Saturday 18 April 2015

മരിച്ച കുട്ടിയെ ഉയര്‍പ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററുടെ ഭാര്യ ഡാലസില്‍ അറസ്റ്റില്‍

mangalam malayalam online newspaperഡാലസ്: ഭൂതബാധ ഒഴിപ്പിക്കുന്നതിന് 25 ദിവസം ഭക്ഷണം നല്‍കാതെ മരിച്ച രണ്ടുവയസുകാരനെ ഉയിര്‍പ്പിക്കുന്നതിനുള്ള പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കിയ പാസ്റ്ററുടെ ഭാര്യയെ ഡാളസില്‍ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ബാള്‍ച്ച് സ്പ്രീംഗ് പോലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് മാധ്യമങ്ങളെ അറിയിച്ചതാണിത് ഈ വിവരം. ഡാലസിലെ ഹിസ്പാനിക് പെന്തക്കോസ്തല്‍ സഭാ വിഭാഗത്തിന്റെ ബാള്‍ച്ച് സ്പ്രിംഗ് ഹോളിനസ് ചര്‍ച്ചിലാണ് ഉയര്‍പ്പിക്കല്‍ ശുശ്രൂഷ അരങ്ങേറിയത്.
മാര്‍ച്ച് 27 നായിരുന്നു റിഡറക്ഷന്‍ ശുശ്രൂഷ. പോലീസിനു രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു വയസുകാരന്റെ മൃതദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. പോലീസ് എത്തുന്നതിനു മുമ്പ് അമേരിക്കയില്‍ ജനിച്ച കുഞ്ഞിന്റെ മരണം റിപ്പോര്ട്ട് ചെയ്യാതെ മൃതദേഹവുമായി മാതാപിതാക്കള്‍ മെക്‌സിക്കോയിലേക്കു പോയിരുന്നു.
അര്‍സിലി മെസ എന്ന 49കാരിയാണ് കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. വര്‍ഷങ്ങളായി അവരുടെ ഭവനത്തിലാണ് ചര്‍ച്ച് നടത്തിയിരുന്നത്. അര്‍സീലിയാണ് കാര്യങ്ങള്‍ എല്ലാം നടത്തുന്നതെന്ന് ഭര്‍ത്താവായ പാസ്റ്റര്‍ ഡാനിയേല്‍ പറഞ്ഞു. മാതാപിതാക്കള്‍ കുട്ടിക്ക് ഭൂതബാധയുള്ളതായി വിശ്വസിപ്പിച്ചിരുന്നതായും പാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
അറസ്റ്റ് ചെയ്ത അര്‍സീലിയയെ കോടതി ജയിലിലേക്ക് അയച്ചു. 100000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

 http://www.mangalam.com/latest-news/305888
വാര്‍ത്ത അയച്ചത് :പി.പി. ചെറിയാന്‍

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin