Friday, 31 January 2014


ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് മോഷ്ടിക്കപ്പെട്ടു!!

 



 ജോസ് കുമ്പിളുവേലില്‍ വത്തിക്കാന്‍സിറ്റി:


 വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് ഇറ്റലിയിലെ സാന്‍ പീറ്റ്റോ ഡെല്ലാ ലെന്‍സാ ചാപ്പലില്‍ നിന്നും മോഷണം പോയതായി ഇറ്റാലിയന്‍ പോലീസ് അറിയിച്ചു. സെന്‍ട്രല്‍ അബ്റൂസോ പര്‍വതനിര മേഖലകളിലാണ് ചാപ്പല്‍ സ്ഥിതി ചെയ്യുന്നത്. ഇരുമ്പുവസ്തുക്കള്‍ ഉപയോഗിച്ച് ജനാലകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ ചാപ്പലിനുള്ള കയറിയത്. ഭൌതികാവശിഷ്ടം സൂക്ഷിച്ചിരുന്ന പേടകം പൊളിച്ച് [ മാ൪ അങ്ങാടിയത്തി൯റെ പേ൪ഷ്൯ ക്രോസല്ല. ] കുരിശും ജോണ്‍പോള്‍ രണ്ടാമെന്റെ രക്തം കുതിര്‍ന്ന തൂവാലയുമാണ് മോഷ്ടാക്കള്‍ കവര്‍ന്നെടുത്തത്. മാര്‍പാപ്പായുടെ മൂന്നു തൂവാലകളില്‍ ഒരെണ്ണമാണിത്. ഇക്കഴിഞ്ഞ വാരാന്ത്യത്തിലാണ് സംഭവം. ഇക്കഴിഞ്ഞ വാരാന്ത്യത്തിലാണ് സംഭവം. ഇറ്റാലിന്‍ പോലീസ് സേനയും ഒപ്പം ഡോഗ് സ്കാഡും അന്വേഷിക്കുകയാണന്ന് പോലീസ് മേധാവി പവോള കൊറിയേറി പറഞ്ഞു. ജോണ്‍ പോള്‍ മാര്‍പാപ്പാ ജീവിച്ചിരുന്ന കാലത്ത് മിക്കപ്പോഴും സന്ദര്‍ശിച്ചിരുന്ന സ്ഥലമാണ് അബ്റൂസോ പര്‍വതനിരകള്‍. കുറഞ്ഞ സുരക്ഷാസന്നാഹവുമായി ഇവിടെയെത്തിയിരുന്ന ജോണ്‍ പോള്‍ രണ്ടാമന്റെ ആശ്വാസകേന്ദ്രവുമായിരുന്നു ഈ സ്ഥലം. ജോണ്‍ പോള്‍ രണ്ടാമന്റെ കാലശേഷം അദ്ദേഹത്തിന്റെ അഭീഷ്ടം നിറവേറ്റാന്‍ ഈ പള്ളി ഒരു അഭകേന്ദ്രമാക്കി മാറ്റണമെന്ന് പാപ്പായുടെ അന്നത്തെ സെക്രട്ടറിയായിരുന്ന സ്റനിസ്ളാവ് ഡിസിവിസിന്റെ അഭ്യര്‍ത്ഥനപ്രകാരം ഒരു അഭയകേന്ദ്രമാക്കി പരിപാലിക്കുകയാണ്. ജോണ്‍ പോള്‍ രണ്ടാമനെ ഈ വര്‍ഷം ഏപ്രില്‍ 27 ന് വിശുദ്ധനായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിക്കാനിരിക്കുകയാണ്. 

 deepika.com

1 comment:

  1. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ
        തിരുശേഷിപ്പ് മോഷ്ടിക്കപ്പെട്ടു!!
              ________________


    ജോസ് കുമ്പിളുവേലില്‍ വത്തിക്കാന്‍സിറ്റി:



    വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് ഇറ്റലിയിലെ
    സാന്‍ പീറ്റ്റോ ഡെല്ലാ ലെന്‍സാ ചാപ്പലില്‍ നിന്നും മോഷണം പോയതായി
    ഇറ്റാലിയന്‍ പോലീസ് അറിയിച്ചു. സെന്‍ട്രല്‍ അബ്റൂസോ പര്‍വതനിര
    മേഖലകളിലാണ് ചാപ്പല്‍ സ്ഥിതി ചെയ്യുന്നത്. ഇരുമ്പുവസ്തുക്കള്‍ ഉപയോഗിച്ച്
    ജനാലകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ ചാപ്പലിനുള്ള കയറിയത്. ഭൌതികാവശിഷ്ടം
    സൂക്ഷിച്ചിരുന്ന പേടകം പൊളിച്ച് [ മാ൪ അങ്ങാടിയത്തി൯റെ പേ൪ഷ്൯ ക്രോസല്ല. ]
    കുരിശും ജോണ്‍പോള്‍ രണ്ടാമെന്റെ രക്തം കുതിര്‍ന്ന തൂവാലയുമാണ് മോഷ്ടാക്കള്‍
    കവര്‍ന്നെടുത്തത്.
                
    ഇതിന്റെ പുറകിൽ അമേരിക്കയിലെ നീല കുറുക്കൻ അങ്ങാടിയത്തിന്റെ കറുത്ത
    കൈകൽ പ്രവൃത്തിച്ചിട്ടുണ്ടോയെന്നു സംശയിക്കണം.ഒരു സുപ്രഭാദത്തിൽ ചിലപ്പോൽ
    ജോൺ പോൾ രണ്ടാമന്റെ തിരുശേഷിപ്പു ഇരുന്ന സ്ഥലത്തു നീലകുറുക്കന്റെ പാതാള
    കരണ്ടിയായ ബി.ജെ.പി ക്രോസു കയറ്റിവയ്ക്കാനും ഇവന്മാർ മടിക്കില്ല. ഇവനൊന്നും
    വിവരമില്ലാത്തതുകൊണ്ട് അതും ചെയ്യും അതിന്റെ അപ്പുറവും ചെയ്യും. വേണ്ടിവന്നാൽ
    മയിലിനെവരെ കേറ്റിവയ്ക്കും. ഒരാശ്വാസമുള്ളതു ഈ സ്ഥലം ഇറ്റലിയിൽ ആയ്തുകൊണ്ട്
    അവിടെ ഇവന്മാരുടെ ഒരഭ്യാസവും നടക്കില്ല. ദൈവത്തിനു സ്തുതി.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin