Friday 13 March 2015

നിയമസഭയിൽ കൈയാങ്കളി,​ പ്രതിപക്ഷ പ്രതിഷേധത്തിനിടെ മാണി ബഡ്ജറ്റ് വായിച്ചു
Posted on: Friday, 13 March 2015


തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രക്ഷുബ്ദ്ധ രംഗങ്ങൾക്ക്  2015​-16 കാലത്തേക്കുള്ള തന്റെ ബഡ്‌ജറ്റ് ഏതാനും വരി വായിച്ച ശേഷം ധനമന്ത്രി കെ.എം.മാണി നിയമസഭയുടെ മേശപ്പുറത്ത് വച്ചു.

രാവിലെ 8.50ന് മാണി, പ്രതിപക്ഷ എതിർപ്പ് അവഗണിച്ച് ബഡ്ജറ്റ് അവതരിപ്പിക്കാൻ നിയമസഭയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞില്ല. സ്പീക്കറുടെ പ്രവേശന കവാടം വഴി മാണി സഭയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷം തടഞ്ഞു. തുടർന്ന് മാണി മുറിയിലേക്ക് മടങ്ങിപ്പോയി. പിന്നാലെ സ്പീക്കർ എൻ.ശക്തൻ സഭയിലേക്കെത്തി. എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സ്പീക്കർ സഭ വിട്ടുപോയി. ഉടൻ തന്നെ  സ്പീക്കറുടെ കസേര പ്രതിപക്ഷം മറിച്ചിടുകയും കംപ്യൂട്ടറും മൈക്കും തകർക്കുകയും ചെയ്തു.


ഇതിനിടെ മറ്റൊരു വാതിലിലൂടെ കനത്ത സുരക്ഷയിൽ മാണി സഭയിലെത്തി. തന്റെ പതിവ് സീറ്റിൽ മാണി ഇരുന്നെങ്കിലും മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം  മാണി മൂന്നാം നിരയിലേക്ക് മാറി. ഭരണപക്ഷാംഗങ്ങളും വാച്ച് ആൻഡ് വാർഡും മാണിക്ക് സംരക്ഷണ കവചവും തീർത്തു.  തുടർന്ന് മാണി ബ‌ഡ്‌ജറ്റ് വായന ആരംഭിച്ചു. സ്പീക്കർ സഭയിൽ ഇല്ലായിരുന്നെങ്കിലും ചേംബറിൽ വച്ച്  തന്നെ അദ്ദേഹം ആംഗ്യഭാവത്തിൽ മാണിക്ക് ബ‌ഡ്ജ‌റ്റ് അവതരിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു. 9.02ന് വായന ആരംഭിച്ച മാണി 9.10ന് പ്രസംഗം അവസാനിപ്പിച്ചു. ഇതോടെ ഭരണപക്ഷാംഗങ്ങൾ കൈയടിക്കുകയും പ്രതിപക്ഷത്തിനു നേരെ കൂവുകയും ചെയ്തു. മന്ത്രിമാരും എം.എൽ.എമാരും മാണിയെ അഭിനന്ദിക്കാനും ഓടിയെത്തി. തുടർന്ന് അദ്ദേഹം തന്റെ മുൻനിരയിലെ സീറ്റിലേക്ക് മടങ്ങി.
സംഘർഷത്തിനിടെ പ്രതിപക്ഷ എം.എൽ.എമാരായ കെ.എസ്.സലീഖ, ഗീതാ ഗോപി,​ വി.ശിവൻകുട്ടി, കെ.അജിത് എന്നിവർ സഭയിൽ തളർന്നു വീണു. ഇവരെ വാച്ച് ആൻഡ് വാർഡ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

 ews.keralakaumudi.com/news.php?nid=f15bd55c62d84ddaf5d43f247576a738

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin