Friday 21 October 2016

ആഴത്തിൽ നിന്നു ഞാൻ .....

പ്രെസ്റ്റണിൽ വന്ന ഇതര റീത്തുകാർ സീറോ മലബാറിന്റെ ആഴം കണ്ടു ബോദ്ധ്യപ്പെട്ടുവെന്നാണ് മാർ ശ്രാമ്പിക്കൽ പറയുന്നത്. സീറോ മലബാറെന്നു പറഞ്ഞാൽ ഏതു മെത്രാനും യഥേഷ്ടം തോണ്ടാവുന്നയൊരു കുഴിപോലെയാണെന്നെനിക്കു നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. സിനഡിലെ പല തീരുമാനങ്ങൾക്കും അതെഴുതിയ കടലാസ്സിന്റത്ര വില പോലും കിട്ടുന്നില്ല; പിന്നെങ്ങിനെ സംശയിക്കാതിരിക്കും? സീറോ-മലബാർ ചടങ്ങുകളുടെ ആവറേജ് ആഴമെന്നു പറഞ്ഞാൽ ഒന്നുരണ്ടു മണിക്കൂറുകൾ വരും. പ്രസ്റ്റണിലെ ചടങ്ങുകളുടെ ഒരു വിവരണം ഒരു നിരീക്ഷകൻ രേഖപ്പെടുത്തിയത് ഞാൻ വായിക്കാനിടയായി. അന്തരീക്ഷ ഊഷ്മാവേറ്റവും കൂടിയിരുന്നത് തൊപ്പിയും വടിയും പുതിയ പിതാവ് ഏറ്റുവാങ്ങിയപ്പോഴാണെന്നയാൾ എഴുതിയിരുന്നു. അഭിഷേകം ഉച്ചകോടിയായപ്പോൾ സ്റ്റേജിന്റെ മുകളിൽ ഒരു പ്രാവ് വട്ടമിട്ടു പറന്നുവെന്നും, അതു പരി. ആത്മാവു തന്നെയായിരുന്നെന്നും ഈ നിരീക്ഷകൻ പറയുന്നു. നമുക്കെന്തു ചെയ്യാൻ പറ്റും? നഗരങ്ങളിൽ വെന്റിലേഷനുകൾക്കു ചുറ്റുമുള്ള വലകൾ മാറ്റി പരി. ആത്മാക്കളെ ഉള്ളിലേക്കു കയറ്റണമെന്നു നാളെ അച്ചൻ പള്ളിയിൽ വിളിച്ചുപറഞ്ഞാൽ? മഴ പെയ്തു പരിപാടിക്ക് ലേശം ആശങ്ക സൃഷ്ടിച്ചെങ്കിലും അതും ദൈവം നൽകിയ അടയാളമാണെന്നു വക്താവ് - ആലിന്റെ കഥ ഓർമ്മ വരുന്നു! എന്തിനാ നിരീക്ഷകാ കാണിക്കാവുന്നിടത്തോളം ആർഭാടം കാണിച്ചിട്ട് പരി. ആത്മാവിനെ കൂട്ടു പിടിക്കുന്നത്? ഇനി എന്തെങ്കിലും അർമ്മാദം പ്രസ്റ്റണിൽ ബാക്കി വെച്ചിട്ടുണ്ടോ നിങ്ങൾ? വിതച്ചവൻ വിതച്ചതു കൊയ്യും, വാളെടുക്കുന്നവൻ വാളാലെ.... തുടങ്ങിയ പരി. ആത്മാവിന്റെ നിയമങ്ങൾ ഇവർ കേട്ടിട്ടുണ്ടോ ആവോ? 

സീറോ-മലബാറിന്റെ ആഴം കണ്ടവർ ഔന്നത്യം കൂടി കാണുന്നതു നല്ലതാ. അതു വ്യാപകമായി കാണണമെങ്കിൽ കേരളത്തിൽ തന്നെ വരണം. അളക്കാൻ പറ്റാത്ത ഉയരത്തിലും അടുക്കാൻ പറ്റാത്ത സെക്യുരിറ്റിയിലുമാ കുരിശുകളിരിക്കുന്നത്. ശ്രാമ്പിക്കൽ മെത്രാന്റെ മോതിരം ചുംബിക്കുന്ന അദ്ദേഹത്തിന്റെ അമ്മയുടെ ചിത്രം കാണാനിടയായി. അദ്ദേഹം കസേരയിൽ തന്നെയിരിക്കുമ്പോൾ,  പ്രായം ചെന്ന ആ അമ്മ കുനിഞ്ഞോ കൊച്ചുമുട്ടേൽ നിന്നോ മോതിരം മുത്തുന്നുവെന്നാണ് ചിത്രത്തിൽ നിന്നെനിക്കു മനസ്സിലായത്. എന്റെ മനസ്സിലാക്കലുകൾ പ്രകാരം അതിലൽപ്പം സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേയെന്നു സംശയം! ഗുരുനിന്ദക്കുപോലും ശിക്ഷ അഗ്നിയാണെന്നാണു ഭാരതീയ സങ്കൽപ്പം - അപ്പോൾ മാതൃനിന്ദക്കോ? മാതൃദേവോ ഭവ! ഗുരുവിന്റെയും രണ്ടു സ്റ്റെപ്പ് മുകളിൽ നിൽക്കുന്നയാളാണമ്മ. അതുകൊണ്ടാണല്ലൊ സഭയുടെ രക്ഷകയായി കന്യകാമറിയത്തെ പ്രതിഷ്ടിച്ചിരിക്കുന്നത്. മാതാ-പിതാ-ഗുരു-ദേവാ - ഇതാണു ക്രമം. ഭൂമിയില്‍ ജന്മംതന്ന മാതാവ് പ്രഥമസ്ഥാനത്തിലും, മാതാവിലൂടെ കുട്ടി മനസ്സിലാക്കിയ പിതാവ് രണ്ടാമതും, മാതാപിതാക്കള്‍ വിദ്യാരംഭത്തിലൂടെ കുട്ടിയെ ഏല്‍പ്പിക്കുന്ന ഗുരുക്കന്മാര്‍ മൂന്നാമതും, എല്ലാം സംരക്ഷിക്കുന്ന ദൈവം നാലാമതുമാണ്. 'മാതാ-പിതാ-ഗുരു-ദൈവം' എന്നീ ക്രമത്തിലാണ് ഭക്തി രൂപപ്പെടുകയും വളരുകയും ചെയ്യുന്നതും. മാതാപിതാക്കന്മാരെ ബഹുമാനിക്കണമെന്നു പറയുന്ന ഒരു പ്രമാണവുമുണ്ടെന്നു കേട്ടിട്ടുണ്ട്. ആ സാഹചര്യത്തിൽ എന്നെ കുറ്റം പറയാൻ ആർക്കെങ്കിലും പറ്റുമോ? അഞ്ചരമീറ്റർ തുണി, ഒരാളിൽ കണ്ടമാനം മാറ്റം വരുത്തുന്നു! പ്രായത്തിൽ മൂത്തവരെ കണ്ടാൽ എണീറ്റു കൊടുക്കുന്ന സ്വഭാവമുള്ള വൈദികർ നമുക്കു കുറവായതുകൊണ്ടാണ്, ഇതൊക്കെ പറഞ്ഞും ഇങ്ങിനെയൊക്കെ ചിന്തിച്ചും പോകുന്നത്. ദുർമ്മാതൃക കാട്ടുന്ന വൈദികരേയും മെത്രാന്മാരേയും ധ്യാനകുരുക്കന്മാർ ശുദ്ധീകരണസ്ഥലത്തിന്റെ പടം വരച്ച് അതിലേക്കു തള്ളിവിടുമായിരിക്കും! 

ഏതായാലും, ഇത്രയും ഊഷ്മളമായയൊരത്മായാ-പുരോഹിത ബന്ധം വേറോരു സഭയിലും കാണാനിടയില്ല. അച്ചന്മാർ മദ്ബഹായിൽ നിന്നു വീശുന്നു; അത്മായർ വെയിറ്റിങ് ഷെഡ്ഡുകളിലും പൊതുസ്ഥലങ്ങളിലും സോഷ്യൽ മീഡിയാകളിലും നിന്നു വീശുന്നു. മദ്ബഹായിൽ നിന്നുള്ള മറുപടിക്കവസരമില്ലാത്ത ഗോളുകൾ തുടരുന്നിടത്തോളം കാലം പ്രതികരണവും ഇതെ റ്റോണിൽ ഉണ്ടാവാനാണൂ സാദ്ധ്യത. 

എന്തെല്ലാം പരീക്ഷണങ്ങളാണ്, ഇംഗ്ഗ്ലണ്ടിൽ നടക്കുന്നത്. അവിടുത്തെ രൂപതക്കു മാർഗ്ഗഭ്രംശം വരാതെ നോക്കാൻ വേണ്ടി മാത്രം ഒരു വാട്സാപ്പ് കൂട്ടായ്മ ഇംഗ്ഗ്ലണ്ടിൽ തുടങ്ങിക്കഴിഞ്ഞു. ആദ്യം മര്യാദക്കു പറയുക, കേട്ടില്ലെങ്കിൽ നാട്ടാരേക്കൊണ്ട് പറയിക്കുക; എന്നിട്ടും വഴങ്ങുന്നില്ലെങ്കിൽ തിരക്സരണി പ്രയോഗിക്കുകയെന്നതാണ് നിലവിൽ ആ കൂട്ടായ്മയുടെ പരിപാടി. ഈ പരിപാടി അവിടെ വിജയിച്ചാൽ യൂറോപ്പ്, അമേരിക്കാ, ആസ്ട്രേലിയാ, ചെന്നൈ മുതൽ പ്രദേശങ്ങളിലേക്കും കേരളത്തിലേക്കു തന്നെയും രൂപതാതലത്തിൽ ഇതു വ്യാപിക്കാൻ സാദ്ധ്യതയുണ്ട്. വിടരുത്; ആരും വിടരുത്; ഒരൊറ്റ അത്മായന്റെ പരാതിയും സൗമനസ്യപൂർവ്വം കേൾക്കുകയോ അതിനു ശരിയായ പരിഹാരമുണ്ടാക്കുകയോ മെത്രാന്മാർ ചെയ്യരുത്. അങ്ങിനെ സഭക്കു കളങ്കം വരുത്താതെ എല്ലാരും നോക്കുക; അപ്പോ എല്ലാം ശരിയായിക്കോളും. ഒരു വിശ്വാസിനീഭർത്താവ് മുളന്തുരുത്തിയിൽ കാണിച്ചതുപോലെ, ഓരോ പള്ളിമുറിയിലും നാട്ടുകാർ ചെന്ന് സർവ്വസരസ്വതി പാടട്ടെയല്ലേ? അവിടുത്തെ കൊച്ചച്ചനൊരുഗ്രൻ 'ഓപ്പൺ' സെൽഫിയെടുത്ത് ഒരു വിശ്വാസിയുടെ ഭാര്യക്കു വാട്സാപ്പിൽ അയച്ചുകൊടുത്തുകഴിഞ്ഞപ്പോഴാണ് താൻ നിൽക്കുന്നതു മുളന്തുരുത്തിയിലാണല്ലോന്നു കൊച്ചച്ചനോർമ്മ വന്നത് - മണ്ടൻ! 

എല്ലാരും അറിയുക, ലോകത്തിലൊരൊറ്റ ശരിയേയുള്ളൂ - അതു സീറൊ മലബാറിന്റേതാണു താനും. ഈ ശരിയുണ്ടാകാൻ യേശുവിന്റെ ജനനവും കഴിഞ്ഞു രണ്ടായിരം വർഷങ്ങൾക്കൂടി നാം കാത്തിരിക്കേണ്ടിവന്നു. പവ്വം ഇവിടെ ജനിച്ചിരുന്നില്ലെങ്കിൽ സംഭവം വീണ്ടും നീണ്ടേനെ. കേരളത്തിലൊരിടവകയിൽ ഒരു കത്തോലിക്കാ വൈദികൻ പതിന്നാലു ഭവനരഹിതർക്കു സ്വന്തമായി വീടു വെച്ചുകൊടുത്തു. ശരിയോ തെറ്റോ? ശരിയായിരുന്നെങ്കിൽ വികാരിയച്ചൻ ഒരിക്കലെങ്കിലും അതു പള്ളിയിൽ പറഞ്ഞേനെയല്ലേ? അത്മായൻ ചെയ്യുന്ന നല്ല കാര്യങ്ങളും ബുള്ളറ്റിനിലൂടെ വരില്ല. ശരിയൊക്കെ തെറ്റെന്നും തെറ്റൊക്കെ ശരിയെന്നും തോന്നുന്ന റീത്തോഫീലിയായെന്ന രോഗം വ്യാപകമായി പലരേയും ആക്രമിക്കുന്നു. ഒരു ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ പത്തു വയസ്സുള്ള ഒരു കുട്ടിയുടെ കരണക്കുറ്റി നോക്കിയൊരെണ്ണം കൊടുത്തെന്നു കേസ്; മഠം അതു വിശകലനം ചെയ്താൽ ശരിയെന്നേ തോന്നൂ - അതാ സ്ഥിതി! ബഹു. കന്യാസ്ത്രി ഒരു പെൺകുട്ടിയെ വേദപാഠകുർബ്ബാനയുടെ ഇടക്കു പള്ളിയിൽനിന്നിറക്കി വിട്ട കേസു വന്നപ്പോഴും മഠം കന്യാസ്ത്രിയുടെ കൂടെ തന്നെയായിരുന്നു. 'ന്യുമാനെ' പ്രതിഷ്ടിക്കാൻ പ്രൊഫ. ജോസഫെന്ന 'ഓൾഡ് മാനെ' കോളെജിൽ നിന്നൊഴിവാക്കിയത് ശരിയെന്നു തന്നെയായിരുന്നു കോതമംഗലത്തിന്റെ സ്റ്റാന്റ്; ഇടുക്കി മെത്രാൻ പത്രസമ്മേളനത്തിൽ തെറി പറഞ്ഞത് തെറ്റെന്നു സൂചിപ്പിക്കുന്ന പത്രക്കുറിപ്പുകളൊന്നും വാഴത്തോപ്പിൽ നിന്നിറങ്ങിയതായി അറിവില്ല ('തിരുശ്ശരീര'ത്തേക്കാൾ പകിട്ടുള്ളത് 'തിരുമേനി'ക്കു തന്നെ); ദളിതന്റെ ശവം പള്ളിസിമിത്തേരിയുടെ അടുത്തുനിന്നു മാറ്റിയതും ശരിയായിരുന്നില്ലെന്ന് സഭാ വക്താക്കളാരും പറഞ്ഞതായി ഇതുവരെ അറിവില്ല.

വക്താവ് പറയുന്നത് സഭ വിട്ടു പോയ വൈദികർ വൈദികരല്ലെന്നാണ്. ഇതു കേട്ടിട്ട് ളോഹക്കെന്താ രണ്ടു നിറമാണോന്നു ചോദിച്ചത്, ഇന്ത്യൻ എക്സ്പ്രസ്സ് പത്രം. കർത്താവേ! മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞിട്ടും പത്രോസിന്റെ ശിക്ഷ്യത്വം അങ്ങുന്നെടുത്തു കളഞ്ഞില്ലല്ലോ; ഒറ്റു കൊടുക്കുമെന്നറിയാവുന്ന യൂദാസിന്റെയും ശിക്ഷ്യത്വം അങ്ങെടുത്തുകളഞ്ഞില്ലല്ലൊ! ഏഴിന്റെയും എഴുപതിന്റേയുമൊക്കെ കണക്കീ വയസ്സന്മാർക്കറിയത്തില്ലെന്നുണ്ടോ സർവ്വേശ്വരാ? പൗരോഹിത്യമുപേക്ഷിച്ചു തെണ്ടാൻ പോയയാളുടെ അടുക്കൽ പോയി മാർപ്പാപ്പാ കുമ്പസ്സാരിച്ചു. പിന്നാ കാക്കനാട്ടുനിന്നുള്ള വക്താവിന്റെ ചാരിത്ര പ്രസംഗം! അത്മായൻ ചോദ്യം തുടങ്ങിയതേയുള്ളൂ. ബ്രിസ്ബണിൽ ഒരല്മായനെ ഒലത്താനിറങ്ങിയവർ അവസാനം പരസ്യമായി ക്ഷമപറഞ്ഞു പ്രശ്നം തീർത്തു. ഒല്ലൂരിലും അതു തന്നെ സംഭവിച്ചു. കാലം പഴയതല്ലെന്ന് ഓർക്കുക. ലോകം മുഴുവൻ അത്മായർ വാളും പരിചയുമായി ഇറങ്ങിയിരിക്കുന്നു. യൂറോപ്പിലും ഗൾഫിലും ചെന്നൈയിലുമൊക്കെ രൂപത വരാൻ എന്താ താമസിക്കുന്നതെന്ന് അറിയില്ലാത്ത വിശ്വാസികളില്ല. ഇടിയും കുത്തുമായി എത്ര നാളീ സഭ മുന്നോട്ടു പോകും? 2012 ൽ അല്മായാശബ്ദം തുടങ്ങിയപ്പോൾ നാലു പേരാണുണ്ടായിരുന്നതെങ്കിൽ ഇന്നു ലോകം മുഴുവൻ പിന്തുണക്കാർ! 


കേരളത്തെ പിടിച്ചു കുലുക്കുന്ന ഒരു കൊടുങ്കാറ്റു വരുന്നു, തെക്കേ വശത്തുനിന്നാണു വരുന്നത്. ഒരു വൈദികൻ 20 ഓളം വൈദികവിദ്യാർത്ഥികളെ മറയില്ലാതെ 'ഉപദേശിച്ചു'വെന്നാണ് കാറ്റ് എല്ലാരേം അറിയിക്കാൻ പോകുന്നത്. ഫെയിസ് ബുക്കിൽ ഇങ്ങിനെ വായിക്കുന്നു (ചിത്രം കാണുക). കാറ്റിനെത്തേടി ആളുകൾ ഇറങ്ങിക്കഴിഞ്ഞു.



കാറ്റേ നീ പോകരുതിപ്പോൾ, കാറേ നീ വീശരുതിപ്പോൾ...! 

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അകറ്റാന്‍

ജോര്‍ജ് മൂലേച്ചാലില്‍
(എഡിറ്റോറിയല്‍, സത്യജ്വാലഒക്ടോബര്‍ 2016)

തിരുനാള്‍ ആഘോഷങ്ങള്‍ക്കൊരു പുനര്‍വായനഎന്ന തന്റെ ലേഖനത്തില്‍, ''ഊട്ടുനേര്‍ച്ച പുനഃപരിശോധിക്കണംവിശുദ്ധരുടെ മാദ്ധ്യസ്ഥ്യശക്തി പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പ്രവണത അഭികാമ്യമല്ലനേര്‍ച്ചപ്പണം ധൂര്‍ത്തടിക്കുന്നതു നീതീകരിക്കാനാവില്ലലാളിത്യത്തിന്റെ മാതൃകകളായിരുന്ന വിശുദ്ധരുടെ തിരുനാളുകള്‍ ആഡംബരമാക്കുന്നതില്‍ അനൗചിത്യമുണ്ട്സാമൂഹികപ്രതിബദ്ധതയോടുകൂടിയ കാരുണ്യപ്രവര്‍ത്തനങ്ങള്‍കൊണ്ട് തിരുനാളുകളെ ക്രൈസ്തവസാക്ഷ്യത്തിന്റെ അവസരങ്ങളാക്കണം'' എന്നൊക്കെ സീറോ-മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ആലഞ്ചേരി പ്രസ്താവിച്ചിട്ടുള്ളതായി 2016 ആഗസ്റ്റ് 18-ലെ പത്രങ്ങളില്‍ കാണുകയുണ്ടായി. ആഗസ്റ്റ് 28-നു സമാപിച്ച 42-ാമത് സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയിലുംപാവങ്ങളുടെ പക്ഷംചേരുന്നതു സംബന്ധിച്ചും ദേവാലയനിര്‍മ്മാണത്തിലെ ധൂര്‍ത്തിനെതിരായും സ്ത്രീ-പുരുഷസമത്വം ഉറപ്പുവരുത്തുന്നതിനുവേണ്ടിയുമൊക്കെയുള്ള കുറെ നല്ല നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നുവെന്നും അതെല്ലാം സംബന്ധിച്ച് വിശ്വാസിസമൂഹത്തിനു പുതിയ മാര്‍ഗ്ഗരേഖകള്‍ നല്‍കുമെന്നും വാര്‍ത്തകളില്‍ കാണുകയുണ്ടായി.
കേരളത്തിലുള്ള സഭാനവീകരണപ്രസ്ഥാനങ്ങളെങ്കിലും നിരന്തരമായി ആവശ്യപ്പെട്ടുപോന്നിരുന്ന ഈ വിഷയങ്ങളില്‍ ചര്‍ച്ചയും അനുകൂലമായ പ്രസ്താവനകളുമെല്ലാം ഉണ്ടായി എന്നതില്‍ ഈ സ്വതന്ത്രസഭാപ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം. അതോടൊപ്പംതന്നെഇതെല്ലാം കേവലം പ്രസ്താവനകളില്‍ ഒതുങ്ങാതിരിക്കാന്‍, സഭയില്‍ തുടരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിക്കുകയും ചെയ്യാം. കാരണംഈ പ്രസ്താവനകളൊന്നും ആത്മാര്‍ത്ഥതയോടെ നടത്തിയതല്ലെന്നുംഅതിനവര്‍ നിര്‍ബ്ബന്ധിതരായിത്തീരുകയായിരുന്നുവെന്നുമുള്ളതാണു സത്യം. മെത്രാന്മാര്‍ക്കും മൊത്തം പൗരോഹിത്യത്തിനുതന്നെയുംനേരെഈ പ്രസ്ഥാനങ്ങള്‍ ഉതിര്‍ത്തുകൊണ്ടിരിക്കുന്ന വിമര്‍ശനശരങ്ങളില്‍നിന്നു മുഖം സംരക്ഷിക്കാനുംജനങ്ങളുടെ മുമ്പില്‍ തുടര്‍ന്നും എളിമയുടെയും വിശുദ്ധിയുടെയുമായ ഒരു മുഖം പ്രദര്‍ശിപ്പിക്കാനുംവേണ്ടി നടത്തിയതാണ് ഈ പ്രസ്താവനകളൊക്കെ എന്ന് അവര്‍ക്കുപോലും നിശ്ചയമുണ്ടാകും.
പുതിയ തീരുമാനങ്ങള്‍ സംബന്ധിച്ച്, 'വിശ്വാസികള്‍ക്കു പുതിയ മാര്‍ഗ്ഗരേഖകള്‍ നല്‍കു'മെന്ന പ്രസ്താവനതന്നെ ഇതിനു പിന്നിലെ കാപട്യവും ആത്മാര്‍ത്ഥതയില്ലായ്മയും വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്. അതായത്, 'അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആര്‍ഭാടങ്ങളും സ്ത്രീവിവേചനവുമെല്ലാം നടമാടുന്നത് വിശ്വാസികളുടെയിടയിലാണ്. അവരെ നേരെയാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഞങ്ങളിതാ തിരുമനസ്സായിരിക്കുന്നുഎന്ന്! തങ്ങള്‍ ഇതില്‍നിന്നെല്ലാം മുക്തരാണ് എന്ന തരത്തിലുള്ള ഈ സ്വയംനീതീകരണമനോഭാവമില്ലായിരുന്നെങ്കില്‍, 'വൈദികര്‍ക്കു പുതിയ മാര്‍ഗ്ഗരേഖ നല്‍കുംഎന്ന വിധത്തിലെങ്കിലുമാകുമായിരുന്നുസിനഡിന്റെ പ്രസ്താവന. കാരണം,വിശ്വാസികളുടെ മനസ്സുകളില്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിത്തുകള്‍ വിതയ്ക്കുന്നതും നട്ടുനനച്ചുവളര്‍ത്തുന്നതും പൗരോഹിത്യമാണ്. ആധികാരികസഭ പേരു വെട്ടിയ 'ഇല്ലാവിശുദ്ധരു'ടെ പേരുകളില്‍പ്പോലും നൊവേനകളും വ്യത്യസ്തങ്ങളായ അനാചാരപാരമ്പര്യങ്ങളും നടപ്പാക്കി അന്ധവിശ്വാസത്തിന്റെ വഴികളിലൂടെ വലിച്ചിഴച്ച് മെത്രാന്മാരുടെ അനുവാദത്തോടെ മനുഷ്യരെ ചൂഷണംചെയ്യുന്നത്പുരോഹിതരല്ലാതെ മറ്റാരാണ്! വേഷവിധാനങ്ങളില്‍ വര്‍ണ്ണപ്പകിട്ടും ആര്‍ഭാടവും പ്രകടിപ്പിക്കുന്നതും സിംഹാസനപ്രൗഢി കാട്ടുന്നതും മെത്രാന്മാരും പുരോഹിതരുമല്ലാതെ മറ്റാരാണ്ജനഹിതത്തെ അവഗണിച്ച്,ലളിതസുന്ദരവും ബലവത്തുമായ അവരുടെ പള്ളികള്‍ പൊളിച്ചുമാറ്റി പുതിയ ആര്‍ഭാടപ്പള്ളികള്‍ പണിയാന്‍ ഇടവകക്കാരെ നിര്‍ബ്ബന്ധിക്കുന്നതും പൗരോഹിത്യമാണ്.
സ്ത്രീ-പുരുഷസമത്വമില്ലായ്മ സഭാഘടനയ്ക്കുള്ളിലുള്ളത്ര വേറെ എവിടെയാണുള്ളത്?' കന്യാസ്ത്രീകളെ ലൈംഗികമായും അല്ലാതെയും ചൂഷണംചെയ്യുന്ന പുരോഹിതരെ സംരക്ഷിക്കുകയും അവര്‍ക്കിരകളായിത്തീരുന്ന കന്യാസ്ത്രീകളെ ഒറ്റപ്പെടുത്തിയും നാടുകടത്തിയുമൊക്കെ ശിക്ഷിക്കുകയും ചെയ്യുന്നത് സ്ത്രീവിവേചനമല്ലാതെ മറ്റെന്താണ്അദ്ധ്യാപികമാരായ കന്യാസ്ത്രീകളുടെ ശമ്പളത്തില്‍നിന്നൊരു ഭാഗം 'നോക്കുകൂലി'യായി വസൂലാക്കുകയും അദ്ധ്യാപകപുരോഹിതരെ അതില്‍ നിന്നൊഴിവാക്കുകയും ചെയ്യുന്ന രൂപതയുടെ നടപടി എത്രയോ വലിയ സ്ത്രീവിവേചനമാണ്! ഇതൊക്കെ ചെയ്യുന്നത് മെത്രാന്മാരും അവരുടെ കീഴിലുള്ള പുരോഹിതരുമാണെന്നിരിക്കേഅവ സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിശ്വാസിസമൂഹത്തിനു നല്‍കിയിട്ടെന്തു കാര്യമാണുള്ളത്?
നേര്‍ച്ചപ്പണം ധൂര്‍ത്തടിക്കുന്നതാരാണ്ബ്രഹ്മാണ്ഡ അരമനകളും ആഡംബരകാറുകളും മെത്രാഭിഷേകമാമാങ്കങ്ങളുമെല്ലാം ഈ നേര്‍ച്ചപ്പണത്തിന്റെ ധൂര്‍ത്തല്ലേകുറ്റവാളികളായ പുരോഹിതരെയും മെത്രാന്മാരെയും സംരക്ഷിക്കാനും വിശ്വാസികള്‍ക്കെതിരെ കേസു നടത്താനും സുപ്രീം കോടതിവരെ പോകുന്നതും ഈ നേര്‍ച്ചക്കാശിന്റെ ദുരുപയോഗവും ധൂര്‍ത്തുമല്ലാതെ മറ്റെന്താണ്ഇവയെല്ലാം നിര്‍ത്തലാക്കാന്‍ വിശ്വാസിസമൂഹത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത് ഒരര്‍ത്ഥത്തില്‍ നല്ലതുതന്നെ!
കേരളസമൂഹത്തില്‍ ഏറ്റവും ദാരിദ്ര്യവും കഷ്ടപ്പാടുകളും നേരിടുന്ന ദളിതകത്തോലിക്കരുടെ അഭിവൃദ്ധിക്കുവേണ്ടി ഒരു ചെറുവിരലെങ്കിലും അനക്കുകയോഈ വിഭാഗത്തിന്റെ ദയനീയമായ അവസ്ഥയെക്കുറിച്ച് സിനഡില്‍ ഒന്നു പരാമര്‍ശിക്കുകപോലുമോ ചെയ്യാത്ത നമ്മുടെ മെത്രാന്മാര്‍ പാവങ്ങളുടെ പക്ഷംചേരാന്‍ തീരുമാനിച്ചിരിക്കുന്നുവത്രെ! എന്തൊരു നീതിബോധം! ആയിരക്കണക്കിന് സഭാസ്ഥാപനങ്ങളില്‍ പ്രവേശനത്തിനും നിയമനങ്ങള്‍ക്കും ദളിത്കത്തോലിക്കര്‍ക്ക് സംവരണം നല്‍കരുത് എന്ന് സഭാസമൂഹം എന്നെങ്കിലും ആവശ്യപ്പെട്ടതായി ഇന്നോളം ഒരു കേട്ടുകേള്‍വിപോലുമില്ല. അതായത്അത് നല്‍കാതിരിക്കുന്നതും സഭാപൗരോഹിത്യംതന്നെ.
ചുരുക്കത്തില്‍, അടിയന്തിരമായി പരിഹരിക്കേണ്ട വിഷയങ്ങളായി മാര്‍ ആലഞ്ചേരിയും മെത്രാന്‍ സിനഡും കണ്ടെത്തിയ മുഴുവന്‍ പ്രശ്‌നങ്ങളും അവരുടെയും അവരുടെ കീഴിലുള്ള പുരോഹിതരുടെയും സൃഷ്ടികളാണ്. അതുകൊണ്ടുതന്നെഅവയുടെ പരിഹാരത്തിന് അവരുടെ ഭാഗത്തുനിന്നുള്ള ആത്മവിമര്‍ശനവും തിരുത്തലുകളുമാണ് ആദ്യമുണ്ടാകേണ്ടത്. അതിനവര്‍ തയ്യാറാകുന്നപക്ഷംവിശ്വാസിസമൂഹം അതിനോടു തീര്‍ച്ചയായും സഹകരിക്കും. അപ്പോള്‍ മാത്രമേ സഭാസമൂഹത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട ആവശ്യം വരുന്നുള്ളൂ.
സഭയിലെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാര്യമെടുത്താല്‍, അവ ഏതെല്ലാമെന്ന് വ്യക്തമായി കാണാനുള്ള ആദ്ധ്യാത്മികഉള്‍ക്കാഴ്ച ബഹുഭൂരിപക്ഷം മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും ഇല്ല. അതുള്ളവര്‍ക്കാകട്ടെഅതു വിളിച്ചുപറയാനുള്ള ധാര്‍മ്മികധീരതയുമില്ല. യഥാര്‍ത്ഥ ദൈവവിശ്വാസവും അതുവഴിയുണ്ടാകുന്ന ദൈവപരിപാലനയിലുള്ള വിശ്വാസവും സഭാധികൃതര്‍ക്കുണ്ടായിരുന്നെങ്കില്‍, ആ വിശ്വാസം പകര്‍ന്നുകൊടുത്ത് ജീവിതത്തെ ശാന്തമായി നേരിടാനുള്ള ആത്മബലവും പക്വതയും ജനങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നുവിശ്വാസികളെ'ദൈവത്തിന്റെ രാജ്യവും അവന്റെ നീതിയുംതേടുന്നവരും അങ്ങനെ തങ്ങളുടെ എല്ലാ ആവശ്യങ്ങളും നേടുന്നവരും (മത്താ. 6:33) ആക്കി മാറ്റാന്‍ ശ്രമിക്കുമായിരുന്നു. ഇതൊക്കെ സാധിക്കണമെങ്കില്‍, സഭയെ നയിക്കുന്നവര്‍ ആത്മീയനിറവുള്ള ആചാര്യന്മാരും സത്യം ജ്വലിക്കുന്ന ധീരപ്രവാചകരും ആകേണ്ടതുണ്ട്. അതിനു പക്ഷേസാത്താന്‍ വച്ചു നീട്ടുന്ന സമ്പത്തും അധികാരവും പ്രതാപങ്ങളും യേശുവിനെപ്പോലെ ഉപേക്ഷിക്കാന്‍, ദൈവത്തെ സേവിക്കുന്നതിനായി മാമോന്‍ സേവ വേണ്ടെന്നുവയ്ക്കാന്‍,തയ്യാറാകുന്നവര്‍ക്കു മാത്രമേ സാധിക്കുകയുള്ളുവല്ലോ.
പ്രവാസിമലയാളികത്തോലിക്കരുടെ സഭാപൈതൃകസംരക്ഷണത്തിനെന്ന പേരില്‍, അവരുടെ ഹിതത്തിനു വിപരീതമായിഅവരുടെ പോക്കറ്റില്‍ കൈയിട്ടുവാരിക്കൊണ്ട് ലോകം മുഴുവന്‍ റീത്തധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന സീറോ-മലബാര്‍ മെത്രാന്മാരുടെ ആ നീക്കം മാത്രംമതിഅവരുടെ സാമ്പത്തിക-അധികാരക്കൊതികളും സ്വമഹത്വകാംക്ഷയും നേര്‍ബുദ്ധിയുള്ള ആര്‍ക്കും വ്യക്തമായി കാണാന്‍;ഒപ്പംതന്നെ ഇവരുടെ മനസ്സുകളെ ഭരിക്കുന്നത് ആദ്ധ്യാത്മികതയല്ലെന്നും ഭൗതികവാഞ്ഛകളാണെന്നു കാണാനും.
കേരളസഭയിലെ എല്ലാ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിസ്ഥാനകാരണം സഭാദ്ധ്യക്ഷന്മാരുടെയും അവരുടെ കീഴ്ജീവനക്കാരെപ്പോലെ പ്രവര്‍ത്തിക്കുന്ന പുരോഹിത-കന്യാസ്ത്രീവൃന്ദങ്ങളുടെയും ആദ്ധ്യാത്മികശൂന്യതയും ആദ്ധ്യാത്മികലേബലിലുള്ള ഭൗതികവ്യഗ്രതകളുമാണെന്ന് അല്പമൊന്നു നിരീക്ഷിച്ചാല്‍ ആര്‍ക്കും കണ്ടെത്താനാകും. നേര്‍ച്ചപ്പെട്ടി വച്ചുള്ള എല്ലാ പ്രതിമാവണക്കങ്ങളും അനുഷ്ഠാനങ്ങളും നേര്‍ച്ചകാഴ്ചകളും അന്ധവിശ്വാസാചാരങ്ങളുടെ ഗണത്തില്‍പ്പെടുന്നു. 'നിങ്ങളുടെ എല്ലാ ആവശ്യങ്ങളും സ്വര്‍ഗീയപിതാവ് അറിയുന്നു. അതേക്കുറിച്ചു നിങ്ങള്‍ ആകുലരാകേണ്ടഎന്ന് യേശു പറയുമ്പോള്‍, ദൈവത്തോടു വക്കാലത്തുപറയാന്‍ ശേഷിയുണ്ടെന്നു വിശ്വസിപ്പിച്ച്കാര്യസാധ്യത്തിനായി മനുഷ്യരെ ഓരോരോ വിശുദ്ധരുടെ പ്രതിമകള്‍ക്കു മുമ്പിലേക്കു പറഞ്ഞുവിടുകയാണു പൗരോഹിത്യം! 'സ്വകാര്യവ്യഗ്രതകളില്‍ മുങ്ങിപ്പോകാതെ ദൈവരാജ്യം അന്വേഷിക്കുന്നപക്ഷംഎല്ലാവരുടെയും കാര്യങ്ങള്‍ നിവൃത്തിച്ചുകിട്ടു'മെന്ന യേശുവിന്റെ വാക്കുകളില്‍ വിശ്വാസമുറപ്പിക്കാന്‍ ശ്രമിക്കാതെഓരോരുത്തരെയും സ്വന്തം കാര്യങ്ങളില്‍ത്തന്നെ കെട്ടിയിട്ട് വിഹ്വലമനസ്‌കനും സ്വകാര്യമാത്രപരനും അന്ധവിശ്വാസിയുമാക്കുന്നുസഭാപൗരോഹിത്യം. അങ്ങനെ,യേശുവിരുദ്ധമായ തന്‍കാര്യസുവിശേഷം പ്രഘോഷിക്കുകയുംഅതിനായി കഴുന്നെടുക്കല്‍, അടിമവയ്പ്പിക്കല്‍, നൊവേനകള്‍, തീര്‍ത്ഥാടനങ്ങള്‍ മുതലായ അനാചാരങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങളൊരുക്കിക്കൊടുക്കുകയുംചെയ്തു പണസമ്പാദനം നടത്തുന്ന ഒരു സ്ഥാപനമായിരിക്കുകയാണിന്നു സഭ. ഇതിന്റെയെല്ലാം മാനേജര്‍മാര്‍മാത്രമാണിന്നു സഭാദ്ധ്യക്ഷന്മാര്‍. അവര്‍ക്കെങ്ങനെ,അവരിരിക്കുന്ന അന്ധവിശ്വാസവൃക്ഷത്തിന്റെ ചുവടുവെട്ടാനാകും! ഇന്നത്തെ നിലയില്‍ അതു സാധ്യമാവില്ലതന്നെ.
അതിനുസാധിക്കണമെങ്കില്‍, അതിനുമുമ്പ് സഭാപൗരോഹിത്യംതന്നെ തങ്ങളിന്ന് എത്തിനില്‍ക്കുന്ന നിലപാടുകളെ യേശുവിന്റെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ സമൂലമായ പുനഃപരിശോധനയ്ക്കും തിരുത്തലുകള്‍ക്കും ധീരതയോടെ വിധേയമാക്കേണ്ടതുണ്ട്. ആത്മാന്വേഷത്തിലൂടെതന്നെ ചൂഴ്ന്നുനില്‍ക്കുകയും തന്നില്‍ കുടികൊള്ളുകയും ചെയ്യുന്ന ആത്മാവിനെ കണ്ടെത്തുകയും തന്റെ ആ സത്തയില്‍ മുഴങ്ങിനില്‍ക്കുന്ന ദൈവവചനങ്ങള്‍ക്കു കാതുകൊടുക്കുകയും ചെയ്യാന്‍ തയ്യാറാകേണ്ടതുണ്ട്. അതെല്ലാം പുരമുകളില്‍ കയറിനിന്ന് നിര്‍ഭയം വിളിച്ചുപറയാന്‍ ധൈര്യപ്പെടേണ്ടതുമുണ്ട്. ദൈവവിളികേട്ട് പൗരോഹിത്യത്തിലേക്കിറങ്ങിപ്പുറപ്പെട്ടവരില്‍ ഒരു ശതമാനംപേരെങ്കിലും ഈ യഥാര്‍ത്ഥ ദൈവവിളിക്കു കാതുകൊടുക്കാന്‍  തയ്യാറായാല്‍ മതി,ഇന്നത്തെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാമോന്‍ഭരണവും സഭയില്‍നിന്നു നിഷ്‌ക്രമിച്ചുകൊള്ളും.
ജ്ഞാനവും ആത്മീയതയും നിറഞ്ഞ എത്രയോ നല്ല വൈദികര്‍,അധികാരപ്രമത്തവും സാത്താനികവുമായ ഇന്നത്തെ സഭാഘടനയ്ക്കുള്ളില്‍ തങ്ങളുടെ എല്ലാ അറിവുകളും കഴിവുകളുംതങ്ങളുടെ അന്നം മുട്ടുമോ എന്നു ഭയന്ന്പറയ്ക്കടിയിലെന്നപോലെ പൂഴ്ത്തിവച്ച്അസ്വസ്ഥരായി കഴിയുന്നു! നന്മയും കാഴ്ചപ്പാടുമുള്ള എത്രയോ കന്യാസ്ത്രീകള്‍, വായൊന്നു പൊളിച്ചാല്‍ ജീവിതം തകരുമെന്നു ഭയന്ന് ആവൃതികള്‍ക്കുള്ളില്‍ എല്ലാം സഹിച്ചു കഴിയുന്നു! യേശുവില്‍ ധൈര്യപ്പെട്ട് ശിരസ്സുയര്‍ത്തി ഒന്നു നിവര്‍ന്നുനില്‍ക്കാന്‍ ഇവരില്‍ കുറേപേര്‍ക്കെങ്കിലും കഴിഞ്ഞാല്‍മതിആ നിമിഷം സഭയില്‍ കാര്യങ്ങള്‍ മാറിമറിയാനാരംഭിക്കും. ... പേടിച്ചതിനു വിപരീതമായിസംരക്ഷിതരും ജനഹൃദയങ്ങളില്‍ ഉന്നതസ്ഥാനമുള്ളവരുമായിത്തീരുംഅവര്‍. അന്യഥാ പാഴായിപ്പോകുമായിരുന്ന അവരുടെ ജീവിതങ്ങള്‍ സഫലമായിത്തീരുകയും ചെയ്യും.

കേരളക്രൈസ്തവസമൂഹം കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടുകളായി ഒന്നിനൊന്നു പ്രബുദ്ധമായിക്കൊണ്ടിരിക്കുന്നു. പ്രജാസമാനരായിരുന്ന അത്മായര്‍ സഭാപൗരന്മാര്‍ എന്ന അവസ്ഥയിലേക്കു വളരുകയാണ്. വളരെ പ്രകടമല്ലെങ്കിലും അതിന്റെ അനുരണനങ്ങള്‍ പുരോഹിത-കന്യാസ്ത്രീവിഭാഗങ്ങളിലും സംഭവിക്കുന്നുണ്ട്. ഈ പൗരബോധത്തിനുമുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ സഭയിലെ രാജകീയപൗരോഹിത്യം വിറളിപൂണ്ടു തുടങ്ങിയിരിക്കുന്നു. അതിനനുസൃതമായിഒരു വശത്ത് അന്ധവിശ്വാസങ്ങള്‍ വളര്‍ത്തി വിശ്വാസികളെ പ്രജകളും അടിമകളുമാക്കാനുള്ള ശ്രമവും മറുവശത്ത്എല്ലാം പുനഃപരിശോധിക്കാംമാറ്റാം എന്നു പ്രഖ്യാപിച്ചു പിടിച്ചുനില്‍ക്കാനുള്ള ശ്രമവും നടക്കുകയാണ്... എണ്ണം എത്രയുണ്ടെങ്കിലും പ്രജകളൊരിക്കലും ചരിത്രം സൃഷ്ടിക്കുന്നില്ലമറിച്ച്എണ്ണത്തിലെന്നും കുറവെങ്കിലും ഉള്ളുണര്‍വ്വു നേടിയ പൗരന്മാരാണ് എന്നും എവിടെയും ചരിത്രം സൃഷ്ടിക്കുന്നത്. കേരളസഭയില്‍ ഒരു നാവോത്ഥാനചരിത്രം സൃഷ്ടിക്കാന്‍ സഭാസമൂഹത്തിലെന്നപോലെപുരോഹിത-കന്യാസ്ത്രീവിഭാഗങ്ങളിലും ഈ പൗരബോധമുണര്‍ന്ന് തമ്മില്‍ കൈകോര്‍ക്കാന്‍ ഇടവരട്ടെ!

Monday 10 October 2016

പ്രെസ്റ്റണ്‍ ദേവാലയം ഇനി സെന്റ്. അല്‍ഫോന്‍സ കത്തീഡ്രല്‍.

കൂടേ  ആലംഞ്ചേരിയുടെ  വെളളിമൂങ്ങ താമര പ്രേതവും!

പ്രെസ്റ്റണ്‍ ദേവാലയം ഇനി സെന്റ്. അല്‍ഫോന്‍സ കത്തീഡ്രല്‍.

കൂടേ  ആലംഞ്ചേരിയുടെ  വെളളിമൂങ്ങ താമര പ്രേതവും!



17 പുതിയ കർദിനാൾമാർ; സ്ഥാനാരോഹണം നവംബർ 19ന്

VATICAN-POPE-MASS
വത്തിക്കാൻ സിറ്റി ∙ റോമൻ കത്തോലിക്കാ സഭയിൽ പുതിയ 17 കർദിനാൾമാർകൂടി. ഇവരുടെ സ്ഥാനാരോഹണം നവംബർ 19നു നടക്കും. ഇന്നലെ കുർബാനമധ്യേ ആയിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ബംഗ്ലദേശ്, ഇറ്റലി, മധ്യാഫ്രിക്കൻ റിപ്പബ്ലിക്, സ്പെയിൻ, യുഎസ്, ബ്രസീൽ, വെനസ്വേല, ബെൽജിയം, മൊറീഷ്യസ്, മെക്സിക്കോ, പാപുവ ന്യൂഗിനി എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് 80ൽ താഴെ പ്രായമുള്ള 13 പേർ.
ഇവർക്ക് അടുത്ത മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ അംഗങ്ങളാവാൻ കഴിയും. അൽബേനിയ, മലേഷ്യ, ഇറ്റലി, ലെസോത്തോ എന്നിവിടങ്ങളിൽനിന്നുള്ള നാലുപേർ മാത്രമാണ് 80നുമേൽ പ്രായമുള്ളവർ. ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റശേഷം ഇതു മൂന്നാംവട്ടമാണു പുതിയ കർദിനാൾമാരെ അവരോധിക്കുന്നത്.
http://www.manoramaonline.com/news/world/in-new-roman-catholic-cardinals.html

Friday 7 October 2016

വരുന്നൂ മാർത്തോമ്മാ കാർഡ്!




പ്രമേഹത്തിനുള്ള മരുന്നു കണ്ടുപിടിച്ചെന്നു വാർത്ത; എയിഡ്സിനു പ്രതിവിധി കണ്ടുപിടിച്ചെന്നും വാർത്ത. നേരെ കാഞ്ഞിരപ്പള്ളിക്കു പോരെ ശാസ്ത്രജ്ഞന്മാരെ - എന്തുമേതും പരീക്ഷിക്കാൻ ഇത്രയും പറ്റിയ സ്ഥലം നിങ്ങൾക്കു ഭൂമിയിൽ വേറൊരിടത്തും കിട്ടാൻ സാദ്ധ്യതയില്ല. അവകാശികളില്ലാതെ വന്നേക്കാവുന്ന സ്വത്തുക്കൾ ഏറ്റെടുത്താലെന്തു സംഭവിക്കുമെന്നു പരീക്ഷിച്ചു ഫലമുറപ്പുവരുത്തിയതു കാഞ്ഞിരപ്പള്ളിയിലാ; കുരിശു കുഴിച്ചിട്ടാൽ മുളക്കുമോന്നു കൃത്യമറിയാവുന്നതും കാഞ്ഞിരപ്പള്ളിക്കാർക്കാ; കുരിശും പലിശയുമെങ്ങിനെ ഒരു വള്ളിയിൽ കോർക്കാമെന്നു പരീക്ഷിച്ചതും കാഞ്ഞിരപ്പള്ളിയിലാ. 'ജാതിപത്ര'മുണക്കുന്നതെങ്ങിനെയെന്നും കാഞ്ഞിരപ്പള്ളിക്കാർക്കറിയാം - കാഞ്ഞ ബുദ്ധിയുള്ളവരാ സർവ്വരും തന്നെ. പക്ഷേ, സണ്ടേസ്കൂളിനു വേദപാഠക്ലാസ്സ് എന്നതിനു പകരം മതപഠനക്ലാസ്സെന്നാക്കി വേദപഠനം ഏതാണ്ടപ്പാടെ തന്നെ ഒഴിവാക്കിയ അതികാഞ്ഞ ബുദ്ധി കാഞ്ഞിരപ്പള്ളിക്കാരുടേതല്ല. പാലാക്കാർക്കു വേണ്ടാത്ത ദയാഭായിയെ പരീക്ഷിച്ചതും കാഞ്ഞിരപ്പള്ളിയിലാണ്. പേയ്മെന്റ് സീറ്റുമായി തിരഞ്ഞെടുപ്പിനു ചെന്നാൽ എത്രാമതാകുമെന്നും കാഞ്ഞിരപ്പള്ളിക്കാരൊടു ചോദിച്ചു നോക്കിക്കെ, അവർ പറയും - കൃത്യമായ മറുപടി. ഒരു നാടകനടിയെ ഒറ്റക്കു കിട്ടിയാൽ ഒരു മഹാനാടകം തന്നെ പ്രത്യേക സ്റ്റേജില്ലാതെ കളിക്കാമെന്നു കണ്ടുപിടിച്ചതും, പ്രഷർ താഴാതെ നോക്കാൻ പാതിരാക്കേതെങ്കിലും കൊച്ചു ക്ലിനിക്കിൽ ചെന്നാൽ മതിയെന്നു കണ്ടുപിടിച്ചതുമൊക്കെ കാഞ്ഞിരപ്പള്ളിക്കാർ. മഹാന്മാരാ അവർ, മഹാന്മാർ! ആലപ്പുഴഭാഗത്തുണ്ടായ തുള്ളലിനു ചികിൽസിക്കാൻ വൈദ്യരു പോയതു കാഞ്ഞിരപ്പള്ളിയിൽ നിന്നാ; കാഞ്ഞിരപ്പള്ളിക്കാരവരുടെ കമ്പ്യുട്ടർ ശരിയാക്കുന്നത് ചിറ്റൂരാ; അല്ലാതെ ചിറക്കടവിലല്ല. കാഞ്ഞിരപ്പള്ളിയിൽ കുറഞ്ഞോരു കാലമായി നടന്നിടത്തോളം പരീക്ഷണങ്ങൾ വേറൊരിടത്തും നടന്നു കാണാനിടയില്ല (ഭാര്യവീടവിടെയായതുകൊണ്ട് പറയുകയാന്നു കരുതരുത്). സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലും, ഞാൻ മാർക്സിസ്റ്റാണോ, ബി ജെ പി യാണോ അതോ കോൺഗ്രസ്സാണോ അല്ലെങ്കിൽ എനിക്കു പ്രായമെത്രയായി, ബുദ്ധിയുണ്ടോ വിവരമുണ്ടൊയെന്നൊക്കെപ്പോലും നിശ്ചയമില്ലാത്ത ആളുകളും കാഞ്ഞിരപ്പള്ളിയിലുണ്ട് - എല്ലാംകൂടി ഒത്തു വരില്ലല്ലോ!

ഈ പോക്കെങ്ങോട്ടാണെന്നു തീർത്തു പറയാൻ എന്നേക്കൊണ്ടു പറ്റുന്നില്ല. വാടകക്കു വൈദികനെ വേണോയെന്നുള്ള ചോദ്യം അത്മായാശബ്ദത്തിൽ കണ്ടതു മുതൽ എന്റെയുള്ളിൽ തീയാ. നാളെ ആമസോണിലും, ഫ്ലിപ് കാർട്ടിലുമൊക്കെ (ഇപ്പോൾ ചില പള്ളികളുടെ മുമ്പിൽ കാണുന്നതുപോലെ) കൂദാശക്കു റേറ്റ് നിശ്ചയിച്ചു പരസ്യം വന്നാലെന്താ സ്ഥിതി? യുബെറിലൊ ഓലായിലോയൊക്കെ ടാക്സി വിളിക്കുന്നതുപോലെ എളുപ്പത്തിൽ കൂദാശ കിട്ടുമെന്നു വന്നാലത്തെ അവസ്ഥയൊന്നാലോചിച്ചു നോക്കിക്കേ? ദിവസക്കുർബ്ബാനക്ക് ആകർഷണീയമായ റേറ്റുകളുമായി വൈദികർ ഫ്ലക്സടിപ്പിച്ചാലും അതിശയിച്ചിട്ടു കാര്യമില്ല; അവർക്കും ചിലവു കഴിയണ്ടേ? കുറച്ചു കാര്യങ്ങളൊക്കെ വിശ്വാസികൾക്കും മനസ്സിലായിത്തുടങ്ങി - കിഴക്കോട്ടു നോക്കാവുന്നതുപോലെ കുഴിച്ചിടുന്നതിലല്ല കാര്യം (ശവം കണ്ണു തുറക്കില്ലല്ലോ!), കിഴക്കാംതൂക്കായുള്ള പള്ളിപ്പറമ്പിൽ നിവർന്നുകിടന്നിട്ടും കാര്യമില്ല. ആളു പോയാൽ വീട്ടുമുട്ടത്തു പന്തലിടുന്നവർക്കു വാടക, ജനറേറ്ററിനു വാടക, പാട്ടുകാർക്കു കൂലി, കുരിശിനും കൊടക്കും പടി, കുഴിക്കാണം; തൊടുന്നതിനു മുഴുവൻ കാശ് .....! പിന്നെയൊരച്ചനെ വാടകക്കെടുത്താലെന്താ കുഴപ്പം? ഒപ്പീസിന്റെ കാലാവധി അഞ്ചു വർഷം വേണ്ടവർക്ക് മെത്രാനെയും വാടകക്കെടുക്കാമല്ലൊ! വി. പത്രോസ്സിന്റേയും വി. എസ്തപ്പാനോസിന്റേയുമൊക്കെ ഗതികേടു നോക്കിക്കെ! ചെറിയ ഒപ്പീസു പോലും അവർക്കു കിട്ടിയോ? ഇന്നാരുന്നേൽ ജെറൂസലേമിൽ ചെന്നു കുറി വാങ്ങി ദാവീദിന്റെ ഒപ്പും വാങ്ങി വേണമായിരുന്നവരെ കുഴിച്ചിടാൻ. ദഹിപ്പിക്കാനാണേലും മെത്രാന്റെ അനുവാദം വേണമെന്നല്ലേ വികാരിയച്ചന്മാർ പറയുന്നത്. ഈ മാരണം പിടിച്ച കെ സി ആർ എം കാർ ചോദിക്കുന്നത് മെത്രാന്റെ അനുവാദമുണ്ടേൽ ദഹിപ്പിക്കാൻ വെട്ടുകല്ലും വെള്ളോം മതിയോന്നാ. 


ഇംഗ്ഗ്ലണ്ടിലും എന്തെങ്കിലും ഉടനേ നടക്കും. അവിടെ ജീവിക്കണമെങ്കിൽ സംസ്കൃതവും പഠിക്കണമെന്ന അവസ്ഥ! സാമവേദത്തിൽ ഇപ്രകാരമാണ് പറയുന്നത്, "ലിവ്ഹ്യ ഗോപ്ത്ത്രം മഹക്യൗദാധിന കുറയന്തി ഹവ്യയാനാ പരയ തസീൻ, പ്രജ പതിർതെ വേഭയം അത്മാനം യാഗനം കൃത്വാ പ്രായശ്ചിത്." ഈ ശ്ലോകത്തിന്റെ അർത്ഥമായി ഒരിംഗ്ലീഷ് പ്രവാചകൻ പറയുന്നത്, 'ലോകരക്ഷകന്‍ ഒരു കാലിത്തൊഴുതില്‍ കന്യകയുടെ മകനായി അവതാരമെടുക്കും, ലോകത്തിന്റെ മുഴുവനായ അവന്‍ തന്റെ ജനത്തിന്റെ പാപപരിഹാരത്തിനായി (yagna), തന്റെ ശരീരത്തെ തന്നെ ദാനമാക്കി അനുവദിച്ചിരിക്കുന്നു, ലോകം മുഴുവന്റെയും രക്ഷ യേശുവിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂയെന്നുമാണ് ഈ ശ്ലോകം ലോകത്തെ ഓര്‍മ്മിപ്പിക്കുന്ന' തെന്നാണ്. ഇതിന്റെയർത്ഥം ഇങ്ങിനെയാണോന്നു വല്ലോരോടും ചോദിക്കുന്നതിനു മുമ്പ് വായനക്കാരാദ്യം ഈ വാചകം സാമവേദത്തിലുണ്ടൊന്നു പരിശോധിക്കുക, അതുപോലെ, ഇവിടെ എഴുതിയിരിക്കുന്നതതുപോലെയാണോന്നും നോക്കണം. 'ഉറി'യിലേപ്പോലെ നല്ല ടെൻഷനിൽ ഇടക്കു മുള്ളുവേലികെട്ടി ഇരുകൂട്ടരും നിൽക്കുമ്പോൾ ഓരോ സ്റ്റെപ്പും അതീവ ശ്രദ്ധയോടെ വേണം. ഞാൻ വാളുമായാ വന്നിരിക്കുന്നതെന്നു കർത്താവു പറഞ്ഞതിനെ ഞാനാളുമായാ വന്നിരിക്കുന്നതെന്നു വ്യഖ്യാനം ചെയ്ത വിരുതരും ഉണ്ടെന്നു വെച്ചോ; അതുകൊണ്ടാ പറയുന്നെ. സംസ്കൃതം മലയാളത്തിലാക്കിയാൽ മിനിമം പകുതിയോളം വാക്കുകളെങ്കിലും കൂടുതൽ വേണമെന്നത് എനിക്കേതായാലും പുതിയ അറിവാ. ഇനി ഉണ്ണീശോയെ കാണാൻ ബത്ലഹേമിൽ വന്നത് നാരദമഹർഷിയും സംഘവുമായിരുന്നോ? പ്രവാചകരെകൊണ്ടു തോറ്റു! അധികകാലം കഴിയുന്നതിനു മുമ്പ് ശ്രാമ്പിക്കൽ പിതാവിന്റെ വരവും നേരത്തെ രാമായണത്തിൽ പറഞ്ഞിട്ടുള്ളതാന്നും പറഞ്ഞ്, കാട്ടാളൻ വന്നു 'മാ നിഷാദയെന്നു' മുനിയുടെ വായിൽ നിന്നു കേൾക്കുന്നതിനു മുമ്പുള്ള ഒരു ശ്ലോകവും കൂടി ചൊല്ലിയാൽ നമുക്കെന്തു ചെയ്യാൻ പറ്റും? ഒരു കുട്ടി, പൗലോസ് ശ്ലീഹാ കുറേ ഇന്ത്യാക്കാർക്കെഴുതിയ (കൊറിന്ത്യ) കത്തു വായിച്ചതുപോലിരിക്കും, ആകമാനസഭയുടെ കാര്യം. പ്രിയ പ്രവാചകാ, സംസ്കൃതമില്ലാതെ സ്വന്തമായ ഒരഡ്രസ്സ് കർത്താവിനുണ്ട് - നിങ്ങൾക്കറിയില്ലെങ്കിലും.

ആലഞ്ചേരിപിതാവു ചെല്ലുന്നിടത്തെല്ലാം പറയും 'ഇത്രേം' വേണ്ടാരുന്നെന്ന് (ഇപ്പോ പറഞ്ഞു മടുത്തു കാണും!). 'ഇത്രേം' ഉള്ളിടത്ത്, അതു പാറേപ്പള്ളിയായാലും ഞാൻ വരുകില്ലെന്നു പറഞ്ഞാൽ 'ഇത്രേം' പെടേന്നത്രേമാകില്ലേ? പ്രീകാനാ കോഴ്സിൽ പോകുന്നവർ പറയുന്നു, കല്യാണം സിമ്പിളാക്കണം, സ്വർണ്ണം മിനിമം മതി, ഒത്തുകല്യാണം നടത്തരുതെന്നൊക്കെ അച്ചന്മാർ ഫ്രീയായി പറയുന്നുവെന്ന്. ഒത്തുകല്യാണത്തിനു പാരീഷ് ഹോൾ തരില്ലെന്നു പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലേ ഒത്തുകല്യാണത്തിന്റേത്? കത്തോലിക്കന്റെ അന്തസ്സുയർത്തുന്ന കാര്യങ്ങൾ പറഞ്ഞാൽ ജനത്തിനു മനസ്സിലാകും പിതാക്കന്മാരെ. കല്യാണം ഇമ്മിണി ചെറുതായിരിക്കണമെന്നു പറയുന്നവർ പ്രെസ്റ്റണിൽ കാണിക്കുന്നപോലത്തെ തട്ടിപ്പും കൂടി ഒഴിവാക്കണം അത്രേയുള്ളൂ! ആദ്യം തൊഴുത്തു നന്നാക്കുക, പിന്നെ മാമ്മേ കെട്ടുക. കാലാവധികഴിഞ്ഞവരെ മെത്രാനാക്കി ഇരുത്തരുതെന്ന് എത്ര പ്രാവശ്യമായി പറയുന്നു.  

എല്ലാം ആധുനീകരിക്കുന്നുണ്ട് നമ്മൾ - ബാത്ത് അറ്റാച്ചെഡ് പള്ളികളായിക്കഴിഞ്ഞു. എല്ലാ പള്ളികൾക്കും തന്നെ വെബ്സൈറ്റുകളുമായിക്കഴിഞ്ഞു. എന്നാപ്പിന്നെ കല്യാണക്കുറികൾക്കൂടി 'ഈ മെയിലായി' സ്വീകരിച്ചു കൂടേ? ഒന്നു ഫോൺ വിളിച്ചാൽ കൺഫർമേഷനും കിട്ടുമല്ലോ! അല്ലെങ്കിൽ, ഓരോ കുഞ്ഞാടിനും (സ്മാർട്ട്) മാർത്തോമ്മാ കാർഡ് ഏർപ്പെടുത്തുക. കുമ്പസ്സാരിക്കാൻ ചെല്ലുന്നിടത്തും സ്കാനർ ഉണ്ടെങ്കിൽ എത്ര രൂപാ ദശാംശം കൊടുത്തെന്നും അവൻ അവസാനം കുമ്പസ്സാരിച്ചതെന്നാണെന്നുമൊക്കെ അറിയാൻ പറ്റുമല്ലോ. പള്ളിയുടെ വാതിൽക്കൽ ഈ കാർഡിട്ടാലെ വാതിൽ തുറക്കാവൂ. ഈ സംവിധാനമുണ്ടെങ്കിൽ അയാളെത്ര പ്രാവശ്യം പള്ളിയിൽ പോയെന്നും എത്ര മണിക്കൂർ പള്ളിയിലിരുന്നെന്നുമൊക്കെ അറിയാൻ കഴിയും. ഇപ്പോൾ തന്നെ കുഞ്ഞാടുകളുടെ ക്രെഡിറ്റ് കാർഡ് നംബർ ഉപയോഗിച്ചു മാസവരി പിടിക്കുന്ന ഏർപ്പാട് ചിക്കാഗോയിലുണ്ട്. ഈ സാധനമുണ്ടെങ്കിൽ കുറിയന്വേഷിച്ചാരും തെക്കു വടക്കു നടക്കണ്ടല്ലോ. പള്ളിശവക്കോട്ടയിൽ സംസ്കരിക്കപ്പേടാനുള്ള എലിജിബിലിറ്റി ടെസ്റ്റ് റിസൽറ്റും ഇതിൽ ചേർക്കാം. നേർച്ച ബാങ്കു വഴി അടക്കാമെങ്കിൽ പതാരവും കുടിശ്ശിഖയും അങ്ങിനെയടക്കാനുള്ള സൗകര്യമുണ്ടാക്കാമല്ലൊ? എന്താ, ഇതിനെപ്പറ്റിയൊക്കെ ചിന്തിക്കാത്തത്? വിശ്വാസിക്ക് വികാരിയച്ചന്റെ മുമ്പിൽ ഓച്ചാനിച്ചു നിൽക്കാനുള്ള അവസരം പാഴാക്കാനാവില്ല - അത്രേയല്ലേയുള്ളൂ? ഇംഗ്ഗ്ലണ്ടിൽ ലത്തീൻ വൈദികർ വിശ്വാസികളുടെ തോളിൽ കൈയ്യിട്ടു നടക്കുമായിരുന്നെങ്കിൽ ഇനിയിപ്പോൾ എല്ലാവരുടേയും പോക്കറ്റിൽ കൈയ്യിട്ടു നടക്കുന്ന സീറോ വൈദികരേയെ കാണാൻ കിട്ടൂ. ഒതുക്കത്തിൽ ഇംഗ്ലണ്ടിലേക്കു വിസാ ഒപ്പ്പിക്കാമെന്നുള്ള പ്രതീക്ഷയിൽ കുറേ പാലാക്കാരും കഷായം കുടിക്കുന്നുണ്ടെന്നു കേട്ടു. പാലാക്കാരുടെ മാനം പാലാക്കാരുടെ കൈയ്യിലാണെന്ന് എല്ലാ പാലാക്കാരും ഓർക്കുക! മുഴുവൻ മാണികൊണ്ടുപോയിക്കളഞ്ഞുവെന്നു പറഞ്ഞാരുമൊഴിയണ്ട! 

തനിക്കടിച്ച എട്ടുകോടിയിൽ ഒരു കോടി അനാഥാലയത്തിനെന്നു ഗണേഷ് (ഓണം ബമ്പർ ജേതാവ്); ഭണ്ഡാരത്തിൽ വീണത് ഭണ്ടാരം തന്നെ കൊണ്ടുപോട്ടെയെന്നു ഞാൻ!
http://almayasabdam.blogspot.co.uk/

വിചാരണ

മാവേലിയ്ക്കും ഒരു ദിവ്യബലി!!

 PrintBy 
about
റുവര്‍ഷങ്ങള്‍ക്കുമുമ്പ് ഇങ്ങനെയൊരു ലേഖനം പ്രസിദ്ധീകരിക്കാന്‍ മനോവയെ പ്രേരിപ്പിച്ചത്, മനോവ കണ്ട ഒരു ഓണാഘോഷമാണ്. പാതാളത്തില്‍നിന്നു കയറിവരുന്നവനുള്ള സ്വീകരണവും അതിനോടനുബന്ധിച്ച് ദിവ്യബലിയും ഒരുക്കിയത് ജര്‍മ്മനിയിലെ ഒരു ദൈവാലയത്തിലായിരുന്നു. പഴയ വിദ്ധ്വാന്മാരെല്ലാം വീണ്ടും ഒത്തുകൂടി ഈ പൈശാചികത ആവര്‍ത്തിക്കാന്‍ പദ്ധതിയൊരുക്കിയിരിക്കുന്നതായി മനോവ അറിഞ്ഞു. ആയതിനാല്‍, മനോവയ്ക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല! ദൈവമക്കളാണ് നിങ്ങളെങ്കില്‍, നിങ്ങളും പ്രതികരിക്കുക!
മറ്റൊന്നിനോടും തുലനം ചെയ്യാന്‍ സാധ്യമല്ലാത്തവിധം പരമപരിശുദ്ധവും ശ്രേഷ്ഠവുമായ ഒരു ബലിയുടെ ചരിത്രമുണ്ട്. ചരിത്രത്തെ രണ്ടായി പകുത്തുകൊണ്ട് കാല്‍വരിയില്‍ മരക്കുരിശില്‍ സ്വയമര്‍പ്പിച്ച ഒരു പരിപാവന ബലി! ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ചുമന്ന ദൈവത്തിന്റെ കുഞ്ഞാട് പിടഞ്ഞുമരിച്ച എന്നേയ്ക്കുമുള്ള ഏകബലി!
ഈ ദിവ്യബലിയുടെ അനുസ്മരണമാണ് ഓരൊ അള്‍ത്താരയിലും അര്‍പ്പിക്കപ്പെടുന്ന പരിശുദ്ധ കുര്‍ബ്ബാന. ഉള്ളില്‍ ദൈവത്തിന്റെ ആത്മാവ് നിറഞ്ഞ് നിന്നാല്‍ മാത്രമെ ഈ ബലിയുടെ അനന്തയോഗ്യതയും അര്‍ത്ഥവും ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ. ബൈബിളില്‍ നിരവധിയാളുകളുടെ ബലിയര്‍പ്പണത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ദൈവവചനത്തില്‍ ആദ്യമായിക്കാണുന്ന ബലി ആബേലിന്റെയും കായേനിന്റെയും ബലികളാണ്. തുടര്‍ന്ന് തലമുറകളായി അനേകം ബലികള്‍ കാണുന്നുണ്ട്.
കായേന്‍ അര്‍പ്പിച്ച ബലി യാഹ്‌വെയ്ക്കു സ്വീകാര്യമായിരുന്നില്ല. ദൈവത്തിനു പ്രീതികരമായ ബലി, എപ്രകാരമാണ് അര്‍പ്പിക്കേണ്ടതെന്ന് മോശയുടെ നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, എക്കാലത്തേയ്ക്കുമുള്ള ഏകബലിയായ യേഹ്ശുവായുടെ ബലിവഴി അന്നുവരെ അര്‍പ്പിക്കപ്പെട്ട സകല ബലികളുടെയും അപൂര്‍ണ്ണതകള്‍ പരിഹരിക്കപ്പെട്ടു.
പഴയനിയമ കാലത്ത്, ദൈവം മോശവഴി നല്‍കിയ ചട്ടങ്ങളും ഉപദേശങ്ങളും അനിസരിച്ചാണ് ബലിപീഠങ്ങള്‍ നിര്‍മ്മിക്കുകയും ബലിയര്‍പ്പണം നടത്തുകയും ചെയ്തിട്ടുള്ളത്. പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം എന്നീ പുസ്തകങ്ങളില്‍ ബലിയര്‍പ്പിക്കുന്ന പുരോഹിതനും ജനങ്ങളും പാലിക്കേണ്ട ബഹുമാനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. മോശയിലൂടെ ദൈവം നല്‍കിയ  കല്പനകളില്‍ ഒന്നുപോലും യേഹ്ശുവാ ലഘൂകരിച്ചതായി വചനത്തിലെവിടെയും കാണുന്നില്ല. യേഹ്ശുവാ പറയുന്നു: "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണു ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ:5;17,18).
ധാന്യബലി, സമാധാനബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി, നിരന്തര ദഹനബലി തുടങ്ങിയ അഞ്ചു ബലികളുടെ പൂര്‍ത്തീകരണമായിരുന്നു മ്ശിഹായുടെ സഹനബലി! ആട്ടിന്‍കുട്ടിയെ ബലിയര്‍പ്പിച്ചുകൊണ്ടിരുന്ന നാളുകളില്‍ ബലിയ്ക്കുമുമ്പ് ബലിമൃഗത്തെ പീഢിപ്പിക്കുന്നതായി കാണുന്നില്ല. നാളന്നുവരെ ദൈവത്തിനുമുന്‍പില്‍ അര്‍പ്പിച്ചിരുന്നത് ആട്ടിന്‍കുട്ടിയെ ആയിരുന്നെങ്കില്‍, ദൈവം മനുഷ്യനുവേണ്ടി അര്‍പ്പിക്കുന്നത് തന്റെ ഏകജാതനെയാണ്. അതിനു മുകളില്‍ ഇനിയൊരു ബലിയര്‍പ്പിക്കുവാനില്ല; കാരണം, പാപമില്ലാത്തവനെ പാപപരിഹാര ബലിയാക്കി ദൈവം മാറ്റി. അഹറോന്റെ ക്രമപ്രകാരമുള്ള ബലിവസ്തുവായി തന്നെത്തന്നെ സമര്‍പ്പിക്കുകയും, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം പുരോഹിതനായി ബലിയര്‍പ്പിക്കുകയും ചെയ്തുകൊണ്ട്, രണ്ടു ബലികളുടെ സമന്വയം യേഹ്ശുവായിലൂടെ സംഭവിച്ചു!
ഈ ബലിയുടെ ഓര്‍മ്മ പുതുക്കലും, പുനരവതരണവുമാണ് ഇന്ന് ദൈവാലയങ്ങളില്‍  അര്‍പ്പിക്കപ്പെടുന്ന ബലികള്‍! ആട്ടിന്‍കുട്ടിയെയും ചങ്ങാലിയെയും അര്‍പ്പിക്കുന്ന ബലിപീഠത്തിനും, ബലിക്കും ശ്രേഷ്ഠമായ പരിഗണന ദൈവം നല്‍കിയെങ്കില്‍, ആ ബലിപീഠത്തെ സമീപിക്കുന്ന പുരോഹിതന്റെ യോഗ്യതകള്‍ ദൈവം അളന്നു ചിട്ടപ്പെടുത്തിയെങ്കില്‍, ദൈവം തന്നെ മനുഷ്യനായി കടന്നുവന്ന് അര്‍പ്പിച്ച പരമയാഗത്തിന്റെ പുനരവതരണം ഏതെങ്കിലും പിശാചുക്കളുടെ ആഘോഷത്തിന് അര്‍പ്പിക്കപ്പെടാനുള്ളതല്ല.
യേഹ്ശുവായിലൂടെയാണ് ദൈവം ലോകത്തെയും അവയിലുള്ള ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ചത്.(കൊളോ:1;16)  അങ്ങനെയെങ്കില്‍ മോശയ്ക്കു നിയമം നല്‍കിയതു അതേ യേഹ്ശുവായിലൂടെ തന്നെയാണ്. (യോഹ:1;3),(1കോറി:8;6), (കൊളോ:1;16), (ഹെബ്രാ:1;2)  എന്നീ വചനങ്ങളിലെല്ലാം ഇതു വളരെ വ്യക്തമായി വായിക്കാന്‍ സാധിക്കും. യാഹ്‌വെ നല്‍കിയ കല്പനകളും ചട്ടങ്ങളും, അവിടുന്നുതന്നെ തിരുത്തുകയെന്നാല്‍ എന്താണര്‍ത്ഥം? ദൈവത്തിനു തെറ്റുപറ്റിയെന്നോ? അവിടുത്തേക്ക്‌ ഒരിക്കലും തെറ്റുപറ്റുകയില്ല. അങ്ങനെയെങ്കില്‍ തെറ്റുപറ്റിയിരിക്കുന്നത് ദൈവശാസ്ത്രജ്ഞന്മാരെന്നു ചിന്തിക്കുന്നവര്‍ക്കാണെന്നു സമ്മതിക്കേണ്ടിവരും.
ദൈവവചനം കാലഹരണപ്പെട്ടിട്ടില്ല; കാലാകാലങ്ങളില്‍ നിറവേറ്റപ്പെട്ടു കൊണ്ടിരിക്കുന്നതാണ്. ചില `ദൈവ`ശാസ്ത്രപണ്ഡിതന്മാര്‍, തങ്ങളുടെ തലച്ചോറില്‍ ഒതുങ്ങാത്ത സംഗതികള്‍ തള്ളിക്കളയുന്നു. എന്നാല്‍, അവര്‍ക്കു ജനങ്ങളില്‍നിന്നും കിട്ടേണ്ട ബഹുമാനങ്ങളുടെ കാര്യംവരുമ്പോള്‍ മോശയുടേതിനേക്കാള്‍ ശ്രേഷ്ഠമായ നിയമം മറ്റൊന്നില്ല! അതായത്, ഓരൊരുത്തരും തങ്ങളുടെ നിലനില്പിനായി വചനത്തെ സ്വീകരിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു.
ദൈവമല്ലാത്ത ഒന്നിനെ ദൈവമാക്കി ഉയര്‍ത്തിക്കൊണ്ട്, ദൈവത്തെ നിന്ദിക്കുന്ന അവസ്ഥയുണ്ടാക്കുന്നത് എതിര്‍ക്രിസ്തുവിന്റെ (എതിര്‍ മ്ശിഹാ) ആത്മാവാണെന്നു മാത്രമല്ല; ഒന്നാംപ്രമാണത്തിന്റെ പരസ്യമായ ലംഘനവുമാണ്. പരസ്യപാപം ചെയ്യുന്നവര്‍ കത്തോലിക്കാസഭയുടെ കാനോന്‍ നിയമമനുസരിച്ച് സഭയുടെ പുറത്താണ്. ഇത്തരക്കാരുമായി സഭാമക്കള്‍ക്ക് യാതൊരു ബന്ധവും സഭ അനുവദിച്ചിട്ടില്ല. മനുഷ്യന്‍ വികാസം പ്രാപിക്കുമ്പോള്‍ തിരുത്തിയെഴുതേണ്ട ഒന്നല്ല ദൈവവചനം. കാരണം, ദൈവം അന്നും ഇന്നും എന്നും ഒരുവന്‍ തന്നെയാണ്; ദൈവവചനവും അങ്ങനെ തന്നെ! അവിടുത്തെ നിയമങ്ങള്‍ കാലഹരണപ്പെട്ടുപോയെന്നു കരുതുന്നവര്‍ക്ക് സഭയില്‍ തുടരാനുള്ള അവകാശമില്ല എന്നതാണു യാഥാര്‍ത്ഥ്യം!
മ്ശിഹായുടെ  പുരോഹിതര്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍, ഈകാലങ്ങളില്‍ ചെയ്യുന്ന  ദൈവനിന്ദയെ അനുവദിച്ചുകൊടുക്കുന്നതും അപകടമാണ്. 'മാലാഖമാര്‍ നില്‍ക്കാന്‍ ഭയപ്പെടുന്നിടത്ത് ഭോഷന്മാര്‍ വിളയാടും' എന്ന പഴമൊഴി അക്ഷരംപ്രതി സംഭവിച്ചത് ഈ നാളുകളില്‍ കണ്ടു.
ഈ ഭൂമിയില്‍ എവിടെയും ജീവിച്ചിരുന്നതായി ചരിത്രമോ രേഖകളോ ഇല്ലാത്ത, ഏതൊ മുത്തശ്ശിക്കഥയിലെ നായകനെ പ്രതീകാത്മകമായി എതിരേല്‍ക്കാന്‍ ഒരു കത്തോലിക്കാ വൈദീകന്റെ കാര്‍മ്മികത്വത്തില്‍  ദിവ്യബലിയര്‍പ്പിച്ചു. ബലിയുടെ പവിത്രതയെക്കുറിച്ച്, പത്തു വര്‍ഷത്തിലധികം ആദ്ധ്യാത്മിക പഠനം നടത്തിയിറങ്ങിയ ഈ വൈദികനെ ബോധവത്കരിക്കേണ്ട ആവശ്യമുണ്ടെന്നു മനോവ കരുതുന്നില്ല. കരുതിക്കൂട്ടി യേഹ്ശുവായെ അപമാനിക്കാന്‍ ഇറങ്ങിയിരിക്കുന്നവര്‍ ഉറങ്ങിക്കിടക്കുന്നവരല്ല, അവര്‍ ഉറക്കം നടിക്കുന്നവരാണ് എന്നതുതന്നെ കാരണം! അല്ലെങ്കില്‍, ഈ കാലഘട്ടത്തില്‍ `സാത്താന്‍`നടത്തുന്ന സര്‍വ്വകലാശാലകളില്‍ പഠിച്ചിറങ്ങിയ ഉത്പന്നങ്ങളായിരിക്കാം. 
മ്ശിഹായുടെ വൈദീകര്‍ക്ക്, അവര്‍  അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കാന്‍ സഭാമക്കള്‍ക്കറിയാം. എന്നാല്‍, അര്‍ഹിക്കുന്നതിനപ്പുറം പ്രതീക്ഷിക്കരുത്! സാത്താന്റെ രഹസ്യ അജണ്ട നടപ്പാക്കാന്‍  ഇറങ്ങിയിരിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും ദൈവത്തിന്റെ ശത്രുക്കളാണ്. ഇത്തരക്കാരെ ബഹുമാനിക്കുന്നതിലൂടെ ദൈവത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്. സഭാജനത്തിന്റെ അജ്ഞതയും അതില്‍നിന്നുണ്ടായ വിധേയത്വവും മുതലാക്കുകയാണ്  ഇത്തരക്കാര്‍. നന്മയെ തിന്മയെന്നോ,തിന്മയെ നന്മയെന്നോ വിളിക്കരുതെന്നു ദൈവത്തിന്റെ വചനം നമുക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
"പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?"(2കോറി:11;14,15).

'എതിര്‍ക്രിസ്തു'വിന്റെ അടയാളം!

"വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2തെസലോ:2;11,12). മുന്‍പ് എഴുതിയതിനെ സാധൂകരിക്കുന്നതാണ് ഈ വചനം. സത്യദൈവമായ യേഹ്ശുവായെ മറ്റു വിഗ്രഹങ്ങള്‍ക്കും,  മനുഷ്യസങ്കല്‍പ്പങ്ങളില്‍ ജന്മംകൊണ്ട ആള്‍ദൈവങ്ങള്‍ക്കുമൊപ്പം താഴ്ത്തി പ്രതിഷ്ഠിക്കുന്ന ഒരു പ്രവണത ഇന്നു കാണുവാന്‍ കഴിയും.
വിശുദ്ധ പത്രോസ് തന്റെ ആദ്യ പ്രസംഗത്തില്‍ പറയുന്നു; "നിങ്ങള്‍ കുരിശില്‍ തറച്ച യേഹ്ശുവായെ ദൈവം ഗുരുവും മ്ശിഹായുമാക്കി ഉയര്‍ത്തി എന്ന് ഇസ്രായേല്‍ ജനം മുഴുവനും വ്യക്തമായി അറിയട്ടെ"(അപ്പ.പ്രവര്‍ത്തനങ്ങള്‍:2;36). ദൈവം, സകലത്തിനുംമേല്‍ ഉയര്‍ത്തി പ്രതിഷ്ഠിച്ച യേഹ്ശുവായെ  തരം താഴ്ത്തുകയെന്നത് 'എതിര്‍ക്രിസ്തു'വിന്റെ അജണ്ടയാണ്. ഇതിന്റെ പ്രത്യക്ഷമായ തെളിവുകളാണ് ഈ നാളുകളില്‍ ലോകത്ത് പലയിടത്തും എന്നതുപോലെ ജര്‍മ്മനിയിലും കാണാന്‍ കഴിഞ്ഞത്(കാണേണ്ട ഗതികേട്).
'ഈസ്റ്ററും വിഷുവും' ഒരുമിച്ച് ആഘോഷിച്ചപ്പോഴും മവേലിയെ വരവേല്‍ക്കാന്‍ പാട്ടുകുര്‍ബ്ബാന നടത്തിയപ്പോഴും 'എതിര്‍ക്രിസ്തു'വും അവന്റെ പിണയാളുകളും വാനോളം പുകഴ്ത്തിയിട്ടുണ്ടാകാം. ലോകത്തിനു മാതൃകയെന്നു മാധ്യമങ്ങള്‍ എഴുതിയിട്ടുണ്ടാകാം! അതെ, ലോകമനുഷ്യന് ഇതു മാതൃകയാണ്; എന്നാല്‍, ദൈവത്തിനോ ദൈവത്തിനുള്ളവര്‍ക്കോ ഇതു സ്വീകാര്യമല്ല എന്നത് മറക്കരുത്.
"വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്ക്കുന്നതു കാണുമ്പോള്‍-വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ"(മത്താ:24;15). ഇതു ദാനിയേല്‍പ്രവാചകന്‍ വഴി ദൈവം അരുളിച്ചെയ്തതിന്റെ പൂര്‍ത്തീകരണവും 'എതിര്‍ക്രിസ്തു'വിന്റെ (എതിര്‍ മ്ശിഹാ) മറ്റൊരു അടയാളവുമാണിത്. "നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും"(മത്താ:24;11). സത്യവചനത്തിനു വിരുദ്ധമായ പ്രബോധനങ്ങളുമായി സ്വന്തം ജഡത്തിന്റെ സുഖത്തിനുവേണ്ടി യൂറോപ്പില്‍ വന്ന് തമ്പടിച്ചിരിക്കുന്ന ഒരു വ്യാജപ്രവാചകനെ ഈ കാലയളവില്‍ കാണാനിടയായി. യൂറോപ്പിലെ തന്നെ ഒരുരാജ്യത്തു വൈദീകനായി കഴിയുകയാണ് കക്ഷി. ഇവന്‍ ഒരു വീട്ടമ്മയ്ക്ക് അയച്ച  `ഇന്റെര്‍ നെറ്റ്` ചാറ്റിങ്ങിന്റെ കോപ്പി മനോവ ശേഖരിച്ചിട്ടുണ്ട്. ഈ 'വൈദീകവിടന്റെ' 'കാമകേളികള്‍' വിവരിക്കുന്നത് കള്ളുഷാപ്പില്‍പോലും വയിക്കാന്‍ സാധിക്കില്ല. എന്നാല്‍, സഭാധികാരികള്‍ ആവശ്യപ്പെട്ടാല്‍ അതു നല്‍കാന്‍ മനോവ ഒരുക്കമാണ്. 
"അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നു നില്‍ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്"(2തിമോത്തി:3;5-7).
 
ഇവര്‍ക്കെതിരെ മനോവ പ്രതികരിക്കുമ്പോള്‍ സഭാവിരുദ്ധനെന്നു കരുതരുത്. സഭയെ കുറേക്കൂടി ആഴത്തില്‍ സ്നേഹിക്കുന്നതുകൊണ്ടാണ് ഇവറ്റകള്‍ക്കെതിരേ മനോവ ശക്തമായി പ്രതികരിക്കുന്നത്. പൗലോസ് അപ്പസ്തോലന്‍ പറയുന്നു; "നിങ്ങളെ പടുത്തുയര്‍ത്താനാണ്, നശിപ്പിക്കാനല്ല, യേഹ്ശുവാ ഞങ്ങള്‍ക്ക് അധികാരം നല്കിയിരിക്കുന്നത്"(2കോറി:10;8). വിശുദ്ധ പൗലോസിനു മാത്രമല്ല, 'അധികാരികള്‍' എന്നു വിളിക്കപ്പെടുന്ന എല്ലാവര്‍ക്കും ഇതു ബാധകമാണ്.

ദൈവാലയത്തില്‍ മ്ലേച്ഛവിഗ്രഹം!

'എതിര്‍ക്രിസ്തു'വിന്റെ ആഗമനത്തോടെ ദൈവാലയത്തില്‍, ദൈവം വെറുക്കുന്ന പലതും സ്ഥാപിക്കുമെന്നും അനുദിനബലി നിര്‍ത്തലാക്കുമെന്നും പ്രവാചകന്മാര്‍വഴി ദൈവം മുന്നറിയിപ്പു തന്നിട്ടുണ്ട്. "അവന്റെ സൈന്യം വന്ന്  ദൈവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തരദഹനബലി നിരോധിക്കുകയും ചെയ്യും. അവര്‍ വിനാശത്തിന്റെ മ്ലേച്ഛവിഗ്രഹം അവിടെ സ്ഥാപിക്കും"(ദാനിയേല്‍:11;31). മറ്റൊരു ഭാഗത്ത് പറയുന്നു; "പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും. ദൈവാലയത്തിന്റെ ചിറകിന്മേല്‍ വിനാശകരമായ മ്ലേച്ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകന്റെമേല്‍ പതിക്കുന്നതുവരെ അത് അവിടെ നില്ക്കും"(ദാനി:9;27). ഇതേ കാര്യംതന്നെ, യേശുവും മത്തായിയുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്.
ഈ കാലഘട്ടത്തില്‍ സഭയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വചനത്തോടൊപ്പം ചേര്‍ത്തു കാണുമ്പോള്‍, പ്രവചനങ്ങളുടെ പൂര്‍ത്തീകരണം മനസ്സിലാക്കാം. ഇപ്പോള്‍ പുതിയ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എങ്ങനെ ലോകം മുഴുവന്‍ സുവിശേഷം എത്തിക്കാമെന്നല്ല; മറിച്ച്, ആരാധനാക്രമത്തിലും ആചാരങ്ങളിലും വിജാതിയ രീതികള്‍ എങ്ങനെ തിരുകികയറ്റാമെന്നും എല്ലാ ദൈവവും ഒന്നാണെന്ന മിഥ്യാധാരണ എങ്ങനെ പ്രചരിപ്പിക്കാം എന്നുമുള്ള പരീക്ഷണങ്ങളിലാണ് 'കു'ബുദ്ധിജീവികള്‍!
"വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല"(1കോറി:10;20). ഈ വചനത്തില്‍ വിശ്വസിക്കുന്ന ഒരു വൈദീകനും മാവേലിക്കുവേണ്ടി ബലിയര്‍പ്പിക്കുകയില്ല. ആരാധനാക്രമങ്ങളില്‍ വിജാതിയ രീതികള്‍ അനുകരിക്കുന്നവര്‍ ഓര്‍ത്തിരിക്കുക! മോശവഴി ദൈവം പത്തു പ്രമാണങ്ങള്‍ മാത്രമല്ല നല്‍കിയിരിക്കുന്നത്. "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടിചെയ്തു" (നിയമം:12;31). ദേശത്തു നിലനില്ക്കുന്ന ദുരാചാരങ്ങള്‍ അനുകര്‍ക്കരുതെന്ന് മോശയിലൂടെ പല ഭാഗങ്ങളിലും വായിക്കാം. വിജാതിയരുടെ ദേവന്മാരെ സ്വന്തം ഭവനത്തില്‍ സ്വീകരിക്കാനും ദൈവജനത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനുമായി, വിജാതിയതയ്ക്ക് പുതിയ നിര്‍വ്വചനവുമായി ചില ശുംഭന്മാര്‍ ഇറങ്ങിയിട്ടുണ്ട്. ക്രൈസ്തവസഭകളുടെ അധികാരസ്ഥാനങ്ങളില്‍ കയറിപ്പറ്റിയിരിക്കുന്ന ഈ വിരുതന്മാര്‍ പറയുന്നത്, നിരീശ്വരവാദികളെയാണ് വിജാതിയരുടെ ഗണത്തില്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ്. ഈ ലോകത്തുള്ള എത്ര നിരീശ്വരവാദികളാണ് ബലിയര്‍പ്പിച്ചു നടക്കുന്നതെന്നുകൂടി നിങ്ങള്‍ വെളിപ്പെടുത്തണം! മാത്രവുമല്ല, ഇവരൊക്കെ സേവിക്കുന്ന ദേവന്മാരുടെ പേരുകളും വെളിപ്പെടുത്താന്‍ തയ്യാറാകണം! പിശാചിനോടുള്ള പ്രണയത്താല്‍ സമനില തെറ്റിപ്പോയവരുടെ ജല്പനങ്ങളായി മാത്രമേ ഇത്തരം അട്ടഹാസങ്ങളെ മനോവ പരിഗണിക്കുന്നുള്ളൂ!

പൗളൈന്‍ പ്രിവിലെജ്!

സഭയില്‍ നിലവിലുള്ള ഒരു ആനുകൂല്യമാണ് പൗളൈന്‍ പ്രിവിലെജ്. സഭയില്‍വച്ച് ഒരു വിവാഹം വൈദീകന്‍ ആശിര്‍വദിച്ചതിനുശേഷം അതിനെ അസാധുവാക്കുന്നതിനെയാണ് ഈ `ആക്ടി`ലൂടെ അറിയപ്പെടുന്നത്. വിവാഹം ദൈവം യോജിപ്പിച്ചിട്ടില്ലായിരുന്നുവെന്ന് ഈ നിയമമുപയോഗിച്ചു സഭ ആധികാരികമായി പ്രഖ്യാപിക്കുന്നു. കോറിന്തോസുകാര്‍ക്കുള്ള ഒന്നാംലേഖനം ഏഴാം അദ്ധ്യായം പതിനൊന്നാം വാക്യമാണ് ഈ നിയമത്തിന് ആധാരമായിട്ടുള്ളത്. രജിസ്റ്റര്‍ വിവാഹങ്ങള്‍ കത്തോലിക്കാ സഭ അംഗീകരിച്ചിട്ടില്ല എന്നതുപോലെ, സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഒരുമിച്ചു ജീവിക്കുന്ന പങ്കാളികളെയും സഭയുടെ കൂദാശകളില്‍നിന്നും വിലക്കിയിട്ടുള്ളതാണ്.തിരുസഭയുടെ കല്പനകളില്‍ നാലാമത്തേത് പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. ഇതാണ് ആ കല്പന: 'വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ, തിരുസഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്.' ആരെയൊക്കെയാണ് വിലക്കിയിരിക്കുന്നതെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലാണ് സഭയിപ്പോള്‍! ഒരു ചെകുത്താനെയും ഇന്നു സഭ വിലക്കാറില്ല; എന്നാല്‍, വചനം അനുസരിച്ചു ജീവിക്കുന്ന ആരെയെങ്കിലും കണ്ടാല്‍, അവരെ പിടികൂടി വിലക്കാന്‍ ഒരു മടിയുമില്ല!
സഭ തന്റെ അധികാരം ഉപയോഗിച്ച് അസാധുവാക്കാതെ സ്വയം പിരിഞ്ഞുപോവുകയും, മറ്റു ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുള്ളവര്‍  കത്തോലിക്ക സഭയുടെ ഒരു കൂദാശകള്‍ക്കും അവകാശികളല്ല. ഇത് ആഗോള കത്തോലിക്കാ സഭയുടെ നിയമമാണ്. ഇത്തരക്കാരുമായുള്ള വിവാഹവും മറ്റിതര ആത്മീയബന്ധങ്ങളും സഭ വിലക്കിയിരിക്കുന്നു. ഇവരെ അംഗീകരിക്കുന്നതിലൂടെ ഇവരുടെ  തിന്മയെയാണ് അംഗീകരിക്കുന്നത്. ഇത്തരം വ്യക്തികള്‍ നടത്തുന്ന ആഘോഷങ്ങളില്‍ മുഖ്യാതിഥി ഒരു കത്തോലിക്ക വൈദീകനാണെങ്കില്‍ അതു സഭാവിരുദ്ധമാണ്. സഭയുടെ നിയമങ്ങളെ ധിക്കരിക്കുന്നത് ഏത് ഉന്നതനാണെങ്കിലും അവരെ ആദരിക്കാന്‍ സഭാമക്കള്‍ക്കു കടമയില്ല.
പ്രവാസിയുടെ കൈയ്യിലുള്ള സമ്പത്തുകണ്ട്, സഭാ  നിയമങ്ങള്‍ കാറ്റില്‍ പറത്തുമ്പോള്‍ 'തോമസ് മൂര്‍' എന്ന വിശുദ്ധനെ ഓര്‍ക്കുന്നത് നല്ലതാണ്. പണമുള്ളവന്‍ എങ്ങനെ ജീവിച്ചാലും അവനൊരുക്കുന്ന വിരുന്നുണ്ണാന്‍ ഓടിനടക്കുമ്പോള്‍ വചനത്തെ നിലത്തിട്ടു ചവിട്ടുകയാണു നിങ്ങള്‍! സഭയുടെ നിയമങ്ങള്‍ക്കും ദൈവവചനത്തിനും വില കൊടുക്കാതെ, തെറ്റില്‍ ജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അമരക്കാരായിരുന്ന രാജകുടുംബത്തിനുവേണ്ടി വിശ്വാസ സത്യങ്ങളെ പൊളിച്ചെഴുതാത്ത പരിശുദ്ധ സഭയാണ് കത്തോലിക്കാസഭ. ഇന്ന് അബ്കാരികള്‍ക്കും, കൊള്ളപ്പലിശക്കാരനും, അസ്സന്മാര്‍ഗ്ഗികള്‍ക്കും വേണ്ടി തരംതാഴുമ്പോള്‍ ഒരു `വിശ്വാസിക്കും` സഹിക്കില്ല. തോമസ് മൂര്‍ വിശുദ്ധനായി! എന്നാല്‍, അന്നു രാജകുടുംബത്തിന് ഓശാനപാടിയവരെ കാലം വിസ്മരിച്ചു കളഞ്ഞു. വി.തോമസ് മൂറിനെപ്പോലെ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത അനേകം രക്തസാക്ഷികളാണ് കത്തോലിക്കാ സഭയുടെ ഊര്‍ജ്ജം. മറിച്ച്, രവിശങ്കറിനെപ്പോലെയുള്ള ആള്‍ദൈവങ്ങളില്‍നിന്നും അതീന്ദ്രിയധ്യാനം അഭ്യസിച്ച്, അതു സഭയില്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്ന (കു)ബുദ്ധിജീവികളല്ല. പ്രവാസികളുടെ അപ്പസ്തോലന്മാരായി വിഹരിക്കുന്ന നിങ്ങള്‍ ശ്രമിക്കുന്നത് അവരെ നശിപ്പിക്കാനോ, ഉദ്ധരിക്കാനോ? അതോ ഇന്ത്യയിലെ 'മെട്രോപ്പോളിറ്റിന്‍' 'സിറ്റി'കളില്‍  നിങ്ങളുടെ സന്യാസസഭകള്‍ കെട്ടിപ്പൊക്കിയിട്ടുള്ള സമ്പന്നതയ്ക്ക് മികവു കൂട്ടാനോ?
പറയുന്ന വ്യക്തിയാരാണ് എന്നു നോക്കി അനുസരിക്കുന്ന കാലം അച്ചടിയന്ത്രം കണ്ടുപിടിക്കുന്നതിന് മുന്‍പുവരെയായിരുന്നു. ഇപ്പോള്‍, പറയുന്നതെന്തെന്നു വിവേചിക്കാന്‍ സഭാമക്കള്‍ പഠിച്ചു. പഠിക്കാത്തവര്‍ പഠിക്കണം! അല്ലെങ്കില്‍ അപകടത്തില്‍ ചാടും.

ആരാണ് മാവേലി?

മാവേലിക്കുവേണ്ടി വിശുദ്ധബലി അര്‍പ്പിച്ച വൈദീകന്‍ ചിന്തിക്കുക; ആരാണ് ഈ മാവേലി!?
ഈ കഥ ചമച്ചവര്‍തന്നെ 'അസുരചക്രവര്‍ത്തി' എന്നാണ് അയാളെക്കുറിച്ചു പറയുന്നത്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ സങ്കല്‍പ്പം അനുസരിച്ച് ദേവന്മാരും അസുരന്മാരും എന്നു രണ്ടു ഗണങ്ങളുണ്ട്.  അസുരന്മാര്‍ എന്നാല്‍ തിന്മയുടെ അവതാരങ്ങളാണെന്ന്‍ ഇവര്‍ പറയുന്നു. ഈ ഗണത്തില്‍നിന്നുള്ളവനായിരുന്നെങ്കിലും നല്ല ഭരണം നടത്തിയ വ്യക്തിയായിരുന്നു മാവേലി എന്നു കഥ!
"അദ്ഭുതപ്പെടേണ്ട, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ"(2കോറി:11;14). വിശ്വാസത്തില്‍ കാതലായ അടിത്തറ ലഭിക്കാത്ത പ്രവാസികളായ കുഞ്ഞുങ്ങളില്‍ തെറ്റിദ്ധാരണയുടെ വിത്തുപാകാന്‍ ശ്രമിക്കുന്നവര്‍ മഹാ അപരാധമാണ് ചെയ്യുന്നത്.
ഓണത്തെ കേരളത്തിന്റെ ഉത്സവമാക്കി മാറ്റിയവര്‍ക്ക് ചില അജണ്ടകളുണ്ട്; എന്നാല്‍, ഈ ആഘോഷത്തെ ക്രിസ്ത്യാനികളുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള സഭാധികാരികളുടെ ശ്രമത്തിനു പിന്നിലുള്ളത് അജ്ഞതയോ അജണ്ടയോ? എന്തുതന്നെയായിരുന്നാലും ഇത് അപകടമാണ്. കാരണം, ഇത് ഒരു മതവിഭാഗത്തിന്റെ ആരാധനയുടെ ഭാഗമാണ്. ആയതുകൊണ്ടുതന്നെ, ഈ ആരാധനയുടെയും ആഘോഷത്തിന്റെയും അര്‍ത്ഥം നാം അറിഞ്ഞേ മതിയാകൂ. എന്താണ് ഓണമെന്ന്‌ അറിയാനായി ഈ 'ലിങ്ക്'സന്ദര്‍ശിക്കുക!
കെട്ടുകഥകളുടെ ആകെത്തുകയായ ഹിന്ദുമതത്തിലെ അനേകം അന്ധവിശ്വാസങ്ങളില്‍ പ്രധാനപ്പെട്ടതാണ് അവതാരകഥ! മത്സ്യത്തില്‍ ആരംഭിക്കുന്ന പത്ത് അവതാരങ്ങളെയാണ് ഹൈന്ദവര്‍ സങ്കല്പിച്ചുവച്ചിരിക്കുന്നത്. ഇവയില്‍ രണ്ട് അവതാരങ്ങളാണ് വാമനനും പരശുരാമനും. മാവേലിയെ പാതാളത്തിലേക്കു ചവിട്ടിതാഴ്ത്താന്‍ അവതരിച്ചത് വാമാനനാണെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ കേരളമുണ്ടായെന്ന വിവരക്കേടിനെ ശാസ്ത്രീയസത്യമായി പ്രചരിപ്പിക്കാന്‍ ഹിന്ദുക്കള്‍ പെടാപ്പാടു പെടുന്നതും നാം കാണുന്നുണ്ട്! അവതാരക്രമത്തില്‍ വാമനനുശേഷമാണ് പരശുരാമന്‍ അവതരിച്ചതെന്നു ഹിന്ദുക്കള്‍ പറയുന്നു.അപ്പോള്‍, രസകരമായ ഒരു ചോദ്യം മനോവയുടെ ചിന്തയില്‍ ഉദിച്ചു: കേരളം ഭരിച്ചിരുന്ന മാവേലിയെ ചവിട്ടിത്താഴ്ത്താന്‍ ദേവലോകത്തുനിന്നു വന്ന വാമനന്‍ വന്നുപോയതിനുശേഷമാണ് കേരളം നിര്‍മ്മിക്കാന്‍ പരശുരാമന്‍ എത്തിയത്! അപ്പോള്‍ മാവേലി ഭരിച്ചത് ഏതു കേരളമായിരിക്കും? മനുഷ്യന്‍റെ ബൗദ്ധീകനിലവാരത്തെ പരിഹസിക്കുന്ന ഇത്തരം കെട്ടുകഥകളുടെ മൊത്തവില്പനക്കാരായി ക്രൈസ്തവ 'പുരോഹിതന്മാര്‍' അധഃപതിക്കരുതെന്ന അപേക്ഷയാണ് മനോവയ്ക്കുള്ളത്!
കോടീശ്വരന്മാര്‍ നാടുകാണാന്‍ വന്നതല്ല  ഇവിടങ്ങളിലെ പ്രവാസികള്‍. ജീവിതത്തിലെ  നിവര്‍ത്തികേടുകള്‍മൂലം നാടും  വീടും വിട്ട്, യൗവനത്തില്‍ യൂറോപ്പില്‍ എത്തിയവരാണ്. സഭാവിശ്വാസങ്ങളുടെ പഠനങ്ങള്‍ കൂടുതല്‍ ലഭിക്കാത്തവരാണ് പലരും. അതുകൊണ്ടുതന്നെ പലപാളിച്ചകളും ചിലര്‍ക്കെങ്കിലും സംഭവിച്ചിട്ടുണ്ട്. ഇതില്‍നിന്നും യഥാര്‍ത്ഥ  വഴികളിലേക്കു നയിക്കാന്‍ ഒരിടയന്‍ ആവശ്യമാണ്! എന്നാല്‍, അവരുടെ തെറ്റുകളെ  കൂടുതല്‍ അപകടങ്ങള്‍ ഉള്ളതാക്കാന്‍ ഒരാളുടെ ആവശ്യമുണ്ടോ?
പ്രവാസികളുടെ വിശ്വാസം സംരക്ഷിക്കുകയാണ് വേണ്ടത്. അനാചാരങ്ങളില്‍നിന്നും ഒരിക്കല്‍ തോമാശ്ലീഹായും പിന്നീട് പോര്‍ച്ചുഗീസ് മിഷ്ണറിമാരും ഞങ്ങളുടെ പൂര്‍വ്വീകരെ മോചിപ്പിച്ചതാണ്; ഇനി അങ്ങോട്ട് തിരിച്ചു നടത്താന്‍ ശ്രമിക്കരുത്!
"അതെ, ഞാന്‍ വേഗം വരുന്നു, ആമ്മേന്‍; രക്ഷകനായ യേഹ്ശുവായേ, വരണമേ!"(വെളി:22;20).
ചേര്‍ത്തുവായിക്കാന്‍: സ്വര്‍ഗ്ഗത്തില്‍നിന്നു വരാനിരിക്കുന്ന യേഹ്ശുവാ മ്ശിഹായെയാണ് ഓരോ ദൈവമക്കളും കാത്തിരിക്കേണ്ടത്; മറിച്ച്, പാതാളത്തില്‍നിന്നു (ഭൂമിക്കടിയില്‍നിന്ന്‍) കയറിവരുന്ന മൃഗത്തെയല്ല! (വെളിപാട്).
http://www.manovaonline.com/news_detail/109/malayalam