Thursday, 23 January 2014

ഐസുവെള്ളത്തില്‍ മൂന്നുവട്ടം മുങ്ങിയാല്‍ ആത്മാവ് ശുദ്ധമായി - ഇത് റഷ്യന്‍ ക്രിസ്ത്യാനികളുടെ വിശ്വാസം



ഐസുവെള്ളത്തില്‍ മൂന്നുവട്ടം മുങ്ങിയാല്‍ ആത്മാവ് ശുദ്ധമായി - ഇത് റഷ്യന്‍ ക്രിസ്ത്യാനികളുടെ വിശ്വാസം
-->
 http://4malayalees.com

മോസ്‌കോ : വെള്ളത്തില്‍ മൂന്നുവട്ടം മുങ്ങിപ്പൊങ്ങുന്നത് ഇന്ത്യയിലെ ഹൈന്ദവ ആചാരമാണെന്ന് കരുതുന്നവര്‍ക്ക് തെറ്റി. [പ്രത്യേകിച്ചും മാ൪. അങ്ങാടിയത്ത്]  ഇത് ക്രിസ്ത്യാനികളും കൃത്യമായി ചെയ്തുവരുന്നു, ഇന്ത്യയിലല്ല കിഴക്കന്‍ യൂറോപ്പിലാണെന്ന് മാത്രം.

ഈ മേഖലയില്‍ അധിവസിക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളാണ് ഐസ് വെള്ളത്തില്‍ മുങ്ങി ആത്മാവിനെ പരിശുദ്ധമാക്കുന്നത്. മൈനസ് 17 സെല്‍ഷ്യസിലുള്ള വെള്ളത്തില്‍ അടിസ്ഥാനപരമായ നീന്തല്‍ വേഷങ്ങള്‍ മാത്രം ധരിച്ച് ഇവര്‍ മുങ്ങുന്നു. എത്ര കഠോരമായ സാഹചര്യത്തിലും യേശുവിനെ പിന്തുടരാന്‍ തയ്യാറെന്നാണ് ഇവര്‍ ഇതിലൂടെ സമ്മതിക്കുന്നത്.

വെള്ളത്തില്‍ ഐസ് കുന്നുകൂട്ടിയിട്ട് തണുപ്പ് കൂട്ടിയാണ് ഇത് നടത്തുന്നത്. ഇതില്‍ മുങ്ങുന്നതോടെ ആത്മാവ് സംശുദ്ധമാകുമെന്നാണ് വിശ്വാസം.

ജോര്‍ദാന്‍ നദിയില്‍ യേശുവിനെ ജ്ഞാനസ്‌നാനം ചെയ്തതിന്റെ ഓര്‍മ ആചരിച്ചുകൊണ്ടാണ് എപ്പിഫാനി തിരുന്നാള്‍ (രാക്കുളി തിരുന്നാള്‍) ദിനത്തില്‍ വിശ്വാസികള്‍ ഇത് ആചരിക്കുന്നത്.

തണുത്ത വെള്ളത്തില്‍ എടുത്തുചാടുന്നവര്‍ അതില്‍ കിടന്ന് കുരിശുവരക്കുകയും ആകാശത്തേക്ക് നോക്കി കൈകൂപ്പുകയും ചെയ്യുന്നു.

മോസ്‌കോയിലെ റെഡ് സ്‌ക്വയറിനു ചുറ്റും ഇത്തരം പൂളുകളെയും വിശ്വാസികളെയും കാണാന്‍ കഴിയും. ബെലാറസിന്റെ തലസ്ഥാനമായ മിന്‍സ്‌കില്‍ ഡ്രാസ്ഡി അണക്കെട്ട് ഇതിനായി തയ്യാറാക്കുകയാണ് പതിവ്.

1 comment:

  1.  ഐസുവെള്ളത്തില്‍ മൂന്നുവട്ടം മുങ്ങിയാല്‍ ആത്മാവ് ശുദ്ധമായി - ഇത് റഷ്യന്‍ ക്രിസ്ത്യാനികളുടെ വിശ്വാസം
                              _____________________________________________________


                      ശുദ്ധ അസംബന്തം അല്ലാതെന്തു ഇതിനെ പറയാൻ. കൊടിയ പാപങ്ങൾ ചെയ്തിട്ടു പള്ളിയിൽ
    പോയി കുംബസാരിക്കും. എന്നിട്ട് അതേപാപങ്ങൾ വീണ്ടും ആവർത്തിക്കുന്നു. ഈ പാപങ്ങളൊക്കെ ദൈവം 
    ഷെമിക്കുമോ. ഇങ്ങനെ വീണ്ടും വീണ്ടും പാപം ചെയ്യുകയും കുംബസാരിക്കുകയും ചെയ്താൽ നല്ലവനായ ദൈവം
    പാപങ്ങൽ പൊറുക്കുമെങ്കിൽ എത്ര നന്നായിരുന്നു. ഒരിക്കൽ പാപമോഷം നേടിയ ഒരാൾ വീണ്ടും പാപംചെയ്താൽ
    അവൻ പാപിയായിതന്നെ നിലനിൽക്കും. എത്ര തണുത്തവെള്ളത്തിൽമുങ്ങിയാലും , തിളച്ചവെള്ളത്തിൽമുങ്ങിയാലും
    ആ പാപങ്ങൽ ഒന്നും പൊറുക്കപ്പെടുന്നില്ല. ഇതിനു ഒരു മാർഗ്ഗമെയുള്ളു. അഗ്നിയിൽ ശുദ്ധീകരിക്കണം. അതു 
    എങ്ങനെയെന്നുവച്ചാൽ ഒരാൾ അന്നുവരെ ചെയ്തിട്ടുള്ള പാപങ്ങളെല്ലാമോർത്തു ആളികത്തുന്ന അഗ്നിയിലേക്കു
    എടുത്തുച്ചാടി ജീവൻ അവസാനിപ്പിക്കണം. അങ്ങനെ ചെയ്താൽ അവൻ അന്നുവരെ ചെയ്ത പാപങ്ങൽ ദൈവം
    പൊറുക്കുകയും പിന്നീട് ഒരിക്കലും അവൻ പാപം ചെയ്യുകയുമില്ല. യെഥാർദ്ധ പശ്ചാത്താപവും പാപപരിഹാരവും
    അഗ്നിയിൽ ലെയിപ്പിക്കുകമാത്രമാണു. അല്ലാതെകണ്ട്  അങ്ങാടിയത്തുപിതാവിന്റെയും, ഗുണ്ട ശാശ്ശേരിയുടേയും
    തുടങ്ങി ജീൻസ് ജോജിയുടെയും, ആലിംഗന വീരൻ തോട്ടിലെവേലിയുടെയും, ബ്ലാ ബ്ലാ യുടെയും പാപങ്ങൽ
    എങ്ങനെ ഇല്ലാതാക്കാൻ പറ്റും. ഒരൊറ്റവഴിയെയുള്ളു മേൽ പറഞ്ഞമാതിരി ഇവന്മാരെ അഗ്നിക്കിരയാക്കുക.സംജാ...
    അങ്ങനെ ചെയ്താൽ സീറോ മലബാർ സഭക്കേറ്റ അപമാനം അമേരിക്കയിലെ കത്തോലിക്കാവിശ്വാസികളുടെ
    ഇടയിൽനിന്നു മാഞ്ഞുപോകും. അങ്ങനെ ചെയ്താൽ സഭയോട് നമ്മൽ ചെയ്യുന്ന ഒരു പുണ്ണ്യപ്രവൃത്തികൂടിയാകും.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin