Monday 29 September 2014

ജയ കാലം കഴിഞ്ഞു; പത്തുവര്‍ഷത്തേക്ക് ജയയ്ക്ക് ഇനി മത്സരിക്കാനാകില്ല










ജയ കാലം കഴിഞ്ഞു;  പത്തുവര്‍ഷത്തേക്ക് ജയയ്ക്ക് ഇനി മത്സരിക്കാനാകില്ല
ബാംഗ്ലൂര്‍: അനധികൃത സ്വത്തുസമ്പാദന കേസില്‍ നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും ലഭിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഇനി പത്തുവര്‍ഷത്തേക്ക് മത്സരിക്കാനാവില്ല.

കഴിഞ്ഞ വര്‍ഷം ജൂലൈയിലെ സുപ്രിംകോടതി ഉത്തരവു പ്രകാരം എം.പിയോ എം.എല്‍.എയോ രണ്ടു വര്‍ഷത്തിലധികം ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യരാക്കപ്പെടും. മേല്‍കോടതി ശിക്ഷ ശരിവച്ചാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷാകാലാവധിക്കു ശേഷം ആറു വര്‍ഷത്തേക്കുകൂടി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. അതായത് 18 മാസത്തിനു ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കഴിയില്ല. അതും പിന്നിട്ട് അഞ്ചുവര്‍ഷത്തിനുശേഷം നടത്തുന്ന തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ കഴിയില്ല.

ജാമ്യത്തിനായും ജയ കാത്തിരിക്കേണ്ടിവരുമെന്നാണ് അറിയുന്നത്. തടവുശിക്ഷ മൂന്നു വര്‍ഷത്തില്‍ കൂടുതലായതിനാല്‍ ജാമ്യം ലഭിക്കണമെങ്കില്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കണം. ദസറ പ്രമാണിച്ച് ഒക്ടോബര്‍ 6 വരെ കോടതി അവധിയാണ്.

1991-96 കാലത്ത് ആദ്യം മുഖ്യമന്ത്രിയായിരിക്കെ ജയലളിത 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണു കേസ്. ഒരു രൂപ മാത്രമായിരുന്നു അന്ന് ജയയുടെ ശമ്പളം. ജയലളിതയുടെ തോഴി ശശികല, അവരുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരാണ് മറ്റു പ്രതികള്‍. സുധാകരന്‍ ജയലളിതയുടെ വളര്‍ത്തുമകനാണ്. മൂവരും നാലു വര്‍ഷം തടവ് അനുഭവിക്കുകയും 10 കോടി രൂപ പിഴയൊടുക്കുകയും വേണം. ഒരു രാഷ്ട്രീയ നേതാവില്‍ നിന്നു 100 കോടി രൂപ പിഴ ഈടാക്കുന്ന സംഭവം മുമ്പുണ്ടായിട്ടില്ല. അഴിമതിക്കേസില്‍ മുഖ്യമന്ത്രിപദം നഷ്ടമാവുന്നതും ആദ്യമാണ്.

മുഖ്യമന്ത്രിയാവുന്നതിനു മുമ്പ് മൂന്നു കോടിയുടെ മാത്രം സമ്പാദ്യമുണ്ടായിരുന്ന ജയലളിതയ്ക്ക് അഞ്ചു വര്‍ഷത്തിനു ശേഷം ആസ്തി 66 കോടിയായി ഉയര്‍ന്നു.

തമിഴ്‌നാട്ടിലും ഹൈദരാബാദിലുമുള്ള കോടികള്‍ വിലമതിക്കുന്ന ഭൂമി, ഫാം ഹൗസുകള്‍, നീലഗിരിയിലെ തോട്ടം, 28 കിലോഗ്രാം സ്വര്‍ണം, 800 കിലോ വെള്ളി, 10000ലധികം സാരികള്‍, 800 ജോഡി ചെരുപ്പ്, വാച്ചുകള്‍ എന്നിവ ഇക്കാലയളവില്‍ ജയലളിത സമ്പാദിച്ചെന്നാണ് കേസ്.

സ്വര്‍ണവും സാരികളും 1997ല്‍ വിജിലന്‍സ് റെയ്ഡില്‍ കണെ്ടടുത്തിരുന്നു. എന്നാല്‍, സാരികളും ചെരുപ്പുകളും സിനിമാജീവിതകാലത്തുള്ള സമ്പാദ്യമാണെന്നാണ് ജയലളിതയുടെ വാദം.

അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി ആരാവുമെന്നതു സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. മുതിര്‍ന്ന പാര്‍ട്ടി നേതാവും മന്ത്രിയുമായ ഒ പന്നീര്‍ശെല്‍വത്തിന്റെ പേരാണ് പ്രധാനമായും കേള്‍ക്കുന്നത്. 2001ല്‍ താന്‍സി ഭൂമി വിവാദ കേസില്‍ സുപ്രിംകോടതി ഇടപെടലിനെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്ന ജയലളിത വിശ്വസ്തനായ പന്നീര്‍ശെല്‍വത്തിനാണ് മുഖ്യമന്ത്രിപദം കൈമാറിയത്.

ഗതാഗതമന്ത്രി വി സെന്തില്‍ ബാലാജി, വൈദ്യുതി മന്ത്രി ആര്‍ വിശ്വനാഥന്‍, മുന്‍ ചീഫ് സെക്രട്ടറി ഷീല ബാലകൃഷ്ണ എന്നിവരുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

http://4malayalees.com/index.php?page=newsDetail&id=51359

Friday 26 September 2014

താമര വാടുന്നു:

താമരകള്‍ വാടുന്നു:

 ചിക്കാഗോ ബിഷപ്പ് അങ്ങാടിയത്തി൯റെ താമരകള്‍ വാടുമോ?

താമര വാടുന്നു: ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ കനത്ത തിരിച്ചടി

mangalam malayalam online newspaperന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ കേന്ദ്രഭരണം പിടിച്ചടക്കിയ ബി.ജെ.പിക്ക്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി. പത്തു സംസ്‌ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിലാണ്‌ താമര വാടിയത്‌. തെരഞ്ഞെടുപ്പു നടന്ന 33 മണ്ഡലങ്ങളിലെ ഫലം പ്രഖ്യാപിച്ച 32 എണ്ണത്തില്‍ 12 സീറ്റുകള്‍ മാത്രമാണ്‌ ബി.ജെ.പിക്ക്‌ സ്വന്തമാക്കാനായത്‌.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. തൂത്തുവാരിയ ഉത്തര്‍പ്രദേശിലെ 11 മണ്ഡലങ്ങളില്‍ എട്ടും തിരികെപ്പിടിച്ച്‌ സമാജ്‌വാദി പാര്‍ട്ടി കരുത്തുതെളിയിച്ചപ്പോള്‍ ബി.ജെ.പി. മൂന്നു സീറ്റിലൊതുങ്ങി. രാജസ്‌ഥാനിലെ നാലു സീറ്റുകളില്‍ മൂന്നും സ്വന്തം അക്കൗണ്ടിലെത്തിച്ച്‌ കോണ്‍ഗ്രസ്‌ അപ്രതീക്ഷിത ജയം കുറിച്ചു. ബി.ജെ.പിയുടെ മൂന്നു സിറ്റിംഗ്‌ സീറ്റുകളില്‍ ജയിക്കാനായത്‌ കോണ്‍ഗ്രസിന്‌ ഇരട്ടിമധുരമായി.
ഗുജറാത്തിലെ ഒന്‍പതു സീറ്റുകളില്‍ ആറെണ്ണത്തില്‍ ജയിക്കാനായെങ്കിലും മൂന്നു സിറ്റിംഗ്‌ സീറ്റുകള്‍ കോണ്‍ഗ്രസിന്‌ അടിയറവയ്‌ക്കേണ്ടിവന്നത്‌ ബി.ജെ.പിക്ക്‌ ആഘാതമായി. പശ്‌ചിമബംഗാളില്‍ സി.പി.എമ്മിന്റെ സിറ്റിംഗ്‌ സീറ്റ്‌ പിടിച്ചെടുത്ത്‌ നിയമസഭയില്‍ വീണ്ടും സാന്നിധ്യമറിയിക്കാനായത്‌ മറ്റു സംസ്‌ഥാനങ്ങളിലെ തിരിച്ചടിയിലും ബി.ജെ.പിക്ക്‌ നേട്ടമായി. തെരഞ്ഞെടുപ്പു നടന്ന ശേഷിച്ച ഒരു മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ്‌ ജയിച്ചത്‌. രണ്ടു സീറ്റുകളിലും സി.പി.എം. നാലാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു. അസമിലെ മൂന്നു സീറ്റുകളില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും എ.ഐ.യു.ഡി.എഫിനും അനുകൂലമായാണ്‌ വിധിയെഴുതിയത്‌. ഇവിടെ കോണ്‍ഗ്രസിന്റെ സിറ്റിംഗ്‌ സീറ്റില്‍ ബി.ജെ.പി. വെന്നിക്കൊടി പാറിച്ചു. ത്രിപുരയില്‍ തെരഞ്ഞെടുപ്പു നടന്ന ഏകസീറ്റ്‌ സി.പി.എം. നിലനിര്‍ത്തി. സിക്കിമിലെ ഏകസീറ്റില്‍ ജയം സ്വതന്ത്രനാണ്‌. ഛത്തീസ്‌ഗഡിലെ അന്തഗഡിലെ വോട്ടെണ്ണല്‍ ഈമാസം 20 നു നടക്കും.
ഉപതെരഞ്ഞെടുപ്പു നടന്ന ലോക്‌സഭാമണ്ഡലങ്ങളില്‍ വഡോദര ബി.ജെ.പിയും യു.പിയിലെ മേഡക്‌ ടി.ആര്‍.എസും മെയിന്‍പുരി സമാജ്‌വാദി പാര്‍ട്ടിയും നിലനിര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജിവച്ച ഒഴിവില്‍ തെരഞ്ഞെടുപ്പു നടന്ന വഡോദരയില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥി രഞ്‌ജനബെന്‍ ഭട്ട്‌ മൂന്നുലക്ഷത്തി ഇരുപത്തിയൊന്‍പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
മോഡി 5.7 ലക്ഷത്തിലേറെ വോട്ടുകള്‍ക്ക്‌ ജയിച്ച മണ്ഡലമാണിത്‌. മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തില്‍ മുലായം സിംഗ്‌ യാദവ്‌ കുടുംബത്തിലെ ഇളംതലമുറക്കാരന്‍ തേജ്‌പ്രതാപ്‌ സിംഗ്‌ മൂന്ന്‌ ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
തെലുങ്കാനയിലെ മേഡക്‌ ലോക്‌സഭാ മണ്ഡലത്തില്‍ ടി.ആര്‍.എസ്‌. സ്‌ഥാനാര്‍ഥി കോത പ്രഭാകര്‍ റെഡ്‌ഡിയുടെ ജയം മൂന്നു ലക്ഷത്തില്‍പരം വോട്ടിനാണ്‌.

ബിഹാര്‍ മാതൃകയില്‍ പ്രതിപക്ഷം ഒരുവശത്തും ബി.ജെ.പി. മറുവവശത്തുമായി അണിനിരന്ന പോരാട്ടത്തില്‍ ഉത്തര്‍പ്രദേശിലും രാജസ്‌ഥാനിലുമാണ്‌ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ കരിഞ്ഞത്‌. ഉത്തര്‍പ്രദേശില്‍ ലഖ്‌നൗ ഈസ്‌റ്റ്‌, സഹാറന്‍പുര്‍ നഗര്‍, നോയിഡ എന്നീ സീറ്റുകളിലൊഴികെ ജയം എസ്‌.പി. സ്വന്തമാക്കി. കഴിഞ്ഞ തവണ ഉമാഭാരതി വിജയിച്ച ചര്‍ഖാരി മണ്ഡലത്തില്‍ 50,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ എസ്‌.പി. സ്‌ഥാനാര്‍ഥിയുടെ വിജയം. ഇവിടെ ബി.ജെ.പി. മൂന്നാം സ്‌ഥാനത്തായി. പശ്‌ചിമബംഗാളിലെ ബഷീര്‍ഗട്ട്‌ മണ്ഡലത്തില്‍ വിജയതിലകമണിഞ്ഞ സൈമിക്‌ ഭട്ടാചാര്യയിലൂടെ ബി.ജെ.പി. വീണ്ടും നിയമസഭയില്‍ ചരിത്രമെഴുതി.
മകനെ മന്ത്രിയാക്കാത്തിന്റെ പേരില്‍ മോഡിയുമായി വസുന്ധര കലഹിച്ചതും രാജസ്‌ഥാനില്‍ വിനയായി. പാര്‍ട്ടിയില്‍ മോഡി-അമിത്‌ഷാ കൂട്ടുകെട്ടിനെതിരേ അണികളുടെ താക്കീതാണ്‌ ഇതെന്ന വിലയിരുത്തലുണ്ട്‌.

മമതയെ പ്രതിരോധിക്കാന്‍ ബി.ജെ.പി മാത്രം എന്ന മുദ്രാവാക്യം ബംഗാളില്‍ ഫലപ്രദമായി ഉപയോഗിക്കാനായി. തൃണമൂല്‍ വിജയിച്ച മണ്ഡലത്തില്‍ ബി.ജെ. പി. സ്‌ഥാനാര്‍ഥി രണ്ടാമതെത്തി. ഇവിടെ സി.പി.എം. നാലാം സ്‌ഥാനത്താണ്‌.
https://www.blogger.com/blogger.g?blogID=3405608279508582992#editor/target=post;postID=1726147675679254324
ഹൈക്കോടതി വിധി വരുന്നത്
 വരെ ബാറുകള്‍പൂട്ടേണ്ട : സുപ്രീം
 കോടതി

ന്യൂഡല്‍ഹി : ഹൈക്കോടതി വിധി വരുന്നത് വരെ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 312 ബാറുകള്‍ക്ക് തല്‍സ്ഥിതി തുടരാമെന്ന് സുപ്രീം കോടതി. പഞ്ചനക്ഷത്രപദവിയില്ലാത്ത ബാറുകള്‍ അടക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയുടെ വിധി വരുന്നത് വരെ പ്രവര്‍ത്തിക്കാനാണ് സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്.

ഹൈക്കോടതി സംഗിള്‍ ബഞ്ച് വിധി പ്രതികൂലമായാല്‍ ബാറുടമകള്‍ക്ക് അപ്പില്‍ നല്‍കാന്‍ സാവകാശം നല്‍കാനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടുണ്ട്. ഒരുമാസത്തെയെങ്കിലും സാവകാശം നല്‍കണമെന്നായിരുന്നു ബാറുടമകളുടെ ആവശ്യം.

ഹൈക്കോടതി സിംഗിള്‍ബെഞ്ചിന് മുമ്പാകെ നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ നേരത്തെ സുപ്രീം കോടതി സപ്തംബര്‍ 30 വരെ സമയം നല്‍കിയിരുന്നു. ബാറുടമകളുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായെങ്കിലും ജസ്റ്റീസ് കെ.സുരേന്ദ്രമോഹന്‍ വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ബാറുടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ മാസം 30നകം വിധി പറയാത്ത സാഹചര്യമുണ്ടാവുകയാണെങ്കില്‍ വിധി വരുന്നത് വരെ തല്‍സ്ഥിതി തുടരാനാണ് ഇന്ന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

സംപ്തംബര്‍ 12നകം, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 312ബാറുകളും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നേരത്തെ ബാറുടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

 http://www.mathrubhumi.com/story.php?id=487412

Thursday 25 September 2014

തിരുവനന്തപുരം നഗരസഭ വൈൻ, ബിയർ പാ‌ർലറുകൾക്ക് അനുമതി നൽകുന്നു
Posted on: Friday, 26 September 2014


തിരുവനന്തപുരം: വൈൻ, ബിയർ പാർലറുകൾ അനുവദിക്കാനുള്ള തിരുവനന്തപുരം കോർപറേഷന്റെ തീരുമാനത്തിന് യു.ഡി.എഫ് കൗൺസിലർമാർക്കും മൗനസമ്മതം. പാപ്പനംകോട്ടും തിരുമലയിലും രണ്ട് വൈൻ, ബിയർ പാർലറുകൾക്ക് എൻ.ഒ.സി നൽകുന്ന വിഷയം ഇന്നലെ കൗൺസിൽ യോഗത്തിൽ വോട്ടിനിട്ടപ്പോൾ എതിർക്കാൻ 42 അംഗ യു.ഡി.എഫിലെ  ഒൻപത് പേരേ തയ്യാറായുള്ളൂ. ബി.ജെ.പിയും ഇടതുമുന്നണിയോടൊപ്പം കൈ പൊക്കി  എൻ.ഒ.സി നൽകുന്നതിനെ അനുകൂലിച്ചു.
എൻ.ഒ.സി നൽകുക മാത്രമാണ് ചെയ്തതെന്നും അനുവാദം നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സർക്കാരാണെന്നും മേയർ കെ. ‌ചന്ദ്രിക പറഞ്ഞു. വൈൻ, ബിയർ പാർലറുകൾ ആരംഭിക്കാൻ  നിയമ തടസമില്ലെന്നും  അവർ പറഞ്ഞു.
എൻ.ഒ.സി നൽകുന്നതിനെ അനുകൂലിക്കുന്നവർ കൈ പൊക്കാൻ  മേയർ ആവശ്യപ്പെട്ടപ്പോൾ ഭരണ കക്ഷിയായ ഇടതുമുന്നണിയിലെ എല്ലാവരും  ആവേശപൂർവം അനുസരിച്ചു. മടിച്ചു മടിച്ചെങ്കിലും ബി.ജെ.പിയിലെ ആറ് അംഗങ്ങളും ഒപ്പം ചേ‌രുകയായിരുന്നു. തുടർന്നാണ്, എതിർക്കുന്നവർ കൈപൊക്കാൻ മേയർ ആവശ്യപ്പെട്ടത്.

നഗരസഭയുടെ നേമം സോണിൽ പാപ്പനംകോട്ട് ഹോട്ടൽ വൈറ്റ് ഡാമറും തിരുമല സർക്കിളിൽ ഹോട്ടൽ സിറ്റി പാലസുമാണ് വൈൻ, ബിയർ പാ‌ർലറുകൾക്ക് എൻ.ഒ.സി ചോദിച്ചത്.

 http://news.keralakaumudi.com/news.php?nid=e1360d5912e907fe6c994c65c2370589

Tuesday 23 September 2014

പിഴവുപറ്റിയത് ബൈബിളിലോ, ഖുര്‍-ആനിലോ; അതോ `തോറാ`യിലോ?

ഇസ്രായേല്‍ ജോസഫ് 


തോറ, ബൈബിള്‍, ഖുര്‍ആന്‍!സൃഷ്ടിയുടെ ക്രമമനുസരിച്ച് ഇങ്ങനെയാണ്. യഹൂദരുടെ നിയമപുസ്തകമായ തോറായില്‍നിന്നാണ് ബൈബിളിന്റെ ആരംഭം. യഹൂദപാരമ്പര്യം അനുസരിച്ച് പഴയനിയമ ഗ്രന്ഥങ്ങളെ തോറാ,നബിയിം, ക്-ത്തൂബിം എന്നിങ്ങനെ മൂന്നായി തിരിക്കാറുണ്ട്. മലയാളത്തില്‍ ഇത് യഥാക്രമം നിയമം, പ്രവാചകന്മാര്‍, ലിഖിതങ്ങള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഉല്‍പ്പത്തി, പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം, എന്നീ അഞ്ച് ഗ്രന്ഥങ്ങളാണ് 'തോറാ' അഥവാ നിയമം. മൂന്നായി തിരിക്കപ്പെട്ടിരിക്കുന്ന യഹൂദരുടെ വിശുദ്ധഗ്രന്ഥത്തെ അതേപടി ബൈബിളിലെ പഴയനിയമ ഗ്രന്ഥങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ജോഷ്വ, ന്യായാധിപന്മാര്‍, സാമുവലിന്റെ രണ്ടുപുസ്തകങ്ങളും, രാജാക്കന്മാരുടെ രണ്ടുപുസ്തകങ്ങളും മുന്‍കാല പ്രവാചകന്മാര്‍ എന്നപേരിലാണ് അറിയപ്പെടുന്നത്. ഏശയ്യാ, ജറെമിയാ, എസക്കിയേല്‍, പന്ത്രണ്ടു ചെറിയ പ്രവാചകന്മാര്‍ ഇവയെ പില്‍കാല പ്രവാചന്മാരുടെ എന്ന ഗണത്തിലും തിരിക്കുന്നു. ഈ രണ്ടുവിഭാഗങ്ങളും ചേര്‍ന്നതാണ് പ്രവചനകന്മാര്‍(നബിയിം).
'ഹെബ്രായകാനന്‍' അനുസരിച്ച് ശേഷിക്കുന്ന പതിനൊന്നു ഗ്രന്ഥങ്ങളാണ് 'ലിഖിതങ്ങള്‍' (ക്-ത്തൂബിം) എന്ന പേരിലറിയപ്പെടുന്നത്. ഇതിലുള്‍പ്പെടാത്ത കാനോനികഗ്രന്ഥങ്ങള്‍കൂടി കണക്കിലെടുത്ത് ക്രൈസ്തവര്‍ പഴയനിയമ  ഗ്രന്ഥങ്ങളെ ചരിത്രപരം, പ്രവചനപരം,  പ്രബോധനപരം എന്നു പൊതുവേ മൂന്നായി  തിരിക്കുന്നു. ഇവിടെവരെ യഹൂദരും ക്രൈസ്തവരുംതമ്മില്‍ വിശ്വാസങ്ങളില്‍ തര്‍ക്കമൊന്നുമില്ല.
യേശുക്രിസ്തുവിനുശേഷം ഒന്നാംനൂറ്റാണ്ടിന്റെ അന്ത്യംവരെ ഇതിനെ പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടാണ് യഹൂദരും ക്രൈസ്തവരും തങ്ങളുടെ വിശ്വാസത്തെ നിലനിര്‍ത്തിയത്. പിന്നീട് ക്രിസ്തുവര്‍ഷം 80 -100 കാലഘട്ടങ്ങളില്‍നടന്ന 'യാമ്നിയ' സമ്മേളനത്തില്‍വച്ച് ചില ഭാഗങ്ങള്‍ അപ്രാമാണികമായി യഹൂദര്‍ തള്ളിക്കളഞ്ഞു. ഇതിന് യഹൂദര്‍ പറയുന്ന വിശദീകരണം, ഹെബ്രായഭാഷയില്‍ രചിക്കപ്പെട്ടവയെ പ്രാമാണിക ഗ്രന്ഥങ്ങളായി പരിഗണിക്കുകയും ഗ്രീക്ക്- അരമായ ഭാഷകളിലുള്ളവയെ അപ്രാമാണികമായി അംഗീകരിക്കുന്നു എന്നുമാണ്.
യഹൂദര്‍ തള്ളിക്കളഞ്ഞ വചനഭാഗങ്ങള്‍ യഥാര്‍ത്ഥ ക്രൈസ്തവര്‍ ഉപേക്ഷിച്ചില്ല. പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ആവിര്‍ഭവിച്ച സഭകള്‍ യഹൂദരുടെ പ്രവര്‍ത്തിയെ അംഗീകരിക്കുകയും മറ്റുള്ളവയെ തള്ളിക്കളയുകയും ചെയ്തു. കത്തോലിക്കസഭ മാത്രമാണ് ആരംഭംമുതലുള്ള ഗ്രന്ഥങ്ങളെ പൂര്‍ണ്ണമായി ആധികാരികഗ്രന്ഥങ്ങളായി വിശ്വസിച്ചുപോരുന്നത്. അതിനാല്‍ കത്തോലിക്കരുടെ ബൈബിളില്‍ എഴുപത്തിമൂന്ന് പുസ്തകങ്ങളും മറ്റു ക്രൈസ്തവസഭകള്‍ അറുപത്തിയാറ് പുസ്തകങ്ങളുമാണുള്ളത്. യഹൂദര്‍ തള്ളിക്കളഞ്ഞവ ക്രൈസ്തവരും തള്ളിക്കളയുക എന്നത് ദൈവത്തിനു സ്വീകാര്യമായിരുന്നുവെങ്കില്‍ ആദ്യം തള്ളേണ്ടത് യേശുവിനെ ആകുമായിരുന്നു! അതുകൊണ്ട്, യേശുക്രിസ്തു ഈ ഭൂമിയില്‍ മനുഷ്യനായി ജീവിച്ചിരുന്ന കാലത്ത് ഏതെല്ലാം പുസ്തകങ്ങളെ യഹൂദര്‍ അംഗീകരിച്ചിരുന്നുവോ, അവയെല്ലാം അവിടുന്ന് സ്ഥാപിച്ച സഭയില്‍ ഇന്നുമുണ്ട്!
നിയമങ്ങളുടെയും പ്രവചനങ്ങളുടെയും പൂര്‍ത്തീകരണമാണ് യേശുക്രിസ്തു. പ്രവചനങ്ങളുടെ വ്യാഖ്യാനങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്ത യഹൂദര്‍ യേശുവിനെ സ്വീകരിച്ചില്ല. എന്നാല്‍, തിരിച്ചറിഞ്ഞവര്‍ സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. വിശുദ്ധ പൌലോസ് ഈ വിശ്വാസത്തെ സ്വീകരിക്കാത്ത യഹൂദ പണ്ഡിതനായിരുന്നുവെങ്കിലും പിന്നീട് സ്വീകരിക്കുകയും, തന്റെ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷ്യം വഹിക്കുകയും ചെയ്തു. പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിനുവേണ്ടിയാണെങ്കിലും യേശുവിനെ വധിച്ചവരാണ് യഹൂദര്‍! അപ്പസ്തോലനായ പൌലോസ് പറയുന്നു; "എന്നാല്‍, ദൈവത്തിന്റെ നീതിയെക്കുറിച്ച് അവര്‍ അജ്ഞരാകകൊണ്ടും തങ്ങളുടെതന്നെ നീതി സ്ഥാപിക്കാന്‍ വ്യഗ്രതകാണിക്കുന്നതുകൊണ്ടും ദൈവനീതിക്ക് അവര്‍ കീഴ്വഴങ്ങിയില്ല. വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന് ക്രിസ്തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു" (റോമാ:10;3,4). യേശു അറിയിക്കുന്നത് ഇങ്ങനെയാണ്; "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണു ഞാന്‍ വന്നത്" (മത്താ:5;17). യേശുവിന്‍റെ 'ഘാതകര്‍' അപ്രധാനമെന്നു പറഞ്ഞ് തള്ളിക്കളഞ്ഞ വചനഭാഗങ്ങള്‍, അവരെ അനുകരിച്ച് തള്ളിക്കളയുന്ന ക്രൈസ്തവസഭകള്‍ പുനരാലോചന നടത്തണം.
കൂടാതെ, കര്‍ത്താവു വെളിപ്പെടുത്തിയ ഈ വചനത്തില്‍ വലിയ ഒരു സത്യം മറനീക്കി പുറത്തുവന്നു. നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനല്ല അവിടുന്ന് വന്നിരിക്കുന്നതെന്ന പ്രഖ്യാപനം നാം ഗൗരവമായി കാണണം. ബൈബിള്‍ എന്നാല്‍ നിയമവും പ്രവചനവും മാത്രമല്ല, ചരിത്രവുംകൂടിയാണ്! ചരിത്രത്തെ അനേകം വ്യക്തികള്‍ വിവരിക്കുമ്പോള്‍ ആശയപരമായി വ്യതിയാനമില്ലാതെ ആവിഷ്ക്കാരത്തില്‍ വ്യത്യാസങ്ങള്‍ സംഭവിക്കുക സ്വാഭാവികമാണ്! ഒരു സംഭവം നേരിട്ട് കണ്ടിട്ടുള്ള വ്യക്തികളില്‍ രണ്ടുപേര്‍, ആ സംഭവം വിവരിച്ചാല്‍, വിവരണത്തില്‍ മാറ്റം ഉണ്ടാവുകയും ആശയത്തില്‍ മാറ്റം ഉണ്ടാവാതിരിക്കുകയും വേണം! അതുകൊണ്ടാണ്, നിയമത്തിലും പ്രവചനത്തിലും വള്ളിയോ പുള്ളിയോ മാറ്റരുതെന്നു പറയുമ്പോള്‍ത്തന്നെ, ചരിത്രത്തിന്റെ കാര്യത്തില്‍ മൗനംപാലിക്കുന്നത്! അതുകൊണ്ട്, ചരിത്ര വിവരണത്തിലെ വ്യത്യാസം പരിഗണിക്കേണ്ടതില്ല. എന്നാല്‍, സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികള്‍, സ്ഥലം, സാഹചര്യം എന്നിവയില്‍ മാറ്റമുണ്ടായാല്‍, ആ ചരിത്രത്തെ സത്യമായി പരിഗണിക്കാന്‍ പാടില്ല!
ഇസ്രായേല്‍ജനത വിമോചനവും രക്ഷയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. വിമോചകനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ മുന്‍കൂട്ടി ദൈവം പ്രവാചകന്മാരിലൂടെ നല്‍കി. യഹൂദരും ക്രൈസ്തവരും ഒന്നുപോലെ അംഗീകരിക്കുന്ന പ്രവാചകര്‍ പ്രവചിച്ച എല്ലാപ്രവചനങ്ങളും യേശുക്രിസ്തുവില്‍ പൂര്‍ത്തിയാകുന്നുണ്ട്. എന്നാല്‍, ഈ ഭൂമിയില്‍ ഭരണം സ്ഥാപിക്കുന്ന ഒരു ഭരണാധികാരിയെയാണ് യഹൂദര്‍ പ്രതീക്ഷിച്ചത്. അതിനാല്‍തന്നെ യേശു അവര്‍ക്ക് സ്വീകാര്യനായില്ല. യഹൂദര്‍ രക്ഷയെ തള്ളിക്കളഞ്ഞപ്പോള്‍ അത് സ്വീകരിച്ച വിജാതിയര്‍ക്ക് അനുഗ്രഹമായി മാറി. "ഇസ്രായേല്‍ക്കാരുടെ പാപം നിമിത്തം വിജാതിയര്‍ക്കു രക്ഷ ലഭിച്ചു"(റോമാ:11;11).
ഇപ്പോള്‍ യഹൂദര്‍ എന്തുകൊണ്ടാണ് യേശുവിനെ അംഗീകരിക്കാത്തത് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ; വിജാതിയരുടെ രക്ഷ! അപ്പസ്തോലന്‍ പറയുന്നു; "ഇസ്രായേലില്‍ കുറെപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളൂ. അതും വിജാതിയര്‍ പൂര്‍ണ്ണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം. അതിനുശേഷം ഇസ്രായേല്‍ മുഴുവന്‍ രക്ഷപ്രാപിക്കും"(റോമാ:11;25,26).
ക്രിസ്തു വരുമെന്നും രക്ഷിക്കുമെന്നും വിശ്വസിക്കുന്ന യഹൂദര്‍ക്ക് യേശുവിനെ ക്രിസ്തുവായി അംഗീകരിക്കാന്‍ ഇപ്പോള്‍ കഴിഞ്ഞിട്ടില്ല എന്നതാണ് അടിസ്ഥാനപരമായി യഹൂദരും ക്രൈസ്തവരും തമ്മിലുള്ള ഏകവ്യത്യാസം. യേശുവിനെ ക്രിസ്തുവായി അംഗീകരിക്കതെ ഒരുവനും രക്ഷപ്രാപിക്കാന്‍ കഴിയുകയില്ല. രക്ഷ വിദൂരത്തായിരുന്ന വിജാതിയന് ഇതുവഴി രക്ഷ സമീപത്തായിരിക്കുന്നു.
യേശുക്രിസ്തുവിനെ രക്ഷകനായി അംഗീകരിച്ച് ഏറ്റുപറയാതെ ഒരുവനും രക്ഷയില്ല. ഏതു മതത്തില്‍ വിശ്വസിക്കുന്നവരായാലും യേശുക്രിസ്തുവിലൂടെയല്ലാതെ നിത്യജീവന്‍ പ്രാപിക്കുക അസാധ്യമാണ്. യേശുപറയുന്ന ചില വചനങ്ങള്‍ ശ്രദ്ധിക്കുക! "പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയര്‍പ്പിക്കുകയും ചെയ്യും"(യോഹ:6;40). "പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല. സതം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്"(യോഹ:5;23,24). "പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെമേല്‍ ഉണ്ട്"(യോഹ:3;36).
ഇത്രയും വചനങ്ങളില്‍നിന്നുതന്നെ യഥാര്‍ത്ഥ സത്യത്തെ അറിയണമെന്ന് ആഗ്രഹിക്കുന്ന ഏവര്‍ക്കും അതു സാധിക്കും.
'ഖുര്‍ ആനി'ലെ യേശുക്രിസ്തു!
ക്രിസ്തുവിനുശേഷം ആറാം നൂറ്റാണ്ടില്‍ രൂപംകൊണ്ട മതവിഭാഗമാണ് ഇസ്ലാംമതം. ഇവരുടെ മതഗ്രന്ഥമായ 'ഖുര്‍ആനി'ലും യേശുവിനെക്കുറിച്ച് പറയുന്നുണ്ട്. ഇരുപത്തിയഞ്ച് ഇടങ്ങളില്‍ യേശുവിനെക്കുറിച്ചുള്ള വിവരണം കാണുന്നു. യേശുവിന്‍റെ കുട്ടിക്കാലം ബൈബിളിലേതിനേക്കാള്‍ കൂടുതലായി വിവരിക്കുന്നത് 'ഖുര്‍ആനി'ലാണ്. ഇവ വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന ഒരു സാധാരണ ക്രൈസ്തവന് 'ഖുര്‍ആനെ' അംഗീകരിക്കാന്‍ തോന്നുക സ്വാഭാവികം! ഇതു തന്നെയാണ് ഇതിന്‍റെ സൃഷ്ടാക്കളുടെ ലക്ഷ്യവും. എന്നാല്‍, ബൈബിളിലെ യേശുക്രിസ്തുവും ഖുറാനില്‍ പറയുന്ന ഈസാനബിയും രണ്ടു വ്യക്തികളാണെന്ന സത്യം ക്രിസ്ത്യാനികള്‍പ്പോലും തിരിച്ചറിയാത്തതാണ് സാത്താന്‍റെ വിജയം! ഈ വിഷയത്തെ സംബന്ധിച്ചുള്ള വിവരണങ്ങള്‍ മനോവയുടെ താളുകളിലുണ്ട്! ക്രിസ്തു അവിടെ അലെങ്കില്‍ ഇവിടെ എന്നൊക്കെ പറഞ്ഞുകൊണ്ട് മറ്റു വിജാതിയ ഗ്രന്ഥങ്ങളിലേക്ക് ദൈവമക്കളുടെ ശ്രദ്ധതിരിക്കുന്ന പ്രവണത ഈ കാലഘട്ടത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍, ബൈബിളില്‍ അല്ലാതെ മറ്റൊരു പുസ്തകത്തിലും യഥാര്‍ത്ഥ യേശുവിനെ കണ്ടെത്താന്‍ കഴിയില്ല! ഈ യാഥാര്‍ത്ഥ്യം കര്‍ത്താവായ യേശുതന്നെ വ്യക്തമാക്കിയിരിക്കുന്നത് ബൈബിളില്‍ വായിക്കാന്‍ സാധിക്കും: "ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. പലരും എന്‍റെ നാമത്തില്‍ വന്ന്‍, ഞാന്‍ ക്രിസ്തുവാണ് എന്നു പറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും"(മത്താ:24;4,5). മറ്റൊരു വചനംകൂടി നോക്കുക: "ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന്‍ ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും"(മത്താ:24;23,24).
സര്‍വ്വശക്തനായ ദൈവം, തന്‍റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്ക് അയച്ചത് പ്രവാചക ദൌത്യവുമായിട്ടല്ല. പാപികളുടെ രക്ഷയ്ക്കുവേണ്ടി ബലിയായി തീരുവാനാണ്. ഈ സത്യത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് യേശുവിനെ പ്രസംഗിക്കുന്നതില്‍ യാതൊരു പ്രസക്തിയുമില്ല. കുരിശുമരണവും ഉത്ഥാനവും നിഷേധിക്കുന്നത് ആരായിരുന്നാലും അവര്‍ മനുഷ്യരുടെയും ദൈവത്തിന്‍റെയും ശത്രുവാണ്. മനുഷ്യരെയും ദൈവത്തെയും തമ്മില്‍ ഒരുമിപ്പിക്കാന്‍ വേണ്ടിയാണ് യേശു വന്നതെന്ന് അംഗീകരിക്കാത്തതും, ക്രിസ്തുവിന്‍റെ മരണവും ഉത്ഥാനവും ഏറ്റുപറയുകയും ചെയ്യാത്ത ഒരു പുസ്തകവും ദൈവത്തില്‍ നിന്നുള്ളതല്ല! ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ഇത്തരം പുസ്തകങ്ങള്‍ വെറും കടലാസും മഷിയും മാത്രമാണ്. അത് കൈവശം വയ്ക്കുന്നതുപോലും ദൂരവ്യാപകമായ ദുരന്തം വരുത്തും. ദൈവത്തില്‍നിന്നും സത്യത്തില്‍നിന്നും മനുഷ്യരെ അകറ്റി, സാത്താന്‍റെ അടിമത്വത്തില്‍ തളച്ചിടുവാന്‍വേണ്ടി അവന്‍ ഒരുക്കിയ കെണിയാണിതെന്ന് വിളിച്ചു പറയാന്‍ ധൈര്യമില്ലാത്തവന്‍ ക്രിസ്ത്യാനിയല്ല!
യഥാര്‍ത്ഥ സത്യം മറച്ചുവച്ചുകൊണ്ട് യേശു പ്രവര്‍ത്തിച്ച അദ്ഭുതങ്ങളും അടയാളങ്ങളും എഴുതി വച്ചാല്‍ ക്രൈസ്തവര്‍ അതിലെ കെണി മനസ്സിലാക്കണം. യേശുവിന്‍റെ കുരിശുമരണമാണ് സാത്താന്‍റെ തല തകര്‍ത്തത്. പറുദീസായില്‍വച്ച് ആദിമനുഷ്യന്‍ ചെയ്ത പാപംമൂലം മനുഷ്യരാശിക്കു വന്നുഭവിച്ച മരണത്തെ യേശുവിന്‍റെ ഉത്ഥാനത്തിലൂടെ അസാധുവാക്കി! യേശുവില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.അന്ത്യവിധിദിവസം അവനെ ദൈവം ഉയിര്‍പ്പിക്കും! ഇസ്ലാംമതത്തിലൂടെ സാത്താന്‍ ഒരുക്കിയ കെണികളെക്കുറിച്ചു കൂടുതല്‍ അറിയണമെങ്കില്‍ 'ഇസ്ലാമിക സംവാദം' എന്ന ലിങ്ക് സന്ദര്‍ശിക്കുക!
വ്യാജം പറയുന്നത് 'ബൈബിളോ' 'ഖുര്‍-ആനോ'? 
യേശുക്രിസ്തുവിനെക്കുറിച്ച് എന്നതുപോലെ ചരിത്രത്തെക്കുറിച്ചും ബൈബിളില്‍നിന്നും  തികച്ചും വിപരീതമായ വെളിപ്പെടുത്തലുകളാണ് 'ഖുര്‍-ആനി'ലുള്ളത്.  വളരെ പ്രാധാന്യമുള്ള  ചരിത്രപരമായ പാരമ്പര്യങ്ങളിലെ ചില വൈരുദ്ധ്യങ്ങള്‍ പരിശോധിക്കാം.
ക്രിസ്തുവിനും ആയിരത്തിയെണ്ണൂറ് വര്‍ഷങ്ങള്‍ക്കപ്പുറം ജീവിച്ചിരുന്ന വ്യക്തിയായിരുന്നു അബ്രാഹം. അബ്രാഹത്തിനുണ്ടായ മക്കളില്‍ രണ്ടുപേരെ ബൈബിളും തോറായും ഖുര്‍-ആനും പ്രാധാന്യത്തോടെ പരിചയപ്പെടുത്തുന്നുണ്ട്. ഒന്ന് സാറായുടെ ഈജിപ്തുകാരിയായ ദാസി 'ഹാഗാറില്‍' ജനിച്ച ഇസ്മായേലും, അബ്രാഹത്തിനു നൂറുവയസ്സുള്ളപ്പോള്‍, തന്‍റെ തൊണ്ണൂറുകാരി ഭാര്യ സാറായില്‍ ജനിച്ച ഇസഹാക്കും ! ക്രൈസ്തവരും യഹൂദരും ഇത് പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ബൈബിളും, തോറായും ഈ വിശ്വാസത്തെ ഉറപ്പിച്ച് പ്രഖ്യാപിക്കുന്നുമുണ്ട്.
അബ്രാഹത്തിന് വാഗ്ദാനപ്രകാരം ലഭിച്ച സന്തതിയായ ഇസഹാക്കിനെയാണ് ബലിയര്‍പ്പിക്കാനായി ദൈവം ആവശ്യപ്പെടുന്നതും, അതുപ്രകാരം ബലിയര്‍പ്പണത്തിനു തയ്യാറാകുന്നതും. എന്നാല്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇസ്മായേലാണ് വാഗ്ദത്ത സന്തതി. ക്രിസ്തുവിന്‍റെ രക്ഷാകരചരിത്രത്തിനുശേഷം അറുന്നൂറോളം വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇസ്ലാമിന്‍റെ ആവിര്‍ഭാവം. എന്നാല്‍, ഇസ്ലാംമതക്കാര്‍ അവകാശപ്പെടുന്നത് ആരംഭംമുതല്‍ അവരുണ്ടെന്നാണ്! ആറാം നൂറ്റാണ്ടില്‍ മുഹമ്മദിനു ലഭിച്ചുവെന്ന് അവകാശപ്പെടുന്ന പുസ്തകത്തില്‍ രണ്ടായിരത്തിനാന്നൂറ് വര്‍ഷം തുടര്‍ന്നുവന്ന പാരമ്പര്യം അപ്പാടെ തിരുത്തിക്കുറിക്കപ്പെട്ടു! അങ്ങനെ 'ഒറിജിനല്‍ ' 'ഡൂപ്ലിക്കറ്റും', 'ഡൂപ്ലിക്കറ്റ്' ഒറിജിനലുമായി. ഒരു 'ചൈന ഇഫെക്റ്റ്'!
ഇസ്ലാംമതക്കാര്‍ വിശ്വസിക്കുന്നതനുസരിച്ച് ഗബ്രിയേല്‍ മാലാഖയാണ്(ജിബ്രീല്‍ മലക്ക്) 'ഖുര്‍-ആന്‍' മുഹമ്മദിനു നല്‍കുന്നത്. മുഹമ്മദിനും അറുന്നൂറോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇതേ മാലാഖതന്നെയാണ് കന്യകാമറിയത്തോട് യേശുവിന്‍റെ ജനനത്തെക്കുറിച്ച് അറിയിപ്പുനല്‍കുന്നതും. അന്ന് യേശുവിനെക്കുറിച്ച് മാലാഖയും മറിയവും തമ്മിലുള്ള സംഭാഷണം ഇങ്ങനെയാണ്; 'ദൂതന്‍ അവളോടു പറഞ്ഞു; മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയവന്‍ ആയിരിക്കും; അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്‍റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണംനടത്തും. അവന്‍റെ രാജ്യത്തിന് അവസാനം ഉണ്ടാകുകയില്ല. മറിയം ദൂതനോട് പറഞ്ഞു; ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതന്‍ മറുപടി പറഞ്ഞു; പരിശുദ്ധാത്മാവ് നിന്‍റെമേല്‍വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും'(ലൂക്കാ:1;30-35). ഗബ്രിയേല്‍ മാലാഖതന്നെയാണ് 'ഖുര്‍-ആനി'ലും ഈ സന്ദേശം അറിയിക്കുന്നത്.
ഈ സാഹചര്യത്തില്‍ ചില ചോദ്യങ്ങള്‍  സാമാന്യജനങ്ങളില്‍നിന്ന് ഉണ്ടാകാം. ദൈവസന്നിധിയില്‍ നില്‍ക്കുന്ന പരിശുദ്ധ ദൂതനായ ഗബ്രിയേല്‍ മനുഷ്യരെ കബളിപ്പിച്ചുവോ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഒരിക്കല്‍ മാനവകുലത്തിന്‍റെ രക്ഷയ്ക്ക് ഈ ഭൂമിയില്‍ അവതരിക്കുന്ന രക്ഷകനെ പ്രഖ്യാപിച്ചു. അവന്‍ ദൈവത്തിന്‍റെ പുത്രനാണെന്ന് അറിയിക്കുകയും ചെയ്തു. ഈ മാലാഖ, അറുന്നൂറ് വര്‍ഷത്തിനുശേഷം യേശു ഒരു പ്രവാചകന്‍ മാത്രമായിരുന്നുവെന്നും, കുരിശുമരണം എന്നത് ഒരു 'മാജിക്' ആയിരുന്നുവെന്നും പറയുമോ? ഇപ്പോള്‍ ചില മായാജാലക്കാര്‍ 'വാട്ടര്‍ എസ്കേപ്പും, ഫയര്‍ എസ്കേപ്പും' നടത്തുന്നതുപോലെ , ഒരു 'ക്രോസ് എസ്കേപ്പ്' ആയിരുന്നുവെന്നാണല്ലോ ഇസ്ലാമിന്‍റെ വാദം! യേശുവിന്‍റെ കുരിശു വഹിക്കാന്‍ സഹായിക്കുന്ന ശിമയോന്‍ എന്ന വ്യക്തിയെ ആള്‍മാറാട്ടത്തിലൂടെ കുരിശില്‍ തറച്ചുവെന്നും, യേശു മറഞ്ഞുവെന്നും പ്രചരിപ്പിക്കുന്ന ഒരു പുസ്തകത്തില്‍, യേശുവിനെക്കുറിച്ചുള്ള പ്രശംസകള്‍ കൊമ്പന്‍സ്രാവിനെ പിടിക്കാന്‍ കോര്‍ക്കുന്ന 'ചെറുമീന്‍'പോലെയാണ്.
ഇത്തരം ഒരു വഞ്ചനയ്ക്കും ആള്‍മാറാട്ടത്തിനും ദൈവം തയ്യാറാകുമെന്ന സൂചനയിലൂടെ, ദൈവത്തിന്‍റെ വിശ്വസ്ഥതയെപോലും കുറച്ചു കാണിക്കുകയാണ്. ഇങ്ങനെയൊരു നാടകം നടത്തിയെന്ന പ്രചരണത്തിന്‍റെ ലക്ഷ്യം യേശുവിനെയും ദൈവത്തെയും നിന്ദിക്കാനാണെന്നത് സ്പഷ്ടം! അതുകൊണ്ടുതന്നെ, മുഹമ്മദ്‌ ഖുറാനില്‍ വിവരിക്കുന്നതും ബൈബിളിലെ വ്യക്തികളോട് സാമ്യമുള്ളതുമായ കഥാപാത്രങ്ങളെ ആരും ഭയപ്പെടേണ്ടതില്ല! അവയെല്ലാം തികച്ചും സാങ്കല്പികമാണ്!
മറ്റൊരു വലിയ വൈരുദ്ധ്യം ബൈബിളും ഖുര്‍-ആനും തമ്മില്‍ കാണുന്നുണ്ട്.ഖുര്‍ആന്‍ യേശുവിനെ ശ്രേഷ്ഠനായ പ്രവാചകനായി പരിചയപ്പെടുത്തുന്നു.മറിയത്തെ കന്യകയും പരിശുദ്ധയായ വ്യക്തിത്വമായും വെളിപ്പെടുത്തന്നതായി മനസ്സിലാക്കാന്‍ കഴിയും. യേശുവിനോളം ശ്രേഷ്ഠനായ മറ്റൊരു പ്രവാചകന്‍ ഇല്ലെന്നുപോലും അറിയിക്കുന്ന മതവിഭാഗത്തിന് എന്തുകൊണ്ട് യേശുപറഞ്ഞവ സ്വീകാര്യമല്ലാതായി? യേശുക്രിസ്തു വ്യക്തവും ആധികാരികവുമായി പ്രഖ്യാപിച്ച ഒരുകാര്യംപോലും അംഗീകരിക്കാനോ അനുസരിക്കാനൊ ഇസ്ലാം തയ്യാറാകുന്നില്ല. ക്രിസ്തുവിന്‍റെ സന്ദേശങ്ങളെ സ്വീകരിച്ചിരുന്നുവെങ്കില്‍ മുഹമ്മദിനെ പ്രവാചകന്‍ എന്നു വിളിക്കുമായിരുന്നില്ല! കാരണം; സ്നാപകയോഹന്നാനാണ് അവസാനത്തെ പ്രവാചകന്‍ എന്ന് യേശു പറഞ്ഞിട്ടുണ്ട്. യേശു, സത്യദൈവത്തില്‍നിന്നും വന്ന പ്രവാചകനാണെന്നെങ്കിലും വിശ്വസിക്കുന്നവര്‍ക്ക് ഈ വാക്കുകള്‍ തള്ളിക്കളയാന്‍ കഴിയില്ല.
യേശു അറിയിക്കുന്ന ഈ വചനം ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. "നിയമവും പ്രവാചകന്‍മാരും യോഹന്നാന്‍വരെ ആയിരുന്നു. അതിനുശേഷം ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു"(ലൂക്കാ:16;16). ഇത് യേശു നേരിട്ട് പറയുന്ന കാര്യമാണ്. ക്രിസ്തുവിനുശേഷം ഒരു പ്രവാചകനു പ്രസക്തിയില്ല. ദൈവം, തന്‍റെ പുത്രനെ ഭൂമിയിലേക്ക് അയച്ചതിനുശേഷവും പ്രവാചകന്‍മാരെ എന്തിനയക്കണം! സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന യേശുക്രിസ്തുവിനേക്കാള്‍ ആധികാരികമായി ആര്‍ക്കാണ് സ്വര്‍ഗ്ഗത്തിന്‍റെ നിയമവും സംവീധാനങ്ങളും അറിവുള്ളത്? സുപ്രീം കോടതിയുടെ വിധിയെ കീഴ്കോടതി ചോദ്യം ചെയ്യുന്നതുപോലെയാണിത്!
യേശുവിന്‍റെ സുവിശേഷം പ്രസംഗിക്കാന്‍ ചുമതലയേറ്റ അപ്പസ്തോലന്‍മാര്‍ ഒരുകാര്യം വ്യക്തമാക്കിയിട്ടുണ്ട്. "ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്തമറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക"(2 കോറി:11;4). യേശു സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതിനുമുന്‍പ് സഹായകനായ പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വാഗ്ദാനമായ പരിശുദ്ധാത്മാവിനെക്കുറിച്ചാണ് അപ്പസ്തോലന്‍ ആത്മാവ് എന്ന് സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍, 'ഇസ്ലാം' കരുതിയിരിക്കുന്നതും,പ്രചരിപ്പിക്കുന്നതും ഈ സഹായകന്‍ മുഹമ്മദാണെന്നാണ്! ഇത് മുന്‍കൂട്ടി അറിഞ്ഞിരുന്നതുകൊണ്ട് പരിശുദ്ധാത്മാവ് അപ്പസ്തോലനിലൂടെ മുന്നറിയിപ്പ് തന്നു.
പുതിയ രൂപത്തിലും ഭാവത്തിലും ക്രിസ്തുവിനെ ഇവിടെ  സാത്താന്‍ അവതരിപ്പിക്കുമെന്ന് യേശുവും പറഞ്ഞിട്ടുണ്ട്.ഗലാത്തിയര്‍ക്ക് എഴുതിയ  ലേഖനത്തില്‍ അപ്പസ്തോലന്‍ ഒരുകാര്യംകൂടി അറിയിക്കുന്നു. "ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്ഥമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാ:1;8). ഇതിന്‍റെ കാരണവും അപ്പസ്തോലന്‍ വെളിപ്പെടുത്തുന്നു; "അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്‍റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?"(2കോറി:11;14,15).വിരുദ്ധമായ ആശയങ്ങളുമായി പിന്നീട് അവതരിച്ചുവെന്ന് പറയപ്പെടുന്ന 'ഗബ്രിയേല്‍ദൂതന്‍' ആരാണെന്ന് ഈ വചനം വ്യക്തമാക്കുന്നുണ്ട്!
യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തെയും ഉത്ഥാനത്തെയും നിഷേധിച്ചുകൊണ്ട് സ്വര്‍ഗ്ഗത്തില്‍നിന്ന് ആരും വരില്ലെന്ന് ദൈവത്തിന്‍റെ വചനം  വ്യക്തമാക്കിയിട്ടുണ്ട്.സൗഹാര്‍ദ്ദത്തിന്‍റെ പേരില്‍ 'മുഹമ്മദിനെ' 'നബി'യെന്നു  സംബോധന ചെയ്യുന്ന ക്രൈസ്തവര്‍ വചനത്തിന്‍റെ സത്യത്തിനും അപ്രമാധിത്യത്തിനും എതിരെ പാപംചെയ്യുന്നു.മനുഷ്യരുടെ സൗഹാര്‍ദ്ദത്തിനുവേണ്ടി ദൈവത്തിന്‍റെ സൗഹൃദം നഷ്ടപ്പെടുത്തരുത്. "നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ. എന്തെന്നാല്‍, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല.നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അന്ധകാരത്തില്‍ നിങ്ങളോടു പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍;ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍നിന്നു ഘോഷിക്കുവിന്‍. ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ട. മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍"(മത്താ:10;26-28).
എത്ര ആസൂത്രിതമായി ചെയ്യുന്ന കുറ്റകൃത്യങ്ങളിലും ഒരു തെളിവ് അവശേഷിപ്പിക്കുമെന്ന് കുറ്റാന്വേഷകര്‍ പറയാറുണ്ട്. അത് ദൈവം ഒരുക്കുന്ന തെളിവാണ്. ഇത് ഇസ്ലാംമതഗ്രന്ഥത്തിലും ദൈവം വരുത്തി. 'ഖുര്‍-ആന്‍' പറയുന്നു;  'ഇതു വായിക്കുമ്പോള്‍ എന്തെങ്കിലും സംശയങ്ങളുണ്ടായാല്‍, ആദ്യം നിയമം ലഭിച്ചിരിക്കുന്നവരോട് സംശയനിവാരണം നടത്തണമെന്ന്!' ഇസ്ലാമിനുമുന്‍പ് നിയമം ലഭിച്ചിരിക്കുന്നത് യഹൂദനും ക്രൈസ്തവനുമാണ്. ഇസ്ലാമിന് ലഭിക്കുന്നതിനു തൊട്ടുമുന്‍പു ലഭിച്ചത് ക്രൈസ്തവര്‍ക്കായതിനാല്‍, ഇവരിലൂടെയല്ലാതെ സത്യം അറിയാന്‍ കഴിയില്ല. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട പലരും അങ്ങനെ സത്യം കണ്ടെത്തിയിട്ടുണ്ട്.
ഖുര്‍-ആനിലെ ഒരുവാചകം കുറിച്ചുകൊണ്ട് ഈ ലേഖനം  ഉപസംഹരിക്കുന്നു!
"ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്"
സ്വതന്ത്രമായി ചിന്തിക്കുക ദൃഷ്ടാന്തം ലഭിക്കും!
ക്രിസ്ത്യാനികളോടു മുഖവുരകൂടാതെ: കത്തോലിക്കാസഭയുടെ പുതിയ നേതൃത്വം മതാന്തരസംവാദങ്ങളുടെ തിരക്കിലാണ്. അവരെ ബോധവത്കരിക്കാനുള്ള സംവീധാനം നമ്മുടെ സഭയില്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യം നമിക്കെല്ലാം അറിയാം. കാരണം, നാം ഭരിക്കപ്പെടേണ്ടവരാണെന്ന നുണസിദ്ധാന്തം നമ്മുടെമേല്‍ അടിച്ചേല്പിക്കുകയും, നാം ആ നുകത്തിനു കഴുത്തുനീട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നതിനാല്‍, ഈ അവസ്ഥയ്ക്കു വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല! എങ്കിലും, ഈ സംവാദങ്ങള്‍ക്കൊണ്ട് എന്താണു ലക്ഷ്യമിടുന്നതെന്ന് വിശ്വാസികള്‍ക്കൂടി അറിഞ്ഞിരിക്കേണ്ടേ? ഖുറാനിലെ ഈസായെ പ്രവാചകനായി അംഗീകരിക്കാന്‍ കത്തോലിക്കാസഭ തയ്യാറാണെന്ന് ഇസ്ലാമിനോടു വിളിച്ചുപറയാനാണോ ഈ സംവാദം? അല്ലെങ്കില്‍, ബൈബിളിലെ യേശു മരിച്ചുയിര്‍ത്ത ദൈവപുത്രനാണെന്ന് ഇസ്ലാമിനെക്കൊണ്ട് അംഗീകരിപ്പിക്കാനോ? രണ്ടാമത്തേതാണു ലക്ഷ്യമിടുന്നതെങ്കില്‍, ഇസ്ലാംമതം പിരിച്ചുവിട്ട് ക്രിസ്തുമാര്‍ഗ്ഗത്തില്‍ അവര്‍ ലയിക്കേണ്ടിവരും! ഇത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നംപോലെ ആയതിനാല്‍, ആദ്യത്തേതിനാണു സാധ്യത! കാരണം, സഭയിലെതന്നെ പല ഉന്നതരും കൊതിക്കുന്നത് ഇതുതന്നെയാണ്! യേശു ഏകരക്ഷകനാണെന്നു കേള്‍ക്കുന്നതുപോലും സഹിക്കാനാവാത്ത പുരോഹിതന്മാരെ മനോവയ്ക്കറിയാം! അതിനാല്‍, വിശ്വാസികള്‍ ജാഗരൂകരാവുക!
 http://www.manovaonline.com/newscontent.php?id=122

Sunday 21 September 2014

കുമ്പസാര രഹസ്യങ്ങള്‍ പുറത്തേക്ക്; 400 വര്‍ഷം പഴക്കമുള്ള നിയമത്തില്‍ ഇംഗ്ലീഷ് ചര്‍ച്ച് മാറ്റം വരുത്തുന്നു

 ചിക്കാഗോ . ഗാ൪ലാഡ് ഫാ.ജോജി, കുമ്പസാര രഹസ്യങ്ങള്‍ കൈക്കലാക്കിയതുകൊണ്ടല്ലെ 20- പെണ്ണങ്ങള്‍ ഫാ.ജോജിയുടെ മണിയറയിലല്‍ കിടന്നത്.

 



കുമ്പസാര രഹസ്യങ്ങള്‍ പുറത്തേക്ക്; 400 വര്‍ഷം പഴക്കമുള്ള നിയമത്തില്‍ ഇംഗ്ലീഷ് ചര്‍ച്ച് മാറ്റം വരുത്തുന്നു
ലണ്ടന്‍ :കുമ്പസാര രഹസ്യങ്ങള്‍ പരമരഹസ്യമായി കാത്തുസൂക്ഷിക്കണമെന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് മാറ്റുന്നു.കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ പുറത്തുവിടാനാണ് ആംഗ്ലിക്കന്‍ സഭ അനുമതി നല്‍കാന്‍ പോകുന്നത്. സഭയിലെ വൈദികര്‍ നടത്തുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന മുന്‍ ചെംസ്‌ഫോര്‍ഡ് ബിഷപ്പ് ജോണ്‍ ഗ്ലാഡ്‌വിനാണ് ഈ നിയമമാറ്റത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചര്‍ച്ചിന്റെ പാര്‍ലമെന്റായ ജനറല്‍ സിനഡും ഇതിനെ പിന്തുണക്കുന്നു. എന്നാല്‍ പാരമ്പര്യവാദികള്‍ ഇതിനെ ശക്തമായി എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. വിശ്വാസികള്‍ അര്‍പ്പിക്കുന്ന വിശ്വാസം വൈദികര്‍ നിലനിര്‍ത്തണമെന്നാണ് അവരുടെ പക്ഷം. പുതിയ നിയമം ആംഗ്ലിക്കന്‍ സഭയും കത്തോലിക്ക സഭയും തമ്മിലുള്ള ബന്ധം വഷളാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കുമ്പസാര രഹസ്യങ്ങള്‍ പരമരഹസ്യമായി സൂക്ഷിക്കണമെന്നാണ് കത്തോലിക്ക സഭയുടെ നിലപാട്.

നാനൂറു വര്‍ഷത്തെ പഴക്കമുള്ള നിയമമാണ് പുതിയ നിര്‍ദേശത്തിലൂടെ മാറ്റപ്പെടുന്നത്.

ലൈംഗികാതിക്രമ കേസുകളില്‍ പൊലീസിന് മൊഴി നല്‍കുമ്പോള്‍ കുമ്പസാരരഹസ്യങ്ങള്‍ വെളിപ്പെടുത്താമെന്ന് നേരത്തെ ഓസ്‌ട്രേലിയയിലെ ആംഗ്ലിക്കന്‍ സഭ തീരുമാനമെടുത്തിരുന്നു. ഇത് പിന്തുടര്‍ന്നാണ് ബിഷപ്പ് ഗ്ലാഡ്‌വിന്‍ നിയമമാറ്റം മുന്നോട്ടുവച്ചത്.
കുമ്പസാരത്തെ അതീവ രഹസ്യമായ കൂദാശയായാണ് കത്തോലിക്ക സഭ കരുതുന്നത്. സഭയിലെ വൈദികര്‍ പ്രത്യേക കൂട്ടിലിരുന്നാണ് കുമ്പസാരിപ്പിക്കുന്നത്. എന്നാല്‍ ആംഗ്ലിക്കന്‍ വൈദികരാകട്ടെ സ്വകാര്യമുറിയില്‍ മുഖാമുഖമിരുന്നാണ് കുമ്പസാരിപ്പിക്കുന്നത്.

 http://4malayalees.com/index.php?page=newsDetail&id=51176

Friday 19 September 2014

അഭയക്കേസ്‌: വര്‍ക്ക്‌ രജിസ്‌റ്റര്‍ തെളിവിലേക്കു രേഖപ്പെടുത്താന്‍ ഉത്തരവ്‌

 എന്തു കൊണ്ട് അഭയുടെ കൊലപാതകത്തില്‍ സഭാ നേതാക്കളും അനുയായികളും  ഹര്‍ത്താല്‍ നടത്തി പ്രതിഷേധിച്ചില്ല?

തിരുവനന്തപുരം: സിസ്‌റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം രേഖപ്പെടുത്തിയ വര്‍ക്ക്‌രജിസ്‌റ്ററില്‍ കൃത്രിമം നടത്തിയ കേസില്‍ യഥാര്‍ഥ വര്‍ക്ക്‌ രജിസ്‌റ്റര്‍ തെളിവിലേക്കു രേഖപ്പെടുത്താന്‍ കോടതി വിട്ടുപോയത്‌ എക്‌സിബിറ്റ്‌ പി-16 ആയി രേഖപ്പെടുത്താന്‍ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ വി.വിന്‍സന്റ്‌ ചാര്‍ളി ഉത്തരവിട്ടു.
വര്‍ക്ക്‌ രജിസ്‌റ്റര്‍ റെയ്‌ഡ്‌ ചെയ്‌ത്‌ പിടിച്ചെടുത്തു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യഥാര്‍ഥ വര്‍ക്ക്‌ രജിസ്‌റ്റര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കേസിലെ വാദി ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണു സി.ജെ.എം കോടതിയുടെ ഉത്തരവ്‌. വര്‍ക്ക്‌ രജിസ്‌റ്ററില്‍ കൃത്രിമം നടത്തിയ കേസില്‍ പ്രതികളായ ആര്‍.ഗീത, എം.ചിത്ര എന്നിവര്‍ക്കെതിരെ 2011 മേയ്‌ 31-നു സി.ജെ.എം കോടതി കുറ്റപത്രം നല്‍കിയിരുന്നു.

Tuesday 16 September 2014

വൈദികനു നേരേ ആക്രമണം: ചങ്ങനാശേരിയില്‍ പ്രതിഷേധമിരമ്പി



തിങ്കളാഴ്ച രാത്രി 12നു വാഴൂര്‍ റോഡില്‍ മടുക്കംമൂട് ജംഗ്ഷനിലാണു സംഭവം.  എന്തിനാണ് ഈ വൈദിക൯, രാത്രി 12നു ബൈക്കില്‍ സഞ്ചരിച്ചിരുന്നത്!
 
 

ചങ്ങനാശേരി: വെരൂര്‍ സെന്റ് ജോസഫ് പള്ളി അസിസ്റന്റ്വികാരി ഫാ. ടോം കൊറ്റത്തിലിനെ സാമൂഹ്യവിരുദ്ധസംഘം ആക്രമിച്ചതില്‍ പ്രതിഷേധിച്ചു പൌരാവലി നടത്തിയ റാലിയിലും സമ്മേളനത്തിലും പ്രതിഷേധമിരമ്പി. വെരൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ നിന്നാരംഭിച്ച റാലി ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ ഫ്ളാഗ് ഓഫ് ചെയ്തു. റാലി കുരിശുംമൂട് കവലയിലെത്തി തിരികെ മടുക്കംമൂട് ജംഗ്ഷനില്‍ സമാപിച്ചു. വൈദികര്‍, സന്യാസിനികള്‍, വിവിധ ഭക്തസംഘടനാ പ്രതിനിധികള്‍, വിവിധ ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ തുടങ്ങിയവരുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ റാലിയിലും സമ്മേളനത്തിലും അണിനിരന്നു.

മതസൌഹാര്‍ത്തിനും സമാധാനജീവിതത്തിനും പേരുകേട്ട ചങ്ങനാശേരിയില്‍ വൈദികനെ ആക്രമിച്ച സംഭവത്തെ റാലിയും സമ്മേളനവും കടുത്ത ഭാഷയില്‍ അപലപിച്ചു. ചങ്ങനാശേരിയുടെ സമാധാനം തകര്‍ക്കുന്ന അക്രമികളെ വച്ചുപൊറുപ്പിക്കാന്‍ അനുവദിക്കില്ലെന്ന താക്കീതും സമ്മേളനത്തില്‍ ഉയര്‍ന്നു.

സി.എഫ്. തോമസ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദികനെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ ഒരുതരത്തിലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ഇതിനു സര്‍ക്കാരും ആഭ്യന്തരവകുപ്പും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്െടന്നും എംഎല്‍എ പറഞ്ഞു.

അതിരൂപതാ വികാരി ജെനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ സമ്മേളത്തില്‍ അധ്യക്ഷത വഹിച്ചു. മനുഷ്യന്റെ സമാധാന ജീവിതത്തിനു ദോഷകരമായി പ്രവര്‍ത്തിക്കുന്ന ശിഥില ശക്തികള്‍ക്കെതിരേ ഒറ്റക്കെട്ടായി പോരാടണമെന്നും ഇത്തരം സാമൂഹ്യവിരദ്ധ ശക്തികളെ സംരക്ഷിക്കുന്നവരെ തിരിച്ചറിയണമെന്നും വികാരിജനറാള്‍ അഭിപ്രായപ്പെട്ടു. വെരൂര്‍പള്ളി വികാരി ഫാ. ഗ്രിഗറി നടുവിലേടം, മടുക്കംമൂട് ജുമാമസ്ജിദ് ഇമാം വി.എച്ച്. മുഹമ്മദ് ഷാ, നീലകണ്ഠന്‍ നമ്പൂതിരി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ വി.ജെ. ലാലി, എ.വി. റസല്‍, എം.ബി. രാജഗോപാല്‍, അഡ്വ. ജോബ് മൈക്കിള്‍, സാജന്‍ ഫ്രാന്‍സിസ്, ഡോ. ബീനാ ജോര്‍ജ്, അഡ്വ. ജോസഫ് ഫിലിപ്പ്, പി.എം. ഷെഫിക്ക്, ബിനു മൂലയില്‍, മോട്ടി മുല്ലശേരി, ബോബന്‍ കോയിപ്പള്ളി, ചെറിയാന്‍ നെല്ലുവേലി, കെ.പി. മാത്യു, ആന്റിച്ചന്‍ കണ്ണമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

മോണ്‍. ജയിംസ് പാലയ്ക്കല്‍, ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. തോമസ് തുമ്പയില്‍, ഫാ. ഗ്രിഗറി നടുവിലേടം, ഫാ. കുര്യന്‍ പുത്തന്‍പുര, ഫാ. ജോസഫ് തൂമ്പുങ്കല്‍, ഫാ. ആന്റണി എത്തക്കാട്ട്, ഫാ. ജോസഫ് പാറയ്ക്കല്‍, ഫാ. മാത്യു അഞ്ചുപങ്കില്‍, പ്രഫ.ജെ.സി. മാടപ്പാട്ട്, ലാലി ഇളപ്പുങ്കല്‍, അഡ്വ. ടോമി കണയംപ്ളാക്കല്‍, സിബിച്ചന്‍ പ്ളാമ്മൂട്ടില്‍, ബാബു വള്ളപ്പുര, ലാലിച്ചന്‍ മറ്റത്തില്‍, ബാബു ആലപ്പുറത്തുകാട്ടില്‍, തങ്കച്ചന്‍ കരുവേലിത്തറ, കെ.പി. മാത്യു, ചെറിയാന്‍ നെല്ലുവേലി, ജോബി കണ്ണംപള്ളി, ജോസുകുട്ടി കുട്ടംപേരൂര്‍, ജയിംസ് ഇലവുങ്കല്‍, പി.സി. കുഞ്ഞപ്പന്‍, ഔസേപ്പച്ചന്‍ ചെറുകാട് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

വൈദികനു മര്‍ദനമേല്‍ക്കുന്ന തിനു തൊട്ടുമുമ്പ് മടുക്കുംമൂട് ജംഗ്ഷനില്‍ മറ്റൊരു സംഘട്ടനം നടന്നിരുന്നുവെന്നും ഇതില്‍ പരിക്കേറ്റവര്‍ വൈദികനെ മര്‍ദിച്ച കേസിലെ പ്രതികളുടെ ബന്ധുക്ക ളായിരുന്നുവെന്നും പോലീസ് പറഞ്ഞു.

വെരൂര്‍ പള്ളിയിലെ വൈദികനാണെന്നു പറഞ്ഞിട്ടും അവര്‍ ക്രൂരമായി മര്‍ദിച്ചു

ചങ്ങനാശേരി: "ബൈക്കില്‍ പിന്തുടര്‍ന്ന മൂന്നംഗ സംഘം എന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തി, സംഘത്തിലെ ഒരാള്‍ ബൈക്കില്‍നിന്നു ചാടിയിറങ്ങി എന്റെ ബൈക്കില്‍ ആഞ്ഞുചവിട്ടി. ബൈക്കുമായി ഞാന്‍ മറിഞ്ഞു റോഡില്‍ വീണു.

നിലത്തുവീണ എന്റെ വയറിലും നെഞ്ചത്തും സംഘത്തിലെ ഒരാള്‍ ചവിട്ടി. വീഴ്ചയുടെ ആഘാതത്തില്‍ എന്റെ തലയില്‍നിന്നു തെറിച്ചുവീണ ഹെല്‍മറ്റ് എടുത്തുകൊണ്ടുവന്ന് ഒരാള്‍ എന്റെ മുഖത്തും തലയ്ക്കുമടിച്ചു''- മടുക്കുംമൂട്ടില്‍ അക്രമിസംഘത്തിന്റെ കൊടിയ മര്‍ദനമേറ്റു ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ കഴിയുന്ന വെരൂര്‍ സെന്റ് ജോസഫ്സ് പള്ളി അസിസ്റന്റ് വികാരി ഫാ. ടോം കൊറ്റത്തില്‍ ദീപികയോടു പറഞ്ഞു.

"വേദനയില്‍ പുളഞ്ഞ് ഞാന്‍ പറഞ്ഞു; എന്നെ എന്തിനാണു തല്ലുന്നത്. ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉപദ്രവവും ചെയ്തില്ലല്ലോ. ഞാന്‍ വെരൂര്‍ പള്ളിയിലെ കൊച്ചച്ചനാണ്. ഇതൊന്നും അക്രമികള്‍ ചെവിക്കൊണ്ടില്ല. ബൈക്കിനിടയില്‍ കുടുങ്ങിക്കിടന്ന ഞാന്‍ ഒരുതരത്തില്‍ എഴുന്നേറ്റു. അവര്‍ വീണ്ടും അടിക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഞാന്‍ ഓടി സിഎന്‍കെ ആശുപത്രിയുടെ മതിലിനുള്ളിലേക്കു കയറി രക്ഷപ്പെട്ടു. ശരീരത്തിലാകമാനം കടുത്ത വേദനയാണ്''-ഫാ.ടോം പറഞ്ഞു.

പാരിഷ് ഡയറക്ടറിയുടെ ജോലി കഴിഞ്ഞ് അതിന്റെ ചീഫ് എഡിറ്റര്‍ ആന്റണി മലയിലിനെ പുതുച്ചിറയിലുള്ള വീട്ടില്‍ കൊണ്ടുചെന്നാക്കി മടങ്ങുന്നവഴി രാത്രി 12നാണ് സംഭവം.

മടുക്കുംമൂട് ജംഗ്ഷനിലുള്ള എടിഎമ്മിനടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്നു യുവാക്കള്‍ നില്‍ക്കുന്നതുകണ്ട് താന്‍ ബൈക്കിന്റെ വേഗം കുറച്ച് അവരെയൊന്നു ശ്രദ്ധിച്ചെന്നും. തുടര്‍ന്നു ബൈക്കോടിച്ച് പോകുമ്പോഴാണു പിന്നാലെ ബൈക്കിലെത്തിയ ഈ സംഘം തന്നെ അക്രമിച്ചതെന്നും ഫാ. ടോം കൂട്ടിച്ചേര്‍ത്തു. വെരൂര്‍ പള്ളിക്ക് ഇരുന്നൂറു മീറ്റര്‍ മാത്രം അകലെവച്ചാണു സംഭവം. 
 http://www.deepika.com/ucod/

ചങ്ങനാശേരിയില്‍ വൈദികനെ ആക്രമിച്ചു; രണ്ടുപേര്‍ അറസ്റില്‍, ഒരാള്‍ ഒളിവില്‍






 
ചങ്ങനാശേരി: ബൈക്കില്‍ സഞ്ചരിച്ചിരുന്ന വൈദികനെ പിന്തുടര്‍ന്നെത്തിയ മൂന്നംഗ ഗുണ്ടാസംഘം അടിച്ചുവീഴ്ത്തി നിഷ്ഠുരമായി മര്‍ദിച്ചു. ചങ്ങനാശേരി വെരൂര്‍ സെന്റ് ജോസഫ്സ് പള്ളി അസിസ്റന്റ് വികാരി ഫാ. ടോം കൊറ്റത്തിലിനാണ് (33) ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 12നു വാഴൂര്‍ റോഡില്‍ മടുക്കംമൂട് ജംഗ്ഷനിലാണു സംഭവം. ഇടവകയുടെ ഡയറക്ടറി തയാറാക്കുന്ന ജോലിക്കുശേഷം അതിന്റെ എഡിറ്റിംഗ് നടത്തുന്ന ആന്റണി മലയിലിനെ ചീരഞ്ചിറ പുതുച്ചിറയിലുള്ള വീട്ടില്‍ ബൈക്കില്‍ കൊണ്ടുപോയി വിട്ടശേഷം പള്ളിയിലേക്കു വരുമ്പോഴാണു ഫാ. ടോമിനു നേരേ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മാമ്മൂട് മാടപ്പറമ്പില്‍ രതീഷ്(27), മാടപ്പള്ളി പങ്കിപ്പുറം പുതുപ്പറമ്പില്‍ അഫ്സല്‍(25) എന്നിവരെ ചങ്ങനാശേരി സിഐ കെ.കെ. സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ് ചെയ്തു. അക്രമിസംഘത്തിലെ ഒരുപ്രതിയെക്കൂടി പിടികിട്ടാനുള്ളതായി പോലീസ് പറഞ്ഞു.

ബൈക്കില്‍ പള്ളിയിലേക്കുള്ള യാത്രയില്‍ മടുക്കംമൂട് ജംഗ്ഷനിലെ എടിഎമ്മിനു മുന്നില്‍ മൂന്നു യുവാക്കള്‍ സംശയാസ്പദമായി നില്‍ക്കുന്നതു ഫാ.ടോമിന്റെ ശ്രദ്ധയില്‍പ്പെട്ടു. ബൈക്കിന്റെ വേഗത കുറച്ചു ഫാ.ടോം ഇവരെ ശ്രദ്ധിച്ചു. പിന്നീട് ബൈക്ക് ഓടിച്ചുപോയ വൈദികന്റെ പിന്നാലെ സംഘം മറ്റൊരു ബൈക്കില്‍ പിന്തുടര്‍ന്നു മടുക്കംമൂട് ലൈബ്രറിയുടെ മുമ്പിലെത്തി തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഫാ.ടോമിനെ ബൈക്കില്‍നിന്നു ചവിട്ടി താഴെയിട്ടു. മറ്റൊരാള്‍ വയറ്റിലും മുഖത്തും ചവിട്ടുകയും ഹെല്‍മറ്റുപയോഗിച്ച് മുഖത്തടിക്കുകയും ചെയ്തു. താന്‍ വെരൂര്‍ പള്ളിയിലെ അച്ചനാണെന്നു പറഞ്ഞിട്ടും അക്രമം തുടരുകയായിരുന്നുവെന്ന് ഫാ.ടോം മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൈദികനെ സ്കാനിംഗിനും മറ്റുവിദഗ്ധപരിശോധനകള്‍ക്കും വിധേയനാക്കി. രാത്രിതന്നെ ചങ്ങനാശേരി സിഐ കെ.കെ. സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ടുപേരെ കസ്റഡിയിലെടുത്തു. ഫാ.ടോമിനെ ആക്രമിച്ച കേസിലെ പ്രതികളെ കസ്റഡിയിലെടുത്തു മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഇടവക വികാരി ഫാ.ഗ്രിഗറി നടുവിലേടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര പാരിഷ് കൌണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം നാലിനു വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ നഗര്‍ ജംഗ്ഷനില്‍നിന്നു കുരിശുംമൂട്ടിലേക്കു പ്രതിഷേധ റാലിയും മടുക്കംമൂട്ടില്‍ സമ്മേളനവും നടത്തി. 
 https://www.blogger.com/blogger.g?blogID=3405608279508582992#editor/target=post;postID=4976572908190302993

സിംഗപ്പുരിലേക്കു കടത്താന്‍ കൊണ്ടുവന്ന 29 കിലോ മയില്‍പ്പീലി പിടികൂടി,  ..........മാ൪ അങ്ങാടിയത്തിന്റെ തലയില്‍ ഇരിക്കുന്ന മയിലിന്റ താമര  പ്പീലിയാണോ ഇത്!

mangalam malayalam online newspaperനെടുമ്പാശേരി: സിംഗപ്പുരിലേക്കു കടത്താന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച 29 കിലോ മയില്‍പ്പീലി കസ്‌റ്റംസ്‌ വിഭാഗം പിടികൂടി.
ഇന്നലെ വെളുപ്പിനു ടൈഗര്‍ എയര്‍വേസിന്റെ ടി.ആര്‍. 2,649 വിമാനത്തില്‍ കടത്തിക്കൊണ്ടു പോകാന്‍ എത്തിച്ചതായിരുന്നു മയില്‍പ്പീലി. ഇതുമായി ബന്ധപ്പെട്ടു തമിഴ്‌നാട്‌ സ്വദേശികളായ രണ്ടു പേരെ അറസ്‌റ്റ്‌ ചെയ്‌തു.
ചെന്നൈ സ്വദേശി ഇസ്‌മായില്‍ മുഹമ്മദ്‌ യൂസഫ്‌ (23), ഈറോഡ്‌ സ്വദേശി മുരുകേശന്‍ എന്നിവരെയാണു അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവര്‍ ഒരുമിച്ചാണു നെടുമ്പാശേരിയിലെത്തിയത്‌. മുരുകേശന്റെ പക്കല്‍നിന്ന്‌ 1,25,000 രൂപ പിടിച്ചെടുത്തു. പിടിച്ചെടുത്ത മയില്‍പ്പീലിക്ക്‌ ഇന്ത്യന്‍ വിപണിയില്‍ 2,60,000 രൂപയും വിദേശവിപണിയില്‍ 7,39,230 രൂപയും വില വരും. വിദേശത്തേക്കു മയില്‍പ്പീലി കടത്തുന്നതിന്‌ ഇന്ത്യയില്‍ നിരോധനമുള്ളതാണ്‌. പിടിച്ചെടുത്ത മയില്‍പ്പീലി വനംവകുപ്പിനു കൈമാറും.

 http://www.mangalam.com/print-edition/crime/229172

Sunday 14 September 2014

ശ്രീചാക്കോ കളരിക്കല്‍ പ്രസിദ്ധീകരിച്ച ലിങ്ക് 

http://almayasabdam.blogspot.ca/
http://www.sathyamonline.com/pravasi-europe/latest-news/11723
വളരെ പ്രധാന്യം അര്‍ഹിക്കുന്ന വാർത്തയാണ് . സീറോമലബാര്‍ സഭയിലെ ചിലവൈദികര്‍ പണത്തിനുവേണ്ടി എന്തു ക്രൂരകൃത്യങ്ങളും ചെയ്യാമെന്ന മനോഭാവത്തിനെ ത്തിനെതിരെ 
ആഗോളതലത്തില്‍ പ്രവാസികള്‍ ചുവന്ന കാര്‍ഡുകാണിക്കേണ്ട കാലം അതിക്രമിച്ചു. 

അല്‍മായശബ്ത്തിന്റെ വായനകാര്‍ക്ക്  ഈ സംഭവം നേരിട്ടറിയുവാന്‍ സോള്‍ ആന്‍ഡ് വിഷന്റെ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു ഞങ്ങളതിവിടെ പ്രസദ്ധീകരിക്കുന്നു.









































      ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
             
     source: sathyamonline.com

നേര്‍ച്ചപ്പണത്തെചൊല്ലി തര്‍ക്കം: കൊരട്ടിമുത്തിയുടെ തിരുന്നാള്‍ അലങ്കോലപ്പെടുത്തിയതായി ആക്ഷേപം

 http://almayasabdam.blogspot.ca/



ഇറ്റലി : ക്രിസ്തീയ വിശ്വാസത്തിൻറെ സിരാകേന്ദ്രമായ റോമില്‍ കൊരട്ടിമുത്തിയുടെ തിരുന്നാൾ ഇടവക വികാരി ഇടപെട്ട് തടഞ്ഞതായി പരാതി . തിരുന്നാളിലൂടെ ലഭിക്കുന്ന നേര്‍ച്ചപ്പണത്തെ സംബന്ധിച്ച പള്ളി അധികാരികളുടെ അവകാശ തര്‍ക്കം മൂലം കൊരട്ടി മുത്തിയുടെ തിരുസ്വരൂപം പള്ളിയ്ക്കകത്ത് കയറ്റാന്‍ സമ്മതിക്കാതെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപത്തെ വൈദികന്‍ അവഹേളിച്ചതായാണ് ഒരു വിഭാഗം ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് .


പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ ദിവിനൊ അമോറെയിൽ, 2009 മുതൽ ആഘോഷിച്ചുവരുന്ന കൊരട്ടിമുത്തിയുടെ തിരുന്നാൾ ഈ വര്‍ഷവും സെപ്തംബര്‍ 9 ന് ഞായറാഴ്ച ആഘോഷിക്കാനുള്ള ശ്രമങ്ങൾക്ക് റോമിലെ സീറോ-മലബാർ വികാരിതന്നെയാണ് തടസ്സം നിന്നത് . തിരുന്നാൾ കുർബാന തുടങ്ങുവാനായി മുത്തിയുടെ തിരുസ്വരൂപം എഴുന്നള്ളിച്ച് നൂറുകണക്കിന് വിശ്വാസികളുടെ അകമ്പടിയോടെ പള്ളികവാടത്തിൽ എത്തിയപ്പോൾ, വികാരി, റോമിലെ സീറോ-മലബാർ പ്രോക്യുറേറ്റര്‍ കൂടിയായ ഫാ: സ്റ്റീഫന്‍ ചേര്‍പ്പണത്ത് എഴുതിനല്കിയ കത്ത് പ്രകാരം പ്രദക്ഷിണം തടയുകയായിരുന്നു . മാതാവിൻറെ ഈ പ്രത്യക്ഷത്തെയും ഈ തിരുന്നാളിനേയും സഭ അംഗീകരിക്കാത്തതുകൊണ്ട്, രൂപം പളളിയിൽ കയറ്റരുത്; എന്നായിരുന്നു വികാരിയുടെ കത്ത് .


 വിശ്വാസികള്‍ വിവേകത്തോടെ അനുസരിക്കാന്‍ തയ്യാറായതോടെ മറ്റ് പ്രശ്നങ്ങള്‍ ഇല്ലാതെ മുത്തിയുടെ രൂപം ഇല്ലാതെതന്നെ വിശ്വാസികൾ പ.കുർബാനയിൽ പങ്കെടുത്തു . സ്നേഹവിരുന്ന് അടക്കമുള്ള മറ്റ് ഒരുക്കങ്ങൾ , ചാലക്കുടി ഏരിയാ പ്രവാസി ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തിലുള്ള ആഘോഷകമ്മിറ്റിയാണ് നടത്തിയിരുന്നത്. തിരുന്നാൾവേളയിൽ സമാഹരിക്കപ്പെട്ടിരുന്ന മുഴുവൻ പണവും,കേരളത്തിലെ അനാഥാലയങ്ങൾക്ക് നൽകിവന്നിരുന്നു. അതായിരുന്നു തര്‍ക്കത്തിന് കാരണവും . ഈ പണം ഇടവകയ്ക്ക് അനുവധിക്കണമെന്ന വൈദികരുടെ വാശിയാണ് തര്‍ക്ക കാരണം .


ആഴ്ചകൾക്ക് മുൻപ് ഈ കേന്ദ്രത്തിലെ വികാരിയുമായി ചർച്ച ചെയ്തിട്ടാണ് തിരുന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത്. ഈ വര്‍ഷം തിരുന്നാൾ നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും അച്ഛൻ തയ്യാറായിരുന്നില്ല. 07 / 09 / 2014-നു മുൻപുള്ള ആറു ഞായറാഴ്ചകളായി , ഫാ: സ്റ്റീഫന്‍ ചേര്‍പ്പണത്തും ഫാ: ബിജു മുട്ടത്തുകുന്നേല്‍ എന്നിവര്‍ റോമിലുള്ള എട്ടു കേന്ദ്രങ്ങളിലെ അൾത്താരകളിൽനിന്നും, ഇറ്റാലിയൻ കുർബാനയോടുകൂടി സംഘടിപ്പിക്കുന്ന കൊരട്ടിമുത്തിയുടെ തിരുന്നാളിൽ ആരും പങ്കെടുക്കരുതെന്ന് ആഹ്വാനം ചെയ്യുകയും, പങ്കെടുക്കുന്നവർക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.വികാരിയച്ചന്മാരുടെ എതിർപ്പുകളെയെല്ലാം അവഗണിച്ച് നൂറുകണക്കിന് വിശ്വാസികൾ, കൊരട്ടിമുത്തിയുടെ തിരുസ്വരൂപത്തെ ആനയിച്ച് പള്ളി കവാടത്തിൽ എത്തിയപ്പോഴാണ് , ഈ പ്രത്യക്ഷത്തെക്കുറിച്ച് പഠിക്കാൻ സമയം ലഭിക്കാതിരുന്നതുകൊണ്ട് രൂപം പള്ളിയിൽ കടത്താതെ മറ്റു പരിപാടികളുമായി മുന്നോട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തത്. 


വിശ്വാസികളെ ഒന്നിച്ചു കൂട്ടി , പ്രാർത്ഥിക്കാൻ സഹായിക്കേണ്ടവരുടെ ഭാഗത്തുനിന്നുമുണ്ടായ അവിചാരിതവും നിന്ദ്യവുമായ ഈ പ്രവർത്തിമൂലം വിശ്വാസികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഒടുവില്‍ സംഘാടകർ ഖേദം പ്രകടിപ്പിച്ച് പിന്മാറുകയായിരുന്നു .  മുൻവർഷങ്ങളിൽ സീറോ-മലബാർ സഭയിലെ വൈദീകരുടെ നേതൃത്വത്തിൽ , ലാറ്റിൻ , മലങ്കര, ക്നാനായ വിഭാഗങ്ങളിലെ വൈദീകർ ഒരുമിച്ചാണ് തിരുന്നാളിന് ദിവ്യബലി അർപ്പിച്ചിരുന്നത്.രണ്ടായിരത്തിൽപരം ക്രൈസ്തവരും അക്രൈസ്തവരുമായ വിശ്വാസികൾ പങ്കെടുത്തുവന്നിരുന്ന യൂറോപ്പിലെ ഏറ്റവും പ്രശസ്തമായി മാറിയ ഈ തിരുന്നാളിന്റെ തിരുകർമ്മങ്ങളും, സമാഹരിക്കപ്പെടുന്ന പണവും , തിരുന്നാൾ നടക്കുന്ന ദിവിനൊ അമോറെ പള്ളിക്കുപോലും അവകാശമില്ലാതെ, റോമിലെ സീറോ-മലബാർ ഇടവകക്കുമാത്രം അവകാശപ്പെട്ടതാണെന്ന സ്റ്റീഫന്‍ അച്ഛന്റെ നിലപാടിനോട്, ഡിവൈനോ അമോര്‍ പളളി അധികാരികൾക്കും എതിർപ്പുണ്ടായിരുന്നു.അതുകൊണ്ട് സ്റ്റീഫന്‍ അച്ഛൻറെ ഈ നിലപാടിനെ, സംഘാടകരായ ക്യാപോ റോമയ്ക്ക് ചോദ്യം ചെയ്യേണ്ടതായി വന്നു.



 രണ്ടു കാര്യങ്ങളാണ് സംഘാടകർ ആവശ്യപെട്ടിരുന്നത്.  എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള വൈദീകർ അർപ്പിക്കുന്ന സമൂഹബലി, 2- തിരുന്നാൾ വേളയിൽ സമാഹരിക്കപ്പെടുന്ന പണം കേരളത്തിലെ അനാഥാലയങ്ങൾക്ക് നൽകണം .ഈ രണ്ടു ആവശ്യങ്ങളും നിരാകരിച്ച സ്റ്റീഫന്‍ അച്ഛൻ, മറ്റു വിഭാഗങ്ങളിലുള്ള വൈദീകരെ, തിരുവസ്ത്രങ്ങൾ ഒളിപ്പിച്ചുവച്ച് ഒഴിവാക്കികൊണ്ട്, അച്ഛൻ തന്നെ മുഖ്യകാർമ്മികത്വം വഹിച്ച 2012-ലെ തിരുന്നളോട് കൂടിയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. 2013-ൽ ഇറ്റാലിയൻ കുർബനയോടുകൂടിയാണ് തിരുന്നാൾ ആഘോഷങ്ങൾ നടന്നത്.പണത്തിന് വേണ്ടി ഏത് വിശ്വാസത്തെയും മാതാവിനെപ്പോലും തള്ളിപ്പറയാന്‍ മടിയില്ലാതെ ഒരു വിഭാഗം ആളുകള്‍ പെരുമാറുന്നതില്‍ നിക്ഷപക്ഷരായ സഭാ വിശ്വാസികള്‍ കടുത്ത നിരാശയിലാണ്. 

http://www.sathyamonline.com/pravasi-europe/latest-news/11723

Saturday 13 September 2014


ബാര്‍ പൂട്ടല്‍ നടപടികള്‍ എക്സൈസ് വകുപ്പ് റദ്ദാക്കി

ബാര്‍ പൂട്ടല്‍ നടപടികള്‍ എക്സൈസ് വകുപ്പ് റദ്ദാക്കി

തിരുവനന്തപുരം: ബാറുടമകള്‍ക്ക് അനുകൂല വിധി ലഭിച്ചതോടെ ബാറുകള്‍ പൂട്ടാനുള്ള നടപടിക്രമങ്ങള്‍ എക്സൈസ് വകുപ്പ് പിന്‍വലിച്ചു. ബാറുകള്‍ അടച്ചുപൂട്ടാനും അവശേഷിക്കുന്ന മദ്യശേഖരം തിരിച്ചെടുക്കാനുമുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലത്തെിയപ്പോഴാണ് ബാറുകള്‍ക്ക് 30 വരെ പ്രവര്‍ത്തനാനുമതി നല്‍കി സുപ്രീംകോടതി വിധി വന്നത്. വ്യാഴാഴ്ച രാത്രി 11ന് ശേഷം ബാറുകളില്‍ അവശേഷിക്കുന്ന മദ്യശേഖരം മുദ്രവെച്ച് കണ്ടുകെട്ടാനായിരുന്നു നിര്‍ദേശം. വിദേശ നിര്‍മിത വിദേശമദ്യം ഉള്‍പ്പെടെ ഏറ്റെടുക്കാന്‍ പാകത്തില്‍ അബ്കാരി നിയമത്തിലെ ഭേദഗതി നിയമവകുപ്പ് അംഗീകരിച്ചിരുന്നു. പുതിയ മദ്യനയത്തിന്‍െറ ഭാഗമായി ഒക്ടോബര്‍ രണ്ടിന് 34 ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ പൂട്ടാനും തീരുമാനിച്ചിരുന്നു. പ്രത്യേക മാനദണ്ഡത്തിന്‍െറ അടിസ്ഥാനത്തില്‍ വര്‍ഷന്തോറും 10 ശതമാനം ഒൗട്ട്ലെറ്റുകള്‍ അടക്കാനായിരുന്നു തീരുമാനം. ഗാന്ധിജയന്തി ദിനത്തില്‍ പൂട്ടേണ്ട ഷോപ്പുകളുടെ പട്ടിക ബിവറേജസ് തയാറാക്കിയിട്ടുണ്ട്. ജനങ്ങളുടെ എതിര്‍പ്പുകാരണം പൂട്ടിയ ഏഴുഷോപ്പും പ്രതിദിനവരുമാനം രണ്ടുലക്ഷത്തില്‍ താഴെയുള്ള ഷോപ്പുകളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വാടക കാലയളവ് തീരുന്ന ഷോപ്പുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ കണ്ടത്തെണം. ഇതിന് അസൗകര്യമുള്ള ഷോപ്പുകളെയും പട്ടികയില്‍പെടുത്തിയിട്ടുണ്ട്. 4.5 ലക്ഷം രൂപയെങ്കിലും പ്രതിദിനവരുമാനമുണ്ടെങ്കിലേ ഷോപ് ലാഭകരമായി കണക്കാക്കൂ. ഇതില്ലാത്തവയും പൂട്ടല്‍ പട്ടികയില്‍ വരും. ആകെ 338 ഷോപ്പുകളാണ് ബിവറേജസിനുള്ളത്. പൂട്ടാനുള്ളവയുടെ പട്ടിക സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കേസ് കോടതി പരിഗണനയിലുള്ളതിനാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
അതിനിടെ, വ്യാഴാഴ്ച പൂട്ടേണ്ടിവരുമെന്ന ധാരണയില്‍ ഓണക്കച്ചവടം കഴിഞ്ഞിട്ടും ബാറുകള്‍ പുതിയ സ്റ്റോക് എടുത്തിരുന്നില്ല. എന്നാല്‍, അനുകൂല വിധി ലഭിച്ചതോടെ ബാറുകള്‍ മദ്യസ്റ്റോക് എടുക്കാന്‍ നടപടി ആരംഭിച്ചു. അപേക്ഷ ലഭിക്കുന്ന മുറക്ക് ഇവര്‍ക്ക് മദ്യം എടുക്കാന്‍ എക്സൈസ് അനുമതി നല്‍കും.

 https://www.blogger.com/blogger.g?blogID=3405608279508582992#editor/target=post;postID=9170447773221723260

മദ്യനിരോധനമോ മദ്യവര്‍ജനമോ ?

പ്രഫ. സി. മാമച്ചന്‍

mangalam malayalam online newspaper
നിലവാരമില്ലെന്ന്‌ സി.എ.ജി. കണ്ടെത്തിയ 418 ബാറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ അടഞ്ഞുകിടക്കുന്നു. ശേഷിക്കുന്ന, ഫൈവ്‌ സ്‌റ്റാര്‍ ഒഴികെയുള്ള 312 ബാറുകള്‍ സെപ്‌റ്റംബര്‍ 12-ാം തീയതിക്കു മുമ്പ്‌ അടച്ചുപൂട്ടാന്‍ നോട്ടീസ്‌ നല്‍കിക്കഴിഞ്ഞു. ഇതിനെതിരെ ഒറ്റയ്‌ക്കും കൂട്ടായും ബാറുടമകള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ട്‌ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്നും അതിനു സര്‍ക്കാരിന്‌ അവകാശമുണ്ടെന്നുമുള്ള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഏപ്രില്‍ മുതല്‍ സജീവ ചര്‍ച്ചയ്‌ക്കു വിഷയമായി മാറിയ കേരളത്തിന്റെ മദ്യനയം അപ്രതീക്ഷിത വൈതരണികള്‍ കടന്ന്‌ പുറത്തു വന്നിരിക്കുന്നു.
ഈ സാഹചര്യത്തില്‍ മദ്യവര്‍ജനമാണ്‌, മദ്യനിരോധനമല്ല ലഹരിയെ നേരിടാനുള്ള ശരിയായ മാര്‍ഗം എന്ന വാദത്തിന്റെ സാംഗത്യം പരിശോധിക്കേണ്ടതുണ്ട്‌. തികച്ചും യുക്‌തിസഹമെന്നു തോന്നിപ്പിക്കുന്ന ഈ നിലപാടിന്റെ പൊള്ളത്തരം കാണാതെ പോകരുത്‌. മദ്യവര്‍ജനമാണു ശരിയെങ്കില്‍ മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടു വരുന്നതെന്തിനാണ്‌? സമൃദ്ധിയുടെ മധ്യത്തില്‍ എനിക്കിതാവശ്യമില്ല എന്ന്‌ സ്വയം തീരുമാനിക്കുന്നതാണ്‌ വര്‍ജനം. ഘട്ടം ഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറയ്‌ക്കുമെന്ന്‌ പ്രകടന പത്രികയില്‍ എഴുതി വയ്‌ക്കുകയും വര്‍ജനമാണു നയമെന്നു വിളിച്ചു കൂകുകയും ചെയ്യുന്നതിലെ വൈരുധ്യം പ്രകടമല്ലേ? വര്‍ജനമാണു നയമെങ്കില്‍ മുക്കിനു മുക്കിന്‌ മദ്യശാലകള്‍ തുറക്കുന്നതിലെന്താണ്‌ അപകടം? ലഭ്യത വര്‍ധിപ്പിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ബോധ്യമുള്ളവര്‍ മദ്യം വര്‍ജിച്ചാല്‍ മതിയല്ലോ. ഘട്ടം ഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറയ്‌ക്കുമെന്ന്‌ ഇരു മുന്നണികളും പ്രകടനപത്രികയില്‍ എഴുതിവച്ച്‌, ജനങ്ങളെ കബളിപ്പിച്ചുകൊണ്ടാണ്‌ മദ്യശാലകളുടെ എണ്ണം ക്രമാതീതമായി വര്‍ധിപ്പിച്ചത്‌. ഇക്കാലമത്രയും മദ്യവര്‍ജനമായിരുന്നു നമ്മുടെ നയം.
ഇപ്പോഴും മദ്യനിരോധനം ഒരു നയമായി കേരളം സ്വീകരിച്ചിട്ടില്ല. കള്ളുഷാപ്പുകളും വിദേശമദ്യശാലകളും നിലനിര്‍ത്തിക്കൊണ്ട്‌ മദ്യത്തിന്റെ ലഭ്യതയില്‍ കുറവു വരുത്തുന്നതിനുള്ള ചില ശ്രമങ്ങളാണ്‌ നടന്നുവരുന്നത്‌. അന്തിമമായി മദ്യനിരോധനത്തില്‍ എത്തിച്ചേരണമെന്നതാണു ലക്ഷ്യവും താല്‌പര്യവും. വര്‍ജനത്തിന്റെ വഴിയിലൂടെ ബോധവല്‍ക്കരണവുമായി ഇക്കാലമത്രയും മുന്നോട്ടു പോയ കേരളത്തിന്റെ ഇന്നത്തെ അവസ്‌ഥ എത്ര പരിതാപകരമാണ്‌. ലഹരി ഉപയോഗവും മദ്യാസക്‌തിയും കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മണ്ഡലങ്ങളെ താറുമാറാക്കിയതിന്റെ നേരനുഭവങ്ങള്‍ പറഞ്ഞറിയിക്കാനാവുമോ മദ്യപന്റെ കുറഞ്ഞ പ്രായം 11 വയസായി കുറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ യൂണിഫോം അഴിച്ച്‌ ബാഗിനുള്ളില്‍ തിരുകി സാധാരണ വസ്‌ത്രം ധരിച്ച്‌ ബിവറേജസില്‍ നിന്നും മദ്യം വാങ്ങി, കൂട്ടു ചേര്‍ന്നു കുടിച്ച്‌, പൊതുസ്‌ഥലത്ത്‌ ബോധം കെട്ടു കിടക്കുന്നു. ഏഴു വയസുകാരനും ഒന്‍പതു വയസുകാരനും പിതാവിന്റെ മദ്യശേഖരത്തില്‍ നിന്നും ഊറ്റിക്കുടിച്ച്‌ മരണമടഞ്ഞു. രണ്ടു വയസുള്ള കുഞ്ഞും 85 വയസുള്ള മുത്തശ്ശിയും ബലാല്‍ക്കാരം ചെയ്യപ്പെടുന്നു. സഹകുടിയന്റെ കാമകേളികള്‍ക്കായി സ്വന്തം അമ്മയെ ബലം പ്രയോഗിച്ചു കീഴടക്കി കൊടുക്കുന്ന മക്കളുടെ നാടായി മദ്യവര്‍ജന കേരളം മാറിക്കഴിഞ്ഞു.
ബൈക്കപകടത്തില്‍ പെട്ട സുഹൃത്തിന്റെ വിവരം അറിഞ്ഞ്‌ അവനെ രക്ഷിക്കാനായി സുഹൃത്തുക്കള്‍ ആശുപത്രിയില്‍ തിരക്കിട്ട്‌ എത്തിച്ചേര്‍ന്നു. അമിതമായി രക്‌തം വാര്‍ന്നുപോയതിനാല്‍ രക്‌തം കൊടുക്കാന്‍ ഡോക്‌ടര്‍ നിര്‍ദേശിച്ചു. 20 പേരുടെ രക്‌തം ക്രോസ്‌ മാച്ച്‌ ചെയ്‌തപ്പോവള്‍ 18 പേരുടെയും രക്‌തത്തില്‍ കണക്കില്‍ കവിഞ്ഞ്‌ ആല്‍ക്കഹോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇനി ചെറുപ്പക്കാരുടെ കൂട്ടത്തില്‍ ശുദ്ധ രക്‌തമുള്ളവര്‍ എത്ര ശതമാനം ഉണ്ട്‌. അവരൊക്കെ നമ്മുടെ മകനും സഹോദരനും അനന്തരവനുമാണ്‌. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല. എല്ലാ ശുദ്ധതയും കൈമോശം വന്നിരിക്കുന്നു. മദ്യവര്‍ജന കേരളത്തില്‍ അപകടത്തില്‍ പെട്ടവനു രക്‌തം കൊടുക്കാന്‍ ഇനി ആരുണ്ട്‌.
നമ്മുടെ കുഞ്ഞുങ്ങളെ വിദ്യാലയങ്ങളില്‍ നിന്നും റാഞ്ചിക്കൊണ്ടു പോകാനായി റാകിപ്പറക്കുന്ന നാലായിരത്തോളം കഴുകന്മാരെയാണ്‌ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഇത്‌ ലഹരി എന്ന മഞ്ഞുമലയുടെ പൊന്തിക്കിടക്കുന്ന ഭാഗം മാത്രമാണ്‌. മദ്യവര്‍ജന കേരളത്തില്‍ രൂപപ്പെടുന്ന മഞ്ഞുമലകള്‍ തത്വവും വ്യക്‌തിസ്വാതന്ത്രവും പറഞ്ഞ്‌ സാധൂകരിക്കാന്‍ ശ്രമിച്ചാല്‍ തലമുറകളുടെ നിത്യനാശമായിരിക്കും ഫലം. നാടിനെ ലഹരിയില്‍ നിന്നും വീണ്ടെടുക്കാന്‍ ജീവിതം സമര്‍പ്പിക്കേണ്ടവര്‍ എന്തുകൊണ്ടിങ്ങനെ പ്രവര്‍ത്തിക്കുന്നു. ശ്രീനാരായണ ഗുരുവിനെയും മന്നത്തു പത്മനാഭനെയും ചട്ടമ്പി സ്വാമികളെയും അയ്യങ്കാളിയെയും പൊതുജന മധ്യത്തില്‍ നിന്ദിക്കുന്ന സമീപനം എന്തുകൊണ്ട്‌ അവരുടെ പിന്മുറക്കാര്‍ സ്വീകരിക്കുന്നു. ആ വഴി പോയാല്‍ സ്വന്തം കാര്യം നടക്കില്ല എന്നിടത്താണ്‌ മദ്യനിരോധനം അസ്വീകാര്യമാകുന്നത്‌.
മദ്യവര്‍ജന കേരളത്തില്‍ സാക്ഷരതയേക്കാള്‍ വേഗത്തില്‍ കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും എണ്ണം പെരുകുന്നു. ബോധവല്‍ക്കരണം തകൃതിയായി നടക്കുമ്പോഴും അനാശാസ്യങ്ങള്‍ പെരുകുന്നു, കുടുംബങ്ങള്‍ തകരുന്നു, വിവാഹബന്ധങ്ങള്‍ ചിന്നിച്ചിതറുന്നു, റോഡ്‌ അപകടങ്ങള്‍ വര്‍ധിക്കുന്നു, തൊഴില്‍ ശേഷി കുറയുന്നു, ജയിലുകള്‍ നിറയുന്നു, സ്‌ത്രീത്വം നിരന്തരം അപമാനിക്കപ്പെടുന്നു, കുഞ്ഞുങ്ങള്‍ അനാഥരും യുവാക്കള്‍ ക്രിമിനലുകളുമായി മാറുന്നു. മദ്യവര്‍ജനത്തിലൂടെ കഴിഞ്ഞ നാളുകളില്‍ നാം കൈവരിച്ച നേട്ടത്തെപ്പറ്റി ലജ്‌ജ തോന്നുന്നുവെങ്കില്‍ ഈ വിഷയത്തില്‍ ഒരു പുനര്‍ചിന്തനം അത്യാവശ്യമാണ്‌. ഇവിടെയാണു വര്‍ജനം പോരാ നിരോധനം വേണം എന്ന ചിന്ത ശക്‌തമാകുന്നത്‌. കേരളത്തില്‍ ആദ്യമായി മദ്യവര്‍ജനത്തെ ഒരു പ്രസ്‌ഥാനമാക്കി മാറ്റിയത്‌ കോട്ടയത്തുള്ള മന്ദിരം പി.സി. ജോര്‍ജാണ്‌; 1951-ല്‍. അദ്ദേഹത്തിന്റെ കാലശേഷം പ്രസ്‌ഥാനത്തെ മുന്നോട്ടു നയിച്ചത്‌ പാറയ്‌ക്കല്‍ കുറിയാക്കോസ്‌ അച്ചനാണ്‌. കഥാപ്രസംഗ കലയെ ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിനായി കേരളം ഒട്ടാകെ അദ്ദേഹം ഉപയോഗിച്ചു. ഗ്രാമഗ്രാമാന്തരങ്ങളിലെ ആയിരക്കണക്കിനു വേദികളില്‍ മദ്യവര്‍ജന സന്ദേശം വൈകാരിക തീവ്രതയോടെ അവതരിപ്പിച്ചു. ഇരുപത്തഞ്ചു വര്‍ഷങ്ങളിലെ ഈ രംഗത്തുള്ള കഠിനാധ്വാനം കൊണ്ട്‌ യാതൊന്നും സാധിച്ചില്ലെന്ന നിഷ്‌ഫലത ബോധ്യപ്പെട്ട പാറയ്‌ക്കലച്ചന്‍ പിന്നീട്‌ പ്രഫ. എം.പി. മന്മഥന്റെ നേതൃത്വത്തിലുള്ള കേരളാ മദ്യനിരോധന സമിതിയില്‍ ചേര്‍ന്ന്‌ രണ്ടു പതിറ്റാണ്ടുകാലം പ്രവര്‍ത്തിക്കുകയുണ്ടായി. വര്‍ജനത്തിനു താല്‌ക്കാലിക പ്രയോജനമേ ഉള്ളൂവെന്നും മദ്യത്തിന്റെ ലഭ്യതയെ തടയുകയാണു ശരിയായ മാര്‍ഗമെന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ തിരിച്ചറിഞ്ഞതാണ്‌ മദ്യവര്‍ജനത്തില്‍ നിന്നു മദ്യനിരോധനം എന്ന ആശയത്തിലേക്കു ചുവടു മാറ്റാന്‍ കാരണമായത്‌.
മദ്യത്തോടുള്ള ഒരു വ്യക്‌തിയുടെ ആസക്‌തി സാഹചര്യങ്ങളുടെ മാറ്റം കൊണ്ടും ഉപദേശ നിര്‍ദേശങ്ങള്‍ കൊണ്ടും കുറച്ചു കൊണ്ടുവരികയും മദ്യം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയും അന്തിമമായി, പൂര്‍ണമായി ഒഴിവാക്കുകയും ചെയ്യുകയാണ്‌ മദ്യവര്‍ജന പ്രവര്‍ത്തനം കൊണ്ട്‌ ലക്ഷ്യമിടുന്നത്‌. സുബോധമുള്ള മനുഷ്യനു മാത്രമേ മുമ്പറഞ്ഞ കാരണ പ്രതികരണങ്ങള്‍ക്കു വിധേയമായി സ്വയം മാറാനുള്ള ശേഷിയുള്ളൂ. മദ്യാസക്‌തനു സുബോധമില്ലാത്തതിനാല്‍ മുമ്പറഞ്ഞ മാറ്റം അപ്രാപ്യമാണ്‌. വര്‍ജനം കൊണ്ട്‌ മദ്യാസക്‌തരെ വീണ്ടെടുക്കാമെന്നു വാദിക്കുന്നത്‌ പരമാബദ്ധമാണ്‌. മദ്യാസക്‌തി ഒരു രോഗമാണ്‌. തനിയെ അതില്‍ നിന്നു മാറാനും പിടിച്ചു നില്‍ക്കാനും ആവില്ല. മദ്യത്തിന്റെ ലഭ്യത സീറോ പോയിന്റിലെത്തിക്കുകയാണു പരമ പ്രധാനം. മദ്യത്തില്‍ നിന്നും ഒരു നിശ്‌ചിത കാലയളവിലേക്ക്‌ അകന്നു നില്‍ക്കാനുള്ള സാഹചര്യമാണു മദ്യവിമുക്‌ത കേന്ദ്രങ്ങള്‍ ഒരുക്കുന്നത്‌. ഈ കാലയളവില്‍ വ്യക്‌തിയുടെ ജീവിത സാഹചര്യം മാനസികവും ശാരീരികവുമായ അവസ്‌ഥ, മാറാനുള്ള സന്നദ്ധതയും ആവശ്യകതയും ജീവിത സഖിത്വം, ബന്ധങ്ങള്‍ എന്നിവ വിശകലനം ചെയ്യുവാന്‍ കൗണ്‍സിലിംഗിലൂടെ അയാളെ പ്രാപ്‌തനാക്കുന്നു. ലഹരിയുടെ അലഭ്യതയും മുമ്പറഞ്ഞ ഘടകങ്ങളുടെ അനുഗുണമായ പരിതോവസ്‌ഥയുമാണ്‌ വര്‍ജനത്തെ സഹായിക്കുന്നത്‌. മദ്യത്തിന്റെ ലഭ്യത എന്ന അടിസ്‌ഥാനപരമായ പ്രശ്‌നത്തെ അവഗണിച്ചുകൊണ്ട്‌ വര്‍ജനം ഫലവത്താക്കാനാവില്ല.
മദ്യം കഴിക്കുന്നവരില്‍ നാലിലൊരാള്‍ ലഹരി ആസക്‌തനാണ്‌. അയാള്‍ ലഹരി ആസ്വദിക്കുകയല്ല, ലഹരി അയാളെ വിഴുങ്ങുകയാണ്‌. അതിലൂടെ സ്‌ഥലകാല ഔചിത്യ ബോധങ്ങളും സാമൂഹിക ബന്ധങ്ങളും അയാള്‍ വിസ്‌മരിക്കും. ഇതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതിന്‌ അംഗീകരിക്കപ്പെട്ട യാതൊരു മരുന്നുമില്ല. ഉണ്ടെന്നു പറയുന്നതെല്ലാം ഭാഗികമോ താല്‌ക്കാലികമോ കബളിപ്പിക്കലോ ആണ്‌. മദ്യത്തില്‍ നിന്നും ഒഴിഞ്ഞിരിക്കുന്ന അവസ്‌ഥയില്‍ മദ്യത്തേക്കാള്‍ ഹരം പിടിപ്പിക്കുന്ന ജീവിതസാഹചര്യങ്ങള്‍ സൃഷ്‌ടിക്കലാണു പ്രതിവിധി. സുഗമവും സുലഭവുമായി മദ്യം ലഭ്യമാകുന്ന സാഹചര്യത്തില്‍ ഒരിക്കലും വര്‍ജനം സാധിക്കില്ല. രോഗി ഇച്‌ഛിച്ചതുകൊണ്ടു മാത്രം രോഗം ഭേദമാകില്ല. അനുഗുണമായ സാഹചര്യങ്ങളുടെ ഒത്തിരിപ്പ്‌ പരമപ്രധാനമാണ്‌. മദ്യം ലഭ്യമല്ലാത്ത അവസ്‌ഥയും ബോധവല്‍ക്കരണ പ്രക്രിയയും മദ്യവര്‍ജനത്തെ ത്വരിതപ്പെടുത്തും. മദ്യത്തിന്റെ സുഗമമായ ലഭ്യതയും അനുകൂല സാഹചര്യങ്ങളും മദ്യവര്‍ജനത്തെ അട്ടിമറിക്കും.
മദ്യനിരോധനമാണോ വര്‍ജനമാണോ നിങ്ങളുടെ നയം? എന്നൊരു ചോദ്യം രാഷ്‌ട്രീയക്കാരും ചാനല്‍ പ്രമുഖന്മാരും എവിടെയും ചോദിക്കാറുണ്ട്‌. ഈ വിഷയത്തെ ആഴത്തില്‍ വിശകലനം ചെയ്‌തുള്ളൊരു ചോദ്യം അല്ലിത്‌. ചോദ്യത്തിനുള്ള ശരിയായ ഉത്തരം ലഭിക്കാറുമില്ല. ബോധവല്‍ക്കരണത്തിലൂടെ ഒറ്റയൊറ്റ വ്യക്‌തികള്‍ മദ്യം വര്‍ജിക്കുകയും അന്തിമമായി മദ്യം ആവശ്യമില്ലാത്ത ഒരു അവസ്‌ഥ സംജാതമാകുകയും ചെയ്യും എന്ന ധാരണയാണു പലര്‍ക്കുമുള്ളത്‌. ഇതാണു യാഥാര്‍ഥ്യമെങ്കില്‍ മദ്യം നിരോധിക്കേണ്ട ആവശ്യമില്ലല്ലോ. എല്ലാവരും വര്‍ജിച്ച ഒരു വസ്‌തു-ആര്‍ക്കും ആവശ്യമില്ലാത്ത ഒരു വസ്‌തു എന്തിനു നിരോധിക്കണം? ആദ്യം നിരോധനം. അതിന്റെ ആദ്യഘട്ടമായി ലഭ്യത കുറച്ചുകൊണ്ടു വരിക. ഈ ഘട്ടത്തില്‍ ശക്‌തമായ ബോധവല്‍ക്കരണം. അതിലൂടെ എല്ലാവരെയും വര്‍ജിക്കാന്‍ പ്രാപ്‌തരാക്കുക. ആദ്യം നിരോധനവും പിന്നീട്‌ വര്‍ജനവും. ഇതല്ലാതെ മദ്യമുക്‌തിക്കു വേറെ വഴിയില്ല.
എന്തു കുടിക്കണം എന്തു കഴിക്കണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്‌തികള്‍ക്കുള്ളതാണ്‌. അതിന്മേല്‍ ഒരു പുറം ശക്‌തി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്‌ പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല. സ്വന്തം കാര്യം അവരവര്‍ തന്നെ തീരുമാനിക്കട്ടെ- വ്യക്‌തി സ്വാതന്ത്ര്യ വാദികള്‍ വര്‍ജനത്തിന്‌ അനുകൂലമായി ഉയര്‍ത്തുന്നൊരു വാദഗതിയാണിത്‌. ഇങ്ങനെയൊരു സമീപനം സ്വീകാര്യമാണോ? വിജയകരമാണോ? ഓരോ രാജ്യത്തിനും ക്രോഡീകരിക്കപ്പെട്ട നിയമസംഹിതയുണ്ട്‌. കുറ്റവും ശിക്ഷയും സംബന്ധിച്ചുള്ള നിയമങ്ങളുണ്ട്‌. വ്യക്‌തി സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നവയാണു രാഷ്‌ട്ര നിയമങ്ങള്‍. അതെങ്ങനെ സ്വീകാര്യമാകും? സ്വന്തം കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു വ്യക്‌തി പ്രാപ്‌തനാണ്‌. പക്ഷേ അന്യന്റെ സ്വാതന്ത്ര്യം അംഗീകരിച്ചു കൊടുക്കുന്നതില്‍ നമുക്കു പലപ്പോഴും ഉദാരതയില്ല. ഇവിടെയാണു വ്യക്‌തി സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന രാഷ്‌ട്ര നിയമങ്ങള്‍ പ്രസക്‌തമാകുന്നുത്‌. വ്യക്‌തി സ്വാതത്രന്ത്യങ്ങളുടെ സംഘര്‍ഷം മൂലമുള്ള വ്യവഹാരങ്ങള്‍ കൊണ്ട്‌ കോടതി വീര്‍പ്പു മുട്ടുന്നു. നീതി തേടുന്നതും പത്തുവര്‍ഷം പഴക്കമുള്ളതുമായ വ്യവഹാരങ്ങള്‍ വിചാരണക്കോടതി മുതല്‍ സുപ്രീംകോടതി വരെ നിശ്‌ചലമായി വിശ്രമിക്കുകയാണ്‌. കോടാനുകോടികള്‍ ഇതിനായി ചെലവഴിക്കപ്പെടുന്നു. വ്യക്‌തി സ്വാതന്ത്ര്യമാണു വലുതെങ്കില്‍ ഇത്തരം കേസുകളുടെ സാംഗത്യം എന്ത്‌? വ്യക്‌തി സ്വാതന്ത്ര്യമാണു വലുതെങ്കില്‍ മദ്യം ഒഴികെയുള്ള ലഹരിവസ്‌തുക്കളും പുകയില ഉല്‌പന്നങ്ങളും ഉത്തേജക മരുന്നുകളും എന്തിനു നിരോധിക്കണം. വ്യക്‌തികള്‍ക്ക്‌ അവരുടെ ആവശ്യാനുസരണം വാങ്ങി ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയാല്‍ എന്തായിരിക്കും സ്‌ഥിതി. വ്യക്‌തി സ്വാതന്ത്ര്യത്തിനു പരിമിതികള്‍ ഉണ്ടാകണം അതിനാണു രാഷ്‌ട്ര നിയമങ്ങള്‍. സ്വയം നിയന്ത്രണം സാധ്യമല്ലാത്ത രംഗങ്ങളില്‍ ബാഹ്യനിയന്ത്രണം അത്യാവശ്യമാണ്‌. ചുരുക്കത്തില്‍ സാമൂഹിക നിയന്ത്രണത്തിനു വിധേയമായിരിക്കണം വ്യക്‌തി സ്വാതന്ത്ര്യം. അത്‌ സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്ന്‌ വിലയിരുത്തണം. സമൂഹത്തിന്റെ പൊതുനന്മയ്‌ക്കു പ്രയോജകീ ഭവിക്കാത്തതും പുരോഗതിക്കു തടസം നില്‍ക്കുന്നതുമായ യാതൊരു പ്രവൃത്തിയും വ്യക്‌തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ അനുവദിച്ചുകൂടാ. http://www.mangalam.com/opinion/227885?page=0,1

Thursday 11 September 2014

ബിഷപ്പിന് വേണ്ടി ഉപ്പുതോട് സ്കൂളിനെ തള്ളി: മരിയാപുരത്തിന് കിട്ടിയത് ത്രിശങ്കുവിലായി
Posted on: Friday, 22 August 2014


കട്ടപ്പന: ഹയർ സെക്കൻഡറി ഡയറക്ടർ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് മറികടന്ന് ഇടുക്കിയിലും പ്ലസ് ടു അനുവദിച്ചത് പുറത്തായി. ഇടുക്കി ബിഷപ്പിന്റെ പ്രീതിയ്ക്കായാണ് മുൻ എം.പി പി.ടി തോമസിന്റെ ജന്മനാട്ടിലെ സ്കൂളിനെ  മന്ത്രിസഭാ ഉപസമിതി അവഗണിച്ചത്.
ഇടുക്കി രൂപതാ ബിഷപ്പിന്റെ ശുപാർശ സ്വീകരിക്കാനാണ് ഹയർ സെക്കന്ററി ഡയറക്ടറുടെ ശുപാർശ അവഗണിക്കപ്പെട്ടതെന്നാണ് ആരോപണം. ഇടുക്കി രൂപതയിലെ മരിയാപുരം എസ്.എം.എച്ച്.എസിന് പ്ലസ് ടു അനുവദിച്ചപ്പോൾ തഴയപ്പെട്ടത് അതേ രൂപതയിലെ തന്നെ ഉപ്പുതോട് എസ്. ജെ.എച്ച്.എസിനെയാണ്. മരിയാപുരം പഞ്ചായത്തിൽ മറ്റ് ഹയർ സെക്കൻഡറി സ്കൂളുകൾ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് ഇത്തവണ ഉപ്പുതോട് സെന്റ് ജോസഫ് സ്കൂൾ അപേക്ഷ സമർപ്പിച്ചത്. ഉപ്പുതോട് സെന്റ് ജോസഫ്  സ്കൂളിന് 10 കിലേമീറ്റർ ചുറ്റളവിൽ നിലവിൽ  മറ്റ് ഹയർ സെക്കൻഡറി സ്കൂളുകൾ ഇല്ലാത്തതിനാൽ സയൻസ്, കൊമേഴ്സ് വിഷയങ്ങളിൽ ഓരോ ബാച്ചുകൾ അനുവദിക്കാൻ ഹയർ സെക്കൻഡറി ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഹയർ സെക്കൻഡറി ഡയറക്ടറുടെ റിപ്പോർട്ട് ഉപ്പുതോട് സ്കൂളിന് അനുകൂലമായിട്ടും മന്ത്രിസഭാ ഉപസമിതി അംഗമായ പി.ജെ.ജോസഫും റോഷി അഗസ്റ്റിൻ എം.എൽ.എയും മരിയാപുരത്തിനായി രംഗത്തിറങ്ങി. ഇടുക്കി ബിഷപ്പിന്റെ ആവശ്യം സാധിക്കാനായിരുന്നു ഇതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
സ്കൂളിന് പ്ളസ് ടു ലഭിക്കാൻ നിലകൊണ്ട ഉപ്പുതോട് സ്വദേശി കൂടിയായ മുൻ എം.പി പി.ടി തോമസിനോട് സഭാ അധികാരികൾക്കുള്ള അന്ധമായ വിരോധമാണ് ഇതിന് പിന്നിലെന്ന് സ്കൂൾ പി.ടി.എ സമിതി ആരോപിക്കുന്നു. പ്ലസ് ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്  ഉപ്പുതോട് ഇടവകയിൽ നിന്ന് അപേക്ഷയുമായി ബിഷപ്പിനെ സന്ദർശിച്ചവരോട് അദ്ദേഹം ഇക്കാര്യം പറഞ്ഞതായി പി.ടി.എ ഭാരവാഹികൾ കേരളകൗമുദിയോട് പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ സഭയുടെ രാഷ്ട്രീയ നിലപാട് യു.ഡി.എഫ് വിരുദ്ധമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ സഭയെ  അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ ഹയർ സെക്കൻഡറി ഡയറക്ടറുടെ റിപ്പോർട്ട് പോലും തള്ളി സ്കൂളിന് പ്ലസ് ടു അനുവദിക്കുന്നതിന് രാഷ്ട്രീയകരുനീക്കം നടന്നത്.  ബിഷപ്പിന്റെ ശുപാർശയിലൂടെ പ്ലസ് ടു ലഭിച്ച മരിയാപുരം സ്കൂളിന്റെ പ്രവേശന നടപടികൾ കഴിഞ്ഞ ദിവസം കോടതി തടഞ്ഞു.

 http://news.keralakaumudi.com/news.php?nid=236054dc8f0753c38e36f4a4c5c8a83f

Wednesday 10 September 2014

സീറോ മലബാര്‍ സഭ അല്‍മായരെ അവഗണിക്കുന്നു.
http://almayasabdam.blogspot.com.au/
By George Katticaren

ദൈവവിളി കുറയാന്‍ കാരണം സോഷ്യല്‍ മീഡീയ നെറ്റു വര്‍ക്കുകളാണെന്ന്‌ കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ഇടയ ലേഖനം. അതേ സമയത്ത്‌ പോപ്പ്‌ ഫ്രാന്‍സീസ്‌ പറയുന്നത് സോഷ്യല്‍ മീ ഡീയ നെറ്റു വര്‍ക്കുകള്‍ ദൈവത്തിന്റെ ദാനമാണെന്ന്‌.

അധികാരശ്രേണികള്‍ സമ്പത്ത്‌ശക്തികൊണ്‍ട് മാദ്ധ്യമങ്ങള്‍ക്ക്‌ മൂക്കുകയറിടുന്ന ഒരുകാലമുണ്‍ടായിരുന്നു. അഭിപ്രായ സ്വാത ന്ത്ര്യത്തിനു തടയിട ഇടുന്ന പ്രക്രിയ. ഈ പാരമ്പര്യത്തെ മറികടന്നുകൊണ്‍ടാണ്‌ സോഷ്യല്‍ മീഡിയ നെറ്റുവര്‍ക്കുകളുടെ ആഗമനം. നിമഷനേരം കൊണ്‍ടാണ് ലോകത്തിന്റെ എല്ലാ കോണുകളില്‍നിന്നും ജനശബ്‌ദം ഉയരുന്നത്‌. ജനശബ്‌ദത്തെ ശ്രവിക്കുന്നതിനു പകരം അതിനെ അധിക്ഷേപിച്ചിട്ട്‌ വലിയ പ്രയോജനമുണ്‍ടാകുകയില്ല. നീതിയും, ധാര്‍മ്മികതയും പുലര്‍ത്തുവാന്‍ നിയുക്തരായ അധികാരികള്‍ എന്തിനു സോഷ്യല്‍ മീഡിയ നെറ്റു വര്‍ക്കുകളെ ഭയപ്പെടണം? 

``ക്വസ്റ്റ്യന്‍പേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട്‌ ഒരദ്ധ്യാപകന്റെ കൈ വെട്ടിയ നാടാണ്‌ നമ്മുടേതെന്ന്‌ ''കൊല്ലം ബിഷപ്പ്‌ സ്റ്റാന്‍ലി റോമന്‍ `കേരളശബ്‌ദം' മദ്ധ്യമപ്രവര്‍ത്തകന്‌ താക്കീതു നല്‍കിയ കഥ കേരളശബ്‌ദം വാരിക(3 ആഗസ്റ്റ്‌ 2014) യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്‍ട്‌. കൊല്ലം സംഭവത്തെപറ്റി കേരള ശബ്‌ദത്തില്‍ റിപ്പോര്‍ട്ടു ചെയ്‌ത ലേഖകന്റെ പേര്‌ വെളിപ്പെടുത്തുവാന്‍ വിസമ്മിതിച്ചതിനെ തുടര്‍ന്നാണ്‌ മാദ്ധ്യമപ്രവര്‍ത്തകനോടു ബിഷപ്പു ഈവിധത്തില്‍ സംസാരിച്ചത്‌.

ക്രിസ്‌തിയ ചൈതന്യവും അദ്ധ്യാമികതയും ഇല്ലാത്ത സങ്കീര്‍ത്തനങ്ങള്‍ ആരു പാടിയാലും അത് ചൊറിയുന്ന രാഷ്‌ട്രിയമാണെണ്‌ സോഷ്യല്‍ മീഡിയ നെറ്റു വര്‍ക്കുകള്‍ വിധിയെഴുതുന്നത്‌ തത്‌ക്ഷണമാമാണ്. ജനവിധിയുടെ പുതിയ മുഖമാണ്‌ സോഷ്യല്‍ മീഡിയ നെറ്റു വര്‍ക്കുകള്‍. അതില്‍ പരിതപിച്ചിട്ടും പ്രയോജനമില്ല. ജനശബ്‌ദത്തെ മാനിക്കുകയും സത്യം അന്വേഷിക്കുകയുമാണ്‌ ഇതിനുള്ള പ്രതിവിധി. ഭൂരിപക്ഷം വിപ്ലവങ്ങളുടെയും മൂലകാരണം ജനഹിതത്തെ അവഗണി
ക്കുന്നതുകൊണ്‍ടാണ്‌. അതാണ് ലോകചരിത്രം വെളിപ്പെടു
ത്തുന്നത്

കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ഇടയലേഖനത്തിലെ പ്രസക്തഭാഗം ഇങ്ങനെ: `` വൈദികരെയും സന്യസ്‌തരേയും സോഷ്യല്‍ മീഡയയിലും കുടംബസദസ്സുകളിലും കളിയാക്കുന്നതും അകാരണമായി കുറ്റപ്പെടുത്തുന്നതും ദൈവവിളി കുറയാന്‍ കാരണമായെന്ന്‌''

ഈ പ്രസ്‌താവന സത്യത്തിനു വിരുദ്ധമാണെന്നാണ്‌ ്‌ മാദ്ധ്യമങ്ങളുടെ മറുപടി. പണ്‍െടല്ലാം ഒരു കുടുംബത്തില്‍ നിന്നും വൈദികനും കന്യാസ്‌ത്രീയും സഭാസേവനത്തിന്‌ പോകുന്നത്‌ രക്ഷിതാക്കള്‍ക്ക്‌ അഭിമാനകാരമായ കാര്യമായിരുന്നു. നേര്‍ച്ച പുത്രമാരെയും നേര്‍ച്ച കന്യകമാരെയും സഭയ്‌ക്കു സമ്മാനിക്കുന്ന പതിവുണ്‍ടായിരുന്നു. അത്തരക്കാരായ എത്രയോ വൈദികരും സന്യസ്‌തരും ഇന്നും സഭയില്ലുണ്‍ടല്ലോ. പുതിയ തലമുറ ഇതു അംഗീകരിക്കുമോ? ഇന്ന്‌ സംഗതികള്‍ നേരെ തിരിച്ചാണ്‌. ഭുരിപക്ഷം രക്ഷിതാക്കള്‍ മക്കളെ സന്യസവൃതത്തിനു പ്രോത്‌സാഹിപ്പിക്കാറില്ല എന്നതാണ്‌ സത്യം. പ്രത്യേകിച്ച്‌ പെണ്‍കുട്ടികളുടെ കാര്യത്തില്‍. അവര്‍ക്കു ദൈവവിളി ഉണ്‍ടായാലും കോണ്‍വന്റുകളിലേക്കു അയക്കുന്നതിനു മടികാണിക്കുന്നവരാണ്‌ മിക്ക രക്ഷിതാക്കളും. ഇതിനവരെ കുറ്റം പറഞ്ഞതുകൊണ്‍ടും പ്രയോജനമില്ല. ഈ മനോഭാവത്തിനു തുടക്കം കുറിച്ചത്‌ `അഭയ കേസു' ആരംഭിച്ച അന്നു മുതലാണ്‌. അന്നുവരെ കോണ്‍വന്റുകളുടെ നാല്‍കെട്ടുകളില്‍ നടക്കുന്ന സത്യം പുറംലോകത്തിന്‌ അറിവുണ്‍ടായിരുന്നില്ല.

അഭയയുടെ ഘാതകര്‍ ഇന്നും സഭയുടെ പ്രധാന അധികാര സ്ഥാനങ്ങ
ളിരിന്നു വചന പ്രഘോഷണനം നടത്തുന്നു. ദിവ്യകര്‍മ്മങ്ങള്‍ നടത്തുന്നു. പീലാത്തോസിന്റെ പിന്‍തലമുറക്കാരായ മേല്‍പട്ടക്കാര്‍ `` ഈ രക്തത്തില്‍ പങ്കില്ല'' എന്നു പറഞ്ഞു ഒഴിഞ്ഞുമാറുന്നു. ഘാതക
രെ സംരക്ഷിക്കാന്‍ ഒത്താശകളും ചെയ്യുന്നു. ഇരുപത്തുരണ്‍ടു
കൊല്ലം കഴിഞ്ഞിട്ടും ഈ കേസിനു തുമ്പുണ്‍ടായില്ല.

ഒരു പെറ്റമ്മയുടെ രോദനം.
സഭയ്‌ക്ക്‌ നല്‌കിയ ഈ മണവാട്ടിയുടെ(സി..അഭയ) ഘാതകരെ കണ്‍ടുപിടിക്കാന്‍ നാളിതുവരെയായി ഒരു പുരോഹിതനും തെരുവുകളില്‍ ഇറങ്ങുന്നതായി കണ്‍ടില്ല. അഭയായുടെ അമ്മ ലീലാമ്മ പറയുകയുണ്‍ടായി, ``ഒരിക്കല്‍ അയല്‍വക്കകാരുമൊത്ത്‌ അഭയായെപ്പറ്റിയുള്ള ഒരു സിനിമാ കാണുവാന്‍ ഞാന്‍ പോയി. അതിലും ഒരു കൊച്ചിനെ കാലേല്‍ പിടിച്ച്‌ കിണറ്റിലിടുന്ന രംഗമാണ്‌ കാണുന്നത്‌. കിണറ്റിനുള്ളില്‍ തള്ളുമ്പോള്‍ എന്റെ ചങ്ക്‌ പൊട്ടി തകര്‍ന്നിരുന്നു. അറിയാതെയെന്നും എന്റെ സ്വപ്‌നാടനലോകത്തില്‍ മോളെയോര്‍ത്ത്‌ കണ്ണുനീര്‍ പൊഴിക്കാത്ത ദിനരാത്രങ്ങളില്ല'' ( See page 23. Soul and Vision July & August 2014 issue,അഭയാ കേസും കൈവിടുന്ന നീതിയും By ജോസഫ്‌ പടന്നമാക്കല്‍)

ഇതൊരു അമ്മയുടെ രോദനം മാത്രമല്ല പിന്നയോ ആയിരമായിരം അമ്മമാരുടെ ചിന്താഗതിയാണ്‌. സന്യാസിനി മഠങ്ങളുടെ മതില്‍ കെട്ടിനുള്ളില്‍ മാനവും കന്യാകത്വവും നശിപ്പിക്കുന്ന എത്രയോ കഥകളാണ്‌ പുറത്തു വന്നുകൊണ്‍ടിരിക്കുന്നത്‌. അധികാര
സ്ഥാനങ്ങള്‍ക്കുവേണ്‍ടി വൈദികര്‍ തന്നെ മറ്റൊരു വൈദികനെ അടിച്ചു കൊന്നത്‌ ഈയടുത്ത നാളുകളിലാണ്‌. ഇതെല്ലാം മാദ്ധ്യമ സൃഷ്‌ടികളല്ലല്ലോ. സത്യത്തെ നേരിടുവാന്‍ സഭാികാരികള്‍ വീമുഖത കാണിക്കുന്നതു കൊണ്‍ടല്ലെ സന്യസ്‌തജീവിതാന്തസ്സിന്റെ മുഖം ഇത്രയും വികൃതമാക്കപ്പെട്ടതും ആകര്‍ഷണീയമല്ലാ
താക്കിതീര്‍ത്തതും. ഈ സാഹചര്യത്തില്‍ സഭാനവീകരണത്തെ പറ്റി ചിന്തിക്കുന്നതായിരിക്കും അഭിലക്ഷണനീയം. അതാണ്‌ ജനങ്ങളും സോഷ്യല്‍ മീഡിയനെറ്റു വര്‍ക്കുകളും ആവശ്യപ്പെടുന്നത്‌.

വിശ്വാസജനങ്ങള്‍ എല്ലാവിഷയങ്ങളിലും സഭയുമായി സഹകരിക്കുന്നുണ്‍ട്‌. എങ്കിലുംഅവരുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്നു സഭാധികാരികളോടുള്ള അതൃപ്‌തി വിലയിരുത്തുവാന്‍ സഭാധികാ
രികള്‍ തയ്യാറാവുന്നില്ല. ക്രിസ്‌തുവിന്റെ ആദര്‍ശങ്ങളോടും വീക്ഷണങ്ങളോടും ഐക്യമില്ലാത്ത സഭാനടപടികളോ
ടാണ്‌ ജനങ്ങളുടെ വിയോജിപ്പ്‌. മെത്രാനും, പുരോഹിതരും ജനശുശ്രൂഷകരാണ്‌, അല്ലാതെ ജന്‍മികുടിയാന്‍സമ്പ്രദായത്തിലെ ജന്‍മി ( Fuedal Lords)കളല്ലായെന്നു എന്നു പോപ്പ്‌ ഫ്രാന്‍സീസ്‌ പറയുന്നു. ഇതൊന്നും ശ്രവിക്കാന്‍ നമ്മുടെ സഭാധികാരികള്‍ തയ്യാറല്ല. അതിനു പകരം വത്തിക്കാന്‍ നേതൃത്വത്തെ തന്നെ വെല്ലുവിളിച്ചുകൊണ്‍ട്‌ വത്തിക്കാന്‍ ആസ്ഥാനത്തിന്റെ നേരെ മുമ്പില്‍ ``പ്രൊക്കുറ ഹൗസ്‌'' വാങ്ങുവാന്‍ ഉദ്യമിച്ചവരാണ്‌ സീറോ മലബാര്‍ സഭാധികാരികള്‍. ഇത്‌ ചരിത്രത്തിന്റെ ഏടുകളില്‍നിന്നും തേച്ചുമാച്ചു കളയുവാന്‍ സാധിക്കുകയില്ല.

അന്‍പതു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നടന്ന രണ്‍ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ ഇന്നുവരെ കേരള കത്തോലിക്ക സഭാധികാരികള്‍ നടപ്പിലാക്കിയിട്ടില്ല. ഒക്ടോബറില്‍ റോമില്‍ നടക്കാനിരിക്കുന്ന സീനഡിന്റെ ഒരുക്കമായി പോപ്പ്‌ ഫ്രാന്‍ീസ്‌ ആവശ്യപ്പെട്ട കുടംബസര്‍വേയും നിരാകരിച്ചു.

ഇതേ തുടര്‍ന്നു സിനഡു കമ്മിഷന്‍റെ സെക്രട്ടറിയുടെ മറുപടി ഇപ്രകാരമായിരുന്നു. `` കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള സിനഡിന്‌ ഒരുക്കമായുള്ള ചോദ്യാവലി പ്രധാനപ്പെട്ടതും പ്രസക്തവുമാ
ണെന്നും, രഹസ്യാത്മക സൂക്ഷിച്ചുകൊണ്‍ട്‌ ആഗോളതലത്തില്‍ അഭിപ്രായ സമന്വയീകരണം നടത്തിയെങ്കില്‍ മാത്രമേ വൈവി
ധ്യമാര്‍ന്ന അജപാലന ചുറ്റുപാടുകള്‍ മനസ്സിലാക്കുവാനും വിലയിരു
ത്തുവാനും സാധിക്കുകയുള്ളൂ.'' (റിപ്പോര്‍ട്ട്‌: റേഡിയോവത്തിക്കാന്‍).

ഇതില്‍ നിന്നും ഒരുകാര്യം വ്യക്തമാണ്‌. ജനങ്ങളെ സഭയുടെ മുഖ്യധാരയല്‍നിന്നും അകററി നിര്‍ത്തുക. മെത്രാന്‍ -പുരോഹിത കൂട്ടായ്‌മയെന്ന ഭാരതകത്തോലിക്കസഭയുടെ ഘടന നില നിര്‍ത്തുക. ഈ കാഴ്‌ച്ചപ്പാട്‌ തെറ്റാണ്‌. ജീസസിന്റെ പ്രഭാഷണങ്ങളും പ്രവര്‍ത്ത
നങ്ങളും ഈ പ്രവണതക്ക്‌ എതിരായിന്നു. 

ക്രിസ്‌തുദര്‍ശനമാണ്‌ പോപ്പ്‌ ഫ്രാന്‍സിസിന്റെ വ്യക്തിത്യത്തിലും സമീപനത്തിലും തെളിഞ്ഞു കാണുന്നത്‌. ഇത് ലോകമെമ്പാടും എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന യഥാര്‍ത്ഥ്യമാണ്‌. അദ്ദേഹത്തിന്റെ ഭരണകാലത്ത്‌ ഭാരതസഭഘടനയി
ല്‍ മാറ്റം വരുത്തു
വാന്‍ സഭാവിശ്വാസികളുടെ ഐക്യമുന്നേറ്റത്തിനു സാധിക്കട്ടെ
യെന്നാണ്‌ ക്രി്‌തുവിന്റെ ആദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവരുടെ പ്രാര്‍ത്ഥന.

സഭയീല്‍ നവീകരണം ആഗ്രഹിക്കുന്നവരാണ്‌ ഭൂരിപക്ഷം വിശ്വാസി
കള്‍. എന്നാല്‍ സത്യത്തിനും നീതിക്കും വേണ്‍ടി കളത്തിലിറങ്ങി പ്രവര്‍ത്തിക്കാന്‍ വിമുഖത കാണിച്ചിരുന്നത് ഭയംകൊണ്‍ടാണ്‌. പക്ഷെ ഈ മനോഭാവത്തിനു ഇന്ന്‌ മാറ്റം വന്നു കൊണ്‍ടിരിക്കു
കയാണ്‌. ഡല്‍ഹിയില്‍ ഈയിടെ ആരംഭിച്ച `Laity4unity' എന്ന പ്ര
സ്ഥാനം ആശാവഹമാണ്‌. അവര്‍ പോപ്പ്‌ ഫ്രാന്‍സീസിനു അയച്ച 155 പേജുള്ള പരാതിയുടെ കോപ്പി ആവശ്യകാര്‍ക്കു ലഭ്യമാണ്‌.  (write to: soulandvision@gmail.com or 
riteissuencr@gmail.com)

പ്രവാസി വിശ്വാസികളുടെ സാമ്പത്തികത്രാണിയെയാണ്‌ സീറോ മലബാര്‍ സാമ്രാജ്യവികസനമെന്ന ആശയംകൊണ്‍ട്‌ ഉന്നം വെയ്‌ക്കു
ന്നത്‌. ഇതുവഴി പുതിയ കുറെ ബിഷപ്പുമാരെയും നിയമിക്കാന്‍ സാദ്ധ്യതകള്‍ ഏറെയുണ്‍ട്‌. എന്നാല്‍ ചിക്കാഗോ സീറോമലബാര്‍ സഭയിലെ വിശ്വാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടു
കള്‍ അറിഞ്ഞാല്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ ഈ ആശയത്തോടു സഹകരിക്കുവാന്‍ തയ്യാറാവുകയില്ലെന്നതാണ്‌ പരമാര്‍ത്ഥം. ചിക്കാഗോ സീറോമലബാര്‍ സഭയിലെ പല കത്തോലിക്കകുടുംബങ്ങള്‍ ഇന്ന്‌ വിവാഹമോചനത്തിന്റെ വക്കിലാണ്‌. ഇതിനുപ്രധാന കാരണം അവിടെ അജപാലനുത്തിനു വന്ന ചില മലയാളി വെദികരാണെന്നാണ്‌ റിപ്പോര്‍ട്ടു ചെയ്യുന്നത്‌.

ഇന്‍ഡ്യന്‍ കാത്തലിക്ക്‌ സമൂഹത്തിന്റെ അജപാലത്തിനു വേണ്‍ടി നിയമിക്കപ്പെട്ട വൈദികര്‍( കോളോണ്‍, ഫ്രാങ്ക്‌ഫുര്‍ട്ട്‌, ഹൈഡല്‍
ബെര്‍ഗ്‌) ഇല്ലാത്ത ഇടവകയുടെ പേരുവെച്ച്‌ നോട്ടീസ്‌ അടിച്ചു വിശ്വാസികളെ അവരുടെ വരുതിയിലാക്കുവാന്‍ ശ്രമിച്ചുവെങ്കിലും. വിശ്വാസ ജനങ്ങളുടെയും സാമുഹ്യ പ്രവര്‍ത്തകരുടെയും ശക്തമായ എതിര്‍പ്പുമുലം അവര്‍ ആ ശ്രമത്തില്‍ നിന്നും പിന്തിരി
ഞ്ഞു. പളളി നികുതി കൊടുക്കുന്നതില്‍നിന്നും ഒഴിവു ലഭിക്കാന്‍ സീറോമലബാര്‍സഭ റോമന്‍ കാത്തലിക്ക്‌ സഭയോടു ബന്ധമില്ലയെന്ന രീതിയില്‍ ജര്‍മ്മനിയില്‍ പ്രചരണം ശക്തമായിരുന്നു. ഈവിധത്തില്‍ പള്ളിനികുതിവകുപ്പുകാരെ കബളിപ്പിച്ചവരില്‍ അജപാലകരും ഒരു 
പറ്റം സീറോമലബാര്‍ വിശ്വാസികളും ഉണ്‍െടന്നുള്ളത് വേറൊരു കഥയാണ്‌. റോമന്‍ കത്തോലിക്ക-പ്രൊട്ടസ്റ്റാന്റ്‌ സഭാവിശ്വാസികള്‍ ജര്‍മ്മനിയില്‍ പള്ളിനികുതികൊടുക്കണമെന്നുള്ളത്‌ നിര്‍ബന്ധമാണ്‌. നിയമം ലംഘിക്കുന്നവരെ പള്ളിശ്‌മാശാനങ്ങളില്‍അടക്കം ചെയ്യരു
തെന്ന്‌ പുതിയ പള്ളിനിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്‍ട്‌. ഇങ്ങനെ
യുള്ളവര്‍ക്ക്‌ താര്യതമേന ചിലവു കുറഞ്ഞ മൃതദേഹം കത്തിക്കുന്ന രീതിയാണ്‌ അടുത്ത പോംവഴി.

പ്രവാസി സീറോമലബാര്‍ വിശ്വാസികള്‍ പുറം രാജ്യങ്ങളില്‍ കുടിയേറിപാര്‍ക്കുമ്പോള്‍ ലത്തീന്‍ പള്ളികളിലെ അംഗങ്ങളാകുവാന്‍ നിര്‍ബന്ധിതരാകുന്നു. അവിടെ അവര്‍ക്കു ലഭിക്കുന്ന ഔദാര്യവും അംഗീകാരവും തികച്ചും വ്യത്യസ്‌ത്യമാണ്‌. അതേ സമയത്ത്‌ സീറോമലബാര്‍ സഭ ഫൃഡല്‍വ്യവസ്ഥതതക്ക്‌ സമാനമായ നയമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. മുഖ്യധാരയില്‍ നിന്നും സഭാവിശ്വാസികളെ മാറ്റിനിര്‍ത്തിക്കൊണ്‍ട്‌ അവരെ ഭരിക്കുകയെന്ന ജന്‍മി കുടിയാന്‍ സമ്പ്രദായം. ഈ അന്തരം മനസ്സിലാക്കുന്ന സീറോ മലബാര്‍ വിശ്വാസികളില്‍ ഭൂരിപക്ഷംപേരും പുതിയതായി സ്ഥാപിക്കാന്‍ പോകുന്ന സീറോമലബാര്‍ പള്ളികളിലേക്കു ചെക്കേറുമെന്നു കരുതുന്നത്‌ വിഡഢിത്തമാണ്‌.

മാനുഷികമ്യൂലങ്ങളെയും ക്രിസ്‌തിയചൈതന്യത്തെയും അവഗ
ണിച്ചുകൊണ്‍ടുള്ള സംഭവവികാസങ്ങളാണ്‌ ഡല്‍ഹിയില്‍ നടക്കുന്നത്‌. ഗാസയിലെ അരക്ഷിതാവസ്ഥയ്‌ക്ക്‌ സമാനമായ ഒരു അന്തരീക്ഷമാണ്‌ ഡല്‍ഹിയിലെ കത്തോലിക്കവിഭാഗങ്ങളുടെ ഇടയിലുള്ളത്‌.

സീറോമലബാര്‍ സഭാസാമ്രാജ്യവികസനത്തിന്റെ പേരിലാണ്‌ യുദ്ധം ആരംഭിച്ചത്‌. സീറോമലബാര്‍ വിശ്വാസികളുടെ വേതനത്തിന്റെ ഒരു നിശ്ചിത ശതമാനംകൊണ്‍ടു ഫാരിദാരൂപതയില്‍ പുതിയ 40 സീറോമല
ബാര്‍പള്ളികള്‍ പണിയണം. 11 കോടിയാണ്‌ ഒരു പള്ളിയുടെ നിര്‍മാണ ചിലവ്‌. ഇതിനും പുറമെ അറ്റകുറ്റ പണിള്‍ക്കും മറ്റും വര്‍ഷംതോറും 12 ലക്ഷം രുപ വകയിരുത്തണം. ആശിര്‍വദിക്കാന്‍ മെത്രാന്‍ വരും മ്പോള്‍ അത്‌ സ്വയം മെത്രാന്‍സ്വത്തായിമാറും. ജനങ്ങളുടെ പണംകൊണ്‍ടു പുതിയ പള്ളികള്‍ പണിയുമ്പോള്‍ അത്‌ ചാരിറ്റബള്‍ സൊസൈറ്റി എന്ന പേരില്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ വിശ്വാസജനം ചിന്തിച്ചുതുടങ്ങി. ഇത്രയുംകാലം ഡല്‍ഹിരൂപതയില്‍ സാമാധാ
പരമായി കഴിഞ്ഞു കൂടിയിരുന്ന കത്തോലിക്ക വിഭാഗങ്ങള്‍ക്ക്‌ വിഭ ജനം തിരിച്ചടിയായി. സീറോമലബാര്‍-ലത്തീന്‍ ശീതസമരത്തിന്‌ തുടക്ക
വും. ഇതു കേട്ട്‌ പലരും ഞെട്ടി. ബഹുഭൂരിപക്ഷം വിശ്വാസികള്‍ സീറോ മലബാര്‍ ഗ്രൂപ്പിസം എന്ന ആശയത്തോടു വിയോജിപ്പു പ്രകടിപ്പിക്കകയാണ്‌. 

നവംബര്‍ 2013-ല്‍ ഡല്‍ഹി അതിരൂപത(ലത്തീന്‍) ആര്‍ച്ചു ബിഷപ്പ്‌ അനില്‍ കൂത്തോയും ഫരീദാബാദ്‌ സീറോമലബാര്‍ രൂപത ബിഷപ്പ്‌ കുര്യാക്കോസ്‌ ഭരണികുളംങ്ങരയും ചേര്‍ന്ന്‌ ഒരു രഹസ്യ ഉടമ്പടി ഉണ്‍ടാക്കി. അധികാരവും സമ്പത്തും ജനങ്ങളെയും പങ്കിട്ടു കൊണ്‍ടുള്ള ഈ ഉടമ്പടി ഒരു ഇടയലേഖനത്തിലൂടെ വെളിപ്പെടുത്തി. ഇതു
പ്രാകാരം ലത്തീന്‍ റീത്തിലുള്ളവര്‍ ഡല്‍ഹി അതിരൂപതയിലെ അംഗങ്ങളും അതുപോലെ സീറോമലബാര്‍വിശ്വാസികള്‍ ഫരീദാബാദ്‌ രൂപതയിലെ അംഗങ്ങളായി പ്രഖ്യാപിച്ചു. ഇതുവരെ സാമാധാന
ത്തിലു സ്‌നേഹത്തിലും കഴിഞ്ഞിരുന്ന കത്തോലിക്ക കുടംബങ്ങളെ വര്‍ഗ്ഗീയവിദ്വേഷത്തിലേക്ക് വഴിതെളിക്കു ന്നതായിരിന്നു ഈ നയ
പ്രഖ്യാപനം. തന്മൂലം വിശ്വസജനങ്ങള്‍ അനുഭവിച്ചു കൊണ്‍ടി
രിക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഔദ്യോഗിക നടപടികളില്‍ ഉണ്‍ടാംകുന്ന കാല താമസംമൂലം ജനങ്ങള്‍ പല ബുദ്ധിമുട്ടകുളും നേരിടുകയാണ്‌.

ജനങ്ങളോടു ആലോചിക്കാതെ ചെയ്‌ത ഈ നടപടിയോട്‌ ഡല്‍ഹിയില്‍ വിശ്വാസികള്‍ രോഷാകുലരാണ്‌. മാമ്മുദീസ, വേദപഠനം, ആദ്യ
കുര്‍ബാനസ്വീകരണം, സ്ഥൈര്യ ലേപനം, വിവാഹം, അന്ത്യ
കുദാശ, മരിച്ചടക്കല്‍ എന്നീ ആവശ്യങ്ങള്‍ക്കു അതാതു റീത്തുപള്ളി
കളെ സമീപിക്കുവാന്‍ അവര്‍ നിര്‍ബന്ധി തരായിരിക്കുകയാണ്‌. പല ദശവര്‍ഷങ്ങള്‍ ലത്തീന്‍ പള്ളകളില്‍ പ്രവര്‍ത്തിച്ചു കൊണ്‍ടിരുന്ന അനേകം സീറോമലബാര്‍ വിശ്വാസികള്‍ ഇതിനെതിരെ ശബ്‌ദ
മുയര്‍ത്തുന്നു. 

പുതിയ സീറോമലബാര്‍ പള്ളികളിലെ അംഗത്വമെടുക്കണമോ അഥവാ അതു നിരാകരിക്കണമോയെന്നത്‌ അവരുടെ വ്യക്തി 
സ്വാതന്ത്ര്യ
ത്തിന്റെ ഭാഗമാണെന്നു അവര്‍ വാദിക്കുന്നു. ഈ അവകാശം നേടിയെ
ടുക്കാന്‍ ഒരു സംഘടിത ശ്രമത്തിനു The Coordinating Group, Syro-Malabar Catholics, Delhi Catholic Archdiocese, - Email: riteissuencr@gmail.com) രൂപം കൊടുക്കുകയും `Laity4unity''-യെ ന്ന പ്രസിദ്ധീകരണം പുറത്തെറു
ക്കുകയും ചെയ്‌തു. തുടര്‍ന്നു 155 പേജുള്ള ഒരു പരാതി്‌ ഫ്രാന്‍സിസ്‌് മാര്‍പാപ്പയ്‌ക്കു അയച്ചുകൊടുത്തു.തിന്റെ കോപ്പി ആവശ്യകാര്‍
ക്കു ലഭ്യമാണ് (write to: soulandvision@gmail.com or riteissuencr@gmail.com)

യേശുവിന്റെ ദര്‍ശനങ്ങളാണ്‌ ക്രിസ്‌തിയ ജീവിതത്തിന്റെ കേന്ദ്ര
ബിന്ധു. പക്ഷെ അതിനു മാതുക കാണിക്കുവാന്‍ നിയുക്തരായവര്‍ ജനങ്ങള്‍ക്കു നീതി നിഷേധിക്കുന്നത്‌ ഏതു തത്ത്വമീമാംസ അനുസ
രിച്ചാണ്‌? ജീസസ്‌ ഒരിക്കലെങ്കിലും സീറോ മലബാറി ആയിരുന്നില്ല. ലത്തീന്‍ റീത്തില്‍പ്പെട്ടവനുമായിരുന്നില്ല. ദൈവസ്‌നേഹവും മനു
ഷ്യസ്‌നേഹവുമാണ്‌ അദ്ദേഹം സ്ഥാപിച്ച സഭയുടെ അടിസ്ഥാന
തത്വം. സഭയുടെ വാരിക `സത്യദീപം'(16 ജൂലൈ 2014) ഇങ്ങനെ
പ്രസ്‌താവിക്കുന്നു.
-സത്യദീപം, 16 ജൂലൈ 2014.

വത്തിക്കാന്‍ നിര്‍ദ്ദേശങ്ങളെ തിരസ്‌ക്കരിക്കുകയെന്ന പാര്യമ്പര്യ
മാണ്‌ കേരളസഭാധികാരികള്‍ സ്വീകരിച്ചിരിക്കുന്ന നയം. ഇതിനു ഉദാഹരണമാണ്‌ 50 കൊല്ലം കഴിഞ്ഞിട്ടും രണ്‍ടാം വത്തിക്കാന്‍ കൗണ്‍സിലിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാതെ വിശ്വാസജനത്തെ
കബളിപ്പിക്കുന്നത്‌.
"The college or body of bishops has no authority unless united with the Roman
Pontiff, Peter's successor, as its  head.....  . ." Vatican Council II, Lumen
Gentium § 22  -ല്‍ പറയുന്നു. എന്നാല്‍ അനുസരണക്കേടിന്റെ ഒരു ഉദാഹരണമല്ലെ പോപ്പ്‌ഫ്രാന്‍സീസ്‌ ആവശ്യപ്പെട്ട ഫാമിലി സര്‍വ്വേചോദ്യാവലി ജനമദ്ധ്യത്തില്‍ എത്തിക്കാതെ സഭാധികാ
രികള്‍ ചവറ്റു കൊട്ടയിലേക്ക്‌ തള്ളിയത്‌. അനുസരിക്കാന്‍ തയ്യാറാ
ത്തവര്‍ മറ്റുള്ളവരെ അനസരണം പഠിപ്പിക്കുവാന്‍ തുനിഞ്ഞെറു ങ്ങുമ്പോള്‍ അത്‌ വിവേചിച്ചറിയാനുള്ള ബുദ്ധി ജനങ്ങള്‍ക്കു
ണ്‍െടന്നുള്ള കാര്യം അവര്‍ വിസ്‌മരിക്കുന്നു.

ജനാധിപത്യ ക്രമത്തിലെ രാഷ്‌ട്ര നിര്‍മാണ പ്രക്രിയയി
ൽ അല്‍മായ സംഘടനകളുടെ പ്രധാന്യം ഇടയലേഖനങ്ങള്‍ വഴി സഭാധികാരകള്‍ പ്രഘോഷിക്കുന്നുണ്‍ട്‌. അതേസമയത്ത്‌ സഭയുടെ മുഖ്യധാരയില്‍ നിന്നും അല്‍മായരെ അകറ്റി നിര്‍ത്തുന്നു. അത്‌ നിഷേധിക്കുവാന്‍ പറ്റാത്ത യഥാര്‍ത്ഥ്യമാണ്‌. സഭയുടെ രഷ്‌ട്രിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അല്‍മായരുടെ പിന്‍തുണ വേണം. ലക്ഷ്യങ്ങള്‍ നല്ലതാണെങ്കില്‍ അതു ന്യായികരിക്കാവുന്നതാണ്‌. കത്തോലിക്ക സഭയില്‍ 98% അല്‍മായരാണ്‌. അവരാണ്‌ സഭയുടെ മുഖ്യാപാത്രങ്ങളെന്ന്(Protagonist) പോപ്പ്‌ ഫ്രാന്‍സിസ്‌ നിരന്തരം പ്രസ്‌താവിക്കുന്നുണ്‍ട്‌.

എന്നാല്‍ കേരള കത്തോലിക്കസഭയിലെ സ്ഥിതി എന്താണ്‌? അല്‍മായര്‍ രണ്‍ടാം തരം പൌരന്മാരും. അനസരിക്കാനുള്ളവരും, സഭാനടത്തി
പ്പിനുള്ള സാമ്പത്തിക സ്രോതസ്സുകളുമാണ്‌. സഭാധികാരികളുടെ ഈ കാഴച്ചപ്പാടില്‍ അദ്ധ്യാന്മികതയില്ല. അദ്ധ്യാന്മികതയുടെ 
പേരില്‍ നടത്തുന്ന ജനചുഷണമെന്നെ ഇതിനെ വ്യാഖ്യാനിക്കുവാന്‍ പറ്റുകയുള്ളൂ. ഈ വിഷയം സോഷ്യല്‍ മീഡിയ നെറ്റുവര്‍ക്കുകളില്‍ വലിയൊരു വിവാദ വിഷയമാമായിട്ടുണ്‍ട്‌. ഇതിനുള്ള പ്രതിവിധി സഭാ നവീകരണമാണ്‌.

കാക്കനാട്‌ സെന്റ്‌ തോമസ്‌ മൗണ്‍ടില്‍ ഓഗസ്‌ 30-ാം തിയതിവരെ `സഭാ സിനഡ്‌ ' കുടി.
. സീറോമലബാര്‍ സഭയിലെ മെത്രാന്‍മാര്‍ ഒന്നിച്ചു കുടി ചര്‍ച്ചചെയ്യുന്നതിനെ `മെത്രാന്‍ സിനഡ്‌ 'എന്നാണ്‌ പറയുക. മെത്രാന്മാര്‍മാര്‍ വൈദിക -സന്യസ്‌ത- അല്‍മായ പ്രതി
നിധികളെ ഉള്‍പ്പെടുത്തി കൂടുന്ന ചര്‍ച്ചാവേദിയാണ്‌ സഭാസിനഡ്‌. സീറോ മലബാര്‍ സഭയിലെ മെത്രാന്‍മാര്‍ ഇത്‌ മാനിക്കാറില്ല. മാത്രമല്ല `മ്രെതാന്‍ സിനഡ്‌ ' ന്റെ തീരുമാനങ്ങള്‍ സഭാതീരു മാനങ്ങള്‍ എന്ന രീതിയില്‍ അടിച്ചേല്‍പ്പിക്കുകയാണ്‌ പതിവ്‌. ഇതേ സംബന്ധിച്ച്‌ വൈദിക -സന്യസ്‌ത- അല്‍മായരുടെയിടയില്‍ അമര്‍ഷവും എതിര്‍പ്പും തുടങ്ങിയിട്ട്‌ കാലം ഏറെയായി.

ജനങ്ങള്‍ക്കു പ്രാതിനിധ്യം നല്‍കുന്നതിനു പകരം ഒരു അല്‍മായ കമ്മീഷന്‍ സെക്രട്ടറിയുടെ തസ്‌തിക ഉണ്‍ടാക്കി, ആ സ്ഥാനത്ത്‌ ഒരു ഷെവിലയറെ നിയമിച്ചതുക്കൊണ്‍ട്‌ ഈ കമ്മീഷന്‍ ഏതുവിധ
ത്തി
ലാണ്‌ അല്‌മായരെ പ്രതിനിധികരിക്കുന്നത്‌? അതു നിയമപര
മല്ല. എന്നാല്‍ പുരോഹിതര്‍ക്കും, സന്യസ്‌തകര്‍ക്കും സംഘടനകള്‍ ഉണ്‍ട്‌. ജനാധിപത്യപ്രക്രിയയിലുടെ തിരഞ്ഞെടുക്കപ്പെടുന്ന
വരാണ്‌ വൈദിക-സന്യസ്‌ത സമൂഹത്തിന്റെ വക്താക്കള്‍. പക്ഷെ അല്‍മായരുടെ കാര്യത്തില്‍ സഭ സ്വീകരിച്ചിരിക്കുന്ന നയം അവ
ഹേളനപരമാണ്‌.

ഈ മെത്രാന്‍ സിനഡ്‌ സഭാനവീകരണത്തെ പറ്റി ചിന്തിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേയെന്ന്‌ പ്രാര്‍ത്ഥിക്കാം..വരുംകാലങ്ങളില്‍ നമുക്കൊ

രു സീറോമലബാര്‍ സഭാസിനഡ്‌ ഉണ്‍ടാകുമെന്ന്‌ പ്രതീക്ഷിക്കാം.
www.soulandvision.blogspot.com