Monday 30 March 2015

ലോകാവസാനം അടുത്തു! സൗരയൂഥത്തെ പുനഃക്രമീകരിച്ചത്‌ വ്യാഴം

mangalam malayalam online newspaperന്യൂയോര്‍ക്ക്‌: ശാസ്‌ത്രജ്‌ഞരുടെ പ്രവചനം... ലോകാവസാനം അടുത്തു. 10,000 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ നക്ഷത്ര സമൂഹങ്ങള്‍ പൊട്ടിച്ചിതറുമെന്നാണു ഗവേഷകര്‍ പറയുന്നത്‌. പ്രകാശവര്‍ഷങ്ങളുടെ കണക്ക്‌ പറയുന്ന ശാസ്‌ത്രത്തെ സംബന്ധിച്ച്‌ ഇതു ചെറിയ കാലമാണ്‌. മനുഷ്യരെ സംബന്ധിച്ചു ലോകാവസാനം വലിയ സംഭവമല്ലെന്ന്‌ അര്‍ഥം. തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായതായാണു കലിഫോര്‍ണിയ, നോട്ടിങ്‌ഹാം സര്‍വകലാശാലകളിലെ ഗവേഷകര്‍ പറയുന്നത്‌.
കറുത്ത ഊര്‍ജമാകും പ്രപഞ്ചത്തെ തകര്‍ച്ചയിലേക്കു നയിക്കുകയെന്നാണു കലിഫോര്‍ണിയ സര്‍വകലാശാലയിലെ നെമഞ്ച കലോപര്‍ പറയുന്നത്‌. പ്രപഞ്ച വികസനത്തിനു കറുത്ത ഊര്‍ജമാണു കാരണമെന്നാണു ശാസ്‌ത്രം പറയുന്നത്‌. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം വിശദീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പ്രപഞ്ച വികസനത്തിന്റെ വേഗം കൂടിയതാണു ശാസ്‌ത്രജ്‌ഞര്‍ക്കിടെ ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്‌. ഇത്‌ തകര്‍ച്ചയ്‌ക്കുമുമ്പുള്ള ആളലാണെന്നാണു ശാസ്‌ത്രജ്‌ഞരുടെ നിഗമനം.അതേ സമയം, സൗരയൂഥത്തിന്റെ ആദ്യ പതിപ്പിനെ തകര്‍ത്തത്‌ വ്യാഴമാണെന്ന പഠനം പുറത്തുവന്നു. സാധാരണ നക്ഷത്രങ്ങള്‍ക്കു ഭൂമിയേക്കാള്‍ വലുപ്പമുള്ള ഗ്രഹങ്ങളാണു പതിവ്‌.
ഇവ എണ്ണത്തില്‍ കുറവുമായിരിക്കും. എന്നാല്‍ വ്യാഴത്തിന്റെ സൗരയൂഥത്തിലെ യാത്രയാണ്‌ എല്ലാം മാറ്റി മറിച്ചതത്രേ. ഒരു വിഭാഗം ഗ്രഹങ്ങള്‍ വ്യാഴത്തില്‍തട്ടി സൂര്യനില്‍ പതിച്ച്‌ ഇല്ലാതായി. മറ്റു ചിലത്‌ പിളര്‍ന്നു. ഇങ്ങനെ പിളര്‍പ്പില്‍നിന്നാണു ഭൂമിയടക്കമുള്ള ചെറുഗ്രഹങ്ങള്‍ ഉണ്ടായതെന്നാണു വാഷിങ്‌ടണ്‍ പോസ്‌റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്‌.

 http://www.mangalam.com/print-edition/international/297722

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin