Sunday 8 March 2015

ആറു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം ലൈംഗികാവയവത്തില്‍ ഇരുമ്പു കമ്പി കുത്തിക്കയറ്റി

Asianet News 13 hours ago India
 ആറു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം  ലൈംഗികാവയവത്തില്‍ ഇരുമ്പു കമ്പി കുത്തിക്കയറ്റി
08 Mar
ഭോപ്പാല്‍: ആറു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം ലൈംഗികാവയവത്തില്‍ ഇരുമ്പു കമ്പി കുത്തിക്കയറ്റി. മധ്യപ്രദേശിലെ സോലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ നിര്‍മാണ കമ്പനിയിലെ സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റിലായി. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജബുവ നിവാസിയായ കൂലിപ്പണിക്കാരന്റെ മകളാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. വീടിനടുത്തുള്ള നിര്‍മാണ സൈറ്റില്‍ ചെന്ന ആറു വയസ്സുകാരിയെ സുരക്ഷാ ജീവനക്കാരനായ കുശാല്‍ ചൌഹാന്‍ പിടിച്ചു കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത ശേഷം ലൈംഗികാവയവത്തില്‍ ഇരുമ്പു കമ്പി കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രക്തത്തില്‍ കുളിച്ച നിലയില്‍ ബാലികയെ കണ്ട പിതാവിനോട് നടന്ന സംഭവം കുട്ടി പറയുകയായിരുന്നു. ഉടന്‍ തന്നെ ബാലികയെ ആശുപത്രിയില്‍ എത്തിച്ചു. സമീപവാസികള്‍ സെക്യൂരിറ്റി ജീവനക്കാരനെ തിരഞ്ഞു പോയെങ്കിലും ഇയാള്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളില്‍നിന്ന് രക്തം പുരണ്ട ഇരുമ്പു കമ്പി കണ്ടെടുത്തു. ബലാല്‍സംഗം അടക്കമുള്ള കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയതായി പൊലീസ് പറഞ്ഞു.
കുട്ടിയുടെ കുടുംബവുമായുള്ള മുന്‍ വൈരാഗ്യമാണ് സംഭവത്തിന് ഇടയാക്കിയതെന്ന് പിടിയിലായ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാല്‍, അങ്ങനെയൊരു മുന്‍ വൈരാഗ്യത്തിന് ഒരു കാരണവും ഇല്ലെന്ന് ബാലികയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
http://www.asianetnews.tv/crime/article/24329_Man-rapes-6-yr-old-girl-with-4-ft-iron-rod-in-Ahmedabad

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin