Monday 16 March 2015

ഹരിയാണയില്‍ ക്രിസ്ത്യന്‍ പള്ളി 
തകര്‍ത്തതിനെ തുടര്‍ന്ന് 
സംഘര്‍ഷാവസ്ഥ
ഹിസാര്‍ (ഹരിയാണ): ഹരിയാണയിലെ കൈമ്രി ഗ്രാമത്തില്‍ നിര്‍മാണത്തിലിരുന്ന ക്രിസ്ത്യന്‍ പള്ളി ഒരുസംഘം അക്രമികള്‍ തകര്‍ത്തതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. 14 പേര്‍ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായി.

പള്ളി തകര്‍ത്ത് കുരിശിനുപകരം ഹനുമാന്റെ വിഗ്രഹം പ്രതിഷ്ഠിക്കുകയാണ് അക്രമികള്‍ ചെയ്തതെന്ന് വില്ലിവാര്‍ പള്ളിയിലെ ഫാദര്‍ സുഭാഷ് ചന്ദ് നല്‍കിയ പരാതിയില്‍ പറയുന്നു. അതിനുപുറമെ കൊടി നാട്ടിയതായും തനിക്കെതിരെ വധഭീഷണി മുഴക്കിയതായും അദ്ദേഹം പറഞ്ഞു. ബജരംഗ്ദള്‍ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
 http://www.mathrubhumi.com/story.php?id=531235

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin