Friday 23 December 2016

ഇടവകകാരുടെ പള്ളി സ്വത്ത് ബിഷപ്പ് ഭരിക്കുക എന്നാല്‍അത് ധനാപഹരണമാണ്.


അന്യാരുടെ സ്വത്ത് മോഹിക്കുന്നതും സ്വന്തമാക്കുന്നതും പാപമല്ലേ 

ബിഷപ്പ്മാരെ!!!!............ 


Thursday 22 December 2016

കാലുവേദനയക്ക് ചെരുപ്പു വാങ്ങാൻ നേരിട്ടെത്തിയ ഫ്രാൻസിസ് മാർപ്പാപ്പയെകണ്ട് എല്ലാവരും ഞെട്ടി; ചിത്രങ്ങൾ കാണാം

pope
‘‘കാല് വേദനയ്ക്ക് ചെരുപ്പു വേണം’’ ഓർത്തോപീഡിക് ചെരിപ്പ് ചോദിച്ച് വത്തിക്കാൻ നഗരത്തിലെ ഫാർമസിയിലെത്തിയ ആളെ കണ്ട് എല്ലാവരും ഞെട്ടി. പിന്നെ സംഭവിക്കുന്നതെന്തെന്ന് വിശ്വസിക്കാനാകാതെ പരസ്പരം നോക്കി. അൽപ സമയത്തിന് ശേഷമാണ് യാഥാർഥ്യത്തിലേക്കെത്താൻ അവർക്ക് കഴിഞ്ഞത്. അതെ, ചെരുപ്പ് ചോദിച്ചെത്തിയത് സാക്ഷാൽ മാർപ്പാപ്പ തന്നെ, പോപ് ഫ്രാൻസിസ്. ചെരുപ്പും വാങ്ങി കടക്കാരനെ അനുഗ്രഹിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്.
ഫാർമസി ഷോപ്പിനുചുറ്റും നിരവധി പേർ തിങ്ങിക്കൂട്ടി. മാർപ്പാപ്പ ഫാർമസിയിലെത്തിയത് കണ്ട് ആളുകൾ വിളിച്ച് കൂവി. മാർപ്പാപ്പ ചെരുപ്പു വാങ്ങുന്ന ചിത്രങ്ങളും സെൽഫികളും എടുക്കാൻ തിടുക്കം കൂട്ടി. എല്ലാവരോടും കൈപൊക്കി ആശംസകളറിയിച്ച് പുഞ്ചിരിയോടെ മാർപ്പാപ്പ മടങ്ങി. ഫാർമസിയിലെത്തിയ മാർപ്പാപ്പയെ കാണാൻ തടിച്ചു കൂടിയവരെ ഒതുക്കാൻ പിന്നീട് പൊലീസ് പാടുപെടുകയായിരുന്നു.
https://www.youtube.com/watch?v=Dq6JF5SJw1Q#action=share

ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ വൈറലായപ്പോൾ മാർപ്പാപ്പയുടെ ലാളിത്യത്തെക്കുറിച്ചും രസകരമായ ഇത്തരം സർപ്രൈസുകളെക്കുറിച്ചുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. കഴിഞ്ഞ വർഷം സെപ്തംബറിൽ കണ്ണട വാങ്ങാൻ കടയിൽ നേരിട്ടെത്തി മാർപാപ്പ എല്ലാവരെയും ഞെട്ടിച്ചിരുന്നു. അന്നും അത് സോഷ്യൽ മീഡിയയൽ വലിയ ചർച്ചയായിരുന്നു. യാത്രകളിൽ സ്വന്തം ബാഗ് കൈയിൽ ചുമന്നു കൊണ്ടു പോകുകയും ഭക്ഷണം വിളമ്പുകയുമൊക്കെ ചെയ്യുന്ന മാർപ്പാപ്പ എന്നും ജനങ്ങളെ തന്റെ ലാളിത്യം കൊണ്ട് അത്ഭുതപ്പെടുത്താറുണ്ട്.
http://www.vanitha.in/just-in/latest-news/francis-pope-visits-pharmacy-to-buy-shoes.html



അച്ചോ എന്റെ ഒലിപ്പീര് നിര്‍ത്താന്‍ ഞാന്‍ വഴി കണ്ടുപിടിച്ചോളാം -കത്തോലിക്കാ വൈദികന് ബെന്യാമിന്റെ മറുപടി

അച്ചോ.. കത്തോലിക്കാ സഭയിലെ പത്തുപേര്‍ നടത്തിയ കോക്കാംപീച്ചിയെ സഭയുടെയും വിശ്വാസികളുടെയും തലയില്‍ കെട്ടിവെച്ച് സത്യക്രിസ്ത്യാനികള്‍ക്ക് അപമാനം ഉണ്ടാക്കരുതെന്ന് ബെന്യാമിന്‍

ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച വിവാദ ചിത്രത്തിന് പിന്നാലെ ചില കത്തോലിക്കാ വൈദികര്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് എഴുത്തുകാരന്‍ ബെന്യാമിന്‍. കുടുംബജ്യോതി പത്രാധിപരായ ഫാദര്‍ ജോസഫ് ഇലഞ്ഞിമറ്റത്തിന്‍െറ ഫേസ്ബുക്ക് പോസ്റ്റിന് അതിരൂക്ഷമായ ഭാഷയില്‍ മറുപടിയുമായി ബെന്യാമിന്‍ രംഗത്ത്. -ഞാന്‍ പരസ്ത്രീ ഗമനം നടത്തിയോ വേശ്യാലയം സന്ദര്‍ശിച്ചോ ഹസ്തമൈധുനം നടത്തിയോ വല്ല ചെക്കന്‍മാരെയും കണ്ടുപിടിച്ചോ എന്‍െറ ഒലിപ്പീര് പരിഹരിച്ചോളമാണെന്നും എന്നിട്ടും നില്‍ക്കുന്നില്ലെങ്കില്‍ അച്ചന്‍െറ കടുക്കാവെള്ളത്തില്‍ ഇത്തിരി കുടിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂവെന്നും ഇലഞ്ഞിമറ്റത്തിന് മറുപടിയായി ബെന്യാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. താന്‍ ക്രൈസ്തവ വിരുദ്ധന്‍ അല്ലെന്നും ക്രിസ്തുവിന്‍െറ വിശ്വാസങ്ങളില്‍ താല്‍പര്യമുള്ല ആളാണെന്നും ബെന്യാമിന്‍.
സഭയിലെ ചിലര്‍ ചെയ്യുന്നതിനെ വിമര്‍ശിച്ചാല്‍ അതെങ്ങനെ ക്രൈസ്തവ വിരുദ്ധമാകും. വീടിന്‍െറ മുന്നിലൂടെ നടക്കുമ്പോള്‍ തലയില്‍ തേങ്ങ വീണ് ചാവുന്നതിനേക്കാള്‍ എന്തുകൊണ്ടും അഭിമാനം സ്വന്തം അഭിപ്രായം ധീരതയോടെ തുറന്നു പറഞ്ഞതിന്‍െറ പേരില്‍ കൊല്ലപ്പെടുന്നത് തന്നെയാണ്. നൂറ് വയസ്സുവരെ ജീവിച്ചിരിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടല്ലാ ജീവിക്കാനും എഴുതാനം തുടങ്ങിയത്.
അച്ചോ എന്‍െറ പേര് ബെന്യാമിനെന്നാണ് അതിന്‍െറ അര്‍ത്ഥം ദൈവത്തിന്‍െറ വലംകൈ എന്നാണ്
ബെന്യാമിന്‍െറ ഫേസ്ബുക്ക് പോസ്റ്റിന്‍െറ പൂര്‍ണ്ണരൂപം –
benyamin-postബഹുമാനപ്പെട്ട ഫാ. ജോസഫ് ഇലഞ്ഞി മറ്റം, 
അങ്ങ് എഴുതിയ ഒരു കത്ത് സോഷ്യൽ മീഡിയ വഴി എനിക്ക് ലഭിക്കുകയുണ്ടായി. അങ്ങ് വായനയെയും അതുവഴി എന്നെയും അതിയായി സ്നേഹിക്കുന്ന ഒരാളാണെന്നറിയുന്നതിൽ ഏറെ സന്തോഷം. 
ടോം വട്ടക്കുഴിയുടെ മാതാഹരി ചിത്രവുമായി ബന്ധപ്പെട്ട് ചിലർ നടത്തിയ പ്രതിഷേധ ആഭാസവുമായി ബന്ധപ്പെട്ട എന്റെ ഫേസ് ബുക്ക് പോസ്റ്റാണല്ലോ അങ്ങയുടെ കത്തിനു ആധാരം. അതിൽ അങ്ങ് ആരോപിക്കുന്നതുപോലെ കത്തോലിക്ക സഭയ്ക്കോ പുരോഹിതന്മർക്കോ വിശ്വാസികൾക്കോ ക്രിസ്തുവിനോ എതിരായി ഒന്നും ഇല്ല എന്ന് താങ്കൾ ആ പോസ്റ്റ് ഒരിക്കൽ കൂടി ശാന്തതയോടെ വായിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ. ബസിൽ കയറിയവരെക്കുറിച്ച് പറയുമ്പോൾ വഴിയിൽ നില്ക്കുന്നവരും ഉൾപ്പെടും എന്ന് പറയരുത്. എന്നാൽ താങ്കൾക്ക് അങ്ങനെ തോന്നിയെങ്കിൽ അതിനു കാരണം താങ്കൾ മഞ്ഞക്കണ്ണട വച്ച അവരിലൊരാൾ ആയിപ്പോയതിന്റെ ആത്മനിന്ദയാണെന്നു ഞാൻ കരുതുന്നു. കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന ക്രിസ്തുമത വിശ്വാസികളിലും ആയിരക്കണക്കിനു പുരോഹിത ശ്രേഷ്ഠർക്കും ഇടയിൽ നിന്ന് പത്തുപേർ നടത്തിയ കോക്കാംപീച്ചിയെ മുഴുവൻ സഭയുടെയും വിശ്വാസികളുടെയും തലയിൽ ചാർത്തി വച്ച് കേരളത്തിലെ സത്യക്രിസ്ത്യാനികൾക്ക് അപമാനം ഉണ്ടാക്കി വയ്ക്കാനുള്ള ശ്രമം ആരും അത്ര നിഷ്കളങ്കമെന്നു കരുതുമെന്ന് അങ്ങ് വെറുതെ വിശ്വസിച്ചു കളയരുത്. ഞങ്ങൾ അത്ര വിഡ്ഢികളല്ല. ക്രിസ്തുവിനെ ആർക്കും തീറെഴുതി തന്നിട്ടുമില്ല. 
ക്രൈസ്തവ വിരുദ്ധതയാണ് കേരളത്തിലെ സാംസ്കാരിക നായകന്റെ മുഖമുദ്ര എന്നും എന്റെ വളർച്ചയ്ക്ക് അത് ആവശ്യമായി എന്നു തോന്നിയോ എന്നും ആ കത്തിൽ താങ്കൾ ആക്ഷേപിക്കുന്നുണ്ടല്ലോ. കേരളത്തിലെ ഏതൊക്കെ സാംസ്കാരിക നായകർ (അങ്ങനെ ഒന്നുണ്ടോ എന്നു നമുക്ക് പിന്നെ ചർച്ച ചെയ്യാം ) ഏതൊക്കെ വിധത്തിൽ ക്രൈസ്തവ വിരുദ്ധരാണ് എന്ന് ഉദാഹരണം നിരത്തി പറയാൻ താങ്കൾ ബാധ്യസ്ഥനാണ്. പൊതു സമൂഹത്തിന്റെ മുന്നിൽ അപഹാസിതനായി എന്നു കണ്ടപ്പോൾ എന്തെങ്കിലും ആക്ഷേപം ഉന്നയിച്ച് രക്ഷപെടാൻ തങ്കളെപ്പോലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിനിരിക്കുന്ന ഒരാൾ ശ്രമിക്കരുത്. സഭയിലെ ചിലർ ചെയ്യുന്ന എന്തെങ്കിലും ചിലതിനെ വിമർശിച്ചാൽ ഉടൻ അത് ക്രൈസ്തവ വിരുദ്ധമാക്കുന്നത് ഉഗ്രൻ തന്ത്രമാണല്ലോ അച്ചാ. 
എന്തിനെക്കുറിച്ചും അഭിപ്രായം പറയാൻ അച്ചനുള്ള അതേ അവകാശം ഇന്ത്യയിലെ ഓരോ പൌരനും ഉണ്ടെന്ന് താങ്കൾ തത്ക്കാലം മനസിലാക്കുക. അതേ അവകാശം മാത്രം ഉപയോഗിച്ചാണ് എന്റെ ഫേസ്ബുക്കിൽ ഞാൻ അഭിപ്രായം പറഞ്ഞത്. അതിനു പ്രത്യേകിച്ച് സാംസ്കാരിക നായകസ്ഥാനം ഒന്നും വേണ്ട. പഴയ മദ്ധ്യകാല യൂറോപ്പല്ല അച്ചോ ഇത്. പുരോഹിതന്മാർ എന്തെങ്കിലും പറഞ്ഞാൽ മുട്ടു വിറച്ചു നില്ക്കുന്ന വിശ്വാസികളുടെ കാലം ഒക്കെ പണ്ടേ കഴിഞ്ഞു പോയി. അങ്ങനെ ഒരു മൂഡ സ്വർഗ്ഗത്തിലാണ് അങ്ങ് ജീവിക്കുന്നതെങ്കിൽ പുറത്തിറങ്ങി നിന്ന് ഇത്തിരി കാറ്റുകൊള്ളാൻ സമയമായി എന്ന് സ്നേഹത്തോടെ പറഞ്ഞുകൊള്ളട്ടെ. 
മനോരമയും അച്ചനും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് നിങ്ങൾ പറഞ്ഞു തീർക്കുക. എന്റെ പ്രതികരണം ഏതെങ്കിലും മാധ്യമസ്ഥാപനത്തിനു വേണ്ടിയുള്ളതല്ല. അത് ക്രിസ്തുവിന്റെ പേരു പറഞ്ഞ് തെരുവിൽ ഇറങ്ങിയതിനെതിരെ ആയിരുന്നു. പിന്നെ അച്ചൻ വലിയ വായനക്കാരൻ ആണെന്നാണല്ലോ കത്തിൽ പറഞ്ഞിരിക്കുന്നത്. എങ്കിൽ നിശ്ചയമായും എന്റെ ‘അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ ‘ എന്ന നോവൽ വായിച്ചിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ സമയം പോലെ അതൊന്ന് വായിക്കുക. അങ്ങനെ ഒരു നോവൽ എഴുതാൻ പോയിട്ട് സ്വപനം കാണാൻ പോലും ഉള്ള ആർജ്ജവം കടുക്ക വെള്ളം കുടിച്ചാലും ഇല്ലെങ്കിലും അച്ചനു കാണില്ല എന്ന് എനിക്കുറപ്പ്. അങ്ങനെയുള്ള എന്നെ മനോരമയോട് ചേർത്തു കെട്ടാനുള്ള അച്ചന്റെ ശ്രമം, മനുഷ്യന്റെ അഭിപ്രായങ്ങളെ അവന്റെ ജാതിപ്പേരിനോട് ചേർത്തുവായിക്കുന്ന സമകാലിക വിഷക്കണ്ണിന്റെ തുടർച്ച ആയി മാത്രമേ ഞാൻ കാണുന്നുള്ളൂ. അച്ചന്റെ കൂടെ തെരുവിൽ ഇറങ്ങിയവരെ അത് സമാധാനിപ്പിക്കുമായിരിക്കും എന്നാൽ എന്നെ അറിയാവുന്ന വായനക്കാർ അത് പുച്ഛിച്ചു തള്ളും എന്ന് എനിക്കുറപ്പുണ്ട്. 
പിന്നെ അച്ചൻ എന്റെ തലയ്ക്കിടാവുന്ന വിലയെക്കുറിച്ച് ഒരു സൂചന നൽകിയല്ലോ. അങ്ങേക്ക് അത് നിഷ്‌പ്രയാസം സാധ്യമാകാവുന്നതേയുള്ളൂ. ആ പാരമ്പര്യം മദ്ധ്യകാലം തൊട്ടേ ഉള്ളതിനാൽ നിശ്ചയമായും. എന്നാൽ അങ്ങനെ പേടിക്കുന്നവനല്ലോ അച്ചോ എഴുത്തുകാർ. വീടിന്റെ മുന്നിലൂടെ നടക്കുമ്പോൾ തേങ്ങ തലയിൽ വീണ് ചാവുന്നതിനേക്കൾ എന്തുകൊണ്ടും അഭിമാനം സ്വന്തം അഭിപ്രായം ധീരതയോടെ തുറന്നു പറഞ്ഞതിന്റെ പേരിൽ കൊല്ലപ്പെടുന്നതു തന്നെയാണ്. നൂറു വയസു വരെ ജീവിച്ചിരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടല്ല ജീവിക്കാനും എഴുതാനും തുടങ്ങിയത്. പേടിപ്പിക്കരുത് അച്ചോ. എന്റെ പേര് ബെന്യാമിൻ എന്നാണ്. അതിന്റെ അർത്ഥം ദൈവത്തിന്റെ വലം കൈ എന്നാണ്.!! 
പിന്നെ മറ്റേക്കാര്യം ഉണ്ടല്ലോ അച്ചോ. നമ്മുടെ പൊട്ടിയൊലിക്കുന്ന കാര്യം. അത് അച്ചനതു നല്ല പോലെ കൊണ്ടു അല്ലേ..? അപ്പോഴും അച്ചൻ സമൂഹത്തിലെ എല്ലാ പുരോഹിതന്മാരെയും തന്റെ കൂടെ നിറുത്തി രക്ഷപെടാൻ ഒരു ശ്രമം നടത്തി നോക്കുന്നുണ്ട്. മിടുക്കൻ. പക്ഷേ ഞാൻ എല്ലാ പുരോഹിതന്മാരെയും ഒന്നും പറഞ്ഞില്ലല്ലോ. എത്രയോ നല്ലവരായ നീതിമാന്മാരായ സത്യസന്ധരായ ആത്മാർത്ഥതയുള്ള ദൈവ സ്നേഹമുള്ള ക്രിസ്തുവിൽ ജീവിക്കുന്ന പുരോഹിതന്മാരെ എനിക്കറിയാം. അവരാരും തെരുവിൽ ഇല്ലായിരുന്നു അച്ചോ. അവർ അടഞ്ഞ മുറികളിലിരുന്ന് ധ്യാനപ്രാർത്ഥനകൾ നടത്തുകയായിരുന്നു. ഒരു ചിത്രത്തിന്റെ പേരിൽ തീരുന്ന ആത്മീയതയല്ല അവരുടേത്. തെരുവിൽ ഇറങ്ങിയവർ രണ്ടോ മൂന്നോ. അവർക്കെതിര മാത്രമാണ് ഞാൻ സംസാരിച്ചത്. എല്ലാവരെയും അവരുടെ നുകത്തിൽ വച്ചു കെട്ടാൻ അച്ചൻ ശ്രമിക്കരുത്.. 
പിന്നെ എന്റെ ഒലിക്കുന്ന കാര്യം. അത് അച്ചൻ പേടിക്കേണ്ട. ഞാൻ പരസ്ത്രീഗമനം നടത്തിയോ വേശ്യാലയം സന്ദർശിച്ചോ ഹസ്തമൈഥുനം നടത്തിയോ വല്ല ചെക്കന്മാരെയും കണ്ടു പിടിച്ചോ ഞാൻ പരിഹരിച്ചോളാം അച്ചോ. എന്നിട്ടും നില്ക്കുന്നില്ലെങ്കിൽ അച്ചന്റെ കടുക്ക വെള്ളത്തിൽ ഇത്തിരി കുടിക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ. അങ്ങനെ ഒന്നും ചെയ്യില്ലെന്ന് ആർക്കും ഞാൻ വാക്കൊന്നും തന്നിട്ടില്ലല്ലോ. അതുകൊണ്ട് അതോർത്ത് അച്ചൻ വെള്ളം ഇറക്കേണ്ട. എന്നാൽ അങ്ങനെയല്ലല്ലോ ഒരു പുരോഹിതൻ. ജീവിതകാലം മുഴുവൻ സ്വയം ഷണ്ഡത്വത്തിൽ ജീവിച്ചുകൊള്ളാം എന്ന് ദൈവത്തിന്റെയും തിരുസഭയുടെയും പൊതുജനത്തിന്റെയും മുന്നിൽ സത്യം ചെയ്തിട്ട് പിന്നെം മറ്റേപ്പണിക്ക് പോകുന്നവരെക്കുറിച്ച് മാത്രമാണ് അച്ചോ എന്റെ ആക്ഷേപം. വാക്കുകളും പ്രവർത്തിയും തമ്മിലുള്ള അന്തരം ക്രിസ്തീയതയുടെ പേരിൽ ജീവിക്കുന്നവർക്ക് അത്രയുണ്ടാവാൻ പാടുണ്ടോ..? 
അഭയ എന്നൊരു പേര് അച്ചൻ മറന്നു പോകാൻ ഇടയില്ല. കടുക്ക വെള്ളം കുടിച്ചിട്ടും കാമഭ്രാന്ത് തീരാതെ കുതിര കയറിക്കൊന്ന പിന്നെയും എത്രയെത്ര അഭയമാർ. കുടുംബിനികൾ. പെൺകുട്ടികൾ. ആൺകുട്ടികൾ. നിഷ്കളങ്കരായ വിശ്വാസികൾ ആയിപ്പോയതിന്റെ പേരിൽ നീറി നീറി ജീവിക്കാൻ വിധിക്കപ്പെട്ടവർ. ആത്മാവിൽ തൊട്ട് സ്വയം ചോദിക്കൂ പുരോഹിതാ അവരിൽ എത്ര പേർക്കു വേണ്ടി അങ്ങയുടെ നാവു പൊന്തി എന്ന്..? എത്ര പേരുടെ നീതിക്കു വേണ്ടി താങ്കൾ തെരുവിൽ ഇറങ്ങി എന്ന്. എത്ര പേർക്കു വേണ്ടി നീതി പീഠത്തെ സമീപിച്ചു എന്ന് എത്ര പേർക്കുവേണ്ടി എഡിറ്റോറിയൽ എഴുതി എന്ന്. എനിക്ക് കത്തെഴുതി സോഷ്യൽ മീഡയയിൽ ആഘോഷിക്കാൻ കണ്ടെത്തിയ സമയത്തിൽ ഒരംശമെങ്കിലും താങ്കൾ അതിനുവേണ്ടി ചിലവഴിച്ചിരുന്നുവെങ്കിൽ അവർ നിങ്ങളെ അവരുടെ പ്രാർത്ഥനയിൽ ഓർക്കുകയെങ്കിലും ചെയ്യുമായിരുന്നു. 
നമുക്ക് വിഷയത്തിലേക്ക് വരാം. പതിനാറാം നൂറ്റാണ്ടിലെ ഒരു ചിത്രത്തിന്റെ സാമ്യത്തിൽ മാതാഹരിയുടെ ചിത്രം വരച്ചതാണല്ലോ പ്രശ്‌നം. താങ്കൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഒരാളെന്ന് ഞാൻ വിശ്വസിക്കട്ടെ. എങ്കിൽ ഒന്ന് സേർച്ച് ചെയ്തു നോക്കൂ. കിട്ടും താങ്കൾക്ക് അത്തരം നൂറു കണക്കിനു ചിത്രങ്ങൾ. ഏറ്റവും കുറഞ്ഞത് റിനി കോക്സിന്റെ Yo mamas Last Supper എങ്കിലും ഒന്നു കാണണം. എന്തേ അന്നൊന്നും തെരുവിൽ ഇറങ്ങിയില്ല.? ഡാവിഞ്ചി കോഡ് എന്നൊരു പുസ്തകം ഇറങ്ങിയല്ലോ. ക്രിസ്തു വ്യഭിചരിച്ച് അതിൽ കുട്ടികൾ ഉണ്ടാക്കി എന്നാണ് അതിൽ പറയുന്നത്. ഇപ്പോഴും അത് കടകളിൽ ലഭ്യമാണ് എന്തേ അങ്ങും സംഘവും തെരുവിൽ ഇറങ്ങിയില്ല. ഇനിയും തരാം പുസ്തകത്തിന്റെ ലിസ്റ്റുകൾ: Jesus the Man, Holy Blood and Holy grail, Un Authorized version of Bible, The Messianic Legacy, Blood line of Holy grail, The Passover Plot, Juses of the Apocalypse.. അങ്ങനെ നൂറു കണക്കിനു ഉണ്ട്. എല്ലാം ക്രിസ്തുവിനു മേൽ കരി വാരി തേക്കുന്നവ. അങ്ങ് വായിച്ചിട്ടുണ്ടോ ഇവ..? ഉണ്ടെങ്കിൽ താങ്കൾക്ക് തെരുവിൽ നിന്ന് കയറാൻ നേരമുണ്ടായിരിക്കില്ല. ഞാൻ വായിച്ചിട്ടുണ്ട് ഇവയൊക്കെ. ഒന്നിനും എന്റെ ക്രിസ്തു വിശ്വസത്തിന്റെ രോമത്തിൽ തൊടാൻ കഴിഞ്ഞിട്ടില്ല. കാരണം ഏതെങ്കിലും ചിത്രത്തിന്റെ പേരിൽ അല്ല ഞാൻ ക്രിസ്തുവിനെ ഇഷ്ടപ്പെടുന്നത്. അവന്റെ വാക്കുകളുടെയും പ്രവർത്തികളുടെയും ബലത്തിലാണ്. ബൈബിൾ നല്കുന്ന പ്രത്യാശയുടെ ബലത്തിൽ ആണ് . എന്നാൽ ആരോ ഒരു ചിത്രം വരച്ചപ്പോഴേക്കും ഒഴുകി പോകുന്നത്ര ദുർബലമാണല്ലോ പുരോഹിതാ അങ്ങയുടെ വിശ്വാസം. ആ മഹാന്റെ ജീവിതസന്ദേശം സമൂഹത്തിനു പകർന്നു കൊടുക്കാൻ താങ്കളെപ്പോലെയുള്ളവരാണല്ലോ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് എന്നോർത്ത് സങ്കടംവരുന്നു. സഹതാപവും. 
അടുത്ത തവണ ബലിപീഠത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ രണ്ടു കാര്യങ്ങൾ അങ്ങ് സ്വയം ആത്മാവിൽ തൊട്ട് ചോദിക്കണം. 1. അങ്ങും സംഘവും ഉണ്ടാക്കിയ ബഹളങ്ങൾ പൊതു സമൂഹത്തിൽ ക്രിസ്തുവിനും ക്രിസ്തീയതയ്ക്കും മാനമാണോ ഉണ്ടാക്കിയത് അപമാനമാണോ ഉണ്ടാക്കിയത്..? 2. ആരോരും അറിയാതെ ഏതോ ഒരു മാസികയുടെ മൂലയ്ക്ക് കിടന്ന ഒരു ചിത്രത്തെ പൊതുസമൂഹത്തിന്റെ മുന്നിൽ എത്തിക്കുന്നതിൽ അങ്ങും സംഘവും വഹിച്ച പങ്ക് തള്ളിക്കളയാനാവുമോ..? ആത്മാവിലും പ്രവർത്തിയിലും ശുദ്ധിയുള്ളവനെങ്കിൽ ആ അൾത്തരയിൽ വച്ച് ആരോരും കാണാതെ ഒരു തുള്ളി കണ്ണീരെങ്കിലും പൊഴിച്ച് താങ്കൾ ഇതിനു പ്രായശ്ചിത്തം ചെയ്യും എനിക്ക് ഉറപ്പുണ്ട്. 
ക്രിസ്തുവിന്റെ സ്നേഹം അങ്ങയോടൊപ്പം ഇരിക്കട്ടെ. 
ക്രിസ്തുമസ് ആശംസകൾ. 
സ്നേഹത്തോടെ
ബെന്യാമിൻ.
 http://thewifireporter.com/benyamin-and-catholic-priest-fighting-social-media

എഴുത്തുകാരന്‍ ബെന്യാമിന് കത്തോലിക്ക വൈദികന്റെ പൂരപ്പാട്ടും ഭീഷണിയും

മലയാള മനോരമക്കെതിരെ കത്തോലിക്ക പള്ളികളില്‍ ലഘുലേഖ വിതരണം


എഴുത്തുകാരന്‍ ബെന്യാമിന് കത്തോലിക്ക വൈദികന്റെ പൂരപ്പാട്ടും ഭീഷണിയും

ആടു ജീവിതക്കാരന്‍ പ്രവാസിയ്ക്ക് 11 മാസം ബ്രഹ്മചാരിയായി ഇരിക്കാമെങ്കില്‍ ഒരു കത്തോലിക്ക പുരോഹിതന് കടുക്കാ വെള്ളം ആവശ്യമുണ്ടോയെന്ന് കത്തോലിക്ക പുരോഹിതനായ ഫാദര്‍ ജോസഫ് ഇലഞ്ഞിമറ്റം. 

പുരോഹിതരുടെ ഏതാണ്ടെല്ലാം തടയാന്‍ കടുക്കാ വെള്ളം ബെസ്റ്റാണെന്ന് പറയുന്ന താങ്കള്‍ ഗള്‍ഫ് ജോലിക്കാലത്തും ഭാര്യ ഗര്‍ഭിണിയായിരുന്ന കാലത്തും പൊട്ടിയൊലിക്കാതിരിക്കാന്‍ ഉപയോഗിച്ചിരുന്നത് കടുക്കാവെള്ളമായിരുന്നോ എന്ന് കുടുംബജ്യോതി പത്രാധിപരുടെ ചോദ്യം 

സല്‍മാന്‍ റുഷ്ദിയുടെ അനുഭവം ബെന്യാമിന്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് ഇലഞ്ഞിമറ്റത്തിന്റെ ഭീഷണി. 


ക്രിസ്തുവിന്റെ അന്ത്യഅത്താഴ വിരുന്നിനെ വികലമാക്കി മലയാള മനോരമയുടെ പ്രസിദ്ധീകരണമായ ഭാഷാപോഷിണി പ്രസിദ്ധീകരിച്ച സംഭവത്തില്‍ കത്തോലിക്ക സഭയുടെ പ്രതിഷേധങ്ങളെ വിമര്‍ശിച്ച എഴുത്തുകാരന്‍ ബെന്യാമിനെ അതിരൂക്ഷമായി ആക്ഷേപിച്ചു കൊണ്ട് കത്തോലിക്ക വൈദികന്റെ തുറന്ന കത്ത്. ‘പുരോഹിതരുടെ ഏതാണ്ട് എല്ലാം തടയാന്‍ കടുക്കാവെള്ളം ബെസ്റ്റാണെന്ന് പറയുന്ന താങ്കള്‍ ഗള്‍ഫ് ജോലിക്കാലത്തും ഭാര്യ ഗര്‍ഭിണിയായിരുന്ന കാലത്തും പൊട്ടി ഒലിക്കാതിരിക്കാന്‍ ഉപയോഗിച്ചിരുന്നത് കടുക്കാവെള്ളമായിരുന്നോ’ എന്നു ചോദിച്ചു കൊണ്ടാണ് കുടുംബജ്യോതി മാസിക ചീഫ് എഡിറ്റര്‍ ഫാദര്‍. ജോസഫ് ഇലഞ്ഞിമറ്റത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആടു ജീവിതക്കാരന്‍ പ്രവാസിക്ക് 11 മാസം ബ്രഹ്മചാരിയായി ഇരിക്കാമെങ്കില്‍ ഒരു കത്തോലിക്ക പുരോഹിതന് കടുക്കാവെള്ളം ആവശ്യമുണ്ടോയെന്നാണ് ഇലഞ്ഞിമറ്റത്തിന്റെ ചോദ്യം.
ഫാദര്‍ ജോസഫ് ഇലഞ്ഞിമറ്റത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
സ്‌നേഹം നിറഞ്ഞ ബെന്യാമിന്‍,
നോവലുകളിലൂടെയും കഥകളിലൂടെയും അറിഞ്ഞ ബെന്യാമിനെ സ്‌നേഹിക്കുന്ന ഒരു മലയാളിയാണ് ഞാന്‍. അന്ത്യ അത്താഴ ചിത്ര വിവാദത്തോട് അനുബന്ധിച്ചുള്ള താങ്കളുടെ പ്രസ്താവന എനിക്ക് അനല്പമായ ദുഃഖം ഉളവാക്കി എന്ന് തുറന്നു പറയട്ടെ.
കേരളത്തില്‍ സാംസ്‌കാരിക നായകന്റെ മുഖമുദ്രകളിലൊന്ന് ക്രൈസ്തവ വിരുദ്ധത ആണെന്നറിയാം. ക്രൈസ്തവ പശ്ചാത്തലത്തെ തള്ളിപ്പറയേണ്ടത് താങ്കളിലെ എഴുത്തുകാരന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് തോന്നി തുടങ്ങിയോ ?
എഴുത്തുകാരനെന്ന നിലയില്‍ പേരെടുത്ത് കഴിഞ്ഞ സ്ഥിതിക്ക് ഇനി ആകാശത്തിന് കീഴിലുള്ള സകലതിനെയും കുറിച്ച് ചുമ്മാ കയറിയങ്ങ് അഭിപ്രായം പറയാന്‍ ലൈസന്‍സുള്ള സാംസ്‌കാരിക നായകനാകാനുള്ള ബെന്യാമിന്റെ ഇപ്പോഴത്തെ ഈ വ്യഗ്രത കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് എം.സി. റോഡില്‍ മിക്കവാറും വണ്ടിയ്ക്ക് വട്ടം ചാടുന്നവരോട് പറയുന്ന ഡയലോഗാണ് – ‘എന്റെ വണ്ടിയെ കിട്ടിയുള്ളോ ?’
മനോരമയ്ക്ക് ക്രിസ്ത്യാനിയുടെ നേര്‍ക്കുള്ള ആവിഷ്‌കാര സ്വാതന്ത്ര്യ പ്രതിബദ്ധത മറ്റു മതസ്ഥരോടു കൂടി ഉണ്ടായിരുന്നെങ്കില്‍ മീനച്ചിലാറ്റിലെ മുഴുവന്‍ വെള്ളവും ചീറ്റിച്ചാലും കേരള ഫയര്‍ ഫോഴ്‌സിന് തീയണക്കാന്‍ പറ്റില്ല എന്ന് അറിയാവുന്നതു കൊണ്ട് ക്രൈസ്തവരോടു മാത്രമേ അവര്‍ ഇങ്ങനെ ചെയ്യൂ. ചെയ്ത തെറ്റിനെ പറ്റി അവരെ ബോധ്യപ്പെടുത്താനും മേലില്‍ ഇങ്ങനെ സംഭവിക്കാതിരിക്കേണ്ടതിനുമാണ് ക്രൈസ്തവര്‍ ഈ സംഭവത്തോട് പ്രതികരിച്ചത്. സല്‍മാന്‍ റുഷിദിയെ പോലെ  ആവിഷ്‌കാര സ്വാതന്ത്ര്യം ഒന്നാഞ്ഞു പിടിച്ചാല്‍ മലയാള മനോരമയുടെ മൂടു താങ്ങി വില നഷ്ടപ്പെടുത്തിയ ബെന്യാമിന്റെ തലയ്ക്കും കോടികള്‍ വിലയൊപ്പിക്കാം.
കത്തോലിക്ക പുരോഹിതരുടെ ഏതാണ്ട് എല്ലാം പൊട്ടിയതും ഒലിച്ചതും തടയാന്‍ കടുക്കാവെള്ളം ബെസ്റ്റാണെന്ന് താങ്കള്‍ പറയുന്നത് കേട്ടു. വിവാദത്തിനു മുമ്പും കുടുംബം കൂടെയില്ലാതിരുന്ന ജോലി കാലത്തും ഭാര്യ ഗര്‍ഭിണിയായിരുന്ന കാലത്തും പൊട്ടിയൊലിക്കാതിരിക്കാന്‍ താങ്കള്‍ ഉപയോഗിച്ചിരുന്നത് കടുക്കാവെള്ളമായിരുന്നോ ? ആത്മാര്‍ത്ഥമായ ഒരു ഉപദേശം കേട്ടപ്പോള്‍ അതിലധികം ആത്മാര്‍ത്ഥമായ ഒരു സംശയം ചോദിച്ചു പോയതാണ്. കുടുംബത്തിന് അത്താണിയാകാന്‍ ആടു ജീവിതക്കാരന്‍ പ്രവാസിക്ക് വര്‍ഷത്തില്‍ 11 മാസം ഗള്‍ഫില്‍ ബ്രഹ്മചാരിയായി ഇരിക്കാമെങ്കില്‍ ദൈവത്തിനും ദൈവത്തിന്റെ ജനത്തിനും വേണ്ടി 12 മാസവും ബ്രഹ്മചാരിയായി ഇരിക്കാന്‍ ഒരു കത്തോലിക്ക പുരോഹിതന് താങ്കളുടെ ഒറ്റമൂലി ഉപദേശം ആവശ്യമില്ല. ലൈംഗിക ചൂഷണം നടത്തുന്നവര്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ശിക്ഷിക്കുകയും ചെയ്യണമെന്നു തന്നെയാണ് സഭയുടെ നിലപാട്. നൂറുകണക്കിന് പീഡനങ്ങള്‍ ദിവസവും രജിസ്റ്റര്‍ ചെയ്യുന്ന കേരളത്തില്‍ വര്‍ഷത്തില്‍ ഒരു വൈദിന്‍ പിടിക്കപ്പെട്ടതിന്റെ പേരില്‍് ഹോള്‍സെയിലും റീട്ടെയിലുമായി പീഡനഭാരം മുഴുവന്‍ കത്തോലിക്ക പുരോഹിതന്റെ തലയിലേക്ക് ആരും കെട്ടിവെയ്‌ക്കേണ്ട.
പേരു കൊണ്ടെങ്കിലും താങ്കള്‍ ഒരു ക്രൈസ്തവ വിശ്വാസിയായതു കൊണ്ട് ഈശോയെയും പന്ത്രണ്ട് ശിഷ്യന്മാരെയും പറ്റി കേട്ടിരിക്കുമല്ലോ. നന്നായി പ്രാര്‍ത്ഥിച്ച് ദൈവപുത്രനായ ക്രിസ്തു നേരിട്ട് തെരഞ്ഞെടുത്തവരില്‍ തന്നെ ഒരു ശിഷ്യന്‍ വഞ്ചകനായി പോയി. എന്നാല്‍ ്ആ വഞ്ചകന്റെ കെയര്‍ ഓഫിലാണോ ക്രൈസതവരെല്ലാം ഇന്ന് അറിയപ്പെടുന്നത് ? അതുകൊണ്ട് പീഡകരുടെ ലേബല്‍ താങ്കള്‍ വൈദികരുടെ മേല്‍ ഫെവി സ്റ്റിക്് കൊണ്ട് ഒട്ടിച്ചാലും അത് അവിടെ ഇരിക്കുകയില്ലെന്ന് മാത്രമല്ല, വിശ്വാസികള്‍ അത് പുച്ഛിച്ച് തള്ളുകയേ ഉള്ളൂ.
ദിനപത്രങ്ങളില്‍ നമ്മള്‍ വായിച്ചറിഞ്ഞ 80,000 രൂപയ്ക്ക് സ്വന്തം ഭാര്യയെ ഹോട്ടലുകളില്‍ കൊണ്ടു പോയി കാഴ്ചവെച്ച ഭര്‍ത്താവിനോടും, സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛനോടും, മന്ദബുദ്ധിയായ യുവതിയെ പീഡിപ്പിച്ച രണ്ടു കുട്ടികളുടെ പിതാവായ മദ്ധ്യവയസ്‌കനോടും ഒക്കെ സമയം കിട്ടുമ്പോള്‍ സ്വയം ഒന്ന് തുലനം ചെയ്തു നോക്കൂ. എത്ര ബാലിശമാണല്ലേ ? അല്ലെങ്കില്‍ താങ്കള്‍ അത്തരക്കാരനാണെന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ ! നിങ്ങള്‍ അവരെ പുച്ഛിക്കും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചില പുരോഹിത പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ വൈദികരെല്ലാം പീഡന വീരന്മാരാണെന്ന് പറയുന്നതില്‍ ഇതേ ബാലിശതയാണെന്ന് മനസ്സിലാക്കാന്‍ കേരള സാഹിത്യ അവാര്‍ഡ് നേടിയിട്ടുള്ള ഒരാള്‍ക്ക് അധികം ആലോചനയുടെ ആവശ്യമുണ്ടോ ? ലൈംഗിക പീഡനം ഈ സമൂഹത്തിന്റെ പുഴുക്കുത്താണ്.
ദൈവം വരമായി തന്ന ഭാഷയും കഥാകദന ശേഷിയുമൊക്കെ ഉപയോഗിച്ച് മികച്ച കൃതികളിലൂടെ ഇത്തരം പുഴുക്കുത്തുകളില്‍ നിന്നും സമൂഹത്തെ വിമലീക്കരിക്കുകയല്ലേ ഒരു എഴുത്തുകാരന്‍ ചെയ്യേണ്ടത്. ഞ്ങ്ങള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്. അല്ലാതെ തക്കം നോക്കിയിരുന്ന് മതപുരോഹിതരുടെ ചോര കുടിച്ച് സാംസ്‌കാരിക നായകന്‍ ചമയുകയല്ല വേണ്ടത്. ഒപ്പം ക്രൈസ്തവനെന്ന അസ്ഥിത്വത്തെ തള്ളിപ്പറയാനുള്ള വ്യഗ്രത മാറ്റണമെന്ന അപേക്ഷയും. അങ്ങയുടെ പുസ്തകം ഇനിയും ഞാന്‍ വായിക്കും. കാരണം താങ്കള്‍ സമകാലിക മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയാണെന്നതു തന്നെ.
http://thewifireporter.com/benyamin-and-catholic-priest-arguing-social-media-updated

പീഡനങ്ങള്‍ക്ക് ഇടയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവരുടെ വിശ്വാസം ശക്തം: ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ

സ്വന്തം ലേഖകന്‍ 20-12-2016 - Tuesday

ജറുസലേം: കഠിനമായ പീഡനങ്ങളും ആക്രമണവും സഹിക്കുമ്പോഴും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവരുടെ വിശ്വാസം ശക്തമാണെന്ന് ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസാബല്ല. ജറുസലേം ലാറ്റിന്‍ പാത്രീയാര്‍ക്കേറ്റിന്റെ അപ്പോസ്‌ത്തോലിക അഡ്മിനിസ്‌ട്രേറ്ററാണ് ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസാബല്ല. ക്രിസ്തുമസുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ചും അവരുടെ വിശ്വാസത്തെ പറ്റിയും ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസാബല്ല വിവരിച്ചത്.

ലിബിയ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്നതിന്റെ അത്രയും പീഡനം ഇസ്രായേലിലോ, സമീപത്തുള്ള രാജ്യങ്ങളിലോ അനുഭവിക്കുന്നില്ലെന്ന് പറഞ്ഞ ആര്‍ച്ച് ബിഷപ്പ് പിസാബല്ല, സിറിയയിലെ സ്ഥിതി ഏറെ ദുഷ്‌കരമാണെന്നും കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവരാണെന്ന ഒറ്റ കാരണത്താല്‍ പലരും മേഖലയില്‍ കൊല്ലപ്പെടുന്നതായി ആര്‍ച്ച് ബിഷപ്പ് ചൂണ്ടികാണിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടക്കാറുള്ള സംഘര്‍ഷങ്ങളുടെ മുഖ്യപങ്കും ആയുധ വ്യാപാരികള്‍ ആസൂത്രണം ചെയ്യുന്നതാണെന്നും ആര്‍ച്ച് ബിഷപ്പ് പിസാബല്ല പറഞ്ഞു.

സിറിയ, ഇറാഖ്, ഈജിപ്റ്റ് എന്നീ രാജ്യങ്ങളില്‍ ക്രൈസ്തവരെ പൂര്‍ണ്ണമായും ഉന്‍മൂലനം ചെയ്യുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇസ്രായേലില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണം വളരെ കുറവാണെങ്കിലും, ക്രമീസന്‍ താഴ്‌വാര പ്രദേശത്ത് മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് ക്രൈസ്തവരുടെ ഭവനങ്ങളും സ്ഥലങ്ങളും കുടിയൊഴിപ്പിക്കപ്പെടുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

ഗാസയിലുള്ള ക്രൈസ്തവരും കൊടിയ പീഡനങ്ങളാണ് അനുഭവിക്കുന്നതെന്ന് പറഞ്ഞ ആര്‍ച്ച് ബിഷപ്പ് ഒരു വലിയ ജയിലിനോടാണ് ഗാസയെ ഉപമിച്ചത്. ഗാസ മുനമ്പില്‍ താമസിക്കുന്ന ക്രൈസ്തവരുടെ എണ്ണം ആയിരത്തില്‍ താഴെ മാത്രമാണ്. ഹമാസിന്റെ പീഡനമാണ് ഇവിടെയുള്ള ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വരുന്നത്. പീഡനങ്ങള്‍ക്കിടയിലും വലിയ ക്രൈസ്തവ സാക്ഷ്യമായാണ് ഇവിടങ്ങളിലെ ക്രൈസ്തവര്‍ നിലകൊള്ളുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ജോര്‍ദാനില്‍ അടുത്തിടെ നടന്ന തീവ്രവാദി ആക്രമണത്തെ ഒറ്റപ്പെട്ട സംഭവമായിട്ടാണ് ആര്‍ച്ച് ബിഷപ്പ് പിസാബല്ല വിവരിച്ചത്. രാജ്യത്തു ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ താരതമ്യേന കുറവാണെന്നും സര്‍ക്കാറിനെ ഈ വിഷയത്തില്‍ താന്‍ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് അറിയിച്ചു. ആകെ ഏഴു മില്യണ്‍ ജനസംഖ്യയുള്ള ജോര്‍ദാന്‍, മൂന്നു മില്യണ്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചത് തന്നെ വളരെ വലിയ കാര്യമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മേഖലയിലുള്ള ക്രൈസ്തവരെ അന്താരാഷ്ട്ര സമൂഹം സാമ്പത്തികമായി സഹായിക്കണമെന്ന അഭ്യര്‍ത്ഥനയും ആര്‍ച്ച് ബിഷപ്പ് നടത്തി.

"ദൈവം മനുഷ്യര്‍ക്കായി ഒരുക്കിവച്ചിരുന്ന ആശ്ചര്യകരമായ സമ്മാനത്തെ വെളിവാക്കുന്ന സമയമാണ് ക്രിസ്തുമസ്. നമ്മുടെ ജീവിതത്തില്‍ ഇപ്പോള്‍ ഇതേ അത്ഭുതങ്ങള്‍ തന്നെയാണ് ആവശ്യം. ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലുകള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്നതിനായി നമുക്കും കാത്തിരിക്കാം. അന്ധകാരത്തിന്റെ സമയങ്ങളില്‍ ദൈവത്തിന്റെ അത്ഭുത വെളിച്ചം നമ്മേ വഴിനടത്തട്ടെ. ക്രിസ്തുവിള്ള വിശ്വാസത്തെ പുതുക്കുവാനും മുന്നോട്ട് ജീവിക്കുവാനും ഈ ക്രിസ്തുമസ് നമ്മേ ഒരുക്കട്ടെ". ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസാബല്ല പറഞ്ഞു.
http://pravachakasabdam.com/index.php/site/news/3640

ഭാഷാപോഷിണി വിവാദം: ബെന്യാമിനു വൈദികന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയാകുന്നു


http://pravachakasabdam.com/index.php/site/news/3634
സ്വന്തം ലേഖകന്‍ 20-12-2016 - Tuesday

കൊച്ചി: ഭാഷാപോഷിണി മാസികയില്‍ വന്ന വിവാദ ചിത്രത്തിനെ അനുകൂലിച്ച് രംഗത്തെത്തിയ എഴുത്തുകാരന്‍ ബെന്യാമിന്‍ ബെന്നിയ്ക്കു വൈദികന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ കുടുംബജ്യോതി മാസികയുടെ ചീഫ് എഡിറ്റര്‍ ഫാ. ജോസഫ് ഇലഞ്ഞിമറ്റത്തിലിന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയായിരിക്കുന്നത്.

ഫാ. ജോസഫ് ഇലഞ്ഞിമറ്റത്തില്‍ ബെന്യാമിന്‍ ബെന്നിയ്ക്കു എഴുതിയ കത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ കൊടുക്കുന്നു.

സ്‌നേഹം നിറഞ്ഞ ബന്യാമിന്‍,

നോവലുകളിലൂടെയും കഥകളിലൂടെയും അറിഞ്ഞ ബന്യാമിനെ സ്‌നേഹിക്കുന്ന ഒരു മലയാളിയാണു ഞാന്‍. അന്ത്യത്താഴ ചിത്ര വിവാദത്തോടനുബന്ധിച്ചുള്ള താങ്കളുടെ പ്രസ്താവന എനിക്ക് അനല്പമായ ദുഖഃമുളവാക്കി എന്ന് തുറന്നു പറയട്ടെ.

കേരളത്തില്‍ സാംസ്‌കാരിക നായകന്റെ മുഖമുദ്രകളിലൊന്ന് ക്രൈസ്തവവിരുദ്ധത ആണെന്നറിയാം. ക്രൈസ്തവപശ്ചാത്തലത്തെ തള്ളിപ്പറയേണ്ടത് താങ്കളിലെ എഴുത്തുകാരന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് തോന്നിത്തുടങ്ങിയോ ?

എഴുത്തുകാരനെന്ന നിലയില്‍ പേരെടുത്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി ആകാശത്തിന്‍ കീഴിലുള്ള സകലതിനെയും കുറിച്ച് ചുമ്മാ കയറിയങ്ങ് അഭിപ്രായം പറയാന്‍ ലൈസന്‍സുള്ള സാംസ്‌കാരിക നായകനാകാനുള്ള ബന്യാമിന്റെ ഇപ്പോഴത്തെ ഈ വ്യഗ്രത കാണുമ്പോ ഓര്‍മ്മ വരുന്നത് എം‌സി റോഡില്‍ മിക്കവാറും വണ്ടിക്ക് വട്ടം ചാടുന്നവരോട് പറയുന്ന ഡയലോഗാണ് "എന്റെ വണ്ടിയേ കിട്ടിയുള്ളോ ?"

മനോരമയ്ക്ക് ക്രിസ്ത്യാനിയുടെ നേര്‍ക്കുള്ള ആവിഷ്‌കാരസ്വാതന്ത്ര്യ പ്രതിബദ്ധത മറ്റു മതസ്ഥരോടു കൂടി ഉണ്ടായിരുന്നെങ്കില്‍ മീനച്ചിലാറ്റിലെ മുഴുവന്‍ വെള്ളവും ചീറ്റിച്ചാലും കേരളാ ഫയര്‍ ഫോഴ്‌സിനു തീയണയ്ക്കാന്‍ പറ്റില്ല എന്നവര്‍ക്കറിയാവുന്നതുകൊണ്ട് ക്രൈസ്തവരോടു മാത്രമേ അവര്‍ ഇങ്ങനെ ചെയ്യൂ. ചെയ്ത തെറ്റിനെപ്പറ്റി അവരെ ബോധ്യപ്പെടുത്താനും മേലില്‍ ഇങ്ങനെ സംഭവിക്കാതിരിക്കേണ്ടതിനുമാണ് ക്രൈസ്തവര്‍ ഈ സംഭവത്തോട് പ്രതികരിച്ചത്. സല്‍മാന്‍ റുഷിദിയെപ്പോലെ ആവിഷ്‌കാരസ്വാതന്ത്ര്യം ഒന്നാഞ്ഞു പിടിച്ചാല്‍ മനോരമയുടെ മൂടു താങ്ങി വില നഷ്ടപ്പെടുത്തിയ ബെന്യാമിന്റെ തലയ്ക്കും കോടികള്‍ വിലയൊപ്പിക്കാം.

കത്തോലിക്കാ പുരോഹിതരുടെ ഏതാണ്ടെല്ലാം പൊട്ടിയതും ഒലിച്ചതും തടയാന്‍ കടുക്കാവെള്ളം ബെസ്റ്റാണെന്നു താങ്കള്‍ പറയുന്നത് കേട്ടു. വിവാഹത്തിനു മുമ്പും കുടുംബം കൂടെയില്ലാതിരുന്ന ഗള്‍ഫ് ജോലിക്കാലത്തും ഭാര്യ ഗര്‍ഭിണിയായിരുന്ന കാലത്തും പൊട്ടി ഒലിക്കാതിരിക്കാന്‍ താങ്കള്‍ ഉപയോഗിച്ചിരുന്നത് കടുക്കാ വെള്ളം ആയിരുന്നോ ?

ആത്മാര്‍ത്ഥമായ ഒരു ഉപദേശം കേട്ടപ്പോള്‍ അതിലധികം ആത്മാര്‍ത്ഥമായൊരു സംശയം തോന്നിയതു കൊണ്ടു ചോദിച്ചു പോയതാണു. കുടുംബത്തിന് അത്താണിയാവാന്‍ ആടുജീവിതക്കാരന്‍ പ്രവാസിക്ക് വര്‍ഷത്തില്‍ 11 മാസം ഗള്‍ഫില്‍ ബ്രഹ്മചാരിയായിരിക്കാമെങ്കില്‍ ദൈവത്തിനും ദൈവത്തിന്റെ ജനത്തിനും വേണ്ടി 12 മാസവും ബ്രഹ്മചാരിയായിരിക്കാന്‍ ഒരു കത്തോലിക്കാ പുരോഹിതന് താങ്കളുടെ ഒറ്റമൂലിയുപദേശം ആവശ്യമില്ല.

ലൈംഗികചൂഷണം നടത്തുന്നവര്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും ശിക്ഷിക്കുകയും ചെയ്യണമെന്നു തന്നെയാണ് സഭയുടെ നിലപാട്. നൂറുകണക്കിനു പീഡനങ്ങള്‍ ദിവസവും റജിസ്റ്റര്‍ ചെയ്യുന്ന കേരളത്തില്‍ വര്‍ഷത്തിലൊരു വൈദികന്‍ പിടിക്കപ്പെട്ടതിന്റെ പേരില്‍ ഹോള്‍സെയിലും റീട്ടേലുമായി പീഡനഭാരം മുഴുവന്‍ കത്തോലിക്കാ പുരോഹിതന്റെ തലയിലേയ്ക്ക് ആരും കെട്ടിവയ്‌ക്കേണ്ട.

പേരുകൊണ്ടെങ്കിലും താങ്കള്‍ ഒരു ക്രൈസ്തവവിശ്വാസിയായതു കൊണ്ട് ഈശോയെയും 12 ശിഷ്യന്‍മാരെയും പറ്റി കേട്ടിരിക്കുമല്ലോ. നന്നായി പ്രാര്‍ഥിച്ച് ദൈവപുത്രനായ ക്രിസ്തു നേരിട്ട് തിരഞ്ഞെടുത്തവരില്‍ തന്നെ ഒരു ശിഷ്യന്‍ വഞ്ചകനായിപ്പോയി. എന്നാല്‍ ആ വഞ്ചകന്റെ കെയറോഫിലാണോ ക്രൈസ്തവരെല്ലാം ഇന്ന് അറിയപ്പെടുന്നത് ?

അതുകൊണ്ട് പീഢകരുടെ ലേബല്‍ താങ്കള്‍ വൈദികരുടെമേല്‍ ഫെവിസ്റ്റിക്കുകൊണ്ട് ഒട്ടിച്ചാലും അതവിടെ ഇരിക്കില്ലെന്നു മാത്രമല്ല വിശ്വാസികള്‍ അത് പുച്ഛിച്ചു തള്ളുകയേ ഉള്ളൂ. ദിനപത്രങ്ങളില്‍ നമ്മള്‍ വായിച്ചറിഞ്ഞ 80000 രൂപയ്ക്ക് സ്വന്തം ഭാര്യയെ ഹോട്ടലുകളില്‍ കൊണ്ടുപോയി കാഴ്ചവച്ച ഭര്‍ത്താവിനോടും സ്വന്തം മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അച്ഛനോടും മന്ദബുദ്ധിയായ യുവതിയെ പീഢിപ്പിച്ച രണ്ടു കുട്ടികളുടെ പിതാവായ മധ്യവയസ്‌കനോടുമൊക്കെ സമയം കിട്ടുമ്പോള്‍ സ്വയമൊന്നു തുലനം ചെയ്തു നോക്കൂ.

എത്ര ബാലിശമാണല്ലേ ? അല്ലെങ്കില്‍ താങ്കള്‍ അത്തരക്കാരനാണെന്നു ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ ! നിങ്ങളവരെ പുച്ഛിക്കും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചില പുരോഹിത പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ വൈദികരെല്ലാം പീഡനവീരന്‍മാരാണെന്ന് പറയുന്നതില്‍ ഇതേ ബാലിശതയാണെന്നു മനസിലാക്കാന്‍ കേരള സാഹിത്യ അവാര്‍ഡ് നേടിയിട്ടുള്ള ഒരാള്‍ക്ക് അധികം ആലോചനയുടെ ആവശ്യമുണ്ടോ ?

ലൈംഗികപീഡനം ഈ സമൂഹത്തിന്റെ പുഴുക്കുത്താണ്. ദൈവം വരമായിത്തന്ന ഭാഷയും കഥാകഥനശേഷിയുമൊക്കെ ഉപയോഗിച്ച് മികച്ച കൃതികളിലൂടെ ഇത്തരം പുഴുക്കുത്തുകളില്‍ നിന്നും സമൂഹത്തെ വിമലീകരിക്കുകയല്ലേ ഒരു എഴുത്തുകാരന്‍ ചെയ്യേണ്ടത്.

ഞങ്ങള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്. അല്ലാതെ തക്കം നോക്കിയിരുന്ന് മതപുരോഹിതരുടെ ചോര കുടിച്ച് സാംസ്‌കാരിക നായകന്‍ ചമയുകയല്ല വേണ്ടത്. ഒപ്പം ക്രൈസ്തവന്‍ എന്ന അസ്തിത്വത്തെ തള്ളിപ്പറയാനുള്ള വ്യഗ്രത മാറ്റണമെന്നൊരു അപേക്ഷയും. അങ്ങയുടെ പുസ്തകങ്ങള്‍ ഇനിയും ഞാന്‍ വായിക്കും. കാരണം താങ്കള്‍ സമകാലിക മലയാളസാഹിത്യത്തിലെ അതുല്യപ്രതിഭയാണെന്നതു തന്നെ.

സ്‌നേഹപൂര്‍വ്വം,

ഫാ. ജോസഫ് ഇലഞ്ഞിമറ്റം

ചീഫ് എഡിറ്റര്‍, കുടുംബജ്യോതി മാസിക

ഫ്രാൻസിസ് പാപ്പാ ഫാത്തിമയിലേക്ക്


Click here for detailed news of all items
വത്തിക്കാൻ സിറ്റി: ഫാത്തിമായിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശനത്തിനു 100 വർഷം തികയുന്ന അടുത്ത മേയ്മാസത്തിൽ ഫ്രാൻസിസ് മാർപാപ്പ അവിടം സന്ദർശിക്കും.

മേയ് 12–13 തീയതികളിലാണു പോർച്ചുഗലിലെ ഫാത്തിമ സന്ദർശിക്കുക. പോർച്ചുഗീസ് പ്രസിഡന്റും അവിടത്തെ ബിഷപ്സ് കോൺഫറൻസും മാർപാപ്പയെ ക്ഷണിച്ചിട്ടുണ്ട്.
http://www.deepika.com/ucod/

Wednesday 21 December 2016

ഏവരെയും ഞെട്ടിച്ചുകൊണ്ട് 

കുവൈറ്റ് രാജകുമാരൻ



December 1817:462016Print This Article
കുവൈറ്റ് ക്രിസ്തുവിന്റെ സ്നേഹത്തിൽ
അടിസ്ഥാനമിട്ട ആത്മീയതയിൽ, താൻ ആകൃഷ്ടനായ കാര്യം അബ്ദുല്ല രാജകുമാരൻ തന്നെ പുറത്തുവിട്ടു. ഒരു ശബ്ദ രേഖ കാട്ടിയാണ് രാജകുമാരൻ അബ്ദുല്ല അൽ സാബ് ക്രിസ്തുമതം സ്വീകരിച്ചതായി തെളിവുകൾ ഉണ്ടെന്നു വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിനിടെ ചില മുസ്ലീം സംഘടനകൾ അദ്ദേഹം രാജകുടുംബത്തിലെ അംഗമല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത് വന്നു.
ഈ സംഭവത്തിന്റെ പേരിൽ താൻ വധിക്കപ്പെടുകയാണെങ്കിൽ, അത് തനിക്ക് യേശുക്രിസ്തുവിനെ നേരിൽ കാണാനുള്ള അവസരമൊരുക്കുവെന്നു൦ അദ്ദേഹം ശബ്ദരേഖയിൽ പറയുന്നു. മദ്ധ്യപൂർവ്വദേശത്തുള്ള ‘al-Haqiqa’ എന്ന അറബി ക്രിസ്ത്യൻ ചാനലാണ് അബ്ദുല്ല അൽ സാബ് രാജകുമാരന്റതായി ഈ ശബ്ദരേഖ പ്രക്ഷേപണം ചെയ്തത്. രാജകുടുംബത്തിൽ അബ്ദുല്ല (അതായത് ‘ദൈവദാസൻ) എന്ന പേര് സർവ്വസാധാരണമാണ്.ശബ്ദരേഖയിൽ അബ്ദുല്ല രാജകുമാരൻ ഇങ്ങനെ പറയുന്നു: ”എന്റെ ഈ ശബ്ദരേഖ പ്രസിദ്ധപ്പെടുത്താൻ ഞാൻ പൂർണ്ണ സമ്മതം നൽകുന്നു. ഇതിനാൽ ഞാൻ വധിക്കപ്പെടുകയാണെങ്കിൽ ഞാൻ യേശുവിന്റെ മുമ്പിലെത്തുകയും അനന്തകാലം അവിടത്തോടൊപ്പം ജീവിക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.”
ഈ പ്രസ്താവനയിൽ എടുത്തു പറയേണ്ട ഒരു കാര്യം, ഇങ്ങനെയുള്ള അവസരങ്ങളിൽ വിശ്വാസികളെ കാത്തിരിക്കുന്ന പീഡനങ്ങളെ പറ്റിയും, രക്തസാക്ഷ്യത്തെ പറ്റിയുമെല്ലാം അദ്ദേഹം തികച്ചും ബോധവാനായിരുന്നു എന്നതാണ്.അദ്ദേഹം ക്രൈസ്തവ മതത്തിലെ ഏതു വിഭാഗത്തിലാണ് ചേർന്നിരിക്കുന്നത് എന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയിട്ടില്ല.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാമിക് ഗ്രൂപ്പുകൾ അക്രമമഴിച്ചു വിട്ടുകൊണ്ടിരിക്കുന്നുവെന്നും ,എന്നാൽ സത്യ ദൈവത്തിന്റെ പരിപാലനയിൽ, ആക്രമണങ്ങളെ അതിജീവിച്ചു കൊണ്ട് ലോകം നിലനിൽക്കുന്നു എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.ഭീകരത ഒരു തത്വശാസ്ത്രമാക്കി ലോകം മുഴുവൻ വിഷം വിതയ്ക്കുന്ന ഇസ്ലാമിക് ഗ്രൂപ്പുകൾ വിഘടിച്ച് നശിക്കുന്നത് ദൈവത്തിന്റെ ഇടപെടലാണെന്നും ശബ്ദരേഖയുടെ പ്രക്ഷേപണത്തിൽ കേൾക്കാം.
ഇറാനിയൻ വെബ് സൈറ്റായ ‘Mohabat News’ അബ്ദുല്ല രാജകുമാരന്റെ ക്രിസ്തുമത പ്രവേശന൦ സ്ഥിരീകരിച്ചു.ഇതിനിടെ ഇറാനിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയും അറബിക് ന്യൂസ് ഏജൻസികളും ഈ വാർത്തയേ ലഘു വാ൪ത്തയാക്കി മാത്രമേ പ്രസിദ്ധീകരിച്ചുള്ളു എന്ന് Mohabat News ആരോപിച്ചു.അതേ സമയ൦ ഷിയ മുസ്ലീം വെബ്സൈറ്റുകൾ വാർത്ത നിഷേധിച്ചു. അസ് ബി അൽ സാബ എന്ന മറ്റൊരു കുവൈറ്റ് രാജകുമാരനെ ഉദ്ധരിച്ചു കൊണ്ട് ,ഭരണം കൈയാളുന്ന രാജകുടുംബത്തിന്റെ 15-പേരുടെ ലിസ്റ്റിൽ ഇങ്ങനെയൊരു പേരുകാരൻ ഇല്ല എന്ന് അവർ വെബ്സൈറ്റിൽ അറിയിച്ചു. പക്ഷേ രാജകുടുംബത്തിന്റെ ഉപശാഖകളിൽ ആ പേരുകാരൻ ഇല്ല എന്ന് ഈ വിശദീകരണം അർത്ഥമാക്കുന്നില്ല.
4% മാത്രം ക്രിസ്ത്യാനികൾ ഉള്ള ഒരു മുസ്ലീം രാജ്യമാണ് കുവൈറ്റ്, അവിടത്തെ ഔദ്യോഗിക മതം ഇസ്ലാമും നിയമഘടന ശരിയത്തിൽ അധിഷ്ടിതവുമാണ്.ശരിയത്ത് നിയമങ്ങളാകട്ടെ, അതിക്രൂരമായ ശിക്ഷാവിധികൾക്ക് പേരുകേട്ടതുമാണ്. കാലം ചെല്ലുന്തോറും വിവിധ രാജ്യങ്ങളിൽ ഇസ്ലാം മതത്തിൽ നിന്നും മറ്റു മതങ്ങളിലേക്ക്, പ്രത്യേകിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നവരുടെ എണ്ണം കൂടി വരികയാണ്.ഇതിനിടെ Evangelical Christianity – യാണ് ലോകത്തിലെ ഏറ്റവും ശക്തമായ ഇന്റലിജൻസ് നെറ്റ്വർക്ക് എന്ന് ഉന്നതനായ ഒരു മുസ്ലീം മതപണ്ഡിതന്റെ പ്രഖ്യാപനമുണ്ടായതിനു പിന്നാലെ ക്രിസ്തുമതം വ്യാപിക്കുന്നത് തടയണം എന്ന് ഇറാനിയൻ ഇന്റലിജൻസ് മന്ത്രി ഹേയ്ഡർ മൊസല്ബി മുസ്ലീം സമൂഹത്തോട് ആവശ്യപ്പെട്ടു.
മതമൗലിക രാജ്യമായ ഇറാനിൽ പോലും യേശുവിന്റെ വരവ് നടുക്കമുണ്ടാക്കുന്നു എന്നാണ് ഈ വക പ്രഖ്യാപനങ്ങളിൽ നിന്നും വെളിവാകുന്നത്.ഇറാനിലെ ഒരു മുസ്ലീം മതപണ്ഡിതൻ പറയുന്നു: ”മറ്റു മതങ്ങൾ ( ക്രിസ്ത്യാനിറ്റി) ഒരു സ്നേഹമുള്ള ദൈവത്തിന്റെ പ്രതിച്ഛായ സൃഷ്ടിച്ച് യുവജനങ്ങളെ ആകർഷിക്കുകയാണ്. ഇസ്ലാമിന്റെ ദൈവം ക്രൂരനാണെന്നും അവർ പ്രചരിപ്പിക്കുന്നു. അത് തടയേണ്ടിയിരിക്കുന്നു. ”
എല്ലാ വാദഗതികളും മറികടന്ന് ക്രിസ്തുവിന്റെ സ്നേഹസന്ദേശം വ്യാപിക്കുകയാണ്. പരമ്പരാഗത ക്രിസ്തുമതങ്ങളേക്കാൾ ഉപരി പ്രൊട്ടസ്റ്റന്റ്സ് തുടങ്ങിയ ക്രിസ്തീയ വിഭാഗങ്ങളാണ് യുവാക്കളെ കൂടുതലായി ആകർഷിച്ചു വരുന്നത് എന്ന് വത്തിക്കാൻ ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.
ഈ പേജ് ലൈക്കും ഷെയറും ചെയ്യാൻ മറക്കരുതേ… ക്രിസ്തീയ വാർത്തകൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള വാർത്തകൾക്കും “ക്രിസ്ത്യൻ മീഡിയ ഓൺലൈൻ” എന്ന ഈ പേജ് ലൈക് ചെയ്യുക.
http://christianmediaonline.com/
സീറോ മലബാ൪ സഭയിലെ  മാ൪ ആലഞ്ചേരിയും,  കുവൈറ്റ് രാജകുമാരനേ കണ്ടുപടിക്കേണ്ട സമയമായി. .കുവൈറ്റ്  മുസ്ലീം  രാജകുമാരൻ യേശുവി൯റെ സഭയിലേക്ക് മതംമാറി.  മാ൪ ആലഞ്ചേരിയാകട്ടേ,  ക്രിസ്ത്യാനികളേ കബിളിപ്പിച്ച് നിയമം കൈക്കലാക്കി, ക്രിസ്തുവിനേ കളിയാക്കി കൾദായ സഭ കൊണ്ടുനടക്കുന്നു. ഇത് എന്തിന്                                         

മാ൪ ആലഞ്ചേരിയുടെ   ൾദായ സഭ