Tuesday 17 March 2015

കൊല്‍ക്കത്ത കൂട്ടമാനഭംഗം; പോലീസ്‌ മേധാവി കോണ്‍വന്റ്‌ സന്ദര്‍ശിച്ചു

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ കൂട്ടമാനംഗത്തിനിരയായ വയോധികയായ കന്യാസ്‌ത്രീയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഗുരുതരാവസ്‌ഥയില്‍ തന്നെയാണെങ്കിലും ചികിത്സയോടു പ്രതികരിക്കുന്നുണ്ട്‌. അതേ സമയം, മാനസികമായ ആഘാതത്തില്‍നിന്നു മോചനം നേടാന്‍ ഏറെ സമയം വേണ്ടിവരുമെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.
നാദിയ ജില്ലയിലെ റാണഘട്ടിലുള്ള കോണ്‍വന്റില്‍ ശനിയാഴ്‌ച പുലര്‍ച്ചെയായിരുന്ന രാജ്യത്തെ ഞെട്ടിച്ച സംഭവം. സംസ്‌ഥാന പോലീസ്‌ മേധാവി രാജശേഖര്‍ റെഡ്‌ഡി ഇന്നലെ കോണ്‍വെന്റ്‌ സന്ദര്‍ശിച്ചു. നാലു മോഷ്‌ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ്‌ ഞായറാഴ്‌ച പുറത്തുവിട്ടിരുന്നു. ഇവരെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക്‌ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്‌.
പത്തു പേരെ ഇതുവരെ ചോദ്യം ചെയ്‌തെങ്കിലും ആരെയും അറസ്‌റ്റ്‌ ചെയ്‌തിട്ടില്ല. സിസിടിവിയില്‍ പതിഞ്ഞ മോഷ്‌ടാക്കള്‍ തന്നെയാണു കുറ്റക്കാരെന്നു കരുതുന്നതായി നദിയ എസ്‌.പി. അര്‍ണാബ്‌ ഘോഷ്‌ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ബംഗാള്‍ സര്‍ക്കാരിനോട്‌ റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ട്‌.
 http://www.mangalam.com/print-edition/india/294658

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin