Monday 16 March 2015

എട്ടാംക്ലാസ്‌ വിദ്യാര്‍ഥിക്ക്‌ രാത്രി ഉറങ്ങാന്‍ അഞ്ചു പെഗ്‌ മദ്യം കഴിക്കണം !

mangalam malayalam online newspaper



 http://www.mangalam.com/print-edition/keralam/294383

മലപ്പുറം: എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിക്ക്‌ രാത്രി ഉറങ്ങണമെങ്കില്‍ ദിവസവും അഞ്ചുപെഗ്‌ മദ്യം കഴിക്കണം. ഇല്ലെങ്കില്‍ ഉറക്കംവരില്ല, മാനസികാസ്വാസ്‌ഥ്യം ഉണ്ടാകും. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത്‌ താമസിക്കുന്ന വിദ്യാര്‍ഥിയുടെ പിതാവ്‌ വിദേശത്താണ്‌. വീട്ടിലെ മൂത്തമകനായ വിദ്യാര്‍ഥിയാണ്‌മദ്യത്തിനും കഞ്ചാവിനും അടിമയായത്‌.

ഇടത്തരം കുടുംബത്തില്‍പ്പെട്ട ഈ വിദ്യാര്‍ഥി വഴിതെറ്റാന്‍ കാരണമായത്‌ രക്ഷതിക്കളുടെ സംരക്ഷണവും നിരീക്ഷണവും വേണ്ടത്ര ലഭിക്കാത്തതുകൊണ്ടുതന്നെയാണ്‌. പിതാവ്‌ വിദേശത്തായതും വീട്ടിലെ മൂത്തമകനായതിനാലും മാതാവിന്‌ വേണ്ടത്ര ശ്രദ്ധിക്കാനായില്ല. എട്ടാംക്ലാസിലാണ്‌ പഠിക്കുന്നതെങ്കിലും പാഠ്യപാഠ്യേതര വിഷയങ്ങളിലും വിദ്യാര്‍ഥിക്ക്‌ യാതൊരു അവബോധവുമില്ല. കഴിഞ്ഞ ദിവസം ചൈല്‍ഡ്‌ വെല്‍ഫെയര്‍കമ്മിറ്റിക്ക്‌ മുന്നില്‍ ഹാജരാക്കിയ വിദ്യാര്‍ഥി തന്റെ മാനസിക പ്രശ്‌നങ്ങളും അനുഭവങ്ങളും ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിക്കുമുന്നില്‍ തുറന്നുപറഞ്ഞു. വിദ്യാര്‍ഥി അമിതമായി കഞ്ചാവ്‌ ഉപയോഗിച്ചിരുന്നതായും ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിക്ക്‌ വിവരം ലഭിച്ചു. കഞ്ചാവ്‌ ഉപയോഗത്തോടൊപ്പം മദ്യവും അമിതമായി ഉപയോഗിച്ച്‌ തുടങ്ങിയതോടെയാണ്‌ വിദ്യാര്‍ഥിക്ക്‌ പഠനത്തിലും മറ്റ്‌ വിഷയങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വന്നത്‌. വിദ്യാര്‍ഥികളെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുത്താനും ഇവരെ ഉപയോഗിച്ച്‌ കൂടുതല്‍ വിദ്യാര്‍ഥികളെ ഇത്തരം മേഖലയിലേക്കുകൊണ്ടുവരാനും നിരവധി ഏജന്റുമാര്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നതായി ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിക്ക്‌ വിവരം ലഭിച്ചു.
വിവിധ മേഖലകളിലെ വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാനും വഴിതെറ്റാനും കാരണമാകുന്നത്‌ വീട്ടുകാരുടേയും സ്‌കൂള്‍ അധികൃതരുടേയും ശ്രദ്ധക്കുറവിനാലാണെന്ന്‌ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. നജ്‌മല്‍ബാബു പറഞ്ഞു. ഇടവേളക്ക്‌ ശേഷം വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ മദ്യ-മയക്കുമരുന്ന്‌ മാഫിയ വീണ്ടും സജീവമാകുകയും വിദ്യാര്‍ഥികള്‍ പിടിക്കപ്പെടുകയും ചെയ്ുന്നുണ്ടയ്‌. പുകവലി ഉപയോഗം വിദ്യാര്‍ഥികളില്‍ കുറഞ്ഞതായും പാന്‍-മദ്യ ഉപയോഗം അമിതമായതായും പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പാന്‍ഉല്‍പന്നങ്ങളുടെ വിപണനം നിരോധിച്ചിട്ടുണ്ടെങ്കിലും സ്‌കൂള്‍ പരിസരത്തെ വ്യാപാര സ്‌ഥാപനങ്ങളില്‍ ഇപ്പോഴും രഹസ്യ വില്‍പന നടക്കുന്നുണ്ട്‌. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സമീപം ലീഫ്‌, കിളി, ജോയിന്റ്‌ തുടങ്ങിയ രഹസ്യപ്പേരുകളില്‍ വിവിധ മേഖലകളില്‍ കഞ്ചാവ്‌ വില്‍പന തകൃതിയായി നടക്കുന്നുണ്ട്‌. കഞ്ചാവുനിറച്ച സിഗരറ്റ്‌ 100 രൂപയ്‌ക്കാണ്‌ കുട്ടികള്‍ക്ക്‌ വില്‍ക്കുന്നത്‌.
രക്ഷിതാക്കള്‍ വിദേശത്തുള്ള വിദ്യാര്‍ഥികളെയാണ്‌ കൂടുതലായി ഇതിലേയ്‌ക്ക്‌ ആകര്‍ഷിക്കുന്നത്‌. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള വിതരണക്കാരും ഉപഭോക്‌താക്കളും വിദ്യാര്‍ഥികളായതിനാല്‍ പലപ്പോഴും പോലീസിന്‌ പ്രതികളെ കണ്ടെത്താനാകുന്നില്ല. വിദ്യാര്‍ഥികള്‍ക്കായി പലവിധം ചുരുക്കപ്പേരുകളിലാണ്‌ കഞ്ചാവ്‌ വില്‍പനയ്‌ക്കെത്തുന്നത്‌.
വീര്യം കുറഞ്ഞ കഞ്ചാവിന്റെ പേര്‌ കിളി. സിഗരറ്റിലെ പുകയില മാറ്റി പകരം കഞ്ചാവ്‌ നിറയ്‌ക്കുന്നത്‌ ജോയിന്റ്‌. കഞ്ചാവ്‌ വാറ്റിയെടുത്തുണ്ടാക്കിയ കുഴമ്പിന്‌ പേര്‌ ലീഫ്‌. ഒരു ദിവസം മുതല്‍ ഒരാഴ്‌ച വരെ ലഹരി ലഭിക്കുന്ന മറ്റൊരു ഇനം വ്യത്യസ്‌ത വിലക്കാണ്‌ നല്‍കുന്നത്‌. 100 രൂപയുടെ സിഗരറ്റ്‌ മുതല്‍ 1000 രൂപയുടെ പൊതിവരെ വിദ്യാര്‍ഥികള്‍ക്ക്‌ ഹോള്‍സെയിലായി എത്തിക്കുന്നത്‌ പുറത്തുനിന്നുള്ള ഏജന്റുമാരാണെങ്കില്‍ ചില്ലറ കച്ചവടം നടത്തുന്നത്‌ പലപ്പോഴും വിദ്യാര്‍ഥികള്‍ തന്നെയാണ്‌.
തമിഴ്‌നാട്‌, ഇടുക്കി, അട്ടപ്പാടി ഏജന്റുമാരാണ്‌ മലപ്പുറം ജില്ലയിലെ സ്‌കൂളുകളില്‍ കൂടുതലായി കഞ്ചാവ്‌ എത്തിക്കുന്നത്‌. തമിഴ്‌നാട്ടില്‍ നിന്നുള്ള വിതരണക്കാരില്‍ കൂടുതലും സ്‌ത്രീകളാണ്‌. ഇടനിലക്കാരികളായ ചില തമിഴ്‌സ്‌ത്രീകളെ കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.
വി.പി നിസാര്‍

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin