Sunday 12 April 2015

കൈവെട്ട്‌ കേസ്‌; ഒരാള്‍ കൂടി പിടിയില്‍

mangalam malayalam online newspaperകൊച്ചി: ന്യൂമാന്‍ കോളേജ്‌ അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒരാള്‍കൂടി പിടിയിലായി. ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി കെ.എ. നജീബിനെയാണ്‌ കോയമ്പത്തൂരില്‍ നിന്നും എന്‍.ഐ.എ പിടികൂടിയത്‌. ഡിവൈഎസ്‌പി അബ്‌ദുള്‍ ഖാദറിന്റെ നേതൃത്തത്തിലുള്ള സംഘമാണ്‌ പ്രതിയെ അറസ്‌റ്റു്‌ ചെയ്‌തത്‌.
കേസിന്‌ ആസ്‌പതമായ സംഭവത്തിന്റെ ഗൂഢാലോചനയില്‍ നജീബ്‌ പങ്കെടുത്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ആക്രമണത്തിനിടെ പരിക്കേറ്റ ഒന്നാം പ്രതി സവാദിനെയും അഞ്ചാം പ്രതി ഷംസുദ്ദീനെയും ആശുപത്രിയില്‍ ചികിത്സയ്‌ക്കായി എത്തിച്ചതും ഇയാളാണെന്ന്‌ അന്വേഷണ സംഘം പറഞ്ഞു.
 http://www.mangalam.com/latest-news/304084

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin