Wednesday 10 May 2017

യെമനില്‍ തടങ്കലിലുള്ള ഫാദര്‍ ടോം ഉഴുന്നാലിലിന്‍റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്



യെമനില്‍ ഭീകരരുടെ തടങ്കലിലുള്ള ഫാദര്‍ ടോം ഉഴുന്നാലിലിന്‍റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. മോചനത്തിനായുള്ള ശ്രമങ്ങള്‍ പരാജയമെന്ന് ഫാദര്‍ ഉഴുന്നാലില്‍ വീഡിയോയില്‍ പറയുന്നു. എന്നാല്‍ വീഡിയോ ആധികാരികത ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. 
ഫാദര്‍ ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് വിേദശകാര്യമന്ത്രാലയം ആവര്‍ത്തിക്കുന്നതിനിടയിലാണ് ഇതുവരെയുള്ള മോചനശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഫാദര്‍ ടോമിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. ദൃശ്യങ്ങളില്‍ ഏറെ ക്ഷീണിതനാണ് ഫാംദര്‍ ടോം ഉഴുന്നാലില്‍. തന്നെ മോചിപ്പിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് അപേക്ഷിക്കുന്നുണ്ട്. മോചനത്തിനായി വിദേശകാര്യമന്ത്രാലയവും സഭയും നടത്തുന്ന ശ്രമങ്ങള്‍ ഫലപ്രദമായില്ലെന്ന് ഫാദര്‍ ടോം പറയുന്നു. എന്ത് നല്‍കിയാലാണ് തന്നെ മോചനം സാധ്യമാകുകയെന്ന് അറിയില്ല. അതില്‍ ദുഖമുണ്ട്. നിങ്ങള്‍ക്ക് സാധ്യമാകുന്നത് ചെയ്ത് തന്നെ മോചിപ്പിക്കണമെന്ന് അദ്ദേഹം കുടുംബത്തോട് അപേക്ഷിക്കുന്നു. 
കഴിഞ്ഞ ഏപ്രില്‍ 15 ന് ചിത്രീകരിച്ച വീഡിയോയുടെ ആധികാരികതയെക്കുറിച്ച് വിദേശകാര്യമന്ത്രാലയം ഇനിയും പ്രതികരിച്ചിട്ടില്ല. സാധ്യമായ എല്ലാമാര്‍ഗങ്ങളും ഉപയോഗിച്ച് സമയബന്ധിതമായി ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിക്കണമെന്ന് ജോസ് കെ മാണി എം.പി വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. 2016 മാര്‍ച്ച് നാലിനാണ് ഫാദര്‍ ടോമിനെ യെമനിലെ ഏദനില്‍ നിന്നും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. 
http://www.manoramanews.com/news/kerala/2017/05/09/new-videos-of-fr-tom-uzhunalil-released.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin