Wednesday 18 March 2015

മാണിയേക്കാള്‍ വമ്പന്‍ സ്രാവുകള്‍ മുന്നണിയിലുണ്ടെന്നു വെള്ളാപ്പള്ളി






 
ചേര്‍ത്തല: ധനകാര്യമന്ത്രി കെ.എം. മാണിയേക്കാള്‍ വമ്പന്‍ സ്രാവുകള്‍ ഭരണമുന്നണിയില്‍ തന്നെ ഉണ്െടന്നും മാണിക്കെതിരേയുള്ള നീക്കങ്ങള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെയാണ് ഉണ്ടായതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്റെ വസതിയിലെത്തിയ നിയമസഭ സ്പീക്കര്‍ ശക്തനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാണിക്കെതിരേയുള്ള ശത്രുക്കള്‍ കേരള കോണ്‍ഗ്രസില്‍ തന്നെയാണുള്ളത്. ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നത്തില്‍ ഇരുപക്ഷവും ജയിച്ചുവെങ്കിലും തോറ്റതു പാവം ജനങ്ങളാണ്. സംവരണ വിഷയത്തില്‍ ഈയിടെയുണ്ടായ സുപ്രീംകോടതി വിധി നല്ലതാണെങ്കിലും കേരളത്തിലെ സാഹചര്യത്തിന് യോജിച്ചതല്ല. പിന്നോക്കക്കാര്‍ മുന്‍പന്തിയിലെത്തുമ്പോള്‍ മാത്രമാണ് സംവരണത്തെ കുറിച്ച് പുനഃപരിശോധന നടത്തേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 
 http://www.deepika.com/ucod/

2 comments:

  1. അമേരിക്കയിലെ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ഒരു വിവാഹ ഒരുക്ക സെമിനാർ ( മാര്യേജ് പ്രിപ്പറേഷൻ കോഴ്സ് )!.
    പുതിയ തലമുറയിൽ ജീവിക്കുന്ന യുവതി-യുവാക്കൽ 20 വയസ്സിന് ശേഷം 25,26 വയസ്സാകുബോളാണ് മിക്കവരും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. 30-തിന് ശേഷവും
    വിവാഹം കഴിക്കുന്നവരും നമ്മുടെയിടയിലുണ്ട്. കാരണം ഭാവിയിലോട്ട് ജീവിക്കുവാൻ വേണ്ടുന്ന നിത്യ വരുമാനമാർഗ്ഗം കണ്ടെത്തുവാനുള്ള പോരാട്ടത്തിലായിരിക്കും മിക്കവരും.
    നല്ലൊരു ജോലിയോ അല്ലങ്കിൽ അതുപോലുള്ള മറ്റെന്തെങ്കിലും ഒരു വരുമാനമാർഗ്ഗം അത് നേടിയിടത്തതിനുശേഷമെ വിവാഹം കഴിക്കറുള്ളു. കുടുംബജീവിതത്തിലേക്ക് കടക്കുന്ന
    ഏതൊരു പൗരനും ആഗ്രഹിക്കുന്നതുമാണ്. എന്റെ സംശയം അതല്ല, ഷിക്കാഗോ രൂപത മാത്രമല്ല കേരളത്തിലുള്ള മിക്ക രൂപതകളും മാര്യേജ് പ്രിപ്പറേഷൻ കോഴ്സ് നത്താറുണ്ട്.
    ഈ കോഴ്സ് ആരംബിച്ചിട്ട് കുറച്ചുകാലമെ ആയുള്ളുവെങ്കിലും ഇന്ന് ഈ കോഴ്സ് അറ്റന്റ് ചെയ്യാതെയും സർട്ടിഫിക്കറ്റ് എടുക്കാതെയും ഉള്ളവരെ പള്ളിയിൽ വച്ച് വിവാഹം
    കഴിപ്പിക്കുകയില്ല. വിവാഹ കുറിയോ വിവാഹ സർട്ടിഫിക്കറ്റോ നൽകുകയില്ല. കാരണം എന്ത്?. വിവാഹംവരെ അവൻ ഒരുങ്ങിയതു പോരാഞ്ഞിട്ടാണോ രണ്ടോ മൂന്നോ ദിവസം
    കൊണ്ട് അവസാനിക്കുന്ന മേൽ പറഞ്ഞ ഈ മാര്യേജ് പ്രിപ്പറേഷൻ കോഴ്സ്. ഇത് നടത്തുന്നവരുടെ ലക്ഷ്യം എന്ത്?.

    വിവാഹം എന്തെന്നോ, വിവാഹം കഴിഞ്ഞ് ആദ്യരാത്രി എങ്ങനെ ചിലവഴിക്കണമെന്നോ, ആദ്യരാത്രി എന്തൊക്കൊ സംസാരിക്കണമെന്നോ എന്നൊക്കൊ പറഞ്ഞുതരാനാണോ ഈ
    കോഴ്സുകൊണ്ടുദ്ദേശിക്കുന്നത്. ഇതൊക്കൊ അത്ര ആദികാരികമായി പറഞ്ഞുതരുവാൻ ഈ പോൾ ചാലിശ്ശേരിക്ക് കഴിയുമോ. വെറുതെ ചോദിച്ചതാണെങ്കിലും ഈകാര്യങ്ങളിൽ
    വിവാഹം കഴിച്ചവരേക്കാൽ പ്രാവണ്ണ്യം ഇവർക്കുണ്ടെന്ന് അടുത്തകാലങ്ങളിൽ ഇവർ തെളിയിച്ചുകഴിഞ്ഞു. സത്യം പറഞ്ഞാൽ ഇവർ നമ്മുടെ മനസ്സ് വായിച്ച് രസിക്കുന്നു. ഇവർക്ക്
    കഴിയാത്തത് ഇവർ ആരും അറിയാതെ ചെയ്യുന്നത് മറ്റുള്ളവർ അറിഞ്ഞുചെയ്യുന്നതിലുള്ള സങ്കടം. പക്ഷികൽ, മൃഗങ്ങൽ ഇവക്കൊന്നും വേണ്ട മാര്യേജ് പ്രിപ്പറേഷൻ കോഴ്സ്.
    ഇല്ലാത്ത നൂലാമാലുകൽ ഒക്കെ ഉണ്ടാക്കി അവിടെയും പിരിവും തട്ടിപ്പും നടത്തണം, അതിന് വേണ്ടിയുള്ള ഉപാതികളിൽ ഒന്നാണ് ഈ മാര്യേജ് പ്രിപ്പറേഷൻ കോഴ്സ്. എവിടെയും
    തട്ടിപ്പും വഞ്ചനയും കൊണ്ട് അല്മായർ വീർപ്പുമുട്ടുന്നു. ഇന്ന് സഭയുടെ മേൽനോട്ടം വഹിക്കുന്നവരെയാണ് ( വൈദികർ, മെത്രാന്മാർ, കർദ്ദിനാൽ )കൂടുതൽ പേടിക്കേണ്ടത്. പല
    ധ്യാന ഗുരുക്കന്മാരും നമ്മുടെയിടയിലൂടെ ചീറിപ്പാഞ്ഞ് നടക്കുന്നുണ്ട് രോഗശാന്തി നൽകാൻ. രോഗശാന്തി ലഭിക്കണമെങ്കിൽ പലതും അവർക്ക് കാഴ്ച്ച വയ്ക്കേണ്ടിവരും. അല്ലങ്കിൽ
    അവർ പിടിച്ചുവാങ്ങും. സിസ്റ്റർ അനിറ്റയ്ക്ക് പറ്റിയതുപോലെ പലർക്കും അത് സംഭവിക്കാം. ദൈവം മനുഷ്യന് മാത്രമായി വലിയ ഒരനുഗ്രഹം തന്നിട്ടുണ്ട്, അത് എന്തെന്ന് വച്ചാൽ
    ഭൂമിയിലുള്ള സകലത്തിന്റേയും മേലുള്ള ആദിപത്യം. ഇന്ന് സകലതും മനുഷ്യന്റെ അതീനതയിലാണ്. അതാണ് ദൈവം മനുഷ്യന് മാത്രമായി നൽകിയ ആ വലിയ അനുഗ്രഹം.
    ഇന്നു സഭകൽ ആ അനുഗ്രഹം ദുർവിനിയോഗം ചെയ്യുന്നു. മനുഷ്യനെ പല തട്ടുകളിലാക്കി, മതങ്ങളാക്കി സ്ഥാനമാനങ്ങൽ അധികാരികളായി മാറി സ്വന്തം വംശത്തെതന്നെ ചവുട്ടി
    അരക്കുന്നു. പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ അവസ്ഥ. എല്ലാം ഉണ്ടായിട്ടും ഇല്ലാത്തവനേപ്പോലെ കഴിയേണ്ടിവരുന്ന അവസ്ഥ.

    ReplyDelete
  2. ഈ ഫോട്ടോയിൽകാണുന്ന ഫാ. പിച്ചളക്കാട്ട് അമേരിക്കയിൽ വരികയും, അദ്ദേഹത്തെ
    ടെക്സാസിൽ ഡാളസിലുള്ള സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ
    വൈദികനായിട്ട് നിയമിക്കുകയും ചെയ്തതാണ്. അന്നേരമാണ് തൊടുപുഴയിൽ നടന്ന
    സംഭവം പൊങ്ങിവന്നത്. ഈ പിച്ചളക്കാട്ട് അച്ചനാണ് തൊടുപുഴ കോളേജിലെ പ്രൊഫസർ
    ജോസഫ് സാറിന്റെ കൈപ്പത്തികൽ അറുത്തുമാറ്റാൻ കാരണക്കാരൻ എന്ന് ജനം അറിയുന്നത്.
    ചിക്കാഗോ രൂപതാ മെത്രാൻ വളരെ തന്ത്രപൂർവ്വം ഈ നികൃഷ്ടനെ വൈദിക സ്ഥാനത്തുനിന്നു
    ഒഴിവാക്കി തന്റെ അരമനയിൽ അഭയം നൽകി. അല്ലാത്തപക്ഷം അമേരിക്കൻ മലയാളികൽ
    തന്നെ അദ്ദേഹത്തിനുള്ള ശിക്ഷ വിധിച്ചേനെ. ഈ പിച്ചളക്കാട്ടിലച്ചൻ ഇപ്പോഴും ചിക്കാഗോ
    രൂപതാ മെത്രാന്റെ സംരക്ഷണയിൽ തന്നെയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
    സഭയിലെ കുറ്റവാളികളായ ( സ്ത്രീപീഡനകേസ് തുടങ്ങി പലകേസിലും ഇപ്പോളിതാ കൈ
    വെട്ടുകേസിലും ) പ്രതികൽക്ക് താങ്ങും തണലുമായി ചിക്കാഗോ രൂപതാമെത്രാൻ ജേക്കബ്
    അങ്ങാടിയത്ത് നിലകൊള്ളുന്നു. മാനിക്കേയൻ സാത്താൻ കുരിശുവച്ച വടിയും, ശിവലിംഗ
    പാർവ്വതീയോനീ നിലവിളക്കും, മയിലിനെ മുദ്രകുത്തിയ തൊപ്പിയും വച്ച് അങ്ങാടിയത്തിനെ
    കാണുംബോൽ ഓൾഡ് മാൻഡ്രേക്കിനെയാണ് ഓർമ്മവരുന്നത്. എല്ലാം മായ, അതാണ് മാജിക്.
    Laity Voice - Voice for the voiceless (അൽമായരുടെ ശബ്ദം) : Fr.Pichalakkattu
    laityvoice.blogspot.com|By SOUL AND VISION

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin