Thursday, 9 January 2014


മാര്‍പാപ്പയുടെ പ്രഥമ വിശുദ്ധനാട് സന്ദര്‍ശനം മേയ് അവസാനം

Click here for detailed news of all items
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ വിശുദ്ധനാടു സന്ദര്‍ശനം മേയ് അവസാനം. മേയ് 24 മുതല്‍ 26വരെ ജോര്‍ദാനും ബെത്ലഹെമും ജറൂസലമും സന്ദര്‍ശിക്കുമെന്ന് സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ഇന്നലെ ത്രികാല ജപ പ്രാര്‍ഥനയ്ക്കുശേഷം മാര്‍പാപ്പ അറിയിച്ചു.
1964ല്‍ ജറൂസലമില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും കോണ്‍സ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ് അത്തനാഗൊറാസും തമ്മില്‍ നടത്തിയ ചരിത്രകൂടിക്കാഴ്ചയുടെ അമ്പതാം വാര്‍ഷികത്തിന്റെ സമരണാര്‍ഥംകൂടിയാണു താന്‍ വിശുദ്ധനാട്ടിലെത്തുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
സന്ദര്‍ശനത്തോട് അനുബന്ധിച്ച് ജറൂസലേമിലെ ഹോളി സെപ്ല്‍ക്കര്‍(തിരുക്കല്ലറ) പള്ളിയില്‍ നടക്കുന്ന എക്യുമെനിക്കല്‍ യോഗത്തില്‍ ഇപ്പോഴത്തെ കോണ്‍സ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോവും പങ്കെടുക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

ആധുനിക കാലത്തു വിശുദ്ധനാട് സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പ പോള്‍ ആറാമനാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ രണ്ടായിരത്തിലും എമരിറ്റസ് പാപ്പ ബെനഡിക്ട് പതിനാറാമന്‍ 2009ലും വിശുദ്ധനാട് സന്ദര്‍ശിച്ചിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനത്തെ ജോര്‍ദാനിലെ അബ്ദുള്ള രാജാവ് സ്വാഗതം ചെയ്തു. സമുദായ സാഹോദര്യത്തില്‍ പുതിയ നാഴികക്കല്ലായിരിക്കും സന്ദര്‍ശനമെന്ന് അബ്ദുള്ള രാജാവ് പ്രത്യാശിച്ചു.

ഇസ്രയേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ച ഫലമണിയാന്‍ ഏറ്റവും ആഗ്രഹിക്കുന്ന വ്യക്തികൂടിയാണു ഫ്രാന്‍സിസ് മാര്‍പാപ്പ. സമാധാന ചര്‍ച്ചയുടെ ഭാഗമായി യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നടത്തിയ ത്രിദിന മിഡില്‍ഈസ്റ് സന്ദര്‍ശനം അവസാനിച്ചന്നുതന്നെയാണു മാര്‍പാപ്പയുടെ പ്രഖ്യാപനം.
deepika.com/ucod

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin