Sunday 12 April 2015

കൈവെട്ടു കേസ്: 31-ാം പ്രതി കോയമ്പത്തൂരില്‍ നിന്ന് അറസ്റില്‍

               Fr.Pichalakkattu
             






 
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ.ടി. ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന 31-ാം പ്രതിയെ എന്‍ഐഎ കോയമ്പത്തൂരില്‍നിന്ന് അറസ്റ്ചെയ്തു. ആലുവ ഉളിയന്നൂര്‍ കരിവേരപ്പടി വീട്ടില്‍ കെ.എ.നജീബാ(38)ണ് അറസ്റിലായത്.

പ്രതി മറ്റൊരു പേരില്‍ കോയമ്പത്തൂരില്‍ ബാഗ് കടയില്‍ ജോലി നോക്കിവരികയായിരുന്നു. നജീബിന്റെ ബന്ധുക്കളുടെ ടെലിഫോ ണ്‍ കോള്‍ പരിശോധിച്ചാണു ഒളിസങ്കേതം കണ്െടത്തിയത്.

ഇന്നലെ കൊച്ചിയിലെത്തിച്ച പ്രതിയെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി പി.ശശിധരന്റെ വീട്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചോദ്യംചെയ്യാനായി കസ്റഡിയില്‍ നല്‍കണമെന്നാവശ്യപ്പെട്ടു തിങ്കളാഴ്ച അപേക്ഷ നല്‍കും. 
 http://www.deepika.com/ucod/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin