Monday 16 March 2015


വിരമിച്ചേക്കുമെന്ന് സൂചന നല്‍കി വീണ്ടും മാര്‍പാപ്പ
Posted on: 15 Mar 2015





വത്തിക്കാന്‍:
ജീവിതാവസാനംവരെ മാര്‍പാപ്പയായി തുടരില്ലെന്നും രാജിവെച്ചേക്കാമെന്നും ഫ്രാന്‍സിസ് പാപ്പ. മെക്‌സിക്കോ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജിക്കാര്യം പാപ്പ സൂചിപ്പിച്ചത്. നാലോ അഞ്ചോ വര്‍ഷം ഈ പദവിയില്‍ തുടര്‍ന്നേക്കാം. ചിലപ്പോള്‍ രണ്ടോ മൂന്നോ വര്‍ഷമായേക്കാം. എനിക്കറിയില്ല -പാപ്പ പറഞ്ഞു. വിരമിക്കുമെന്ന് മുമ്പും ഫ്രാന്‍സിസ് പാപ്പ പറഞ്ഞിട്ടുണ്ട്. എന്നാല്‍, കത്തോലിക്കാ സഭയുടെ തലവന്‍മാര്‍ക്ക് വിരമിക്കല്‍ പ്രായപരിധി വേണം എന്ന അഭിപ്രായത്തോട് അദ്ദേഹം വിയോജിച്ചു. 2013-ല്‍ മാര്‍പാപ്പ പദം സ്വയമൊഴിഞ്ഞ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ നടപടിയെ ധീരം എന്ന് വിശേഷിപ്പിച്ചു. ബെനഡിക്ട് മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് 2013 മാര്‍ച്ച് 13-നാണ് ഫ്രാന്‍സിസ് പാപ്പ ആ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 
 http://www.mathrubhumi.com/online/malayalam/news/story/3476741/2015-03-15/world

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin