Wednesday 8 April 2015

കൈവെട്ട് കേസില്‍ വിധി ഇന്നുണ്ടാവില്ല

mangalam malayalam online newspaperകൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ വിധി ഇന്നുണ്ടാവില്ല. കേസില്‍ എന്‍.ഐ.എ സമര്‍പ്പിച്ച തെളിവുകളിലും സാക്ഷിമൊഴികളിലും പ്രതികളില്‍ നിന്നും പ്രോസിക്യൂഷനില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന് കൊച്ചി എന്‍.ഐ.എ കോടതി അറിയിച്ചു. വിധിയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈപ്പത്തിയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിമാറ്റിയത്. ചോദ്യപേപ്പറില്‍ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
http://www.mangalam.com/latest-news/302181

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin