Monday 6 April 2015

കെനിയയില്‍ ക്രിസ്തുമതപള്ളികള്‍ക്ക് സായുധ കാവല്‍
Posted on: 06 Apr 2015




ഗാരിസ്സ:
അല്‍ ഷബാബ് ഭീകരര്‍ സര്‍വകലാശാലയില്‍ നടത്തിയ കൂട്ടക്കുരുതിയെത്തുടര്‍ന്ന് ക്രിസ്ത്യാനികളുടെ പള്ളികള്‍ക്ക് ആയുധധാരികളായ കാവല്‍ക്കാരെ ഏര്‍പ്പെടുത്താന്‍ കെനിയ തീരുമാനിച്ചു. സൊമാലിയ അതിര്‍ത്തിയിലുള്ള ഗാരിസ സര്‍വകലാശാലയില്‍ നാല് ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ 147 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടിരുന്നു. ക്രിസ്ത്യാനികളായ വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ചാണ് സൊമാലിയ കേന്ദ്രമായുള്ള അല്‍ ഷബാബ് ഭീകരര്‍ കൊലപ്പെടുത്തിയത്.

കെനിയയിലെ 4.4 കോടി ജനങ്ങളില്‍ 83 ശതമാനവും ക്രിസ്തുമതക്കാരാണ്. ഷബാബ് ഭീകരരുടെ കൂട്ടക്കൊലയില്‍ കെനിയക്കാര്‍ ഭീതിയിലാണ്. സൊമാലിയയില്‍ ഭീകരര്‍ക്കെതിരെ നടക്കുന്ന പോരാട്ടത്തില്‍ കെനിയ സൈന്യം പങ്കെടുത്തതിന് പ്രതികാരമായാണ് ആക്രമണമെന്ന് അല്‍ ഷബാബ് വ്യക്തമാക്കിയിരുന്നു. ഇനിയും ആക്രമണം നടത്തുമെന്നും ഇസ്ലാമിക ഭീകരര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാണ് പള്ളികള്‍ക്ക് സായുധകാവല്‍ ഏര്‍പ്പെടുത്താന്‍ കെനിയ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.
 http://www.mathrubhumi.com/online/malayalam/news/story/3517868/2015-04-06/world

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin