Saturday 18 April 2015

മതത്തെ ചൊല്ലി തര്‍ക്കം: ക്രിസ്‌തു മതവിശ്വാസികളെ മുസ്ലീം മതവിശ്വാസികള്‍ കടലില്‍ എറിഞ്ഞ്‌ കൊന്നു

mangalam malayalam online newspaperമിലാന്‍: ഇറ്റലിയിലേക്കുള്ള യാത്രക്കിടയില്‍ 12 ക്രിസ്‌ത്യന്‍ മതവിശ്വാസികളെ മുസ്ലീം മത വിശ്വാസികള്‍ കടലില്‍ എറിഞ്ഞ്‌ കൊന്നു. മതത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ്‌ മുസ്ലീമുകള്‍ ക്രിസ്‌ത്യാനികളെ കടലില്‍ എറിഞ്ഞ്‌ കൊന്നത്‌. സംഭവത്തില്‍ 15 മുസ്ലീമുകളെ ഇറ്റാലിയന്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
നൈജീരിയയില്‍ നിന്നും ഖാനയില്‍ നിന്നുമുള്ള അഭയാര്‍ഥികളായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്‌. യാത്രയ്‌ക്കിടെ മതത്തെ ചൊല്ലി തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന്‌ 12 ക്രിസ്‌ത്യന്‍ വിശ്വാസികളായ അഭയാര്‍ഥികളെ മുസ്ലീം മതവിശ്വാസികള്‍ ജീവനോടെ കടലില്‍ എറിയുകയുമായിരുന്നു. ഇവര്‍ എല്ലാവരും മരിച്ചതായി ഇറ്റാലിയന്‍ പോലീസ്‌ വ്യക്‌തമാക്കി. തങ്ങള്‍ ക്രിസ്‌ത്യന്‍ മത വിശ്വാസികളാണെന്ന്‌ പറഞ്ഞ ഉടനെ മുസ്ലീമുകള്‍ അക്രമാസക്‌തരാവുകയായിരുന്നു എന്ന്‌ ദൃക്‌സാക്ഷികള്‍ പോലീസില്‍ മൊഴി നല്‍കി. അറസ്‌റ്റിലായവര്‍ ഐവറി കോസ്‌റ്റ്‌, സെനെണല്‍, ജ്യൂനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
ഇറ്റലിയിലേക്ക്‌ അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച ആയിരത്തിലേറെ പേരെയാണ്‌ ഇറ്റാലിയന്‍ പോലീസ്‌ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്‌റ്റു ചെയ്‌തത്‌. അനധികൃതമായ കടല്‍യാത്രയ്‌ക്കിടെ അഞ്ഞൂറിലേറെ പേരാണ്‌ മരിച്ചത്‌.
 http://www.mangalam.com/latest-news/305888

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin