Friday 3 April 2015

ചെയ്ഞ്ചിങ്ങ് റൂമില്‍ ക്യാമറവച്ചതിന് എതിരെ പരാതിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

Asianet News 7 hours ago India
http://www.asianetnews.tv/crime/article/25644_Union-Minister-Smriti-Irani-Complains-About-Camera-Pointed-at-Changing-Room-in-Goa
03 Apr
പനാജി: ഗോവയിലെ പ്രമുഖ തുണിക്കടയിലെ ട്രയല്‍ റൂമിന് സമീപം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഒളിക്യാമറ കണ്ടെത്തി. സമൃതി ഇറാനി ഗോവയില്‍ കുടുംബസമേതം നടത്തിയ വിനോദയാത്രക്കിടെയാണ് സംഭവം.ഷോറും അധികൃതര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
പ്രമുഖ വസ്ത്ര വ്യപാര ശൃംഘലയായ ഫാബ് ഇന്ത്യയുടെ ഗോവ കന്‍ഡോലിം ഷോറൂമിലാണ് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി ട്രയല്‍ റൂമിന് സമീപം ഒളിക്യാമറ കണ്ടെത്തിയത്. .വസ്ത്രം മാറുന്ന മുറിക്ക് അഭിമുഖമായി ഘടിപ്പിച്ച ഒളിക്യാമറ സഹായിയാണ് സ്മൃതി ഇറാനിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഉടന്‍ തന്നെ ഒരു അഭിഭാഷകനെയും സ്ഥലം എംപി മൈക്കല്‍ലോബോയെയും വിളിച്ച് വരുത്തി തുണിക്കട നടത്തിപ്പുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി.
സ്ത്രീകളുടെ വിഭാഗത്തിലെ ട്രയല്‍ റൂമിന് അഭിമുഖമായി ഒളിക്യാമറ ഘടിപ്പിച്ചത് വഴി ഷോറും അധികൃതര്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് സ്മൃിതി ഇറാനി പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.തുണിക്കടയിലെ ക്യാമറകളും,ഹാര്‍ഡ് ഡിസ്‌ക്കും പോലീസ് പിടിച്ചെടുത്തു.
ഷോറൂം മാനേജരെയും മറ്റ് ജീവനക്കാരെയും കന്‍ഡോലീം പോലീസ് ചോദ്യംചെയ്ത് വരികയാണ്.മന്ത്രി കണ്ടെത്തിയത് ഒളിക്ക്യാമറയല്ലെന്നും ഷോറുമിലെ സിസിറ്റിവി ക്യാമറകളില്‍ ഒന്ന് മാത്രമാണെന്നും, ഇതില്‍ ഒന്ന് ട്രയല്‍ റൂമിന് അഭിമുഖമായി തിരിച്ച വച്ചത് ശ്രദ്ധയില്‍ പെട്ടില്ലെന്നുമാണ് ഷോറും അധികൃതരുടെ വിശദീകരണം.

icc

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin