്‍ ജാള്യം മറയ്ക്കാനാണ് പകരം ആരോപണം ഉന്നയിക്കുന്നത്. ജമീല പ്രകാശത്തെ വിദ്യാര്‍ഥിയായിരിക്കുന്ന കാലം മുതല്‍ അറിയാം. സഹോദരിയായും സുഹൃത്തായും മാത്രമെ അവരെ കണ്ടിട്ടുള്ളൂ.

മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള ചുമതല തങ്ങള്‍ക്കുണ്ട്. ഇപ്പുറത്തേക്ക് വന്ന് സംഘര്‍ഷമുണ്ടാക്കിയിട്ട് ഭരണപക്ഷം കൈകെട്ടി ഇരുന്നാല്‍ പോരായിരുന്നോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, ഓര്‍ത്തഡോക്‌സ് സഭയിലെ മാര്‍ ക്ലീമീസ് മെത്രാപ്പോലീത്ത, ക്‌നാനായ സമുദായത്തിലെ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത തുടങ്ങിയവരൊക്കെ തന്നെ വിളിച്ച് ധൈര്യം പകര്‍ന്നു- ശിവദാസന്‍നായര്‍ പറഞ്ഞു.

സംഘര്‍ഷവേളകളില്‍ സ്ത്രീകളെ സാധാരണ സംരക്ഷിക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി അവരെ സമരായുധമാക്കി മാറ്റിയത് പ്രതിപക്ഷത്തിന്റെ വികൃതമായ മനസ്സാണ് കാണിക്കുന്നതെന്ന് എം.എം.ഹസ്സന്‍ പറഞ്ഞു.
 http://www.mathrubhumi.com/online/malayalam/news/story/3485373/2015-03-20/kerala

രസാദത്തില്‍ വിഷം: മൂന്ന്‌ പേര്‍ മരിച്ചു

mangalam malayalam online newspaperഗുവാഹത്തി: മതപരമായ ചടങ്ങിനിടയില്‍ വിതരണം ചെയ്‌ത പ്രസാദം കഴിച്ച്‌ മൂന്ന്‌ പേര്‍ മരിച്ചു. അസമിലെ ബാറപെട്ടയിലാണ്‌ സംഭവം. 500ല്‍ അധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട്‌ പേരുടെ നില ഗുരുതരമാണ്‌.
പുരബി ദാസ്‌(24), ഭാനു ദാസ്‌(45) എന്നീ സ്‌ത്രീകളും, അനാമികാ ദാസ്‌(10) എന്ന പെണ്‍കുട്ടിയുമാണ്‌ മരിച്ചത്‌. മാനസ പൂജയ്‌ക്കിടെ നല്‍കിയ പ്രസാദം കഴിച്ചവരാണ്‌ മരിച്ചത്‌. ചടങ്ങില്‍ വെള്ളക്കടല കൊണ്ടുള്ള പ്രസാദമാണ്‌ വിതരണം ചെയ്‌തത്‌. ഇതിനെ തുടര്‍ന്ന്‌ മുന്‍ കരുതല്‍ എന്ന നിലയില്‍ ജില്ലയില്‍ കടല, പരിപ്പ്‌ എന്നിവയുടെ വില്‍പ്പന താത്‌കാലികമായി നിരോധിച്ചിട്ടുണ്ട്‌. സംഭവത്തില്‍ മജിസ്‌ടേറ്റ്‌ തല അന്വേഷണവും പ്രഖ്യാപിച്ചു.
അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഓള്‍ അസം സ്‌റ്റുഡന്റ്‌സ് യൂണിയന്‍ പ്രക്ഷോഭം ആരംഭിച്ചു. ഡോക്‌ടര്‍മാരുടെ ഭാഗത്തുനിന്നുള്ള അനാസ്‌ഥയാണ്‌ മരണ കാരണമെന്ന്‌ ആരോപിച്ചാണ്‌ ഇവരുടെ പ്രക്ഷോഭം. എന്നാല്‍ ഫോറന്‍സിക്‌ ലാബിലെ പരിശോധനയ്‌ക്കും പോസ്‌റ്റ്മോര്‍ട്ടത്തിനും ശേഷമേ മരണകാര്യം വ്യക്‌തമാകൂ എന്ന്‌ പോലീസ്‌ പറഞ്ഞു.
 http://www.mangalam.com/latest-news/296133