Saturday 28 February 2015

മംഗളൂരുവില്‍ ക്രിസ്ത്യന്‍ ദേവാലയത്തിനു നേരേ ആക്രമണം





മംഗളൂരു: മംഗളൂരുവില്‍ ക്രൈസ്തവ ദേവാലയത്തിനു നേരേ ആക്രമണം. ദെര്‍ളകട്ടയ്ക്കടുത്ത പനിറിലെ വിശുദ്ധ ജോസഫ് വാസിന്റെ നാമധേയത്തിലുള്ള കപ്പേളയ്ക്കു നേരേയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടായത്. ചൊവ്വാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് ആക്രമണമുണ്ടായതെന്നാണു കരുതുന്നത്. മാതാവിന്റെയും ഉണ്ണീശോയുടെയും രൂപം സ്ഥാപിച്ചിരുന്ന രൂപക്കൂടിന്റെ ചില്ല് കല്ലെറിഞ്ഞു തകര്‍ത്ത നിലയിലാണ്.

ഇന്നലെ രാവിലെ കപ്പേളയിലെത്തിയവരാണ് ആക്രമണവിവരം അറിയിച്ചത്. എറിയാനുപയോഗിച്ച കല്ല് രൂപക്കൂടിനുള്ളില്‍ നിന്നു ലഭിച്ചു. സംഭവത്തില്‍ കൊണാജെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആക്രമണത്തിനു പിന്നില്‍ ഏതെങ്കിലും വ്യക്തിയാണോ, അല്ലെങ്കില്‍ സംഘമാണോയെന്നു അന്വേഷിച്ചുവരികയാണെന്ന് മംഗളൂരു പോലീസ് കമ്മീഷണര്‍ എസ്. മുരുകന്‍ അറിയിച്ചു. ഡല്‍ഹിയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിഷയം ഗൌരവമായെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച രാത്രി സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടുപേര്‍ കപ്പേളയ്ക്കു മുന്നില്‍ ഇരിക്കുന്നതു കണ്ടതായി പ്രദേശവാസിയായ ഒരു വിദ്യാര്‍ഥി പോലീസിനു മൊഴി നല്കിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഇന്നലെ കര്‍ണാടക ആരോഗ്യമന്ത്രിയും സ്ഥലം എംഎല്‍എയുമായ യു.ടി. ഖാദര്‍ സ്ഥലം സന്ദര്‍ശിച്ചു.

കുറ്റവാളികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പുനല്കി. സമൂഹത്തില്‍ അരക്ഷിതാവസ്ഥ ലക്ഷ്യംവച്ചാണ് ആക്രമണമുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസിപി ശങ്കര്‍ ഷെട്ടി, എസ്ഐ ഭാരതി എന്നിവരടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്നു സിഗരറ്റ് കുറ്റികള്‍ കണ്ടിരുന്നു. പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യമുള്ളതായി നാട്ടുകാര്‍ മന്ത്രിയെ അറിയിച്ചു. 
 http://www.deepika.com/ucod/

Wednesday 25 February 2015

മദറിനെ വെറുതെ വിടു, അവര്‍ക്കൊപ്പം ഞാനും പ്രവര്‍ത്തിച്ചിട്ടുണ്ട്, വിവാദത്തിലേക്ക് മദറിനെ വലിച്ചിഴയ്ക്കരുത് ; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആര്‍എസ്സ്എസ്സിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത്



മദറിനെ വെറുതെ വിടു, അവര്‍ക്കൊപ്പം ഞാനും പ്രവര്‍ത്തിച്ചിട്ടുണ്ട്, വിവാദത്തിലേക്ക് മദറിനെ വലിച്ചിഴയ്ക്കരുത് ; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആര്‍എസ്സ്എസ്സിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത്
മദര്‍ തെരേസയ്‌ക്കെതിരായ ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിന്റെ പരാമര്‍ശങ്ങള്‍ രാജ്യമെങ്ങും പ്രതിഷേധത്തിന് കാരണമാകുന്നു. മദര്‍ തെരേസയുടെ സാമൂഹ്യ സേവനത്തിന്റെ പ്രധാന ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നുവെന്നാണ് മോഹന്‍ ഭാഗവത് ആക്ഷേപിച്ചത്. ഇതിനെതിരെയാണ് രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്നത്. യവുചെയ്ത് മദര്‍തെരേസയെപ്പോലുള്ള ഒരു പുണ്യവനിതയെ ഇത്തരം വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. കൊല്‍ക്കൊത്തയിലെ നിര്‍മല്‍ ഹൃദയ് ആശ്രമത്തില്‍ മദര്‍ തെരേസക്കൊപ്പം കുറച്ചു കാലം സേവനത്തില്‍ ഏര്‍പ്പെടാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ടെന്നും കെജരിവാള്‍ പറഞ്ഞു. അവര്‍ ഒരു വിശുദ്ധയാണ് , ദയവു ചെയ്ത് മദറിനെ ഒഴിവാക്കൂ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഭഗവതിന്റെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തെത്തി. മദര്‍ തെരേസയെക്കുറിച്ച് ഇങ്ങനെ സംസാരിക്കുന്നതിനെതിരേ ജാതിമതഭേദമെന്യേ നിരവധിപേര്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും ആളുകള്‍ ആര്‍എസ്എസ് തലവനെതിരേ പ്രതികരിച്ചു. മദര്‍ തെരേസായുടെ സേവനം മഹത്തരമായിരിക്കാം. എന്നാല്‍ അതിനു പിന്നില്‍ ഒറ്റലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. താന്‍ ശുശ്രൂഷിക്കുന്ന വ്യക്തിയെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുക. എന്‍ജിഒ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുമ്പോഴാണു മോഹന്‍ ഭഗവത് മദര്‍ തെരേസായുടെ മഹത്തരമായ സാധുജന ശുശ്രൂഷയെ മതപരിവര്‍ത്തനത്തിന്റെ പേരു പറഞ്ഞു വിവാദ പരാമര്‍ശം നടത്തിയത്.
 http://4malayalees.com/index.php?page=newsDetail&id=57440
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 പാവം സ്തീകള്‍ എന്തിനാണ് ഇദേഹത്തി൯റെ കാലുകഴുകുന്നത്?
ഇദേഹം ഹിന്ദുക്കളുടെ ദേവനാണൊ?, അതോ ഇദേഹം രാഷ്ട്രിയം പറയുന്ന ആളാണൊ? ഇദേഹം എന്തുകൊണ്ട് പാവങ്ങളുടെ കാലുകള്‍കഴുകുവാ൯ സാധിക്കുന്നില്ല. ഇദേഹം എന്തുകൊണ്ട് പാവങ്ങളായ കുഷ്ഠരോഗികളെ ചികല്‍സിക്കാ൯ പറ്റുന്നില്ല. എന്നിട്ടാണൊ ഇദേഹം ഹിന്ദുസം പറയുന്നത്.



 http://www.deepika.com/feature/SpecialSection.aspx?topicid=36

വൈദീകന്റെ പീഡനശ്രമത്തെ എതിര്‍ത്ത കന്യാസ്ത്രീയെ കോണ്‍വന്റില്‍ നിന്നും പുറത്താക്കി, ജീവന് ഭീഷണിയെന്ന് കാട്ടി കന്യാസത്രീ ആലുവ പൊലീസിന് പരാതി നല്‍കി

 mediaOne news

nun not allowed to enter convent after she complained of harassment by a priest 

February 24, 2015 at 10:24pm

http://youtu.be/HMGVI7xJ-G0



വൈദീകന്റെ പീഡനശ്രമത്തെ എതിര്‍ത്ത കന്യാസ്ത്രീയെ കോണ്‍വന്റില്‍ നിന്നും പുറത്താക്കി, ജീവന് ഭീഷണിയെന്ന് കാട്ടി കന്യാസത്രീ ആലുവ പൊലീസിന് പരാതി നല്‍കി
വൈദീകന്റെ ലൈംഗീക ഇംഗിതത്തിന് വഴങ്ങാതിരുന്ന കന്യാസ്ത്രീയെ കോണ്‍വന്റില്‍ നിന്നും പുറത്താക്കി. പീഡന ശ്രമത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് സഭാ കോണ്‍വെന്റില്‍ നിന്നും പുറത്താക്കപ്പെട്ട തനിക്ക് ജീവന് ഭീഷണിയുടണ്ടെന്ന് കാട്ടി കന്യാസ്ത്രീ പൊലീസിന് പരാതി നല്‍കിയിരിക്കുകയാണ്. സിസ്റ്റര്‍ അഭയയ്ക്ക് സംഭവിച്ചതു പോലെ തനിക്കും നേരിടേണ്ടിവരുമോ എന്ന ആശങ്കയുണ്ടെന്ന് അവര്‍ പറഞ്ഞു.13 വര്‍ഷമായി ഇറ്റലി ജനോവ ആസ്ഥാനമായുള്ള കോണ്‍വെന്റില്‍ കന്യാസ്ത്രീ ആയി ജോലി ചെയ്തുവരികയാണെന്ന് ആലുവയിലെ സഭാ കോണ്‍വെന്റില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ആലുവ ജനസേവ ശിശുഭവനില്‍ അഭയം തേടിയ കന്യാസ്ത്രീ പറഞ്ഞു. ഇന്നത പോലീസ് മേധാവികള്‍ക്ക് പരാതി നല്‍കിശേഷം കണ്ണൂരിലേക്ക് മടങ്ങാനാണ് സിസ്റ്ററുടെ തീരുമാനം. തുടക്കത്തില്‍ 12 വര്‍ഷം മറ്റൊരു സഭയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എന്നാല്‍ ആ സഭയിലെ ഒരു വൈദികന്റെ അനാശാസ്യം താന്‍ കണ്ടതിനെ തുടര്‍ന്നുണ്ടായ ഭീഷണിയെത്തുടര്‍ന്ന് സഭ വിട്ട് സെന്റ് ആഗത്തയിലെത്തിയിലെത്തുകയായിരുന്നു. മദ്ധ്യപ്രദേശിലെ കോണ്‍വെന്റില്‍ സേവനം അനുഷ്ടിച്ചുവരവെ കാണ്‍വെന്റിനോട് ചേര്‍ന്നുള്ള പള്ളിയിലെ ധ്യാനഗുരുവും ഇടുക്കി സ്വദേശിയുമായ വൈദികന്‍ മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവം പുറത്തറിഞ്ഞതോടെ വികാരി മദര്‍ സൂപ്പീരിയറെ സ്വാധീനിച്ച് തന്നെ ഇറ്റലിയിലേക്ക് പറഞ്ഞുവിട്ടു. രണ്ട് വര്‍ഷത്തോളം അവിടെയും അദ്ധ്യാപികയായി ജോലി ചെയ്തു. അവിടെ നിന്നാണ് ജനുവരി ഇരുപതിന് നാട്ടിലെത്തിയത്.. ആലുവയിലുള്ള കോണ്‍വെന്റില്‍ ചെന്നെങ്കിലും അവിടെ കയറ്റാന്‍ തയ്യാറായിരുന്നില്ല. തന്റെ ബാഗ് അവര്‍ വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് ആലുവ പൊലീസ് സ്‌റ്റേഷനിലെത്തി പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ. ഫൈസലിനെ നേരില്‍ കണ്ട് പരാതി അറിയിച്ചു.. പിന്നീട് രാത്രി നാട്ടുകാരുടെ സഹായത്തോടെയാണ് ആലുവ ജനസേവയില്‍ താത്കാലിക സംരക്ഷണമൊരുക്കിയത്. സഭയുടെ എത്ര വലിയ പീഡനം ഏല്‍ക്കേണ്ടി വന്നാലും തിരുവസ്ത്രം ഉപേക്ഷിക്കില്ലെന്നും കന്യാസ്ത്രീയായി തന്നെ ജീവിക്കുമെന്നും അവര്‍ പറഞ്ഞു.
 http://4malayalees.com/index.php?page=newsDetail&id=57374

 ഇവ൯ ആര്?

ഇന്ത്യക്കാരായ കുഷ്ടരോഗികളെ കൈകൊണ്ട് തൊടാത്തവ൯!

ഇന്ത്യക്കാരായ പാവങ്ങളെ സഹായിക്കാത്തവ൯!

ഇവനാണൊ മത പ്രസംങ്ങി!

ഇന്ത്യയില്‍ പലതരത്തിലുളള ഹിന്ദുക്കളുണ്ട്. അവരെല്ലാവരെയും ഒരു തരത്തിലുളള ഹിന്ദുക്കളാക്കുമൊ?

ഇന്ത്യയില്‍ പലതരത്തിലുളള ഭാഷകളും ഉണ്ട്. അത് എല്ലാംമാറ്റി, ഒരു തരത്തിലുളള ഭാഷയാക്കുമൊ?

 ഇന്ത്യയിലെ പലതരത്തിലുളള ഹിന്ദുക്കള്‍ പല രാജങ്ങളില്‍പോയി പല തരത്തിലുളള അമ്പലങ്ങള്‍ പണിയുന്നത് ശെരിയാണൊ?

 ഹിന്ദുക്കള്‍ പല രാജങ്ങളില്‍പോയി അവിടത്തെ ജെനങ്ങളെ മതം മാറ്റി ഹിന്ദുക്കളാക്കുന്നതും ശെരിയാണൊ സഘാവേ?

  .............................................

മദര്‍ തെരേസയ്‌ക്കെതിരായ പരാമര്‍ശം: ഭാഗവതിനെതിരേ വ്യാപക പ്രതിഷേധം

mangalam malayalam online newspaperന്യൂഡല്‍ഹി: മതപരിവര്‍ത്തനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ഇന്ത്യയില്‍ മദര്‍ തെരേസയുടെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളെന്ന ആര്‍.എസ്‌.എസ്‌. അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്‌താവനയ്‌ക്കെതിരേ ദേശവ്യാപക പ്രതിഷേധം. പരാമര്‍ശം പിന്‍വലിക്കണമെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി. ഒഴികെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. വിവിധ ക്രൈസ്‌തവ സംഘടനകള്‍ക്കുപുറമേ മദര്‍ തെരരേസ സ്‌ഥാപിച്ച സന്യാസിനീ സമൂഹമായ മിഷണറീസ്‌ ഓഫ്‌ ചാരിറ്റീസ്‌ നേതൃത്വവും ഭാഗവതിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. അതേസമയം പ്രസ്‌താവനയില്‍ തെറ്റൊന്നുമില്ലെന്ന വാദവുമായി ആര്‍.എസ്‌.എസ്‌. നേതൃത്വം ഭാഗവതിനു പ്രതിരോധം തീര്‍ത്തു.
പാവങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പ്രതീക്ഷയുടെ ദീപനാളമായിരുന്നു മദര്‍ തെരേസയെന്ന്‌ വത്തിക്കാന്‍ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള പാവങ്ങള്‍ക്കു പ്രചോദനമായിരുന്നു അവരുടെ ജീവിതമെന്നു ഭാഗവതിന്റെ പ്രസ്‌താവനയോടു പ്രതികരിക്കാതെ വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്‌താവന പറയുന്നു.
ഭാഗവത്‌ രാജസ്‌ഥാനില്‍ നടത്തിയ പ്രസ്‌താവന ആയുധമാക്കി പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം. ശൂന്യവേളയില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ലോക്‌സഭയില്‍ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചത്‌. എന്നാല്‍ സ്വതന്ത്ര സംഘടനകളുടെ അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി പ്രസ്‌താവനകളില്‍ ഇടപെടാനാകില്ലെന്നു പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു വ്യക്‌തമാക്കി. ഇതോടെ വിഷയം ഉന്നയിക്കാന്‍ അനുവദിക്കാനാകില്ലെന്ന്‌ സ്‌പീക്കര്‍ സുമിത്ര മഹാജന്‍ നിലപാടു സ്വീകരിക്കുകയായിരുന്നു. വിഷയം പാര്‍ലമെന്റിലുന്നയിച്ച കോണ്‍ഗ്രസിനു പുറമേ തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്‌മി പാര്‍ട്ടിയും പ്രസ്‌താവന പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടു. കൊല്‍ക്കത്തയിലെ നിര്‍മല്‍ ഹൃദയ്‌ ആശ്രമത്തില്‍ മദറിനൊപ്പം സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കാലത്തെ അനുസ്‌മരിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജ്‌രിവാള്‍ അവരുടെ പേര്‌ വിവാദങ്ങളിലേക്കു വലിച്ചിഴയ്‌ക്കുന്നതിലുള്ള എതിര്‍പ്പ്‌ ട്വിറ്ററില്‍ പങ്കുവച്ചു.
കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌ സിങ്‌, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍, പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവരും ശക്‌തമായ ഭാഷയില്‍ ഭാഗവതിന്റെ വാക്കുകളെ അപലപിച്ചു.
ഭാഗവതിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും മതപരിവര്‍ത്തനമെന്നത്‌ മദറിന്റെ മനസില്‍ പോലുമുണ്ടായിരുന്നില്ലെന്നതു വ്യക്‌തമാണെന്നായിരുന്നു മിഷണറീസ്‌ ഓഫ്‌ ചാരിറ്റീസ്‌ വക്‌താവ്‌ സുനിത കുമാറിന്റെ പ്രതികരണം. നിസ്വാര്‍ഥ സേവനമെന്ന ഒറ്റലക്ഷ്യം മാത്രമായിരുന്നു മദറിനുണ്ടായിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മദര്‍ തെരേസയെക്കുറിച്ചു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം മനുഷ്യത്വരഹിതമാണെന്ന്‌ സി.ബി.സി.ഐ. അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്ക ബാവ പറഞ്ഞു. നൊബേല്‍ സമ്മാനിതയും ഭാരതരത്ന ജേതാവുമായ മഹദ്‌ വ്യക്‌തിത്വത്തെ അനാവശ്യമായ വിവാദങ്ങളിലേക്കു വലിച്ചിഴയ്‌ക്കുന്നത്‌ ദൗര്‍ഭാഗ്യകരമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
അതേസമയം മദറിനെതിരായ ഭാഗവതിന്റെ പരാമര്‍ശത്തെ ആര്‍.എസ്‌.എസ്‌. ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകള്‍ അനുകൂലിച്ചു. മതപരിവര്‍ത്തനമാണ്‌ ക്രിസ്‌ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്നായിരുന്നു ആര്‍.എസ്‌.എസിന്റെ പ്രതികരണം.

 http://www.mangalam.com/print-edition/india/287196

Sunday 22 February 2015

പരിത്യജിക്കപ്പെട്ടവരില്‍ ക്രിസ്‌തുവിനെ കാണണം: ഫ്രാന്‍സിസ്‌ മാര്‍പാപ്പ

mangalam malayalam online newspaperവത്തിക്കാന്‍: പരിത്യജിക്കപ്പെടുന്ന ഓരോ വ്യക്‌തിയിലും കര്‍ദിനാള്‍മാര്‍ ക്രൂശിതനായ ക്രിസ്‌തുവിനെ കാണണമെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ പുതിയ കര്‍ദിനാള്‍മാര്‍ക്കൊപ്പം കുര്‍ബാന അര്‍പ്പിച്ചു വചനസന്ദേശം നല്‌കുകയായിരുന്നു അദ്ദേഹം.
വിശ്വാസം നഷ്‌ടപ്പെട്ടവരിലും നിരീശ്വരവാദികളിലും ജയില്‍ ശിക്ഷ അനുഭവിക്കുന്നവരിലും രോഗികളിലും തൊഴില്‍രഹിതരിലും കുഷ്‌ഠരോഗികളിലുമെല്ലാം കര്‍ത്താവ്‌ സന്നിഹിതനാണ്‌. ക്രിസ്‌തുവിന്റെയും സഭയുടെയും വഴി ഒന്നാണ്‌.
കര്‍ദിനാള്‍മാരുടെ ഏക സ്‌ഥാനം മറ്റുള്ളവരെ ശുശ്രൂഷിക്കുവാനുള്ള സന്നദ്ധതയാണ്‌.
ജറുസലേം കൗണ്‍സില്‍ മുതല്‍ സഭയുടെ വഴി എപ്പോഴും ക്രിസ്‌തുവിന്റെ വഴി തന്നെയാണ്‌. അതു കരുണയുടെയും പുനരധിവാസത്തിന്റേതുമാണ്‌. ലോകത്തിലെ സഹനത്തിന്റെ മുമ്പില്‍ സഭയ്‌ക്കു നിഷ്‌ക്രിയമാകാന്‍ സാധിക്കില്ല. സഭയുടെ വഴി നിത്യമായി ആരേയും വിധിക്കുന്നതോ ശിക്ഷിക്കുന്നതോ അല്ല. ആത്മാര്‍ഥമായ ഹൃദയത്തോടെ ക്ഷമചോദിക്കുന്ന എല്ലാവര്‍ക്കും ദൈവത്തിന്റെ കരുണ നല്‌കുക എന്നതാണു ലക്ഷ്യം.
ലോകവിജയങ്ങളുടെ പുറകെ പോകാതിരിക്കുവാനും ദൈവത്തിന്റെ ദാസന്മാരാകുവാനും സഭയുടെ അമ്മയായ പരിശുദ്ധ കന്യാമറിയത്തില്‍നിന്നു കര്‍ദിനാള്‍മാര്‍ പഠിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍നിന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, കര്‍ദിനാള്‍ ഒസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌, കര്‍ദിനാള്‍ ടെലസ്‌പ്പോര്‍ തോപ്പോ എന്നിവര്‍ കുര്‍ബാനയില്‍ സഹകാര്‍മികരായി. മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ കൂടിയ കര്‍ദിനാള്‍മാരുടെ സമ്മേളനം തിരുസംഘങ്ങളുടെ എണ്ണം കുറയ്‌ക്കുക, സാമ്പത്തീകകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറിയേറ്റ്‌ കോണ്‍ഗ്രിഗേഷനാക്കി മാറ്റുക, അധികാരവികേന്ദ്രീകരണം, വത്തിക്കാന്‍ കൂരിയായില്‍ യോഗ്യതയുള്ള സാങ്കേതിക വിദഗ്‌ധരെ നിയമിക്കുന്നതു തുടങ്ങിയവ ചര്‍ച്ച ചെയ്‌തു.
കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി സഭയുടെ സാമ്പത്തിക സ്‌ഥിതിയെക്കുറിച്ചുള്ള കൃത്യവും സമഗ്രവുമായ റിപ്പോര്‍ട്ട്‌ കര്‍ദിനാള്‍മാരുടെ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

വത്തിക്കാനില്‍നിന്നു ഫാ. ജോസഫ്‌ സ്രാമ്പിക്കല്‍
 http://www.mangalam.com/print-edition/international/283883

മത സ്വാതന്ത്ര്യം: മോഡി വിശദീകരിക്കണമെന്ന്‌ കെ.സി. വേണുഗോപാല്‍

ന്യൂഡല്‍ഹി: മത വിശ്വാസം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്‌താവന സംബന്ധിച്ചു വിശദീകരണം വേണമെന്നു കെ.സി. വേണുഗോപാല്‍ എം.പി. മോഡി പ്രധാനമന്ത്രിയായി എട്ടുമാസം പിന്നിട്ടശേഷം, ഒട്ടേറെ സമ്മര്‍ദങ്ങള്‍ പരിഗണിച്ച്‌ ഏറെ വൈകിയാണ്‌ ഇത്തരമൊരു പ്രസ്‌താവന നടത്തിയത്‌.
പാര്‍ലമെന്റില്‍പോലും ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണെന്നു വരുത്തി തീര്‍ക്കാനുള്ള നീക്കത്തിലാണു ബി.ജെ.പി. ഈ സാഹചര്യത്തില്‍ മോഡിയുടെ പ്രസ്‌താവനയെ ജനങ്ങള്‍ അവിശ്വസിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ഘര്‍വാപസി എന്നപേരില്‍ പലവിധ തന്ത്രങ്ങല്‍ ഉപയോഗിച്ചു നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെ പ്രധാനമന്ത്രി കാണുന്നില്ല.
രാഷ്‌ട്രപിതാവിനെ കൊലചെയ്‌ത നാഥുറാം ഗോഡ്‌സെയുടെ പ്രതിഷ്‌ഠയും ക്ഷേത്രവും സ്‌ഥാപിക്കാനുള്ള ശ്രമങ്ങള്‍ മുളയിലെനുള്ളുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ബോധപൂര്‍വമായ വീഴ്‌ചയുണ്ടായെന്ന്‌ അദ്ദേഹം പറഞ്ഞു.

 http://www.mangalam.com/print-edition/india/286130

Saturday 21 February 2015

 

സഹോദരനോടപ്പം മോദിയും രുദ്രരാക്ഷമാലയിട്ടിരുന്നുവെങ്കില്‍......

സഭ കല്‍പിച്ചതും മോദി ഇച്ഛിച്ചതും ഒന്ന്

സഭ കല്‍പിച്ചതും മോദി ഇച്ഛിച്ചതും ഒന്ന്
ന്യൂഡല്‍ഹി: ലോകം തന്നില്‍നിന്ന് തേടുന്ന ഒരു പ്രസ്താവന ഇംഗ്ളീഷില്‍തന്നെ നടത്താന്‍ വേദിയൊരുക്കിയതിന് ക്രിസ്തീയ സഭയോടുള്ള കടപ്പാട് വാക്കുകളില്‍കൂടി പ്രകടമാക്കാന്‍ നരേന്ദ്ര മോദി മറന്നില്ല. തങ്ങളുടെ പരിപാടി എല്ലാപിന്തുണയും നല്‍കി വിജയിപ്പിച്ചതിന് ‘മോദിജീ ഹംഭീ ആപ്കെ സാഥ്ഹെ’’ എന്ന് ഹിന്ദിയില്‍തന്നെ പ്രഖ്യാപിച്ച് കൃതജ്ഞത രേഖപ്പെടുത്താന്‍ സഭയുടെ പരമോന്നത നേതാവും മടിച്ചില്ല. അങ്ങനെ ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ സഭ കല്‍പിച്ചതും മോദി ഇച്ഛിച്ചതും ഒന്നായി.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തും പ്രധാനമന്ത്രിയായ ശേഷവും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളെ ഒരിക്കല്‍പോലും അപലപിക്കാതിരുന്ന മോദി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ പരസ്യപ്രസ്താവന നടത്തിയതോടെ മൗനം ഭഞ്ജിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഇതിനിടയിലാണ് ചാവറ കുര്യാക്കോസ് ഏലിയാസച്ചനും ഏവുപ്രാസ്യാമ്മയും വിശുദ്ധരായത് ദേശീയതലത്തില്‍ ആഘോഷിക്കാന്‍ സിറോ മലബാര്‍ സഭയും ഫരീദാബാദ് രൂപതയും തീരുമാനിച്ചത്. രണ്ട് കൂട്ടരുടെയും ആഗ്രഹങ്ങള്‍ യോജിപ്പിക്കുന്നതില്‍ കേരളത്തില്‍നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവ് നിര്‍ണായക പങ്ക് വഹിച്ചു. ഫെബ്രുവരി ആദ്യവാരത്തില്‍ ഉദ്ദേശിച്ച പരിപാടിക്ക് വിശിഷ്ടാതിഥയായി മോദിയെയും ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍, ഫെബ്രുവരി 17ന് വിജ്ഞാന്‍ ഭവനില്‍ പരിപാടി സംഘടിപ്പിച്ചാല്‍ താന്‍ വരാമെന്ന് കോണ്‍ഗ്രസ് നേതാവ് വഴി മോദി സഭയെ അറിയിച്ചു.
മോദിയുടെകൂടി താല്‍പര്യപ്രകാരമാണ് ഇത്തരമൊരു പരിപാടി നടത്തുന്നതെന്ന് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സഭയോട് അടുപ്പമുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയോ മറ്റു കോണ്‍ഗ്രസ് നേതാക്കളെയോ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള നേതാക്കളെയോ പരിപാടിക്ക് അതിഥികളായി ക്ഷണിച്ചിരുന്നില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ന്യൂനപക്ഷ മന്ത്രി നജ്മ ഹിബത്തുല്ല, ബി.ജെ.പിയോട് അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യന്‍ എന്നിവരെ അതിഥികളാക്കിയപ്പോള്‍ ശ്രോതാവായി മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ് സദസ്സിലിരുന്നു.
ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ മാധ്യമപ്രവര്‍ത്തകരും പ്രസംഗം കേള്‍ക്കാനത്തെിയിരുന്നു. ഇംഗ്ളീഷില്‍ എഴുതിത്തയാറാക്കിയ പ്രസംഗം പ്രോംപ്റ്ററില്‍ നോക്കി വളരെ പാടുപെട്ട് വായിച്ച മോദി അന്തര്‍ദേശീയ തലത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പരിപാടി പരമാവധി പ്രയോജനപ്പെടുത്തി. ക്രിസ്ത്യന്‍ സഭക്ക് പറയാനുള്ള കാര്യങ്ങള്‍ ഇംഗ്ളീഷില്‍ പറഞ്ഞ സിറോ മലബാര്‍ സഭയുടെ പരമോന്നത നേതാവ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മോദിക്കുള്ള സഭയുടെ പിന്തുണ ‘മോദിജീ ഹംഭീ ആപ്കെ സാഥ്ഹെ’ എന്ന് ഹിന്ദിയില്‍ പ്രഖ്യാപിച്ചു.
സംഘാടകന്‍െറ റോളിലായിരുന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ വിശുദ്ധരാക്കല്‍ ചടങ്ങിന് തനിക്ക് കീഴില്‍ ഒൗദ്യോഗിക പ്രതിനിധിസംഘത്തെ അയച്ച് വത്തിക്കാനില്‍ ഇന്ത്യന്‍ പതാക പാറിപ്പിച്ചതിന് മോദിയെ പ്രശംസിച്ചു. അതേസമയം ആശംസാ പ്രസംഗം നടത്തിയ ഡോ. അനില്‍ കൂട്ടോ മോദിയുടെ പരിപാടി സംഘടിപ്പിച്ചതില്‍ സി.ബി.സി.ഐക്ക് പങ്കില്ളെന്നാണ് വേദിയില്‍നിന്നിറങ്ങി മാധ്യമങ്ങളോട് പ്രതികരിച്ചത്.
 http://www.madhyamam.com/news/341334/150217

Thursday 19 February 2015



വളരെ നാളുകള്‍ക്കുശേഷം സഹോദരങ്ങളുടെ കൂടികാഴ്ച്ച


മതവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി



മതവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
അവരവരുടെ മതത്തില്‍ ഉറച്ചു നില്‍ക്കാനും വിശ്വാസം കാത്തുസൂക്ഷിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ആ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മതസൗഹാര്‍ദം ഇന്ത്യന്‍ സംസ്‌കാരമാണ്. ബുദ്ധന്റെയും ഗാന്ധിയുടെയും നാട്ടില്‍ മതവിദ്വേഷം പാടില്ലെന്നും മോദി പറഞ്ഞു. മതങ്ങള്‍ക്കെതിരെ നടന്ന എല്ലാ ആക്രമണങ്ങളെയും പ്രധാനമന്ത്രി അപലപിച്ചു. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ക്രൈസ്തവ ദേവലയങ്ങള്‍ക്കു നേരെ ഡല്‍ഹിയില്‍ തുടര്‍ച്ചയായി ഉണ്ടായ ആക്രമണങ്ങളുടെയും ഘര്‍വാപസി അടക്കമുള്ള വിവാദങ്ങള്‍ക്കും ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായാണു കത്തോലിക്ക സഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. എല്ലാ മതങ്ങള്‍ക്കും തുല്യമായ ബഹുമാനവും അവകാശവും നല്‍കും. മതസ്വാതന്ത്ര്യം ഹനിക്കാന്‍ ആരെയും അനുവദിക്കില്ല. ഡല്‍ഹിയില്‍ പള്ളി ആക്രമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും മോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ ആത്മാര്‍ഥതയോടെ കാണുന്നുവെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പക്ഷേ, ഇതു നടപ്പാക്കാന്‍ പ്രധാനമന്ത്രിക്ക് ഏറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവന്നേക്കാമെന്നും അദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
 http://4malayalees.com/index.php?page=newsDetail&id=56953

Tuesday 17 February 2015

"ഇതില്‍ ആരാണ് ചേട്ട൯?

ഇതില്‍ ആരാണ് അനുജ൯?"

നേരിലും നുണയിലും!

 

കത്തോലിക്കാ സഭയുടെ ചടങ്ങില്‍ പ്രധാനമന്ത്രി : മതസ്വാതന്ത്ര്യം ഉറപ്പാക്കും

mangalam malayalam online newspaperന്യൂഡല്‍ഹി: രാജ്യത്തു മതസ്വാതന്ത്ര്യം ഉറപ്പാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. മതവിശ്വാസം ഓരോരുത്തരുടെയും വ്യക്‌തിപരമായ സ്വാതന്ത്ര്യമാണ്‌. മതസൗഹാര്‍ദം ഭാരതസംസ്‌കാരത്തിന്റെ ഭാഗമാണ്‌. ശ്രീബുദ്ധന്റെയും ഗാന്ധിജിയുടെയും നാട്ടില്‍ മതവിദ്വേഷം വളര്‍ത്താന്‍ ഒരു സംഘടനയെയും അനുവദിക്കില്ല. എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണന ഉറപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.
ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധ ഗണത്തിലേക്കുയര്‍ത്തിയതില്‍ സീറോ മലബാര്‍ സഭയും ഡല്‍ഹി ഫരീദാബാദ്‌ രൂപതയും സി.എം.ഐ, സി.എം.സി. സന്യാസിസമൂഹവും സംഘടിപ്പിച്ച ദേശീയതല ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയില്‍ ക്രൈസ്‌തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടതിന്റെയും ഘര്‍ വാപസി അടക്കമുള്ള വിവാദങ്ങളുടെയും പശ്‌ചാത്തലത്തിലാണ്‌ പ്രധാനമന്ത്രി ഈ ചടങ്ങില്‍ പങ്കെടുത്തത്‌. ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടതില്‍ രാജ്യം അഭിമാനിക്കുന്നു. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവിയിലും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അധ്യക്ഷത വഹിച്ചു. മതപരിവര്‍ത്തനം തടയാനായി നിയമം കൊണ്ടുവരുന്നത്‌ മതസൗഹാര്‍ദം തകര്‍ക്കുമെന്നും സഭ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്‌റ്റ്‌ലി, നജ്‌മ ഹെപ്‌തുള്ള, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, ആര്‍ച്ച്‌ ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, മാര്‍ കുര്യാക്കോസ്‌ ഭരണികുളങ്ങര, ഡോ. അനില്‍ കൂട്ടോ എന്നിവര്‍ പ്രസംഗിച്ചു. ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയ ഒരു മതവിഭാഗത്തിനു നേരേയും ആക്രമണങ്ങള്‍ പൊറുക്കില്ലെന്നു നരേന്ദ്ര മോഡി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. രാജ്യത്ത്‌ ഒരു തരത്തിലുമുള്ള മതമൗലികവാദം അനുവദിക്കില്ല. എല്ലാ തരത്തിലുള്ള മതസ്വാതന്ത്ര്യവും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. വിവിധ മതവിഭാഗങ്ങളോടുള്ള ബഹുമാനം ഓരോ ഇന്ത്യക്കാരന്റെയും രക്‌തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്‌. എല്ലാ മതവിഭാഗങ്ങളും പരസ്‌പര ബഹുമാനത്തോടെ പുരാതന ഭാരതത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണമെന്നു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനും എവുപ്രാസ്യമ്മയും ജീവിതം കൊണ്ടു വിശുദ്ധരായിരുന്നവരാണ്‌. അവരുടെ ജീവിതം ക്രൈസ്‌തവസമൂഹത്തിനു മാത്രമല്ല, എല്ലാവര്‍ക്കും പ്രചോദനമാണ്‌. രണ്ടു വിശുദ്ധരും ദൈവികതയിലും നിസ്വാര്‍ഥ സേവനങ്ങളിലും ശോഭിക്കുന്ന മാതൃകയാണ്‌.
ആധുനിക ഇന്ത്യയാണു തന്റെ സ്വപ്‌നം. സബ്‌കാ സാഥ്‌, സബ്‌കാ വികാസ്‌ എന്നതാണു തന്റെ വികസന മന്ത്രം. എല്ലാവര്‍ക്കും ഭക്ഷണം, എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം, എല്ലാ വീടുകളിലും വൈദ്യുതിയും ശൗചാലയങ്ങളും എന്നതാണ്‌ ഇതുകൊണ്ട്‌ അര്‍ഥമാക്കുന്നത്‌. ഐക്യത്തിലൂടെ മാത്രമേ ഈ നേട്ടങ്ങള്‍ കൈവരിക്കാനാകൂ. ലോകത്താകമാനം മതവിശ്വാസത്തിന്‍മേലുള്ള ഭിന്നതയും അക്രമങ്ങളുമാണു കാണാന്‍ കഴിയുന്നത്‌. ഇക്കാലയളവില്‍ പുരാതന ഇന്ത്യയുടെ എല്ലാ മതങ്ങളോടുമുള്ള തുല്യ പരിഗണനയും സഹിഷ്‌ണുതയും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. പുരാതന ഇന്ത്യയുടെ മൂല്യങ്ങള്‍ ലോകം മാതൃകയാക്കുന്ന കാഴ്‌ചയാണു ഇപ്പോള്‍ കാണുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കെ.എസ്‌. ശരത്‌ലാല്‍
 http://www.mangalam.com/print-edition/india/284572
മതസ്വാതന്ത്ര്യം സംരക്ഷിക്കും - മോദി


ന്യൂഡല്‍ഹി: മതവിദ്വേഷം പരത്താന്‍ ആരെയും അനുവദിക്കില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ പൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. മതവിശ്വാസം വ്യക്ത്യാധിഷ്ഠിതമാണെന്നും എന്തുവിലകൊടുത്തും മതസ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യാമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഡല്‍ഹിയില്‍ ഈയിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുെട പ്രസ്താവന ശ്രദ്ധേയമാണ്. ആദ്യമായാണ് ഈ വിഷയത്തില്‍ അദ്ദേഹം പ്രതികരിക്കുന്നത്. '' ഏതെങ്കിലും വിഭാഗത്തിനെതിരെ വിദ്വേഷം കുത്തിവെക്കാന്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ ആരെയും അനുവദിക്കില്ല. ഓരോരുത്തര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം വിശ്വാസം തിരഞ്ഞെടുക്കാനും അത് നിലനിര്‍ത്താനും പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. സര്‍ക്കാര്‍ എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുന്നു''- പ്രധാനമന്ത്രി പറഞ്ഞു.

വിഭാഗീയ ശക്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട്, ഒരു വിശ്വാസത്തിനെതിരെയും ഒരു ഘട്ടത്തിലും അക്രമം അനുവദിക്കില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ''ഇന്ത്യ ഗാന്ധിയുടെയും ബുദ്ധന്റെയും നാടാണ്. എല്ലാ മതങ്ങളെയും തുല്യബഹുമാനത്തോടെ കാണുക എന്നത് ഓരോ ഇന്ത്യാക്കാരന്റെയും ജനിതകഘടനയില്‍ തന്നെ ഉണ്ടാവണം''.
മതവിശ്വാസത്തിന്റെ പേരില്‍ മുമ്പില്ലാത്തവിധം പകയും വിദ്വേഷവും പരക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, എല്ലാ വിശ്വാസങ്ങളോടും പരസ്പര ബഹുമാനം എന്ന ഇന്ത്യയുടെ പൗരാണിക സങ്കല്‍പ്പം ഇക്കാര്യത്തില്‍ ലോകത്തിന് വെളിച്ചമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

2008-ലെ ഹേഗ് കണ്‍വെന്‍ഷനെ ഉദ്ധരിച്ചുകൊണ്ട് വിശ്വാസസ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെ അദ്ദേഹം ഊന്നിപ്പറഞ്ഞു. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ ഹേഗ് കണ്‍വെന്‍ഷനിലും ഒരുപടി മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. 'സബ് കാ സാത് സബ് കാ വികാസ്' എന്ന ആശയം പൂര്‍ണമാക്കാന്‍ െഎക്യം അനിവാര്യമാണെന്നും അതിന് എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ മതപരമായ അസഹിഷ്ണുതയെ കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ച യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ഡല്‍ഹിയിലും പിന്നീട് വാഷിങ്ടണിലും വിമര്‍ശിച്ചിരുന്നു. പള്ളികള്‍ക്കെതിരെ നടന്ന തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ 'അംഗീകരിക്കാനാവാത്ത അപഭ്രംശ'മാണെന്ന് ചടങ്ങില്‍ സംസാരിക്കവേ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. മാനവരാശിക്ക് വേണ്ടി ജീവിതം അര്‍പ്പിച്ച ഒട്ടേറെ ഉദാഹരണങ്ങള്‍ ഇന്ത്യയിലെ മതങ്ങളുടെ ചരിത്രത്തിലുണ്ടെന്നും ചാവറയച്ചനും ഏവുപ്രാസ്യമ്മയും ഇവരില്‍ പെടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണഘടനയുടെ സംരക്ഷണമില്ലാതിരുന്ന കാലത്താണ് ക്രിസ്തുമതം ഇവിടെ എത്തിയതെന്നും അന്ന് സംരക്ഷകരായി നിന്നത് ഹിന്ദു രാജാക്കന്‍ മാരാണെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പറഞ്ഞു.

ആശങ്ക മറച്ചുവെക്കാതെ സഭാനേതൃത്വം


ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ ആക്രമണത്തില്‍ തങ്ങളുടെ ആശങ്ക പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ചടങ്ങില്‍ പ്രസംഗിച്ച സഭാധ്യക്ഷന്മാര്‍ ശ്രമിച്ചത്. മതസ്പര്‍ദ്ധ വളര്‍ത്തുമെന്നതിനാല്‍ മതപരിവര്‍ത്തന നിരോധനനിയമം കൊണ്ടുവരരുതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യം വ്യക്തിപരമാണ്. ആകെ ജനസംഖ്യയുടെ 2.3 ശതമാനമാണ് നിലവില്‍ ക്രിസ്ത്യാനികള്‍. കഴിഞ്ഞ രണ്ട് ജനസംഖ്യ കണക്കെടുപ്പുകളിലായി മതാനുയായികളുടെ എണ്ണത്തില്‍ കുറവുവന്നെന്നും ഈ സാഹചര്യത്തില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്ന വാദം തെറ്റാണെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

ദളിത് ക്രൈസ്തവരെ കൂടി സംവരണത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ ആവശ്യപ്പെട്ടു. രാജ്യത്തെ ക്രൈസ്തവ സ്ഥാപനങ്ങളില്‍ 60 ശതമാനവും ഗ്രാമീണ മേഖലയിലാണെന്നും രാജ്യവികസനത്തില്‍ ജനസംഖ്യയുടെ അനുപാതത്തേക്കാള്‍ സംഭാവന നല്‍കുന്നവരാണ് ക്രൈസ്തവരെന്നും അദ്ദേഹം വ്യക്തമാക്കി.

മതേതര ജനാധിപത്യനിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശക്തമായ ഭരണഘടനയാണ് നമുക്കുള്ളതെന്ന് തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ന്യൂനപക്ഷക്ഷേമ മന്ത്രി നജ്മ ഹെപ്തുള്ള, ഫരീദാബാദ് രൂപതാ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, വികാരി ജനറാള്‍ സെബാസ്റ്റ്യന്‍ വടുക്കുമ്പാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 http://www.mathrubhumi.com/story.php?id=523859

Monday 16 February 2015


പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ന്യൂനപക്ഷ ചടങ്ങില്‍ മുഖ്യാതിഥിയായി മോദി

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ന്യൂനപക്ഷ ചടങ്ങില്‍ മുഖ്യാതിഥിയായി മോദി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം ആദ്യമായി ഒരു ന്യൂനപക്ഷ സമുദായ ചടങ്ങില്‍ നരേന്ദ്ര മോദി ചൊവ്വാഴ്ച മുഖ്യാതിഥിയായി പങ്കെടുക്കും.
കത്തോലിക്കാ സഭയിലെ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്‍െറ ദേശീയ ആഘോഷത്തിലാണ് ഡല്‍ഹി വിജ്ഞാന്‍ ഭവനിലെ പ്ളീനറി ഹാളില്‍ ഉച്ചക്ക് 12 മണിക്ക് മോദിയത്തെുന്നത്.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹിബത്തുല്ല, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, സി.ബി.സി.ഐ വൈസ് പ്രസിഡന്‍റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ, ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവര്‍ പ്രസംഗിക്കും.
സീറോ മലബാര്‍ സഭയും ഫരീദാബാദ് രൂപതയും സി.എം.ഐ, സി.എം.സി സന്ന്യാസി സമൂഹങ്ങളുടെയും ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ ഡല്‍ഹിയില്‍ തുടര്‍ച്ചയായി ഉണ്ടായ ആക്രമണങ്ങളുടെയും ഘര്‍വാപസി അടക്കമുള്ള വിവാദങ്ങള്‍ക്കും ശേഷമാണ് നരേന്ദ്ര മോദി കത്തോലിക്ക സഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അതിദയനീയമായി പരാജയപ്പെട്ട മോദിക്ക് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാക്കാന്‍ സംഘടിപ്പിച്ച ചടങ്ങിനെച്ചൊല്ലി ക്രിസ്തീയ സഭയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു.
സീറോ മലബാര്‍ സഭയും ഫരീദാബാദ് - ഡല്‍ഹി രൂപതയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയുമായി സഹകരിക്കില്ളെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) വ്യക്തമാക്കിയിട്ടുണ്ട്.

 http://www.madhyamam.com/news/341169/150216

ഉഴവൂരില്‍ ഘര്‍ വാപസി; മതം മാറിയത്‌ 37 പേര്‍

mangalam malayalam online newspaperഉഴവൂര്‍: ഉഴവൂരില്‍ നടന്ന ഘര്‍ വാപസി ചടങ്ങില്‍ 37 പേര്‍ ഹിന്ദുമതം സ്വീകരിച്ചു. ഉഴവൂരിലെ മൂന്നു ചേരമര്‍ ക്രൈസ്‌തവ കുടുംബങ്ങളില്‍നിന്നായി എട്ടു പേരും രാമപുരം, മേലുകാവ്‌ പ്രദേശങ്ങളിലെ റോമന്‍ കത്തോലിക്ക കുടുംബങ്ങളില്‍നിന്നുള്ള 29 പേരുമാണ്‌ ഇവരെന്നു സംഘാടകര്‍ പറഞ്ഞു.
തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീരാമദാസ മഠാധിപതി ബ്രഹ്‌മപാദാനന്ദ സരസ്വതിയാണ്‌ ഇവരെ ഹിന്ദുമതത്തിലേക്കു സ്വീകരിച്ചത്‌. ചെങ്കോട്ടുകോണം ശ്രീരാമദാസമഠത്തിന്റെ കീഴില്‍ അരീക്കരയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീരാമദാസമിഷനും അരീക്കരയിലുള്ള തന്ത്രവിദ്യാപീഠവുമാണ്‌ ഘര്‍ വാപസിക്കു നേത്യത്വം നല്‍കിയത്‌. ആര്‍.എസ്‌.എസ്‌. നേതാക്കളും പ്രവര്‍ത്തകരും പിന്തുണയുമായി എത്തിയിരുന്നു.
സര്‍വൈശ്വര്യപൂജയോടും സുദര്‍ശനഹോമത്തോടെയുമാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. അരീക്കര എസ്‌.എന്‍.ഡി.പി. ശാഖയുടെ കീഴിലുള്ള എസ്‌.എന്‍. യു.പി. സ്‌കൂള്‍ ഹാളില്‍ തീര്‍ത്ത ഹോമകുണ്‌ഠത്തിനു സമീപത്തായിരുന്നു ചടങ്ങ്‌. തന്ത്രി ഘടനാനന്ദപാദതീര്‍ത്ഥ (തന്ത്രവിദ്യാപീഠം മേലുകാവ്‌) സഹസ്രനാമം ചൊല്ലിക്കൊടുത്തു. ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം 37 പേര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും രാമായണവും നല്‍കി.
കഴിഞ്ഞ മാസം 12-ന്‌ ഉഴവൂര്‍ കരുനെച്ചി ക്ഷേത്രത്തില്‍ നടന്ന ഘര്‍ വാപസി ചടങ്ങില്‍ ആറു കുടുംബത്തില്‍നിന്നായി 17 പേര്‍ ഹിന്ദുമതം സ്വീകരിച്ചിരുന്നു. ഉഴവൂര്‍, മോനിപ്പിള്ളി, പയസ്‌ മൗണ്ട്‌, ഉഴവൂര്‍ ഈസ്‌റ്റ്‌ കല്ലട കോളനി, ആച്ചിക്കല്‍, ആലപുരം, ഉഴവൂര്‍ 157 കോളനി, ആച്ചിക്കല്‍ കോളനി, പള്ളിക്കുന്നേല്‍ കോളനി എന്നിവിടങ്ങളില്‍ നിന്നുള്ള റോമന്‍ കത്തോലിക്ക, ക്രിസ്‌ത്യന്‍ ചേരമ വിഭാഗങ്ങളില്‍ പെട്ടവരാണ്‌ അന്നു ഹിന്ദുമതം സ്വീകരിച്ചത്‌.

http://www.mangalam.com/print-edition/keralam/283844

ക്രൈസ്‌തവരെ തലയറുത്തു കൊല്ലുന്ന ദൃശ്യങ്ങള്‍ ഐ.എസ്‌. പുറത്തുവിട്ടു

mangalam malayalam online newspaperകെയ്‌റൊ: ഐ.എസ്. കൊടും ക്രൂരതയ്‌ക്ക് അവസാനമില്ല. ലിബിയയില്‍ നിന്നു തട്ടിക്കൊണ്ടു വന്ന ഈജിപ്‌റ്റുകാരായ 21 ക്രൈസ്‌തവരെ തലയറുത്തു കൊല്ലുന്നതിന്റെ വീഡിയോ ഭീകരര്‍ പുറത്തുവിട്ടു. ട്രിപ്പോളിക്ക്‌ സമീപത്തുള്ള കടല്‍തീരത്തു വെച്ചാണ്‌ അരുംകൊല നടന്നത്‌.
ഐ.എസ്‌ ബന്ദികളെ ധരിപ്പിക്കുന്ന ഓറഞ്ച്‌ നിറമുള്ള വസ്‌ത്രങ്ങളാണ്‌ ഇവരും ധരിച്ചിരുന്നത്‌. ബന്ദികളെ മുട്ടില്‍ നിര്‍ത്തിയ ശേഷം കഴുത്തില്‍ കത്തിവെയ്‌ക്കുകയായിരുന്നു.
'കുരിശുയുദ്ധം നടത്തിയ നിങ്ങള്‍ സുരക്ഷിതരാണെന്നു കരുതണ്ട. ഞങ്ങള്‍ക്കെതിരെ പോരാടിയാല്‍ ഞങ്ങള്‍ ഒരുമിച്ച്‌ നിങ്ങള്‍ക്കെതിരെ പോരാടും. ഒസാമ ബില്‍ ലാദനെ കൊന്ന്‌ കെട്ടിത്താഴ്‌ത്തിയ ഈ കടലില്‍ അള്ളാഹുവിന്റെ നാമത്തില്‍ നിങ്ങളുടെ രക്‌തവും ഞങ്ങള്‍ കലര്‍ത്തുന്നു. അള്ളാഹുവിന്റെ അനുഗ്രഹത്താല്‍ റോം പിടിച്ചെടുക്കു'മെന്നും വീഡിയോയില്‍ തീവ്രവാദികളില്‍ ഒരാള്‍ പറയുന്നു.
ഈജിപ്‌റ്റിലെ കോപ്‌റ്റില്‍ സഭാ വിഭാഗത്തില്‍ പെട്ടവരെയാണ്‌ ഐ.എസ.്‌ കൂട്ടക്കൊല ചെയ്‌തത്‌. ലിബിയയില്‍ ജോലി അന്വേഷിച്ച്‌ എത്തിയ സംഘമാണ്‌ ഐ.എസ്‌. ക്രൂരതയ്‌ക്ക് ഇരയായത്‌. സംഭവത്തെ തുടര്‍ന്ന്‌ ഈജിപ്‌റ്റില്‍ ഏഴു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്‌.
 http://www.mangalam.com/latest-news/284083

Saturday 14 February 2015

മോഡി ക്രൈസ്‌തവ സഭാ സമ്മേളന വേദിയിലേക്ക്‌

mangalam malayalam online newspaperന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ തിരിച്ചടിക്ക്‌ പള്ളി ആക്രമണങ്ങളും കാരണമായെന്ന പ്രചാരണം നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൈസ്ര്‌തവ സഭാ വേദിയിലേക്ക്‌.
ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധ ഗണത്തിലേക്ക്‌ ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട്‌ സീറോ മലബാര്‍ സഭ സംഘടിപ്പിക്കുന്ന സമ്മേളനത്തിലാണ്‌ മോഡി പങ്കെടുക്കുന്നത്‌. 17നു ഡല്‍ഹിയിലെ വിജ്‌ഞാന്‍ ഭവനില്‍ നടക്കുന്ന സമ്മേളനത്തിന്റെ സമാപനയോഗം മോഡി ഉദ്‌ഘാടനം ചെയ്യും.
ഡല്‍ഹിയില്‍ ക്രൈസ്‌തവ ദേവാലയങ്ങള്‍ക്കുനേരേ വ്യാപകമായ ആക്രമണമുണ്ടായിട്ടും മോഡി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നേരേയുണ്ടായ ആക്രമണങ്ങളും ബി.ജെ.പിക്കുണ്ടായ കനത്ത തിരിച്ചടിക്കു കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തലുകള്‍. ഈ സാഹചര്യത്തില്‍ മോഡി ചടങ്ങില്‍ പങ്കെടുക്കുന്നതിനു വലിയ പ്രാധാന്യം കല്‍പിക്കുന്നുണ്ട്‌. ക്രൈസ്‌തവ സഭാംഗങ്ങള്‍ക്കിടയിലേക്ക്‌ ഇറങ്ങി വരാന്‍ പ്രധാനമന്ത്രിക്കുള്ള മികച്ച അവസരമാണ്‌ ഇതെന്ന്‌ സമ്മേളനം സംബന്ധിച്ച്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫരീദാബാദ്‌ ആര്‍ച്‌ ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ ഭരണികുളങ്ങര പറഞ്ഞു.
പള്ളികള്‍ക്കു നേരേയുണ്ടായ ആക്രമണക്കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങൂന്നതിലുള്ള അസംതൃപ്‌തി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഡല്‍ഹി പോലീസ്‌ ആരാധനാലയങ്ങള്‍ക്കു സുരക്ഷ നല്‍കുന്നുണ്ട്‌. എന്നാല്‍ പോലീസ്‌ സുരക്ഷയില്ലാതെ തന്നെ എല്ലാ മതവിഭാഗത്തില്‍ പെട്ടവരുടേയും ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ്‌ വേണ്ടത്‌.
അരവിന്ദ്‌ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരില്‍ തങ്ങള്‍ക്ക്‌ പ്രതീക്ഷയുണ്ട്‌. എന്നാല്‍ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിക്കു വേണ്ടി സഭ തെരഞ്ഞെടുപ്പില്‍ നിലപാട്‌ സ്വീകരിച്ചിരുന്നില്ലെന്നും ബിഷപ്‌ വ്യക്‌തമാക്കി. ഡല്‍ഹി ഫരീദാബാദ്‌ രൂപതയും സി.എം.ഐ. സഭയും സി.എം.സിയും സംയുക്‌തമായാണ്‌ സമ്മേളനം സംഘടിപ്പിക്കുന്നത്‌.
 http://www.mangalam.com/print-edition/india/282804

Friday 13 February 2015

ദേവാലയ ആക്രമണങ്ങള്‍: ആശങ്ക അറിയിച്ചെന്നു മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര



ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരേയുണ്ടായ ആക്രമണങ്ങളുടെ അന്വേഷണം വളച്ചൊടിക്കാന്‍ സാധ്യതയുണ്െടന്നു കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായി ഡല്‍ഹി ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിനു പുറമേ, ഡല്‍ഹി പോലീസ് കമ്മീഷണറെയും ഇക്കാര്യം ധരിപ്പിച്ചിരുന്നു.

ന്യൂനപക്ഷങ്ങളോടുള്ള പ്രധാനമന്ത്രിയുടെ സമീപനത്തില്‍ ആശങ്കയുണ്േടാ എന്ന ചോദ്യത്തിനു നരേന്ദ്ര മോദിക്ക് ഇക്കാര്യത്തില്‍ വ്യക്തിപരമായ എതിര്‍പ്പുകള്‍ ഉള്ളതായി തോന്നുന്നില്ലെന്നാണു ആര്‍ച്ച്ബിഷപ് മറുപടി നല്‍കിയത്. ഡല്‍ഹി-ഫരീദാബാദ് രൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉറപ്പു നല്‍കിയ പ്രകാരം പോലീസ് സംരക്ഷണം ലഭിക്കുന്നുണ്ട്. എന്നാല്‍, രാജ്യത്ത് ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്യ്രം ഭയാശങ്കകള്‍ക്കിടയില്ലാതെ ഉറപ്പു വരുത്തുന്ന സാഹചര്യമാണു വേണ്ടതെന്നും ആര്‍ച്ച് ബിഷപ് ചൂണ്ടിക്കാട്ടി.

ഡല്‍ഹിയില്‍ കേജരിവാളിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാരുണ്ടാകുന്നതില്‍ ഏറെ പ്രതീക്ഷയും പ്രത്യാശയുമുണ്െടന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. ഇന്നലെ ഡല്‍ഹി പ്രസ് ക്ളബില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സഭ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയും പ്രവര്‍ത്തിക്കുകയോ ആഹ്വാനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും അതു ക്രൈസ്തവ സഭകളുടെ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുന്നതോടെ ഡല്‍ഹിയില്‍ എല്ലാവര്‍ക്കും ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്യ്രം ഉറപ്പു വരുമെന്നാണു വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ദേവാലയ ആക്രമണത്തിന്റെ ആദ്യ സംഭവത്തിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയ രണ്ടു മാസക്കാലാവധി അവസാനിച്ചു. ഇക്കാര്യത്തില്‍ സാങ്കേതികമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു അന്വേഷണം വൈകുന്നതിനെ ന്യായീകരിക്കുന്നതെന്നും ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി.
 http://www.deepika.com/ucod/

Thursday 12 February 2015

  മാര്‍ അങ്ങാടിയത്ത് ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ഇടവകയില്‍ പുതിയ തട്ടിപ്പുമായി പ്രത്യക്ഷപെട്ടു!!!!

 പുതിയ ക്ഷേത്രത്തില്‍ ആള് ദൈവംപോലെ നരേന്ദ്ര മോഡിയുടെ വിഗ്രഹം വെച്ചതുപൊലെ, ആള് ദൈവമായ മാര്‍ അങ്ങാടിയത്തിനെ, ഫാ. സഖറിയാസ് തോട്ടിവേലില്‍ ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ പളളുയില്‍ സ്ഥാപിക്കാന്നുളള പരിപാടിയാണൊ ഇടവകജനങ്ങളെ!



mangalam malayalam online newspaper
Americas
ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയ്ക്കു പുതിയ പാരിഷ് കൌണ്‍സില്‍ നേതൃത്വം
http://www.deepika.com/ucod/nri/UTFPravasi_News.aspx?newscode=61744
Share
ഹൂസ്റണ്‍: ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ഇടവകയില്‍ 201516 ലേക്കുള്ള പുതിയ പാരിഷ് കൌണ്‍സില്‍ നേതൃത്വം ചുമതലയേറ്റു.

ഫൊറോനയില്‍ കഴിഞ്ഞയാഴ്ച സന്ദര്‍ശനം നടത്തിയ മാര്‍ അങ്ങാടിയത്ത് പുതിയ നേതൃത്വത്തെ പ്രത്യേകം അനുമോദിക്കുകയും സ
ല്‍ഭയോടും രൂപതയോടും ചേര്‍ന്നുനിന്ന് ഇടവകയെ നയിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

പുതിയ ട്രസ്റിമാരായി ജോയ് ചെഞ്ചേരില്‍, വര്‍ഗീസ് കല്ലുവെട്ടാംകുഴിയില്‍, സാല്‍വി വിന്‍സന്റ്, ബോബി ജോസഫ് എന്നിവരെയും പാസ്ററല്‍ കൌണ്‍സില്‍ അംഗങ്ങളായി ബീന മാത്യു, ബെന്നി ചാക്കോ എന്നിവരെയും തെരഞ്ഞെടുത്തു.

ഇടവക വികാരി ഫാ. സഖറിയാസ് തോട്ടുവേലില്‍, സഹവികാരി ഫാ. വില്‍സണ്‍ ഫീലിപ്പോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലിക്കുശേഷം നടന്ന ചടങ്ങില്‍ ഫാ. സഖറിയാസ് തോട്ടുവേലില്‍ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലിയാണു പുതിയ കൌണ്‍സില്‍ ചുമതലയേറ്റത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍

Tuesday 10 February 2015

LATEST NEWS
  Feb 10, 2015
ബാര്‍കോഴ: പാര്‍ട്ടിറിപ്പോര്‍ട്ട് 
കൊള്ളാനും തള്ളാനുമാകാതെ 
കേരള കോണ്‍ഗ്രസ്(എം)
ഡി.അജിത്കുമാര്‍
+
കോട്ടയം: ബാര്‍കോഴ ആരോപണത്തിലെ ഗൂഢാലോചന കണ്ടെത്താന്‍ കേരള കോണ്‍ഗ്രസ് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്തുചെയ്യണമെന്നറിയാതെ പാര്‍ട്ടി വലയുന്നു. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിടാന്‍ സാദ്ധ്യതയില്ല. പാര്‍ട്ടി പുറത്തുവിട്ടില്ലെങ്കിലും അതിലെ വിവരങ്ങള്‍ അങ്ങാടിപ്പാട്ടായി.

ബാര്‍കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പാര്‍ട്ടി ആരോപിച്ചിരുന്നു. ആരാണു പിന്നിലെന്ന് കണ്ടെത്താന്‍ പാര്‍ട്ടി അന്വേഷണസമിതിയെ നിയോഗിക്കുകയുംചെയ്തു. ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ ജോയി ഏബ്രഹാം എം.പി., ടി.എസ്.ജോണ്‍, ആന്റണി രാജു, പി.ടി.ജോസ്, ഫ്രാന്‍സിസ് ജോര്‍ജ്, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരും അംഗങ്ങളായിരുന്നു.

ആദ്യമൊക്കെ ഇപ്പോള്‍ എല്ലാം കണ്ടെത്തുമെന്നു പറഞ്ഞിരുന്ന സമിതി പക്ഷേ, കെ.എം.മാണിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തതോടെ കളം മാറ്റി.

ഇതുവരെ നാലു സിറ്റിങ് നടത്തി. റിപ്പോര്‍ട്ടും തയ്യാറായി. എന്നാല്‍ എന്നു പുറത്തുവിടുമെന്നു ചോദിച്ചാല്‍ എല്ലാവരും കൈമലര്‍ത്തുന്നു. ഇങ്ങനെപോയാല്‍ 'ബാര്‍കോഴ ഗൂഢാലോചന കേരള കോണ്‍ഗ്രസ് അന്വേഷിച്ചതുപോലെ' എന്നൊരു ചൊല്ലുതന്നെ കേരളരാഷ്ട്രീയത്തില്‍ രൂപപ്പെട്ടേക്കാമെന്നും പാര്‍ട്ടിക്കാരില്‍ ചിലര്‍ പറയുന്നു.

ഇതിനിടെ, കോണ്‍ഗ്രസ്സിനെ, പ്രത്യേകിച്ച് അതിലെ എ വിഭാഗത്തെ പ്രതിക്കൂട്ടിലാക്കുന്നതാണു റിപ്പോര്‍ട്ടെന്ന് സൂചനയുണ്ട്. യു.ഡി.എഫിലെ മറ്റുചില പ്രമുഖരും ബാര്‍ ഇടപാടില്‍ പണം വാങ്ങിയെന്നും പാര്‍ട്ടിസമിതി കണ്ടെത്തി. എന്നിട്ട്, കെ.എം.മാണിയെമാത്രം പഴിചാരി അവരെല്ലാം രക്ഷപ്പെടാന്‍ ശ്രമിച്ചു. കെ.എം.മാണി ഇടതുമുന്നണിയില്‍ പോകുമെന്ന പ്രചാരണം വന്നസമയത്ത് അതിനു തടയിടാനായി യു.ഡി.എഫിലെ പ്രമുഖനും ഒരു മന്ത്രിയുംകൂടിയാണ് മാണിയെ കുടുക്കാന്‍ ശ്രമിച്ചതെന്നും കേരള കോണ്‍ഗ്രസ് അന്വേഷണസമിതി കുറ്റപ്പെടുത്തുന്നു.

വെള്ളിയാഴ്ച കോട്ടയത്തു നടന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതെല്ലാം സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ശക്തിയുക്തം വാദിച്ചവരുണ്ട്. റിപ്പോര്‍ട്ട് പരസ്യമാക്കിയില്ലെങ്കില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകരുമെന്നുവരെ ചിലര്‍ പറഞ്ഞു. എന്നാല്‍, കണ്ടെത്തലുകള്‍ ഇപ്പോള്‍ വിളിച്ചുപറയുന്നത് കെ.എം.മാണിക്ക് കൂടുതല്‍ ദോഷമാണെന്ന് ഭൂരിപക്ഷംപേരും അഭിപ്രായപ്പെട്ടു. സമിതിയിലെ ഒരംഗം, താന്‍ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വിളിച്ചുപറയുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

തല്‍ക്കാലം റിപ്പോര്‍ട്ട് കോള്‍ഡ് സ്റ്റോറേജില്‍വെച്ച് രക്ഷപ്പെടാനേ പറ്റൂവെന്നതാണ് പാര്‍ട്ടിയുടെ അവസ്ഥ.കേരള കോണ്‍ഗ്രസ്സുകളിലെല്ലാം ഒരു പൊളിച്ചെഴുത്ത് ഉടനുണ്ടാകുമെന്ന് നല്ലൊരുവിഭാഗം പാര്‍ട്ടിക്കാരും കരുതുന്നു. അപ്പോള്‍ ശക്തരാകുന്നതാരെന്നുനോക്കി അവര്‍ക്കൊപ്പം നില്‍ക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്.

 http://www.mathrubhumi.com/story.php?id=521861

Sunday 8 February 2015

Europe
മാര്‍പാപ്പ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും
http://www.deepika.com/ucod/
Share
വത്തിക്കാന്‍സിറ്റി: ചരിത്രത്തിലാദ്യമായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ പോകുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 24നാണു ചരിത്ര മുഹൂര്‍ത്തത്തിനു സമയംകുറിച്ചിരിക്കുന്നത്.

ക്യൂബയെ സംബന്ധിച്ചും കുടിയേറ്റം സംബന്ധിച്ചും യുഎസ് സ്വീകരിക്കുന്ന പുതിയ നയങ്ങളും അദ്ദേഹത്തിന്റെ പ്രസംഗവിഷയങ്ങളില്‍ ഉള്‍പ്പെടുമെന്നാണു സൂചന. യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെയാണു മാര്‍പാപ്പ അഭിസംബോധന ചെയ്യാന്‍ പോകുന്നത്.
ഇതു സംബന്ധിച്ചു വത്തിക്കാനില്‍നിന്ന് അന്തിമ അനുമതി ലഭിച്ചു കഴിഞ്ഞതായി യുഎസ് സ്പീക്കര്‍ ഓഫ് ദ ഹൌസ് ജോണ്‍ ബോനര്‍ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തും മാര്‍പാപ്പ സന്ദര്‍ശനം നടത്തുമെന്നാണു കരുതുന്നത്. സെപ്റ്റംബര്‍ 22നാണു യുഎന്‍ പൊതുസഭ സമ്മേളിച്ചു തുടങ്ങുന്നത്. ഈ സമയത്ത് അവിടം സന്ദര്‍ശിച്ചാല്‍ പൊതുസഭയെയും മാര്‍പാപ്പ അഭിസംബോധന ചെയ്യും.

ഫിലാഡെല്‍ഫിയ മുതല്‍ ന്യൂയോര്‍ക്ക് വരെ നീളുന്ന സന്ദര്‍ശന പരിപാടിയാണു യുഎസില്‍ മാര്‍പാപ്പയ്ക്കായി തയാറാക്കിയിരിക്കുന്നത്.


റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
Europe
മാര്‍പാപ്പ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും
http://www.deepika.com/ucod/
Share
വത്തിക്കാന്‍സിറ്റി: ചരിത്രത്തിലാദ്യമായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ പോകുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 24നാണു ചരിത്ര മുഹൂര്‍ത്തത്തിനു സമയംകുറിച്ചിരിക്കുന്നത്.

ക്യൂബയെ സംബന്ധിച്ചും കുടിയേറ്റം സംബന്ധിച്ചും യുഎസ് സ്വീകരിക്കുന്ന പുതിയ നയങ്ങളും അദ്ദേഹത്തിന്റെ പ്രസംഗവിഷയങ്ങളില്‍ ഉള്‍പ്പെടുമെന്നാണു സൂചന. യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെയാണു മാര്‍പാപ്പ അഭിസംബോധന ചെയ്യാന്‍ പോകുന്നത്.
ഇതു സംബന്ധിച്ചു വത്തിക്കാനില്‍നിന്ന് അന്തിമ അനുമതി ലഭിച്ചു കഴിഞ്ഞതായി യുഎസ് സ്പീക്കര്‍ ഓഫ് ദ ഹൌസ് ജോണ്‍ ബോനര്‍ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തും മാര്‍പാപ്പ സന്ദര്‍ശനം നടത്തുമെന്നാണു കരുതുന്നത്. സെപ്റ്റംബര്‍ 22നാണു യുഎന്‍ പൊതുസഭ സമ്മേളിച്ചു തുടങ്ങുന്നത്. ഈ സമയത്ത് അവിടം സന്ദര്‍ശിച്ചാല്‍ പൊതുസഭയെയും മാര്‍പാപ്പ അഭിസംബോധന ചെയ്യും.

ഫിലാഡെല്‍ഫിയ മുതല്‍ ന്യൂയോര്‍ക്ക് വരെ നീളുന്ന സന്ദര്‍ശന പരിപാടിയാണു യുഎസില്‍ മാര്‍പാപ്പയ്ക്കായി തയാറാക്കിയിരിക്കുന്നത്.


റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
Europe
മാര്‍പാപ്പ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും
http://www.deepika.com/ucod/
Share
വത്തിക്കാന്‍സിറ്റി: ചരിത്രത്തിലാദ്യമായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ പോകുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 24നാണു ചരിത്ര മുഹൂര്‍ത്തത്തിനു സമയംകുറിച്ചിരിക്കുന്നത്.

ക്യൂബയെ സംബന്ധിച്ചും കുടിയേറ്റം സംബന്ധിച്ചും യുഎസ് സ്വീകരിക്കുന്ന പുതിയ നയങ്ങളും അദ്ദേഹത്തിന്റെ പ്രസംഗവിഷയങ്ങളില്‍ ഉള്‍പ്പെടുമെന്നാണു സൂചന. യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെയാണു മാര്‍പാപ്പ അഭിസംബോധന ചെയ്യാന്‍ പോകുന്നത്.
ഇതു സംബന്ധിച്ചു വത്തിക്കാനില്‍നിന്ന് അന്തിമ അനുമതി ലഭിച്ചു കഴിഞ്ഞതായി യുഎസ് സ്പീക്കര്‍ ഓഫ് ദ ഹൌസ് ജോണ്‍ ബോനര്‍ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തും മാര്‍പാപ്പ സന്ദര്‍ശനം നടത്തുമെന്നാണു കരുതുന്നത്. സെപ്റ്റംബര്‍ 22നാണു യുഎന്‍ പൊതുസഭ സമ്മേളിച്ചു തുടങ്ങുന്നത്. ഈ സമയത്ത് അവിടം സന്ദര്‍ശിച്ചാല്‍ പൊതുസഭയെയും മാര്‍പാപ്പ അഭിസംബോധന ചെയ്യും.

ഫിലാഡെല്‍ഫിയ മുതല്‍ ന്യൂയോര്‍ക്ക് വരെ നീളുന്ന സന്ദര്‍ശന പരിപാടിയാണു യുഎസില്‍ മാര്‍പാപ്പയ്ക്കായി തയാറാക്കിയിരിക്കുന്നത്.


റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Saturday 7 February 2015

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പാസ്റര്‍ അറസ്റില്‍




 
 
 

തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റര്‍ അറസ്റില്‍. കോട്ടയം കറുകച്ചാല്‍ സ്വദേശി സനല്‍ പി. ജയിംസാണ് അറസ്റിലായത്. തൃശൂര്‍ പീച്ചിയില്‍ 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്.
 http://www.deepika.com/ucod/

Thursday 5 February 2015

പള്ളി ആക്രമണങ്ങള്‍: പ്രതിഷേധിച്ചവര്‍ക്ക്‌ ക്രൂരമര്‍ദനം

mangalam malayalam online newspaperന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രിസ്‌ത്യന്‍ ദേവാലയങ്ങള്‍ക്കു നേരേ ആക്രമണങ്ങള്‍ പതിവായതില്‍ പ്രതിഷേധിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ ഔദ്യോഗിക വസതിയിലേക്കു പ്രകടനം നടത്താനായി ഒത്തുചേര്‍ന്ന വൈദികര്‍ക്കും കന്യാസ്‌ത്രീകള്‍ക്കും വിശ്വാസികള്‍ക്കും ഡല്‍ഹി പോലീസിന്റെ ക്രൂരമര്‍ദനം. ഇന്നലെ രാവിലെ അശോകാ റോഡിലുള്ള സേക്രഡ്‌ ഹാര്‍ട്ട്‌ ദേവാലയത്തിനു മുന്നില്‍ പ്രാര്‍ഥനയുമായി അണിനിരന്നവരെ മര്‍ദിച്ചും റോഡിലൂടെ വലിച്ചിഴച്ചുമാണ്‌ പോലീസ്‌ വാഹനത്തില്‍ കയറ്റിയത്‌. പള്ളികള്‍ ആക്രമിച്ചവരെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം ഊര്‍ജിതമാക്കുമെന്നുമുള്ള ഉറപ്പുകള്‍ ആഭ്യന്തര മന്ത്രി പിന്നീട്‌ ആവര്‍ത്തിച്ചു.
സ്‌ത്രീകളും കുട്ടികളും അടക്കമുള്ള വിശ്വാസികള്‍ പള്ളിയങ്കണത്തില്‍ നിന്നു പ്രകടനം തുടങ്ങിയപ്പോള്‍ത്തന്നെ നൂറുകണക്കിനു വരുന്ന പോലീസ്‌ അക്രമം അഴിച്ചുവിട്ടു. പ്രതിഷേധം നടന്ന സ്‌ഥലത്ത്‌ അതിനുള്ള അനുമതി ഇല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ്‌ നടപടി. പ്രതിഷേധിക്കണമെങ്കില്‍ ഗേറ്റ്‌ പൂട്ടിയിട്ട്‌ പള്ളിക്ക്‌ അകത്തുകയറി പ്രതിഷേധിക്കാനും പോലീസ്‌ പറയുന്നുണ്ടായിരുന്നു.
ഡല്‍ഹി അതിരൂപത മുന്‍ വക്‌താവ്‌ ഫാ. ഡൊമിനിക്‌ ഇമ്മാനുവലിനെ ളോഹയില്‍ പിടിച്ച്‌ റോഡിലൂടെ വലിച്ചിഴച്ചാണ്‌ പോലീസ്‌ വാഹനത്തില്‍ കയറ്റിയത്‌. ഡല്‍ഹി അതിരൂപത വികാരി ജനറാള്‍ ഫാ. സൂസൈ സെബാസ്‌റ്റ്യന്‍, ചാന്‍സലര്‍ ഫാ. മാത്യു കോയിക്കന്‍, ഫാ. ബെന്നി ജോര്‍ജ്‌ എന്നിവരും വിവിധ കത്തോലിക്കാ സംഘടനാ ഭാരവാഹികളും അല്‍മായ പ്രതിനിധികളും ഉള്‍പ്പെടെ മുന്നൂറോളം പേരെ അറസ്‌റ്റ്‌ ചെയ്‌ത്‌ പാര്‍ലമെന്റ്‌ സ്‌ട്രീറ്റ്‌ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ചു. അവിടെ വച്ചും പോലീസ്‌ സമക്കാരോട്‌ അപമര്യാദയായാണു പെരുമാറിയത്‌. സംഭവം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേയും പോലീസിന്റെ അതിക്രമം ഉണ്ടായി.
ഇവരുടെ അറസ്‌റ്റിനു ശേഷവും വിശ്വാസികള്‍ ക്രൂശിതരൂപവുമായി പള്ളിക്കു മുന്നില്‍ സമരം തുടര്‍ന്നു. ആളുകള്‍ പിരിഞ്ഞുപോകണമെന്ന നിലപാടില്‍ പോലീസും ഉറച്ചുനിന്നു. അറസ്‌റ്റ്‌ ചെയ്‌തവരെ മുഴുവന്‍ വിട്ടയയ്‌ക്കുകയും മന്ത്രി രാജ്‌നാഥ്‌ സിങ്ങുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി നല്‍കുകയും വേണമെന്ന നിലപാടില്‍ സമരക്കാരും.
തുടര്‍ന്ന്‌ പോലീസുമായുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ രാജ്‌നാഥ്‌ സിങ്ങുമായി കൂടിക്കാഴ്‌ച നിശ്‌ചയിച്ചു. അറസ്‌റ്റ്‌ ചെയ്യപ്പെട്ടവരെ വിട്ടയയ്‌ക്കുക, രാജ്‌നാഥ്‌ സിങ്ങുമായി ചര്‍ച്ച നടത്തുന്നവര്‍ തിരികെ വന്ന്‌ ചര്‍ച്ചയിലെ വിശദാംശങ്ങള്‍ അറിയിക്കുക എന്നിവ കഴിയുന്നതുവരെ പിരിഞ്ഞുപോകില്ലെന്ന്‌ വിശ്വാസികള്‍ നിലപാടെടുത്തതോടെ സ്‌ഥലത്ത്‌ വന്‍ ഗതാഗതക്കുരുക്കുമായി. ഇതിനു പിന്നാലെ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം ഫാ. സൂസൈ സെബാസ്‌റ്റ്യന്‍, ദേശീയോദ്‌ഗ്രഥന കൗണ്‍സില്‍ മുന്‍ അംഗം ജോണ്‍ ദയാല്‍ എന്നിവര്‍ സമരസ്‌ഥലത്തെത്തി ചര്‍ച്ചയിലെ വിശദാംശങ്ങള്‍ അറിയിച്ചു.

 http://www.mangalam.com/print-edition/india/280140

Tuesday 3 February 2015

ആലപ്പുഴയില്‍ ദേവാലയത്തിനുനേരേ വീണ്ടും കല്ലേറ്






ആലപ്പുഴ: ആലപ്പുഴയില്‍ വീണ്ടും ആരാധനാലയത്തിനുനേരേ ആക്രമണം. ബീച്ചിന് തെക്കുവശത്തെ പത്താംപീയൂസ് പള്ളിയുടെ രൂപക്കൂടിനു നേരേയാണ് ഇന്നലെ രാവിലെ അഞ്ചരയോടെ കല്ലേറുണ്ടായത്. അക്രമണത്തില്‍ ബീച്ച് റോഡിനോടു ചേര്‍ന്നുള്ള രൂപക്കൂടിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. എറിഞ്ഞ കരിങ്കല്ല് രൂപക്കൂടിനകത്തു നിന്നു കണ്െടത്തി. ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്നാണ് പ്രാഥമിക വിവരം.

സംഭവമറിഞ്ഞ് സൌത്ത് പോലീസ് സ്ഥലത്തെത്തി. ആക്രമണത്തിനു പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്നാണ് പോലീസ് നിഗമനം. ഒരാഴ്ച മുമ്പു ബസ് സ്റാന്‍ഡിനു സമീപത്തെ സെന്റ് മേരീസ് പള്ളിക്കുനേരേ ആക്രമണമുണ്ടായിരുന്നു.

ദേവാലയത്തിലെ സെന്റ് സേവ്യറിന്റെയും സെന്റ് ജോസഫിന്റെയും വിശുദ്ധ രൂപങ്ങള്‍ ആക്രമി സംഘം കവര്‍ന്നിരുന്നു. കൂടാതെ മാതാവിന്റെ രൂപക്കൂടും തകര്‍ത്തിരുന്നു.

ജില്ലാ കോടതി വാര്‍ഡിലെ കോര്‍ത്തുശേരി പള്ളി കുരിശടിയുടെ ചില്ലും കഴിഞ്ഞദിവസം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തിരുന്നു. ദേവാലയങ്ങള്‍ക്കുനേരേ ആക്രമണങ്ങള്‍ പതിവായിട്ടും ആക്രമി സംഘങ്ങളെ പിടികൂടാന്‍ പോലീസ് വേണ്ടത്ര ഗൌരവം കാട്ടുന്നില്ലെന്ന ആക്ഷേപം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ ഇടവക കമ്മിറ്റി പ്രതിഷേധിച്ചു. പല പ്രാവശ്യമായി ഇതു മൂന്നാം തവണയാണു കുരിശടി ആക്രമിക്കപ്പെടുന്നത്. ചില ശക്തികള്‍ പുറത്തുനിന്നെത്തിയാണ് ആക്രമണം നടത്തിയതെന്നും കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. യോഗത്തില്‍ ഇടവക വികാരി ഫാ. ഷാജി സെബാസ്റ്യന്‍ ചുള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. 
 http://www.deepika.com/ucod/

Monday 2 February 2015

ഡൽഹിയിൽ ക്രിസ്‌ത്യൻ പള്ളിക്കുനേരെ വീണ്ടും ആക്രമണം
Posted on: Tuesday, 03 February 2015


ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിൽ വസന്ത്കുഞ്ചിലെ പരിശുദ്ധ അൽഫോൻസ ദേവാലയം അ‌ജ്ഞാത സംഘം  ഇന്നലെ വെളുപ്പിന് മൂന്ന് മണിക്ക് ആക്രമിച്ച് നാശനഷ്ടങ്ങളുണ്ടാക്കി.
ഗേറ്റ് ചാടികടന്ന് ദേവാലയത്തിനുള്ളിൽ കടന്ന അക്രമികൾ സാധന സാമഗ്രികൾ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും  വിലപ്പിടിപ്പുള്ള പൂജാപാത്രങ്ങൾ അപഹരിക്കുകയും ചെയ്തു. വസന്ത് വിഹാർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡൽഹിയിലുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്ഥലം സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ ആശങ്ക അറിയിച്ചും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനും ഡൽഹി ലഫ്. ഗവർണർ നജീബ് ജംഗിനും ചെന്നിത്തല കത്ത് നൽകി.

പൂജാപാത്രങ്ങൾ കടത്തിയത്  മോഷണമാണെന്ന് വരുത്തി തീർക്കാൻ ലക്ഷ്യമിട്ടെന്നാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെയുണ്ടാകുന്ന അഞ്ചാമത്തെ ആക്രമണമാണിത്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.  നിലവിൽ മോഷണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രമേശ് ചെന്നിത്തലയ്‌ക്കൊപ്പം മുൻ എം.എൽ.എ എം. മുരളി, കെ.പി. സി.സി. നിർവാഹക സമിതി അംഗങ്ങളായ ആറ്റിപ്ര അനിൽ, ആർ.എസ്.അരുൺ രാജ്, യൂത്ത് കോൺഗ്രസ് നേതാക്കളായ കാച്ചാണി സനൽ, ഷാമോൻ എന്നിവരുമുണ്ടായിരുന്നു.

 അക്രമം ഇതുവരെ:
ജനുവരി 14, 2015: പശ്ചിമ ഡൽഹിയിലെ വികാസ്‌പുരി ദേവാലയത്തിന്  നേരെ രണ്ടംഗ സംഘം ആക്രമണം നടത്തി.
 ജനുവരി നാല്, 2015: രോഹിണിയിലെ ക്രൈസ്തവ ദേവാലയത്തിന് മുൻവശത്തെ പുൽകൂട് തീയിട്ട് നശിപ്പിച്ചു.
 ഡിസംബർ ഏഴ്, 2014: ജസോളയിലെ സീറോ മലബാർ കാത്തലിക് ചർച്ചിനുനേരെ കല്ലേറുണ്ടായി.
 ഡിസംബർ രണ്ട്, 2014 : ദിൽഷാദ് ഗാർഡിനിലെ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിന് അജ്ഞാത സംഘം തീയിട്ട് നശിപ്പിച്ചു
.

 http://news.keralakaumudi.com/news.php?nid=2c899e242acbba308a26ab90d097bf89