Sunday 12 January 2014

പുതിയ ആകാശവും പുതിയ ഭൂമിയും-സീറോ മലബാര്‍ മെത്രാന്‍ സിനഡിന് ഒരു അപേക്ഷ.......
 By George Katticare.....

 സീറോമലബാറിലെ പിശാച് ബാധിച്ച പേ൪ഷ്യ൯ ക്രോസ്.

You Tube Video :
Burning of the Persian Cross in Garland, USA








 
By George Katticare

പ്രതീക്ഷ, ആത്മീയത, ധര്‍മ്മം എന്നിവയെല്ലാം വരണ്ടുകൊണ്ടി രിക്കുന്ന ഈ ആധുനിക യുഗത്തില്‍ ദൈവം ലോകത്തിനു സമ്മാനിച്ച വരദാനമാണ് പോപ്പ് ഫ്രാന്‍സീസ്. സഭാ-രാഷ്ട്രിയതലങ്ങളില്‍ സത്യം, നീതി എന്ന വാക്കുകള്‍ അപരിചിതമായി മാറികൊണ്ടിരിക്കുന്ന കാലഘട്ടമാണിന്ന്. പ്രത്യാശകള്‍ക്കു വകയില്ലാതെ ദു:ഖിതരായ ദരിദ്രജനങ്ങളുടെ അനുപാതം ലോകമെമ്പാടും വര്‍ദ്ധിച്ചു
കൊണ്ടിരിക്കുന്നു. മനുഷ്യരാശിയെ രക്ഷിക്കുകയെന്ന ദൗത്യമാണ് ക്രിസ്തുവിന്റെ മനഷ്യാവതാരംകൊണ്ട്  സഫലമാക്കപ്പെട്ടത്. 

എന്നാല്‍ ക്രിസ്തുമസ് ഒരറ്റദിവസത്തെ ആഘോഷചടങ്ങുകള്‍കൊണ്ട് ഒതുക്കിതീര്‍ക്കുവാനുള്ളതല്ല. പിന്നെയോ വരാനിരിക്കുന്ന പുതുവത്‌സരത്തിലെ 365 ദിവസങ്ങളിലും ജാഗരുകരാകുക, സത്യത്തിനും നീതിക്കും വേണ്ടി  കര്‍മ്മോദ്യുക്തരാകുക എന്ന ആഹ്വാനമാണ് ഓര്‍മിപ്പിക്കുന്നത്. സന്മനസ്സുള്ളവര്‍ക്കേ സാമാധാനത്തിന്റെ ലക്ഷ്യത്തിലേക്കുള്ള ദുരിതപൂര്‍ണമായ പാതയില്‍ സഞ്ചരിക്കുവാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ ഓരോരുത്തരുടെയും ജീവിതസന്ധികളിലെ വഴിതിരിവുകളും പ്രതിജ്ഞാദിനങ്ങളുമാണ് ക്രിസ്മസ്സും പുതുവത്‌സരവും.

ജീവിക്കാനുള്ള മൗലിക അവകാശവും അഭിപ്രായസ്വതന്ത്രവും നിഷേധിക്കപ്പെടുന്ന എത്രയോ ജനവിഭാഗങ്ങള്‍ ഇന്നും സ്വതന്ത്ര ഭാരതത്തിലുണ്ട് . പല മതങ്ങളുടേയും ചട്ടക്കൂടുകളും ഇതില്‍ നിന്നും വിഭന്നമല്ല എന്നു പറയുന്നതില്‍ ഖേദമുണ്ട്. കത്തോലിക്കരെ സംബന്ധിച്ചടത്തോളം സഭ ഒരു അപകട സന്ധിയിലാണ് എത്തി ചേര്‍ന്നിരിക്കുന്നതെന്ന് ഫ്രാന്‍സീസ് പാപ്പാ പ്രസ്താവിക്കുന്നു. നവീകരണം അനിവാര്യമെന്നു അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

സെപ്റ്റംബര്‍ 24-ന് പാപ്പ ഫ്രാന്‍സിസ് ലാ-റെപ്പുബ്ലിക്ക എന്ന പത്രത്തിന്റെ സ്ഥാപകനും പത്രാധിപരുമായ സ്‌കാള്‍ഫാരിക്കു ഒരു അഭിമുഖ സംഭാഷണത്തിനു അവസരം നല്‍കി. സഭയെസംബന്ധിച്ചുള്ള പോപ്പ് ഫ്രാന്‍സീസിന്റെ ദര്‍ശനങ്ങളും സഭയെ ഏതുവിധത്തില്‍ സംരക്ഷിക്കാന്‍ സാധിക്കാമെന്നുള്ള പരിഹാര മാര്‍ഗ്ഗങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ സീറോ മലബാര്‍ മെത്രാന്‍ സിനഡ് നിരാകരിക്കുകയാണെങ്കില്‍ നവീകരണത്തിനുള്ള ഒരു സുവര്‍ണ അവസരം സഭ പാഴാക്കുക മാത്രമല്ല ചെയ്യുന്നത്, പിന്നെയോ അത് റോമിനോടുള്ള കൂറ് അവഗണിക്കുന്നതിനു തുല്യമായിരിക്കും.

പാപ്പാ ഇപ്രകാരം പറഞ്ഞു: '' ഞാന്‍ അസീസ്സിയിലെ ഫ്രാന്‍സീസ് അല്ല. അതുകൊണ്ട്  എനിക്ക് അദ്ദേഹത്തിന്റെ ശക്തിയോ, പരിശുദ്ധിയോ ഇല്ല. പക്ഷേ ഞാന്‍ റോമിന്റെ ബിഷപ്പും, കത്തോലിക്കാ സഭയുടെ മാര്‍പ്പാപ്പായുമാണ്. ഞാന്‍ മാര്‍പ്പാപ്പായായതിനുശേഷം തീരുമാനിച്ച ആദ്യത്തെ കാര്യം എന്റെ ഉപദേശകരായി എട്ടു കര്‍ദ്ദിനാള്‍മാരെ നിയമിക്കുക എന്നതായിരുന്നു. അവര്‍ കൊട്ടാരവിദൂഷകരല്ല. മറിച്ച് ബുദ്ധിമാന്മാരും ഞാനുമായി സമാന ചിന്താഗതി പുലര്‍ത്തുന്നവരുമാണ്. ഇതൊരു പുതിയ സഭയുടെ ആരംഭമാണ്. പിരമിഡിന്റെ ആകൃതിയിലല്ല ഇതിന്റെ ഘടന. മറിച്ച് എല്ലാവരും ഒരുമിച്ച് നിങ്ങേണ്ട  സമതലഭൂമിയുടെ സ്വഭാവമാണ്. കര്‍ദിനാള്‍ മര്‍ത്തീനി കൗണ്‍സിലിനെയും സിനഡിനെയുംക്കുറിച്ച് സംസാരിച്ചപ്പോള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. അങ്ങനെ ഒരു സമതല ഭൂമിയിലേയ്ക്കുള്ള യാത്ര ആയാസകരവും ദൈര്‍ഘ്യമേറിയതും ആയിരിക്കുമെന്ന്. പക്ഷേ ആ യാത്ര തുടങ്ങിയേ പറ്റു. സൗമ്യമായും, എന്നാല്‍ ദൃഢമായും, പിടിവിടാതെയുംആയിരിക്കും ആ യാത്ര തുടങ്ങുന്നത്. ''

വേറൊരവസരത്തില്‍ മെത്രാന്‍സിനഡിനെ സംബന്ധിച്ചു പോപ്പു പ്രസ്താവിച്ചതിങ്ങനെ:
"We must walk together, the people, the bishops and the pope. Synodality should be lived at various levels. May be it is time to change the methods of the Synod of Bishops, because it seems to me that the current method is not dynamic.'' 'thinking with the church does not concern theologians only. We should not even think, therefore, that 'thinking with the church' means only thinking with the hierarchy of the church.''

സീറോ മലബാര്‍ സഭയില്‍ പുരോഹിതര്‍ക്കും സന്യസ്ത്യകര്‍ക്കും അല്‍മായര്‍ക്കും പ്രാതിനിധ്യം നല്‍കി സഭാസിനഡ് രൂപികരിക്കേണ്ട കാലം അതിക്രമിച്ചു. പോപ്പ് ഫ്രാന്‍സിസും ഇതേ ആവശ്യം ഉന്നയിക്കുമ്പോള്‍ സീറോ മലബാര്‍ സഭാധികാരികള്‍ ഇതിനെനെതിരെ കണ്ണടയ്ക്കുന്നത് ബുദ്ധിപുര്‍വ്വമായിരിക്കുകയില്ല.  ഇപ്പോൾ കാക്കനാട് നടന്നുകൊണ്ടിരിക്കുന്ന സീറോ മലബാര്‍ മെത്രാന്‍ സിനഡ് ഈ വിഷയം വളരെ ഗൗരവമായി പരിഗണിക്കുമെന്നു തന്നെ കരുതാം. 

ലോകത്തിന്റെ എല്ലാ കോണുകളിലും സീറോ മലബാര്‍ സഭയില്‍ ജനപ്രാതിനിദ്ധ്യം നല്‍കണമെന്ന മുറവിളികള്‍ ശക്തി പ്രാപിക്കുന്നു. ഇതെ സംബന്ധിച്ച് വ്യക്തിപരമായും സംഘടനാതലങ്ങളിലും ഈ വര്‍ഷം തന്നെ ആയിരം കത്തുകള്‍ പോപ്പ് ഫ്രാന്‍സിസിന് എത്തിക്കുമെന്ന് പ്രവാസികേന്ദ്രുങ്ങള്‍ സൂചന നല്‍കുന്നു.

വിശ്വാസത്തേയും സത്മാര്‍ഗത്തേയും സംബന്ധിച്ചുള്ള കാര്യങ്ങള്‍ തിരുത്തുവാന്‍ റോം അതിന്റെ കീഴിലുള്ള വ്യക്തിഗത സഭകള്‍ക്കു അനുവാദം കൊടുത്തിട്ടില്ലാ. ആനിലക്ക് ചിക്കാഗോ സീറോമലബാര്‍ ബിഷപ്പ് പതിനാറാം ശതകത്തിലെ വ്യാജകഥയായ( Fake Story ) പേര്‍സ്യന്‍ (മാനി) കുരിശു വിശ്വാസികളുടെമേല്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നത് ഒറ്റ നോട്ടത്തില്‍ നിയമവിരുദ്ധവും ക്രിസ്തിയവിശ്വാസത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്നുവെന്നുള്ളതിനു തര്‍ക്കമില്ല. മാത്രമല്ല ബൈബിളില്‍ വിശ്വസിക്കുന്ന ക്രിസ്തിയവിശ്വാസിക്കു വിഗ്രഹആരാധന എങ്ങനെ അംഗീക്കരിക്കുവാന്‍ കഴിയും? 

ഈ വൈകിയ വേളയിലെങ്കിലും സത്യാവസ്ഥ വിശ്വാസികളെ അറിയിക്കാനുള്ള ധാര്‍മ്മികചുമതലയും ഉത്തരവാദിത്വവും സീറോമലബാര്‍ കൂരിയാക്കുണ്ട്. അതറിയാനുള്ള വിശ്വാസികളുടെ ശ്രമങ്ങള്‍ അവഗണിക്കരുത്. മാനുഷിക അവകാശങ്ങളെ അംഗികരിക്കുന്ന സഭയെയാണ് പോപ്പ് ഫ്രാന്‍സിസ് വിഭാവനം ചെയ്യുന്നത്. നവീകരണത്തിലൂടെ ഇതു സാദ്ധ്യമാകുകയുള്ളൂവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നു.

പുതിയ ആകാശവും പുതിയ ഭൂമിയും കെട്ടിപടുക്കുകയെന്ന പോപ്പ് ഫ്രാന്‍സിസ്സിന്റെ ഉദ്യമത്തില്‍ നമ്മുക്കൊത്തൊരുമിച്ചു സഹകരിക്കുകയും പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

5 comments:

  1. സീറോമലബാറിലെ പിശാച് ബാധിച്ച പേ൪ഷ്യ൯ ക്രോസില്‍, തലചാക്കാ൯ പാമ്പുകള്‍ക്ക്ഇടമുണ്ട്!


    പാമ്പുകള്‍ക്ക് മാളമുണ്ട്!

    പറവകള്‍ക്ക് ആകാശമുണ്ട്!

    സീറോമലബാ൪ മനുഷ്യപുത്രന് തലചാക്കാ൯ ഇടമില്ല!

    മാളത്തില്‍ നിന്ന് കിട്ടിയ പാമ്പ് ക്രോസിനുപോലും ബലിപീഠംവും കാപ്പയും നിലവിളക്കം ഉണ്ട്!

    ReplyDelete
  2. കോടതിയില്‍ നുണകള്‍ പറയുവാ൯ വേണ്ടി, മാ൪ അങ്ങായത്തി൯റെ ഒത്താശയില്‍ കോടതിയില്‍ പോയ ബ്ല ബ്ല ബ്ല ഫാ.വ൪ഗ്ഗീസ് ഈ വരുന്ന [12/17/2014] വെള്ളിയാഴ്ച്ച Carrollton വാ൪ഡിലെ കള്‍ദായ കുടുബങ്ങളില്‍ ഒത്തുകൂടുന്നു. വിസ പുതുക്കലുമായി പണം പിരിക്കലുമായി.

    ReplyDelete

  3.  പുതിയ ആകാശവും പുതിയ ഭൂമിയും-സീറോ മലബാര്‍ മെത്രാന്‍ സിനഡിന് ഒരു അപേക്ഷ.......


    സീറോമലബാറിലെ പിശാച് ബാധിച്ച പേ൪ഷ്യ൯ ക്രോസ്.
                   __________________________


    സർപ്പം ചുറ്റിവരിഞ്ഞുകിടക്കുന്ന ക്ലാവർ ക്രോസ് വളരെ നന്നായിരിക്കുന്നു.
    ഇപ്പോഴാണു ഈ പാതാളകരണ്ടി ശെരിക്കും ഒരു സാത്താൻ ക്രോസായി 
    മാറിയതു. അതുപോലെതന്നെ മെത്രാന്റെ കയ്യിലെ ക്ലാവർ വടിയിലും
    സാത്താൻ സർപ്പം ചുറ്റിവളഞ്ഞിരുന്നെങ്കിൽ കാണാൻ നല്ല ഭംഗിയായിരുന്നു.
    ഒരു ആദിവാസി മൂപ്പന്റെമാതിരി തോന്നിക്കുമായിരുന്നു.തൊപ്പിയിൽ
    മയ്യിലും കഴുത്തിൽ രുദ്രാക്ഷമാലക്കൊപ്പം ഒരു സർപ്പത്തെയും കൂടി
    ചുറ്റിവളഞ്ഞിട്ടിരുന്നുവെങ്കിൽ പരമശിവനാണെന്നു ഒറ്റനോട്ട്ത്തിൽ
    പറയാമായിരുന്നു.സീറോമലബാറിലെ പിശാചു ബാധിച്ച പേർഷ്യൻ
    ക്രോസു വരുത്തിവച്ച ഒരു വിന. അതിശയം തന്നെ.ഇങ്ങനെയാണെങ്കിൽ
    ഇനി അങ്ങോട്ട് സീറോമലബാർ സഭ നമ്മളെയൊക്കെ ഒരു പുതിയ 
    ആകാശവും പുതിയ ഭൂമിയും കാട്ടിത്തരും ഏറെ താമസിക്കാതെ.
    മാർപാപ്പയെയും വിശുദ്ധകുരിശിനെയും ധിക്കരിച്ചു ഈ കള്ളന്മാർ
    എവിടെവരെ പോകും എന്നു കണ്ടറിയേണ്ടിരിക്കുന്നു.ഈ ബി.ജെ.പി
    ക്രോസ് അല്ലങ്കിൽ ക്ലാവർക്രോസ് ( താമര ക്രോസ് ) സാത്താൻ ക്രോസ്
    എന്നേക്കുമായി ഉന്മൂലനം ചെയ്യണം , അല്ലാതെ സഭയിലുള്ള ഒരു 
    പ്രശ്നത്തിനും പരികാരം ഉണ്ടാകില്ല. ഈ സാത്താൻ ക്രോസ് സീറോ-
    മലബാർ സഭയിൽ കൊണ്ടുവന്നവനെ കയ്യോടെ പിടികൂടി സഭയിൽനിന്നു
    ഉന്മൂലനം ചെയ്യണം, അതാണു വേണ്ടത്.ഈ പാതാള കരണ്ടി 
    കൊണ്ടുവന്നതും പോരാഞ്ഞിട്ട് അതു ജനങ്ങളിലേക്കു അടിച്ചേൽപ്പിക്കുകയും
    ചെയ്യുന്നതു എന്തുവിലകൊടുത്തും തടഞ്ഞേപറ്റു.ഇവനൊക്കെ ഈ 
    പാഷാണ്ടം കൂടിയെ പറ്റത്തൊള്ളുവെങ്കിൽ അതു ജനങ്ങളിൽ 
    അടിച്ചേൽപ്പിക്കാതെ ഇവനൊക്കെ ഈ ഭൂമിയിലേക്കു കടന്നുവന്നതു 
    ( അവതരിച്ചതു ) ഏതിലൂടെയാണോ ആ വഴിയിലോട്ട് തിരിച്ചു 
    തള്ളികൊടുക്കട്ടെ ഈ പിശാചു ബാധിച്ച പേർഷ്യൻ ക്രോസ്.
    വിശുദ്ധ കത്തോലിക്കാസഭയെ മലിനപ്പെടുത്താതെ ഈ നാറികൽക്കു
    സഭയിൽനിന്നു വിട്ടുപോയിക്കൂടെ.

    ReplyDelete
  4. ബ്ല ബ്ല ബ്ല ഫാ.വ൪ഗ്ഗീസ്, 1 - 17 - 2014ല് വെള്ളിയാഴ്ച്ച Carrollton വാ൪ഡിലെ കള്‍ദായ കുടുബങ്ങളില്‍ ഒത്തുകൂടുകയും, വിസ പുതുക്കുവാ൯ അമേരിക്കയില്‍ വരുന്ന പേരില്‍ പണം പിരിക്കന്ന കൂട്ടത്തില്‍ ഇവരുടെ ഇടവക പളളിയിലും പണം പിരിക്കുമോ, ഈ വരുന്ന വെള്ളിയാഴ്ച്ച.

    ReplyDelete
  5.  കോടതിയില്‍ നുണകള്‍ പറയുവാ൯ വേണ്ടി, മാ൪ അങ്ങാടിയത്തിന്റെ ഒത്താശയില്‍
    കോടതിയില്‍ പോയ ബ്ല ബ്ല ബ്ല ഫാ.വ൪ഗ്ഗീസ് ഈ വരുന്ന 01/17/2014 വെള്ളിയാഴ്ച്ച
    Carrollton വാ൪ഡിലെ കള്‍ദായ കുടുബങ്ങളില്‍ ഒത്തുകൂടുന്നു. വിസ പുതുക്കലുമായി
    പണം പിരിക്കലുമായി.

                  _____________________________________________

                                         അങ്ങനെ നമുക്കെല്ലാം സുപരിചിതനായ,നമ്മുടെ
    ബ്ലാ ബ്ലാ ബ്ലാ കരോൽട്ടനിൽ സന്നിഹിതനാകുന്നു.കുറെ കാലങ്ങളായിട്ടു നമ്മുടെ ബ്ലാ ബ്ലാ
    നാട്ടിലായിരുന്നു. വിസ പുതുക്കാൻ ആണു ഈ വരവെന്നു കേൽക്കുന്നു. ആരെങ്കിലും
    എന്തെങ്കിലും കൊടുത്താൽ അതും വാങ്ങിക്കുകയും ചെയ്യും. പിന്നെ ഒരു കാര്യം ഞാൻ
    നേരത്തെ പറയുന്നു. എനിക്കു വേണ്ടി ആരും ഭക്ഷണം ഒന്നും ഉണ്ടാക്കണ്ട. അതെല്ലാം
    എന്റെ പഴയ സുഹൃത്തു 911 സന്ന്യാ ഉണ്ടാക്കിതരാമെന്നു എറ്റിട്ടുണ്ടു. ഞാൻ ചിലപ്പോൽ
    താമസവും 911 സന്ന്യാമോളുടെ ഭവനത്തിൽ തന്നെയായിരിക്കും. ഓ അവളുടെ ആ
    കോഴിക്കറിയുടെ രുചി ഇന്നും നാവിൽനിന്നു പോയിട്ടില്ല. എന്താ അതിന്റെ ഒരു രുചി.
    സന്ന്യായ്ക്കു അറിയാം ഞാൻ ബ്രസ്റ്റും , തുടയും മാത്രമെ കഴിക്കത്തൊള്ളുവെന്നു.
    അതുകൊണ്ടു സന്ന്യാ അതുമാത്രം പ്രത്യേഹം തയ്യറാക്കി എനിക്കു തരും. എനിക്കു 
    വയ്യാ ഈ പതിനേഴാം തിയതി ഒന്നു ഓടിവന്നിരുന്നെങ്കിൽ. ഒരു കള്ള്സാക്ഷ്യം പറഞ്ഞു.
    അതുകൊണ്ടു നാട്ടിൽ പോകേണ്ടിവന്നു. അതു ആ അങ്ങാടിയത്തു ജേക്കബു എന്ന 
    കള്ളപിതാവു പറഞ്ഞിട്ടാണു ഞാൻ നുണ പറയാൻ പോയതു. അതുകൊണ്ടു ഞാൻ
    കള്ളനും നുണയനും ഒക്കെയായി. പള്ളിയുടെ കണക്കും കാര്യങ്ങളും അടങ്ങുന്ന ഫയലും
    പള്ളിസംബന്തമായ സുപ്രധാനരേഖകളും മറ്റും പൊക്കിയതു വട്ടൻ തോമയെന്ന 
    പെരിഞ്ചേരിമണ്ണിൽ തോമയും കൂട്ടരും ആണു. ആ കുറ്റവുംകൂടി അവന്മാർ എന്റെ 
    തലയിൽ ചാർത്തി. എല്ലാവരെയും ഒരിക്കൽകൂടി കാണുവാൻ സാധിക്കുന്നതിൽ 
    ഒത്തിരി സന്തോഷം  ഉണ്ട്. എന്റെ 911 സന്ന്യാമൊളെ അച്ചന്റെ കാര്യം മറന്നുപോകല്ലെ.
    ചപ്പാത്തിയും കോഴിക്കറിയും മതിയെനിക്ക്. ബ്രസ്റ്റും തുടയും കൊണ്ട് മാത്രം പ്രത്യേകം
    ഉണ്ടാക്കണെ. ഒത്തിരി നന്ദിയുണ്ട് മോളെ. ശേഷം കാശ്ചയിൽ. പ്രാർദ്ധനയോടെ ഒത്തിരി 
    സ്നേഹത്തോടെ മോളുടെ സ്വന്തം ബ്ലാ ബ്ലാ അച്ചൻ.

                         

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin