Sunday, 2 November 2014

കോഴ ആരോപണത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് മന്ത്രി കെ.എം.മാണി



കോഴ ആരോപണത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് മന്ത്രി കെ.എം.മാണി
കോട്ടയം: ബാര്‍വിഷയവുമായി ബന്ധപ്പെട്ട് ചില തല്പരകക്ഷികള്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാരഹിതമാണെന്ന് വൈകുന്നേരം കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാരസമിതി യോഗം വിലയിരുത്തി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും പ്രകടിപ്പിച്ച അഭിപ്രായത്തെ പാര്‍ട്ടി സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയുടെ വിശദീകരണത്തോടുകൂടി അദ്ദേഹത്തെക്കൂടി സാക്ഷിയാക്കി ഉയര്‍ത്തിയ ആരോപണത്തിന്റെ മു ഒടിഞ്ഞിരിക്കുകയാണ്. യാതൊരു അടിസ്ഥാനവും ഇല്ലാതെ ആരോപണം ഉന്നയിച്ചതിന്റെ പിന്നില്‍ ഗൂഡാലോചനയുണ്ട്. ഇതേക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കും. ആരോപണത്തെ രാഷ്ടീയമായും നിയമപരമായും നേരിടുമെന്നും യോഗശേഷം വാര്‍ത്താലേഖകരോട് പറഞ്ഞു. 50 വര്‍ഷത്തെ തെളിമയാര്‍ന്ന പ്രതിഛായയുള്ള പൊതുജീവിതത്തിന്റെ ഉടമയായ കെ.എം മാണിക്കെതിരായ ഇത്തരം ആക്ഷേപങ്ങളെ ജനം തള്ളിക്കളയുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതിനു പിന്നില്‍ വലിയൊരു ഗൂഢാലോചനയുണ്ട്. മദ്യനിരോധനം പടിപടിയായി നടപ്പാക്കണം എന്നതാണ് പാര്‍ട്ടിയുടെ നിലപാട്. ഒരു ബാര്‍ പൂട്ടിയാല്‍ അത്രയും നല്ലതെന്ന് ഞാന്‍ പരസ്യമായി പലതവണ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നിരിക്കെ ലൈസന്‍സ് പുതുക്കേണ്ടതില്ലായെന്ന മന്ത്രിസഭാ തീരുമാനത്തിന് പിന്നില്‍ താനാണെന്ന ധാരണയില്‍ തന്നെ അപമാനിക്കാന്‍ ബോധപൂര്‍വം കെട്ടിച്ചമച്ച ആരോപണമാണിത്. ബാര്‍ ലൈസന്‍സ് ധനമന്ത്രിയുടെ അധികാരപരിധിയില്‍പെട്ടതല്ല എന്നിരിക്കെ ഈ ആരോപണം വ്യാജവും കെട്ടിച്ചമച്ചതുമാണ് ധനമന്ത്രി പറഞ്ഞു.
http://4malayalees.com/index.php?page=newsDetail&id=52264

3 comments:

  1. ഞങ്ങൾ ബിഷപിന്റെ അടുത്ത ആൾക്കാർ ആണ്. ഞങ്ങൾ കൈക്കൂലി വാങ്കുമെന്നു പറഞ്ഞാൽ ആര് വിശ്വസിക്കാനാണ്.

    ബിഷപ്പ് പറഞ്ഞതിനാൽ അടുത്ത തിരഞ്ഞെടുപ്പിൽ മരുമകളെ നിരുതിവാനിരുക്കികയാണ്‌.

    ReplyDelete
  2. എന്തിനാടോ ഇങ്ങനെ ജീവിക്കുന്നെ. ജനങ്ങളെ പറ്റിച്ചുണ്ടാക്കുന്ന ധനമെല്ലാം ധനമന്ത്രി എവിടെ
    കൊണ്ടുപൊയി ഒതുക്കും. എന്തിനാടോ ബിഷൊപ്മാരുടെ കൂടെ നടന്നു സഭക്കും ജനങ്ങൽക്കും
    എതിരെ വാളെടുക്കുന്നത്. നിങ്ങളിങ്ങനെ കട്ടുണ്ടാക്കുന്ന മുതൽ ഭാര്യക്കും മക്കൽക്കും അനുഭവിക്കാൻ
    വേണ്ടിയിട്ടാണോ, എങ്കിൽ താൻ മൂലം അവർ നശിക്കും. പാപത്തിന്റെ ശംബളം മരണമാണെന്ന്
    തനിക്കറിയില്ലെ. ഒത്തിരി അവിടെ യിവിയടെയായി ഉണ്ടാക്കിയിട്ടിട്ടുണ്ടല്ലോ. എന്തിനാടോ ഇത്ര
    ആർത്തി. കുഴിയിലോട്ടു വയ്ക്കാറായല്ലോടോ, ഇനി എന്നാടോ താനൊന്ന് നന്നാകുക. അന്യായമായി
    സംബാദിക്കുന്നതൊന്നും ശാശ്വതമല്ല, അതു അനുഭവിക്കുന്ന കുടുംബവും നശിക്കും. മെത്രാന്റെ
    അടുത്ത ആളാന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. മെത്രാന്മാരാണ് ഭൂമിയിലെ ഏറ്റവും വലിയ
    കള്ളന്മാർ. അവർക്ക് പോകാനൊന്നുമില്ല. എന്നാൽ തന്റെ കാര്യം അങ്ങനെയല്ല. ഓർത്താൽ
    തനിക്ക് കൊള്ളാം.

    ReplyDelete
  3. ഈ അടുത്തയിടക്ക് ഓസ്റ്റിനിൽ സീറോ മലബാർ രൂപതയുടെകീഴിൽ സെന്റ് അല്ഫോൻസാമ്മയുടെ
    നാമധേയത്തിൽ ഒരു പള്ളിയുടെ വെഞ്ചിരിപ്പ് കർമ്മം ബിഷൊപ് മാർ ജെക്കബ് അങ്ങാടിയത്തും,
    വെത്താനവും ചേർന്ന് നടത്തിയിരുന്നു. അത് സംബന്തമായി യാതൊരു വിവരങ്ങളും ഇതുവരെ
    പുറത്ത് വന്നിട്ടില്ല. ആ പള്ളിയിൽ വെഞ്ചിരിപ്പ് സമയത്ത് എന്തോ പ്രശ്നങ്ങൽ ഒക്കെ ഉണ്ടായി
    എന്ന് പറഞ്ഞുകേട്ടു. അങ്ങാടിയത്തും വെത്താനവുംകൂടി ആ പള്ളിയിൽ ക്ലാവർകുരിശ് വയ്ക്കാൻ
    ശ്രമിച്ചുവെന്നും ജനം ഇടഞ്ഞുവെന്നും വെഞ്ചിരിപ്പ് കർമ്മങ്ങൽ പകുതിവഴിക്ക് ഉപേക്ഷിച്ച് ഇരുവരും
    ( അങ്ങാടിയും, വെത്താനവും ) മടങ്ങിയെന്നും വിശ്വസനീയകേന്ദ്രങ്ങളിൽ നിന്ന് അറിവ് ലഭിച്ചു.
    പള്ളിയിൽ സാത്താൻ കുരിശും (ക്ലാവർ കുരിശ് ) , ശീലയും വേണമെന്നു അങ്ങാടിയും വെത്താനവും
    നിർബന്തം പിടിച്ചുവത്രെ. കഷ്ടപ്പെട്ടു പണം ഉണ്ടാക്കി സ്ഥലം വാങ്ങി പള്ളി പണിത് കഴിഞ്ഞപ്പോൽ
    അങ്ങാടിയത്തും വെത്താനവും കൂടി സാത്താൻ കുരിശും ശീലയും വേണമെന്ന് പറഞ്ഞാൽ അല്മായർ
    സമ്മതിക്കുമോ. കർത്താവിനെ ആരാധിക്കാൻ പണിത പള്ളിയിൽ സാത്താനെ കയറ്റിവയ്ക്കാൻ പറഞ്ഞ
    ഈ അങ്ങാടിയും, വെത്താനവും തികച്ചും സാത്താന്റെ സന്തതികൽ തന്നെ. ഏതായാലും ഓസ്റ്റിനിലെ
    അല്മായർക്ക് വിവരമുള്ളത്കൊണ്ട് അങ്ങാടിയുടെ ആഗ്രഹം നടന്നില്ല. കൂടുതൽ വിവരങ്ങൽ പുറത്തേക്ക്
    വരുന്നതേയുള്ളു, നമുക്ക് കാത്തിരുന്ന് കാണാം.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin