Friday 3 January 2014

ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നതിലും മുന്നില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ

ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നതിലും മുന്നില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ

mangalam malayalam online newspaperവത്തിക്കാന്‍: ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നതില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പയ്‌ക്കു റെക്കോഡ്‌. 2013 മാര്‍ച്ച്‌ 13നു സ്‌ഥാനമേറ്റതുമുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ അദ്ദേഹത്തെ കാണാനും കേള്‍ക്കാനുമായി വത്തിക്കാനിലെത്തിയത്‌ 66 ലക്ഷം പേര്‍ ! മുന്‍ഗാമി ബനഡിക്‌ട്‌ പതിനാറാമന്‍ 2012 ല്‍ ആകെ കണ്ടത്‌ 23 ലക്ഷം പേരെയാണെന്നോര്‍ക്കുമ്പോഴാണ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ജനപ്രീതിയുടെ ആഴം വ്യക്‌തമാകുന്നത്‌.
വത്തിക്കാനിലെത്തി മാര്‍പാപ്പയുടെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഓരോരുത്തരും എടുത്ത ടിക്കറ്റുകളുടെ എണ്ണം കണക്കാക്കിയാണ്‌ ആള്‍ക്കൂട്ടത്തെ തിട്ടപ്പെടുത്തിയത്‌. ഇതിനു പുറമേ ടിക്കറ്റ്‌ വേണ്ടാത്ത അവസരങ്ങളിലും തടിച്ചുകൂടിയവരുടെ ഏകദേശ കണക്കും ആകെയുള്ള കണക്കില്‍ ചേര്‍ത്തിട്ടുണ്ടെന്ന്‌ വത്തിക്കാന്‍ അറിയിച്ചു. സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തിന്റെ ജനാലയില്‍നിന്ന്‌ ആഴ്‌ചയിലൊരിക്കല്‍ മാര്‍പാപ്പ വിശ്വാസികളെ കാണുന്ന ചടങ്ങില്‍ സംബന്ധിക്കാന്‍ ടിക്കറ്റ്‌ വേണ്ട.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin