Sunday 30 November 2014

 സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ഉറങ്ങികിടന്നപ്പോള്‍, മാ൪ അങ്ങാടിയത്ത്  മാര്‍ജോയ് ആലപ്പാട്ടി൯റെ വടിമാറ്റി,മാ൪ അങ്ങാടിയത്തി൯റെ താമര വടിവെച്ച് ഫോട്ടോ ഇടുത്തതാണോ ആദ്യാത്തെ മരവടി ഫോട്ടോ!!!!!!!!

 

ക്ലിഫ്ടന്‍ രൂപതാ സീറോ മലബാര്‍ സമൂഹം ഇന്ന് ഗ്ലോസ്‌റ്റെറില്‍. ചിക്കാഗോ സഹായ മെത്രാന് സ്വീകരണം -




 ........................................................................................



ക്ലിഫ്ടന്‍ രൂപതാ സീറോ മലബാര്‍ സമൂഹം ഇന്ന് ഗ്ലോസ്‌റ്റെറില്‍. ചിക്കാഗോ സഹായ മെത്രാന് സ്വീകരണം -
കേരള കത്തോലിക്കാ സഭയക്ക് രണ്ട് വിശുദ്ധരെ കൂടി നല്‍കിയ ദൈവസ്‌നേഹത്തിന് നന്ദിപറയാന്‍ കഌഫ്ടന്‍ രൂപതയിലെ സീറോ മലബാര്‍ സമൂഹം ഇന്ന് ഗ്ലോസ്‌റ്റെറില്‍ ഒത്തുചേരുന്നു.

ഇന്ന് രാവിലെ ഗ്ലോസ്റ്ററിലെ പ്രസിദ്ധമായ സര്‍ തോമസ് റിച് സ്‌കൂള്‍ ഹാളില്‍ പ്രത്യേകം തയാറാക്കിയ അള്‍ത്താരയിലാണ് മുഖ്യ കാര്‍മ്മികനായ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നവാഭിഷിക്തനായ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാ ട്ടിന്റെ കാര്‍മ്മികത്വത്തില്‍ ക്ലിഫ്ടന്‍ രൂപതാ സീറോ മലബാര്‍ സമൂഹം ബലിയര്‍പ്പണത്തിനായി ഒന്നുചേരുന്നത് .


ഇന്നലെ രാവിലെ ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ടിലെത്തിയ പിതാവിനെ ഫാ. പോള്‍ വെട്ടിക്കാട്ട്, ഡീക്കന്‍ ജോസഫ് ഫിലിപ്പ് , രൂപതാ ട്രസ്റ്റി സിജി വാദ്ധ്യാനത്ത് , ജോസി മാത്യു ,തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. യു.കെ.യിലെ സീറോ മലബാര്‍ സമൂഹങ്ങളില്‍ ക്രിയാത്മകമായ സംരംഭങ്ങള്‍ കൊണ്ട് മുന്‍ നിരയിലുള്ള ക്ലിഫ്ടന്‍ ൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധ പദ പ്രഖ്യാപനം നവംബര്‍ 30 നു ഗ്ലോസ്‌റ്റെറില്‍ വച്ച് വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത് .

കഌഫ്ടന്‍ രൂപതയിലെ ബാത്ത്, ബ്രിസ്റ്റള്‍, ചെല്‍റ്റെനം, ഗ്ലോസ്റ്റര്‍, സോള്‍സ്ബറി, സ്വിന്‍ഡന്‍, ടോണ്ടന്‍, വെസ്റ്റണ് സൂപ്പര്‍ മേര്‍, യോവില്‍ എന്നീ ഒമ്പത് സീറോ മലബാര്‍ സമൂഹങ്ങള്‍ കൃതജ്ഞതാ ബലിക്കായി ഒരുമിച്ചു കൂടുമ്പോള്‍ കൂട്ടായ്മയുടെയും വിശ്വാസപരിശീലനത്തിന്റെയും പ്രഘോഷണത്തിന്റെയും അനുഭവമായി അതു മാറും. നവംബര്‍ 30നു രാവിലെ 10 മണിക്ക് മാര്‍ ജോയ് ആലപ്പാട്ടിനെ ഒമ്പത് സമൂഹങ്ങളിലും നിന്ന് ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളും വിവാഹത്തിന്റെ 10,15,20,25 വാര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന ദമ്പതികളും മറ്റു വിശ്വാസികളും ചേര്‍ന്ന് സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.വിശുദ്ധരുടെ തിരു സ്വരൂപങ്ങള്‍ വെഞ്ചരിക്കുകയും തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യ്തു കൊണ്ടാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. ആഘോഷ പൂര്‍വമായ ദിവ്യ ബലിയില്‍ മുഖ്യ കാര്‍മികനായ അഭിവന്ദ്യ ബിഷപ്പിനൊപ്പം സീറോമലബാര്‍ സഭ യു.കെ. കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍, സീറോമലങ്കര സഭ യു.കെ. കോഓര്‍ഡിനേറ്റര്‍ ഫാ. ഡാനിയേല്‍ കുളങ്ങര, കഌഫ്ടന്‍ രൂപതാ കോഓര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. സക്കറിയാസ് കാഞ്ഞൂപ്പറന്പില്‍, ഫാ. ജോയ് വയലില്‍ എന്നിവര്‍ സഹ കാര്‍മികരായിരിക്കും. ദിവ്യബലിക്കു ശേഷം നടക്കുന്ന പൊതു സമ്മേളനത്തില്‍ കഌഫ്ടന്‍ രൂപതാ വികാരി ജെനറള്‍ ഫാ. ലിയാം സ്ലാട്ടെറി സന്ദേശം നല്കും. സ്‌നേഹവിരുന്നിനു ശേഷം വിശുദ്ധ ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോകുമെന്റ്‌റിയും കലാപരിപാടികളും ഉണ്ടായിരിക്കും. വിശ്വാസ പരിശീലന രംഗത്ത് സേവനം ചെയ്യുന്ന മതാധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ബിഷപ് വിതരണം ചെയ്യും. ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന (ഒന്നാം സമ്മാനം ഐ പാഡ് മിനി, രണ്ടാം സമ്മാനം സോണി സ്മാര്‍ട്ട് വാച്ച്, മൂന്നാം സമ്മാനം ഹാരഡ്‌സ് ബാഗ് ) റാഫിള്‍ നറുക്കെടുപ്പ് ബിഷപ് നിര്‍വഹിക്കും. 4.30 നു ആഘോഷങ്ങള്‍ക്ക് സമാപനമാകും.

രൂപതയില്‍ വിവിധ സ്ഥലങ്ങളില്‍ അജപാലന ശുശ്രൂഷക്ക് നേതൃത്വം നല്കുന്ന ഫാ. സണ്ണി പോള്‍, ഫാ. സജി നീണ്ടൂര്‍ എന്നീ വൈദികരുടെ സഹകരണം ആഘോഷങ്ങള്‍ക്ക് പിന്തുണയാകും.ഈ പുണ്യ ദിനത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി രൂപതാ കോഓര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും ഗ്ലോസ്‌റ്റെര്‍ സമൂഹത്തിന്റെ ചാപ്ലൈന്‍ ഫാ. സിറിള്‍ ഇടമന, രൂപതാ ട്രസ്റ്റി സിജി വാദ്ധ്യാനത്ത് , സെക്രട്ടറി ജയ് സണ്‍ ബോസ് , ആതിഥേയരായ ഗ്ലോസ്റ്റര്‍ സമൂഹത്തിന്റെ ട്രസ്റ്റി ഫിലിപ്പ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

ആയിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന കൃതജ്ഞതാ ബലിയില്‍ പങ്കെടുക്കാനായി വിവിധ സ്ഥലങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സ്‌കൂള്‍ ഗ്രൌണ്ടില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

സമ്മേളന നഗരിയുടെ വിലാസം:

Sir Thomas Rich's School

Oakleaze

Longlevens

Gloucester

GL2 0LF
 http://4malayalees.com/index.php?page=newsDetail&id=52863

Saturday 29 November 2014

   സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടി൯റെ photoയും ബിഷപ്പ് അങ്ങാടിയത്തി൯റെ വടിയും; 

ആള്‍മാറാട്ടമോ, കള്‍ദായ കഥകളിയോ?

Real photos

fake photo

ദിവ്യ ദാനത്തിനു നന്ദി:നാമകരണത്തിന്റെ കൃതജ്ഞതാ ബലിക്കൊരുങ്ങി ക്ലിഫ്ടന്‍ സീറോ മലബാര്‍ സമൂഹം,മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ കാര്‍മികന്‍



ദിവ്യ ദാനത്തിനു നന്ദി:നാമകരണത്തിന്റെ കൃതജ്ഞതാ ബലിക്കൊരുങ്ങി ക്ലിഫ്ടന്‍ സീറോ മലബാര്‍ സമൂഹം,മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ കാര്‍മികന്‍
കേരള സഭക്കും സമൂഹത്തിനും അഭിമാനമായി ചാവറയച്ചനും ഏവുപ്രസ്യമ്മയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ആനന്ദത്തിലാണ് യുകെയിലെ സീറോ മലബാര്‍ സമൂഹങ്ങള്‍. ലോകം സ്വന്ത ബന്ധങ്ങളുടെ ഇത്തിരിവട്ടത്തില്‍ ജീവിതത്തെ നിര്‍വചിക്കാന്‍ നമ്മെ പ്രേരിപ്പിക്കുമ്പോള്‍ ദൈവത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുന്ന പുണ്യ ചരിതര്‍ ത്യാഗത്തിന്റെ പ്രഭാമയമായ ഒരു പുതു ലോകത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു. യുകെയിലെ സീറോ മലബാര്‍ സമൂഹങ്ങളില്‍ ക്രിയാത്മകമായ സംരഭങ്ങള്‍ കൊണ്ട് മുന്‍ നിരയിലുള്ള ക്ലിഫ്ടന്‍ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും ഓവുപ്രാസ്യാമ്മയുടെയും വിശുദ്ധ പദ പ്രഖ്യാപനം നവംബര്‍ 30 നു ഗ്ലോസ്‌റ്റെറില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നവാഭിഷിക്തനായ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ഈ ആഘോഷത്തിനു സമകാലീന യുകെയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ജീവിത സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്.

ചാവറയച്ചന്‍ കര്‍മ നിരതമായ ജീവിതചര്യയിലൂടെ തന്റെ താപസ ജീവിതത്തിന്റെ പ്രകാശം നൂറു മടങ്ങായി സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് പ്രസരിപ്പിച്ചപ്പോള്‍ ആദ്ദേഹത്തിന്റെ ആത്മീയ പുത്രിയായ എവുപ്രാസ്യമ്മ തന്റെ സ്‌നേഹത്തിന്റെ സമസ്ത ഭാവങ്ങളെയും ദൈവത്തിങ്കലര്‍പ്പിച്ച് ഏകാഗ്രമായ ആന്തരിക ജീവിതത്തിന്റെ ശക്തിയും ദീപ്തിയും നമുക്ക് കാട്ടിത്തന്നു. കേരളത്തിന്റെ സാംസ്‌കാരിക നഭോ മണ്ഡലത്തില്‍ വെളിച്ചം വിതറിയ മഹത്തുക്കളില്‍ പ്രഥമ ഗണനീയനാണ് ചാവറയച്ചന്‍. മലയാളം,തമിഴ്,സുറിയാനി,ലത്തീന്‍ ഭാഷകളില്‍ പരിജ്ഞാനമുണ്ടായിരുന്ന അച്ചന്റെ 112 ഓളം വരുന്ന കൃതികള്‍ സാഹിത്യ ലോകത്തിനും മുതല്‍ക്കൂട്ടാണ്.

കേവലം ഭൗതികമായ നേട്ടങ്ങളുടെ സ്ഥിതി വിവരക്കണക്കുകളില്‍ മനുഷ്യ ജന്മത്തിന്റെ മൂല്യം അടയാളപ്പെടുത്താന്‍ പരിശ്രമിക്കുകയും അന്തസാര ശൂന്യമായ വ്യാപാരങ്ങളില്‍ സ്വയം നഷ്ടപ്പെടുകയും ചെയ്യുന്ന ആധുനിക ലോകത്തിനു മുന്‍പില്‍ നിരാഢംബരവും വിനായാന്വിതവുമായ ജീവിത ശൈലിയുടെ അര്‍ത്ഥ പൂര്‍ണ്ണതയാണ് എവുപ്രാസ്യമ്മയില്‍ നാം കാണുക.

ക്ലിഫ്ടന്‍ രൂപതയിലെ ബാത്ത്,ബ്രിസ്റ്റോള്‍,ചെല്‍റ്റെനം,ഗ്ലോസ്റ്റര്‍,സോള്‍സ്ബറി,സ്വിന്‍ഡന്‍,ടോണ്ടന്‍,വെസ്റ്റണ്‍ സൂപ്പര്‍ മേര്‍,യോവില്‍ എന്നീ ഒമ്പത് സീറോ മലബാര്‍ സമൂഹങ്ങള്‍ കൃതജ്ഞതാ ബലിക്കായി ഒരുമിച്ചുകൂടുമ്പോള്‍ കൂട്ടായ്മയുടെയും വിശ്വാസ പരിശീലനത്തിന്റേയും പ്രഘോഷണത്തിന്റെയും അനുഭവമായി അത് മാറും. ഗ്ലോസ്റ്ററിലെ പ്രസിദ്ധമായ സര്‍ തോമസ് റിച് സ്‌കൂള്‍ ഹാളാണ് ഈ പുണ്യ സംഗമത്തിന് വേദിയാകുക. നവംബര്‍ 30 നു രാവിലെ 10 മണിക്ക് മാര്‍ ജോയ് ആലപ്പാച്ചിനെ ഒമ്പത് സമൂഹങ്ങളിലും നിന്ന് ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളും വിവാഹത്തിന്റെ 10,10,20,25 വാര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന ദമ്പതികളും മറ്റു വിശ്വാസികളും ചേര്‍ന്ന് സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. വിശുദ്ധരുടെ തിരു സ്വരൂപങ്ങള്‍ വെഞ്ചരിക്കുകയും തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു കൊണ്ടാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക.

ചടങ്ങിനു ശേഷം ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടേയും ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയും കലാപരിപാടികളും ഉണ്ടായിരിക്കും. വിശ്വാസ പരിശീലന രംഗത്ത് സേവനം ചെയ്യുന്ന മതാധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ബിഷപ് വിതരണം ചെയ്യും. ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന(ഒന്നാം സമ്മാനം ഐപാഡ് മിനി,രണ്ടാം സമ്മാനം സോണി സ്മാര്‍ട്ട് വാച്ച്,മൂന്നാം സമ്മാനം ഹാരഡ്ഡ് ബാഗ് ) റാഫിള്‍ നറുക്കെടുപ്പ് ബിഷപ് നിര്‍വഹിക്കും. 4.30 നു ആഘോഷങ്ങള്‍ക്ക് സമാപനമാകും.

രൂപതയില്‍ വിവിധ സ്ഥലങ്ങളില്‍ അജപാലന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്ന ഫാ. സണ്ണി പോള്‍,ഫാ. സജി നീണ്ടൂര്‍ എന്ീ വൈദികരുടെ സഹകരണം ആഘോഷങ്ങള്‍ക്ക് പിന്തുണയാകും. ഈ പുണ്യ ദിനത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി രൂപതാ കോ-ഓര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും ഗ്ലോസ്റ്റര്‍ സമൂഹത്തിന്റെ ചാപ്ലൈന്‍ ഫാ. സിറിള്‍ ഇടമന,രൂപതാ ട്രസ്റ്റി സിജി വാദ്ധ്യാനത്ത്, സെക്രട്ടറി ജയ്‌സണ്‍ ബോസ്, ആതിഥേയരായ ഗ്ലോസ്റ്റര്‍ സമൂഹത്തിന്റെ ട്രസ്റ്റി ഫിലിപ്പ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

സ്ഥലങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

സമ്മേളന നഗരിയുടെ വിലാസം

Sir Thomas Rich's school

Oakleaze

Gloucester

GL2 0LF
 http://4malayalees.com/index.php?page=newsDetail&id=52750

വിശുദ്ധപദവി: ഭാരതസഭയുടെ ആഘോഷം ഇന്ന്; എല്ലാ വഴികളും രാജഗിരിവാലിയിലേക്ക്






 
സിജോ പൈനാടത്ത്

കൊച്ചി: കാക്കനാട് രാജഗിരിവാലി ഇന്നു ഭാരതസഭയുടെ ആഘോഷവേദിയാകും. തങ്ങള്‍ക്കായി ദൈവസന്നിധിയില്‍ മാധ്യസ്ഥ്യം യാചിക്കാന്‍ രണ്ടു വിശുദ്ധരെക്കൂടി ലഭിച്ചതിന്റെ ആത്മീയ ആഘോഷം. കര്‍ദിനാള്‍മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും വിശുദ്ധപദവിയുടെ ആഘോഷത്തില്‍ കൃതജ്ഞതയര്‍പ്പിക്കാന്‍ ഒത്തുകൂടുമ്പോള്‍, ഈ പകല്‍ കേരളസഭയ്ക്ക് അഭിമാനത്തിന്റെ ചരിത്രം.

ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് ഭാരതസഭയുടെ കൃതജ്ഞതാബലിയും പൊതുസമ്മേളനവും കാക്കനാട് രാജഗിരിവാലിയിലെ ചാവറ-എവുപ്രാസ്യ നഗറിലാണു നടക്കുന്നത്. ഉച്ചയ്ക്ക് 1.30നു മെത്രാന്മാരും വൈദികരും ബലിയര്‍പ്പണത്തിന് ഒരുക്കമായി പ്രദക്ഷിണമായി ബലിവേദിയിലേക്കെത്തും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു കൃതജ്ഞതാബലിയര്‍പ്പണം. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്‍കും. തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സിഎംഐ പ്രിയോര്‍ ജനറാള്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി എന്നിവരും സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ സഭകളിലെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും സഹകാര്‍മികത്വം വഹിക്കും. പ്രമുഖ ഗായകരുള്‍പ്പെടുന്ന 150 അംഗ ഗായകസംഘമാണു ഗാനശുശ്രൂഷ നയിക്കുന്നത്. കൃതജ്ഞതാബലിക്കു മുന്നോടിയായി റെക്സ്ബാന്‍ഡിന്റെ സംഗീതവിരുന്നും ഉണ്ടാകും.

രാജഗിരിവാലിയില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് 3.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കൂറ്റന്‍ പന്തലാണ് ആഘോഷങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. 50,000 പേര്‍ക്ക് ഇരിക്കാന്‍ കസേരകളുണ്ടാകും. പ്രധാന വേദിക്കു പുറമെ ഗായകസംഘത്തിനായി പ്രത്യേക വേദി നിര്‍മിച്ചിട്ടുണ്ട്. പന്തലിലെ എല്ലാവര്‍ക്കും പരിപാടികള്‍ വീക്ഷിക്കുന്നതിനു വലിയ ടെലിവിഷന്‍ സ്ക്രീനുകളുണ്ട്. കൃതജ്ഞതാബലിയെത്തുടര്‍ന്ന് എല്ലാവര്‍ക്കും ലഘുഭക്ഷണം വിതരണം ചെയ്യും. പന്തലില്‍ ഫാനുകള്‍, കുടിവെള്ളം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. താത്കാലിക മൂത്രപ്പുരകളും മാലിന്യസംസ്കരണ സംവിധാനങ്ങളും സജ്ജമാണ്. വാര്‍ത്താമാധ്യമങ്ങള്‍ക്കു തത്സമയ സംപ്രേഷണത്തിന് സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.

സ്നേഹവിരുന്നിനെത്തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കും. വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാര്‍, മന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, മത, സാമൂഹ്യ, രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വിശുദ്ധ പദവി പ്രഖ്യാപനത്തോടുബന്ധിച്ച് സിഎംഐ, സിഎംസി സഭകളുടെ നേതൃത്വത്തിലുള്ള സാമൂഹ്യസേവന സംരംഭങ്ങളുടെ ഉദ്ഘാടനം ചടങ്ങില്‍ നടക്കും.

6,500 കാറുകള്‍ക്കും 1,000 ബസുകള്‍ക്കും പാര്‍ക്കിംഗ് സൌകര്യം

കൊച്ചി: കാക്കനാട് രാജഗിരിവാലിയിലെ തിരുക്കര്‍മങ്ങള്‍ക്കും ആഘോഷപരിപാടികള്‍ക്കുമായി വിശ്വാസികളുമായെത്തുന്ന ബസുകള്‍ക്കു കാക്കനാട് മുനിസിപ്പല്‍ ഗ്രൌണ്ടില്‍ പാര്‍ക്കിംഗ് സൌകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു. കാറുകള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്കും പാര്‍ക്കിംഗിനു വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 6,500 കാറുകള്‍ക്കും 1,000 ബസുകള്‍ക്കും പാര്‍ക്കിംഗിനു സൌകര്യമുണ്ടാകും.

ആലുവ, അങ്കമാലി ഭാഗത്തുനിന്നു വരുന്ന കാറുകള്‍ തൃക്കാക്കര കാര്‍ഡിനല്‍ സ്കൂള്‍ ഗ്രൌണ്ടിലും ഭാരതമാത കോളജ് ഗ്രൌണ്ടിലും പാര്‍ക്കു ചെയ്യണം. ഇവിടന്ന് ആഘോഷവേദിയിലേക്കു പ്രത്യേക വാഹനസൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ നിന്നു ബസുകള്‍ ചിറ്റേത്തുകരയില്‍ ആളുകളെ ഇറക്കി വാസ്തുഗ്രാമം ജംഗ്ഷന്‍ വഴി കാക്കനാട് മുനിസിപ്പല്‍ ഗ്രൌണ്ടില്‍ പാര്‍ക്കു ചെയ്യണം.

പെരുമ്പാവൂര്‍, കോതമംഗലം, കിഴക്കമ്പലം ഭാഗങ്ങളില്‍ നിന്നുള്ള കാറുകള്‍ ഇന്‍ഫോപാര്‍ക്ക് റോഡിലുള്ള പാര്‍ക്കിംഗ് ഗ്രൌണ്ട്, എക്സ്പ്രസ് വേ പാര്‍ക്കിംഗ് ഗ്രൌണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്കു ചെയ്യണം. ഇവിടന്നുള്ള ബസുകള്‍ ആഘോഷവേദിയുടെ മുന്‍വശത്ത് ആളുകളെ ഇറക്കി മുനിസിപ്പല്‍ ഗ്രൌണ്ടിലാണു പാര്‍ക്കു ചെയ്യേണ്ടത്.

എറണാകുളം, കണ്ണമാലി, വൈപ്പിന്‍, വല്ലാര്‍പാടം ഭാഗങ്ങളില്‍ നിന്നുള്ള കാറുകള്‍ ചെമ്പുമുക്ക് സെന്റ് മൈക്കിള്‍ പള്ളി ഗ്രൌണ്ടിലും എന്‍ജിഒ ക്വാര്‍ട്ടേഴ്സ് പള്ളി ഗ്രൌണ്ടിലും പാര്‍ക്കു ചെയ്യണം. ഈ ഭാഗത്തുനിന്നുള്ള ബസുകള്‍ വേദിക്കു സമീപം ആളുകളെ ഇറക്കി മുനിസിപ്പല്‍ ഗ്രൌണ്ടില്‍ പാര്‍ക്കു ചെയ്യേണ്ടതാണ്.

തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, വൈക്കം ഭാഗങ്ങളില്‍ നിന്നുള്ള കാറുകള്‍ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് പള്ളി പരിസരത്തും ഇരുമ്പനം മനയ്ക്കപ്പടി ജംഗ്ഷനിലുള്ള പാര്‍ക്കിംഗ് ഗ്രൌണ്ടിലും പാര്‍ക്കു ചെയ്യണം. ഈ ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ വേദിക്കു സമീപം ആളുകളെ ഇറക്കി റെയില്‍വേ ഓവര്‍ബ്രിഡ്ജിനു സമീപത്തുള്ള കെആര്‍എല്‍ ക്വാര്‍ട്ടേഴ്സ് റോഡിന്റെ വശങ്ങളില്‍ പാര്‍ക്കു ചെയ്യണം.

ദൂരസ്ഥലങ്ങളില്‍ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളിലെ യാത്രക്കാരെ രാജഗിരിവാലിയില്‍ എത്തിക്കുന്നതിന് രാജഗിരി കോളജിന്റെ വാഹനങ്ങളുണ്ടാകും. വാഹനങ്ങളില്‍ വരുന്ന യാത്രക്കാരും ഡ്രൈവര്‍മാരും പോലീസിന്റെയും വോളന്റിയര്‍മാരുടെയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.

നിശ്ചിത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഗതാഗതതടസം ഉണ്ടാക്കാത്ത രീതിയില്‍ പാര്‍ക്കു ചെയ്യണം. ഗതാഗതക്രമീകരണം സംബന്ധിച്ച ആവശ്യങ്ങള്‍ക്ക് 9447434092 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കണമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.

ഭക്തിനിര്‍ഭരമായി ജാഗരണ പ്രാര്‍ഥ
കൊച്ചി: ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് ഇന്നു കാക്കനാട് രാജഗിരിവാലിയില്‍ ദേശീയതലത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കു മുന്നോടിയായി ഇന്നലെ ജാഗരണ പ്രാര്‍ഥന നടന്നു. വൈകുന്നേരം 6.30 മുതല്‍ 8.30 വരെ നടന്ന ജാഗരണ പ്രാര്‍ഥന ജറുസലേം ധ്യാനകേന്ദ്രത്തിലെ ഫാ. ദേവസ്യ കാനാട്ട് നയിച്ചു. ബിഷപ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ സന്ദേശം നല്‍കി.

രണ്ടു വിശുദ്ധരുടെയും തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിച്ചിട്ടുള്ള പ്രാര്‍ഥനാ മണ്ഡപത്തില്‍ രാവിലെ മുതല്‍ ആരാധനയും മധ്യസ്ഥ പ്രാര്‍ഥനയും നടന്നു. സിഎംഐ, സിഎംസി സഭകളിലെ സന്യസ്തര്‍ നേതൃത്വം നല്‍കി.

ഉച്ചകഴിഞ്ഞു 3.30ന് ആഘോഷമായ ദിവ്യബലിക്കു സിഎംഐ കൊച്ചി പ്രോവിന്‍സ് പാസ്ററല്‍ ആന്‍ഡ് ഇവാഞ്ചലൈസേഷന്‍ കൌണ്‍സിലര്‍ ഫാ. ജോയി ഊരേത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. 4.30നു പ്രധാനവേദിയും പന്തലും ചുറ്റിയുള്ള ജപമാല പ്രദക്ഷിണമുണ്ടായിരുന്നു. വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വണങ്ങുന്നതിന് പ്രാര്‍ഥനാമണ്ഡപത്തില്‍ ഇന്നലെ നിരവധി വിശ്വാസികളെത്തി.

ഗായകസംഘത്തില്‍ 12 സന്യാസസഭകളിലെ പാട്ടുകാരും

കൊച്ചി: കാക്കനാട് രാജഗിരിവാലിയിലെ ചാവറ-എവുപ്രാസ്യ നഗറില്‍ ഇന്ന് അര്‍പ്പിക്കുന്ന കൃതജ്ഞതാബലിയില്‍ ഗാനമാലപിക്കാന്‍ 12 സന്യാസസഭകളിലെ പാട്ടുകാരുണ്ടാകും. സിഎംഐ, വിന്‍സന്‍ഷ്യന്‍, എംഎസ്ടി, നോര്‍ബര്‍ട്ടൈന്‍, സിഎംസി, എഫ്സിസി, സിഎച്ച്എഫ്, എസ്എബിഎസ്, സിഎസ്എന്‍, ഒഎസ്എസ്, എസ്എച്ച്, എസ്ഡി സന്യാസസഭകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഗായകരാണു സംഘത്തിലുള്ളത്.

ഇവര്‍ക്കു പുറമേ അല്‍ഫോന്‍സ്, കെസ്റ്റര്‍, വില്‍സന്‍ പിറവം, എലിസബത്ത് രാജു, സിസിലി തുടങ്ങി ക്രൈസ്തവ ഭക്തിഗാനരംഗത്തെ പ്രമുഖരും തൃശൂര്‍ ചേതന, ജീസസ് യൂത്ത് എന്നിവയില്‍ നിന്നും വിശുദ്ധരുടെ കുടുംബങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരും ഗായകസംഘത്തിലുണ്ട്. 150 പേരുള്‍പ്പെട്ട കലാകാരന്മാരാണു ഗായകസംഘത്തില്‍ അണിനിരക്കുന്നത്.

ബലിവേദിയോടു ചേര്‍ന്നു ഗായകസംഘത്തിനായി പ്രത്യേക വേദിയും സജ്ജീകരിച്ചിട്ടുണ്ട്. കൃതജ്ഞതാബലിക്കു മുന്നോടിയായി നാളെ ഉച്ചയ്ക്കു 12.30 മുതല്‍ റെക്സ്ബാന്‍ഡിന്റെ ഗാനശുശ്രൂഷയും ഉണ്ടാകും. ഗായകസംഘം ഇന്നലെയും പരിശീലനം നടത്തി. 
 http://www.deepika.com/ucod/

Thursday 27 November 2014

Indian nun’s killer denies he has become a Christian – UCAN Exclusive

Conversion

False conversion claims made by media serve to underscore the highly explosive issue.

An Indian man jailed for murdering a Catholic nun says news stories claiming he had converted to the faith of his victim are media fabrications.

Samandar Singh, 46, was convicted of killing Franciscan Clarist Sister Rani Maria in 1995. In an interview with ucanews.com, Singh said he was “greatly pained” about false media reports claiming that he had converted to Christianity. He remains a “devout Hindu”, he said, and has never considered changing his religion.
Singh admitted that he was hired to kill the nun by people who opposed her work exposing exploitive money lenders. He was released from prison in 2006, after spending 11 years in jail. But in recent years, some Catholic news media have circulated stories suggesting he had converted to Christianity.
Singh said the misunderstanding began after he publicly spoke of how the victim’s own sister, Sr Selmy Paul — also a Catholic nun — accepted him as a brother while he was in jail.
During the 2002 Raksha Bandhan, a Hindu festival celebrating the close bond between siblings, he said, Sr Selmy tied a symbolic rakhi thread around his wrist, accepting him as a brother. Singh found the moment deeply moving.
When he was released from prison, he began to appear on television and told journalists he appreciated Christians and their religion, which encourages forgiveness.
“But I have never converted,” Singh stressed. “And I have no grudge or ill will against any religion.”
Singh’s eagerness to squelch the conversion rumors underscores the sensitivity of the issue in Hindu-majority Madhya Pradesh state. Extremists have been known to accuse Christian missionaries of orchestrating conversions under the guise of offering social services. Right wing Hindu groups, who oppose the conversion of Hindus to Christianity, even target Christians carrying religious literature and have attacked institutions and churches.
The pro-Hindu Bharatiya Janata Party-led government in the state has also enacted and implemented stringent anti-conversion laws.
Bishop Chacko Thottumarickal is the bishop for Indore, which includes the village where Singh now lives a farmer’s life on his family’s 8,000-square-meter plot. False conversion stories, he said, are troubling for everyone involved.
“The media publishes incorrect information on sensitive issue like conversion … without clarifying with the concerned people,” he told ucanews.com. Such stories can create trouble for not only Singh, but the Catholic Church itself, he said.
When asked why Church officials did not deny the fake reports when they appeared four years ago, the bishop said the Church should not be held responsible for careless reporting.
“After publishing false stories it is not good to blame the Church for remaining silent,” said the bishop, who is the head of the Indian bishops’ office for social communication. He said it is the media’s responsibility to fact-check its information.
For the murdered nun’s own sister, Samandar Singh’s religion is of no consequence.
“It is immaterial to me if he remains a Hindu or becomes a member of any other religion,” Sr Selmy said in an interview. “He will continue to be my brother.”
Source: ucanews.com
 http://almayasabdam.blogspot.com.au/

Tuesday 25 November 2014

രക്തദാഹികളായ ഇടയന്മാരെ സൂക്ഷിക്കുക!  

ആംസ്ട്രോങ്ങ് ജോസഫ്  

വേദനയോടെ യേശു ചോദിച്ച ഒരു ചോദ്യമാണ് മനോവയുടെ മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്നത്. "എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?"(ലൂക്കാ:18;8).
കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറിയ ദൈവനിഷേധികള്‍ പടച്ചുവിടുന്ന നിയമങ്ങള്‍ ദൈവജനത്തെ ധരിപ്പിക്കാന്‍ പാടുപെടുന്ന ഇടയന്മാരാണ്‌ അജഗണത്തെ ഇന്നു നയിച്ചുകൊണ്ടിരിക്കുന്നത്. ദൈവവചനമോ അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളോ ഇവര്‍ കാര്യമാക്കുന്നില്ല. അറിയില്ലെന്നു പറയുന്നതാകും യാഥാര്‍ത്ഥ്യം! കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറി അതിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് ദൈവനിഷേധകരുടെ ഒരു സംഘമാണ്. ഇത് തിരിച്ചറിയാന്‍ വിശ്വാസികള്‍ക്ക് സാധിക്കാതെപോകുന്നതാണ് സഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി! ആത്മരക്ഷയെ സംബന്ധിച്ചുള്ള വ്യക്തമായ അവബോധമില്ലാത്ത വിശ്വാസികളെ സഭയില്‍ വാര്‍ത്തെടുക്കാന്‍ സാത്താനു സാധ്യമായത്, അവന്റെ അനുയായികളെ സഭാധികാരികളായി അവരോധിച്ചതിലൂടെയാണ്. അടിമുടി ദുഷിച്ചുപോയ മതബോധന ശൈലിയാണ് കത്തോലിക്കാസഭ ഇന്നു പിന്തുടരുന്നത്. ഇതിന്റെ പരിണിതഫലമായി 'സെക്കുലറിസം' എന്ന ദുരാത്മാവിനാല്‍ നയിക്കപ്പെടുന്ന വ്യക്തികളെ വാര്‍ത്തെടുക്കാന്‍ സാത്താനു സാധ്യമാകുന്നു!
യേശുവിലൂടെയുള്ള ഏകരക്ഷ എന്ന സത്യം കുട്ടികളെ പഠിപ്പിക്കുന്നതിനു പകരം, എല്ലാ മതങ്ങളിലെയും രക്ഷയെ പ്രകീര്‍ത്തിക്കുകയെന്ന 'ഫ്രീമേസണ്‍' അജണ്ട ഇവരില്‍ അടിച്ചേല്പിക്കുന്നത് നാം തിരിച്ചറിയാതെ പോകരുത്. രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ ആവിഷ്കരിച്ച പൈശാചികതയാണ് ഇന്ന്‍ കത്തോലിക്കാ മതബോധനത്തിന് ആധാരം. മറ്റു മതങ്ങളില്‍നിന്നു വ്യത്യസ്തമായി ക്രിസ്തീയതയ്ക്ക് മേന്മയോന്നുമില്ലെന്ന അബദ്ധധാരണയിലേക്കാണ് കുഞ്ഞുങ്ങളെ ഈ കത്തോലിക്കാസഭ നയിക്കുന്നത്. അതുകൊണ്ടുതന്നെ, വിജാതിയരുമായുള്ള പ്രണയങ്ങളെ തെറ്റായി കാണാന്‍ ഇവര്‍ക്കു കഴിയുന്നില്ല. വിജാതിയരുമായുള്ള വിവാഹം പള്ളിയില്‍വച്ചു നടത്തിക്കൊടുക്കേണ്ട ദുരവസ്ഥയിലേക്കു സഭയെ നയിച്ചത് മതബോധനത്തിലെ പാളിച്ചകളുടെ പരിണിതഫലമാണ്! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നമുക്കു നല്‍കിയ നിയമങ്ങളില്‍ ഒന്ന്‍ ഇതായിരുന്നു: "അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്‍മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്‍മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്‍മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ കര്‍ത്താവിന്റെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും"(നിയമം:7;3,4).
ദൈവജനത്തിന്റെ നാശം ആഗ്രഹിക്കുന്നവരാണ് ഇത്തരം ആശയങ്ങളുടെ ശില്പികളെന്ന്‍ ഈ വചനത്തോടു ചേര്‍ന്നുനിന്നാല്‍ മനസ്സിലാകും. അന്യദേവന്മാര്‍ അപകടകാരികളാണെന്ന സത്യമാണ് മോശയിലൂടെ ദൈവമായ യാഹ്‌വെ മുന്നറിയിപ്പായി നല്‍കിയത്. ഇതുതന്നെയാണ് അപ്പസ്തോലനായ പൗലോസും നമ്മെ ഓര്‍മ്മപ്പെടുത്തിയത്‌. ആ വാക്കുകള്‍ ശ്രദ്ധിക്കുക; "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി:10;20). പ്രവാചകന്മാരിലൂടെ നല്‍കപ്പെട്ടതും പിന്നീട് അപ്പസ്തോലന്മാര്‍ ആവര്‍ത്തിച്ചു പഠിപ്പിച്ചതുമായ ഈ സത്യത്തെ നിഷേധിക്കുവാന്‍ സാത്താനൊരുക്കിയ സമ്മേളനമായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ് എന്ന്‍ തിരിച്ചറിയാതിരുന്നാല്‍ നിത്യനാശമായിരിക്കും വന്നുഭവിക്കുന്നത്!
എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ പാതകളാണെന്ന അപകടകരമായ ആശയം ആദ്യമായി മുഴങ്ങിയത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലായിരുന്നു. ഈ സൂനഹദോസിനു മുന്‍പുവരെ ക്രിസ്ത്യാനികള്‍ക്ക് അവരുടേതായ ആചാരങ്ങളും വിശ്വാസങ്ങളും ഉണ്ടായിരുന്നു. ക്രിസ്ത്യാനിയെ അവരുടെ വേഷത്തില്‍നിന്നുപോലും തിരിച്ചറിയാന്‍ കഴിയുമായിരുന്നു. അവരുടെ പേരുകള്‍ ക്രിസ്തീയമായിരുന്നു. അഭിഷേകത്തിനായി മാറ്റിനിര്‍ത്തപ്പെട്ടിരുന്ന നെറ്റിത്തടങ്ങളില്‍ പൊട്ടുതൊട്ട് ശിവനെ സ്വയംവരിക്കുന്ന രീതി ക്രൈസ്തവ സ്ത്രീകള്‍ അനുകരിക്കുമായിരുന്നില്ല! 'അടിവയര്‍' പ്രദര്‍ശിപ്പിക്കുന്ന വസ്ത്രധാരണ രീതിയായ 'സാരി' ക്രൈസ്തവ സ്ത്രീകളുടെ വേഷമായിരുന്നില്ല! വേശ്യകളെപ്പോലെ കാലില്‍ പാദസരം അണിയുന്ന രീതിയും ക്രിസ്ത്യാനികളായ സ്ത്രീകള്‍ക്കുണ്ടായിരുന്നില്ല! ക്രൈസ്തവരുടെ ദൈവാലയങ്ങളില്‍ ശിവലിംഗ പ്രതിഷ്ഠയായ നിലവിളക്ക് സ്ഥാനംപിടിച്ചതും ഈ പൈശാചിക സൂനഹദോസിനുശേഷമായിരുന്നു! മറ്റൊന്നിനും സമമാല്ലാത്തതും ഏറ്റവും ശ്രേഷ്ഠവുമായ ക്രിസ്തീയതയെ വിജാതിയതയ്ക്കു തുല്യമാക്കുകയെന്ന അജണ്ടയാണ് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ നടപ്പാക്കിയത്!
സാംസ്കാരിക അനുരൂപണം എന്നപേരില്‍ ഇന്നു സഭയില്‍ കടന്നുകൂടിയ സകല തിന്മകളുടെയും ആരംഭം ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന 'ആന്റി പോപ്പ്' വിളിച്ചുചേര്‍ത്ത 'ഫ്രീമേസണ്‍' സമ്മേളനമായ രണ്ടാംവത്തിക്കാന്‍ സൂനഹദോസ് ആയിരുന്നു. ഈ സമ്മേളനത്തിനുശേഷം ഇതിന്റെ ചുവടുപിടിച്ചാണ് എല്ലാ വചനവിരുദ്ധ ആചാരങ്ങളും കത്തോലിക്കാസഭയില്‍ സ്ഥാപിക്കപ്പെട്ടത്. വിജാതിയ അനുകരണങ്ങള്‍ക്കെതിരേ ഏതെങ്കിലും വിശ്വാസി പ്രതികരിച്ചാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസ് ഇത് അനുവദിച്ചിട്ടുണ്ടെന്നായിരിക്കും നേതാക്കന്മാരുടെ വാദം! മോശയുടെ നിയമങ്ങളെയും അപ്പസ്തോലിക പാരമ്പര്യങ്ങളെയും മാത്രമല്ല, യേശുക്രിസ്തുവിന്റെ വാക്കുകളെപ്പോലും അവഗണിച്ചുകൊണ്ട്, ജോണ്‍ ഇരുപത്തിമൂന്നാമന്റെ ദൈവനിഷേധത്തെ ശിരസ്സിലേറ്റുന്നവരെ സൂക്ഷിക്കണം. ഇവര്‍ അധികാരത്തിനു വിധേയപ്പെടുകയാണെന്ന് ആരും ധരിക്കരുത്! ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ആന്റി പോപ്പിനു മുന്‍പും ശേഷവും പോപ്പുമാര്‍ കത്തോലിക്കാസഭയെ നയിച്ചിട്ടുണ്ട്. അവരോടൊന്നും പുലര്‍ത്താത്ത വിധേയത്വം, തിരഞ്ഞെടുക്കപ്പെടാത്തവനും അധികാരം പിടിച്ചെടുത്തവനുമായ ഒരുവനോട് പുലര്‍ത്തുന്നതിനു പിന്നിലെ കൗശലം നാം തിരിച്ചറിയണം!
ജോണ്‍ ഇരുപത്തിമൂന്നാമന്‍ എങ്ങനെയാണ് പോപ്പിന്റെ സ്ഥാനത്ത് കയറിക്കൂടിയതെന്ന്‍ മുന്‍ലേഖനങ്ങളില്‍ മനോവ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഈ ലേഖനത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഒരു ലഘുവിവരണം ഇവിടെയും അനിവാര്യമായിരിക്കുന്നു. ആയതിനാല്‍, ആ സത്യം കുറിച്ചതിനുശേഷം വിഷയത്തിലേക്ക് തിരികെവരാം.

ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ആന്റി അപ്പസ്തോലന്‍!

1958-ല്‍ പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ദേഹവിയോഗത്തെ തുടര്‍ന്ന്‍ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള ഒരു 'കോണ്‍ക്ലെവ്' വത്തിക്കാനില്‍ നടന്നു! യഥാര്‍ത്ഥത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പോപ്പിനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന കര്‍ദ്ദിനാള്‍ ആഞ്ചലോ റോങ്കാളി പത്രോസിന്റെ സിംഹാസനം പിടിച്ചെടുത്തു! കോണ്‍ക്ലേവിന്റെ ഒരു ഘട്ടത്തിലും ഉയര്‍ന്നുവരാത്ത പേരായിരുന്നു കര്‍ദ്ദിനാള്‍ 'ആഞ്ചലോ റോങ്കാളി'യുടേത്. പാരീസിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന 'ആഞ്ചലോ റോങ്കാളി' പിന്നീട് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്നപേരില്‍ കത്തോലിക്കാസഭയുടെ പോപ്പായതിനുപിന്നില്‍ ഒരു ചതിയുടെയും കുതികാല്‍വെട്ടിന്റെയും ചരിത്രമുണ്ട്! ഈ ചരിത്രം സൂക്ഷ്മമായി വിവരിക്കുന്ന ലേഖനം മനോവയുടെ പണിപ്പുരയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. 'പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്റെ തിരഞ്ഞെടുപ്പും ചില ദുരൂഹതകളും' എന്ന ആ ലേഖനത്തിലെ ചില ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുകയാണ്.
1958-ല്‍ വത്തിക്കാനില്‍ വച്ചു നടന്ന കോണ്‍ക്ലേവില്‍ തിരഞ്ഞെടുക്കപ്പെട്ടത് കര്‍ദ്ദിനാള്‍ ഗിയുസ്പെ സിരി(Giusppe Siri) ആയിരുന്നു. മൂന്നാമത്തെയും നാലാമത്തെയും വോട്ടിംഗില്‍ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ഗ്രിഗറി പതിനേഴാമന്‍ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. വെളുത്ത പുക ഉയരുകയും വത്തിക്കാന്‍ റേഡിയോ അടക്കമുള്ള മാധ്യമങ്ങള്‍ പുതിയ മാര്‍പ്പാപ്പയെ വിളംബരം ചെയ്യുകയുമുണ്ടായി. പുതിയ മാര്‍പ്പാപ്പ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടുന്നതു കാത്ത് ലക്ഷക്കണക്കിനു വിശ്വാസികള്‍ ചത്വരത്തില്‍ തടിച്ചുകൂടി. പേപ്പല്‍ ഗാര്‍ഡുകള്‍ 'ഗാര്‍ഡ് ഓഫ് ഓണര്‍' നല്‍കുന്നതിനായി ഒരുങ്ങിനിന്നു. പള്ളിമണികള്‍ നിര്‍ത്താതെ മുഴങ്ങി! ഇരുപതു മിനിറ്റുകള്‍ക്കുള്ളില്‍ പുതിയ പോപ്പ് ബാല്‍ക്കണിയില്‍ വരേണ്ടതാണ്. എന്നാല്‍, മാര്‍പ്പാപ്പ എത്തിയില്ല! വിശ്വാസികളില്‍ ആശങ്കകള്‍ ഉയര്‍ന്നു; തങ്ങള്‍ കണ്ടത് വെളുത്ത പുകയോ കറുത്ത പുകയോ എന്ന സംശയത്തിലായി. പലരും പിരിഞ്ഞുപോവുകയും ചെയ്തു. കുറേ കഴിഞ്ഞപ്പോള്‍ 'ബാല്‍ക്കണിയില്‍' പുതിയ മാര്‍പ്പാപ്പ പ്രത്യക്ഷനായി. അത് ഗ്രിഗറി പതിനേഴാമന്‍ ആയിരുന്നില്ല; ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന പേരില്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ റോങ്കാളി ആയിരുന്നു!
ആ നിമിഷംവരെ ചിത്രത്തില്‍ ഇല്ലാതിരുന്ന ആഞ്ചലോ റോങ്കാളി എങ്ങനെയാണ് ഈ സ്ഥാനത്ത് എത്തിയത്? തിരഞ്ഞെടുക്കപ്പെട്ട യഥാര്‍ത്ഥ പോപ്പ് ഗ്രിഗറി പതിനേഴാമന് എന്തു സംഭവിച്ചു? തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഒരു പോപ്പിനു സ്ഥാനം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാനുള്ള അവകാശമുണ്ട്. എന്നാല്‍, സ്വതന്ത്രമായി തീരുമാനമെടുത്തതിനുശേഷം മാത്രമാണ് പുതിയ നാമം സ്വീകരിക്കുന്ന പതിവുള്ളു. 'ഗിയുസ്പെ സിരി'(Giusppe Siri) എന്ന പൂര്‍വ്വനാമം ഉപേക്ഷിച്ച് പുതിയ നാമം സ്വീകരിച്ചതിനുശേഷം നിമിഷനേരംകൊണ്ട് സ്വമേധയ ഒരു പോപ്പ് സ്ഥാനത്യാഗം ചെയ്യുമെന്നത് ചിന്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അഥവാ, അപ്രകാരം സ്ഥാനം ത്യജിച്ചുവെങ്കില്‍, ഇക്കാര്യം വിശ്വാസികളോടു പ്രഖ്യാപിക്കുന്നതില്‍ എന്താണ് പ്രശ്നം? അന്‍പത്തിയാറു വര്‍ഷങ്ങള്‍ക്കുമുമ്പ് സംഭവിച്ച ഇക്കാര്യങ്ങള്‍ എന്തുകൊണ്ട് വിശ്വാസികളില്‍നിന്നു മറച്ചുവയ്ക്കുന്നു? ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് എന്തുകൊണ്ടാണ് സഭാധികാരികള്‍ ഒഴിഞ്ഞുമാറുന്നത്?
ഇവിടെ നടന്ന നാടകം വിശ്വാസികള്‍ക്ക് ഇന്നും ദുരൂഹമാണ്! എന്നാല്‍, ഈ പൈശാചിക നാടകത്തിന്റെ നിഗൂഢതകള്‍ അറിയാവുന്ന ഒരു വിശുദ്ധന്‍ ഇന്നും സഭയിലുണ്ട്. അത് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയാണ്‌! ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ആന്റി പോപ്പിന്റെ കടുത്ത ആരാധകനായ അഭിനവ പോപ്പ് ഫ്രാന്‍സീസിന്റെ സ്ഥാനാരോഹണവും ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയുടെ സ്ഥാനത്യാഗവും ചരിത്രത്തിന്റെ ആവര്‍ത്തനമാണ്! പലരും കരുതുന്നതുപോലെയും സഭാധികാരികള്‍ പ്രചരിപ്പിക്കുന്നതുപോലെയും ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ സ്വമേധയാ പിരിയുകയായിരുന്നില്ല; മറിച്ച്, സഭയില്‍ കടന്നുകൂടി അതിനെ മലിനമാക്കിക്കൊണ്ടിരിക്കുന്ന 'ഫ്രീമേസണ്‍' സംഘം ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു!
കത്തോലിക്കാസഭയുടെ ഉന്നതശ്രേണികളില്‍ കയറിക്കൂടി അതിനെ ഇന്നു നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് 'ഫ്രീമേസണ്‍' സംഘമാണ്! യേശുവിലൂടെയുള്ള ഏകരക്ഷയെ നിഷേധിക്കുകയും, പകരമായി പല രക്ഷകന്മാരെ തത്സ്ഥാനത്ത് അവരോധിക്കുകയും ചെയ്യുകയെന്നതാണ് ഇവരുടെ മുഖ്യ അജണ്ട! ഈ സംഘത്തില്‍ അംഗത്വമുള്ളവരുടെ കത്തോലിക്കാസഭയിലെ അംഗത്വം അസാധുവാക്കപ്പെടുമെന്ന് സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. വിശുദ്ധ പിയൂസ് പത്താമനുശേഷം സഭയുടെ സാരഥ്യം ഏറ്റെടുത്തത് ബെനഡിക്റ്റ് പതിനഞ്ചാമന്‍ ആണ്. 1914 മുതല്‍ 1922 വരെയായിരുന്നു ഈ വിശുദ്ധന്റെ ഭരണകാലം. 1917-ല്‍ Code of Canon Low യിലൂടെ കത്തോലിക്കാസഭയിലെ മേസണ്‍മാര്‍ സഭാഭ്രഷ്ടരാണെന്ന് ഒന്നുകൂടി ഉറപ്പിച്ചു വ്യക്തമാക്കി! അതായത്, ഏതെങ്കിലും വിധത്തിലുള്ള ഫ്രീമേസണ്‍ ശാഖകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, അതിനാല്‍ത്തന്നെ സഭയിലെ അംഗത്വത്തില്‍നിന്നു പുറത്താണ്! സഭയുടെ ഉള്ളിലാണെന്ന ധാരണയില്‍ യോഗാധ്യാനങ്ങള്‍ നടത്തുന്ന വീരന്മാരെല്ലാം യഥാര്‍ത്ഥത്തില്‍ പുറത്താണെന്ന്‍ ഇവരും അനുയായികളും തിരിച്ചറിയുന്നില്ല! പത്രോസിന്റെ അധികാര പിന്തുടര്‍ച്ചയെക്കുറിച്ചു വിളിച്ചുകൂകുന്നവര്‍ എന്തുകൊണ്ടാണ് ഇക്കാര്യം വിസ്മരിക്കുന്നത്?
ഈ പ്രഖ്യാപനം അവസാനമായി ആവര്‍ത്തിച്ചത് ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായായിരുന്നു. 1983 നവംബര്‍ 26-നു വിശ്വാസതിരുസംഘത്തിന്‍റെ ഓഫീസില്‍ വച്ചു ചിലരുടെ ചോദ്യത്തിനു നല്‍കിയ ഉത്തരം അതീവ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതായിരുന്നു. അദ്ദേഹത്തോടുള്ള ചോദ്യം: "ഫ്രീമേസണ്‍ സംഘടനയില്‍ അംഗങ്ങളായവരെ സഭയില്‍നിന്നു പുറത്താക്കല്‍ ഇപ്പോഴും നിലനില്‍ക്കുന്നതാണോ?" ഈ ചോദ്യത്തിനു നല്‍കിയ മറുപടി ഇങ്ങനെ: "കത്തോലിക്കര്‍ക്ക് ഇത്തരം സംഘനകളിലെ അംഗത്വം നിഷിദ്ധമാണ്. ഇത്തരക്കാര്‍ മാരകപാപത്തില്‍ ആയതിനാല്‍, വിശുദ്ധ കുര്‍ബ്ബാന സ്വീകരണം അനുവദനീയമല്ല. ഇവര്‍ സ്വാഭാവികമായും സഭയുടെ കൂട്ടായ്മയില്‍നിന്നു പുറത്താണ്." ഫ്രീമേസണ്‍ സംഘത്തിന്റെ കണ്ണിലെ കരടായ ബെനഡിക്റ്റ് പാപ്പയെ പുറത്താക്കേണ്ടത് ഇവരുടെ ഉത്തരവാദിത്വമായി മാറി! സഭയിലും സഭയ്ക്കു പുറത്തും ശക്തമായ സ്വാധീനം ആര്‍ജ്ജിച്ചുകഴിഞ്ഞ ഈ നിഗൂഢസംഘത്തിന്റെ പൂര്‍ണ്ണമായ നിയന്ത്രണത്തിലാണ് ഇന്നു കത്തോലിക്കാസഭ! മറ്റു സഭകളിലും ഇവരുടെ സ്വാധീനം ശക്തമാണെങ്കിലും, കത്തോലിക്കാസഭയിലെ സ്വാധീനമാണ് ഏറ്റവും ഗുരുതരമായി നാം കാണേണ്ടത്. ലോകത്തെ മുഖ്യധാരാ മാധ്യമങ്ങളും വന്‍കിട 'കോര്‍പ്പറേറ്റുകളും' ഫ്രീമേസണ്‍ സംഘത്തിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു.
ബെനഡിക്റ്റ് പതിനാറാമനെ പുറത്താക്കിയതിനുശേഷം പകരക്കാരനായി ഫ്രാന്‍സീസിനെ അവരോധിച്ചതും സഭയിലെ ഫ്രീമേസണ്‍ സംഘമാണ്! അധികാരം പിടിച്ചെടുത്ത അന്നുമുതല്‍ ഇന്നോളം ഫ്രാന്‍സീസിന്റെ വായില്‍നിന്നു പുറപ്പെട്ട വാക്കുകളും ഇയാളുടെ പ്രവര്‍ത്തികളും സൂക്ഷ്മമായി പരിശോധിച്ചാല്‍, ഫ്രീമേസണ്‍ അജണ്ടയുടെ കാര്യകര്‍ത്താവാണ് ഇയാളെന്നു തിരിച്ചറിയാന്‍ കഴിയും! കത്തോലിക്കാസഭയില്‍ നടപ്പാക്കാന്‍ ഫ്രീമേസണ്‍ സംഘം ഒരു നൂറ്റാണ്ടുമുന്‍പ് ആവിഷ്ക്കരിച്ച 34 അജണ്ടകളാണ് പോപ്പ് ഫ്രാന്‍സീസ് ഇന്നു നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇതു തിരിച്ചറിയണമെങ്കില്‍ 'ഫ്രീമേസണ്‍' അജണ്ടകള്‍ എന്തായിരുന്നുവെന്ന് മനസ്സിലാക്കിയിരിക്കണം. 'കത്തോലിക്കാസഭയെ തകര്‍ക്കാനുള്ള `ഫ്രീമേസണ്‍` അജണ്ട!' എന്ന ലേഖനത്തില്‍ ഈ രഹസ്യ അജണ്ടകള്‍ മനോവ വെളിപ്പെടുത്തിയിട്ടുണ്ട്!
ഫ്രീമേസണ്‍ സംഘടനയില്‍ അംഗമായ ഒരുവ്യക്തി കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍നിന്നു പുറത്താണെങ്കില്‍, ഒരു 'ഫ്രീമേസണ്‍' സംഘത്തിലെ അംഗം പത്രോസിന്റെ സിംഹാസനത്തില്‍ എങ്ങനെ അവരോധിക്കപ്പെട്ടു? കര്‍ദ്ദിനാള്‍ ആഞ്ചലോ റോങ്കാളി പാരീസിലെ ഫ്രീമേസണ്‍ ലോഡ്ജുകളിലെ നിത്യസന്ദര്‍ശകനായിരുന്നു. ഇത് തെളിയിക്കുന്ന പത്രവാര്‍ത്ത ശ്രദ്ധിക്കുക: Pope John XXIII has been initiated in Paris, and participated in the works of the Lodges in Istanbul” In 1994 the Portuguese newspapers “O Dia” and “Correio de Domingo” published a summary of FI’s(World Apostolate of Fatima - International Secretariat) investigations into the case, which stated that Pope John XXlll [Roncalli] had been initiated into a secret society, the Order of Rosicrucians, whilst serving as the Vatican’s Charge d´Affairs in Paris during 1935. (The Portugal Daily News, November 11, 2002).
പോപ്പിന്റെ സിംഹാസനത്തില്‍ അനധികൃതമായി കയറിക്കൂടുകയും സഭയില്‍ ഫ്രീമേസണ്‍ അജണ്ടകള്‍ നടപ്പാക്കുന്നതിനു തുടക്കമിടുകയും ചെയ്ത ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാത്രമല്ല 'ഫ്രീമേസണ്‍' സംഘടനകളിലെ അംഗത്വം നിലനിര്‍ത്തിക്കൊണ്ട് കത്തോലിക്കാസഭയുടെ അധികാരശ്രേണികളില്‍ വിഹരിക്കുന്നത്. കടല്‍പ്പോലെ വ്യാപിച്ചുകിടക്കുന്ന 'ഫ്രീമേസണ്‍' പ്രസ്ഥാനത്തിന്റെ ഏതെങ്കിലും ഘടകങ്ങളില്‍ അംഗങ്ങളായവരോ, അവയെ പിന്തുണയ്ക്കുന്നവരോ, അവയുടെ ആശയങ്ങള്‍ അനുകരിക്കുന്നവരോ, ഈ പ്രസ്ഥാനങ്ങളുടെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നവരോ ആയ വൈദീകരും സന്ന്യസ്തരുമാണ് ഇന്ന്‍ കത്തോലിക്കാസഭയില്‍ ഏറെയും. ഫ്രീമേസണ്‍ ശാഖകളില്‍ ഒന്നായ 'യോഗാ' സെമിനാരികളില്‍ പരിശീലിപ്പിക്കുന്നതിലൂടെ മുഴുവന്‍ വൈദീകരെയും ഈ സംഘത്തിന്റെ വക്താക്കളാക്കുകയാണ്! യോഗാധ്യാനങ്ങള്‍ നടത്തുന്ന ധ്യാനമന്ദിരങ്ങള്‍ കത്തോലിക്കാസഭയുടെ കീഴിലുണ്ട്. ഇത്തരത്തിലുള്ള ആഭാസപരിശീലനങ്ങള്‍ നടത്തി ഉപജീവനം കഴിക്കുന്ന 'കന്യാസ്ത്രീ' മഠങ്ങള്‍ കേരളത്തിലുണ്ടെന്ന് മനോവ തെളിവുകള്‍ സഹിതം വ്യക്തമാക്കിയിരുന്നു! ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഈ വീഡിയോ ശ്രദ്ധിച്ചാല്‍ മതി: 'ക്ലാരമഠത്തിലെ കന്യകാസനം'!
മെത്രാന്മാര്‍പ്പോലും യോഗയെന്ന പൈശാചികതയെ ന്യായീകരിക്കുമ്പോള്‍ എങ്ങനെയാണ് വിശ്വാസികള്‍ നശിക്കാതിരിക്കുന്നത്? ഒരു മലയാളിയായ മെത്രാന്റെ ജല്പനകള്‍ ഈ ലിങ്കില്‍ കാണാം: 'മെത്രാന്റെ ജല്പനകള്‍'! രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പുവരെ ഇത്തരം ആഭാസങ്ങളിലൊന്നും ക്രിസ്ത്യാനികള്‍ പങ്കാളികളായിരുന്നില്ല. ജോണ്‍ ഇരുപത്തിമൂന്നാമനു മുന്‍പുതന്നെ കത്തോലിക്കാസഭയില്‍ 'ഫ്രീമേസണ്‍' സംഘം അവരുടെ സ്വാധീനം ഉറപ്പിച്ചിരുന്നു എന്നതിന് 1832-ല്‍ ഗ്രിഗറി പതിനാറാമന്‍ പുറപ്പെടുവിച്ച 'Miari Vos' എന്ന അപ്പസ്തോലിക വിളംബരമാണ് തെളിവ്! ഫ്രീമേസണ്‍ ഫിലോസഫി സഭയില്‍ നുഴഞ്ഞുകയറിക്കഴിഞ്ഞുവെന്ന് ഈ പാപ്പാ ഔദ്യോഗികമായി വെളിപ്പെടുത്തി. ഈ പൈശാചികതയ്ക്കെതിരെ തനിക്കുമുന്‍പുണ്ടായിരുന്ന ഏഴു മാര്‍പ്പാപ്പാമാര്‍ വിളംബരം നടത്തിയിരുന്നുവെങ്കിലും, സഭയ്ക്കുള്ളില്‍ കടന്നുകൂടിയ ഫ്രീമേസണ്‍ സംഘത്തെ ആദ്യമായി വെളിപ്പെടുത്തിയത് ഗ്രിഗറി പതിനാറാമന്‍ മാര്‍പ്പാപ്പയായിരുന്നു. അന്നൊക്കെ സഭയില്‍ കടന്നുകൂടിയ ഈ പൈശാചിക സംഘം അതിന്റെ പൂര്‍ണ്ണമായ സ്വാധീനമുറപ്പിച്ചത് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പോപ്പായത്തിനുശേഷമാണ്! തന്റെ പൈശാചിക ആശയങ്ങള്‍ കത്തോലിക്കാസഭയുടെ നിയമമാക്കാന്‍ ഇയാള്‍ വിളിച്ചുചേര്‍ത്ത സമ്മേളനമായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ്.
1962 ഒക്ടോബര്‍ 11-ന് ആരംഭിച്ച് 1965 ഡിസംബര്‍ 8-ന് സമാപിച്ച രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മാസങ്ങള്‍ക്കുമുന്‍പ് ഫ്രീമേസണ്‍ സംഘം അവരുടെ അജണ്ടകള്‍ തയ്യാറാക്കിയിരുന്നു. കത്തോലിക്കാസഭയില്‍ നടത്തേണ്ട മുപ്പത്തിനാല് നവീകരണങ്ങളായിരുന്നു ഈ അജണ്ടകള്‍! ഇവയുടെ നടപ്പാക്കലുകള്‍ ഈ സൂനഹദോസില്‍ ആരംഭിച്ച്, ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്തായിരുന്നു ഈ സംഘം തയ്യാറാക്കിയ അജണ്ടകളെന്നു പരിശോധിക്കുമ്പോഴാണ് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ സാത്താന്റെ സ്വാധീനം വ്യക്തമാകുകയുള്ളു. ഫ്രീമേസണ്‍ സംഘത്തിന്റെ രഹസ്യ അജണ്ടകള്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: കത്തോലിക്കാസഭയെ തകര്‍ക്കാനുള്ള `ഫ്രീമേസണ്‍` അജണ്ട! 
ഫ്രീമേസണ്‍ പ്രസ്ഥാനം ആരംഭിച്ചതുതന്നെ കത്തോലിക്കാസഭയെ ലക്ഷ്യവച്ചായിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രസ്ഥാനത്തിന്റെ ആരംഭംമുതല്‍ കത്തോലിക്കാസഭയുടെ അധികാരസ്ഥാനങ്ങളിലേക്ക് തങ്ങളുടെ അനുയായികളെ കയറ്റിവിട്ടുകൊണ്ടിരുന്നു എന്നത് പലരും അറിഞ്ഞില്ല. ഒരു ആന്റി അപ്പസ്തോലന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ പുറത്തുവന്നപ്പോഴാണ് ഇവരുടെ നിഗൂഢതകള്‍ അല്പമെങ്കിലും പുറംലോകമറിഞ്ഞത്. 1717-ല്‍ ലണ്ടനില്‍ ആരംഭിച്ച ഫ്രീമേസണ്‍ പ്രസ്ഥാനത്തെ ആദ്യമായി ദൈവജനത്തിനു വെളിപ്പെടുത്തിയത് 'ക്ലെമന്റ്' പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയായിരുന്നു. 1738-ല്‍ തന്റെ 'എമിനന്റേ' (Eminente) എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ ഫ്രീമേസണ്‍ ദുരന്തങ്ങളെ വിശ്വാസികള്‍ക്കു വ്യക്തമാക്കി! ഫ്രീമേസണ്‍ പ്രസ്ഥാനത്തിനെതിരെയുള്ള കത്തോലിക്കാസഭയുടെ യുദ്ധത്തിന്റെ ആരംഭമായിരുന്നു ഇത്! ക്ലെമന്റ് പന്ത്രണ്ടാമന്‍ മുതല്‍ ബെനഡിക്റ്റ് പതിനാറാമന്‍വരെയുള്ള ഇരുപതു മാര്‍പ്പാപ്പമാരില്‍ രണ്ടുപേര്‍ മാത്രമാണ് ഫ്രീമേസണ്‍ സംഘത്തിനെതിരെ നിശബ്ദരായിട്ടുള്ളു! ഫ്രീമേസണെതിരെ ഒരുവാക്കുപോലും ഉരിയാടാതെ അവര്‍ക്ക് അനുകൂല സാഹചര്യമൊരുക്കിയ ഇവര്‍ രണ്ടുപേരെയാണ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് വിശുദ്ധരായി അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചത്! ഇപ്പോള്‍ പാപ്പാസ്ഥാനത്ത് ഉപവിഷ്ടനായിരിക്കുന്ന ഫ്രാന്‍സീസിന്റെ ഫ്രീമേസണ്‍ ബന്ധങ്ങളെ സംബന്ധിച്ച വിവരണം നല്കുന്നതിനുമുന്‍പ് മറ്റുചില വിഷയങ്ങള്‍ ചിന്തിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.

ദൈവവിളിയും ചില അബദ്ധധാരണകളും!

പത്താംക്ലാസിലെ അവസാന പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കുമാരീ-കുമാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ദൈവവിളി 'ക്യാമ്പുകള്‍' സംഘടിപ്പിക്കുന്ന രീതി കത്തോലിക്കാസഭയില്‍ കാലങ്ങളായി നിലവിലുണ്ട്! ഇവരില്‍നിന്നു 'ദൈവവിളി' ലഭിച്ചുവെന്ന് പറയപ്പെടുന്നവരാണ് സെമിനാരികളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. വൈദീകപദവിയിലേക്കോ സന്യസ്തജീവിതത്തിലേക്കോ തിരഞ്ഞെടുക്കപ്പെടുന്നവരാണ് ദൈവവിളി ലഭിച്ചവരെന്ന വ്യര്‍ത്ഥചിന്ത വിശ്വാസികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ സഭാധികാരികള്‍ വിജയിച്ചുവെന്നതാണ് പരമാര്‍ത്ഥം! എന്നാല്‍, ഒരുവനു ക്രൈസ്തവനാകാന്‍ ലഭിച്ച വിളിയാണ് യഥാര്‍ത്ഥ ദൈവവിളിയെന്ന സത്യം വിശ്വാസികള്‍ക്കുപോലും അറിയില്ല! എന്താണ് യഥാര്‍ത്ഥ ദൈവവിളിയെന്നു നോക്കുക: "എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും"(യോഹ:6;44). പിതാവില്‍നിന്നുള്ള ആകര്‍ഷണമാണ് യഥാര്‍ത്ഥ ദൈവവിളി. ഇത് ഏതെങ്കിലും പ്രത്യേക ജീവിതാന്തസിലേക്കുള്ള വിളിയല്ല; മറിച്ച്, ക്രിസ്ത്യാനിയാകാനുള്ള നിയോഗവും നിത്യജീവന്‍ പ്രാപിക്കാനുള്ള ഭാഗ്യവുമാണ്!
പിതാവായ ദൈവം അവിടുത്തെ പുത്രനിലേക്ക് ഒരുവനെ ആകര്‍ഷിക്കുന്നതിനെയാണ് ദൈവവിളി എന്നു പറയുന്നത്. ഇപ്രകാരം ആകര്‍ഷിക്കപ്പെടാത്ത ഒരുവനും ക്രിസ്തുവിന്റെ അരികില്‍ വരുവാനോ ക്രിസ്ത്യാനിയാകാനോ സാധിക്കുകയില്ല. അതായത്, ക്രൈസ്തവരായിരിക്കുന്ന നാം ഓരോരുത്തരും ദൈവവിളി ലഭിച്ചിട്ടുള്ളവരാണ്! ഓരോ വിശ്വാസികളോടും അപ്പസ്തോലനായ പത്രോസ് ഉപദേശിക്കുന്നത് ഇപ്രകാരമാണ്: "നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍"(1പത്രോ:1;15). നാമെല്ലാവരും വിളിക്കപ്പെട്ടവരാണെന്ന വെളിപ്പെടുത്തലാണ് ഇവിടെ വായിക്കുന്നത്. അപ്പസ്തോലനായ പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തനാണ്. അവിടുന്ന് അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും"(1തെസലോ:5;24). എല്ലാ വിശ്വാസികളോടുമുള്ള ആഹ്വാനമാണ് ഇത്.
വിളിയെക്കുറിച്ചും പൗരോഹിത്യത്തെക്കുറിച്ചും വിശുദ്ധ പത്രോസ് വ്യക്തമാക്കിയിരിക്കുന്നത് ഇങ്ങനെ വായിക്കുന്നു: "എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍നിന്നു തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം"(1പത്രോ:2;9). സകല വിശ്വാസികളും വിളിക്കപ്പെട്ടവരാണെന്നും, ആ വിളി പൗരോഹിത്യത്തിലേക്കാണെന്നും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. വിളി ലഭിച്ച വിശ്വാസികളെല്ലാം ദൈവീകശുശ്രൂഷയില്‍ ഭാഗഭാഗിത്വമുള്ളവരാണ്. എന്നാല്‍, ഓരോരുത്തര്‍ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള തലങ്ങള്‍ വ്യത്യസ്ഥമാണെന്ന കാര്യം മറക്കരുത്. ദൈവീകശുശ്രൂഷ ഭരമേല്പിക്കപ്പെട്ടിരിക്കുന്നത് എല്ലാ വിശ്വാസികള്‍ക്കും പൊതുവായിട്ടായിരിക്കെ, തങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്ന പ്രചാരണവുമായി വൈദീകര്‍ ഇറങ്ങിയിരിക്കുന്നത് സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ്. ഇവര്‍ പ്രഘോഷിക്കുകയുമില്ല; അതിനു തയ്യാറാകുന്നവരെ അനുവദിക്കുകയുമില്ല എന്ന നയമാണ് ഇവരുടേത്! വിശ്വസിക്കുന്ന സകലരോടുംകൂടെ ഉണ്ടായിരിക്കുമെന്ന് യേശു പറഞ്ഞ അടയാളങ്ങള്‍ ഇവയാണ്: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും"(മര്‍ക്കോ:16;17,18).
എന്നാല്‍, വിശ്വാസികളായ മുഴുവന്‍ സഭാമക്കളിലും കാണപ്പെടേണ്ട ഈ അടയാളങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമുള്ളതാണെന്ന ധാരണ പരത്താന്‍ ഈ വിഭാഗം ശ്രമിക്കുന്നു. സാധാരണ വിശ്വാസികളില്‍ ഈ അടയാളം കണ്ടാല്‍, അവരെ പെന്തക്കോസ്തുകാരെന്നു വിളിച്ച് ഒറ്റപ്പെടുത്തുന്ന രീതിയും കത്തോലിക്കാസഭയിലുണ്ട്. വിശ്വാസികളില്‍ ഉണ്ടായിരിക്കുമെന്ന് യേശു അറിയിച്ച അടയാളങ്ങള്‍ പ്രത്യക്ഷപ്പെടണമെങ്കില്‍, സെമിനാരി പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങണം എന്നതാണ് ഇവരുടെ മിഥ്യാധാരണ! സെമിനാരി പഠനമോ വൈദീകരെന്ന പ്രത്യേക പദവിയോ സഭയുടെ ആരംഭകാലത്ത് ഉണ്ടായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം സാധാരണ വിശ്വാസികള്‍ക്ക് അറിയാത്തതുകൊണ്ട് ഇവരെ വഞ്ചിക്കാന്‍ മേലാളന്മാര്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നു! വൈദീകര്‍ക്കും സന്യസ്തര്‍ക്കും ദൈവവിളിയില്ലെന്നു മനോവ പറയില്ല. എന്നാല്‍, ഇവര്‍ക്കു മാത്രമേ ദൈവവിളിയുള്ളുവെന്ന വാദത്തെ ചിരിച്ചുതള്ളാനേ മനോവയ്ക്കു കഴിയുകയുള്ളു!

ദൈവവിളിയില്ലാത്ത വൈദീകരും ദൈവവിളി നിരസിച്ചവരും!

ദൈവവിളി ലഭിച്ച ശ്രേഷ്ഠരായ വൈദീകരും മെത്രാന്മാരും കര്‍ദ്ദിനാളന്മാരും കത്തോലിക്കാസഭയില്‍ ഉള്ളതുപോലെതന്നെ, ദൈവവിളി ലഭിച്ചിട്ടില്ലാത്തവരും വൈദീകവേഷത്തില്‍ സഭയിലുണ്ടെന്നത് അപകടകരമായ അവസ്ഥയാണ്! സഭയിലെ വൈദീകരില്‍ മറ്റൊരു വിഭാഗമാണ്‌ ദൈവവിളി നിരസിച്ചവരോ ദൈവവിളിയോടു നീതിപുലര്‍ത്താത്തവരോ ആയവരുടെ സംഘം! ദൈവവിളി ലഭിക്കാത്തവരെപ്പോലെതന്നെ അപകടകാരികളാണ് ഈ വിഭാഗവും! ദൈവവിളിയില്ലാത്ത വ്യക്തികള്‍ സഭയുടെ നേതൃത്വത്തില്‍ എത്തുന്നത് വിവിധ മാര്‍ഗ്ഗങ്ങളിലൂടെയാണ്. സഭയെ നശിപ്പിക്കുന്നതിനായി ദൈവനിഷേധികള്‍ അവരുടെ അനുയായികളെ സെമിനാരികളിലേക്ക് കടത്തിവിടുന്ന രീതിയാണ് ഇവയിലൊന്ന്. ഇത്തരത്തില്‍ സഭയില്‍ കടന്നുകൂടുകയും നേതൃസ്ഥാനത്തേക്ക് ഉയരുകയും ചെയ്ത ഒരു വ്യക്തിയുടെ ആത്മകഥയാണ് 'സോഫിയാ ബുക്സ്' പുറത്തിറക്കിയ 'ഒരു ആന്റി അപ്പസ്തോലന്റെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകം.
കമ്മ്യൂണിസ്റ്റുകളും ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളും മാത്രമല്ല, ഇസ്ലാമിക സംഘടനകളും ഹൈന്ദവ സംഘടനകളുമടക്കം വിവിധ മതവിഭാഗങ്ങളും കത്തോലിക്കാസഭയിലെ വൈദീകരായി അവരുടെ ആളുകളെ അയച്ചിട്ടുണ്ട്! ഇതു വായിച്ചു വായനക്കാര്‍ കണ്ണുമിഴിക്കേണ്ട; കാരണം, ഇതൊരു ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്! വിവിധ സംഘടനകളുടെയും മതങ്ങളുടെയും ആശയങ്ങളുമായി സഭയില്‍ നിലയുറപ്പിച്ചിരിക്കുന്ന ഇക്കൂട്ടരുടെയെല്ലാം കടിഞ്ഞാണുകള്‍ ഫ്രീമേസണ്‍ സംഘടന നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. സത്യദൈവത്തില്‍നിന്നു മനുഷ്യരെ അകറ്റുന്ന സകല ആശയങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് ഈ സംഘമാണ്. ക്രിസ്തീയതയോടു മാത്രമാണ് ഈ പൈശാചിക സംഘത്തിന്റെ എതിര്‍പ്പ് മുഴുവന്‍. എന്നാല്‍, മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാന്‍ മറ്റു മതങ്ങളെയും അവരുടെ മതഗ്രന്ഥങ്ങളെയും നിഷേധിക്കുന്നതായി ഇവര്‍ ഭാവിക്കാറുണ്ട്. 'ബ്ലാക്ക് മാസ്' നടത്തുന്ന ചിലര്‍ മറ്റു മതഗ്രന്ഥങ്ങളെ നിന്ദിക്കുന്നത് ഇതിന്റെ ഭാഗമാണ്! 'ബ്ലാക്ക് മാസ്' നടത്തുന്നവര്‍ സേവിക്കുന്നത് പിശാചിനെയാണെന്ന് അതിനെക്കുറിച്ചു മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് അറിയാം. പിശാചിനെ ആരാധിക്കുന്ന ഇക്കൂട്ടര്‍ ബൈബിളിനോടൊപ്പം മറ്റു മതഗ്രന്ഥങ്ങള്‍ അപമാനിക്കുന്നതിലൂടെ സാധാരണക്കാരുടെയിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. വിജാതിയര്‍ ആരാധിക്കുന്ന മൂര്‍ത്തികളും ദൈവംതന്നെയാണെന്ന മിഥ്യാധാരണ ജനിപ്പിക്കുകയെന്ന കൌശലമാണ് ഇവര്‍ ഇവിടെ പ്രയോഗിക്കുന്നത്! ആത്മീയജ്ഞാനമില്ലാത്തവര്‍ ഈ കൗശലത്തില്‍ വീണുപോയിട്ടുമുണ്ട്.
ഫ്രീമേസണ്‍ പ്രസ്ഥാനം ഒരു സര്‍വ്വമത സംഘടനയാണ്! ഇതിനു വിവിധങ്ങളായ ശാഖകളും പ്രവര്‍ത്തനമണ്ഡലങ്ങളും ഉണ്ട്. അടിസ്ഥാനപരമായി ഇത് പൈശാചിക പ്രസ്ഥാനമാണെങ്കിലും, ആത്മീയതയുടെ മുഖംമൂടി ധരിച്ചാണ് സമൂഹത്തില്‍ ഇവര്‍ നിലകൊള്ളുന്നത്. സന്നദ്ധസംഘടനകളുടെ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇക്കാരണത്താലാണ്. സന്നദ്ധപ്രവര്‍ത്തനത്തോടൊപ്പം കപട ആദ്ധ്യാത്മികത അഭ്യസിപ്പിച്ചുകൊണ്ട്‌ മുന്നേറുന്ന ഇവരുടെ അവസാന ഘട്ടമാണ് 'ബ്ലാക്ക് മാസ്' അഥവാ 'കറുത്ത കുര്‍ബ്ബാന'! എല്ലാ ദൈവങ്ങളും ഒന്നാണെന്ന രീതിയിലുള്ള ആശയം പ്രചരിപ്പിക്കുന്ന ശൈലിയാണ് ഈ പ്രസ്ഥാനങ്ങളുടെ തുടക്കം എന്നതുകൊണ്ട്, സെക്കുലര്‍ ആശയക്കാരെ സ്വാധീനിക്കാന്‍ എളുപ്പത്തില്‍ ഇവര്‍ക്കു സാധിക്കുന്നു! ഇവരുടെ പരമമായ ലക്‌ഷ്യം യേശുക്രിസ്തുവില്‍നിന്നു മനുഷ്യരെ അകറ്റി ദൈവത്തിന്റെ ശത്രുവാക്കി മാറ്റുകയെന്നതാണെന്ന് ആരംഭത്തില്‍ ആരും തിരിച്ചറിയില്ല. മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ മനുഷ്യരെ തങ്ങളുടെ അടിമകളാക്കിയതിനുശേഷമായിരിക്കും ഇവരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുന്നത്. ഇവരുടെ പിടിയിലകപ്പെട്ടവര്‍ അപ്പോഴേയ്ക്കും കടുത്ത ദൈവനിഷേധികളും സാത്താന്യ ആരാധകരുമായി മാറിയിരിക്കും!
ഫ്രീമേസണ്‍ സംഘടനകളില്‍ അംഗങ്ങളാകുന്ന വ്യക്തികള്‍ക്ക് ഒരു തിരിച്ചുപോക്ക് അസാധ്യമാണെന്നതും ഗൗരവമായി കാണണം. ഇവരുടെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ ഉന്മൂലനം ചെയ്യുകയെന്നതാണ് ഇവരുടെ ശൈലി. സമൂഹത്തിലെ എല്ലാ ഉയര്‍ന്ന സ്ഥാനങ്ങളിലും 'ഫ്രീമേസണ്‍' അംഗങ്ങള്‍ അവരോധിക്കപ്പെട്ടിരിക്കുന്നതിനാല്‍, സകല മേഖലകളിലുംനിന്ന്‍ ഈ സംഘടനകള്‍ക്ക് പിന്തുണ ലഭിക്കുന്നു. രാഷ്ട്രീയരംഗത്തും സാംസ്കാരിക-സാമൂഹിക രംഗത്തും മാത്രമല്ല, ബ്യൂറോക്രസിയും ജുഡീഷ്യറിയും കൈപ്പിടിയിലൊതുക്കാന്‍ ഇതിനോടകം ഇവര്‍ക്കു കഴിഞ്ഞു. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജഡ്ജിമാര്‍പോലും 'ഫ്രീമേസണ്‍ ലോഡ്ജുകളില്‍' അംഗത്വമുള്ളവരാണ്. ഹസ്തദാനം ചെയ്യുമ്പോഴും അഭിവാദ്യം ചെയ്യുമ്പോഴും ഇവര്‍ക്കു പരസ്പരം തിരിച്ചറിയാനുള്ള ചില മുദ്രകളുണ്ട്! കോടതിവിധികളിലും നിയമപാലന രംഗത്തും ഫ്രീമേസണ്‍ അംഗങ്ങള്‍ക്ക് അനുകൂലമായി തീര്‍പ്പുണ്ടാക്കാന്‍ ചില മുദ്രകളുണ്ട്! ദൈവജനത്തിനു നീതിലഭിക്കാത്ത അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടം അവസാന മണിക്കൂറുകളാണെന്നു തിരിച്ചറിയുകയും വിശ്വാസത്തെ മുറുകെപ്പിടിക്കാന്‍ ദൈവജനം തയ്യാറാവുകയും വേണം.
ദൈവവിളി ലഭിച്ചവരാണെന്ന ധാരണയില്‍ സഭയുടെ ഉന്നത ശ്രേണികളില്‍ മുഴുവന്‍ 'ഫ്രീമേസണ്‍' തലവന്മാര്‍ നിലയുറപ്പിച്ചിരിക്കുന്നതും നാം തിരിച്ചറിയാതെപോകരുത്. അപ്പസ്തോലികമായ പാരമ്പര്യങ്ങളെ മുഴുവന്‍ നിഷേധിച്ചുകൊണ്ട്, പുത്തന്‍ നിയമങ്ങള്‍ നിര്‍മ്മിക്കുകയും സഭയുടെ രൂപംതന്നെ മാറ്റുകയും ചെയ്യുമ്പോള്‍ വിശ്വാസികളുടെ ആത്മീയനേത്രങ്ങള്‍ അടഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, സഭയിലെ ഈ സംഘം നിസ്സാരക്കാരല്ല! ഒരുവനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തി ജോണ്‍ ഇരുപത്തിമൂന്നാമനെ വിശുദ്ധനാക്കാന്‍ കഴിവുള്ളവരാണ് ഇവര്‍! ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയെ പുറത്താക്കാനും, പകരക്കാരനായി തങ്ങളുടെ നേതാവിനെ തത്സ്ഥാനത്ത് അവരോധിക്കാനുള്ള ശക്തിയും കത്തോലിക്കാസഭയിലെ ഫ്രീമേസണ്‍ സംഘത്തിനുണ്ട്! തങ്ങള്‍ക്കെതിരായി നിലകൊണ്ട ചക്രവര്‍ത്തിയെ വാളിനിരയാക്കാനും യൂറോപ്പിലെ രാജഭരണംതന്നെ ഇല്ലാതാക്കാനും ഇവര്‍ ശക്തരായത് ഇന്നോ ഇന്നലെയോ അല്ല.
1903-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ ദേഹവിയോഗത്തെ തുടര്‍ന്ന്‍, കത്തോലിക്കാസഭയുടെ പൂര്‍ണ്ണ നിയന്ത്രണം ഫ്രീമേസണ്‍ സംഘത്തിന്റെ ആധിപത്യത്തില്‍ എത്തിക്കാന്‍ സാത്താന്‍ ശ്രമം നടത്തി. ദൈവത്തിന്റെ ശക്തമായ ഇടപെടലിലൂടെ ഈ ശ്രമത്തെ അവിടുന്നു തകര്‍ക്കുകയാണുണ്ടായത്! വിശുദ്ധ മിഖായേലിനെ സഭയുടെ ചുമതലയില്‍നിന്നു നീക്കുകയെന്ന 'ഫ്രീമേസണ്‍' അജണ്ടയിലെ ഒന്നാമത്തെ പദ്ധതി നടപ്പാക്കണമെങ്കില്‍, അവരില്‍ ഒരുവന്‍ മാര്‍പ്പാപ്പയാകണം! അതിനായി, കര്‍ദ്ദിനാള്‍ സംഘത്തിലെ 'ഫ്രീമേസണ്‍' തലവനും പിശാചിന്റെ ആരാധകനുമായിരുന്ന 'റാമ്പൊള്ള'യെ(Cardinal Rampolla) തിരഞ്ഞെടുത്തു!
പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള 'കോണ്‍ക്ലേവ്' വത്തിക്കാനില്‍ നടക്കുകയും, ആദ്യ റൌണ്ട് വോട്ട് എണ്ണുകയും ചെയ്തപ്പോള്‍, റാമ്പൊള്ളയെന്ന ഫ്രീമേസണ്‍ തലവന്‍ ഒന്നാമതെത്തി! ഇവന്‍ ഒന്നാമതെത്തണമെങ്കില്‍ കര്‍ദ്ദിനാളന്മാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിക്കണം. ഇതില്‍നിന്നുതന്നെ, കത്തോലിക്കാസഭയില്‍ ഈ സംഘത്തിനുള്ള സ്വാധീനം വ്യക്തമാണ്! ചുണ്ടിനും കപ്പിനുമിടയില്‍ മാര്‍പ്പാപ്പാസ്ഥാനം റാമ്പൊള്ളയ്ക്കു നഷ്ടമാകാന്‍ ദൈവമൊരുക്കിയ വലിയൊരു പദ്ധതി അന്നു ലോകം കണ്ടു. കോണ്‍ക്ലേവ് നടക്കുന്ന വത്തിക്കാനിലേക്ക് ക്രാകൌവിലെ ബിഷപ്പ് 'ജാന്‍ കാര്‍ഡിനല്‍ പുസ്യാന' ഒരു സന്ദേശവുമായി വന്നു. മാര്‍പ്പാപ്പമാരെ തിരഞ്ഞെടുക്കുന്നതില്‍ 'വീറ്റോ' അധികാരമുള്ള ഓസ്ത്രിയന്‍ എമ്പറര്‍ ഫ്രാന്‍സ് ജോസഫിന്റെ അടിയന്തിര സന്ദേശമായിരുന്നു അത്. കോണ്‍ക്ലേവിനെ തടസ്സപ്പെടുത്തിക്കൊണ്ടുള്ള വീറ്റോ അധികാരം അന്ന്‍ ഉപയോഗിച്ചിരുന്നില്ലെങ്കില്‍, ഒന്നാംലോക മഹായുദ്ധത്തിനുശേഷം ഈ ലോകം ഉണ്ടാകുമായിരുന്നില്ല! 'റാമ്പൊള്ള' എന്ന മഹാദുരന്തം അങ്ങനെ നീങ്ങിപ്പോകുകയും പകരം പത്താം പീയൂസ് എന്ന വിശുദ്ധനെ മാര്‍പ്പാപ്പയായി നമുക്കു ലഭിക്കുകയും ചെയ്തു!
കത്തോലിക്കാസഭയെ അതിന്റെ പ്രതിസന്ധി കാലത്തു നയിച്ചത് ഈ പാപ്പയായിരുന്നു വിശുദ്ധ പത്താം പീയൂസ്. 1903 മുതല്‍ 1914 വരെ കത്തോലിക്കാസഭയുടെ അമരക്കാരനായിരുന്ന പിയൂസ് പത്താമന്‍ വിശുദ്ധപദവിയില്‍ എത്തിയെന്നത്, ഓസ്ട്രിയന്‍ എമ്പററുടെ തീരുമാനത്തിലെ ദൈവഹിതമാണു വെളിപ്പെടുത്തുന്നത്! എന്നാല്‍, ഈ എമ്പററെ വധിച്ചുകൊണ്ടാണ് ഫ്രീമേസണ്‍ സാത്താന്മാര്‍ ഇതിനു പകരംവീട്ടിയത്!
ഒരു സാധാരണ ക്രൈസ്തവ കുടുംബത്തില്‍നിന്ന് സെമിനാരിയില്‍ ചേരുകയും വൈദീകനും മെത്രാനും മെത്രാപ്പോലീത്തായും കര്‍ദ്ദിനാളുമൊക്കെയായി പോപ്പിനെ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയും ചെയ്യുന്നതുവരെ ഇയാള്‍ക്ക് ലഭിച്ചത് ദൈവവിളിയായിരുന്നുവെന്ന ചിന്തയിലാണ് വിശ്വാസികള്‍ കഴിഞ്ഞത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇയാളെ വിളിച്ചതും നയിച്ചതും പിശാചായിരുന്നുവെന്ന് അവസാനം മാത്രമാണ് തിരിച്ചറിയുന്നതെങ്കില്‍, എത്രയോ വിശ്വാസികളെ ഇവന്‍ വഴിതെറ്റിച്ചിട്ടുണ്ടാകും! ഇവര്‍ വൈദീകരും മെത്രാനുമൊക്കെ ആയിരിക്കുമ്പോള്‍ത്തന്നെ ഇവരുടെ ചെയ്തികളെ സസൂക്ഷ്മം വീക്ഷിക്കാന്‍ തയ്യാറായാല്‍ ഈ ദുരന്തം നമ്മുടെമേല്‍ പതിക്കുകയില്ല. റാമ്പൊള്ളയും റോങ്കാളിയും ഫ്രാന്‍സീസും മാത്രമല്ല, കത്തോലിക്കാസഭയില്‍ കടന്നുകൂടിയിട്ടുള്ള ദുരന്തങ്ങള്‍ വേറെയുമുണ്ട്! ദൈവവിളിയെക്കുറിച്ച് അബദ്ധധാരണയില്‍ ജീവിക്കുന്നവര്‍ അതുകൂടി അറിഞ്ഞിരിക്കണം. വര്‍ഷങ്ങളോളം കത്തോലിക്കാസഭയുടെ പോപ്പായിരിക്കുകയും പിന്നീട് സഭയില്‍നിന്നുതന്നെ പുറത്താക്കി, ആന്റി പോപ്പായി (വ്യാജ പ്രവാചകന്‍)പ്രഖ്യാപിക്കപ്പെട്ട 'മാര്‍പ്പാപ്പമാര്‍' സഭയുടെ തലവന്മാരായി വാണിട്ടുണ്ട്!

കത്തോലിക്കാസഭയിലെ ആന്റി പോപ്പുമാര്‍!

ദൈവം തിരഞ്ഞെടുത്തതും മനുഷ്യര്‍ തിരഞ്ഞെടുത്തതും സാത്താന്‍ തിരഞ്ഞെടുത്തതുമായ മൂന്നു വിഭാഗത്തിലുള്ള പോപ്പുമാര്‍ പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്നിട്ടുണ്ട്! ഒരേ കാലയളവില്‍ രണ്ടു പാപ്പാമാര്‍ സഭയെ ഭരിച്ച നാളുകളും കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നു! പതിനൊന്നാം നൂറ്റാണ്ടില്‍ മാത്രം നാലു മാര്‍പ്പാപ്പമാര്‍ സ്ഥാനഭ്രഷ്ടരാക്കപ്പെടുകയും ഒരു പാപ്പ സഭയില്‍നിന്നുതന്നെ പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്! 1047 മുതല്‍ 1048 വരെ പോപ്പായിരുന്ന ബെനഡിക്റ്റ് ഒന്‍പതാമനെ സ്ഥാനഭ്രഷ്ടനാക്കിയതിനുശേഷം സഭയില്‍നിന്നു പുറത്താക്കി. ഇദ്ദേഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ സഭയില്‍ കടന്നുകൂടിയ പൈശാചികത വ്യക്തമാകും.
1032-ലാണ് ബെനഡിക്റ്റ് ഒന്‍പതാമന്‍ പോപ്പായി തിരഞ്ഞെടുക്കപ്പെടുന്നത്. 1044-ല്‍ സാമ്പത്തീക നേട്ടത്തിനായി ഇദ്ദേഹം സ്വയം സ്ഥാനമൊഴിയുകയും സില്‍വെസ്റ്റര്‍ മൂന്നാമനെ തത്സ്ഥാനത്ത് അവരോധിക്കുകയും ചെയ്തു. ഇയാളുടെ തിരഞ്ഞെടുപ്പ് ചോദ്യംചെയ്യപ്പെട്ടു. പാപ്പാവിരുദ്ധപാപ്പ (ആന്റി പോപ്പ്)ആയിട്ടാണ് സില്‍വെസ്റ്റര്‍ മൂന്നാമന്‍ അറിയപ്പെടുന്നത്. 1045-ല്‍ സൂത്രികൗണ്‍സില്‍ ഇദ്ദേഹത്തെ പുറത്താക്കി. പകരം, മുന്‍പ് സാമ്പത്തീക നേട്ടത്തിനായി സ്ഥാനമൊഴിഞ്ഞ ബെനഡിക്റ്റ് ഒന്‍പതാമന്‍ രണ്ടാമതും പാപ്പയായി! തൊട്ടടുത്ത വര്‍ഷം ഇദ്ദേഹത്തെയും സൂത്രികൗണ്‍സില്‍ സ്ഥാനഭ്രഷ്ടനാക്കി! പിന്നീട് ഒരു വര്‍ഷത്തോളം ഗ്രിഗറി ആറാമന്‍ പോപ്പായെങ്കിലും, ഇദ്ദേഹത്തെയും പുറത്താക്കി. അതിനുശേഷം 1046 മുതല്‍ 1047 വരെ ക്ലെമന്റ് രണ്ടാമനാണ് കത്തോലിക്കാസഭയെ നയിച്ചത്. ഇയാള്‍ക്കുശേഷം മൂന്നാംവട്ടവും ബെനഡിക്റ്റ് ഒന്‍പതാമന്‍ പോപ്പായി! പിന്നീട് ഒരു വര്‍ഷത്തിനുശേഷം ഇയാളെ പാപ്പാസ്ഥാനത്തുനിന്നു നീക്കുകയും സഭയില്‍നിന്നുതന്നെ പുറത്താക്കുകയും ചെയ്തു!
ഇത്തരത്തിലുള്ള പൊറാട്ടുനാടകങ്ങളെ പരിശുദ്ധാത്മാവിന്റെമേല്‍ കെട്ടിവയ്ക്കുകയും ഇവര്‍ക്കെല്ലാം തെറ്റാവരമുണ്ടെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നത് ജാഗ്രതയോടെ കാണണം. സഭയില്‍നിന്നു പുറത്താക്കപ്പെടുന്നതിനു മുന്‍പ് മൂന്നുവട്ടം പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്ന വ്യക്തിയായിരുന്നു ബെനഡിക്റ്റ് ഒന്‍പതാമന്‍! ഒരേ കാലയളവില്‍ രണ്ടുപേര്‍ പോപ്പായിരുന്ന നാളുകളും ഉണ്ട്. ഇങ്ങനെ വരുന്നവരില്‍ ഒരുവനെ പിന്നീട് 'പാപ്പാവിരുദ്ധപാപ്പ' (ആന്റി പോപ്പ്) ആയി പ്രഖ്യാപിക്കും! കത്തോലിക്കാസഭയില്‍ ഇന്നോളം ഭരണം നടത്തിയിട്ടുള്ള പപ്പാ വിരുദ്ധ പാപ്പാമാരുടെ(ആന്റി പോപ്പ്) ചരിത്രം അറിയേണ്ടവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക.
ഇവരൊക്കെ ദൈവവിളി ലഭിച്ചവരും പരിശുദ്ധാത്മാവിനാല്‍ വഴിനടത്തപ്പെട്ടവരുമായിരുന്നെന്നു കരുതിയാല്‍ നമുക്കു തെറ്റുപറ്റും. ഈ അപകടങ്ങളില്‍നിന്നു രക്ഷനേടാന്‍, വചനത്തില്‍ അറിവുണ്ടായിരിക്കുകയെന്ന ഒറ്റ പോംവഴി മാത്രമേ നമുക്കു മുന്നിലുള്ളൂ!

വ്യാജന്മാരെ തിരിച്ചറിയാന്‍ പരിശുദ്ധാത്മാവിന്റെ സഹായം!

ആത്മാക്കളെ വിവേചിക്കാന്‍ കഴിവു നല്‍കുന്നത് പരിശുദ്ധാത്മാവാണ്. അതുകൊണ്ടുതന്നെ, ഈ ആത്മാവിന്റെ നിറവില്‍ ജീവിക്കുന്നവര്‍ക്ക് അപകടം തിരിച്ചറിയാന്‍ സാധിക്കും. ദൈവവചനത്തോടു വിധേയപ്പെട്ടു ജീവിക്കുമ്പോള്‍ മാത്രമേ പരിശുദ്ധാത്മാവ് നമ്മില്‍ വസിക്കുകയുള്ളു എന്ന യാഥാര്‍ത്ഥ്യമാണ് ആദ്യമായി നാം മനസ്സിലാക്കിയിരിക്കേണ്ടത്. വചനം നമ്മിലുണ്ടെങ്കില്‍, നമ്മില്‍ വസിക്കുന്ന ആത്മാവ് തക്കസമയത്ത് ഈ വചനം ഓര്‍മ്മപ്പെടുത്തുകയും, അതുവഴി അശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ വിവേചിക്കാന്‍ നമുക്കു സാധിക്കുകയും ചെയ്യും. അപ്പസ്തോലന്മാര്‍ പഠിപ്പിച്ച പാരമ്പര്യങ്ങള്‍ക്കു വിരുദ്ധമായ ആശയങ്ങളുമായി എത്ര ഉന്നതരായ വ്യക്തികള്‍ നമ്മെ സമീപിച്ചാലും അവയൊന്നും നാം സ്വീകരിക്കരുത്. സഭാപിതാക്കന്മാരുടെ പാരമ്പര്യം എന്നപേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ആചാരങ്ങള്‍ ദൈവത്തില്‍നിന്നാണോ എന്ന്‍ തിരിച്ചറിയാന്‍, ബൈബിളിലെ അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന പുസ്തകവും അപ്പസ്തോലന്മാര്‍ എഴുതിയ ലേഖനങ്ങളും പരിശോധിച്ച്, അതുമായി ചേര്‍ന്നുനില്‍ക്കുന്നതാണോ എന്ന്‍ ഉറപ്പുവരുത്തണം. അവയോടു ചേര്‍ന്നുനില്‍ക്കാത്ത ആചാരങ്ങളൊന്നും നാം അനുകരിക്കരുത്.
അപ്പസ്തോലനായ പൗലോസിന്റെ ഉപദേശം ഇങ്ങനെയാണ് ബൈബിളില്‍ വായിക്കുന്നത്: "ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാത്തി:1;8). ആയതിനാല്‍, ശപിക്കപ്പെട്ടവരുടെ സുവിശേഷം സ്വീകരിച്ച് നാമും ശപിക്കപ്പെട്ടവരായി മാറാതിരിക്കാന്‍ ശ്രദ്ധിക്കുക! കാരണം, സഭാപിതാക്കന്മാരായി ചിലര്‍ പ്രചരിപ്പിക്കുന്ന വ്യക്തികളില്‍ പലരും സഭാവിരുദ്ധരായിരുന്നു. മറ്റു ചിലരാകട്ടെ ഈ ഭൂമിയില്‍ ജനിച്ചിട്ടുപോലുമില്ല! കടമറ്റത്തു കത്തനാരെന്ന സാത്താന്‍സേവക്കാരനെപ്പോലും സഭാപിതാവായി പരിഗണിച്ചിരിക്കുന്ന രണ്ടുംകെട്ട സഭകള്‍ ക്രിസ്തീയമെന്ന വാദവുമായി ഈ ഭൂമുഖത്തുണ്ട്! ആരംഭത്തില്‍ നാം ചിന്തിച്ചതും യേശു വേദനയോടെ ചോദിച്ചതുമായ വചനത്തിന്റെ പ്രസക്തി ഇവിടെയാണ്‌. "എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?"(ലൂക്കാ:18;8). ക്രിസ്തു പഠിപ്പിച്ച സത്യങ്ങളില്‍നിന്നു ക്രിസ്തീയത എത്രത്തോളം അകന്നുപോയി എന്നത് ഗൗരവമായി നാം കാണണം. യേശുവില്‍നിന്നു പഠിച്ച സത്യങ്ങള്‍ അതേപടി പകര്‍ന്നുനല്‍കുകയാണ് പത്രോസും കൂട്ടാളികളും ചെയ്തത്. കാലാകാലങ്ങളില്‍ സഭയുടെ സാരഥ്യം വഹിച്ചവര്‍, തങ്ങളുടെ ആശയങ്ങള്‍ ക്രിസ്തീയതയുടെ ഭാഗമാക്കിയപ്പോള്‍ ആരും അതില്‍ ഒളിഞ്ഞിരിക്കുന്ന ദുരന്തം മനസ്സിലാക്കിയില്ല! ഇന്ന്‍ ക്രിസ്തുവിന്റെ പ്രബോധനങ്ങളെക്കാളും അപ്പസ്തോലന്മാരുടെ പാരമ്പര്യങ്ങളെക്കാളും ഉപരിയായി പരിഗണിക്കപ്പെടുന്നത് അജ്ഞാതരായ സഭാപിതാക്കന്മാരുടെ ജീവിതചര്യകളാണ്!
യേശു പഠിപ്പിച്ചതും യേശുവില്‍നിന്ന്‍ അവിടുത്തെ ശിഷ്യന്മാര്‍ പഠിച്ചതുമായ സുവിശേഷത്തില്‍നിന്നു ബഹുദൂരം മാറിയുള്ള സഭയുടെ ഇന്നത്തെ അവസ്ഥയെയാണ് അവിടുന്ന് മുന്നില്‍ക്കണ്ടത്. യേശുവില്‍നിന്നു പഠിച്ച സത്യത്തില്‍നിന്നുകൊണ്ട് പത്രോസ് ഇപ്രകാരം പ്രഖ്യാപിച്ചു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ:4;12). തന്നിലൂടെയല്ലാതെ ആര്‍ക്കും പിതാവിന്റെ ഭവനമായ ദൈവരാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കുകയില്ലെന്ന യേശുവിന്റെ പ്രഖ്യാപനമാണ് പത്രോസ് ഇവിടെ ആവര്‍ത്തിച്ചത്. അവിടുത്തെ വചനം ഇപ്രകാരമാണ്: "യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ:14;6). യേശു അറിയിച്ചതും അപ്പസ്തോലന്മാര്‍ ആവര്‍ത്തിച്ചതുമായ സത്യത്തില്‍നിന്ന്‍ കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ ബഹുദൂരം വ്യതിചലിച്ചു കഴിഞ്ഞു! ചെറിയ വ്യതിചലനങ്ങളിലൂടെ പടിപടിയായി കടന്നുവന്ന ദുരന്തമാണിത്. സത്യത്തില്‍നിന്നു വ്യതിചലിച്ചുള്ള യാത്രയില്‍ പരിശുദ്ധാത്മാവ് വഴിനടത്തുമെന്ന ധാരണയില്‍ കഴിയുന്നവര്‍ ഒരുകാര്യം ചിന്തിക്കുക: "പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു"(1യോഹ;4;1).
സത്യാത്മാവിനെ വിവേചിച്ചറിയാനുള്ള മാര്‍ഗ്ഗവും ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: "ദൈവത്തിന്റെ ആത്മാവിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവു ദൈവത്തില്‍നിന്നാണ്. യേശുവിനെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്"(1യോഹ:4;2,3). യേശുക്രിസ്തു ശരീരം സ്വീകരിച്ചു വരികയെന്നു പറഞ്ഞാല്‍, ദൈവം മനുഷ്യനായി അവതരിക്കുക എന്നാണ് അര്‍ത്ഥം. ബൈബിള്‍ പരിഭാഷയില്‍ വന്ന ചില അബദ്ധങ്ങളും ഈ വചനത്തെ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഗ്രഹിക്കുന്നതിനെ തടയുന്നുണ്ട്. അത് മനസ്സിലാകണമെങ്കില്‍ പത്രോസിന്റെ വിശ്വാസപ്രഖ്യാപനവും ഈ വാക്യങ്ങളും ചേര്‍ത്തുവായിക്കണം. ഞാന്‍ ആരാണെന്നാണ്‌ നിങ്ങള്‍ പറയുന്നത് എന്ന യേശുവിന്റെ ചോദ്യത്തിന് പത്രോസ് നല്‍കുന്ന മറുപടി നോക്കുക: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്"(മത്താ:16;16). ഇത് പത്രോസിനു വെളിപ്പെടുത്തിയത് ആരാണെന്ന് യേശുതന്നെ വ്യക്തമാക്കുന്നു: "യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്"(മത്താ:16;17).
പുത്രനെ സാക്ഷ്യപ്പെടുത്തുന്നത് പിതാവും പരിശുദ്ധാത്മാവുമാണ്. അതുകൊണ്ടുതന്നെ, പിതാവിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ ഈ സത്യം ഏറ്റുപറയും. ആദ്യമായി ഈ സത്യം ഏറ്റുപറഞ്ഞ ശിഷ്യന്‍ പത്രോസായിരുന്നു. പത്രോസിനെ സഭയുടെ തലവനാക്കിയതും ഈ ഏറ്റുപറച്ചിലിനുള്ള അംഗീകാരമായിരുന്നു എന്നതിനു ബൈബിള്‍ സാക്ഷ്യമുണ്ട്. പത്രോസ് ഇതു പറഞ്ഞയുടനെ യേശു നല്‍കുന്ന വാഗ്ദാനം ശ്രദ്ധിക്കുക: "ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ:16;18,19). ഈ സത്യത്തിനു വിരുദ്ധമായ പ്രബോധനങ്ങള്‍ നല്‍കിക്കൊണ്ട് പത്രോസിന്റെ സിഹാസനത്തില്‍ ഇരുന്ന് കെട്ടുകയും അഴിക്കുകയും ചെയ്തിട്ടുള്ള പലരുമുണ്ട്. ഇവര്‍ കെട്ടുന്ന കെട്ടുകള്‍ മുറുകുകയോ ഇവര്‍ അഴിക്കുന്നവ അഴിയുകയോ ചെയ്യുമെന്ന് ആരും കരുതരുത്!
യേശുവിനെ ചരിത്രപുരുഷനും നവോത്ഥാന നായകനുമൊക്കെയായി പരിഗണിക്കുന്നവര്‍ ഈ ഭൂമുഖത്തുണ്ട്. എന്നാല്‍, പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്നുകൊണ്ട് പ്രഖ്യാപിക്കേണ്ടത് ഇതല്ല; അവിടുന്ന് ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണെന്നും അവനിലൂടെ മാത്രമേ രക്ഷയുള്ളുവെന്നുമാണ്! ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളിലൊന്നായ 'ന്യൂ ഏജ് മൂവ്മെന്റ്' പ്രചരിപ്പിക്കുന്ന ആശയമാണ് ചില സഭാധികാരികള്‍ സ്വീകരിച്ചിരിക്കുന്നത്. യേശുവിനെ ഗുരുവായും, ചരിത്രപുരുഷനായും അംഗീകരിച്ചുകൊണ്ട് ദൈവത്വത്തെ നിഷേധിക്കുന്ന കൗശലം ഇവര്‍ പ്രയോഗിക്കുമ്പോള്‍, അതിനെ ഏറ്റുപിടിച്ചിരിക്കുന്ന വൈദീകരും മെത്രാന്മാരും കത്തോലിക്കാസഭയിലുണ്ട്. എന്നാല്‍, അതിനേക്കാള്‍ ഗുരുതരമായത് പോപ്പ് ഫ്രാന്‍സീസ് ഈ ആശയക്കാരനാണ് എന്നതാകുന്നു! യേശു ദൈവപുത്രനാണെന്ന് പ്രഖ്യാപിക്കാന്‍ ഇന്നുവരെ തയ്യാറാകാത്ത ഇദ്ദേഹം ഒരു ഇറ്റാലിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ 'ഫ്രീമേസണ്‍' മുഖം വ്യക്തമാക്കി! പോപ്പ് ഫ്രാന്‍സീസ് വെളിപ്പെടുത്തിയത് ഇങ്ങനെ: "ഞാന്‍ വിശ്വസിക്കുന്നത് ദൈവത്തിലാണ്, കത്തോലിക്കാ ദൈവത്തിലല്ല. അങ്ങനെയൊരു കത്തോലിക്കാ ദൈവമില്ല. ഞാന്‍ യേശുവിലും അദ്ദേഹത്തിന്റെ അവതാരത്തിലും വിശ്വസിക്കുന്നുണ്ട്. യേശു എന്റെ ഗുരുവും ഇടയനുമാണ്. പക്ഷേ, ദൈവം, ആബ, പിതാവ് പ്രകാശവും സൃഷ്ടാവുമാണ്. ഇതാണ് എന്റെ അസ്തിത്വം"(2013 ഒക്ടോബര്‍ 1-ന് 'ല റിപ്പ്ബ്ലിക്ക' പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍നിന്ന്‍). ഈ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇംഗ്ലീഷില്‍ വായിക്കാന്‍ ഇവിടെ 'ക്ലിക്ക്' ചെയ്യുക!
കത്തോലിക്കാസഭയുടെയോ ക്രിസ്തീയതയുടെയോ സംരക്ഷകനാണ് പോപ്പ് ഫ്രാന്‍സീസ് എന്ന്‍ ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അതു വെറും തെറ്റിദ്ധാരണ മാത്രമാണ്. എവിടെയെങ്കിലും ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ വധിക്കപ്പെട്ടാല്‍, ഫ്രാന്‍സീസ് എന്നൊരു പോപ്പ് ഈ ഭൂമിയില്‍ ഉള്ളതായിപ്പോലും ആരും അറിയാറില്ല. എന്നാല്‍, ഇസ്ലാമിനു വേദനിക്കുമ്പോള്‍ നെഞ്ചത്തടിച്ചു വിലപിക്കാന്‍ ഇയാള്‍ മുന്നിലുണ്ടാകും. അന്ത്യകാലത്ത് പ്രത്യക്ഷപ്പെടാനിരിക്കുന്ന എതിര്‍ക്രിസ്തുവിനുവേണ്ടി ലോകത്തെ സജ്ജമാക്കുക എന്നതാണ് ഇയാളുടെ ലക്‌ഷ്യം! അതിനുവേണ്ടി ആഗോളമതം സ്ഥാപിക്കാനുള്ള നിഗൂഢ നീക്കങ്ങള്‍ ഇയാള്‍ ആരംഭിച്ചുകഴിഞ്ഞു! ആദ്യനൂറ്റാണ്ടിലെ ക്രിസ്തീയതയില്‍നിന്നു കത്തോലിക്കാസഭ കാലാകാലങ്ങളില്‍ വ്യതിചലിച്ചുവെങ്കില്‍, ആ വ്യതിചലനം അതിന്റെ പൂര്‍ണ്ണതയിലെത്തിക്കാന്‍ ഫ്രാന്‍സീസും സംഘവും കിണഞ്ഞു ശ്രമിക്കുന്നു! ഇയാള്‍ക്കു സര്‍വ്വ പിന്തുണയുമായി ഫ്രീമേസണ്‍ സംഘവും മാധ്യമലോകവും നിലയുറപ്പിച്ചിരിക്കുന്നതും കാണാന്‍ കഴിയും. ലോകത്തിന്റെ മുഴുവന്‍ അംഗീകാരങ്ങളും പോപ്പ് ഫ്രാന്‍സീസിനു ലഭിക്കുമ്പോള്‍, യേശു തന്റെ ശിഷ്യന്മാര്‍ക്കു നല്‍കിയ ഈ മുന്നറിയിപ്പ് ഗൗരവമായി എടുക്കണം: "നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു"(യോഹ:15;19).
പോപ്പ് ഫ്രാന്‍സീസിനെ ലോകം തോളിലേറ്റുന്നതു കാണുമ്പോള്‍ ഈ വചനം ഓര്‍മ്മിക്കണം. ക്രിസ്തുവിനുവേണ്ടി നിലകൊണ്ട ആരെയും അവരുടെ ജീവിതകാലത്ത് ലോകം അംഗീകരിച്ചിട്ടില്ല! യഥാര്‍ത്ഥ ക്രിസ്ത്യാനികളല്ലാത്തവര്‍ ഇന്നും അവരെ അംഗീകരിക്കുന്നില്ല എന്നതും തിരിച്ചറിയണം. ഫ്രാന്‍സീസ് ലോകത്തിന്റേത് ആയതിനാല്‍, ലോകം അതിനു സ്വന്തമായവനെ തോളിലേറ്റുന്നു. ഇതുതന്നെയാണ് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്. ദൈവത്തില്‍നിന്നല്ല ഇയാളുടെ വരവെന്നതിന്റെ വ്യക്തമായ അടയാളവും ഇതുതന്നെയാണ്! ലോകത്തിന്റെ കൈയ്യടി നേടുവാനുള്ള പ്രവര്‍ത്തനങ്ങള്‍ അധികാരമേറ്റ നാള്‍മുതല്‍ ഇദ്ദേഹം ആരംഭിച്ചു. അതിനുവേണ്ടി വിശ്വാസത്തെയും വിശ്വാസികളെയും ബലികൊടുക്കാന്‍പോലും ഇയാള്‍ തയ്യാറാണ്. ക്രിസ്തുവിന്റെ അപ്പസ്തോലന്‍ ഇങ്ങനെ എഴുതിവച്ചിരിക്കുന്നു: "വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രിദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോ:4;4). ലോകത്തിന്റെ മൈത്രിയ്ക്കുവേണ്ടി തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കിയ ഒരുവനാണ് കത്തോലിക്കാസഭയെ നയിക്കുന്നതെങ്കില്‍, സഭ ഒന്നടങ്കം ദൈവകോപത്തിനിരയാകും എന്നകാര്യം വിസ്മരിക്കരുത്! രാജാക്കന്മാര്‍ ചെയ്ത തിന്മകള്‍ ജനം അനുകരിച്ചപ്പോള്‍ ഇസ്രായേല്‍ജനം തത്ക്കാലത്തേയ്ക്കെങ്കിലും തകര്‍ക്കപ്പെട്ടു! ആധുനീക ഇസ്രായേല്‍ ഇക്കാര്യങ്ങള്‍ ഭയത്തോടും വിറയലോടുംകൂടെ സ്മരിക്കണം!
എസ്. ജെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'ജെസ്യൂട്ട്' സന്യാസസഭയിലെ വൈദീകനായിട്ടായിരുന്നു പോപ്പ് ഫ്രാന്‍സീസിന്റെ തുടക്കം. ക്രിസ്തീയതയെ പ്രചരിപ്പിക്കുന്നതില്‍ അഭിനന്ദനാര്‍ഹമായ അനേകം നന്മകള്‍ മുന്‍കാലങ്ങളില്‍ ഈ സഭയിലൂടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ പേരിനെപ്പോലും അപമാനിക്കുന്ന വിധത്തിലാണ് ഇന്ന്‍ ഈ സഭ നിലകൊള്ളുന്നത് എന്നകാര്യം നാം അറിഞ്ഞിരിക്കണം. ഭാരതത്തിലെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഇവരുടെ പൈശാചിക അജണ്ട വ്യക്തമാകും. ജെസ്യൂട്ട് വൈദീകനായ 'ശ്രീമാന്‍' സെബാസ്റ്റ്യന്‍ പൈനേടത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 'സമീക്ഷ' എന്ന സ്ഥാപനം ഇതിന് ഏറ്റവും വലിയ തെളിവാണ്! രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ ചുവടുപിടിച്ച് ആദ്ധ്യാത്മിക വ്യഭിചാരം നടത്തുന്ന മറ്റനേകം സ്ഥാപനങ്ങള്‍ കത്തോലിക്കാസഭയുടെ കീഴിലുണ്ട്. സെബാസ്റ്റ്യന്‍ പൈനേടത്ത് എന്ന സാത്താന്റെ പുരോഹിതന്‍ നടത്തുന്ന വ്യഭിചാരശാലയെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക! 'ഇതോ കത്തോലിക്കാസഭയുടെ അപ്പസ്തോലിക ദൗത്യം?'
ഭാരതത്തിലെ കത്തോലിക്കാസഭയുടെ പൈശാചിക പരീക്ഷണങ്ങള്‍ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ദൈവത്തെ വെല്ലുവിളിച്ചുകൊണ്ട് ഇവര്‍ പുറത്തിറക്കിയിരിക്കുന്ന 'കമ്മ്യൂണിറ്റി ബൈബിള്‍' എന്ന ആഭാസഗ്രന്ഥത്തെക്കുറിച്ച് സഭയുടെ വക്താവ് പറയുന്നത് ഈ ലിങ്കിലുണ്ട്; 'യഹോവയെ വെല്ലുവിളിക്കുന്ന പാതിരിമാര്‍!' ആദ്ധ്യാത്മിക വ്യഭിചാരം നടത്തിയിരുന്ന സഭാധികാരികള്‍ മുന്‍കാലങ്ങളിലും ഉണ്ടായിരുന്നുവെങ്കില്‍, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയത് രണ്ടാംവത്തിക്കാന്‍ സൂനഹദോസായിരുന്നു! എന്നാല്‍ ദൈവത്തിന്റെ നിയമം ഇതാണ്: "നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം:12;4). ആയതിനാല്‍, ഇത്തരം അനുരൂപണങ്ങളുമായി ദൈവജനത്തെ വഞ്ചിക്കുന്നവര്‍ എത്ര ഉന്നതരാണെങ്കിലും, അവരെ ദൈവജനത്തിനുമേല്‍ അധികാരികളായി ദൈവം അയച്ചിട്ടില്ല! രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ മറവില്‍ ആദ്ധ്യാത്മിക വ്യഭിചാരം നടത്തുന്ന അനേകം വൈദീകര്‍ കത്തോലിക്കാസഭയിലുണ്ട്. 'വ്യഭിചാരം' എന്ന വാക്കിന്, തെറ്റായി ചരിക്കുക എന്നാണ് അര്‍ത്ഥം. അതുകൊണ്ടുതന്നെ, വിഗ്രഹങ്ങളെ സത്യദൈവവുമായി ചേര്‍ത്തുവയ്ക്കുന്ന എല്ലാ നടപടികളെയും ഈ വാക്കുതന്നെയാണ് ഏറ്റവും അനുയോജ്യം! കാരണം, വിഗ്രഹാരാധകരെക്കുറിച്ച് പ്രവാചകന്‍ പറയുന്നത് ഇപ്രകാരമാണ്: "അവരുടെ കരങ്ങള്‍ രക്തപങ്കിലമാണ്. അവരുടെ വിഗ്രഹങ്ങളുമായി അവര്‍ പരസംഗം ചെയ്തു"(എസക്കി:23;37).
കത്തോലിക്കാസഭയില്‍ നിലനിന്നുകൊണ്ട് ഇത്തരത്തില്‍ വ്യഭിചരിക്കുന്ന ഒരു പുരോഹിതനെ ഈ ലിങ്കില്‍ നിങ്ങള്‍ക്കു കാണാം: 'ബാലിന്റെ പുരോഹിതന്‍!' ഇത്തരത്തിലുള്ള ഒരുത്തനെയും വിശ്വാസികളുടെ അധികാരിയായി ദൈവം നിയമിച്ചിട്ടില്ല. ഇവരെ അനുകരിക്കുകയോ അനുസരിക്കുകയോ ചെയ്യുന്നവര്‍ തങ്ങളുടെ നിത്യജീവന്‍ നഷ്ടമാക്കുകയാണെന്നു തിരിച്ചറിയണം. ഇസ്രായേല്‍ജനത്തിന്റെമേല്‍ മഹാമാരി വരുത്തിവച്ച കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കിയത് പുരോഹിതനായ അഹറോനായിരുന്നു എന്നകാര്യം നാം വിസ്മരിക്കരുത്! അഹറോനോട്‌ മോശ ചോദിക്കുന്ന ഈ ചോദ്യമിതാണ്: "മോശ അഹറോനോടു ചോദിച്ചു: നീ ഈ ജനത്തിന്റെ മേല്‍ ഇത്ര വലിയൊരു പാപം വരുത്തിവയ്ക്കാന്‍ അവര്‍ നിന്നോട് എന്തുചെയ്തു?"(പുറ:32;21). ജനത്തിന്റെ അഭിരുചിക്ക് അനുസൃതമായി നിയമങ്ങളുണ്ടാക്കുവാന്‍ ഒരു അധികാരിയെയും ദൈവം ചുമതലപ്പെടുത്തിയിട്ടില്ല; മറിച്ച്, ദൈവത്തിന്റെ നിയമം അനുസരിക്കാന്‍ ജനത്തെ പഠിപ്പിക്കലാണ് ഇവരുടെ ചുമതല! അതായത്, നിയമം നിര്‍മ്മിക്കലല്ല, നിയമം പഠിപ്പിക്കലാണ് അധികാരികളുടെ കടമ! ഇതുതന്നെയാണ് യേശു നമ്മോടു കല്പിച്ചത്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍"(മത്താ:28;20).
യേശുവിനെ ഏകരക്ഷകനായി അംഗീകരിക്കാനും ദൈവമായി സ്വീകരിക്കാനും തയ്യാറാകാത്ത പോപ്പ് ഫ്രാന്‍സീസിന്റെ നിലപാടുകളെ അതേപടി അനുകരിക്കുന്ന ധ്യാനകേന്ദ്രങ്ങള്‍ കത്തോലിക്കാസഭയുടെ പേരില്‍ കേരളത്തിലുണ്ട്! കത്തോലിക്കാസഭയിലെ ആള്‍ദൈവങ്ങളില്‍ ഒരുവനായ ബോബി ജോസ് കപ്പൂച്ച്യന്‍ ഇത്തരക്കാരില്‍ പ്രധാനിയാണ്‌! യേശു ദൈവമാണെന്നു പറയാന്‍ തനിക്കു സാധിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട്, തന്നില്‍ വസിക്കുന്ന സാത്താനെ ഇയാള്‍ ലോകത്തിനു വ്യക്തമാക്കിയത് ഈ അടുത്തകാലത്താണ്! എന്നാല്‍, ഇയാളില്‍ വസിക്കുന്ന പിശാചിനെ വര്‍ഷങ്ങള്‍ക്കുമുന്‍പ് മനോവ വെളിപ്പെടുത്തുകയും, ഇയാളുടെ ആരാധകവൃന്ദത്തിന്റെ അസഭ്യവര്‍ഷം കേള്‍ക്കുകയും ചെയ്തിരുന്നു!
ഇനി വിഷയത്തിലേക്ക് തിരികെ വന്നുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം. കുട്ടികളുടെ മതബോധനത്തിലെ പാളിച്ചകളെക്കുറിച്ചു ചിന്തിച്ചുകൊണ്ടായിരുന്നു നാം ഈ ചര്‍ച്ച ആരംഭിച്ചത്. ഇന്നത്തെ മതബോധന ശൈലി രൂപമെടുത്തത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ ഉത്പന്നങ്ങളായ കത്തോലിക്കാ മതബോധനഗ്രന്ഥം, യുവജന മതബോധനഗ്രന്ഥം തുടങ്ങിയ പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അനേകം നന്മകളുടെ മറവില്‍ അതീവഗുരുതരമായ പൈശാചികത ദൈവജനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നതും സാത്താന്റെ അച്ചുകൂടത്തില്‍ അച്ചടിച്ചതുമാണ് ഈ ഗ്രന്ഥങ്ങള്‍ എന്നത് തെളിവുകള്‍ സഹിതം മനോവ വ്യക്തമാക്കിയിട്ടുണ്ട്! ഇത്തരം വ്യക്തികളുടെയും സംഘങ്ങളുടെയും അബദ്ധ പഠനങ്ങളിലൂടെ വഴിപിഴചുപോയ ദൈവജനമാണ് ഇന്നു കത്തോലിക്കാസഭയില്‍ അധികവും. ഇതിനെ മുന്നില്‍ക്കണ്ടാണ് യേശു ഇപ്രകാരം പറഞ്ഞത്: "എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?"(ലൂക്കാ:18;8).
സാത്താന്റെ വിസ്സര്‍ജ്ജ്യംകൊണ്ട് കത്തോലിക്കാസഭയെ നിറയ്ക്കുവാന്‍ 'ഫ്രീമേസണ്‍' സംഘം ആവിഷ്കരിച്ചു നടപ്പാക്കുന്ന നിയമങ്ങളാണ് സഭയുടെ മതബോധനഗ്രന്ഥം! അതില്‍ അടങ്ങിയിരിക്കുന്ന നന്മകളെ നോക്കി ആരും അത് ദൈവീകമാണെന്നു തെറ്റിദ്ധരിക്കരുത്. വിസ്സര്‍ജ്ജ്യമാണെന്ന്‍ അറിഞ്ഞുകൊണ്ട് ആരുമത് കൈകളില്‍ സ്വീകരിക്കില്ല എന്ന്‍ സാത്താനും അറിയാം. എന്നാല്‍, അത് വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു തന്നാല്‍ സ്വീകരിക്കുമെന്നും അവനറിയാം. സാത്താന്റെ മലം പൊതിഞ്ഞിരിക്കുന്ന വര്‍ണ്ണക്കടലാസാണ് മതബോധനഗ്രന്ഥത്തിലുള്ള നന്മകള്‍! ഈ നന്മകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന മഹാദുരന്തം തിരിച്ചറിയണമെങ്കില്‍ ആത്മീയജ്ഞാനം അനിവാര്യമാണ്! സാത്താന്‍ അഭിഷേകം ചെയ്തയച്ചിരിക്കുന്ന അവന്റെ ദൂതന്മാരും, ഇവരുടെ ആശങ്ങളെ അജ്ഞതകൊണ്ട് പിന്തുടരുന്നവരുമായ നേതാക്കന്മാരാണ് ഇന്ന്‍ കത്തോലിക്കാസഭയെ നയിക്കുന്നത്. ഇവരെ തിരഞ്ഞെടുത്തത് പരിശുദ്ധാത്മാവാണെന്നും, ഈ ആത്മാവാണ് സഭയെ നയിക്കുന്നതെന്നും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ കാലങ്ങളായി ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു! കത്തോലിക്കാസഭയെ നയിച്ച നാല് പോപ്പുമാര്‍ 'ആന്റി പോപ്പു'മാരായിരുന്നുവെന്ന് കത്തോലിക്കാസഭ ഔദ്യോഗികമായി സമ്മതിച്ചിട്ടുണ്ട്. ഇവരെ തിരഞ്ഞെടുത്തത് പരിശുദ്ധാത്മാവായിരുന്നു എന്നു പറഞ്ഞാല്‍, അത് പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണമാകും!
കത്തോലിക്കാസഭയില്‍ പോപ്പുമാരെ തിരഞ്ഞെടുക്കുന്നത് വോട്ടവകാശമുള്ള കര്‍ദ്ദിനാള്‍മാരാണ്. അവിഹിത മാര്‍ഗ്ഗങ്ങളിലൂടെ ഈ സ്ഥാനത്ത് എത്തിയ കര്‍ദ്ദിനാള്‍മാരും സഭയിലുണ്ട്. ഇവര്‍ തിരഞ്ഞെടുക്കുന്ന പോപ്പ് എങ്ങനെയാണ് പരിശുദ്ധാത്മാവ് തിരഞ്ഞെടുത്ത പോപ്പാകുന്നത്? പരിശുദ്ധാത്മാവാണ് തിരഞ്ഞെടുത്തതെങ്കില്‍, യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയും! വര്‍ഷങ്ങളോളം സഭയെ ഭരിച്ച പോപ്പുമാരെ, പിന്നീട് പാപ്പാവിരുദ്ധ പാപ്പയായി(Anti pope) പ്രഖ്യാപിക്കുമ്പോള്‍ ദൈവജനം എന്താണ് മനസ്സിലാക്കേണ്ടത്? പാപ്പാമാരുടെ തിരഞ്ഞെടുപ്പില്‍ സാത്താനും അവന്റെതായ സ്വാധീനം ചെലുത്തുന്നുവെന്നല്ലേ? ആയതിനാല്‍, ഒരുവന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട പോപ്പാണെന്നു തിരിച്ചറിയാന്‍, അവന്റെ വാക്കുകളും പ്രവര്‍ത്തികളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണു വേണ്ടത്! പത്രോസിന്റെ വിശ്വാസപ്രഖ്യാപനങ്ങളില്‍ നിലനില്‍ക്കുന്ന ഒരുവനെ നിയോഗിച്ചത് ദൈവമാണെന്നു മനസ്സിലാക്കാന്‍ കഴിയും! എന്നാല്‍, പത്രോസിന്റെയും മറ്റ് അപ്പസ്തോലന്മാരുടെയും പ്രബോധനങ്ങള്‍ക്കെതിരായ ആശയങ്ങളാണ് ഇവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമെങ്കില്‍, ആ മനുഷ്യനെ ആരും അനുസരിക്കുകയോ പരിഗണിക്കുകയോ ചെയ്യേണ്ടതില്ല. പഴയനിയമകാലത്ത് അനേകം വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ടിരുന്നതുപോലെ, ആധുനീക ഇസ്രായേലിലും അനേകം വ്യാജന്മാര്‍ വിലസുന്നുണ്ട്! ഇവരെ തിരിച്ചറിയാനുള്ള അടയാളം മോശവഴി ദൈവം നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക:
"നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്‍മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്"(നിയമം:13;1-3). അന്യദേവന്മാരിലേക്കോ വിജാതിയ ആശയങ്ങളിലേക്കോ ദൈവജനത്തെ നയിക്കാന്‍ ശ്രമിക്കുന്നവര്‍ എത്ര വലിയവരാണെങ്കിലും അവരെ കേള്‍ക്കരുതെന്നാണ് ദൈവം നമുക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്! അന്യദേവന്മാരുടെ പേര് ഉച്ചരിക്കുവാന്‍പോലും നമ്മുടെ ദൈവം നമ്മെ അനുവദിച്ചിട്ടില്ല. ഈ വചനം ശ്രദ്ധിക്കുക: "ഞാന്‍ നിങ്ങളോടു പറഞ്ഞകാര്യങ്ങളിലെല്ലാം ശ്രദ്ധ വയ്ക്കണം. അന്യദേവന്‍മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ:23;13). ഇത്രമാത്രം വെറുക്കപ്പെടേണ്ട ദേവീ-ദേവന്മാരിലേക്കു കൗശലപൂര്‍വ്വം നമ്മെ നയിക്കാന്‍ ശ്രമിക്കുന്നവര്‍ നമ്മുടെ മേല്‍ ശാപം വരുത്തിവയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്.
നമ്മുടെ ദൈവം ഇതു നമുക്ക് വെളിപ്പെടുത്തിയിരിക്കുന്നത് നോക്കുക: "ഇന്നേദിവസം നിങ്ങളുടെ മുന്‍പില്‍ ഞാനൊരു അനുഗ്രഹവും ശാപവും വയ്ക്കുന്നു. ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിച്ചാല്‍ അനുഗ്രഹം; നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിക്കാതെ, ഞാന്‍ ഇന്നു കല്‍പിക്കുന്ന മാര്‍ഗത്തില്‍ നിന്നു വ്യതിചലിച്ച്, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്‍മാരുടെ പുറകേപോയാല്‍ ശാപം"(നിയമം:11;26-28). അന്യദേവന്മാര്‍ക്ക് ആഗോളവിപണിയുണ്ടാക്കാന്‍ ശ്രമിക്കുന്ന ശപിക്കപ്പെട്ട ഇടയന്മാരെ അനുഗമിക്കുന്നവരുടെമേല്‍ ഈ ശാപം നിപതിക്കും!
യേശുവിനെക്കൂടാതെ രക്ഷയുണ്ടെന്ന പൈശാചിക സന്ദേശം ലോകത്തിലേക്കു വിസ്സര്‍ജ്ജിച്ച രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെ നയിച്ചത് പരിശുദ്ധാത്മാവാണെന്ന് ആരും പറയരുത്. ജോണ്‍ ഇരുപത്തിമൂന്നാമനെ തിരഞ്ഞെടുത്തത് പരിശുദ്ധാത്മാവാണെന്നു പറയുന്നവര്‍, അന്നു തിരഞ്ഞെടുക്കപ്പെട്ട ഗ്രിഗറി പതിനേഴാമന്‍ പാപ്പായ്ക്ക് എന്തു സംഭവിച്ചുവെന്നു വെളിപ്പെടുത്തണം. മുഹമ്മദിനെ പ്രവാചകനായും, ഈസാനബിയെ മിശിഹായായും, മറിയംബീവിയെ പരിശുദ്ധ കന്യകാമറിയമായും അംഗീകരിച്ചിരിക്കുന്ന യുവജന മതബോധനഗ്രന്ഥത്തെ പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തലായി പ്രഖ്യാപിക്കുന്നവര്‍ ഈ വചനത്തെ അംഗീകരിക്കുന്നുണ്ടോ എന്നു വ്യക്തമാക്കണം. വചനമിതാണ്: "യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു; അവന്‍ ദൈവത്തിലും വസിക്കുന്നു"(1യോഹ:4;15). മറിയംബീവിയ്ക്ക് ജിബ്രീല്‍ മലക്കില്‍ ജനിച്ച ഈസാനബി എങ്ങനെയാണ് ദൈവപുത്രനായ യേശുവാകുന്നത്? കുരിശില്‍ മരിക്കുകയും മൂന്നാംനാള്‍ ഉയിപ്പിക്കപ്പെടുകയും ചെയ്ത യേശുവിനെയാണ് ക്രിസ്ത്യാനി വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നത്! ഖുറാന്‍ പറയുന്ന ഈസാനബി മരിച്ചിട്ടില്ലെന്നു മാത്രമല്ല, അവന്‍ ദൈവപുത്രനുമല്ല! മക്കളുണ്ടാകുന്നത് മ്ലേച്ഛതായായി കരുതുന്ന അല്ലാഹുവിനെ സത്യദൈവമാക്കാന്‍ ചെകുത്താന്‍ നടത്തിയ കൗശലത്തെ ദൈവജനത്തിനുമേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നവര്‍ എത്ര ഉന്നതരായിരുന്നാലും വിശ്വാസികള്‍ അവജ്ഞയോടെ തള്ളിക്കളയുക!
വിശ്വാസികളെ നേര്‍വഴിക്കു നയിച്ചിരുന്ന നല്ല ഇടയന്മാര്‍ കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നു. അന്നൊക്കെ ആ ഇടയന്മാരെ കണ്ണടച്ചു വിശ്വസിച്ചാലും യാതൊരു അപകടവും സംഭവിക്കുകയുമില്ലായിരുന്നു. എന്നാല്‍, ഇന്നത്തെ സ്ഥിതി അതല്ല; നല്ല ഇടയന്മാരോടൊപ്പം വ്യാജന്മാരും ഇടയവേഷത്തില്‍ സഭയില്‍ കയറിക്കൂടിയിട്ടുണ്ട്. ശ്രീ ശ്രീ രവിശങ്കറിന്റ ശിഷ്യന്മാരും അമൃതാനന്തമായിയുടെ കാമുകന്മാരും ദൈവജനത്തെ നയിച്ചാല്‍, വന്നുഭവിക്കുന്നത് മഹാദുരന്തമായിരിക്കും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ! "എന്തെന്നാല്‍ വലിയവനും ചെറിയവനും ഒന്നുപോലെ അന്യായലാഭത്തില്‍ ആര്‍ത്തിപൂണ്ടിരിക്കുന്നു; പ്രവാചകനും പുരോഹിതനും കപടമായി പെരുമാറുന്നു. അശ്രദ്ധമായിട്ടാണ് എന്റെ ജനത്തിന്റെ മുറിവുകള്‍ അവര്‍ വച്ചുകെട്ടുന്നത്. സമാധാനം ഇല്ലാതിരിക്കേ സമാധാനം, സമാധാനം എന്ന് അവര്‍ പറയുന്നു"(ജറെ:8;10,11). കത്തോലിക്കാസഭയുടെ ഇന്നത്തെ അവസ്ഥ തിരിച്ചറിയുമ്പോള്‍, യേശു ചോദിച്ച ചോദ്യത്തിന്റെ പൊരുള്‍ നമുക്കു വ്യക്തമാകും. ഭയത്തോടും വിറയലോടുംകൂടെ വായിക്കാന്‍ ആ വചനം ഒരിക്കല്‍ക്കൂടി കുറിക്കുന്നു: "എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?"(ലൂക്കാ:18;8).
"ഇടയന്മാര്‍ വഴിതെറ്റിച്ച് മലയില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി"(ജറെ:50;6).
ചേര്‍ത്തുവായിക്കാന്‍: ആടുകളുടെ ചോരകുടിച്ചു വിഹരിക്കുന്ന രക്തദാഹികളായ ഇടയന്മാര്‍ കത്തോലിക്കാസഭയിലുണ്ടെന്നു മനോവ വിളിച്ചുപറയുമ്പോള്‍, മനോവയെ സഭയുടെ ശത്രുവായി പ്രഖ്യാപിക്കുന്നതിനു മുന്‍പ് രണ്ടു മിനിറ്റു മാത്രമുള്ള ഈ വീഡിയോ ഒന്നു കാണുക: കത്തോലിക്കാസഭയില്‍ സാത്താന്‍ അഴിഞ്ഞാടുന്നു!
 http://www.manovaonline.com/newscontent.php?id=236