Monday 6 April 2015

കൈവെട്ട് കേസ്: വിധി ഇന്ന്

 

കൊച്ചി: തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്‍െറ കൈ വെട്ടിയ കേസില്‍ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി തിങ്കളാഴ്ച വിധി പറയും. 31 പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി പി. ശശിധരന്‍ വിധി പറയുന്നത്.
2010 ജൂലൈ നാലിന് രാവിലെ 8.05 ഓടെയാണ് പ്രഫ. ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ. ജോസഫിനെ ഒമ്നി വാനിലത്തെിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്. പള്ളിയില്‍നിന്ന് കാറില്‍ സഞ്ചരിക്കുകയായിരുന്ന ജോസഫിനെയും കുടുംബത്തെയും വാനിലത്തെിയ സംഘം നിര്‍മല സ്കൂളിന് സമീപം തടഞ്ഞു. പ്രഫസറുടെ വാഹനത്തിന് മാര്‍ഗ തടസ്സം സൃഷ്ടിച്ച് നിര്‍ത്തിയ ഒമ്നി വാനില്‍നിന്ന് മഴു,വാക്കത്തി, കഠാര തുടങ്ങിയ ആയുധങ്ങളുമായി ഇറങ്ങിയ ആറംഗസംഘം കാര്‍ വളഞ്ഞ് ആക്രമിച്ചെന്നാണ് കേസ്. ഗൂഢാലോചന, അനധികൃതമായി സംഘംചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പിക്കല്‍, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവ ചുമത്തിയാണ് എന്‍.ഐ.എ പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കിയത്

 http://www.madhyamam.com/news/348503/150406

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin