Friday 13 March 2015

തിളച്ച എണ്ണയിലിരുന്ന് ധ്യാനിക്കുന്ന സന്ന്യാസി!

 https://www.youtube.com/watch?v=4F5ET65TdZ8

mangalam malayalam online newspaperതിളച്ച എണ്ണയില്‍ കൈമുക്കി സത്യസന്ധത തെളിയിക്കുന്ന ആചാരത്തെ കുറിച്ച് നാം കേട്ടിട്ടുണ്ട്. കനല്‍ വാരുകയും കനലിലൂടെ നടക്കുകയും ചെയ്യുന്ന ആഴിപൂജ എന്ന ആചാരവും നമുക്ക് പരിചിതമാണ്. എന്നാല്‍, തിളയ്ക്കുന്ന എണ്ണപാത്രത്തില്‍ ശാന്തമായി ഇരുന്ന് ധ്യാനിക്കുന്ന ഒരു ബുദ്ധ സന്ന്യാസിയുടെ യുട്യൂബ് വീഡിയോ നമ്മെ ഞെട്ടിക്കും!
തായ്‌ലന്റിലെ നോങ്ങ് ബുവ ലാംഫു പ്രവിശ്യയില്‍ നിന്നുളള സന്ന്യാസിയുടെ വീഡിയോ ആണ് യൂട്യൂബില്‍ പ്രചരിക്കുന്നത്. വലിയൊരു എണ്ണപാത്രത്തില്‍ കൈകൂപ്പിയിരുന്ന് ധ്യാനിക്കുന്ന സന്ന്യാസിയെ ആണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. പാത്രത്തിനു ചുവട്ടില്‍ തീ ആളിക്കത്തുന്നതും കാണാം. ധ്യാനിക്കുന്ന സന്ന്യാസി തന്റെ തപ:ശക്തി ഭക്തര്‍ കൊണ്ടുവരുന്ന സാധനങ്ങളില്‍ സ്പര്‍ശിച്ച് പകര്‍ന്നുകൊടുക്കുന്നുമുണ്ട്. തങ്ങളുടെ ശക്തി മറ്റുളളവര്‍ക്ക് മനസ്സിലാക്കി കൊടുക്കാനാണ് സന്ന്യാസിമാര്‍ ഇത്തരം കഠിന പരീക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നത്.
എന്നാല്‍, സംഭവം തട്ടിപ്പാണെന്നാണ് ജെസ്സെണ്ട എന്ന ശാസ്ത്രാധ്യാപകന്‍ പറയുന്നത്. പാത്രത്തിലെ എണ്ണ തിളയ്ക്കുന്നോ എന്നൊന്നും അറിയാന്‍ സാധിക്കില്ല. അത് വ്യക്തമാക്കുന്ന രീതിയില്‍ താപനില അളക്കാന്‍ സംവിധാനമൊന്നുമില്ല. പോരാത്തതിന് വിചിത്രമായ രീതിയിലാണ് പാത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിന് രണ്ട് പാളികള്‍ ഉണ്ടായിരിക്കും . ഇതില്‍ താപചാലക സംവിധാനം ഒരുക്കിയിരിക്കാനാണ് സാധ്യതയെന്നും ജെസ്സെണ്ട പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിളയ്ക്കുന്ന എണ്ണയില്‍ കൈമുക്കുന്നത് പറ്റിപ്പാണെന്ന് തെളിയിച്ചയാളാണ് ഇദ്ദേഹം. പാത്രത്തില്‍ എണ്ണയൊഴിക്കും മുമ്പ് വെളളമൊഴിച്ചാല്‍ ഇത് അനായാസം കഴിയുമെന്നായിരുന്നു തെളിയിച്ചത്.
http://www.mangalam.com/odd-news/293139

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin