ചാവറ ഏലിയാസച്ചന്റെ കൂറ്റന്‍ പ്രതിമ കൂനമ്മാവില്‍
അദ്ദേഹത്തെ അടക്കം ചെയ്‌ത കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയുടെ പ്രധാന ഗേറ്റില്‍ ദേശീയപാത 17 ന് അഭിമുഖമായാണു പ്രതിമ. കൂനമ്മാവ് സ്വദേശി ബിജു പാറക്കലും സുഹൃത്ത് ലെനിനും ചേര്‍ന്ന് ഒരുമാസംകൊണ്ടാണു ഇരുപതടിയോളം ഉയരമുള്ള പ്രതിമ തീര്‍ത്തത്. സിമന്റ്, കമ്പി, മെറ്റല്‍, മണല്‍ ഉപയോഗിച്ചാണു നിര്‍മാണം.
കൈയില്‍ ബൈബിളുമായി അച്ചന്‍ ആദ്യമായി കാല്‍നടയായി നടന്നു നീങ്ങിയ പള്ളിക്കടവ് റോഡിലേക്കു ദര്‍ശനമായാണു പ്രതിമ. 23 നു റോമില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ വിശുദ്ധനായി ചാവറ കുര്യാക്കോസച്ചനെ പ്രഖ്യാപിക്കുന്ന സമയത്താണു പ്രതിമയുടെ അനാച്‌ഛാദന ചടങ്ങു വച്ചിരിക്കുന്നത്. കൂനമ്മാവ് ചിത്തിര കവലയിലും പ്രതിമ സ്‌ഥാപിക്കുന്നുണ്ട്.
വിശുദ്ധ നാമകരണ പരിപാടികളുടെ ഭാഗമായി കുര്യാക്കോസച്ചന്റെ തിരുസ്വരൂപ പ്രയാണം കഴിഞ്ഞമാസം ഇടവക കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിരുന്നു. 55 യൂണിറ്റില്‍ ഒന്നര മാസത്തോളം പര്യടനം നടത്തിയ തിരുസ്വരൂപം 20 നു പള്ളിയില്‍ തിരിച്ചെത്തും. തുടര്‍ന്നു മൂന്നുദിവസം വിശുദ്ധ പ്രഖ്യാപന ഒരുക്ക ധ്യാനം ഇടവകാംഗങ്ങള്‍ക്കായി നടത്തും. ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള പ്രാര്‍ത്ഥനയും ആഘോഷ പരിപാടികളും വിജയത്തിനായ പ്രാര്‍ത്ഥനയും രണ്ടുമാസം മുമ്പു തന്നെ ഇടവകയിലെ കുടുംബങ്ങളില്‍ സന്ധ്യാപ്രാര്‍ത്ഥന സമയത്തു ചൊല്ലിവരുന്നുണ്ട്.
പ്രഖ്യാപന ദിവസം വരാപ്പുഴ അതിരൂപതയിലെ ഇടവകകളില്‍ നിന്നും കൂനമ്മാവ് തീര്‍ത്ഥാടന കേന്ദ്രത്തിലേക്കു റാലിയായി നടത്തും.
തുടര്‍ന്നു വിശുദ്ധന്റെ കബറിടത്തില്‍ പുഷ്‌പാര്‍ച്ചനയും കൃതജ്‌ഞതാബലിയും നടക്കും. ദിവ്യബലിയില്‍ മതമേലധ്യക്ഷന്മാരും വരാപ്പുഴ അതിരൂപതയിലെ വൈദീകരും സന്യാസിനികളും അല്‍മായരും പങ്കെടുക്കും.
http://www.mangalam.com/religion/247003
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin