മനുഷ്യന്റെ ആര്‍ത്തി ഭൂമിയെ നശിപ്പിക്കുമെന്ന് ഫ്രാന്‍സിസ്
മാര്‍പ്പാപ്പ. ലാഭത്തിനുവേണ്ടി പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നത്
അവസാനിപ്പിച്ചില്ലെങ്കില്‍ നമ്മള്‍ ദൈവത്തോട് സമാധാനം പറയേണ്ടിവരുമെന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരുടേയും വിശക്കുന്നവരുടേയും
സഹായത്തിനായി നമ്മള്‍ മുന്നിട്ടിറങ്ങാന്‍ തയ്യാറാകണം. റോമില്‍ നടന്ന
സെക്കന്റ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ന്യൂട്രീഷ്യനില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ ദുഷ്പ്രവൃത്തി പ്രകൃതി ഒരിക്കലും ക്ഷമിക്കില്ലെന്നും അത്
തിരിച്ചടിക്കുമെന്നും മാര്‍പ്പാപ്പ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ഫുഡ്
ഏജന്‍സിയും ലോകാരോഗ്യ സംഘടനയും ചേര്‍ന്നാണ് സമ്മേളനം
സംഘടിപ്പിച്ചിരിക്കുന്നത്. ലോകത്തുള്ളവരെല്ലാം പരസ്പരം സ്‌നേഹിക്കുകയും
ബഹുമാനിക്കുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍ പരസ്പരം പടവെട്ടി പ്രകൃതിയെ
നശിപ്പിക്കുകയാണ് ചെയ്യുന്നത്. വിശക്കുന്നവന് ആഹാരം കൊടുക്കുകയും
പ്രപഞ്ചത്തിലെ ജീവജാലങ്ങളെ സംരക്ഷിക്കുകയുമാണ് ഓരോരുത്തരുടേയും കടമ.
ലോകത്ത് 200 കോടിയോളം ജനങ്ങള്‍ പോഷകാഹാരക്കുറവിന്റെ പ്രശ്‌നം
നേരിടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നാലു
കോടിയിലേറെ കുട്ടികളും അമ്പതുകോടിയോളം മുതിര്‍ന്നവരും
അമിതവണ്ണമുള്ളവരാണെന്നതും ആശ്ചര്യം തന്നെ.
http://4malayalees.com/index.php?page=newsDetail&id=52686
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin