Saturday 30 April 2016

പീഡനങ്ങളെയും പ്രതിസന്ധികളെയും സന്തോഷപൂര്‍വ്വം സ്വീകരിച്ചു കൊണ്ട് മുന്നേറുന്ന ക്രിസ്തീയ വിശ്വാസം

സ്വന്തം ലേഖകന്‍ 25-04-2016 - Monday



"മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്" (യോഹ 10:10). 

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 26 

ക്രിസ്തുവിനെ ഏറ്റുപറയുന്നവരെ വധശിക്ഷയ്ക്ക് വിധിക്കപെട്ടിരുന്ന കാലങ്ങളില്‍ പോലും, ഭൂഗർഭകല്ലറകളിൽ പ്രാർത്ഥനയ്ക്കും ദിവ്യബലിക്കുമായി അനേകര്‍ സമ്മേളിച്ചിരിന്നു. യേശുവിനെ നല്ലിടയനായി ചിത്രീകരിക്കുന്ന ആദിമ കലാസൃഷ്ടികളിൽ അത് ഭൂഗർഭ ഗുഹയിലും മറ്റ് സ്ഥലങ്ങളിലും എവിടെയായിരുന്നാലും ആ ചിത്രങ്ങളിൽ പ്രതിബിംബിച്ചിരുന്ന വിശ്വാസം വളരെ ആഴമുള്ളതായിരിന്നുവെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സഭയുടെ വളര്‍ച്ച കാലഘട്ടത്തിന്റെ ആരംഭത്തില്‍ തന്നെ റോമിലെ ഭൂഗർഭകല്ലറകളും അറകളും പുരാതന സാമ്രാജ്യങ്ങളും ക്രിസ്തുവിനെ ഏറ്റു പറയുന്ന സ്ഥലങ്ങളായി മാറി. 

നല്ലിടയന്‍ തന്റെ അജഗണത്തോട് കാണിച്ച അവര്‍ണ്ണനീയമായ സ്നേഹം പോലെ, ഇന്ന്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ജീവന്‍ ബലിയായി നല്കാന്‍ തയാറായി നില്‍ക്കുന്ന അനേകരെ കാണാന്‍ സാധിയ്ക്കും. രണ്ടായിരം വര്‍ഷങ്ങള്‍ മുന്‍പ് കാല്‍വരിയിലെ യേശുവിന്റെ ബലികഴിഞ്ഞിട്ടും ക്രിസ്തുവിന്റെ ശക്തി അനേകരെ സ്വാധീനിക്കുന്നുണ്ടെന്നുള്ള തെളിവാണ് ഇത് സൂചിപ്പിക്കുന്നത്. 

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 9.5.79).
http://pravachakasabdam.com/index.php/site/news/1243

Thursday 28 April 2016

മാനവകുലത്തോട് യേശു കാണിച്ച കരുണാര്‍ദ്ര സ്നേഹം.

http://pravachakasabdam.com/index.php/site/news/1257

സ്വന്തം ലേഖകന്‍ 28-04-2016 - Thursday




"എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം അവ എന്നെ അനുഗമിക്കുന്നു" (യോഹന്നാൻ 10:27). 

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-28 

കാൽവരിയില്‍ ബലിയായ യേശുവിലേക്ക് ഒരു നിമിഷം നമ്മുക്ക് നോക്കാം. മനുഷ്യന്റെ ഘോര പാപങ്ങള്‍ക്ക് പരിഹാരമായി, കുരിശിൽ ബലിയായി മാറിയ യേശുവിനെ പറ്റിയുള്ള ചിന്ത നമ്മുടെ ബുദ്ധിയുടെ തലങ്ങളെ വിശുദ്ധീകരിക്കാന്‍ കാരണമാകുമെന്നതില്‍ സംശയമില്ല. ഒരു രീതിയില്‍ പറഞ്ഞാല്‍ മാനവ കുലത്തോടുള്ള അവിടുത്തെ കരുണാര്‍ദ്ര സ്നേഹം കുരിശില്‍ പ്രതിഫലിക്കപ്പെട്ടുയെന്നതാണ് സത്യം. പാപത്തിന്റെ ചുഴിയില്‍ അകപ്പെട്ട മനുഷ്യനെ സ്നേഹത്തോടെ വാരിപുണരുവാന്‍ അവിടുന്ന് തന്റെ സഹനങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയാണുണ്ടായത്. 

വിശുദ്ധ പൌലോസ് ശ്ലീഹാ പറയുന്നു, "യേശുക്രിസ്തു വഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്ന്, അവിടുന്നു തന്റെ ഹിതവും ലക്ഷ്യവുമനുസരിച്ച് മുന്‍കൂട്ടി തീരുമാനിച്ചു" (എഫസോസ് 1:5). തന്റെ യാഗബലിയിലൂടെ അവിടുന്ന് നമ്മെ ദത്തെടുത്തുയെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ചെന്നായ്ക്കളുടെ കെണിയില്‍ അകപ്പെട്ട കുഞ്ഞാടിനെ പോലെ അവന്‍ ബലിയായി മാറി. താന്‍ അനുഭവിക്കാന്‍ പോകുന്ന സഹനത്തെ പറ്റി അവിടുത്തേക്ക് അറിയാമായിരിന്നെങ്കിലും പിതാവിന്റെ ഇഷ്ടം നിറവേറ്റാന്‍ തിരുമനസ്സായ യേശുവിന്റെ ആഴമായ സ്നേഹത്തെ പറ്റിയാണ് ഇത് സൂചിപ്പിക്കുന്നത്. 

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 27.4.8).

"തിരുസഭ, പൗരോഹിത്യത്തിന്റേയോ അധികാര ശ്രേണിയിലിരിക്കുന്നവരുടേയോ സ്വത്തല്ല", അത്മായ സുവിശേഷവല്‍ക്കരണത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 27-04-2016 - Wednesday
തിരുസഭ, പൗരോഹിത്യത്തിന്റേയോ അധികാര ശ്രേണിയിലിരിക്കുന്നവരുടേയോ സ്വത്തല്ല എന്നും, അത്മായ സുവിശേഷ വല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് എന്നും പ്രത്യേകം എടുത്തു പറഞ്ഞുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ. 

മാര്‍ച്ച് 19ന് ലാറ്റിന്‍ അമേരിക്കയിലെ പൊന്തിഫിക്കല്‍ കമ്മീഷന് അയച്ച മാർപാപ്പയുടെ ഈ സന്ദേശം ഏപ്രില്‍ 26നാണ് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പുറത്ത് വിട്ടത്. “ജനതയില്ലെങ്കില്‍ പുരോഹിതന് സ്ഥാനമില്ല, പുരോഹിതര്‍ തങ്ങളുടെ ജനങ്ങളെ സേവിക്കുകയാണ് വേണ്ടത്” അദ്ദേഹം പറഞ്ഞു. എല്ലാ ക്രിസ്ത്യാനികളും ഒരു പൊതുവായ ദൈവനിയോഗം പങ്ക് വെക്കുന്നവരാണ് എന്ന കാര്യം കണക്കിലെടുക്കണമെന്ന് പുരോഹിതരോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു “നാമെല്ലാവരും തിരുസഭയില്‍ അത്മായരായിട്ടാണ് പ്രവേശിച്ചത്.” 

"അപ്പസ്തോലിക പ്രവര്‍ത്തനങ്ങള്‍ പുരോഹിതര്‍ നിയന്ത്രിക്കുവാന്‍ തുടങ്ങിയപ്പോള്‍, സമൂഹത്തിന്റെ എല്ലാ മേഖലകളിലും സുവിശേഷത്തിന്റെ സദ്‌വാര്‍ത്ത എത്തിക്കുവാന്‍ കഴിയണമെന്ന വസ്തുതയുടെ ആവശ്യകതയെ പരിമിതപ്പെടുത്തുവാനുള്ള പ്രവണത കണ്ട് തുടങ്ങിയിരിക്കുന്നു.” ഈ രംഗത്ത് “അത്മായരായ ആളുകള്‍ ഉത്സാഹം കാണിക്കേണ്ടതാണ്.” മാർപാപ്പ പറഞ്ഞു. 

“വിവിധ സഹായങ്ങളേയും, അഭിപ്രായങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പകരം പുരോഹിതര്‍ പ്രവാചകപരമായ ജ്വാലയെ ക്രമേണ കെടുത്തികളയുകയാണ് ചെയ്യുന്നത്, ഇതിന് മുഴുവന്‍ സഭയും സാക്ഷ്യം വഹിക്കേണ്ടതായി വരുന്നു” പാപ്പാ മുന്നറിയിപ്പ് നല്കി. ദൈനംദിന ജീവിതത്തില്‍ വിശ്വാസത്തില്‍ ജീവിക്കുവാന്‍ പോരാടുന്ന സഭയിലെ പ്രതിജ്ഞാബദ്ധരായ അല്മായർക്ക് വളരെ കുറച്ച് അവസരങ്ങളില്‍ മാത്രമാണ് പ്രോത്സാഹനം ലഭിക്കുന്നതെന്ന കാര്യം നാം പലപ്പോഴും മറന്നുപോകുന്നു" എന്ന കാര്യം വളരെ ഖേദത്തോടു കൂടി പാപ്പാ കുറിച്ചു. 

ജനസമ്മതിക്കു വേണ്ടിയുള്ള ഇടയ ദൗത്യമായിരിക്കരുത് പുരോഹിതർ നിർവഹിക്കേണ്ടത് എന്ന് മാർപാപ്പ ഓർമ്മപ്പെടുത്തി. പകരം “നിരവധി വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഈ ലോകത്ത് പ്രതീക്ഷയേയും, വിശ്വാസത്തേയും നിലനിര്‍ത്തുവാനായി ഇന്ന് നാം നടത്തികൊണ്ടിരിക്കുന്ന എല്ലാ ശ്രമങ്ങളേയും ഉത്തേജിപ്പിക്കുവാന്‍ വേണ്ട പ്രോത്സാഹനം നല്‍കുവാനായി അല്മായരുമായി ചേർന്നുള്ള ഒരു മാര്‍ഗ്ഗമന്വോഷിക്കുകയും, ഒരുമിച്ച് നില്‍ക്കുകയുമാണ് വേണ്ടത്, പ്രത്യേകിച്ച് ഏറ്റവും പാവപ്പെട്ടവര്‍ക്ക് വേണ്ടിയും, ഏറ്റവും പാവപ്പെട്ടവരോടൊപ്പവും”
http://pravachakasabdam.com/index.php/site/news/1250

അൽബേനിയ: കമ്യൂണിസ്റ്റ് ഭരണത്തിൽ വധിക്കപ്പെട്ടവരെ സഭ രക്തസാക്ഷികളാക്കി

by സ്വന്തം ലേഖകൻ
sullivan-scജോൺ സുല്ലിവാൻ
വത്തിക്കാൻ സിറ്റി ∙ അൽബേനിയയിലെ കമ്യൂണിസ്റ്റ് ഭരണകാലത്തു പീഡനമേറ്റു മരിച്ച ബിഷപ് വിൻസെൻസ് പ്രിനുഷിയെയും പുരോഹിതരും വൈദിക വിദ്യാർഥികളും ഉൾപ്പെടെ മറ്റു 37 പേരെയും കത്തോലിക്കാസഭ രക്ത സാക്ഷികളായി പ്രഖ്യാപിച്ചു. ഇതോടെ ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്കു തുടക്കമായി.
അയർലൻഡുകാരനായ പുരോഹിതൻ ജോൺ സുല്ലിവാനെ (1861–1933) വാഴ്ത്തപ്പെട്ടവനാക്കാനും ഫ്രാൻസിസ് മാർപാപ്പ കൽപന പുറപ്പെടുവിച്ചു. അൽബേനിയയിൽ എൻവർ ഹോക്ഹയുടെ കമ്യൂണിസ്റ്റ് ഭരണകാലത്താണ് ബിഷപ്പിനെയും 37 പേരെയും 1945നും 1974നും ഇടയ്ക്ക് കൊലപ്പെടുത്തിയത്. ലോകത്തിലെ അവിശ്വാസികളുടെ ആദ്യ രാജ്യമായി അൽബേനിയയെ ഹോക്ഹ പ്രഖ്യാപിച്ചിരുന്നു. 1949ൽ ജയിലിൽ കിടന്ന് ബിഷപ് പ്രിനുഷി മരിച്ചു.
ഇത്തരത്തിൽ ഏഴു ബിഷപ്പുമാർ ഹോക്ഹയുടെ ഭരണത്തിൻ കീഴിൽ ജയിലിൽ കിടന്നു മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്തു. ഹോക്ഹയുടെ കീഴിൽ 111 പുരോഹിതരും പുരോഹിത പഠനം നടത്തിയിരുന്ന പത്തു പേരും എട്ടു കന്യാസ്ത്രീകളും കൊല്ലപ്പെട്ടു.
1820 കത്തോലിക്ക, മുസ്‌ലിം, ഓർത്തഡോക്സ് പള്ളികൾ തകർക്കപ്പെട്ടു. വിശ്വാസത്തിനു വേണ്ടിയുള്ള അൽബേനിയക്കാരുടെ ചെറുത്തുനിൽപ്പിനെ 2014ൽ ആ രാജ്യം സന്ദർശിച്ച വേളയിൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തിയിരുന്നു.
http://www.manoramaonline.com/news/world/in-pope-approves-albanian-martyr.html

തിരിച്ചെത്തിക്കൂ, നമ്മുടെ കോഹിനൂർ

by സ്വന്തം ലേഖകൻ
koh-i-noor


ന്യൂഡൽഹി ∙ കോഹിനൂർ രത്നം ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ അടിയന്തര നടപടി വേണമെന്നു ലോക്സഭയിൽ എംപിമാരുടെ വികാരഭരിത നിവേദനം. ബിജു ജനതാദളിന്റെ ഭർതൃഹരി മഹ്താബ് കാര്യകാരണസഹിതം ഉന്നയിച്ച ആവശ്യത്തിനു രാഷ്ട്രീയാതീത പിന്തുണ കിട്ടി.
രത്നം ബ്രിട്ടിഷുകാർക്കു സമ്മാനമായി കൊടുത്തതല്ലെന്നു മഹ്താബ് പറഞ്ഞു. സിഖ് ഭരണാധികാരി മഹാരാജാ രഞ്ജിത് സിങ്ങിന്റെ മകൻ ദിലീപ് സിങ്ങിൽ നിന്നു രത്നം അവർ കൈവശപ്പെടുത്തുകയായിരുന്നു.
ബ്രിട്ടിഷുകാരും സിഖുകാരുമായി 1849ൽ നടന്ന യുദ്ധത്തിനിടെ രത്നം ബ്രിട്ടിഷുകാരുടെ പക്കലെത്തിയതെങ്ങനെയെന്നു വെളിപ്പെടുത്തി ബ്രിട്ടിഷ് പ്രതിനിധിയെഴുതിയ കത്ത്, രേഖാശേഖരങ്ങളിലുണ്ട്. രാജ്യത്തിന്റെ അഭിമാനമായ കോഹിനൂർ ബ്രിട്ടിഷ് രാജ്ഞിയുടെ പക്കലെത്തിയതു വഞ്ചനയിലൂടെയാണ്. കോളനിവാഴ്ചക്കാലത്തു ബ്രിട്ടിഷുകാർ നടത്തിയ കൊള്ളയ്ക്ക് ഉദാഹരണമാണിത്. ബന്ധപ്പെട്ട രേഖകൾ പുരാരേഖാശേഖരത്തിൽ നിന്നു കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോഹിനൂറിനെക്കുറിച്ചു സുപ്രീം കോടതിയിൽ സാംസ്കാരിക മന്ത്രാലയം സ്വീകരിച്ച നിലപാടിനെ പ്രേംസിങ് ചന്ദുമജ്‌ര (അകാലിദൾ) വിമർശിച്ചു. 11 വയസ്സുമാത്രമായിരുന്ന ദിലീപ് സിങ്ങിൽ നിന്നു ചതിയിലൂടെയാണു ബ്രിട്ടിഷുകാർ രത്നം കൈവശപ്പെടുത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ മണ്ഡലത്തിലെ ഗോൽക്കൊണ്ട ഖനിയിൽ നിന്നാണു കോഹിനൂർ കണ്ടെത്തിയതെന്ന് അസദുദീൻ ഉവൈസി (എഐഎംഐഎം) ഓർമിപ്പിച്ചു.
കോഹിനൂർ രത്നവുമായി ബന്ധപ്പെട്ടു സർക്കാർ നിലപാടെടുക്കാനിരിക്കുന്നതേയുള്ളൂവെന്നും ഇതേക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ ശരിയ‌ല്ലെന്നും മീനാക്ഷി ലേഖിയും (ബിജെപി) അഭിപ്രായപ്പെട്ടു

Tuesday 26 April 2016

വെല്ലെട്രി ജെയിലിലെ തടവുകാര്‍ക്ക് ഫ്രാന്‍സിസ് മാർപാപ്പ എഴുതിയ കത്ത് പ്രതീക്ഷ നഷ്ടപ്പെട്ടവർക്കുള്ള കരുണയുടെ സന്ദേശമായി മാറി


സ്വന്തം ലേഖകന്‍ 26-04-2016 - Tuesday
http://pravachakasabdam.com/index.php/site/news/1248

റോമില്‍ നിന്നും അധികം ദൂരത്തല്ലാത്ത, ഇറ്റാലിയന്‍ നഗരമായ വെല്ലെട്രിയിലെ ജെയിലില്‍ കഴിയുന്ന തടവ്പുള്ളികള്‍ക്കായി ഫ്രാന്‍സിസ് പാപ്പാ ഈയിടെ ഒരു കത്തെഴുതുകയുണ്ടായി. ഈ വര്‍ഷാരംഭത്തില്‍ ഈ ജെയിലില്‍ കഴിയുന്നവര്‍, ഇവിടെ ഒരു പ്രേഷിത സന്ദര്‍ശനത്തിനെത്തിയ അല്‍ബാനോയിലെ മെത്രാനായ മാര്‍സെല്ലോ സെമെരാരോയുടെ കൈവശം പരിശുദ്ധ പിതാവിനായി ഒരു കത്ത് ഏല്‍പ്പിച്ചിരുന്നു. അതിനുള്ള മറുപടിയായിട്ടാണ് മാർപാപ്പ ഈ കത്തെഴുതിയത്. 

തന്റെ മറുപടിയില്‍, തന്നെ കുറിച്ചോര്‍ത്തതിന് അദ്ദേഹം അവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയുണ്ടായി. മാത്രമല്ല അവരും അവരെപ്പോലെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ജയിലിൽ കഴിയുന്ന മറ്റുള്ളവരും പലപ്പോഴും തന്റെ ചിന്തയില്‍ വരാറുണ്ടെന്ന് പാപ്പാ പറയുന്നു. തന്റെ അപ്പസ്തോലിക യാത്രകളില്‍ താന്‍ പോകുന്നയിടങ്ങളിലെ ജെയിലുകള്‍ സന്ദര്‍ശിക്കുവാന്‍ മിക്കപ്പോഴും താന്‍ ശ്രമിക്കുമായിരുന്നുവെന്ന കാര്യം അദ്ദേഹം തന്റെ കത്തിൽ പരാമര്‍ശിച്ചു. ഈ കാരുണ്യവര്‍ഷത്തില്‍ തടവ് പുള്ളികള്‍ക്കും ജൂബിലീ വര്‍ഷമാണെന്ന കാര്യം പാപ്പാ അറിയിച്ചു, മാത്രമല്ല, താന്‍ എല്ലാ തടവുകാരോടും ആത്മീയമായും, പരസ്പര പ്രാര്‍ത്ഥനകളിലൂടെയും സംവദിക്കുമെന്നും അദ്ദേഹം അവര്‍ക്ക് ഉറപ്പ് കൊടുത്തു. 

തടവില്‍ കഴിയുന്നവര്‍ “കാലം തങ്ങളുടെ മുന്‍പില്‍ നിന്നുപോയെന്നും, ഇത് ഒരിക്കലും അവസാനിക്കുകയില്ല" എന്നൊക്കെയുള്ള തോന്നലുകള്‍ ഉളവാക്കുന്ന അനുഭവങ്ങളിലൂടെയാണ് ജീവിക്കുന്നതെന്ന്” എഴുതികൊണ്ട് ഫ്രാന്‍സിസ് പാപ്പാ അവരോടുള്ള തന്റെ സഹതാപം പ്രകടിപ്പിച്ചു. പക്ഷേ, അദ്ദേഹം തുടര്‍ന്നു “കാലത്തിന്റെ ഗണന കണക്കാക്കുന്നത് ഘടികാരം കൊണ്ട് മാത്രമല്ല” മറിച്ച്, “കാലത്തിന്റെ ശരിയായ ഗണന എന്ന് പറയുന്നത് പ്രതീക്ഷയേയാണ്.” തടവില്‍ കഴിയുന്ന എല്ലാവരും തങ്ങളുടെ ജീവിതത്തില്‍ “എപ്പോഴും വിശ്വാസത്താല്‍ തിളങ്ങുന്ന പ്രതീക്ഷയുടെ കൈത്തിരി കെടാതെ സൂക്ഷിക്കണം” എന്നാണ് തന്റെ ആഗ്രഹമെന്ന് പാപ്പാ അറിയിച്ചു. 

“എപ്പോഴും ദൈവം നിന്നെ വ്യക്തിപരമായി സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പിക്കുക,” അദ്ദേഹം അവര്‍ക്ക് എഴുതി. ഒരിക്കലും കഴിഞ്ഞകാല ജീവിതത്തെക്കുറിച്ചുള്ള ചിന്തകളുടെ തടവറയിൽ കഴിയരുതെന്നു പാപ്പാ ഓര്‍മ്മിപ്പിച്ചു. അതിനു പകരം, “വിശ്വാസത്തിന്റേയും, കാരുണ്യത്തിന്റേയും പുരോഗതിയിലേക്കുള്ള ഒരു യാത്രയായി കഴിഞ്ഞകാലത്തെ മാറ്റുകയാണ് വേണ്ടത്" എന്ന് പറഞ്ഞുകൊണ്ട് പാപ്പാ അവര്‍ക്ക് പ്രചോദനം നല്‍കി. “നിങ്ങളുടെ അനുഭവത്തിലൂടെ നിങ്ങളെ തിളക്കമുള്ളവരാക്കി തീര്‍ക്കുവാന്‍ ദൈവത്തിനു അവസരം കൊടുക്കുക” ചരിത്രത്തിലുടനീളമുള്ള നിരവധി വിശുദ്ധര്‍ ‘ദിവ്യത്വം കൈവരിച്ചത് പരുക്കനും, കഠിനമായ സാഹചര്യങ്ങളെ നേരിട്ടുകൊണ്ടാണ്’ എന്നകാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു “യേശുവിനൊപ്പം, ഇതെല്ലാം സാദ്ധ്യമാണ്.”

ലൈംഗിക പീഡനം: ഊട്ടി രൂപതയ്‌ക്കെതിരെ കേസ്‌

AMERICA  23-Apr-2016 ശ്രീകുമാര്‍
മിനസോട്ട: തമിഴ്‌നാട് പുരോഹിതന്റെ ലൈഗിക പീഡനത്തില്‍ മിനസോട്ടയില്‍ നിന്നുള്ള വനിത 75,000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഊട്ടി രൂപതയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തു. മെഗന്‍ പീറ്റേഴ്‌സണ്‍ ആണ് പരാതിക്കാരി. ഇവരുടെ അറ്റോര്‍ണി ജെഫ് ആന്റേഴ്‌സണ്‍ മുഖേന ഏപ്രില്‍ 18നാണ് ഊട്ടി രൂപതയ്‌ക്കെതിരെ ഹര്‍ജി കൊടുത്തിരിക്കുന്നത്.

റവ. ജോസഫ് പളനിവേല്‍ ജെയപോളാണ് എതിര്‍ കക്ഷി. മിനസോട്ടയില്‍ വൈദികനായി സേവനമനുഷ്ഠിക്കുന്ന കാലത്ത് 2004 മുതല്‍  റവ. ജോസഫ് പളനിവേല്‍, മെഗന്‍ പീറ്റേഴ്‌സനെ പീഡിപ്പിച്ചിരുന്നുവെന്നും അക്കാലത്ത് മെഗന് 15 വയസില്‍ താഴെ മാത്രമേ പ്രായമുണ്ടായിരുന്നുള്ളുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മിനസോട്ടയിലെ ഗ്രീന്‍ ബുഷ് പള്ളിയിലെ വൈദികനായിരുന്നു അന്ന് ജെയപോള്‍.

പീറ്റേഴ്‌സന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു കടന്നു കളഞ്ഞ വൈദികനെ പിന്നീടു അമേരിക്കയിലേക്കു തിരിച്ചുകൊണ്ടു വരികയായിരുന്നു. ജെയപോള്‍ പീഡന കേസില്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ വര്‍ഷം കോടതി വിധിച്ചു. എന്നാല്‍ ക്രൂക്‌സ്ടണ്‍ രൂപതയുടെ ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ മെഗന്‍ പീറ്റേഴ്‌സണ്‍ പരാതി പിന്‍വലിക്കുകയുണ്ടായി.

ഊട്ടി രൂപതയില്‍പ്പെട്ടയാളാണ് ജെയപോള്‍. അതേസമയം ബിഷപ്പ് വത്തിക്കാനുമായി സംസാരിച്ച് ജെയപോളിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിപ്പിച്ചു. ഫെബ്രുവരിയിലായിരുന്നു ഇത്. ഇക്കാര്യമറിഞ്ഞ മെഗന്‍ പീറ്റേഴ്‌സണ്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി ജെയപോളിനെതിരെ വീണ്ടും ശക്തമായ ആരോപണവുമായി രംഗത്തുവരികയായിരുന്നു. 

മെഗന്റെ വക്കീല്‍ വിശദീകരണം തേടിയതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ തങ്ങളുടെ അഭിഭാഷകരുമായി ആശയവിനിമയം നടത്താതെ പ്രതികരിക്കില്ലെന്നാണ് ഊട്ടി രൂപത അധികൃതരുടെ നിലപാട്. കേസില്‍ ഫെഡറല്‍ കോടതിക്ക് ദൂരപരിധിയുണ്ടെങ്കിലും ജെയപോള്‍ മിനസോട്ടയില്‍ ജോലിയചെയ്തതിനാല്‍ ഊട്ടി രൂപത വിശദീകരണം നല്‍കണമെന്നാണ് അറ്റോര്‍ണി ചൂണ്ടിക്കാട്ടുന്നത്.
A Minnesota woman is seeking damages of more than $75,000 from an Indian diocese in Southern India for reassigning a priest who she had accused of molesting her as a young teenager.
Megan Peterson filed a lawsuit April 18, against Ootacamund Diocese in Tamil Nadu, Associated Press reported. Her attorney Jeff Anderson indicated the case was filed because the diocese reassigned Rev. Joseph Palanivel Jeyapaul in February to another post despite his conviction for sexual abuse in Minnesota. Peterson said she was assaulted by the priest starting in 2004 when she was just 14 or 15. At that time Jeyapaul was the priest at her church in Greenbush, Minnesota.
“This is not only shocking, it’s a total break of the pledge Pope Francis has made that he will not return to the practices of the past,” Anderson is quoted saying in the news report.
Jeyapaul fled the U.S. when he was accused by Peterson in the earlier case, but was extradited to face trial and spent 3 years in jail fighting the extradition and the allegations. Last year, Jeyapaul pleaded guilty to molesting one child. In a plea deal, Peterson dropped charges and along with the unnamed second victim, reached a settlement with the Diocese of Crookston, Minnesota.
Officials from the Ootacamund Diocese told Associated Press they could not comment until they had consulted their lawyers. At an April 19 news conference Peterson said she felt “abused, degraded and re-victimized all over again” when she came to know that Bishop Arulappan Amalraj lifted Jeyapaul’s suspension in February following consultations with the Vatican.
“Children deserve to be protected in India and nobody is doing this at this point,” Peterson is quoted saying. Her lawyer placed the blame for his client’s anguish squarely at the door of the Ootacamund Diocese. But he conceded that even though U.S. federal courts had jurisdiction in the case because Jeyapaul worked in Minnesota, it would be hard to administer a judgment if any damages are imposed on the Indian diocese in the latest suit.
http://www.emalayalee.com/varthaFull.php?newsId=119764

ഇക്വഡോറിൽ നാശം വിതച്ച ഭൂമികുലുക്കത്തിൽ, പോറൽ പോലും ഏൽക്കാതെ വിശുദ്ധ കുർബ്ബാനയും മാതാവിന്റെ തിരുസ്വരൂപവും


അഗസ്റ്റസ് സേവ്യര്‍ 25-04-2016 - Monday





ഏപ്രിൽ 16-ന് ഇക്വഡോറിനെ പിടിച്ചുലച്ച 7.8 തീവ്രതയുള്ള ഭൂമികുലുക്കത്തിൽ ചുറ്റുപാടുമുള്ള എല്ലാം തകർന്നടിഞ്ഞപ്പോൾ വിശുദ്ധ കുർബ്ബാനയുടെ തിരുവോസ്തിയും, മാതാവിന്റെ തിരുസ്വരൂപവും അത് സ്ഥാപിച്ചിരുന്ന സ്പടികക്കൂട് ഉൾപ്പടെ ഒരു പോറൽ പോലുമേൽക്കാതെ നിലനിന്നു.

ഭൂമികുലുക്കം ഏറ്റവും കൂടുതൽ അനുഭവപ്പെട്ട മാന്റെ കാന്റൺ ജില്ലയിലെ ലിയോനി എവിയറ്റ് സ്കൂളിൽ സ്ഥാപിച്ചിരുന്ന മാതാവിന്റെ പ്രതിമയാണ് അത്ഭുതകരമായ വിധത്തിൽ ഭൂമികുലുക്കത്തിൽ നിന്നും രക്ഷപ്പെട്ടത്. ഭൂമികുലുക്കത്തിൽ തങ്ങളുടെ സ്കൂൾ പാടെ തകർന്ന് ഒരു കൽകൂമ്പാരമായി മാറിപ്പോയെന്ന് Oblates of Saint Francis de Sales community- യിലെ അംഗം സിസ്റ്റർ പട്രീഷ്യ എസ്പെരാൻസ പറഞ്ഞു. പരിശുദ്ധ കന്യകാമറിയമാണ് ഈ സ്ഥാപനത്തിന്റെ മാദ്ധ്യസ്ഥ. തങ്ങളെയെല്ലാം ഈ സംഭവം ആശ്ചര്യപ്പെടുത്തിയെന്ന് സിസ്റ്റർ പട്രീഷ്യ കൂട്ടിച്ചേർത്തു.


ഭൂമി കുലക്കത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾ ബുധനാഴ്ച്ച നീക്കം ചെയ്തു തുടങ്ങിയപ്പോളാണ് കേടുപാടുകളൊന്നും സംഭവിക്കാത്ത കന്യകാ മാതാവിന്റെ പ്രതിമയുടെ അത്ഭുത ദൃശ്യം കണ്ടെത്തിയത്. കന്യകാ മാതാവിന്റെ പ്രതിമയോടൊപ്പം വിശുദ്ധ കുർബ്ബാനയുടെ തിരുവോസ്തിയും നശിക്കാതെ കണ്ടെടുത്തു.

സ്കൂളിന്റെ പ്രവേശന കവാടത്തിനടുത്തുള്ള ചാപ്പലിൽ സൂക്ഷിച്ചിരുന്ന വിശുദ്ധ കുർബ്ബാനയാണ് കേടുപാടുകളില്ലാതെ കൽകൂമ്പാരത്തിനടിയിൽ നിന്നും കണ്ടെടുത്തത് .

ഇത്ര വലിയ ദുരന്തത്തിനിടയിലും ഈ അദ്ഭുതങ്ങൾ ഒബ്ലേറ്റ്സ് സന്യാസിനി സമൂഹത്തിനും ഇക്വഡോറൻ ജനതയ്ക്കും വലിയൊരു ആശ്വാസവും പ്രതീക്ഷയുമാകുകയാണ്.
http://pravachakasabdam.com/index.php/site/news/1242

Sunday 24 April 2016

സുവിശേഷ പ്രഘോഷണത്തിന്റെ കാര്യത്തിൽ ഒരു വിശ്വാസിക്ക് നിശ്ശബ്ദത പാലിക്കാനാവില്ല: ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 23-04-2016 - Saturday





















http://pravachakasabdam.com/index.php/site/news/1222
ജീവൻ നഷ്ടപ്പെടുത്തിയും കർത്താവിലുള്ള തങ്ങളുടെ വിശ്വാസം പ്രഘോഷിക്കാൻ തയ്യാറായ അപ്പോസ്തലന്മാരെ പോലെ എല്ലാ ക്രൈസ്തവരും യേശുവിന്റെ നാമം വഹിക്കാൻ തയ്യാറാകണം എന്ന് ഫ്രാൻസിസ് മാർപാപ്പ. സാന്താ മാർത്തയിലെ ദിവ്യബലിമദ്ധ്യേയുള്ള പ്രഭാഷണത്തിലാണ് അദ്ദേഹം വിശ്വാസികളോട് ഇപ്രകാരം ആഹ്വാനം ചെയ്തത്

ക്രൈസ്തവ ജീവിതത്തിന് അർത്ഥം നൽകുന്ന മൂന്ന് തലങ്ങളാണ് സുവിശേഷ പ്രഘോഷണം, മാദ്ധ്യസ്ഥ പ്രാർത്ഥന, പ്രത്യാശ എന്നിവ എന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.

ഒന്നാമത് സുവിശേഷപ്രഘോഷണം: "യേശു മരിച്ച് ഉയിർത്തെഴുന്നേറ്റു എന്നതാണ് നമ്മുടെ സുവിശേഷ പ്രഘോഷണത്തിന്റെ കാതൽ. യഹൂദർക്കും വിഗ്രഹാരാധകർക്കും മുമ്പിൽ ജീവൻ പോലും ബലികഴിക്കാൻ തയ്യാറായി അപ്പോസ്തലന്മാർ സുവിശേഷ പ്രഘോഷണം നടത്തി.

യേശുവിന്റെ നാമത്തിൽ ഒരു മുടന്തന്റെ രോഗം ഭേദമായതിനു ശേഷം, പത്രോസും യോഹന്നാനും, ജനപ്രമാണികളുടെയും പുരോഹിതപ്രമുഖൻമാരുടെയും മുമ്പാകെ ഹാജരാക്കപ്പെട്ടപ്പോൾ, യേശുവിന്റെ നാമത്തിൽ സംസാരിക്കുന്നതിൽ നിന്നും പുരോഹിതർ അവരെ വിലക്കുന്നു. "ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് പറയാതിരിക്കാനാവില്ല" എന്ന് പറഞ്ഞ് അവർ യേശുവിനെ പ്രഘോഷിക്കുന്നു.

ഈ പ്രഘോഷണമാണ് നമ്മൾ അനുകരിക്കേണ്ടത്. ക്രിസ്തു ഉയിർത്തെഴുന്നേറ്റു, ക്രിസ്തു ജീവിച്ചിരിക്കുന്നു, നമ്മുടെ യാത്രയിൽ അവിടുന്ന് നമ്മോടൊപ്പമുണ്ട്.

രണ്ടാമത് മാദ്ധ്യസ്ഥ പ്രാർത്ഥനയെ പറ്റി പിതാവ് വിശദീകരണം നൽകി. "നമുക്കു വേണ്ടി പിതാവിനോട് മാദ്ധ്യസ്ഥ പ്രാർത്ഥന നടത്താമെന്ന് യേശു അവസാനത്തെ അത്താഴ സമയത്ത് അപ്പോസ്തലന്മാരോട് വാഗ്ദാനം ചെയ്തു. യേശു നമുക്കു വേണ്ടി പിതാവിനോട് പ്രാർത്ഥിക്കുന്നു. അതാണ് മാദ്ധ്യസ്ഥം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോൾ നമുക്കും ദൈവത്തിനും ഇടയ്ക്കുള്ള മദ്ധ്യസ്ഥനാണ് യേശു. മനുഷ്യകുലത്തിനു വേണ്ടി താനേറ്റുവാങ്ങിയ മുറിവുകൾ പിതാവിനു മുമ്പിൽ നിരത്തി യേശു നമുക്കു വേണ്ടി പിതാവിനോട് പ്രാർത്ഥിക്കുന്നു."

നമ്മൾ മറ്റുള്ളവർക്ക് വേണ്ടി മാദ്ധ്യസ്ഥ പ്രാർത്ഥന നടത്തുമ്പോൾ അത് ക്രിസ്തുവിന്റെ യോഗ്യതയാൽ ക്രിസ്തുവിന്റെ നാമത്തിൽ ക്രിസ്തുവിന്റെ പ്രാർത്ഥനയോട് ചേർത്ത് വക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് പാപികളായ നമ്മുടെ മാദ്ധ്യസ്ഥ പ്രാർത്ഥനകൾ പിതാവായ ദൈവത്തിന്റെ സന്നിധിയിൽ എത്തുന്നത്.

പ്രഭാഷണം അവസാനിപ്പിക്കുന്നതിനു മുമ്പ് മാർപാപ്പ മൂന്നാമത്തെ ക്രൈസ്തവ തലമായ പ്രത്യാശയെ പറ്റി സംസാരിച്ചു. "കർത്താവിന്റെ പുനരാഗമനം പ്രതീക്ഷിക്കുന്നയാളാണ് ക്രൈസ്തവൻ. ക്രിസ്തുവിന്റെ പുനരാഗമനത്തിൽ തിരുസഭ വിശ്വസിക്കുന്നു. അതാണ് പ്രത്യാശ!"

നമുക്കെല്ലാവർക്കും സ്വയം ചോദിക്കാം. ഞാന്‍ യേശുവിനെ എന്റെ ജീവിതത്തിൽ എങ്ങനെയാണ് പ്രഘോഷിക്കുന്നത്? എനിക്കു വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുന്ന യേശുവിന് എന്റെ ജീവിതത്തിലെ സ്ഥാനമെന്താണ്? എന്റെ പ്രത്യാശ ഏതു വിധത്തിലുള്ളതാണ്? കർത്താവിന്റെ ഉത്ഥാനത്തിൽ ഞാൻ സത്യമായും വിശ്വസിക്കുന്നുവോ? എനിക്കു വേണ്ടി യേശു മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുന്നു എന്ന് ഞാൻ വിശ്വസിക്കുന്നുവോ?" മനസ്സാക്ഷിയിൽ നിന്നും ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഉപദേശിച്ചു കൊണ്ട് പിതാവ് പ്രസംഗം ഉപസംഹരിച്ചു

സന്തോഷം ഡൗൺലോഡ് ചെയ്യാനാവില്ല: യുവാക്കളോട് മാർപാപ്പ

by സ്വന്തം ലേഖകൻ
pope..









വത്തിക്കാൻ സിറ്റി ∙ മൊബൈലിൽ ഡൗൺലോഡ് ചെയ്യാവുന്ന ആപ് അല്ല സന്തോഷം എന്ന് യുവജനങ്ങളോടു ഫ്രാൻസിസ് മാർപാപ്പ. യുവജനങ്ങൾക്കായി സമർപ്പിച്ച വാരാന്ത്യത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷത്തിനു വിലയില്ല. അതു നിങ്ങൾക്ക് വാങ്ങുകയോ വിൽക്കുകയോ ചെയ്യാനാവില്ല.
ഏറ്റവും പുതിയ തരം മൊബൈലിലും ഡൗൺലോഡ് ചെയ്യാനാവില്ല. നിങ്ങൾ ഇഷ്ടപ്പെടുന്നത് എപ്പോഴും ചെയ്യാനാവുന്നതല്ല സ്വാതന്ത്ര്യം. ശരിയായ മാർഗം തിരഞ്ഞെടുക്കാനുള്ള ഒരു വരദാനമാണത്: മാർപാപ്പ പറഞ്ഞു. യേശുവിനെ കൂടാതെ ജീവിക്കുന്നത് സിഗ്‌നൽ ഒന്നുമില്ലാത്തതുപോലാണ്. നെറ്റ്‌വർക് ഉള്ളിടത്തു മാത്രമേ പോകുവെന്ന് ഉറപ്പു വരുത്തുക–കുടുംബം, ഇടവക, സ്കൂൾ എന്നിവ ഉൾപ്പെടുന്ന നെറ്റ്‌വർക്. – മാർപാപ്പ ഉപദേശിച്ചു.
എഴുപതിനായിരത്തോളം യുവജനങ്ങൾ ചത്വരത്തിൽ തടിച്ചുകൂടിയിരുന്നു. അതിൽ 16 പേർക്കു മാർപാപ്പയുടെ മുന്നിൽ കുമ്പസാരിക്കാനും അവസരം ലഭിച്ചു.
http://www.manoramaonline.com/news/world/06-pope-s-advice-to-youth.html