Saturday, 15 November 2014

ചാവറ അച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്‌ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി

mangalam malayalam online newspaperകൊച്ചി: ചാവറ കുര്യാക്കോസ്‌ എലിയാസ്‌ അച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്‌ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി. മാന്നാനം ആശ്രമം കേന്ദ്രമാക്കിയുള്ള പ്രഖ്യാപനം തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ അഭിഭാഷകനായ ബേസില്‍ അട്ടിപ്പേറ്റിയാണ്‌ ഹര്‍ജി നല്‍കിയത്‌. എറണാകുളം അതിരൂപതയ്‌ക്ക് കീഴിലുള്ള കൂനമ്മാവ്‌ സെന്റ്‌ ഫിലോമിനാസ്‌ ദേവാലയത്തിലയം കേന്ദ്രീകരിച്ചാണ്‌ അവസാന ഏഴ്‌ വര്‍ഷം ചാവറയച്ചന്‍ താമസിച്ചിരുന്നത്‌.
നിലവിലെ പള്ളിയോട്‌ ചേര്‍ന്നുള്ള മുറിയിലാണ്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചത്‌. പള്ളിയുടെ അള്‍ത്താരയ്‌ക്ക് മുന്നിലാണ്‌ മൃതദേഹം സംസ്‌കരിച്ചിരിക്കുന്നത്‌. യഥാര്‍ത്ഥ കല്ലറ സ്‌ഥിതി ചെയ്യുന്ന കൂനമ്മാവിനെ പരിഗണിക്കാതെ മാന്നാനം ആശ്രമത്തെ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതിലെ യുക്‌തി ചോദ്യം ചെയ്‌താണ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌. ചാവറയച്ചന്റെ മരണശേഷം 18 വര്‍ഷം കഴിഞ്ഞ്‌ ഭൗതികാവശിഷ്‌ടങ്ങള്‍ മാന്നാനത്തേക്ക്‌ മാറ്റിയെന്ന വാദം കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന്‌ കൂനമ്മാവ്‌ പള്ളിവികാരി ഫാ. ആന്റണി ചെറിയകടവില്‍ പറഞ്ഞു.
ഈ സാഹചര്യത്തിലാണ്‌ ഹര്‍ജി നല്‍കിയത്‌. മാന്നാനത്തിന്‌ പ്രാധാന്യം ലഭിക്കുന്ന വിധം സര്‍വവിജ്‌ഞാന കോശത്തില്‍ ചേര്‍ത്ത വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന്‌ 1993-ല്‍ എറണാകുളം മുന്‍സിഫ്‌ കോടതി ഉത്തരവിട്ടിരുന്നു. കര്‍ദ്ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരി, ബിഷപ്പ്‌ ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍, മാന്നാനം ആശ്രമത്തിലെ റെക്‌ടര്‍, ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ്‌ ഹര്‍ജി നല്‍കിയത്‌. ചാവറ അച്ചന്റെ ഭൗതിക ശരീരം മാന്നാനത്തേക്ക്‌ മാറ്റിയെന്ന്‌ പുസ്‌തകം എഴുതിയ എം.കെ സാനുവിനെയും ഹര്‍ജിയില്‍ എതിര്‍ കക്ഷിയാക്കിയിട്ടുണ്ട്‌.
നവംബര്‍ 23-നാണ്‌ ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നത്‌.
 http://www.mangalam.com/latest-news/250940

2 comments:

  1. എറണാകുളം അതിരൂപതയ്‌ക്ക് കീഴിലുള്ള കൂനമ്മാവ്‌ സെന്റ്‌ ഫിലോമിനാസ്‌
    ദൈവാലയം കേന്ദ്രീകരിച്ചാണ്‌ അവസാന ഏഴ്‌ വര്‍ഷം ചാവറയച്ചന്‍ താമസിച്ചിരുന്നത്‌.
    നിലവിലെ പള്ളിയോട്‌ ചേര്‍ന്നുള്ള മുറിയിലാണ്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചത്‌.
    പള്ളിയുടെ അള്‍ത്താരയ്‌ക്ക് മുന്നിലാണ്‌ മൃതദേഹം സംസ്‌കരിച്ചിരിക്കുന്നത്‌.


    യഥാർദ്ധ കല്ലറ സ്‌ഥിതി ചെയ്യുന്ന കൂനമ്മാവിനെ പരിഗണിക്കാതെ മാന്നാനം ആശ്രമത്തെ
    അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുന്നത് ഒരു കാരണവശാലും അംഗീകരിച്ചുകൂട.
    ചാവറയച്ചന്റെ മരണശേഷം 18 വര്‍ഷം കഴിഞ്ഞ്‌ ഭൗതികാവശിഷ്ടങ്ങൽ മാന്നാനത്തേക്ക്
    മാറ്റിയെന്ന വാദം കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കൂനമ്മാവ് പള്ളിവികാരി
    ഫാ. ആന്റണി ചെറിയകടവില്‍ പറഞ്ഞു. അല്ലങ്കിൽ തന്നെ 18 വർഷത്തിനുശേഷം എന്ത്
    മാന്തിയെടുത്തുവെന്നാണ് മാന്നാനം ആശ്രമം അവകാശപ്പെടുന്നത്. ഇതെല്ലാം സഭാനേതാക്കളുടെ
    ഒത്തുകളിയാണ്. വർഷങ്ങകൽക്ക് മുൻപേ അച്ചനെ വിശുദ്ധനായി പ്രക്യാപിക്കേണ്ടതായിരുന്നു.
    ഈ നശിച്ച സഭാനേതാക്കളുടെ വടംവലി കാരണം ആണ് ഇത്രയും താമസിച്ചത്. ഇനിയെങ്കിലും
    ദൈവത്തെയും, ദൈവദാസന്മാരേയും വിറ്റ് കാശുണ്ടാക്കുന്ന ഈ നശിച്ച പ്രവണത സഭാധികാരികൽ
    ഉപേക്ഷിക്കണം, ഉപേക്ഷിച്ചേ പറ്റൂ. 18 വർഷത്തിനുശേഷം കുഴിമാടം തോണ്ടിയപ്പോൽ ഭൗതികാ-
    വശിഷ്ടങ്ങൽക്ക് പകരം പവ്വത്തിലിന് കിട്ടിയതായിരിക്കും ക്ലാവർ കുരിശ് അഥവാ താമര കുരിശ്.
    കൂനന്മാവിന് അവകാശപ്പെട്ടത് കൂനമാവിന് തന്നെകിട്ടണം. ഇത് ഒരു വ്യക്തിയുടെ സംബത്തോ
    ഒന്നുമല്ലല്ലോ, സഭയിൽ ഒരു വിശ്വത്ഥൻ ഉണ്ടായതിൽ അഭിമാനിക്കുകയല്ലേ വേണ്ടത്. ഏലിയാസച്ചൻ
    അവസാന ഏഴ് വർഷക്കാലം ചിലവഴിച്ചതും അന്ത്യവിശ്രമം കൊള്ളുന്നതും കൂനന്മാവിലാണ്.
    അച്ചന്റെ മേലുള്ള സകല അവകാശങ്ങളും അച്ചന്റെ ഫാമിലിക്കും കൂനന്മാവിനും മാത്രമാണുള്ളത്.
    കാഞ്ഞിരപ്പിള്ളി മെത്രാൻ പിതൃസഹോദരന്റെ വസ്തുവകകൽ തട്ടിയെടുത്ത് ആബേ മര്യയ ധ്യാന
    കേന്ദ്രം ഉണ്ടാക്കിയിട്ട് ആർക്കാണ് അതുകൊണ്ട് പ്രയോചനം. കളവ് മുതലും ദൈവത്തിന് കൊടുത്താൽ
    ദൈവം അത് സ്വീകരിക്കുമോ. അനാരോഗ്യരായ ഒരു കുടുംബത്തെ പെരുവഴിയിലാക്കി അവരുടെ
    സ്വത്തുവകകൽ തട്ടിയെടുത്ത് അവരെ സ്വർഗ്ഗത്തിലെ മണവാട്ടിയാക്കിയ കഥ കാഞ്ഞിരപ്പിള്ളിക്കാർക്ക്
    മാത്രമല്ല ലോകമെംബാടും അറിഞ്ഞുകഴിഞ്ഞു. എന്തൊരു അനീതിയാണ് ഈ മെത്രാൻ കാണിക്കുന്നത്.

    എവിടെ പണം കായ്ക്കുന്ന മരം ഉണ്ടോ അതു ഞങ്ങളുടെ അധികാര പരിധിയിലാണ് യെന്ന്
    അലമുറ കൂട്ടുന്ന സഭാകേന്ദ്രങ്ങളെയാണ് എവിടെനോക്കിയാലും നമുക്ക് കാണാൻ സാധിക്കുക. ഇതിനോക്കെ
    അറുതിവരുത്തിയെ പറ്റൂ. പണ്ടേക്ക്പണ്ടേ ഏലിയാസച്ചന്റെ നാമകരണ പരിപാടികൽ നടക്കേണ്ടതായിരുന്നു.
    സഭക്കുള്ളിലുള്ള ഈ നീരസമാണ് ഇത്രയും കാലതാമസം നേരിട്ടത്. വിശുദ്ധന്റെ അവസാന നാളുകൽ
    ചിലവഴിച്ചതും അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നതും കൂനന്മാവിലുള്ള സെന്റ് ഫിലോമിനാചർച്ചിലും
    അതിനോട്ചേർന്നുള്ള ചാപ്പലിലുമാണ്. മണ്ണോട്മണ്ണായി തീർന്ന വിശുദ്ധന്റെ ദിവ്യശരീരം എങ്ങനെയാണ്
    മാന്നാനത്തേക്ക് കൊണ്ടുപൊയത്. ഫാ. ആന്റണി ചെറിയകടവിൽ പറഞ്ഞത് സത്യം തന്നെയാണ്. യാതൊരു
    തെളിവുമില്ലാത്ത അസത്യത്തെ സത്യമാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മതമേലധികാരികളും നേതാക്കളും
    എന്തിനുവേണ്ടിയാണ് ഈ വടം വലി. ഇതൊക്കെവച്ച് നോക്കുംബോൽ മദർ തെരേസായെ അവരുടെ സ്വന്തം
    നാട്ടിലേക്കു മരണശേഷം കൊണ്ടുപോകണമായിരുന്നല്ലോ. എന്തുകൊണ്ട് അവരെ ഇന്ത്യയിൽ തന്നെ അടക്കി.
    ഒരു ഇന്ത്യാക്കാരനായി ജനിച്ചിട്ടും മരണനന്തരം അന്ത്യവിശ്രമം കൊള്ളുന്ന ആ വിശ്വത്ഥനെ വെറുതെവിടാൻ
    പ്ലാനില്ല നമ്മുടെ സഭ. കള്ളവും വഞ്ചനയും ഒരു വശത്ത്, പിടിച്ചുപറി ബലാൽസംഗം മറ്റൊരുവശത്ത്.
    സത്യം എഴുതിയാൽ കൈവെട്ടും, പറഞ്ഞാൽ നാവ് അറക്കും, അനുസരണക്കേട് കാണിച്ചാൽ ഈ ലോകത്ത്-
    നിന്ന് തന്നെ പറഞ്ഞുവിടും അതാണിന്ന് കത്തോലിക്കാ തിരുസഭ. സീറോ മലബാർ സഭ യെന്നാൽ എല്ലാവരേയും
    സീറോ ആക്കും എന്നാണ്, അതിന് ഏത് മാർഗ്ഗവും ഈ വെള്ളാനകൽ കയ്യിക്കൊള്ളും. നകുംസകങ്ങൽ.

    ReplyDelete
  2. അങ്ങനെ പറഞ്ഞാൽ പറ്റുമോ? ഞങ്ങൾ അല്ലെ സവർണ്ണവിഭാഗം അപ്പോൾ അവകാശം ഞങ്ങളുടെതാണ്. നിങ്ങൾ വേണമെങ്കില വേറെ ഒരു വിശുദ്ധനെ കൊണ്ട് വരൂ.

    ഇന്ത്യയിൽ ഒഫീഷ്യൽ കത്തോലിക്കർ ഞങ്ങൾ ആണ്. :)

    ഇതൊക്കെ എന്തിനു വേണ്ടിയുള്ള തർക്കങ്ങൾ ആണെന്ന് അത്മയരും മറ്റു മതവിശ്വാസികളും ചിന്തിക്കുമെന്ന് പോലും നമ്മുടെ സഭാധികാരികൾ ഒര്ക്കുന്നില്ലല്ലോ? കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin