Friday 20 March 2015

ഗള്‍ഫിലെ എല്ലാ പള്ളികളും തകര്‍ക്കണമെന്ന് സൗദി ഗ്രാന്റ് മുഫ്തി



ഗള്‍ഫിലെ എല്ലാ പള്ളികളും തകര്‍ക്കണമെന്ന് സൗദി ഗ്രാന്റ് മുഫ്തി
റിയാദ്: ഗള്‍ഫിലെ ക്രിസ്തീയ ആരാധനാലയങ്ങളെല്ലാം തകര്‍ക്കേണ്ടത് ആവശ്യമാണെന്ന് സൗദി അറേബ്യ ഗ്രാന്റ് മുഫ്തി. ഇസ്ലാമിക ദേവാലയങ്ങള്‍ ഒഴികെയുള്ളവയുടെ നിര്‍മ്മാണ് നിര്‍ത്തിവയ്ക്കണമെന്ന കുവൈറ്റിന്റെ അഭിപ്രായത്തിനു പിന്നാലെയാണിത്. അറേബ്യന്‍ പെനിന്‍സുലയുടെ ഭാഗമാണ് ചെറിയ ഗള്‍ഫ് രാജ്യങ്ങള്‍. പള്ളികള്‍ തകര്‍ക്കേണ്ടത് അത്യാവശ്യമാണെന്നും ഷെയ്ഖ് അബ്ദുള്‍ അസീസ് ബിന്‍ അബ്ദുള്ള വ്യക്തമാക്കി.

മുസ്ലീംങ്ങള്‍ക്ക് മാത്രമാണ് ഈ പ്രദേശത്ത് ആരാധന നടത്താന്‍ അവകാശമുള്ളത്. സുന്നി മുസ്ലീം രാജ്യത്ത് സൗദി അറേബ്യ ഗ്രാന്റ് മുഫ്തിയാണ് ഏറ്റവും ഉന്നതമായ മതപരമായ നിയമം. സുപ്രീം കൗണ്‍സില്‍ ഓഫ് ഉലെമ( ഇസ്ലാമിക് സ്‌കോളേഴ്‌സ് ) യുടേയും സയന്റിഫിക് റിസര്‍ച്ച് സ്റ്റാന്റിങ്ങ് കമ്മറ്റിയുടേയും ഫത്വാ അനുവദിക്കുന്നതിന്റെയും ഹെഡാണ് അബ്ദുള്‍ അസീസ്.

പള്ളികളുടെ നിര്‍മ്മാണവും ഇസ്ലാമിക വിശ്വാസികളുടെയല്ലാത്ത ആരാധനാലയവും രാജ്യത്ത് വേണ്ടെന്ന് കഴിഞ്ഞ മാസം കുവൈറ്റ് പാര്‍ലമെന്റേറിയന്‍ പറഞ്ഞിരുന്നു. പള്ളികള്‍ തുടച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട കരടുനിയമം പാര്‍ലമെന്റില്‍ സമര്‍പ്പിക്കുമെന്ന് ട്വിറ്റര്‍ മുഖേന എംപി ഒസാമ അല്‍ മുനാവെര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴത്തെ ചര്‍ച്ചുകള്‍ തുടരുമെന്നും പുതിയതായി നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 http://4malayalees.com/index.php?page=newsDetail&id=59051

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin