Tuesday 17 March 2015


തട്ടിക്കൊണ്ടുപോവുന്നതിനിടെ ഓട്ടോയില്‍നിന്ന് ചാടി കന്യാസ്ത്രീ രക്ഷപ്പെട്ടു

പൊലീസിന്‍െറ നടപടി വിവാദമായി
മംഗളൂരു: മംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോവുന്നതിനിടെ ഓട്ടോയില്‍നിന്ന് ചാടി വിദ്യാര്‍ഥിനിയായ കന്യാസ്ത്രീ രക്ഷപ്പെട്ടു. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഫിസിയോതെറപ്പി കോഴ്സിന് പഠിക്കുന്ന മംഗളൂരു സ്വദേശിനിയായ കന്യാസ്ത്രീയെയാണ് നാലുപേര്‍ ചേര്‍ന്ന് ഓട്ടോയില്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്.
പമ്പ്വെല്‍ ജങ്ഷനില്‍ ബസ് കാത്തുനിന്ന കന്യാസ്ത്രീയെ ഓട്ടോറിക്ഷയില്‍ വന്ന നാലുപേര്‍ തടഞ്ഞുവെച്ച് ഓട്ടോയിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. കദ്രി-നന്തൂര്‍ ജങ്ഷനിലെ ഹമ്പ് കടക്കാന്‍ ഓട്ടോ വേഗത കുറച്ചപ്പോള്‍ കന്യാസ്ത്രീ ഓട്ടോയില്‍ നിന്ന് കുതറിച്ചാടിയാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ കന്യാസ്ത്രീയെ കാല്‍നട യാത്രക്കാരനാണ് ആശുപത്രിയിലത്തെിച്ചത്.
പിന്നീട് പരാതിയുമായി മംഗളൂരു ഈസ്റ്റ് കദ്രി പൊലീസ് സ്റ്റേഷനിലത്തെിയപ്പോള്‍ പൊലീസ് പരാതി പോലും സ്വീകരിച്ചില്ല. തുടര്‍ന്ന് മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷനിലത്തെിയാണ് പരാതി നല്‍കിയത്. വൈകീട്ട് നടന്ന സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതുതന്നെ ആറുമണിക്ക് ശേഷമാണെന്ന് ക്രിസ്തീയ സംഘടനകള്‍ കുറ്റപ്പെടുത്തി. പൊലീസിന്‍െറ നടപടി വിവാദമായിട്ടുണ്ട്.
എന്നാല്‍, പമ്പ്വെല്‍ ജങ്ഷനായതുകൊണ്ട് കദ്രി സ്റ്റേഷനിലല്ല പരാതി നല്‍കേണ്ടതെന്നുപറഞ്ഞ് കന്യാസ്ത്രീയെ റൂറല്‍ സ്റ്റേഷനിലേക്ക് നല്ല രീതിയില്‍ പറഞ്ഞയക്കുക മാത്രമായിരുന്നുവെന്ന് കദ്രി സ്റ്റേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

 http://www.madhyamam.com/news/345365/150318

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin