Wednesday 8 April 2015

യേശുവിന്റെ ശവകുടീരം: പുതിയ കണ്ടെത്തലുകളുമായി ഇസ്രയേല്‍ ശാസ്‌ത്രജ്‌ഞന്‍

mangalam malayalam online newspaperജറുസലേം: യേശു ക്രിസ്‌തുവിന്റെ അന്ത്യനിദ്രാസ്‌ഥലം കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍ ശാസ്‌ത്രജ്‌ഞന്‍. ക്രിസ്‌തുവിന്റെ ശവകുടീരത്തെപ്പറ്റി സുചന നല്‍കുന്ന വ്യക്‌തമായ തെളിവുകള്‍ തനിക്കു ലഭിച്ചെന്നാണ്‌ ജറുസലേമിലെ ഭൗമശാസ്‌ത്രജ്‌ഞന്‍ ഡോ. അരിയേഹ്‌ ഷിമോണിന്റെ വാദം.
1980 ല്‍ കിഴക്കന്‍ ജറുസലേമില്‍ കണ്ടെത്തിയ താല്‍പിയോട്ട്‌ ശവക്കല്ലറ യേശുക്രിസ്‌തുവിന്റെ കുടുംബക്കല്ലറയാണെന്നു ഷിമോണ്‍ പറയുന്നു. താല്‍പിയോട്ടിലെ പത്താമത്തെ അറയില്‍ "ജോസഫിന്റെ മകനും യേശുവിന്റെ സഹോദരനുമായ ജെയിംസ്‌" എന്ന്‌ അരാമിക്‌ ഭാഷയില്‍ എഴുതിയിരിക്കുന്നെന്നും യേശുക്രിസ്‌തുവിന്റെ കുടുംബക്കല്ലറയാകാനുള്ള സാധ്യതയിലേക്കാണ്‌ ഇതു വിരല്‍ചൂണ്ടുന്നതെന്നും ഡോ. ഷിമോണ്‍ ന്യൂയോര്‍ക്ക്‌ ടൈംസിനോടു പറഞ്ഞു. യേശുവിനു ഭാര്യയും മകനും ഉണ്ടായിരുന്നെന്ന വാദത്തെയും അദ്ദേഹം പിന്തുണയ്‌ക്കുന്നു. താല്‍പിയോട്ട്‌ കല്ലറ കണ്ടെത്തിയതിനെ ആസ്‌പദമാക്കി 2007 ല്‍ ജെയിംസ്‌ കാമറൂണ്‍ നിര്‍മിച്ച " ദ ലോസ്‌റ്റ്‌ ടോംബ്‌ ഓഫ്‌ ജീസസ്‌" എന്ന ഡോക്യുമെന്ററിയും വിവാദം സൃഷ്‌ടിച്ചിരുന്നു.
ഡോ. ഷിമോണിന്റെ നേതൃത്വത്തില്‍ ഇസ്രയേല്‍ പുരാവസ്‌തു വകുപ്പാണ്‌ പഠനം നടത്തിയത്‌. യേശുവിന്റെ അന്ത്യനിമിഷങ്ങളുമായി ബന്ധപ്പെട്ടു പുതിയ വിവാദങ്ങള്‍ക്കു വഴി തുറക്കുന്നതാണ്‌ ഡോ. ഷിമോണിന്റെ വെളിപ്പെടുത്തലുകള്‍. ഷിമോണിന്റെ കണ്ടെത്തലുകള്‍ക്കു ശാസ്‌ത്രീയ സ്‌ഥീരീകരണം ലഭിച്ചിട്ടില്ല.
 http://www.mangalam.com/print-edition/international/302628

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin