Monday 30 March 2015

പ്രവാചകനെ കുറിച്ച്‌ മജീദിയുടെ സിനിമ; പിറക്കും മുമ്പേ എതിര്‍പ്പ്‌ ശക്തം

mangalam malayalam online newspaperടെഹ്‌റാന്‍: പ്രമുഖ ഇറാനിയന്‍ സംവിധായകന്‍ മജീദി മജീദി പ്രവാചകന്റെ ജീവിതം ആസ്‌പദമാക്കി തയ്യാറാക്കുന്ന സിനിമയ്‌ക്ക് റിലീസിംഗിന്‌ മുമ്പ്‌ തന്നെ വിമര്‍ശനം. ലോകപ്രേക്ഷകരെ ഉദ്ദേശിച്ച്‌ വന്‍ മുടക്കുമുതലില്‍ നിര്‍മ്മിക്കുന്ന ഇറാനിയന്‍ സിനിമ 'മുഹമ്മദ്‌, മെസഞ്ചര്‍ ഓഫ്‌ ഗോഡ്‌' ആണ്‌ റിലീസിംഗിന്‌ മുമ്പായി തന്നെ വ്യാപക വിമര്‍ശനം നേരിടുന്നത്‌. ദശലക്ഷ കണക്കിന്‌ ഡോളറുകള്‍ ഒഴുക്കി തയ്യാറാക്കുന്ന സിനിമ ഇതിനകം ആഡംബരത്തിന്റെ കാര്യത്തില്‍ വാര്‍ത്ത സൃഷ്‌ടിച്ചിരുന്നു.
ഇറാനിലെ അല്ലാഹ്യാറില്‍ മെക്കയ്‌ക്ക് സമാനമായ സെറ്റിട്ടാണ്‌ സിനിമ ചെയ്യുന്നത്‌. കാബാ തീര്‍ത്ഥാടനകേന്ദ്രവും ഇടവഴിയുമെല്ലാം കോടിക്കണക്കിന്‌ മുതല്‍മുടക്ക്‌ വരുന്ന ചിത്രത്തിലുണ്ട്‌. പ്രവാചകന്റെ കുട്ടിക്കാലം ചിത്രീകരിക്കുന്ന സിനിമ ഇറാനിയന്‍ ചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുള്ളതാണ്‌. അതേസമയം സിനിമ കാണുന്ന പ്രേക്ഷകരുടെ കാര്യത്തിലും മുഹമ്മദിനെ എങ്ങിനെ അവതരിപ്പിക്കും എന്ന കാര്യത്തിലും അണിയറ പ്രവര്‍ത്തകര്‍ക്ക്‌ സംശയം ഇപ്പോഴും ബാക്കിയാണ്‌.
സിനിമയിലൂടെയും ചിത്രങ്ങളിലൂടെയുമാണ്‌ പലരും സന്ദേശങ്ങള്‍ ലോകത്തിന്‌ സമ്മാനിക്കുന്നത്‌. പക്ഷേ ഞങ്ങള്‍ പ്രവാചകനെ എങ്ങിനെ അവതരിപ്പിക്കുമെന്ന്‌ മജീദി തന്നെ ചോദിക്കുന്നു. പ്രവാചകനെ ചിത്രീകരിക്കുന്നത്‌ പാപമായിട്ടാണ്‌ പലരും കരുതുന്നത്‌. മൂല്യവത്തായ മനുഷ്യഗുണങ്ങളോടു കൂടിയയാള്‍ എന്ന നിലയില്‍ സങ്കല്‍പ്പിക്കപ്പെടുന്ന പ്രവാചകന്‍ എഴുതപ്പെട്ട വചനങ്ങളുടെയും ഗുണഗണങ്ങളുടേയും പേരിലാണ്‌ അറിയപ്പെടുന്നത്‌. എന്നിരുന്നാലും ചിത്രീകരിക്കുന്നതിനേക്കാള്‍ നല്ലത്‌ അപ്രത്യക്ഷമാക്കി നിര്‍ത്തുന്നതാണെന്ന്‌ പുരോഹിതരും പറയുന്നു.
മുഹമ്മദിനെ ചിത്രീകരിച്ചതിന്റെ പേരില്‍ അടുത്തിടെയുണ്ടായിട്ടുള്ള അന്താരാഷ്‌ട്ര തലത്തിലെ സംഭവവികാസങ്ങളും സിനിമാക്കാരെ ഭയപ്പെടുത്തുന്നുണ്ട്‌. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഷാര്‍ലി ഹെബ്‌ദോ എന്ന കാര്‍ട്ടൂണ്‍ വാരികയ്‌ക്ക് നേരെ നടന്ന ആക്രമണവും 12 പേരുടെ വധത്തിനിടയാക്കിയിരുന്നു. പ്രവാചകനെയും ഏറ്റവും അടുപ്പമുള്ളവരെയും ചിത്രീകരിക്കുന്നത്‌ സുന്നി വിഭാഗം ശക്‌തമായി എതിര്‍ക്കുന്നുണ്ട്‌. എന്നാല്‍ സുന്നി അറബ്‌ വിഭാഗം ചിത്രത്തെ ഇപ്പോഴേ വിമര്‍ശനം തുടങ്ങിയിട്ടുണ്ട്‌. ഇറാന്‍ ഈ സിനിമ നിരോധിക്കണമെന്ന്‌ ഈജിപ്‌തിലെ അല്‍ അസര്‍ ആവശ്യപ്പെട്ടു.
ആളെ കാണിക്കാതെ മുത്തച്‌ഛന്‍ അബ്‌ദുള്‍ മുത്തലിബിനെ പോലെയുള്ളവര്‍ പ്രവാചകന്റെ കഥകള്‍ പറയുന്ന രീതിയിലാണ്‌ 190 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള സിനിമയില്‍ പ്രവാചകന്റെ കുട്ടിക്കാലം ചിത്രീകരിച്ചിട്ടുള്ളത്‌. ഇറാനിയന്‍ നടന്‍ അലി റെസാ ഷോജക നൗറിയാണ്‌ മുത്തലിബിന്റെ വേഷമിട്ടിരിക്കുന്നത്‌.
എന്നാല്‍ ഇറാനിലും മറ്റ്‌ രാജ്യങ്ങളിലും ഭൂരിപക്ഷമുള്ള ഷീയാ വിഭാഗത്തിന്‌ അത്ര എതിര്‍പ്പില്ല. ഇറാനിലും മറ്റും പ്രവാചകന്റെ മരുമകന്‍ എന്ന വിശ്വാസത്തില്‍ അലി യുടെ ചിത്രങ്ങള്‍ വരുന്ന ലോക്കറ്റുകളും കീചെയിനും ആഭരണങ്ങളുമൊക്കെയുണ്ട്‌. പ്രസിദ്ധ ഇറാനിയന്‍ നേതാവ്‌ ആയത്തുള്ള ഖൊമേനി പ്രവാചകന്റെ യുവത്വത്തിലേതെന്ന്‌ വിശ്വസിക്കപ്പെടുന്ന ഒരു ചിത്രം വര്‍ഷങ്ങളോളം തന്റെ മുറിയില്‍ സൂക്ഷിച്ചിരുന്നു. അതിനിടയില്‍ ഖത്തറും പ്രവാചകനെ കുറിച്ച്‌ സിനിമ നിര്‍മ്മിക്കാന്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌. ഇതിന്‌ പുര്‍ണ്ണ പിന്തുണയാണ്‌ മജീദി പ്രഖ്യാപിച്ചിരിക്കുന്നത്‌.
തീവ്രവാദം പോലെയുള്ള കാര്യങ്ങളെ തുടര്‍ന്ന്‌ ഇസ്‌ളാമികളെ ആഗോളമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ പ്രവാചകനെ കുറിച്ചുള്ള ശരിയായ കാഴ്‌ചപ്പാടും ലോകത്തുടനീളമുള്ള 1.5 ബില്യണ്‍ പേരുടെ വിശ്വാസ സംരക്ഷണവും ഉദ്ദേശിച്ചാണ്‌ സിനിമ തയ്യാറാക്കിയതെന്നാണ്‌ മജീദി പറയുന്നത്‌.
സിനിമയ്‌ക്കായി മജീദി പരിചയ സമ്പന്നരുടെ വന്‍ നിരയെയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. സിനിമയുടെ വിഷ്വല്‍ എഫക്‌ട്സ്‌ അക്കാദമി അവാര്‍ഡ്‌ ജേതാവ്‌ സ്‌കോട്ട്‌ ഇ ആന്‍ഡേഴ്‌സണെയാണ്‌ ഏല്‍പ്പിച്ചത്‌. മൂന്ന്‌ തവണ ഓസ്‌ക്കര്‍ നേടിയ ഇറ്റാലിയന്‍ ക്യാമറാമേന്‍ വിറ്റാരിയോ സ്‌റ്റോറാറോയെ ഛായാഗ്രഹണവും രണ്ട്‌ ഓസ്‌ക്കാര്‍ നേടിയിട്ടുള്ള എ ആര്‍ റഹ്‌മാനെ സംഗീതവും ഏല്‍പ്പിച്ചു. പേര്‍ഷ്യന്‍, അറബി, ഇംഗ്‌ളീഷ്‌ ഭാഷകളിലാകും സിനിമ പ്രേക്ഷകരെ തേടിയെത്തുക. ഒരു വര്‍ഷം കൊണ്ട്‌ ചിത്രീകരിച്ച സിനിമ ജര്‍മ്മനിയില്‍ പോസ്‌റ്റ് പ്ര?ഡക്ഷന്‍ ജോലിക്കായി എടുത്തത്‌ രണ്ടു വര്‍ഷം. ചിത്രം വിജയമായാല്‍ പ്രവാചകന്റെ കൗമാരം മുതല്‍ 40 വയസ്സ്‌ വരെയുള്ള രണ്ടാംഭാഗവും മജീദി പദ്ധതിയിട്ടിട്ടുണ്ട്‌.
 http://www.mangalam.com/latest-news/298016

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin