Saturday 22 November 2014

ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരുടെ ഗണത്തിലേക്ക്‌

mangalam malayalam online newspaperവത്തിക്കാന്‍: ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനും എവുപ്രാസ്യമ്മയും ഇന്നു വിശുദ്ധരുടെ ഗണത്തിലേക്ക്‌. ഭാരത ക്രൈസ്‌തവ സഭയുടെ ഖ്യാതി ആഗോളതലത്തിലേക്ക്‌ ഉയര്‍ത്തുന്ന പുണ്യ ചടങ്ങ്‌ ഇന്നു രാവിലെ പത്തിനു (ഇന്ത്യന്‍ സമയം ഉച്ചയ്‌ക്കു 2.30ന്‌) വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്ക ചത്വരത്തില്‍ നടക്കും. കര്‍ദിനാള്‍മാരും ബിഷപ്പുമാരും വൈദികരും ഇന്ത്യയില്‍നിന്നുള്ള പ്രത്യേകസംഘവും ചടങ്ങിനു സാക്ഷ്യം വഹിക്കും.
അതിനൊപ്പം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു ജനങ്ങളും വിവിധ മാധ്യമങ്ങളിലൂടെ സാക്ഷിയാകും. ചടങ്ങിനുശേഷം നാളെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ഇന്ത്യന്‍ സംഘത്തെ കാണും. ഇതു സംബന്ധിച്ച അറിയിപ്പ്‌ ഇന്ത്യന്‍സംഘത്തിനു ലഭിച്ചു.
ചാവറയച്ചനും എവുപ്രാസ്യമ്മയ്‌ക്കുമൊപ്പം വിശുദ്ധ പദവിയിലേക്ക്‌ ഉയര്‍ത്തുന്ന ആറു പേരുടെയും ചിത്രങ്ങള്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍ അനാവരണം ചെയ്‌തു.

ചടങ്ങുകള്‍ക്കു മുന്നോടിയായി ഗായകസംഘം അവസാനവട്ടപരിശീലനം പൂര്‍ത്തിയാക്കി. മൂന്നു സംഘങ്ങളാണു ഗാനങ്ങള്‍ ആലപിക്കുക. ഇന്ത്യന്‍ ഗായകസംഘത്തില്‍ മലയാളികളടക്കം അമ്പതു പേരുണ്ട്‌. വിശുദ്ധപദവിപ്രഖ്യാപനത്തിനു മു-ന്നോടിയായുള്ള ജാഗരണപ്രാര്‍ഥന ഇന്നലെ നടന്നു. വൈകിട്ടു നാലിനു റോമി-ലെ സാന്താമരിയ മജോരെ ബസിലിക്കയില്‍ പൗരസ്‌ത്യ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിയുടെ നേതൃത്വത്തിലായിരുന്നു പ്രാര്‍ഥനകള്‍. നാളെ ഉച്ചയ്‌ക്കു രണ്ടരയ്‌ക്കു സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്ര്യാപിച്ചതിനു നന്ദിയര്‍പ്പിച്ചുള്ള ബലിയര്‍പ്പണം നടക്കും. ഇതിനു മുമ്പ്‌ മാര്‍പാപ്പ ഇന്ത്യന്‍ സംഘത്തെ കാണുമെന്നാണ്‌ അറിയിപ്പ്‌.
ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും മധ്യസ്‌ഥതയാല്‍ രോഗസൗഖ്യം നേടിയതായി വത്തിക്കാന്‍ സാക്ഷ്യപ്പെടുത്തിയ പാലാ സ്വദേശി മരിയയും കൊടകര സ്വദേശി ജ്യൂവലും വെള്ളിയാഴ്‌ച വത്തിക്കാനി-ലെത്തി. വേദിയുടെ മുന്‍നിരയിലാകും ഇവര്‍ക്കുള്ള ഇരിപ്പിടം. തീര്‍ഥാടകരും ഇറ്റലിക്കാരുമായി ആയിരക്കണക്കിനു മലയാളികള്‍ ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക പ്രതിനിധികളും ചടങ്ങിനെത്തി.
കേരളത്തില്‍നിന്നു മന്ത്രിമാരായ പി.ജെ. ജോസഫ്‌, കെ.സി. ജോസഫ്‌, ജോസ്‌ കെ. മാണി എം.പി, മുന്‍ എം.എല്‍.എ. തോമസ്‌ ചാഴികാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ സംഘത്തെ പി.ജെ. കുര്യന്‍ നയിക്കും. അല്‍ഫോന്‍സാമ്മയെ 2008-ല്‍ വിശുദ്ധയായി പ്രഖ്യാപിച്ചിരുന്നു.
 http://www.mangalam.com/print-edition/international/253702

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin