Monday 30 March 2015

വൈദീകന്റെ പീഡന ശ്രമം ചെറുത്തതിനെ തുടര്‍ന്ന് സഭയില്‍ നിന്നും പുറത്താക്കപ്പെട്ട കന്യാസ്ത്രീക്ക് 12 ലക്ഷം നഷ്ടപരിഹാരം ; സഭാവസ്ത്രം തിരിച്ചു നല്‍കും



വൈദീകന്റെ പീഡന ശ്രമം ചെറുത്തതിനെ തുടര്‍ന്ന് സഭയില്‍ നിന്നും പുറത്താക്കപ്പെട്ട കന്യാസ്ത്രീക്ക് 12 ലക്ഷം നഷ്ടപരിഹാരം ; സഭാവസ്ത്രം തിരിച്ചു നല്‍കും
മദ്ധ്യപ്രദേശിലെ പഞ്ചാറിലെ കോണ്‍വെന്റില്‍ സേവനം അനുഷ്ഠിക്കുന്നതിനിടെ ഇടുക്കി സ്വദേശിയായ വൈദികന്റെ പീഡനശ്രമം ചെറുത്തതിന് സഭയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് സമരം പ്രഖ്യാപിച്ച കന്യാസ്ത്രീക്ക് പന്ത്രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഇതേതുടര്‍ന്ന് സമരം ഉപേക്ഷിച്ചു. ധാരണയനുസരിച്ച് സഭാവസ്ത്രം തിരിച്ചു കൊടുക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും കണ്ണൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ അനിത സമ്മതിച്ചു.ധാരണയുടെ വിവരങ്ങള്‍ മാദ്ധ്യമങ്ങളുമായി പങ്കിടരുതെന്നും വ്യവസ്ഥയുണ്ട്. ഫാ. പോള്‍ തേലേക്കാട്ടിന്റെ സാന്നിദ്ധ്യത്തില്‍ തോട്ടയ്ക്കാട്ടുകര സ്‌നേഹപുരം പള്ളിയിലായിരുന്നു ചര്‍ച്ച. കന്യാസ്ത്രീയെ പുറത്താക്കിയ ആലുവ തോട്ടയ്ക്കാട്ടുകരയിലെ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ആഗാത്ത കോണ്‍വെന്റിന് കീഴിലുള്ള പ്രൊവിഡന്‍സ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ അനിതാമ്മയാണ് നഷ്ടപരിഹാരം നല്‍കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചത്. വൈദികന്റെ പീഢനശ്രമത്തെ തുടര്‍ന്ന് ഫെബ്രുരി 14ന് ആലുവയിലെ കോണ്‍വെന്റിലും പ്രവേശിപ്പിക്കാതെ പത്ത് മണിക്കൂറോളം പുറത്തുനിറുത്തി. പൊലീസില്‍ പരാതി നല്‍കിയെിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ജനസേവയില്‍ സംരക്ഷണം നല്‍കിയത്. 
 http://4malayalees.com/index.php?page=newsDetail&id=59798

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin