Monday 16 March 2015

ക്രിസ്‌തുവിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ 360 കോടി വേണം

ന്യൂയോര്‍ക്ക്‌: ക്രിസ്‌തുവിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ അനുയായികളോട്‌ 360 കോടി രൂപ ആവശ്യപ്പെട്ട പാസ്‌റ്റര്‍ വിവാദക്കുരുക്കില്‍. വേള്‍ഡ്‌ ചലഞ്ചേഴ്‌സ്‌ ചര്‍ച്ച്‌ ഇന്റര്‍നാഷണല്‍ തലവന്‍ റവ. ക്രെഫല്ലോ ഡൊള്ളാര്‍ ആണു വിവാദത്തിലായത്‌. 30,000 അനുയായികളാണ്‌ ഇദ്ദേഹത്തിന്റെ സഭയ്‌ക്കുള്ളത്‌. ക്രിസ്‌തു സന്ദേശം പ്രചരിപ്പിക്കാന്‍ സ്വകാര്യ ജെറ്റ്‌ ആവശ്യമാണെന്നാണ്‌ അറ്റ്‌ലാന്റ ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ നിലപാട്‌. ദൈവം സമ്പത്തിലൂടെയാണു വിശ്വാസികളെ രക്ഷിക്കുന്നതെന്നാണു റവ. ക്രെഫല്ലോയുടെ വിശ്വാസം. ദൈവസേവനത്തിലൂടെ ഇദ്ദേഹം ഇതുവരെ രണ്ട്‌ റോള്‍സ്‌ റോയിസ്‌ കാറുകള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. 2017 ല്‍ ജെറ്റ്‌ വിമാനം സ്വന്തമാക്കാനാണു ശ്രമം.
 http://www.mangalam.com/print-edition/india/294019

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin