വത്തിക്കാന്‍സിറ്റി: യുദ്ധം അവസാനിപ്പിക്കാന്‍ പുതുവത്സര
സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. യുദ്ധം, അക്രമം,
അനീതി എന്നിവയോട് ഒട്ടേറെപ്പേര്‍ ഉദാസീന മനോഭാവം പുലര്‍ത്തുന്നു. മനുഷ്യ
മനസാക്ഷിക്കു വഴിതെറ്റിപ്പോയിരിക്കുന്നു. ഭൂമിയിലെ മനുഷ്യഹൃദയത്തിന്
എന്താണു സംഭവിക്കുന്നത്? മനുഷ്യ മനസാക്ഷിക്ക് എന്താണു സംഭവിക്കുന്നത്?
ഇതെല്ലാം അവസാനിപ്പിക്കാന്‍ സമയമായി.
അടിച്ചമര്‍ത്തപ്പെട്ടവരില്‍നിന്നുയരുന്ന സമാധാനത്തിനായുള്ള കരച്ചില്‍ ലോകം
കേള്‍ക്കണമെന്ന് വികാരാധീനനായി മാര്‍പാപ്പ ആഹ്വാനം ചെയ്തു. നീതിയുക്ത
സമൂഹസൃഷ്ടിക്ക് എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്െടന്ന് മാര്‍പാപ്പ
ഓര്‍മിപ്പിച്ചു.
കത്തോലിക്കാസഭ ലോകസമാധാനദിനമായി ആചരിക്കുന്ന
ജനുവരി ഒന്നിനു മാര്‍പാപ്പയുടെ സന്ദേശം കേള്‍ക്കാന്‍ പതിനായിരങ്ങള്‍ സെന്റ്
പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടി. പതിവുപോലെ എഴുതിത്തയ്യാറാക്കിയ
പ്രസംഗം ഉപേക്ഷിച്ചായിരുന്നു മാര്‍പാപ്പയുടെ സമാധാനത്തിനുള്ള ആഹ്വാനം.
ക്രിസ്മസിനു
നല്കിയ സന്ദേശത്തിലും മാര്‍പാപ്പയുടെ ആഹ്വാനം എല്ലാവരും
സമാധാനസ്ഥാപകരാകാനായിരുന്നു. സമാധാന സ്ഥാപനത്തിന് എല്ലാ വ്യക്തികള്‍ക്കും
സുപ്രധാന പങ്കു വഹിക്കാനുണ്െടന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.
നേർ പകുതി എനിക്ക് വേണം .
ReplyDelete2013 - ലെ ക്രിസ്തുമസിന്റെയും , 2014 - ആണ്ടു പിറവിയുടെയും ഭാഗമായി
അമേരിക്കയിലെ എല്ലാ സീറോ മലബാർ പള്ളികളിലും കിട്ടിയ സ്തോസ്ത്ര
കാഴ്ച്ചയുടെ നേർ പകുതി ഷിക്കാഗോ അരമനയിലേക്കു ബെഹുമാനപ്പെട്ട
പിതാവ് ജേക്കബു അങ്ങാടിയുടെ പേരിൽ അയക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
2014 - മുതൽ ധ്യാനം ഏതെങ്കിലും സീറോ മലബാർ പള്ളികളിൽ നടത്തിയാൽ
നേർ പകുതി ലാഭം എനിക്ക് വേണം . പോപ്പിന് എന്തും പറയാം . അദ്ദേഹം
വെടി നിർത്തുകയോ യുദ്ധം നിർത്തുകയോ എന്തും ആയിക്കൊള്ളട്ടെ .
അതൊന്നും എനിക്കറിയണ്ട . എന്റെ സുഖ സൗകര്യങ്ങൾ ഉപേക്ഷിച്ചു ഞാൻ
എങ്ങും പോകില്ല . എന്നോടാ പോപ്പിന്റെ കളി . ഞാൻ ഈ കാണുന്നതെല്ലാം
പടവെട്ടി ഉണ്ടാക്കിയതാണ് .അത് വെറുതെ ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല .
അല്മായരെ എന്റെ വരുതിക്ക് നിർത്താൻ ഞാൻ എന്തുമാത്രം കഷ്ടപ്പെടുന്നു
വെന്നു ഈ പോപ്പിനുണ്ടോ അറിയൂ . അതിനിടയിലാണ് അങ്ങേരുടെ ഒരു
വെടി നിർത്തലും യുദ്ധം നിർത്തലും . അങ്ങേർക്കു വേറെ പണിയൊന്നും ഇല്ലേ .