Saturday, 22 November 2014

ഇതാ സഭയുടെ തിരുമുമ്പിലേക്ക് .....

അല്മായാശബ്ദം സഭയെ വിട്ടിട്ട് സാമൂഹ്യ പ്രശ്നങ്ങളിലേക്ക് കടക്കണം എന്നൊരു അഭിപ്രായം എഴുതി കണ്ടു. ശ്രീ. ജോര്‍ജ്ജു മൂലെച്ചാലില്‍ സത്യജ്വാലയില്‍ എഴുതിയ ഈ മുഖക്കുറി വായിച്ചിട്ട്, ഒന്നുകില്‍ ഈ കന്യാസ്ത്രികള്‍ക്കാണ് തെറ്റുപറ്റിയതെന്നു തെളിയിക്കുക, അല്ലെങ്കില്‍  ഈ കന്യാസ്ത്രികള്‍ക്ക് നീതി ലഭിക്കാന്‍ സഹായിക്കുക. ഇത് ശരിയാണെങ്കില്‍, അത്മായര്‍ ഇതെല്ലാം വിട്ടിട്ട് സാമൂഹ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം എന്ന നിലപാടിനോട് അത്മായാശബ്ദം യോജിക്കാന്‍ ഇടയില്ല.  ശബ്ദിക്കാന്‍ അനുവാദമില്ലാത്തവരുടെ ശബ്ദമാണ് അത്മായാശബ്ദം - എഡിറ്റര്‍



നുഷ്യന്റെ ആര്‍ത്തി ഭൂമിയെ നശിപ്പിക്കുമെന്ന് മാര്‍പ്പാപ്പ



മനുഷ്യന്റെ ആര്‍ത്തി ഭൂമിയെ നശിപ്പിക്കുമെന്ന് മാര്‍പ്പാപ്പ
മനുഷ്യന്റെ ആര്‍ത്തി ഭൂമിയെ നശിപ്പിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ലാഭത്തിനുവേണ്ടി പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ നമ്മള്‍ ദൈവത്തോട് സമാധാനം പറയേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരുടേയും വിശക്കുന്നവരുടേയും സഹായത്തിനായി നമ്മള്‍ മുന്നിട്ടിറങ്ങാന്‍ തയ്യാറാകണം. റോമില്‍ നടന്ന സെക്കന്റ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ന്യൂട്രീഷ്യനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്റെ ദുഷ്പ്രവൃത്തി പ്രകൃതി ഒരിക്കലും ക്ഷമിക്കില്ലെന്നും അത് തിരിച്ചടിക്കുമെന്നും മാര്‍പ്പാപ്പ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ഏജന്‍സിയും ലോകാരോഗ്യ സംഘടനയും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ലോകത്തുള്ളവരെല്ലാം പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍ പരസ്പരം പടവെട്ടി പ്രകൃതിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. വിശക്കുന്നവന് ആഹാരം കൊടുക്കുകയും പ്രപഞ്ചത്തിലെ ജീവജാലങ്ങളെ സംരക്ഷിക്കുകയുമാണ് ഓരോരുത്തരുടേയും കടമ.

ലോകത്ത് 200 കോടിയോളം ജനങ്ങള്‍ പോഷകാഹാരക്കുറവിന്റെ പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നാലു കോടിയിലേറെ കുട്ടികളും അമ്പതുകോടിയോളം മുതിര്‍ന്നവരും അമിതവണ്ണമുള്ളവരാണെന്നതും ആശ്ചര്യം തന്നെ. 
 http://4malayalees.com/index.php?page=newsDetail&id=52686

ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരുടെ ഗണത്തിലേക്ക്‌

mangalam malayalam online newspaperവത്തിക്കാന്‍: ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനും എവുപ്രാസ്യമ്മയും ഇന്നു വിശുദ്ധരുടെ ഗണത്തിലേക്ക്‌. ഭാരത ക്രൈസ്‌തവ സഭയുടെ ഖ്യാതി ആഗോളതലത്തിലേക്ക്‌ ഉയര്‍ത്തുന്ന പുണ്യ ചടങ്ങ്‌ ഇന്നു രാവിലെ പത്തിനു (ഇന്ത്യന്‍ സമയം ഉച്ചയ്‌ക്കു 2.30ന്‌) വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്ക ചത്വരത്തില്‍ നടക്കും. കര്‍ദിനാള്‍മാരും ബിഷപ്പുമാരും വൈദികരും ഇന്ത്യയില്‍നിന്നുള്ള പ്രത്യേകസംഘവും ചടങ്ങിനു സാക്ഷ്യം വഹിക്കും.
അതിനൊപ്പം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു ജനങ്ങളും വിവിധ മാധ്യമങ്ങളിലൂടെ സാക്ഷിയാകും. ചടങ്ങിനുശേഷം നാളെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ഇന്ത്യന്‍ സംഘത്തെ കാണും. ഇതു സംബന്ധിച്ച അറിയിപ്പ്‌ ഇന്ത്യന്‍സംഘത്തിനു ലഭിച്ചു.
ചാവറയച്ചനും എവുപ്രാസ്യമ്മയ്‌ക്കുമൊപ്പം വിശുദ്ധ പദവിയിലേക്ക്‌ ഉയര്‍ത്തുന്ന ആറു പേരുടെയും ചിത്രങ്ങള്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍ അനാവരണം ചെയ്‌തു.

ചടങ്ങുകള്‍ക്കു മുന്നോടിയായി ഗായകസംഘം അവസാനവട്ടപരിശീലനം പൂര്‍ത്തിയാക്കി. മൂന്നു സംഘങ്ങളാണു ഗാനങ്ങള്‍ ആലപിക്കുക. ഇന്ത്യന്‍ ഗായകസംഘത്തില്‍ മലയാളികളടക്കം അമ്പതു പേരുണ്ട്‌. വിശുദ്ധപദവിപ്രഖ്യാപനത്തിനു മു-ന്നോടിയായുള്ള ജാഗരണപ്രാര്‍ഥന ഇന്നലെ നടന്നു. വൈകിട്ടു നാലിനു റോമി-ലെ സാന്താമരിയ മജോരെ ബസിലിക്കയില്‍ പൗരസ്‌ത്യ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിയുടെ നേതൃത്വത്തിലായിരുന്നു പ്രാര്‍ഥനകള്‍. നാളെ ഉച്ചയ്‌ക്കു രണ്ടരയ്‌ക്കു സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്ര്യാപിച്ചതിനു നന്ദിയര്‍പ്പിച്ചുള്ള ബലിയര്‍പ്പണം നടക്കും. ഇതിനു മുമ്പ്‌ മാര്‍പാപ്പ ഇന്ത്യന്‍ സംഘത്തെ കാണുമെന്നാണ്‌ അറിയിപ്പ്‌.
ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും മധ്യസ്‌ഥതയാല്‍ രോഗസൗഖ്യം നേടിയതായി വത്തിക്കാന്‍ സാക്ഷ്യപ്പെടുത്തിയ പാലാ സ്വദേശി മരിയയും കൊടകര സ്വദേശി ജ്യൂവലും വെള്ളിയാഴ്‌ച വത്തിക്കാനി-ലെത്തി. വേദിയുടെ മുന്‍നിരയിലാകും ഇവര്‍ക്കുള്ള ഇരിപ്പിടം. തീര്‍ഥാടകരും ഇറ്റലിക്കാരുമായി ആയിരക്കണക്കിനു മലയാളികള്‍ ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക പ്രതിനിധികളും ചടങ്ങിനെത്തി.
കേരളത്തില്‍നിന്നു മന്ത്രിമാരായ പി.ജെ. ജോസഫ്‌, കെ.സി. ജോസഫ്‌, ജോസ്‌ കെ. മാണി എം.പി, മുന്‍ എം.എല്‍.എ. തോമസ്‌ ചാഴികാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ സംഘത്തെ പി.ജെ. കുര്യന്‍ നയിക്കും. അല്‍ഫോന്‍സാമ്മയെ 2008-ല്‍ വിശുദ്ധയായി പ്രഖ്യാപിച്ചിരുന്നു.
 http://www.mangalam.com/print-edition/international/253702

Friday, 21 November 2014

പൂവാലന്മാരില്‍നിന്നു രക്ഷിക്കാന്‍ പൈലറ്റില്ലാ വിമാനം എത്തും!

 അച്ഛ൯ പൂവാലന്മാരെ പിടിക്കാ൯, ഈ പൈലറ്റില്ലാ വിമാനം എത്തുമോ!

mangalam malayalam online newspaperന്യൂയോര്‍ക്ക്‌: പൂവാലന്മാരില്‍നിന്നും കുറ്റവാളികളില്‍നിന്നും രക്ഷിക്കാന്‍ അമേരിക്കയില്‍ പൈലറ്റില്ലാ വിമാന(ഡ്രോണ്‍)ത്തിന്റെ സേവനം. അമേരിക്കയിലെ 30 ആശുപത്രികളിലാണ്‌ ആദ്യഘട്ടമായി ഡ്രോണ്‍ പരീക്ഷിക്കുക. സ്‌കൂളുകളിലും ഓഫീസുകളിലും വൈകാതെ ഇവയെത്തും.
"ലൈഫ്‌ലൈന്‍ റെസ്‌പോണ്‍സ്‌" എന്ന മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണു ഡ്രോണ്‍ സംവിധാനം പ്രവര്‍ത്തിക്കുക.
അവശ്യഘട്ടങ്ങളില്‍ ഫോണിലെ പ്രത്യേക കീയില്‍ വിരലമര്‍ത്തിയാല്‍ സമീപത്തെ പോലീസ്‌ സ്‌റ്റേഷനിലേക്കു സന്ദേശം പോകും. തൊട്ടുപിന്നാലെ ഫോണ്‍ ഉടമയെത്തേടി ഡ്രോണ്‍ എത്തും. ജി.പി.എസിന്റെ സഹായത്തോടെയാകും ഫോണ്‍ ഉടമയുടെ സ്‌ഥാനം കണ്ടെത്തുക.
മണിക്കൂറില്‍ 96 കിലോമീറ്റര്‍ ആണു ഡ്രോണിന്റെ പരമാവധി വേഗം. സ്‌ഥലത്തെത്തി അവിടുത്തെ ദൃശ്യങ്ങള്‍ ഇവ പകര്‍ത്തും. പോലീസ്‌ സ്‌ഥലത്തെത്തുന്നതുവരെ ഡ്രോണിന്റെ സേവനം തുടരും. ഷിക്കഗോയില്‍ 50 ഡ്രോണുകള്‍ ആവശ്യമാകുമെന്നാണു റിപ്പോര്‍ട്ട്‌. ഈ സേവനത്തിനു പ്രതിവര്‍ഷം 600 രൂപയോളം ഉപയോക്‌താവ്‌ മുടക്കേണ്ടതുണ്ട്‌.

 http://www.mangalam.com/print-edition/international/252562

Wednesday, 19 November 2014

ആള്‍ദൈവം രാംപാല്‍ അറസ്‌റ്റില്‍: ആറു സ്‌ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

mangalam malayalam online newspaperന്യൂഡല്‍ഹി/ചണ്ഡിഗഡ്‌: രണ്ടു ദിവസം നീണ്ട പോലീസ്‌ നടപടികള്‍ക്കൊടുവില്‍ ആള്‍ദൈവം രാംപാല്‍ (63) അറസ്‌റ്റില്‍. ഇന്ന്‌ ഹിസാര്‍ കോടതിയില്‍ ഹാജരാക്കും. കൊലപാതകക്കേസില്‍ പ്രതിയായ ഇയാളെ പിടികൂടാനുള്ള ശ്രമം ഹിസാറിനെ കലാപ ഭൂമിയാക്കിയിരുന്നു.
അണികളുടെ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന്‌ ആറു പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്കു പരുക്കേറ്റു. 10,000 അനുയായികളെ ബലംപ്രയോഗിച്ചു നീക്കിയശേഷമാണു പോലീസിനു രാംപാലിനു സമീപമെത്താന്‍ കഴിഞ്ഞത്‌. ഇദ്ദേഹത്തെ ഹിസാറില്‍ വൈദ്യപരിശോധനയ്‌ക്കു വിധേയനാക്കി.
ഭീകരവിരുദ്ധ പോരാട്ടത്തെ അനുസ്‌മരിപ്പിക്കുന്ന പോലീസ്‌ നടപടിയാണു ഹിസാറില്‍ ഉണ്ടായത്‌. രാംപാലിനെ രക്ഷിക്കാന്‍ 14,000 അണികളാണ്‌ ആശ്രമത്തില്‍ തടിച്ചുകൂടിയത്‌. സ്‌ത്രീകളെയും കുട്ടികളെയും ആശ്രമ അധികൃതര്‍ പരിചയായി ഉപയോഗിച്ചതിനാല്‍ പോലീസ്‌ മുന്നേറ്റം എളുപ്പമായിരുന്നില്ല.
ചൊവ്വാഴ്‌ചയാണു രാംപാലിനെ അറസ്‌റ്റ്‌ ചെയ്യാന്‍ ഹിസാറിലെ ആശ്രമത്തില്‍ പോലീസ്‌ എത്തിയത്‌. പെട്രോള്‍ ബോംബെറിയുകയും വെടിവയ്‌ക്കുകയും ചെയ്‌തു രാംപാലിന്റെ അണികള്‍ തടസം തീര്‍ത്തു. ആശ്രമത്തിലേക്കു ഭക്ഷണവും വെള്ളവും തടഞ്ഞാണ്‌ അണികളെ പുറത്തെത്തിച്ചത്‌. പട്ടിണികിടന്നും രാംപാലിനെ സംരക്ഷിക്കാന്‍ നാലായിരത്തോളം പേര്‍ പോലീസ്‌ എത്തുമ്പോള്‍ ആശ്രമത്തിലുണ്ടായിരുന്നു.
അര്‍ധസൈനികര്‍ അടക്കം ഇരുപത്തിഅയ്യായിരത്തിലധികം വരുന്ന സംഘമാണ്‌ ഇന്നലെ വൈകിട്ട്‌ ആശ്രമത്തില്‍ പ്രവേശിച്ചത്‌. 12 ഏക്കര്‍ വരുന്ന ആശ്രമത്തിനുള്ളില്‍ കടന്നെങ്കിലും രാംപാലിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആശ്രമത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്കും എത്താന്‍ പോലീസിനു കഴിഞ്ഞതുമില്ല. അതിനിടെ രാംപാലിന്റെ സഹോദരനായ പുരുഷോത്തം ദാസിനെ പിടികൂടാന്‍ കഴിഞ്ഞതു വഴിത്തിരിവായി. ഇയാളുടെ സഹായത്തോടെയാണു രാംപാലിന്റെ രഹസ്യതാവളം പോലീസ്‌ കണ്ടെത്തിയതെന്നാണു സൂചന.
രാംപാലിനും അനുയായികള്‍ക്കുമെതിരേ രാജ്യദ്രോഹകുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാതായി ഹരിയാന പോലീസ്‌ അറിയിച്ചു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 121 (രാജ്യത്തിനെതിരേ യുദ്ധം ചെയ്യുക), 121എ (രാജ്യത്തിനെതിരേ നിയമലംഘനം നടത്താനുള്ള ഗൂഢാലോചന), 122 (രാജ്യത്തിനെതിരേ യുദ്ധം ചെയ്യുന്നതിന്‌ ആയുധങ്ങള്‍ ശേഖരിക്കുക), കൊലപാതകം, കൊലപാതകശ്രമം, കലാപം സൃഷ്‌ടിക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങളാണു രാംപാലിനും അനുയായികള്‍ക്കുമെതിരേ ചുമത്തിയിട്ടുള്ളത്‌. മരിച്ച നിലയില്‍ കണ്ടെത്തിയ സ്‌ത്രീകളെ ആശ്രമം അന്തേവാസികള്‍ പോലീസിനു കൈമാറി. സ്‌ത്രീകള്‍ എങ്ങനെയാണു മരിച്ചതെന്നു പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷമേ പറയാന്‍ കഴിയൂവെന്നു ഡി.ജി.പി: എസ്‌.എന്‍. വസിഷ്‌ഠ്‌ വ്യക്‌തമാക്കി.
2006-ല്‍ ഒരു കൊലപാതകക്കേസില്‍ പ്രതിയായ രാംപാലിനെ അറസ്‌റ്റിനുശേഷം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. എന്നാല്‍, കോടതിയില്‍ ഹാജരാകാന്‍ 43 തവണ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. വെള്ളിയാഴ്‌ചയ്‌ക്കകം ഹാജരാക്കണമെന്നു ഹരിയാന പോലീസിനു കോടതി നിര്‍ദേശം നല്‍കി. അതേത്തുടര്‍ന്നാണു പോലീസ്‌ ആശ്രമം വളഞ്ഞത്‌.
രാംപാലിന്റെ സഹോദരനും ആശ്രമം നടത്തിപ്പുകാരനുമായ പുരുഷോത്തംദാസ്‌, ആശ്രമം വക്‌താവ്‌ രാജ്‌ കപൂര്‍, ഇരുനൂറോളം സായുധരായ അനുയായികള്‍ തുടങ്ങിയവരെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പുരുഷോത്തം ദാസിനെ 14 ദിവസത്തെ കസ്‌റ്റഡിയില്‍ വിട്ടിട്ടുണ്ട്‌.

http://www.mangalam.com/print-edition/india/252544

Tuesday, 18 November 2014

മരണാവകാശം പാപമെന്നു മാര്‍പാപ്പ

mangalam malayalam online newspaperവത്തിക്കാന്‍: മരണാവകാശത്തെ വിമര്‍ശിച്ചു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. സ്വയം മരണം വരിക്കുന്നതു ദൈവത്തോടുള്ള പാപമാണെന്നു മാര്‍പാപ്പാ വ്യക്‌തമാക്കി. അമേരിക്കയില്‍ 29 വയസുകാരി മരണാവകാശനിയമം വിനിയോഗിച്ചു ജീവനൊടുക്കിയതിന്റെ പശ്‌ചാത്തലത്തിലാണു മാര്‍പാപ്പ നിലപാട്‌ വ്യക്‌തമാക്കിയത്‌. ഇറ്റലിയിലെ കത്തോലിക്കാ ഡോക്‌ടര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗര്‍ഭപാത്രത്തിനു പുറത്തുള്ള ഗര്‍ഭധാരണം, ഗര്‍ഭച്‌ഛിദ്രം എന്നിവയും തെറ്റാണ്‌. ലബോറട്ടറികളില്‍ ഭ്രൂണത്തെ പഠനവിധേയമാക്കുന്നതിനോടും വിയോജിപ്പുണ്ട്‌.
 http://www.mangalam.com/print-edition/international/251795

Saturday, 15 November 2014

ചാവറ അച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്‌ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി

mangalam malayalam online newspaperകൊച്ചി: ചാവറ കുര്യാക്കോസ്‌ എലിയാസ്‌ അച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്‌ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി. മാന്നാനം ആശ്രമം കേന്ദ്രമാക്കിയുള്ള പ്രഖ്യാപനം തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ അഭിഭാഷകനായ ബേസില്‍ അട്ടിപ്പേറ്റിയാണ്‌ ഹര്‍ജി നല്‍കിയത്‌. എറണാകുളം അതിരൂപതയ്‌ക്ക് കീഴിലുള്ള കൂനമ്മാവ്‌ സെന്റ്‌ ഫിലോമിനാസ്‌ ദേവാലയത്തിലയം കേന്ദ്രീകരിച്ചാണ്‌ അവസാന ഏഴ്‌ വര്‍ഷം ചാവറയച്ചന്‍ താമസിച്ചിരുന്നത്‌.
നിലവിലെ പള്ളിയോട്‌ ചേര്‍ന്നുള്ള മുറിയിലാണ്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചത്‌. പള്ളിയുടെ അള്‍ത്താരയ്‌ക്ക് മുന്നിലാണ്‌ മൃതദേഹം സംസ്‌കരിച്ചിരിക്കുന്നത്‌. യഥാര്‍ത്ഥ കല്ലറ സ്‌ഥിതി ചെയ്യുന്ന കൂനമ്മാവിനെ പരിഗണിക്കാതെ മാന്നാനം ആശ്രമത്തെ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതിലെ യുക്‌തി ചോദ്യം ചെയ്‌താണ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌. ചാവറയച്ചന്റെ മരണശേഷം 18 വര്‍ഷം കഴിഞ്ഞ്‌ ഭൗതികാവശിഷ്‌ടങ്ങള്‍ മാന്നാനത്തേക്ക്‌ മാറ്റിയെന്ന വാദം കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന്‌ കൂനമ്മാവ്‌ പള്ളിവികാരി ഫാ. ആന്റണി ചെറിയകടവില്‍ പറഞ്ഞു.
ഈ സാഹചര്യത്തിലാണ്‌ ഹര്‍ജി നല്‍കിയത്‌. മാന്നാനത്തിന്‌ പ്രാധാന്യം ലഭിക്കുന്ന വിധം സര്‍വവിജ്‌ഞാന കോശത്തില്‍ ചേര്‍ത്ത വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന്‌ 1993-ല്‍ എറണാകുളം മുന്‍സിഫ്‌ കോടതി ഉത്തരവിട്ടിരുന്നു. കര്‍ദ്ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരി, ബിഷപ്പ്‌ ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍, മാന്നാനം ആശ്രമത്തിലെ റെക്‌ടര്‍, ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ്‌ ഹര്‍ജി നല്‍കിയത്‌. ചാവറ അച്ചന്റെ ഭൗതിക ശരീരം മാന്നാനത്തേക്ക്‌ മാറ്റിയെന്ന്‌ പുസ്‌തകം എഴുതിയ എം.കെ സാനുവിനെയും ഹര്‍ജിയില്‍ എതിര്‍ കക്ഷിയാക്കിയിട്ടുണ്ട്‌.
നവംബര്‍ 23-നാണ്‌ ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നത്‌.
 http://www.mangalam.com/latest-news/250940

Friday, 14 November 2014

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ദമ്പതികളെ ചുട്ടുകൊന്നത് രക്ഷപ്പെടാതിരിക്കാന്‍ കാലു തല്ലിയൊടിച്ചതിനുശേഷം



പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ദമ്പതികളെ ചുട്ടുകൊന്നത് രക്ഷപ്പെടാതിരിക്കാന്‍ കാലു തല്ലിയൊടിച്ചതിനുശേഷം
ഇസ്ലാമബാദ് : ദൈവദൂഷണമാരോപിച്ച് പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ദമ്പതികളെ ചുട്ടുകൊന്നത് കാലുതല്ലിയൊടിച്ചതിനുശേഷം. ഗര്‍ഭിണിയായ ഷാമാ ബിബി (24)യുടെ ശരീരം അതിവേഗം കത്തുന്നതിന് പരുത്തിത്തുണി പുതപ്പിച്ചതായും ആ ഭീകരദൃശ്യത്തിന് സാക്ഷിയായ ബന്ധുക്കള്‍ വെളിപ്പെടുത്തി.

1200 ഓളം വരുന്ന ജനക്കൂട്ടമാണ് ഷാമായെയും ഭര്‍ത്താവ് സജ്ജദ് മാസിഹിനെയും വളഞ്ഞാക്രമിച്ചത്. അവരെ ഇഷ്ടികചൂളയിലേക്ക് വലിച്ചെറിഞ്ഞശേഷം ജീവനോടെ കത്തിക്കുകയായിരുന്നു.

കൈകാലുകളില്‍ പിടിച്ച് ഇഷ്ടികചൂളയിലേക്ക് കൊണ്ടുപോയശേഷം വസ്ത്രങ്ങള്‍ക്ക് തീകൊളുത്തി. തുടര്‍ന്ന് ചൂളയിലേക്ക് വലിച്ചെറിയുകയായിരുന്നു.

നാലു മാസം ഗര്‍ഭിണിയായിരുന്ന ഷാമാ തീപിടിക്കാത്ത തരത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ജനക്കൂട്ടം അത് വലിച്ചുമാറ്റിയതിനുശേഷം പരുത്തിത്തുണി കൊണ്ട് പൊതിയുകയായിരുന്നു. പരുത്തിത്തുണി അതിവേഗം തീപിടിക്കുമെന്നതുകൊണ്ടാണ് അതുകൊണ്ട് പുതപ്പിച്ചത്. സജ്ജദ് ഓടിരക്ഷപ്പെടാതിരിക്കാന്‍ അയാളുടെ കാലുകള്‍ തല്ലിയൊടിക്കുകയുംചെയ്തു.

വിശുദ്ധ ഖുറാന്റെ കോപ്പി കീറിയെന്നാരോപിച്ചുകൊണ്ടാണ് ലാഹോറില്‍നിന്ന് തെക്കു പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ചക്ക് 59 എന്ന ഗ്രാമത്തില്‍ കൊടുംക്രൂരത അരങ്ങേറിയത്. സംഭവം വ്യാപകമായ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് 44 പേരെ പൊലീസ് അറസ്റ്റു ചെയ്തു.


http://4malayalees.com/index.php?page=newsDetail&id=52

Wednesday, 12 November 2014

ടെക്സസ്: [ടെക്സസിലെ രണ്ടാമത്തേ അല്‍ഫോന്‍സാ കാത്തലിക് ചര്‍ച്ച്] പുതിയ, ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ കാത്തലിക് ചര്‍ച്ച്


        ഈ പളളിയുടെ പ്രത്യേഗത അള്‍ത്താരയില്‍. ബലിപീഠംത്തിലോ ഭേമയിലൊ ബൈബിന്റെ പുറംചട്ടയിലൊ ദൈവത്തേ അവഗേളിക്കുന്ന പേ൪ഷ൯ ക്രോസ് ഇല്ല. ള്‍ത്താരയേ മൂടികെട്ടുന്ന നാടക ക൪ട്ടനോ ഇല്ല. അത് തന്നേയാണ് ഈ പളളിയുടെ എൈശ്വര്യം! അത് തന്നേയാണ് ഈ പളളിയുടെ പ്രത്യേഗത.
////////////////////////////////////////////////////////////////////////////////////////////////////////////////////////////

കുടുംബങ്ങള്‍ക്ക് ആശ്വാസം യുഎസ് ട്രിബ്യൂണ്‍: ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്‌
Posted on: 10 Nov 2014


ഓസ്റ്റിന്‍: ഇന്തോ ഏഷ്യന്‍-അമേരിക്കന്‍ മിഷന്‍ പ്രസിദ്ധീകരണമായ യു.എസ്.ട്രിബ്യൂണ്‍ അമേരിക്കയിലെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ആശ്വാസമാണെ് ഓസ്റ്റിന്‍ എഡിഷന്‍ പ്രകാശിപ്പിച്ചുകൊണ്ട് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പറഞ്ഞു.

പുതിയ എഡിഷന്റെ ആദ്യകോപ്പി ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ കാത്തലിക് ചര്‍ച്ച് ഇടവക വികാരിയായ ഫാ.ഡൊമിനിക്ക് പെരുനിലത്തിനു നല്‍കിക്കൊണ്ട് പ്രകാശനം നടത്തി. ഓസ്റ്റിനിലെ പ്രമുഖ വ്യവസായികളും, യു.എസ്.ട്രിബ്യൂണിന്റെ പ്രതിനിധികളുമായ ജിബി പാറയ്ക്കലും, സിജോ വടക്കനും കോപ്പികള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ യു.എസ്.ട്രിബ്യൂ സര്‍ക്കുലേഷന്‍ മാനേജര്‍ തോമസ് ഫിലിപ്പോസ്, വര്‍ഗീസ് മാത്യു ചീഫ് എഡിറ്റര്‍ എിവര്‍ ആശംസകള്‍ അറിയിച്ചു.

വാര്‍ത്ത അയച്ചത് : തങ്കം ജോണ്‍ 
 http://www.mathrubhumi.com/nri/america/article_498523/
........................................................................................................................

ഓസ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയ കൂദാശയും തിരുനാളും നവംബര്‍ എട്ടിന്


ഓസ്റിന്‍, ടെക്സസ്: ഓസ്റിന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ദേവാലയത്തിന്റെ കൂദാശയും വാര്‍ഷിക തിരുനാളും നവംബര്‍ എട്ടാംതീയതി ശനിയാഴ്ച 2.30ന് ആരംഭിക്കും. ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടും, ഇടവക വികാരി ഫാ. ഡൊമിനിക് പെരുനിലവും, അമേരിക്കയിലെ വിവിധ ഇടവകകളില്‍ നിന്നും വരുന്ന നിരവധി വൈദീകരും, കന്യാസ്ത്രീകളും സാമൂഹ്യസാംസ്കാരിക നേതാക്കന്മാരും മറ്റ് ഇടവകകളില്‍ നിന്നും വരുന്ന വിശ്വാസികളും തീര്‍ഥാടകരും, ഓസ്റിനിലെ മലയാളി സമൂഹവും രൂപതാ പ്രതിനിധികളും, നേതാക്കന്മാരും ഈ ചരിത്ര സംഭവത്തിന് സാക്ഷികളാകും. 
 
ഷിക്കാഗോ രൂപതയ്ക്ക് അഭിമാനമായി വികസനത്തില്‍ കുതിച്ച് മുന്നേറുന്ന ഓസ്റിന്‍ പട്ടണത്തിനു സമീപം മാനറില്‍ പ്രകൃതി രമണീയമായ 23 ഏക്കര്‍ സ്ഥലവും, ഏഴായിരം ചതുരശ്ര അടി ചുറ്റളവില്‍ എല്ലാ സൌകര്യങ്ങളോടും കൂടിയ മനോഹരമായ ദേവാലയവും അനുബന്ധ കെട്ടിടങ്ങളും, അതിവിശാലമായ പാര്‍ക്കിംഗ് സൌകര്യങ്ങളും സെന്റ് അല്‍ഫോന്‍സാ ഇടവകയുടെ സ്വന്തമാകുമ്പോള്‍ എഴുപതില്‍പ്പരം ഇടവകാംഗങ്ങളുടെ പതിമൂന്നുവര്‍ഷത്തെ സ്വപ്നം പൂര്‍ത്തീകരിക്കപ്പെടുകയാണ്.

2013ല്‍ ഇടവകയുടെ ആദ്യ വികാരിയായി ഫാ. ഡൊമിനിക് പെരുനിലം വന്നതോടെ ഇടവകാംഗങ്ങളുടെ പ്രാര്‍ത്ഥനയും പരിശ്രമങ്ങള്‍ക്കും നേതൃത്വം കൊടുക്കുവാനും അതിന്റെ ഫലമായി 2014 ഓഗസ്റില്‍ സ്വന്തമായി ദേവാലയം എന്ന സ്വപ്നം സാധിച്ചെടുക്കാനും കഴിഞ്ഞു. 

ഇന്ന് 75ല്‍പ്പരം കുട്ടികള്‍ എല്ലാ ഞായറാഴ്ചയും വേദപാഠം പഠിക്കുന്നു. ഇടവകയിലെ എല്ലാ ആത്മീയ പ്രവര്‍ത്തനങ്ങളും എഴുപതില്‍പ്പരം കുടുംബങ്ങളുടെ നിര്‍ലോഭമായ സഹകരണത്താല്‍ പ്രശസ്തമായി നടക്കുന്നു.

ദൈവാലയ കൂദാശയും ഇടവക മധ്യസ്ഥയുടെ തിരുനാളും വന്‍ വിജയമാക്കിത്തീര്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 512 272 4005 എന്ന നമ്പരില്‍ ബന്ധപ്പെടുക. സണ്ണി തോമസ് (ഓസ്റിന്‍) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം

Monday, 10 November 2014

കമ്മ്യൂണിറ്റി ബൈബിളുമായി കത്തോലിക്കാസഭയിലെ `കപട` അപ്പസ്തോലന്മാര്‍! 

 http://www.manovaonline.com/newscontent.php?id=158

ആംസ്ട്രോങ്ങ് ജോസഫ്

ടിപ്പു സുല്‍ത്താനോടുള്ള വെറുപ്പുമൂലം കേരളത്തിലെ ജനങ്ങള്‍ തങ്ങളുടെ വളര്‍ത്തുനായകള്‍ക്ക് 'ടിപ്പു' എന്ന് പേരിട്ടു! അമേരിക്കന്‍ സാമ്രാജ്യത്വത്തോട് എതിരിട്ടുനിന്ന സാമ്രാജ്യത്വ വിരുദ്ധര്‍ തങ്ങളുടെ നായ്ക്കള്‍ക്ക് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ പേരിട്ടതും ഓര്‍ക്കുന്നവരുണ്ടാകും. 2002-ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ചു എന്നതൊന്നും അമേരിക്കന്‍ വിരുദ്ധര്‍ക്ക് പ്രശ്നമുള്ള കാര്യമല്ലല്ലോ! ജിമ്മി എന്ന പേര് ഉദ്ഭവിച്ചത് യാക്കോബ്(ജയിംസ്) എന്ന പേരില്‍നിന്നാണ്‌ എന്നകാര്യം അറിഞ്ഞിട്ടോ അറിയാതെയോ ക്രിസ്ത്യാനികളില്‍ ചിലരും ഇത് അനുകരിച്ചു!
എന്തിനാണ് ഈ ലേഖനത്തിന് ഇത്തരമൊരു മുഖവുരയെന്നു സംശയിക്കുന്നവരുണ്ടാകാം. വിഷയത്തിലേക്കുള്ള പ്രവേശനത്തിന് ഈ ആമുഖം യുക്തമായിരിക്കുമെന്ന ചിന്തയാണ് മനോവയെ ഇതിനു പ്രേരിപ്പിച്ചത്. ഇനി വിഷയത്തിലേക്ക് കടക്കാം.
നേരിട്ട് എതിരിടാന്‍ കഴിയാത്തവിധം ശക്തരായ എതിരാളികളോടുള്ള രോഷം ശമിപ്പിക്കാന്‍, നികൃഷ്ട ജീവികള്‍ക്ക് എതിരാളികളുടെ പേരിട്ട് സായൂജ്യമടയുന്ന ദുര്‍ബലര്‍ ഉണ്ട്! ആധുനിക കാലഘട്ടത്തിലെ കോലം കത്തിക്കല്‍ ഇതിന്റെ മറ്റൊരു രൂപമാണ്! 'ഞാന്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ എന്റെ പേര് നിന്റെ പട്ടിയ്ക്ക് ഇട്ടോ' എന്ന്‍ ചിലര്‍ വെല്ലുവിളിക്കുന്നത് കേട്ടിട്ടില്ലേ? തങ്ങളുടെ പേര് നായ്ക്കള്‍ക്ക് ഇടുന്നത് അവഹേളനത്തിന്റെ ഭാഗമാണെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാകുമല്ലോ! ഇത്തരത്തിലുള്ള പ്രവര്‍ത്തനമാണ് സാത്താന്‍സേവക്കാരും 'ബ്ലാക്ക് മാസ്' ചെയ്യുന്നവരും യേശുവിനോട് പ്രവര്‍ത്തിക്കുന്നത്!
കത്തോലിക്കാ ദൈവാലയങ്ങളില്‍ പരികര്‍മ്മം ചെയ്യപ്പെട്ട 'തിരുവോസ്തി'യെ അപമാനിച്ചുകൊണ്ട് സാത്താനെ സന്തോഷിപ്പിക്കുന്ന പ്രവര്‍ത്തിയാണ് 'ബ്ലാക്ക് മാസ്'! ക്ലോസെറ്റില്‍ തിരുവോസ്തി ഇടുക, സ്ത്രീകളുടെ ആര്‍ത്തവരക്തം തിരുവോസ്തിയുടെമേല്‍ തളിക്കുക എന്നിങ്ങനെയുള്ള ശാപപ്രവര്‍ത്തികള്‍ ഇതിന്റെ ഭാഗമാണ്! ഒരു വേശ്യയുടെ നഗ്നശരീരം ബലിപീഠമാക്കിക്കൊണ്ട്, യേശുവിന്റെ തിരുശരീരത്തെ അപമാനിക്കുന്ന രീതിയും ഇതിലുണ്ട്. വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗ്ഗരതി എന്നിവ കൂടാതെ തിരുവോസ്തിക്കു മുന്നില്‍വച്ച് ഭാര്യമാരെ പരസ്പരം കൈമാറിക്കൊണ്ട് രതിക്രീഡകളില്‍ ഏര്‍പ്പെടുന്നതും 'ബ്ലാക്ക് മാസി'ന്‍റെ ഭാഗംതന്നെ!
ഇവയൊക്കെത്തന്നെയും യേശുക്രിസ്തുവിന്റെ പരിശുദ്ധിയെ മലിനതയോടു ചേര്‍ത്തുവച്ച് സായൂജ്യമടയാനുള്ള പിശാചിന്റെ തൃഷ്ണയാണ് കാണിക്കുന്നത്. ആദ്യമേ സൂചിപ്പിച്ചതുപോലെ, തങ്ങള്‍ക്ക് ആക്രമിച്ചു കീഴ്പ്പെടുത്താന്‍ കഴിയില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ എതിരാളികളെ നേരിടുന്നതിനു കണ്ടെത്തുന്ന ഒരു രീതിയാണിത്! ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കരുതെന്ന പ്രമാണത്തിന്റെ ലംഘനവും ഇതിലുണ്ട്. പിശാചിനെ ആരാധിക്കുന്നവരാണ് ഇത്തരത്തിലുള്ള ചെയ്തികള്‍ക്ക് സാത്താന്റെ ആജ്ഞാനുവര്‍ത്തികളായി നിലകൊള്ളുന്നത് എന്നതിനാല്‍, ഇവരില്‍നിന്ന് ഇതിനു വിപരീതമായത് പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍, യേശുക്രിസ്തുവിന്റെ ശുശ്രൂഷകരായി പരിഗണിക്കപ്പെടുന്ന സഭാതലവന്മാര്‍ ഇത്തരം ആഭാസങ്ങള്‍ക്കു മുതിരുമ്പോള്‍, ഇത് ഗൗരവമായി കാണാതിരിക്കരുത്!
ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ക്കും ദൈവവചനത്തിനും അപ്പസ്തോലിക പാരമ്പര്യത്തിനും വിരുദ്ധമായ ആശയങ്ങളുമായി ചുറ്റിത്തിരിയുന്ന 'ഇടയ'വേഷധാരികളെയാണ് മനോവ ഇവിടെ ഉദ്ദേശിച്ചത്. അനേകരെ നരകത്തിലേക്കു നയിക്കാന്‍ കാരണമാകുന്ന മാരകമായ സിദ്ധാന്തവുമായി ഇന്ത്യയിലെ മെത്രാന്‍സംഘം ഇറങ്ങിയിരിക്കുന്നത്, സാത്താനു ഭാരതസഭയുടെമേലുള്ള സര്‍വ്വാധിപത്യത്തിന്റെ തെളിവാണ്!
ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി(C.B.C.I) ഒരു പുതിയ ബൈബിള്‍ പുറത്തിറക്കിയ കാര്യം നമ്മില്‍ പലര്‍ക്കും അറിയാം. ഈ സാഹസത്തിനുപിന്നിലുള്ള നിഗൂഡ ലക്ഷ്യത്തെ ഈ ലേഖനത്തിലൂടെ മനോവ അനാവരണം ചെയ്യുകയാണ്. 'കമ്മ്യൂണിറ്റി ബൈബിള്‍' എന്നപേരില്‍ ഭാരത കത്തോലിക്കാസഭയിലെ 'വ്യാജ'ഇടയന്മാര്‍ തയ്യാറാക്കിയ ഈ പൈശാചിക ഗ്രന്ഥത്തിലെ ഉള്ളടക്കം എന്താണെന്ന് ആദ്യമായി നമുക്കു പരിശോധിക്കാം. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തലവന്‍ 'ക്ലിമ്മീസ്' എന്ന സനാതന ആള്‍ദൈവമാണെന്നും ഇയാളുടെ ലക്‌ഷ്യം കത്തോലിക്കാസഭയുടെ സര്‍വ്വനാശം ആണെന്നും ആദ്യമേതന്നെ നാം തിരിച്ചറിയണം.

'വ്യാജ'ഇടയന്മാരുടെ 'കമ്മ്യൂണിറ്റി' തട്ടിപ്പ്!

ദൈവപുത്രനായ യേശുക്രിസ്തുവിന്റെ രക്ഷാകര ചരിത്രത്തിലെ സംഭവങ്ങള്‍ വിജാതിയ മൂര്‍ത്തികളുടെ കെട്ടുകഥകളോട് ഉപമിക്കുന്ന സാഹസമാണ് 'കമ്മ്യൂണിറ്റി ബൈബിള്‍'! വെറും ഐതീഹ്യങ്ങളോ കഥകളിലെ കഥാപാത്രങ്ങളോ മാത്രമായ ഹൈന്ദവപുരാണങ്ങളിലെ കഥാപാത്രങ്ങളെ സത്യമാണെന്ന വരുത്തിത്തീര്‍ക്കാനും അതുവഴി ഈ ദേവസങ്കല്പങ്ങള്‍ക്ക് ആഗോളവിപണി ഉണ്ടാക്കിക്കൊടുക്കുവാനും സാത്താന്‍ നടത്തുന്ന കൗശലമാണിത്. ക്രിസ്ത്യാനികളുടെ പണം ഉപയോഗിച്ച് വിജാതിയത്യ്ക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കുവാനുള്ള ഈ ശ്രമത്തെ വിശ്വാസികള്‍ തിരിച്ചറിയണം! വത്തിക്കാനിലെ ചത്വരത്തിനുമുമ്പില്‍ നിന്നുകൊണ്ട് 'ശ്രീ ശ്രീ ക്ലിമ്മീസ് പ്രഖ്യാപിച്ച ഭോഷ്ക്കുമായി ഇതിനെ കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. 'ആര്‍ഷഭാരത സംസ്കാരത്തെ(വിജാതിയത) ആഗോളവത്കരിക്കുകയാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് യാതൊരു ഉളുപ്പുമില്ലാതെ ഇദ്ദേഹം വിളിച്ചുകൂകി!
ശ്രീകൃഷ്ണനും ശ്രീരാമനും ഹനുമാനും ഗണപതിയും അടങ്ങുന്ന ഹൈന്ദവ പുരാണങ്ങളിലെ ഭാവനാകഥാപാത്രങ്ങള്‍ക്ക് 'ജനന സര്‍ട്ടിഫിക്കറ്റ്' തരപ്പെടുത്തിക്കൊടുക്കാനുള്ള ശ്രമങ്ങളില്‍ രണ്ട് അപകടം ഒളിഞ്ഞിരിപ്പുണ്ട്. യേശുവിന്റെ രക്ഷാകരചരിത്രത്തിലെ സംഭവങ്ങളുമായി ഇവറ്റകളെ സംബന്ധിക്കുന്ന ഐതീഹ്യങ്ങള്‍ സമാനമാക്കുമ്പോള്‍, ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു വരുത്തുന്നതിലൂടെ മനുഷ്യരില്‍ മിഥ്യാധാരണ ജനിപ്പിക്കുന്ന അപകടമാണ് ഇവയില്‍ ഒന്ന്! വെറും കെട്ടുകഥകള്‍ മാത്രമായ ഹൈന്ദവദേവന്മാരോട് യേശുവിനെ സമനാക്കുന്നതിലൂടെ, ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ യേശുവും ഇവരെപ്പോലെ സങ്കല്പം മാത്രമാണെന്ന ചിന്തയിലേക്ക് ജനങ്ങളെ എത്തിക്കാന്‍ കാരണമാകും എന്നത് രണ്ടാമത്തെ ദുരന്തം! ഇത് രണ്ടും സാത്താനെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരംതന്നെ!
ഇത്തരത്തില്‍ ആരാലും അറിയപ്പെടാതെ മരുഭൂമിയിലെ മണലാരണ്യത്തില്‍ അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഒരു വ്യാജദേവന് അപ്രതീക്ഷിതമായി ആഗോള അംഗീകാരം ലഭിച്ച മുന്‍കാല ചരിത്രമുണ്ട്. അറബികളിലെ ഖുറൈഷി ഗോത്രക്കാര്‍ ആരാധിച്ചിരുന്ന മുന്നൂറ്റിയറുപതു ദേവന്മാരില്‍ അപ്രധാനിയായിരുന്ന ചന്ദ്രദേവനെയാണ് മുസ്ലിങ്ങള്‍ ഇന്ന്‍ അല്ലാഹുവെന്ന് വിളിച്ച് ആരാധിക്കുന്നത്. അല്ലാഹുവിന്റെ സൃഷ്ടാവ് മുഹമ്മദാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട! ഇന്ന്‍ ഹൈന്ദവദേവന്മാരെ അന്തര്‍ദേശീയ അവതാരങ്ങളാക്കാന്‍ ശ്രമിക്കുന്നവരുടെ പൂര്‍വ്വീകനായ ഒരു സുറിയാനി പുരോഹിതനാണ് അല്ലാഹുവിന്റെ പിതാവ്! മുഹമ്മദിന്റെ ഒന്നാംഭാര്യ ഖദീജയുടെ അമ്മാവനായ സിറിയയിലെ ക്രൈസ്തവ പുരോഹിതനാണ് അല്ലാഹുവിനെയും ഇസ്ലാമിനെയും സൃഷ്ടിക്കാന്‍ ബീജമായത്. 'വറക്ക ഇബ്നു നൌഫല്‍' എന്ന ഇയാളില്‍നിന്നു ചതിവിലൂടെ മുഹമ്മദ്‌ പിതൃത്വം ഏറ്റെടുക്കുകയായിരുന്നു. അമ്മാവനെ കല്ലെറിഞ്ഞു കൊല്ലിക്കുകയും അയാള്‍ 'ജിന്ന്'(പിശാച്) ആണെന്നു പ്രചരിപ്പിക്കുകയും ചെയ്തു. ഇസ്ലാംമതക്കാര്‍ ഈ നുണപ്രചരണത്തെ വലിയ ആഘോഷമായി കൊണ്ടാടുന്നു!
ഇതിനു സമാനമായ ദുരന്തമാണ് 'കമ്മ്യൂണിറ്റി ബൈബിള്‍' എന്നതില്‍ ആരും സംശയിക്കേണ്ടാ. ഭാരതത്തില്‍നിന്നു വിദേശരാജ്യങ്ങളിലേക്ക് വൈദീകരടൊപ്പം ഇവിടുത്തെ നിലവിളക്കും വ്യാജദേവന്മാരെയും 'സാംസ്കാരികം' എന്ന ഓമനപ്പേരിട്ട് കയറ്റി അയയ്ക്കുന്നവര്‍ ആ രാജ്യങ്ങളിലെ ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയാണെന്ന് തിരിച്ചറിയണം. ക്രൈസ്തവീകതയെ നശിപ്പിക്കുന്നതിനായി സാത്താന്‍ കണ്ടെത്തിയ ഏറ്റവും പുതിയ പദ്ധതിയാണ് 'കമ്മ്യൂണിറ്റി ബൈബിള്‍'!
ബൈബിള്‍ വായിക്കുകയും പ്രാര്‍ത്ഥിക്കുകയും കൂദാശാജീവിതത്തില്‍ സജ്ജീവമായി നിലകൊള്ളുകയും ചെയ്യുന്ന കത്തോലിക്കാസഭയിലെ 'കരിസ്മാറ്റിക് ഗ്രൂപ്പുകളെ' പിശാചുക്കളെന്ന്‍ ആക്ഷേപിച്ച 'ശ്രീമാന്‍' പോള്‍ തേലക്കാട്ട് ഏഷ്യാനെറ്റ് ചാനലില്‍ നടത്തിയ വിശദ്ദീകരണം ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഭഗവദ്ഗീത, ഗീതാഞ്ജലി, തുടങ്ങിയവയിലെ ഉദ്ധരണികളും മീരാഭായിയുടെ കൃഷ്ണ സ്തുതികളും ചേര്‍ത്താണ് ഈ പൈശാചികഗ്രന്ഥം പുറത്തിറക്കിയിരിക്കുന്നത് എന്ന്‍ സീറോമലബാര്‍ സഭയുടെ വക്താവായി വിലസുന്ന ഈ വീരന്‍ ജല്പിക്കുന്നു! മീരാഭായിയ്ക്ക് കൃഷ്ണനോടുള്ള ഭക്തിയെ മഗ്ദലേന മറിയത്തിന് യേശുവിനോടുള്ള ഭക്തിയുമായി സമരസപ്പെടുത്തുന്ന കൗശലം ഈ ഗ്രന്ഥത്തിലുണ്ടെന്ന് ഇയാള്‍ പറയുന്നു. ഹൈന്ദവ ഐതീഹ്യങ്ങളെ ക്രൈസ്തവ പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കുന്ന കുതന്ത്രവും ഈ വിരുതന്മാര്‍ നടത്തുന്നു.
1990-ല്‍ മുംബെയില്‍ ഒത്തുകൂടിയ കത്തോലിക്കാ മെത്രാന്മാരുടെ ഗൂഢസംഘമാണ് ഇങ്ങനെയൊരു അതിക്രമത്തിനു തീരുമാനമെടുത്തത്. ഇവരടങ്ങുന്ന 'ഫ്രീമെസണ്‍' സംഘം ഭാരതത്തിലെ കത്തോലിക്കാസഭയില്‍ പിടിമുറുക്കി എന്നതിന്റെ ഒടുവിലത്തെ തെളിവാണിത്! എതിരാളികളുടെ പേരുകള്‍ നായ്ക്കള്‍ക്ക് നല്‍കിക്കൊണ്ട് പ്രതികാരംചെയ്യുകയും, ഈ ചെയ്തിയില്‍ സ്വയം സമാധാനിക്കുകയും ചെയ്യുന്ന ദുര്‍ബലന്റെ മനോവൈകൃതമാണ്, വിശുദ്ധ ബൈബിളിനെ പൈശാചിക ഗ്രന്ഥങ്ങളോടു സമമാക്കുന്നവരില്‍ കാണുന്നത്! അപ്പസ്തോലിക സഭയാണ് തങ്ങളുടേതെന്നു പറയുന്നവര്‍ പൌലോസ് അപ്പസ്തോലന്റെ വാക്കുകളെ തൃണവല്‍ഗണിക്കുന്നതിലെ വൈരുദ്ധ്യമാണ് മനോവയ്ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത്! ബൈബിള്‍ ദൈവനിവേശിതമാണെന്ന് അംഗീകരിക്കുന്നവര്‍ അപ്പസ്തോലനിലൂടെ നല്‍കപ്പെട്ട ഈ വചനം ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി:10;20). എന്താണ് ഈ വചനത്തില്‍നിന്നു മനസ്സിലാക്കേണ്ടത്?
നമുക്കു ചുറ്റുമുള്ള വിജാതിയര്‍ ധൂപാര്‍പ്പണം നടത്തുകയും ബലിയര്‍പ്പണം നടത്തുകയും ചെയ്യുന്നത്, മെത്രാന്‍സംഘം മഹത്വപ്പെടുത്തുന്ന ഈ കഥാപാത്രങ്ങളെയാണ്. വിജാതിയര്‍ പിശാചിനാണ് ബലിയര്‍പ്പിക്കുന്നത് എന്ന്‍ അപ്പസ്തോലന്‍ പറയുമ്പോള്‍, ഇവര്‍ സേവിക്കുന്ന ഈ കഥാപാത്രങ്ങള്‍ പിശാചുക്കളാണ് എന്നല്ലാതെ മറ്റൊരര്‍ത്ഥം ഗ്രഹിക്കാന്‍ മനോവയുടെ എളിയ ബുദ്ധി അനുവദിക്കുന്നില്ല! അല്ലെങ്കില്‍, പൌലോസ് അപ്പസ്തോലന്റെ പുസ്തകങ്ങളെ ആധാരമാക്കി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു 'ഡോക്ടറേറ്റ്' സമ്പാദിച്ചവര്‍, തല മറന്ന് എണ്ണ തെയ്ക്കുന്നുവെന്ന്‍ പറയേണ്ടിവരും! അപ്പസ്തോലന്‍ പറയുന്ന മറ്റൊരു വചനം ശ്രദ്ധിക്കുക: "നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന്‍ യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(2കോറി:6;14-18).
അപ്പസ്തോലന്മാരുടെ കാലത്തെല്ലാം പഴയനിയമത്തെ എത്ര ഗൌരവത്തോടെ ആയിരുന്നു സമീപിച്ചിരുന്നത് എന്ന്‍ ഈ വാക്കുകളില്‍ വ്യക്തമാകുന്നുണ്ട്. ഇതിനു മാറ്റം വന്നത് എന്നാണ്? മാറ്റം വരുത്തിയത് ആരാണ്? P.O.C. ബൈബിളില്‍ ബെലിയാലിനെ വ്യാഖ്യാനിച്ചിരിക്കുന്നത് വളരെ കൌശലത്തോടെയാണ്. ആ വ്യാഖ്യാനം ശ്രദ്ധിക്കുക: 'ബെലിയാല്‍ എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്, തിന്മയുടെ മൂര്‍ത്തീഭാവമോ അവസാനനാളുകളിലെ ക്രിസ്തുവൈരിയോ ആവാം'. മുകളില്‍ ചേര്‍ത്തിരിക്കുന്ന ബൈബിള്‍ വചനം പൂര്‍ണ്ണമായി വായിക്കുന്ന കൊച്ചുകുട്ടികള്‍ക്കുപോലും, ബെലിയാല്‍ വിജാതിയരുടെ ആരാധനാമൂര്‍ത്തികളെ പൊതുവായി സൂചിപ്പിക്കുന്ന വാക്കാണെന്നു തിരിച്ചറിയാന്‍ കഴിയുമ്പോള്‍, പണ്ഡിതന്മാര്‍ 'ബ ബ്ബ ബ്ബാ' പറയുന്നത് രസകരംതന്നെ! പൌലോസ് അപ്പസ്തോലനെപ്പോലെ വിജാതിയരുടെ വാളിനിരയാകാനുള്ള 'അവിവേകം' ഇന്നത്തെ അപ്പസ്തോലന്മാര്‍ക്ക് ഇല്ലെന്നു സാരം!
സത്യസന്ധമായി സുവിശേഷം പ്രസംഗിച്ചാല്‍ ഭൗതീകമായ പലതും നഷ്ടപ്പെടുകയും ലോകത്തിന്റെ അനിഷ്ടത്തിനു പാത്രമാകുകയും ചെയ്യുമെന്നുള്ള ഭയമാണ് 'കമ്മ്യൂണിറ്റി കുതന്ത്ര'ത്തിന് ഇവറ്റകളെ പ്രേരിപ്പിക്കുന്നത്. ലോകത്തിന്റെയും സാത്താന്റെയും പ്രീതി തേടിയുള്ള ഇത്തരം തിന്മകള്‍ക്കെതിരെ ദൈവജനം ജാഗ്രതപാലിക്കുകയും അവരില്‍നിന്ന് അകന്നുനില്‍ക്കുകയും വേണം.
ദൈവവചന പ്രഘോഷണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് അപ്പസ്തോലന്മാരെ അയച്ചപ്പോള്‍ യേശു പറഞ്ഞത് ഇങ്ങനെയാണ്: "ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിന്‍. മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങള്‍ക്ക് ഏല്പിച്ചുകൊടുക്കും"(മത്താ:10;16,17). ഈ വചനം അപ്പസ്തോലന്മാരുടെ ജീവിതത്തില്‍ അന്വര്‍ത്ഥമായി. അപ്പസ്തോലിക പാരമ്പര്യം തുടരുന്ന സകലര്‍ക്കും ഈ പീഡനങ്ങള്‍ ഇന്നും അനുഭവിക്കേണ്ടിവരുന്നു! എന്നാല്‍, യേശു ഏല്പിച്ച ദൗത്യത്തില്‍നിന്നു സൗകര്യപൂര്‍വ്വം വിരമിച്ചവരെ ലോകം അംഗീകരിക്കുകയും പ്രശസ്തിപത്രം നല്‍കി ആദരിക്കുകയും ചെയ്യുന്നു! യേശുവിന്റെ വാക്കുകള്‍ തുടരുന്നത് നോക്കുക: "നിങ്ങള്‍ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വിജാതിയരുടെയും മുമ്പാകെ നിങ്ങള്‍ സാക്ഷ്യം നല്‍കും"(മത്താ:10;18,19). "എന്റെ നാമംമൂലം നിങ്ങള്‍ സര്‍വ്വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപ്പെടും"(മത്താ:10;22).
വചനം സത്യസന്ധമായി പ്രസംഗിക്കുന്നവര്‍ അനുഭവിക്കേണ്ടിവരുന്ന ത്യാഗങ്ങളില്‍ ഒന്നാണ്, സര്‍വ്വരുടെയും വിദ്വേഷത്തിനു പാത്രമാകുക എന്നത്. എന്നാല്‍, ഈ വചനത്തില്‍ മലിനത കലര്‍ത്തി 'കമ്മ്യൂണിറ്റി ബൈബിള്‍' രചിക്കുമ്പോള്‍, വിജാതിയരില്‍നിന്നു പ്രശംസയായിരിക്കും ലഭിക്കുക. കാരണം, ആരാലും അംഗീകരിക്കപ്പെടാതെ അവഗണിക്കപ്പെട്ടു കിടന്നിരുന്ന തങ്ങളുടെ മൂര്‍ത്തികള്‍ക്ക് ക്രിസ്ത്യാനികളുടെ ചിലവില്‍ പ്രശസ്തി ലഭിക്കുന്നു! അപ്പോള്‍, യേശുവിനു തെറ്റുപറ്റിയെന്നാണോ മെത്രാന്‍സംഘം പറയുന്നത്? വിജാതിയരെ ആകര്‍ഷിക്കാന്‍ വിജാതിയ അനുകരണം നടത്താന്‍ യേശു ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. രണ്ടായിരം വര്‍ഷത്തോളമായി പരീക്ഷിച്ചു പരാജയപ്പെട്ട ആശയംതന്നെ വീണ്ടുംവീണ്ടും പ്രയോഗിക്കാന്‍ തയ്യാറാകുന്നതിലെ പ്രായോഗികത പരിഹാസ്യമാണെന്നു പറയാതെവയ്യ! ഇത്രയും കാലത്തെ അനുഭവത്തില്‍നിന്ന് ഭാരതത്തിലെ ക്രൈസ്തവര്‍ പാഠം പഠിച്ചിട്ടില്ലെങ്കില്‍, ഇനിയത് സാധിക്കുമെന്നു തോന്നുന്നില്ല! ആനുകാലിക സംഭവങ്ങളില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യം, ഒന്നിനൊന്നു വഷളാകുന്നു എന്നുതന്നെയാണ്! ഇവിടെ ഓര്‍മ്മ വരുന്നത്, മനോവ മുന്‍പ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ ശീര്‍ഷകമാണ്: 'ഞാന്‍ അവനെ പിടിച്ചു; അവന്‍ എന്നെ കെട്ടി'!
"മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ:4;12). യേശുക്രിസ്തുവിന്റെ അപ്പസ്തോലന്മാര്‍ക്കും അവരുടെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ക്കും ഈ സത്യം നന്നായി അറിയാമായിരുന്നു. അതുകൊണ്ട്, ക്രിസ്തീയത ലോകത്തിന്റെ അതിര്‍ത്തികള്‍വരെയും വ്യാപിച്ചു. എന്നാല്‍, ഈ അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായി കപടവേഷം ധരിച്ച് ഇറങ്ങിയിരിക്കുന്നവര്‍ വിശ്വാസികളെ 'പാഗണ്‍' മതങ്ങളിലേക്കു തിരികെനയിക്കാനുള്ള തത്രപ്പാടിലാണ്! യേശുവാണ് ഏകരക്ഷകനെന്ന്‍ ഏറ്റുപറയാന്‍ തയ്യാറാകാത്തവര്‍ അവിടുത്തെ സന്നിധിയില്‍ സ്വീകാര്യരല്ല; അതുകൊണ്ടുതന്നെ, ഇത്തരക്കാരെ അധികാരികളായി ബഹുമാനിക്കുകയോ ഭയപ്പെടുകയോ വേണ്ട. "മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും"(മത്താ:10;32,33). യേശു പറഞ്ഞിരിക്കുന്ന ഈ വചനത്തെ നാം ഭയത്തോടെ കാണേണ്ടിയിരിക്കുന്നു. പിതാവ് അത്യധികം ഉയര്‍ത്തി സ്ഥാപിച്ചിരിക്കുന്ന യേശുവിന്റെ നാമത്തെ മനുഷ്യര്‍ക്കു തുല്യമായി പരിഗണിക്കുന്നതുപോലും നിന്ദനമായിരിക്കെ, ഭൂമിയില്‍ ജനിച്ചിട്ടുപോലുമില്ലാത്തതും വിജാതിയര്‍ ദേവന്മാരായി കരുതി ആരാധിക്കുന്നതുമായ പൈശാചിക മൂര്‍ത്തികളോടു സമനാക്കി ക്രിസ്തുവിനെ നിന്ദിക്കുന്നവര്‍ ദൈവത്തില്‍നിന്നു വന്നവരല്ല; ഇവര്‍ ദൈവപുത്രനാല്‍ തള്ളപ്പെട്ടവരാണ്! അതുകൊണ്ടാണ്, ഇവരെ ബഹുമാനിക്കുകയോ ഭയപ്പെടുകയോ വേണ്ടെന്ന് മനോവ പറയുന്നത്! 

കന്യകാമറിയത്തെ 'സാരി' ഉടുപ്പിച്ച ശുംഭന്മാര്‍!

സുവിശേഷത്തിലെ ഓരോ സംഭവങ്ങള്‍ക്കും വ്യക്തികള്‍ക്കും ചരിത്രപരമായ തെളിവുകളുണ്ട്. യേശുവും കന്യകാമറിയവുമൊക്കെ ജീവിച്ചിരുന്ന ഭൂപ്രകൃതിയും സംസ്കാരവും വസ്ത്രധാരണ രീതികളുമെല്ലാം ബൈബിള്‍ വായിക്കുന്നവര്‍ക്ക് കണ്‍മുന്‍പില്‍ എന്നപോലെ വ്യക്തമാകും. എന്നാല്‍, ഭാവിതലമുറയെ ആശയക്കുഴപ്പത്തിലാക്കി വിശ്വാസത്തില്‍നിന്നു വ്യതിചലിപ്പിക്കാനുള്ള കുത്സിതശ്രമങ്ങളാണ് മെത്രാന്മാരുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ വസ്ത്രാക്ഷേപം! ഭാരതത്തിലെ സാങ്കല്പിക കഥാപാത്രങ്ങളെപ്പോലെ കെട്ടിച്ചമച്ചുണ്ടാക്കിയ വ്യക്തിത്വങ്ങളല്ല ബൈബിളിലെ വ്യക്തികള്‍. അതുകൊണ്ടുതന്നെ, അവരുടെ വസ്ത്രധാരണ രീതികളും ഭാവനയില്‍ സൃഷ്ടിക്കേണ്ടതില്ല! യേശുവും അവിടുത്തെ അമ്മയും ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ ചിലതെല്ലാം ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെയെല്ലാം ആധികാരികതയെ ഇല്ലായ്മചെയ്യാന്‍ സാത്താനൊരുക്കുന്ന കുതന്ത്രം അവന്റെ അനുയായികളിലൂടെ നടപ്പാക്കുന്നത് 'കമ്മ്യൂണിറ്റി ബൈബിളില്‍' കാണാം!
പരിശുദ്ധ കന്യകാമറിയത്തെ സാരിയുടുപ്പിച്ചും യേശുവിനെ താറുടുപ്പിച്ചും പൂണൂല്‍ ധരിപ്പിച്ചും നിന്ദിക്കുന്നവരെ 'ശുംഭന്മാര്‍' എന്നല്ലാതെ മറ്റെന്താണു വിളിക്കേണ്ടത്? യേശുക്രിസ്തുവും പരിശുദ്ധ കന്യകാമറിയവും ഈ ഭൂമിയില്‍ അവതരിച്ചത് സഭ്യമായ വസ്ത്രധാരണ പാരമ്പര്യവും ശ്രേഷ്ഠമായ സംസ്കാരവുമുള്ള സമൂഹത്തിലാണ്! മാനവരക്ഷയ്ക്കുള്ള ഏക മാര്‍ഗ്ഗമായി ദൈവപുത്രനെ ലോകത്തേക്ക് അയക്കാന്‍ അവിടുന്ന് മുന്‍കൂട്ടി ഒരു ജനതയെ സാംസ്കാരികമായി വേര്‍തിരിച്ചു നിര്‍ത്തി! കല്പനകളും ചട്ടങ്ങളും നല്‍കി, മറ്റെല്ലാ ജനതകളെക്കാള്‍ ശ്രേഷ്ഠമായ പദവിയില്‍ ഇവരെ വേര്‍തിരിച്ചു നിര്‍ത്തിയത് ഈ ഒരു ലക്ഷ്യത്തിനുവേണ്ടി ആയിരുന്നു: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?(നിയമം:4;7,8). ഈ ശ്രേഷ്ഠ ജനതയ്ക്ക് ശ്രേഷ്ഠമായ സംസ്കാരവും ആചാരങ്ങളും സ്വര്‍ഗ്ഗത്തിലെ ദൈവം നല്‍കി. ദൈവവചനം സാക്ഷ്യപ്പെടുത്തുന്നതുപോലെതന്നെ ഇതിനേക്കാള്‍ ശ്രേഷ്ഠമായ സംസ്കാരമോ ആചാരങ്ങളോ ഭൂമുഖത്തെ മറ്റൊരു ജനതയ്ക്കുമില്ല.
ഭാരതീയ സംസ്കാരമാണ് ഏറ്റവും ശ്രേഷ്ഠമെന്ന് ഭാരതീയര്‍ ചിന്തിച്ചാലും സ്വര്‍ഗ്ഗത്തിലെ ദൈവം ശ്രേഷ്ഠമായി കരുതുന്നതാണ് നാം അനുകരിക്കേണ്ടത്. ഭാരതത്തിലെ ക്ഷേത്രകലകള്‍ നാം കണ്ടിട്ടുണ്ട്. ദേവീ-ദേവന്മാരുടെ രതിക്രീഢകള്‍ നിറഞ്ഞുനില്‍ക്കുന്ന ചുമര്‍ച്ചിത്രങ്ങള്‍ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. യേശുവിന്റെയും അവിടുത്തെ അമ്മയുടെയും ചിത്രങ്ങള്‍ ഈ വിധത്തില്‍ ചിത്രീകരിക്കാനുള്ള നീക്കങ്ങളുടെ ആദ്യപടിയാണ് ഈ 'സാരി' പരീക്ഷണമെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ട!
ഒരു കലാകാരന് താന്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളെ ഏതുതരം വസ്ത്രങ്ങള്‍ ധരിപ്പിക്കാനും അവകാശമുണ്ട്. എഴുത്തുകാരന്‍ കഥയുടെ പശ്ചാത്തലവും കഥാപാത്രത്തിന്റെ സ്വഭാവവും പരിഗണിച്ച് വേഷവിവരണം നടത്തും. കഥാകാരന്‍ ഇത് വ്യക്തമാക്കിയിട്ടില്ലെങ്കില്‍, വായനക്കാര്‍ തങ്ങള്‍ക്ക് യുക്തമായ വേഷങ്ങള്‍ ഭാവനയില്‍ കാണും. ഇത് ആവിഷ്കാര സ്വാതന്ത്ര്യവും ആസ്വാദക സ്വാതന്ത്ര്യവുമാണ്. എന്നാല്‍, ചരിത്രങ്ങള്‍ രചിക്കുമ്പോള്‍, സത്യത്തോട് നീതിപുലര്‍ത്തുന്ന പശ്ചാത്തലവും വസ്ത്രധാരണ ശൈലിയും സ്വീകരിക്കണം. വര്‍ഷങ്ങള്‍ നീളുന്ന അന്വേഷണങ്ങളും പഠനങ്ങളും ചരിത്രരചനയ്ക്ക് ആവശ്യമായി വരുന്നത് ഇക്കാരണത്താലാണ്. വെറും ഐതീഹ്യങ്ങളും കെട്ടുകഥകളുമായ ഹൈന്ദവ പുരാണങ്ങളിലെ കഥാപാത്രങ്ങള്‍ക്കുപോലും തനതായ വേഷങ്ങള്‍ സ്ഥിരതയോടെ നിലനിര്‍ത്തുമ്പോള്‍, ജീവിക്കുന്ന സത്യമായ യേശുവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വസ്ത്രധാരണ ശൈലി ഭാരതീയവത്കരിക്കുന്നതിലൂടെ ദൂരവ്യാപകമായ ചില ദുരന്തങ്ങള്‍ വന്നുഭവിക്കും!
ബൈബിളിനെ ചരിത്രപരമായി പുറന്തള്ളാന്‍ വിജാതിയര്‍ ഒന്നടങ്കം നടത്തുന്ന കുത്സിത ശ്രമങ്ങള്‍ ചില ഇടയവേഷധാരികള്‍ ഏറ്റെടുത്തപ്പോള്‍ ദുരന്തത്തിന്റെ ഒന്നാംഘട്ടം ആരംഭിച്ചു! ചരിത്രത്തോട് പൂര്‍ണ്ണമായും ചേര്‍ന്നുനില്‍ക്കുന്ന മതഗ്രന്ഥങ്ങള്‍ യഹൂദരുടെ മതഗ്രന്ഥവും ബൈബിളും മാത്രമാണ് എന്ന യാഥാര്‍ത്ഥ്യം സാത്താനെയും അവന്റെ മതങ്ങളെയും കുറച്ചൊന്നുമല്ല ആകുലപ്പെടുത്തുന്നത്. ബൈബിളിനു ചരിത്രപരമായി അടിസ്ഥാനമില്ലെന്ന വാദവുമായി ഇസ്ലാമിനെ ഈ ഭൂമിയില്‍ അവതരിപ്പിച്ചതും സാത്താന്റെ കൌശലമായിരുന്നു. ഇവിടെയൊന്നും പൂര്‍ണ്ണമായ വിജയം നേടാന്‍ കഴിയാത്ത സാത്താന്‍, ക്രൈസ്തവ സഭകളില്‍ 'ഫ്രീമേസണ്‍' പ്രസ്ഥാനത്തെ തിരുകിക്കയറ്റുകയും, സഭയുടെ തലപ്പത്ത് ഇവരെ ഇടയവേഷം ധരിപ്പിച്ച് അവരോധിക്കുകയും ചെയ്തു! ഇവരിലൂടെ സാത്താന്‍ നടത്തുന്ന ആഭാസമാണ് 'കമ്മ്യൂണിറ്റി ബൈബിള്‍' എന്ന പൈശാചിക ഗ്രന്ഥം!
യേശുക്രിസ്തുവും മറിയവും യഹൂദ നിയമങ്ങള്‍ അനുസരിച്ച് ആ സംസ്കാരത്തില്‍ ജീവിച്ചവരായിരുന്നു എന്ന്‍ ചരിത്രം സാക്ഷിയാണ്. എന്നാല്‍, ഭാവി തലമുറയെ ആശയക്കുഴപ്പത്തിലും മിഥ്യാധാരണയിലും കൊണ്ടുചെന്നെത്തിക്കുക എന്ന ഗൂഢലക്ഷ്യം 'കമ്മ്യൂണിറ്റി' ബൈബിളിനുപിന്നില്‍ ഒളിഞ്ഞിരിപ്പുണ്ട്! ബൈബിള്‍ തിരുത്തപ്പെട്ട ഗ്രന്ഥമാണെന്നു പ്രചരിപ്പിക്കുന്ന വിജാതിയര്‍ ഇപ്പോള്‍തന്നെ ലോകത്തു വിലസുന്നുണ്ട്. ഇവരോടു വാദിച്ചു ജയിക്കാന്‍ ക്രൈസ്തവര്‍ പെടാപ്പാടു പെടുന്നത് മനോവ കാണുന്നുമുണ്ട്! ഇന്നത്തെ 'കമ്മ്യൂണിറ്റി' തട്ടിപ്പുകാരെപ്പോലെ ചിലര്‍ മുന്‍കാലങ്ങളിലും ജീവിച്ചിരുന്നു എന്നതാണ്, 'ബര്‍ണാബാസിന്റെ സുവിശേഷം'പോലെയുള്ള പൈശാചിക സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെടുകയും വിജാതിയര്‍ അതിലൂടെ ഫലം കൊയ്യുകയും ചെയ്തതിനു നിദാനം! ബര്‍ണാബാസിന്റെ സുവിശേഷം പോലെയോ അതിനേക്കാള്‍ പ്രഹരശേഷിയുള്ളതോ ആയ മാരകവിഷമാണ് കമ്മ്യൂണിറ്റി ബൈബിള്‍ വിസര്‍ജ്ജിക്കുന്നത്! ചുരുക്കത്തില്‍, ബൈബിളിനെ എതിര്‍ക്കുന്ന വിജാതിയര്‍ക്കും യുക്തിവാദികള്‍ക്കും അടിക്കാനുള്ള ആയുധം സഭാധികാരികള്‍തന്നെ വച്ചുനീട്ടുകയാണ്!
ഹിന്ദുക്കള്‍ ആരാധിക്കുന്ന അവരുടെ ആരാധനാമൂര്‍ത്തികളുടെ സഭ്യമല്ലാത്ത വസ്ത്രധാരണ രീതി നമുക്ക് അറിവുള്ളതാണ്. പടിപടിയായി ഈ വേഷപ്പകര്‍ച്ച കന്യകാമറിയത്തിനും യേശുവിനും നല്‍കുവാനും അതുവഴി ഇവരെ അപഹാസിതരാക്കാനുമുള്ള സാത്താന്റെ കൗശലത്തിനു നിന്നുകൊടുക്കുന്നവര്‍ അവന്റെ സന്തതികളാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല! ഹൈന്ദവപുരാണങ്ങളില്‍ സാങ്കല്പികമായി കുറിച്ചുവച്ചിരിക്കുന്ന സംഭവങ്ങളുമായി യേശുവിന്റെ രക്ഷാകര ചരിത്രത്തിലെ സംഭവങ്ങളെ സമാനമാക്കുമ്പോള്‍ അതീവഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്ന യാഥാര്‍ത്ഥ്യം വിശ്വാസികള്‍ തിരിച്ചറിയണം. മഹിമയണിഞ്ഞ സകലരെയും ദുഷിക്കുകയെന്നത് സാത്താനെ സംബന്ധിച്ചിടത്തോളം സന്തോഷകരമാണ്. അതുകൊണ്ടുതന്നെ, ഈ സാഹസത്തിനു മുതിരുന്നവരില്‍ ആരുടെ ആത്മാവാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും.
ഒറ്റനോട്ടത്തില്‍ നിസ്സാരമെന്നു തോന്നാവുന്ന ചില അബദ്ധങ്ങളാണ് പിന്നീട് ഗുരുതരമായ അപകടങ്ങളായി പരിണമിച്ചിട്ടുള്ളത്. അതുകൊണ്ട് ഇത്തരം സാഹസങ്ങളില്‍നിന്നു പിന്തിരിയുകയും അവയെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കുകയും ചെയ്യേണ്ടത് ക്രിസ്തുവിനെയും അവിടുത്തെ സഭയെയും സ്നേഹിക്കുന്നവരുടെ ധര്‍മ്മമാണെന്നു തിരിച്ചറിയണം!

ആടുകളെ അറിയാത്ത ഇടയന്മാര്‍!

ആടുകളെ മേയ്ക്കുകയാണെന്ന് ചിന്തിക്കുന്ന ഇടയന്മാരില്‍ പലരും ചില ഉപജാപക സംഘങ്ങളുടെ പിടിയിലായത് കത്തോലിക്കാസഭ നേരിടുന്ന വലിയ വെല്ലുവിളിയാണ്. അച്ചടിയന്ത്രം കണ്ടുപിടിക്കുന്നതിനു മുന്‍പുണ്ടായിരുന്ന വിശ്വാസികളെയല്ല ഇന്നു നിങ്ങള്‍ നയിക്കുന്നത് എന്ന തിരിച്ചറിവു ലഭിക്കണമെങ്കില്‍, ചുറ്റുമുള്ള സ്തുതിപാടകരുടെ കെട്ടുപൊട്ടിച്ച് പുറത്തുവന്നേ മതിയാകൂ!
അജ്ഞതയില്‍നിന്നോ ആദ്ധ്യാത്മിക അഹങ്കാരത്തില്‍നിന്നോ ഉടലെടുക്കുന്ന ആഭാസങ്ങളെ ബൗദ്ധിക ഉന്നതിയെന്നു ശ്ലാഘിക്കുന്ന സ്തുതിപാടകര്‍, നിങ്ങളുടെ നഗ്നത സമൂഹത്തിനുമുന്നില്‍ അനാവരണം ചെയ്യുകയാണ്! 'രാജാവ് നഗ്നനാണെന്നു' വിളിച്ചുപറയുന്ന ശിശുക്കളെ ഗൗനിക്കാതെ ഉപജാപകത്തിന്റെ ലഹരിയില്‍ മതിമറന്നാല്‍, മറിച്ചാകില്ല ഫലം! കാരണം, വചനം ഇപ്പോള്‍ സമീപസ്ഥമാണ്; അതിന്റെ രഹസ്യങ്ങള്‍ ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയിരിക്കുന്നു. "വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നുംതന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷീക ചോദനയാല്‍ രൂപംകൊണ്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്"(2പത്രോ:1;20,21). ബൈബിള്‍ പ്രചരിപ്പിക്കുന്ന അത്മായരോട് സഭാധികാരികള്‍ പറയുന്ന പ്രധാന വചനമാണിത്. അത്മായരോട് അപ്പസ്തോലന്‍ പറഞ്ഞ വചനമാണിത് എന്ന അബദ്ധധാരണ പരത്തുവാന്‍ സഭാധികാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, വിശുദ്ധ പത്രോസിന്റെ ഈ വാക്കുകള്‍, വചനം തന്നിഷ്ടംപോലെ വ്യാഖ്യാനിക്കുന്ന എല്ലാവരോടുമുള്ള മുന്നറിയിപ്പാണ്! മാത്രവുമല്ല, ആരാണ് വചനം വ്യാഖ്യാനിക്കാന്‍ അവകാശമുള്ളവരെന്ന്‍ ബൈബിളില്‍ ഒരിടത്തും സൂചന നല്‍കിയിട്ടുമില്ല. ഒരു വ്യാഖ്യാനത്തിന്റെയും ആവശ്യമില്ലാതെ കുഞ്ഞുങ്ങള്‍ക്കുപോലും മനസ്സിലാക്കാവുന്ന വചനങ്ങളാണ് ചില 'തമ്പ്രാക്കന്മാര്‍' വ്യാഖ്യാനിച്ചു പരിഹാസിതരാകുന്നത്!
വിജാതിയ ദേവന്മാരുടെ 'ബ്രാന്‍ഡ് അംബാസിഡര്‍'മാരായി വിലസുന്നവരെ ബൈബിള്‍ വ്യാഖ്യാനിക്കാന്‍ ദൈവം ചുമതലപ്പെടുത്തിയിട്ടില്ല. കാരണം, ബൈബിളില്‍ നിറഞ്ഞുനില്‍ക്കുന്ന വചനങ്ങളില്‍ ഒന്നിതാണ്: "നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന ദേവന്മാരെ നിങ്ങള്‍ സേവിക്കരുത്; സേവിച്ചാല്‍, അവിടുത്തെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭൂമുഖത്തുനിന്നു നശിപ്പിച്ചുകളയുകയും ചെയ്യും"(നിയമം:6;14,15). ഇതിനോട് ചേര്‍ത്ത് മറ്റൊരു വചനംകൂടി ശ്രദ്ധിക്കുക: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം:12;4). ഒരു വചനംകൂടി നോക്കുക: "നിങ്ങള്‍ കീഴടക്കുന്ന ജനതകള്‍ ഉയര്‍ന്ന മലകളിലും കുന്നുകളിലും മരച്ചുവട്ടിലും തങ്ങളുടെ ദേവന്മാരെ ആരാധിച്ചിരുന്ന എല്ലാ സ്ഥലങ്ങളും നിശ്ശേഷം നശിപ്പിക്കണം. അവരുടെ ബലിപീഠങ്ങള്‍ തട്ടിമറിക്കണം; സ്തംഭങ്ങള്‍ തകര്‍ത്തുപൊടിയാക്കണം; അഷേരാദേവതയുടെ ചിഹ്നങ്ങള്‍ ദഹിപ്പിക്കണം. അവരുടെ ദേവന്മാരുടെ കൊത്തുവിഗ്രഹങ്ങള്‍ വെട്ടിമുറിച്ച് ആ സ്ഥലങ്ങളില്‍നിന്ന് അവരുടെ നാമം നിര്‍മ്മാര്‍ജ്ജനം ചെയ്യണം"(നിയമം:12;2-3). ദൈവത്തിനു തെറ്റുപറ്റിയെന്നു ചിന്തിച്ച്, അതു തിരുത്താനുള്ള ശ്രമം ആരും നടത്തേണ്ട!
അന്യമതങ്ങള്‍ ഇല്ലാതാകുകയും സകലരും സത്യവിശ്വാസത്തിലേക്ക് നയിക്കപ്പെടുകയും ചെയ്‌താല്‍, വിജാതിയ വിഗ്രഹങ്ങളുടെ ഓര്‍മ്മപോലും നമ്മുടെ ദേശത്ത് ഉണ്ടാകരുതെന്ന് ഈ വചനം നമുക്ക് മുന്നറിയിപ്പു തരുന്നു. വീണ്ടും നമ്മെ ഈ വിഗ്രഹങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ അവയുടെ സാന്നിദ്ധ്യം കാരണമാകും എന്നതുകൊണ്ടാണിത്. സ്വന്തം ഭവനത്തിലും സ്വന്തം സഭയിലും ഇത്തരം ദേവന്മാരുടെ സ്വാധീനം ഇല്ലെന്ന്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതിനുപകരം, സഭയിലേക്കും ഭവനങ്ങളിലേക്കും നിര്‍ബന്ധപൂര്‍വ്വം ഇവറ്റകളെ ക്ഷണിച്ചുവരുത്താനുള്ള തീവ്രയജ്ഞമാണ് ഇപ്പോള്‍ നടക്കുന്നത്!
ബൈബിളിലെ ദൈവം നല്‍കിയിരിക്കുന്ന സന്ദേശം, സാത്താനെ(അന്യദേവന്മാര്‍) സംബന്ധിച്ചിടത്തോളം സന്തോഷം ഉളവാക്കുന്ന ഒന്നല്ലെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ, ഈ വചനത്തെപ്രതി അവന്‍ കോപാലുവാകുക സ്വാഭാവികമാണ്. ബൈബിളിലെ ദൈവത്തോട് അരിശം തീര്‍ക്കുവാന്‍ സാത്താന്‍ ഒരുക്കിയ പദ്ധതിയാണ് സഭയിലെ 'ഫ്രീമേസണ്‍' പ്രസ്ഥാനക്കാരിലൂടെ അവന്‍ നടപ്പാക്കുന്നത്. നശിപ്പിച്ചുകളയണമെന്ന് യാഹ്‌വെ ആഹ്വാനംചെയ്തത് എന്തിനെയോ, അതിനെത്തന്നെ യാഹ്‌വെയോടു സമനാക്കിക്കൊണ്ട് അവിടുത്തെ നിന്ദിക്കാനുള്ള നിഗൂഢപദ്ധതി! ദൈവജനം ഈ കുതന്ത്രം തിരിച്ചറിഞ്ഞ് അവജ്ഞയോടെ തള്ളിക്കളയണം. അല്ലാത്തപക്ഷം ദൈവമായ യാഹ്‌വെ മുന്നറിയിപ്പു തന്നിരിക്കുന്നതുപോലെ അവിടുന്ന് പ്രവര്‍ത്തിക്കും.
നികൃഷ്ടമെന്നു യാഹ്‌വെ അറിയിച്ചവയെ വിശുദ്ധമായി കണക്കാക്കി വിശുദ്ധസ്ഥലത്തു പ്രതിഷ്ടിക്കാനുള്ള ഏതു നീക്കങ്ങളെയും സഭാമക്കള്‍ ചെറുക്കണം. പ്രവാചകന്മാരും രക്ഷകനായ യേശുവും പറഞ്ഞിരിക്കുന്ന വിനാശത്തിന്റെ അശുദ്ധലക്ഷണം എന്താണെന്നും അതു കടന്നുവരുന്ന കാലഘട്ടത്തിന്റെ പ്രത്യേകത എന്താണെന്നും നാം ഭയത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. "വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍-വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ"(മത്താ:24;15,16). വ്യാഖ്യാനം ആവശ്യമില്ലാത്ത ലളിതമായ വചനങ്ങളെപ്പോലും വിജാതിയദേവന്മാര്‍ക്കുവേണ്ടി വ്യാഖ്യാനിച്ചു വളച്ചൊടിക്കുന്നവരാണ് വചനവ്യാഖ്യാനത്തിന്റെ കുത്തക സ്വയം ഏറ്റെടുത്തിരിക്കുന്നത്! ഇവരുടെ സ്തുതിപാടകരായി പള്ളിപ്പരിസരത്ത് ചുറ്റിത്തിരിയുന്നവര്‍ അത്മായരുടെ പ്രതിനിധികളായി വിലസുന്നുവെന്നതാണ് മറ്റൊരു ദുരന്തം! തീരുമാനങ്ങള്‍ എതിരില്ലാതെ അംഗീകരിക്കപ്പെടുന്നത് ഈ തന്ത്രത്തിലൂടെയാണ്!
സഭകളില്‍ തിരുത്തല്‍ശക്തികള്‍ ഉടലെടുക്കുമ്പോള്‍, തിരുത്തപ്പെടേണ്ടതായ എന്തെങ്കിലും ഉണ്ടോയെന്ന്‍ പരിശോധിക്കണം. അപകടകരമായ പെന്തക്കോസ്ത് ആശയങ്ങളിലേക്ക് സഭാമക്കള്‍ ആകര്‍ഷിക്കപ്പെടുന്നുവെങ്കില്‍, അതിന്റെ കാരണം, സഭയില്‍ കടന്നുവരുന്ന വചനവിരുദ്ധമായ ആചാരങ്ങളാണ്. വിജാതിയരുടെ രതിഷ്ഠിക്കാനുള്ള നീക്കം അനേകരെ സഭപൈശാചിക മൂര്‍ത്തികളെ ബൈബിളില്‍ പ്യില്‍നിന്ന് അകറ്റാനുള്ള പിശാചിന്റെ കുടിലതന്ത്രം അല്ലാതെ മറ്റൊന്നുമല്ല!
സാങ്കല്പിക കഥാപാത്രങ്ങളെ യാഥാര്‍ത്ഥ്യവുമായി ഇടകലര്‍ത്തി മിഥ്യാധാരണ ജനിപ്പിക്കുമ്പോള്‍, മനുഷ്യരെ ഭക്തിരാഹിത്യത്തിലേക്കാണ് നയിക്കുന്നതെന്ന് അറിയാത്തവരാണോ ഈ നേതാക്കള്‍? ഇടയവേഷത്തില്‍ ആടുകളെ നയിക്കാന്‍ തുനിഞ്ഞിറങ്ങിയവരില്‍ പലരും വ്യാജന്മാരാണെന്ന തിരിച്ചറിവാണ് ആടുകള്‍ക്കുണ്ടാകേണ്ടത്. കാരണം, ജറെമിയാ പ്രവാചകന്‍ ഇവരെക്കുറിച്ച് ശരിയായിത്തന്നെ പ്രവചിച്ചു: "ഇടയന്‍മാര്‍ വഴിതെറ്റിച്ച് മലകളില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി.  കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി. അവയുടെ ശത്രുക്കള്‍ പറഞ്ഞു: തങ്ങളുടെ പിതാക്കന്‍മാരുടെ യഥാര്‍ഥമായ അഭയവും പ്രത്യാശയുമായ ദൈവത്തിനെതിരേ അവര്‍ പാപം ചെയ്തു. അതിനാല്‍ ഞങ്ങള്‍ക്കു കുറ്റമില്ല"(ജറെമി:50;6,7). മലാക്കി പ്രവചനം നോക്കുക: "എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുന്‍പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും"(മലാക്കി:2;8,9).
കത്തോലിക്കാസഭയ്ക്ക് ഈശോസഭ നല്‍കിയിട്ടുള്ള സംഭാവനകള്‍ ചെറുതൊന്നുമല്ല; എന്നാല്‍, ഇന്ന്‍ ഈ സഭാസമൂഹത്തില്‍നിന്നു പുറത്തുവരുന്ന പൈശാചികതയും ചെറുതല്ല! ഇവരുടെ കേരളത്തിലെ ദൈവശാസ്ത്ര പഠനകേന്ദ്രമായ 'സമീക്ഷ'യെക്കുറിച്ച് ദൈവജനം മനസ്സിലാകിയിരുന്നാല്‍, ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുന്നതിനു സഹായകമാകും. ഈ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ തലവന്‍ സെബാസ്റ്റ്യന്‍ പൈനാടത്ത് എന്ന കപട പുരോഹിതനാണ്. എല്ലാ മതഗ്രന്ഥങ്ങളും പൂജ്യമായി സൂക്ഷിച്ചിരിക്കുന്ന ഇവന്റെ വിഗ്രഹാലയത്തില്‍നിന്ന്‍ ലോകത്തെ മുഴുവന്‍ നശിപ്പിക്കാന്‍ ഉതകുന്ന തിന്മയാണ് വിസ്സര്‍ജ്ജിക്കുന്നത്. ഈ കപടപുരോഹിതന്റെ ജല്പനങ്ങള്‍ 'യുടുബില്‍'നിന്നു കേള്‍ക്കുവാനിടയായി. ചിലര്‍ യേശുവിലൂടെ ദൈവത്തില്‍ എത്തുന്നതുപോലെ മറ്റുചിലര്‍ കൃഷ്ണനിലൂടെയും ശിവനിലൂടെയുമൊക്കെ ദൈവത്തില്‍ എത്തുന്നു എന്ന നാശത്തിന്റെ സന്ദേശമാണ് ഇവന്‍ പ്രചരിപ്പിക്കുന്നത്! ബാലരമയിലെ മായാവിയിലൂടെ ദൈവത്തില്‍ എത്തുമെന്നു പറയുന്നതുപോലെ അസംബന്ധം പ്രചരിപ്പിക്കുന്ന ഇത്തരം ശുംഭന്മാരാണ് വ്യാജകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നതെന്ന് നാം മനസ്സിലാക്കിയിരിക്കണം. കഥയിലെ കഥാപാത്രങ്ങളായിരുന്നിട്ടുപോലും അനുകരണീയമായ മാതൃകയില്ലാത്ത ഇത്തരം കോമരങ്ങള്‍ക്കു ദൈവീക പരിവേഷം നല്‍കാനുള്ള ഇവറ്റകളുടെ നീക്കങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന സഭാധികാരികളും ഇവരുടെ ചെയ്തികളുടെ ഗുണഭോക്താക്കള്‍തന്നെ!
യേശുക്രിസ്തുവിന്റെ കുരിശുമരണത്തെയും അതുവഴിയുള്ള രക്ഷയുടെ ഏകമാര്‍ഗ്ഗത്തെയും പരസ്യമായി തള്ളിക്കളയുന്ന ഇത്തരം കോമാളികള്‍ അപ്പസ്തോലിക സഭയില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരും സാത്താന്റെ പ്രവാചകന്മാരുമാണ്! ഇവറ്റകളെ ബഹുമാനിക്കുന്നത് സത്യദൈവത്തെ നിന്ദിക്കുന്നതിനു തുല്യമായ പ്രവര്‍ത്തിയാണെന്നും നാം വിസ്മരിക്കരുത്! കാരണം, ബൈബിള്‍ പറയുന്നത് ഇങ്ങനെയാണ്: "രണ്ട് യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല; ഒന്നുകില്‍, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കില്ല"(മത്താ:6;24). വിജാതിയരുടെ ദേവന്മാരെ പ്രകീര്‍ത്തിക്കുന്നവര്‍ ആരെയാണു മഹത്വപ്പെടുത്തുന്നതെന്നു ബൈബിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി:10;20). ബൈബിളിലെ ഈ വാക്കുകള്‍ക്കു വിലകൊടുക്കാത്ത ഒരുവനെ ദൈവമക്കള്‍ ഭയപ്പെടുകയോ ബഹുമാനിക്കുകയോ അനുസരിക്കുകയോ വേണ്ട! നിങ്ങള്‍ക്കെതിരേ ഒരു തിന്മയും പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കു കഴിയില്ല; നിങ്ങളുടെ ചിലവിലാണ് ഇവര്‍ ജീവിക്കുന്നതുതന്നെ!
എന്താണ് ഈ 'ദൈവശാസ്ത്രജ്ഞന്മാര്‍' ധരിച്ചുവച്ചിരിക്കുന്നത്? യേശുവും അവിടുത്തെ അപ്പസ്തോലന്മാരും വിവരമില്ലാത്തവര്‍ ആയിരുന്നുവെന്നോ? പിന്നെന്തിനാണ് യേശുക്രിസ്തുവിന്റെ പുരോഹിതരെന്ന നാട്യത്തില്‍ ദൈവജനത്തെ വഞ്ചിക്കുന്നത്?
ക്രിസ്തുവിന്റെ അപ്പസ്തോലന്മാര്‍ക്ക് ലഭിച്ച ഉള്‍ക്കാഴ്ചകളോ വെളിപാടുകളോ മോശയുടെ നിയമത്തിനും പ്രവാചകരുടെ പ്രവചനത്തിനും എതിരായിരുന്നില്ല. അവയെ സ്ഥിരീകരിക്കുന്ന ഉള്‍ക്കാഴ്ചകളായിരുന്നു അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളെല്ലാം. പ്രവചനങ്ങളുടെ അന്തഃസത്ത ചോരാതെയുള്ള വ്യാഖ്യാനങ്ങളാണ് ക്രിസ്തുശിഷ്യന്മാര്‍ ലോകത്തിനു നല്‍കിയത്. അതിനാല്‍, പ്രിയ സഹോദരരേ, വ്യാജ ഇടയന്മാര്‍ പ്രചരിപ്പിക്കുന്ന 'കമ്മ്യൂണിറ്റി ബൈബിള്‍' വായിക്കുകയോ ഭവനത്തില്‍ സൂക്ഷിക്കുകയോ ചെയ്‌താല്‍ ദൈവത്തിന്റെ മഹാമാരികള്‍ നിങ്ങളെ തേടിയെത്തും! പോള്‍ തേലക്കാട്ടിനെപ്പോലെയുള്ളവര്‍ ക്രിസ്തീയതയെ വിജാതിയതയില്‍ ലയിപ്പിക്കാനും ദൈവപുത്രനായ യേശുവിനെ വ്യാജദേവന്മാര്‍ക്കു തുല്യനാക്കാനും ശ്രമിക്കുമ്പോള്‍, ആ കുത്സിതശ്രമങ്ങളെ തിരിച്ചറിയണം. വിജാതിയര്‍ക്കും സാത്താനും വേണ്ടിയാണ് ഇവര്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്നത്! ക്രിസ്തുവിനു തുല്യനായി ക്രിസ്തു മാത്രമേയുള്ളു; ബൈബിളിനു തുല്യമായി ബൈബിള്‍ മാത്രവും! "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ:4;12).
 .......................................................................................

  കത്തോലിക്ക ബൈബിളിന്റെ പുറം ചട്ടയില്‍ മാ൪ അങ്ങാടിയത്തിന്റെ പൈശാചിക പേ൪ഷ്യ൯ കള്‍ദായ ക്രോസ് മാറ്റി, ഈ വൈദിക൯ ബൈബിളിന്റെ പുറം ചട്ടയില്‍ മറ്റൊരു പൈശാചിക സ്ത്രീയുടെ പടം വെച്ച് ആരാധിക്കാന്നുളള പുറപ്പാടാണെന്ന് തോന്നുന്നു.....

Sunday, 9 November 2014

മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടുവെന്നത് ക്രിസ്തീയതയ്ക്ക് എതിരല്ലെന്ന് മാര്‍പാപ്പ



മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടുവെന്നത്  ക്രിസ്തീയതയ്ക്ക് എതിരല്ലെന്ന് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചതാണെന്ന ബൈബിള്‍ വെളിപ്പെടുത്തലിന് വിരുദ്ധമായി മഹാവിസ്‌ഫോടന സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിന് എതിരല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം. പ്രപഞ്ചോത്പത്തിയെക്കുറിച്ച് ബൈബിളിലെ ഉത്പത്തി പുസ്തകത്തിലെ വ്യഖ്യാനങ്ങളെ നിഷേധിക്കുന്ന ഈ പ്രസ്താവന സഭയില്‍ പുതിയ വിവാദത്തിന് ഇത് വഴിതെളിച്ചേക്കും.

മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വെങ്കലപ്രതിമ വത്തിക്കാനില്‍ അനാച്ഛാദനംചെയ്ത് സംസാരിക്കവെയാണ് മഹാസ്‌ഫോടന സിദ്ധാന്തം വിശ്വാസത്തിന് എതിരല്ലെന്ന് മാര്‍പാപ്പ പറഞ്ഞത്. ഈ സിദ്ധാന്തം പ്രപഞ്ചോത്പത്തിയെക്കുറിച്ച് വിശദീകരിക്കുന്ന മാതൃക മാത്രമാണ്. ഏകസ്രഷ്ടാവ് എന്ന സങ്കല്‍പത്തെ മഹാവിസ്‌ഫോടന സിദ്ധാന്തം തള്ളുന്നില്ല. അതുകൊണ്ടുതന്നെ സഭയുടെ നിലപാടും ഈ സിദ്ധാന്തവും തമ്മില്‍ വൈരുധ്യമില്ല.

1951ല്‍ പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയും 1996ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും മഹാവിസ്‌ഫോടന സിദ്ധാന്തത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍, ഈയടുത്ത് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും അദ്ദേഹത്തോട് അടുപ്പമുള്ളവരും ഈ നിലപാടുകളോട് വിയോജിക്കുകയായിരുന്നു.

 http://4malayalees.com/index.php?page=newsDetail&id=52254

Friday, 7 November 2014

ബാറില്‍ ഒളികാമറ ബോംബ്‌: ഒഴുക്കിയത്‌ 20 കോടി

mangalam malayalam online newspaperകൊച്ചി: ബാര്‍ വിവാദത്തില്‍ ഒളികാമറ ബോംബ്‌. സംസ്‌ഥാന മന്ത്രിസഭയെ തകര്‍ക്കാന്‍ ശേഷിയുള്ള ഡൈനമൈറ്റ്‌ തങ്ങളുടെ കൈവശമുണ്ടെന്നു ബാറുടമകള്‍ അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ ഒളികാമറാ ഓപ്പറേഷനിലൂടെ മാതൃഭൂമി ചാനല്‍ ഇന്നലെ പുറത്തുവിട്ടു. 20 കോടിയോളം രൂപ മന്ത്രിമാരുള്‍പ്പെടെ പലര്‍ക്കും നല്‍കിയതായി ബാറുടമാ നേതാക്കള്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുന്നതാണു ദൃശ്യങ്ങള്‍.
അടച്ചിട്ട 418 ബാറുകള്‍ തുറക്കുന്നതിനായി കൈവശമുള്ള തെളിവുകള്‍വച്ചു വിലപേശല്‍ നടത്തണമെന്നാണു യോഗത്തില്‍ ഉയര്‍ന്ന ഒരാവശ്യം. മന്ത്രി കെ.എം. മാണിക്കെതിരേ തെളിവുകള്‍ ഏറെക്കുറെ പുറത്തുവന്നുകഴിഞ്ഞുവെന്ന നിലപാടിലാണ്‌ അസോസിയേഷന്‍. ഈ സാഹചര്യം ഉപയോഗിച്ചു ബാറുടമകളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാണ്‌ ഇനിയുള്ള ദിവസങ്ങളില്‍ ശ്രമിക്കേണ്ടതെന്ന്‌ ഒരുവിഭാഗം പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഒരാളെ പിടിച്ചുവളച്ചു നമ്മുടെ ദുരവസ്‌ഥയ്‌ക്കു പരിഹാരം കാണാന്‍ ശ്രമിക്കണം. പണം വാങ്ങിയ പലരേയും ഒഴിവാക്കി കെ.എം. മാണിയുടെ പേരുമാത്രം പുറത്തുവിട്ട നിലയ്‌ക്കു മാണിയെ വളച്ചു സംഘടനയുടെ കാര്യങ്ങള്‍ നേടിയെടുക്കാനാണു നോക്കേണ്ടെതെന്നാണു പുറത്തുവന്ന ദൃശ്യങ്ങളില്‍ ബാര്‍ ഉടമകള്‍ പറയുന്നത്‌.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ മുന്നോട്ടുവച്ചിട്ടുള്ള വാഗ്‌ദാനങ്ങള്‍ പൂര്‍ണമായും വിശ്വസിക്കേണ്ടതില്ലെന്ന നിലപാടും ചില അംഗങ്ങളുന്നയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒരുകാരണവശാലും വിശ്വസിച്ചുകൂടെന്നാണ്‌ കെ.എം. മാണിക്കെതിരായി ആരോപണം ഉന്നയിച്ചു ശ്രദ്ധേയനായ ബിജു രമേശ്‌ യോഗത്തില്‍ പറയുന്നത്‌. അധികാരത്തിനുവേണ്ടി എന്തും ചെയ്ുന്നയായളാണ്‌ ഉമ്മന്‍ ചാണ്ടിയെന്ന്‌ രമേശ്‌ പറയുന്നു.
ധനമന്ത്രി കെ.എം. മാണിക്കു പണംകൊടുക്കുന്നതു സംബന്ധിച്ചു നടത്തിയ സംഭാഷണത്തിന്റെ ശബ്‌ദരേഖ കൈവശമുണ്ടെന്ന സൂചനയും യോഗത്തിലെ ചര്‍ച്ചകളില്‍നിന്നു വ്യക്‌തമാണ്‌. ഗുണ്ടാപ്പിരിവുപോലെയാണ്‌ കെ.എം. മാണി പണം പിടിച്ചുവാങ്ങിയത്‌. മാണിക്ക്‌ ഒരടി കൊടുത്തപ്പോള്‍ പകുതി ആശ്വാസമായി. സംസ്‌ഥാന മന്ത്രിമാരായ മൂന്നുപേര്‍ക്കു പണം നല്‍കി. കോണ്‍ഗ്രസിന്റെ ഉന്നതനായ ഒരു കേന്ദ്ര നേതാവ്‌, കൊല്ലത്തെയും എറണാകുളത്തെയും പ്രമുഖരായ രണ്ട്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ എന്നിവരും പണം കൈപ്പറ്റിയെന്നാണ്‌ ബാറുടമകള്‍ നല്‍കുന്ന സൂചന. മുഖ്യമന്ത്രിയേയും ഉന്നതനായ സി.പി.എം. നേതാവിനേയും 418 ബാറുകളുടെ കാര്യത്തില്‍ പണവുമായി സമീപിച്ചുവെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്‌. ഒടിക്കേണ്ട വളച്ചാല്‍ മതിയെന്ന ഒരു നേതാവിന്റെ
പ്രയോഗം, തെളിവുകള്‍വച്ചു സര്‍ക്കാരിനെ തകര്‍ക്കുകയല്ല സമ്മര്‍ദം ചെലുത്തുകയാണു വേണ്ടതെന്ന സന്ദേശമാണ്‌ യോഗത്തിനു നല്‍കിയത്‌. എന്നാല്‍, വളച്ചാല്‍ പോരാ ഒടിക്കണമെന്ന വാദവും യോഗത്തില്‍ ഉയര്‍ന്നു.

ഇതിനിടെ കോഴ കൊടുത്തതിന്റെ തെളിവുകള്‍ ആരോപണമുന്നയിച്ച ബിജു രമേശ്‌ യോഗത്തില്‍ അംഗങ്ങളെ കാണിച്ചു. ഇതുസംബന്ധിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്നു തീരുമാനമെടുത്തു പിരിഞ്ഞ ബാറുടമകള്‍ മാധ്യമങ്ങളോടും കൂടുതലൊന്നും വെളിപ്പെടുത്തേണ്ട എന്ന നിലപാടെടുക്കുകയായിരുന്നു. വിജിലന്‍സിനു മുന്നില്‍ ഹാജരാകുമെങ്കിലും ബിജു രമേശ്‌ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താതെ കോടതി വഴി നീങ്ങാനാണു ശ്രമിക്കുക. ഇതിനായി പ്രമുഖ അഭിഭാഷകരുമായും കൂടിയാലോചനകള്‍ നടന്നു.
 http://www.mangalam.com/print-edition/keralam/247758

Thursday, 6 November 2014

ഫാ.ശാശേരിയുടെ ശിഷനാണോ ഇദ്ദേഹം! ചിക്കാഗോ അരമനയില്‍ വെച്ച സ്‌ഥാപിച്ച ഒളിക്യാമറയാണോ ഇത്!

http://www.mangalam.com/latest-news/247706

കുളിമുറിയില്‍ ഒളിക്യാമറ സ്‌ഥാപിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഒളിവില്‍

mangalam malayalam online newspaperകോട്ടയം: കുളിമുറിയില്‍ ഒളിക്യാമറ സ്‌ഥാപിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഒളിവില്‍. യൂത്ത്‌ കോണ്‍ഗ്രസ്‌ കുമരകം മണ്ഡലം പ്രസിഡന്റ്‌ അജിന്‍ കെ. രാജനാണ്‌ (27) ഒളിക്യാമറ സ്‌ഥാപിച്ചത്‌. സമീപത്തെ വീട്ടില്‍ ഒളിക്യാമറ സ്‌ഥാപിച്ച്‌ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്നദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി പ്രകാരം ഇയാള്‍ക്കായി പോലീസ്‌ തെരച്ചില്‍ ആരംഭിച്ചു. പെണ്‍കുട്ടി കുളി കഴിഞ്ഞപ്പോഴാണ്‌ ബാത്ത്‌റൂമില്‍ ഒളിക്യാമറ കണ്ടത്‌. തുടര്‍ന്ന്‌ പെണ്‍കുട്ടി ഈ വിവരം മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന്‌ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ക്യാമറ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്ടെത്തിയ വിവരമറിഞ്ഞ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

Tuesday, 4 November 2014

ചാവറ ഏലിയാസച്ചന്റെ കൂറ്റന്‍ പ്രതിമ കൂനമ്മാവില്‍

mangalam malayalam online newspaperവരാപ്പുഴ: ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്റെ വിശുദ്ധ നാമകരണ പരിപാടികളുടെ ഭാഗമായി കൂനമ്മാവില്‍ കൂറ്റന്‍ ചാവറ പ്രതിമ ഉയരും.
അദ്ദേഹത്തെ അടക്കം ചെയ്‌ത കൂനമ്മാവ്‌ സെന്റ്‌ ഫിലോമിനാസ്‌ പള്ളിയുടെ പ്രധാന ഗേറ്റില്‍ ദേശീയപാത 17 ന്‌ അഭിമുഖമായാണു പ്രതിമ. കൂനമ്മാവ്‌ സ്വദേശി ബിജു പാറക്കലും സുഹൃത്ത്‌ ലെനിനും ചേര്‍ന്ന്‌ ഒരുമാസംകൊണ്ടാണു ഇരുപതടിയോളം ഉയരമുള്ള പ്രതിമ തീര്‍ത്തത്‌. സിമന്റ്‌, കമ്പി, മെറ്റല്‍, മണല്‍ ഉപയോഗിച്ചാണു നിര്‍മാണം.
കൈയില്‍ ബൈബിളുമായി അച്ചന്‍ ആദ്യമായി കാല്‍നടയായി നടന്നു നീങ്ങിയ പള്ളിക്കടവ്‌ റോഡിലേക്കു ദര്‍ശനമായാണു പ്രതിമ. 23 നു റോമില്‍ പരിശുദ്ധ പിതാവ്‌ ഫ്രാന്‍സിസ്‌ പാപ്പ വിശുദ്ധനായി ചാവറ കുര്യാക്കോസച്ചനെ പ്രഖ്യാപിക്കുന്ന സമയത്താണു പ്രതിമയുടെ അനാച്‌ഛാദന ചടങ്ങു വച്ചിരിക്കുന്നത്‌. കൂനമ്മാവ്‌ ചിത്തിര കവലയിലും പ്രതിമ സ്‌ഥാപിക്കുന്നുണ്ട്‌.
വിശുദ്ധ നാമകരണ പരിപാടികളുടെ ഭാഗമായി കുര്യാക്കോസച്ചന്റെ തിരുസ്വരൂപ പ്രയാണം കഴിഞ്ഞമാസം ഇടവക കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിരുന്നു. 55 യൂണിറ്റില്‍ ഒന്നര മാസത്തോളം പര്യടനം നടത്തിയ തിരുസ്വരൂപം 20 നു പള്ളിയില്‍ തിരിച്ചെത്തും. തുടര്‍ന്നു മൂന്നുദിവസം വിശുദ്ധ പ്രഖ്യാപന ഒരുക്ക ധ്യാനം ഇടവകാംഗങ്ങള്‍ക്കായി നടത്തും. ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള പ്രാര്‍ത്ഥനയും ആഘോഷ പരിപാടികളും വിജയത്തിനായ പ്രാര്‍ത്ഥനയും രണ്ടുമാസം മുമ്പു തന്നെ ഇടവകയിലെ കുടുംബങ്ങളില്‍ സന്ധ്യാപ്രാര്‍ത്ഥന സമയത്തു ചൊല്ലിവരുന്നുണ്ട്‌.
പ്രഖ്യാപന ദിവസം വരാപ്പുഴ അതിരൂപതയിലെ ഇടവകകളില്‍ നിന്നും കൂനമ്മാവ്‌ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കു റാലിയായി നടത്തും.
തുടര്‍ന്നു വിശുദ്ധന്റെ കബറിടത്തില്‍ പുഷ്‌പാര്‍ച്ചനയും കൃതജ്‌ഞതാബലിയും നടക്കും. ദിവ്യബലിയില്‍ മതമേലധ്യക്ഷന്മാരും വരാപ്പുഴ അതിരൂപതയിലെ വൈദീകരും സന്യാസിനികളും അല്‍മായരും പങ്കെടുക്കും.

 http://www.mangalam.com/religion/247003
15 ലക്ഷം മുതൽ 5കോടി വരെ നേതാക്കൾക്ക് ബാർ കോഴ

Posted on: Tuesday, 04 November 2014


തിരുവനന്തപുരം: സംസ്ഥാനത്ത്  ബാറുകൾ പൂട്ടാതിരിക്കാൻ രാഷ്ട്രീയ നേതാക്കൾക്ക്  15 ലക്ഷം മുതൽ അഞ്ച് കോടി രൂപ വരെ കോഴ വാഗ്ദാനം ചെയ്തതിനു പുറമെ പലർക്കും അ‌ഡ്വാൻസ്  നൽകിയതായും  അറിയുന്നു.

നേതാക്കൾക്കും മന്ത്രിമാർക്കും നൽകാൻ ആദ്യഘട്ടത്തിൽ  ബാറുടമകളിൽനിന്ന്  പതിനഞ്ച് കോടി രൂപ ബാർ അസോസിയേഷൻ പിരിച്ചെന്നാണ് കണക്ക്.  732 ബാറുകളുടെ ഉടമകളിൽനിന്ന്  രണ്ട് ലക്ഷം രൂപ വീതമായിരുന്നു പിരിവ്.  ഇതിനുപുറമെ  അഞ്ചിൽ കൂടുതൽ ബാറുകളുള്ളവർ പത്ത് മുതൽ 25 ലക്ഷം വരെ ഈ ഫണ്ടിലേക്ക് പിരിവ് നൽകി.

കൂടാതെ ഹൈക്കോടതി മുതൽ സുപ്രിംകോടതി വരെയുള്ള കേസുകൾക്ക് ചെലവിനായി മറ്റൊരു പിരിവും നടത്തി. കേസുകൾക്കും കോഴ കൊടുക്കുന്നതിനുമായി  പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 312 ബാറുകളുടെ ഉടമകളിൽനിന്ന്  പതിനഞ്ച് മുതൽ ഇരുപത്തഞ്ച്  ലക്ഷം വരെ പിരിച്ചെടുത്തു. എഴുപത്തഞ്ച്  കോടിയിലധികം രൂപ ഈ ഇനത്തിൽ അസോസിയേഷന്റെ കൈവശമെത്തി.

രണ്ട് ഇനത്തിലുമായി സമാഹരിച്ച ഫണ്ടിൽ നിന്നാണ്  ഓരോ നേതാക്കൾക്കും നൽകേണ്ട കോഴയുടെ വിഹിതം നിശ്ചയിച്ചത്.

ബാറുടകൾക്ക് അനുകൂലമായ നിലപാടെടുത്ത നേതാക്കൾക്ക്  അവരുടെ സീനിയോറിറ്റി നോക്കി തുക നിശ്ചയിച്ചു. മന്ത്രിമാർക്ക് ഒരുകോടി മുതൽ  അഞ്ച് കോടി രൂപവരെയായിരുന്നു  വാഗ്ദാനം ചെയ്ത കോഴ. കഴിഞ്ഞ പാർലമെന്റ്  തിരഞ്ഞെടുപ്പ് സമയത്ത് പല നേതാക്കൾക്കും ഈ  തുകയുടെ അഡ്വാൻസ് നൽകിയിരുന്നു. ബാർ തുറക്കാൻ കഴിയാതെ വന്നപ്പോൾ രണ്ടാം ഗഡു കൊടുക്കുന്നത് നിറുത്തുകയായിരുന്നു.


തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം പിടികൂടിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
മലബാറിലെ ഒരു  മുതിർന്ന നേതാവിന് കൊടുക്കാൻ അമ്പത് ലക്ഷം രൂപയുമായി  തിരഞ്ഞെടുപ്പ് സമയത്ത്  ബാർ അസോസിയേഷന്റെ നാലംഗ സംഘം  കോഴിക്കോട്ടേക്ക് പോയി. നേതാവിനെ കണ്ട് വരവിന്റെ ഉദ്ദേശം അറിയിച്ചു. അമ്പത് ലക്ഷം കൈയോടെ കൊടുക്കാൻ പെട്ടിയെടുത്തു. എന്നാൽ ഈ നേതാവ് തുക കൈപറ്റിയില്ല. നിങ്ങൾ വന്ന കാര്യത്തിൽ സർക്കാർ തലത്തിൽ തീരുമാനമുണ്ടാകട്ടെ, അതിന് ശേഷം തുക ഒരുമിച്ച്  വാങ്ങാമെന്ന്  അറിയിച്ച് സംഘാംഗങ്ങളെ തിരിച്ചയച്ചു. മടക്കയാത്രയിൽ ഇവരെ തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം പിടികൂടി. വില കൂടിയ മുന്തിയ കാറിലായിരുന്നു ഇവരുടെ യാത്ര. പണമടങ്ങിയ പെട്ടി സീറ്റിനടിയിലായിരുന്നു വച്ചിരുന്നത്. തങ്ങൾ ബിസിനസുകാരാണെന്നും കോഴിക്കോട്ടു നിന്ന് മടങ്ങുകയാണെന്നും നിരീക്ഷക സംഘത്തെ അറിയിച്ചു. കാറിന്റെ ഡിക്കിയും ഉൾഭാഗവും ഓടിച്ച്  പരിശോധിച്ചെങ്കിലും സംശയം ഒന്നും തോന്നാത്തതിനാൽ വിശദ പരിശോധന നടത്താതെ വിട്ടയച്ചു. അപ്പോൾ മാത്രമാണ് സംഘാംഗങ്ങൾക്ക് ശ്വാസം നേരെ വീണത്.

മന്ത്രി കെ. എം.മാണിയുമായി  ബന്ധപ്പെട്ട കോഴ ഇടപാടിൽ അഡ്വാൻസാണ് ഒരു കോടി രൂപയെന്നാണ്  അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ഡോ: ബിജുരമേശ്  ഉന്നയിച്ച ആരോപണം. അഞ്ച് കോടി കൊടുക്കാനായിരുന്നു ധാരണ. എന്നാൽ മന്ത്രി മാണി മന്ത്രിസഭായോഗത്തിലും മറ്റൊരു സന്ദർഭത്തിലും എതിരായ നിലപാട്   എടുത്തതാണ് രണ്ടാം ഗഡു നൽകാതിരുന്നതെന്നാണ്  അസോസിയേഷനുമായി ബന്ധപ്പെട്ടവരുടെ നിലപാട്.


15ലക്ഷം മുതൽ 25 ലക്ഷം രൂപ വരെഭരണത്തിൽ നിർണായക സ്വാധീനമുള്ള പല കോൺഗ്രസ് എം. എൽ. എ മാർക്കും  15 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ നൽകിയിട്ടുണ്ടെന്ന് അസോസിയേഷൻ വക്താക്കൾ പറയുന്നു. സുപ്രിം കോടതിയിലെ കേസിൽ ബാറുടമകൾക്കുവേണ്ടി ഹാജരായ ഒരു അഭിഭാഷകന്  ഫീസിനത്തിൽ നൽകിയത് 50 ലക്ഷം രൂപയാണ്.

എല്ലാവരും വീട്ടിൽ കയറിയില്ല.
മന്ത്രി കെ. എം. മാണിയുടെ വീട്ടിൽ ചെന്ന് കോഴ നൽകിയെന്നാണ്  ബാർ അസോസിയേഷൻ വക്താക്കൾ നൽകുന്ന വിവരം.
അസോസിയേഷന്റെ ഒരു സംഘം തന്നെ ഇതിനായി പോയി.  സംഘംഗങ്ങളിൽ എല്ലാവരും വീട്ടിൽ കയറിയില്ല. പ്രധാനപ്പെട്ട ഒന്ന് രണ്ട് പേർ മാത്രമേ തുക കൈമാറാൻ വീടിനകത്ത് കയറിയുള്ളു. മറ്റുള്ളവർ പുറത്ത് നിന്നു. സംഘമായി പോകാനും കാരണമുണ്ടായിരുന്നെന്ന് അംഗങ്ങൾ പറയുന്നു. മുമ്പ് പല നേതാക്കൾക്കും  വാഗ്ദാനം ചെയ്തതിൽ  മുഴുവൻ തുകയും കൊണ്ടുപോയവർ നൽകിയില്ലെന്ന് അസോസിയേഷൻ അംഗങ്ങൾക്കിടയിൽ ആരോപണമുണ്ടായി. പണം കൊണ്ടുപോയവർ അത് അടിച്ചുമാറ്റി വീതം വച്ചത്രെ. ഈ സംശയം തീർക്കാനാണ് ആരോപണമുന്നയിച്ചവരിൽ ചിലരെ കൂടി  സംഘത്തിൽപ്പെടുത്തിയത്.

 http://news.keralakaumudi.com/news.php?nid=2fbbc3bbcb0b8c5825b4b84be5061ef8

Sunday, 2 November 2014

സ്വരം മാറ്റി സി.പി.എം: : മാണി മന്ത്രിസ്‌ഥാനം രാജി വയ്‌ക്കണം: പിണറായി

mangalam malayalam online newspaperതിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ കഴിഞ്ഞ ദിവസം വരെ മൃദുസമീപനം സ്വീകരിച്ചിരുന്ന സി.പി.എം. സ്വരം മാറ്റി. ധനമന്ത്രി കെ.എം. മാണി മന്ത്രിസ്‌ഥാനം രാജിവയ്‌ക്കണമെന്ന്‌ ഇന്നലെ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മാണിയെ പിന്തുണക്കേണ്ടതില്ലെന്നു കേന്ദ്രനേതൃത്വം നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്നാണു പിണറായിയുടെ സ്വരംമാറ്റമെന്നാണു സൂചന. ആരോപണം ഉയര്‍ന്നിട്ടും മന്ത്രി മാണിയോട്‌ മൃദുസമീപനം സ്വീകരിച്ചത്‌ കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫ്‌ പാളയത്തിലെത്തിക്കാന്‍ സ്വീകരിച്ച നടപടികളുടെ ബാക്കിയാണെന്ന ആരോപണം നിലനിന്നിരുന്നു.
ബാര്‍ കുംഭകോണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും എക്‌സൈസ്‌ മന്ത്രി കെ. ബാബുവിന്റെയും പങ്കാളിത്തവും അഴിമതി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. ബാര്‍ കോഴ ഇടപാട്‌ പുറത്തുവന്നതോടെ അഴിമതിയില്‍ മുങ്ങിക്കുളിച്ച യു.ഡി.എഫ്‌. സര്‍ക്കാരിന്റെ പ്രതിച്‌ഛായ തകര്‍ന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിനു ബാര്‍ കോഴക്കേസിലും വിജിലന്‍സിനെ കളിപ്പാട്ടമാക്കി മാറ്റാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌ ഒരു കൂസലുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരുമായി ബന്ധപ്പെട്ട്‌ 15 കോടി രൂപയുടെ അഴിമതി ഇടപാട്‌ നടന്നെന്നു ബാര്‍ ഉടമകളുടെ പ്രതിനിധികള്‍ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവര്‍ അറിയിച്ചിരുന്നു. തെളിവുകള്‍ ശേഖരിക്കാനും നിഷ്‌പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു തരത്തിലുള്ള അന്വേഷണവും ആവശ്യമില്ലെന്നും ആക്ഷേപ വിഷയത്തില്‍ താന്‍ കക്ഷിയായതുകൊണ്ട്‌ ഇക്കാര്യം തനിക്കറിയാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്‌തമാക്കിയതിനു പിന്നാലെയാണു വിജിലന്‍സ്‌ അന്വേഷണ പ്രഖ്യാപനം വന്നത്‌. കോഴ ഇടപാടില്‍ വസ്‌തുതയും അടിസ്‌ഥാനവും ഉണ്ടെന്നു സര്‍ക്കാര്‍ പ്രാഥമിക നിഗമനത്തില്‍ എത്തിയതുകൊണ്ടാകണം അന്വേഷണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അതിനാല്‍ മാണി മന്ത്രിസ്‌ഥാനത്ത്‌ തുടര്‍ന്നുകൊണ്ട്‌ വിജിലന്‍സ്‌ അന്വേഷണം നേരിടുന്നതു ഭൂഷണമെല്ലന്നും പിണറായി പറഞ്ഞു.
അതിനിടെ കെ,എം. മാണിയെ ഇടതുമുന്നണിയില്‍ കൊണ്ടുവരുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാന്‍ പോലും ഉദ്ദേശിക്കുന്നില്ലെന്നു സി.പി.എം. കേന്ദ്ര നേതൃത്വം വ്യക്‌തമാക്കി. മാണിയെ മുഖ്യമന്ത്രിയാക്കി യു.ഡി.എഫ്‌. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കമുണ്ടെന്ന്‌ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സി.പി.ഐയും വി.എസും ഈ നീക്കത്തിനെതിരായിരുന്നു. കെ.എം. മാണിയുമായി ഒരു ധാരണയും പാടില്ലെന്നും വി.എസ്‌. അച്യുതാനന്ദന്‍ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയില്‍ നല്‍കിയ കത്തിലും ആവശ്യപ്പെട്ടിരുന്നു.
ബാര്‍ കോഴയാരോപണത്തില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട വി.എസിന്റെ നിലപാടിനെ പിണറായി ഇന്നലെത്തന്നെ തിരുത്തി. ഏതന്വേഷണം വേണമെന്ന നിലപാട്‌ പിന്നീട്‌ അറിയിക്കുമെന്നും സി.ബി.ഐ. ആരോപണങ്ങള്‍ക്ക്‌ അതീതമായ അന്വേഷണ ഏജന്‍സിയല്ലെന്നും പിണറായി പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ്‌ അന്വേഷണം നടത്തുമെന്നു തൃശൂരില്‍ പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രി മന്ത്രി മാണിക്കെതിരെയുള്ള വിജിലന്‍സ്‌ അന്വേഷണമല്ല പരാതിപരിശോധനയാണു നടത്തുന്നതെന്നു പിന്നീട്‌ തിരുത്തി. പരാതിയുടെ നിജസ്‌ഥിതി സംബന്ധിച്ച പ്രാഥമിക പരിശോധന മാത്രം നടത്താനാണു തീരുമാനമെന്നും ചെന്നിത്തല വ്യക്‌തമാക്കി. മന്ത്രി കെ.എം. മാണിക്കെതിരേ സംസ്‌ഥാന സര്‍ക്കാര്‍ ഒരു അന്വേഷണത്തിനും ഉത്തരവിട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
കെ.എം മാണിയുമായി ചേര്‍ന്ന്‌ സര്‍ക്കാരുണ്ടാക്കാനില്ല: പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം: കെ.എം. മാണിയുമായി ചേര്‍ന്ന്‌ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നില്ലെന്നു സി.പി.ഐ സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മാണിയുമായി ചേര്‍ന്ന്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നത്‌ കഥയാണ്‌. അതില്‍ ഒരു കാര്യവുമില്ല. ആ നാടകമൊന്നും നടക്കാന്‍ പോകുന്നില്ലെന്നും പന്ന്യന്‍ വ്യക്‌തമാക്കി. ബാര്‍ കോഴ വിവാദത്തില്‍ മന്ത്രി കെ.എം. മാണി ആരോപണ വിധേയനായ സാഹചര്യത്തില്‍ ഇടത്‌ മുന്നണി യോഗം വിളിക്കണം. ഇത്‌ സംബന്ധിച്ച്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വനോട്‌ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയെ സര്‍ക്കാരില്‍ നിന്ന്‌ ഒഴിവാക്കി ജുഡീഷല്‍ അന്വേഷണം സിറ്റിംഗ്‌ ജഡ്‌ജിയെ വെച്ച്‌ നടത്തണമെന്നും പന്ന്യന്‍ പറഞ്ഞു. കെ.എം. മാണിയുടെ രാഷ്ര്‌ടീയ പാരമ്പര്യമല്ല ഇവിടെ പ്രശ്‌നം. എന്നാല്‍ മുഖ്യമന്ത്രി പറയുന്നത്‌ മാണിയെ വിശ്വാസമാണന്നാണ്‌. ജുഡീഷറിയും മുഖ്യമന്ത്രിയുടെ കൈയ്യിലാണെന്നാണ്‌ തോന്നുക. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയും മാണി ധനമന്ത്രിയും ആയിരിക്കുമ്പോള്‍ നടക്കുന്ന വിജിലന്‍സ്‌ അന്വേഷണത്തില്‍ വിശ്വാസമില്ല. സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തി ഒത്തുതീര്‍പ്പുണ്ടാക്കാനാണ്‌ ഇപ്പോള്‍ ശ്രമിക്കുന്നത്‌. സംസ്‌ഥാന സര്‍ക്കാരിനെ കുറിച്ച്‌ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെ വെച്ച്‌ അന്വേഷിപ്പിച്ചാല്‍ എന്താവുമെന്നാണ്‌ പാമോലിന്‍ കേസില്‍ സുപ്രീം കോടതി ചോദിച്ചത്‌. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ അവര്‍ ഏറ്റെടുക്കുമോയെന്ന്‌ അറിയാത്തതിനാലാണ്‌ അതാവശ്യപ്പെടാത്തതെന്നും സിറ്റിംഗ്‌ ജഡ്‌ജിയെ അന്യ സംസ്‌ഥാനത്ത്‌ നിന്ന്‌ സര്‍ക്കാരിന്‌ ലഭിക്കുമെന്നും പന്ന്യന്‍ പ്രതികരിച്ചു. മാണിയോടുള്ള സി.പി.എം നേതൃത്വത്തിന്റെ മൃദുസമീപനത്തെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകളെ സംബന്ധിച്ച ചോദ്യത്തിന്‌ ഒരു ഇടതു പക്ഷക്കാരനും അഴിമതിക്കാരെ സംരക്ഷിച്ച്‌ നിര്‍ത്താന്‍ കഴിയുമെന്ന്‌ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 http://www.mangalam.com/print-edition/keralam/246248

കോഴ ആരോപണത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് മന്ത്രി കെ.എം.മാണി



കോഴ ആരോപണത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് മന്ത്രി കെ.എം.മാണി
കോട്ടയം: ബാര്‍വിഷയവുമായി ബന്ധപ്പെട്ട് ചില തല്പരകക്ഷികള്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാരഹിതമാണെന്ന് വൈകുന്നേരം കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാരസമിതി യോഗം വിലയിരുത്തി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും പ്രകടിപ്പിച്ച അഭിപ്രായത്തെ പാര്‍ട്ടി സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയുടെ വിശദീകരണത്തോടുകൂടി അദ്ദേഹത്തെക്കൂടി സാക്ഷിയാക്കി ഉയര്‍ത്തിയ ആരോപണത്തിന്റെ മു ഒടിഞ്ഞിരിക്കുകയാണ്. യാതൊരു അടിസ്ഥാനവും ഇല്ലാതെ ആരോപണം ഉന്നയിച്ചതിന്റെ പിന്നില്‍ ഗൂഡാലോചനയുണ്ട്. ഇതേക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കും. ആരോപണത്തെ രാഷ്ടീയമായും നിയമപരമായും നേരിടുമെന്നും യോഗശേഷം വാര്‍ത്താലേഖകരോട് പറഞ്ഞു. 50 വര്‍ഷത്തെ തെളിമയാര്‍ന്ന പ്രതിഛായയുള്ള പൊതുജീവിതത്തിന്റെ ഉടമയായ കെ.എം മാണിക്കെതിരായ ഇത്തരം ആക്ഷേപങ്ങളെ ജനം തള്ളിക്കളയുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതിനു പിന്നില്‍ വലിയൊരു ഗൂഢാലോചനയുണ്ട്. മദ്യനിരോധനം പടിപടിയായി നടപ്പാക്കണം എന്നതാണ് പാര്‍ട്ടിയുടെ നിലപാട്. ഒരു ബാര്‍ പൂട്ടിയാല്‍ അത്രയും നല്ലതെന്ന് ഞാന്‍ പരസ്യമായി പലതവണ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നിരിക്കെ ലൈസന്‍സ് പുതുക്കേണ്ടതില്ലായെന്ന മന്ത്രിസഭാ തീരുമാനത്തിന് പിന്നില്‍ താനാണെന്ന ധാരണയില്‍ തന്നെ അപമാനിക്കാന്‍ ബോധപൂര്‍വം കെട്ടിച്ചമച്ച ആരോപണമാണിത്. ബാര്‍ ലൈസന്‍സ് ധനമന്ത്രിയുടെ അധികാരപരിധിയില്‍പെട്ടതല്ല എന്നിരിക്കെ ഈ ആരോപണം വ്യാജവും കെട്ടിച്ചമച്ചതുമാണ് ധനമന്ത്രി പറഞ്ഞു.
http://4malayalees.com/index.php?page=newsDetail&id=52264