Saturday 4 April 2015

പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി നേതാവ്

ന്യൂഡല്‍ഹി: പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി നേതാവ് യോഗി ആദിത്യനാഥ്. ആദിത്യനാഥ് നയിക്കുന്ന ഹിന്ദു യുവ വാഹിനിയാണ് ഈ ആവശ്യമുന്നയിച്ച് രംഗത്തുവന്നത്. മിസ്ഡ് കോളിലൂടെ അംഗത്വ വിതരണം നടത്തിയ പാര്‍ട്ടി പരിപാടിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട്, രാഷ്ട്ര മാതാവിനെ സൃഷ്ടിക്കാന്‍ പിന്തുണതേടി 07533007511 എന്ന മൊബൈല്‍ നമ്പറും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ കാമ്പയിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. പശു പാരമ്പര്യ ഹിന്ദുത്വത്തിന്‍െറ ചിഹ്നമാണെന്നും ഗോവധം രാജ്യത്താകമാനം നിരോധിക്കണമെന്നും ആദിത്യനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തേ ഘര്‍ വാപസിയെ അനുകൂലിച്ച ആദിത്യനാഥ്, എല്ലാ മുസ്ലിം പള്ളികളിലും ഗണേശ വിഗ്രഹം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
 http://www.madhyamam.com/news/348161/150403

1 comment:

  1. പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി നേതാവ്!.

    അപ്പോൽ പോത്തിനെ രാഷ്ട്ര പിതാവായി പ്രഖ്യാപിക്കുമോ ബി. ജെ. പി നേതാവെ?.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin